24 ഡിസംബർ 2008

ഇസ്ലാം - വിമോചനത്തിന്റെ ശബ്ദം

എവിടെ ബിലാല്‍ ?
ക അബാലയത്തില്‍ ആദ്യത്തെ ബാങ്ക് മുഴക്കുവാനായി പ്രവാചകന്‍ അന്ന്വേഷിക്കുന്നത് കറുത്തിരുണ്ട, പതിഞ്ഞ മൂക്കുള്ള ആ നീഗ്രോ വിനെ ! ബിലാലുബ്നു രബാഹ് .

പ്രമാണിമാരും, ഉന്നതരുമായി കഅബയില്‍ പലരും കൂടി നില്‍ക്കുന്നുണ്ട്‌. ചരിത്ര സംഭവമാകാന്‍ പോകുന്ന, ആദ്യത്തെ ബാങ്ക് വിളിക്ക് സാക്ഷിയാകുവാന്‍ .

എവിടെ ബിലാല്‍?

എല്ലാവരുടെയും കണ്ണുകള്‍ ബിലാലിലേക്ക് തിരിഞ്ഞു. ഒരു ഭാഗത്ത് മാറി നില്ക്കുന്ന ബിലാലിന് അത് വിശ്വസിക്കാനായില്ല. ഈ വിരൂപിയായ, കറുത്തിരുണ്ട എന്നെയാണോ ഇസ്ലാമിന്റെ മഹോന്നത ഗേഹത്തില്‍ ചവിട്ടി കയറി, സൃഷ്ടാവിന്റെ നാമം വിളംബരം ചെയ്യുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്ര നാളും അടിമയായി, വിവേചനത്തിന്റെ, പീടനതിന്റെ രുചി മാത്രം അനുഭവിച്ചിരുന്ന തനിക്ക് പ്രവാചകന്‍ നല്കുന്ന പരിഗണന വിശ്വസിക്കാനായില്ല.

എല്ലാവരും ഒരുവേള നിശബ്ദരായി . ബിലാലിന്റെ കണ്ണുകള്‍ നിറഞ്ഞു.

അല്ലയോ ബിലാല്‍, താങ്കള്‍ ക ആബലായത്തിന്റെ ഉച്ചിയില്‍ കയറി ബാങ്ക് മുഴക്കൂ.
കറുത്തവനും, വെളുത്തവനും, ധനികനും, ദരിദ്രനും എല്ലാവരും തുല്ല്യരാനെന്ന, ദൈവിക ആദര്‍ശം ലോകത്ത് മുഴങ്ങുകയാണ് . ആദര്‍ശത്തെ വിളംബരം ചെയ്യുന്ന പ്രഖ്യാപനംബിലാലിന്റെ ബാങ്കിലൂടെ ലോകം ശ്രവിക്കുകയാണ്.

ജാതി മത, വര്‍ഗ വിവേചനത്തില്‍, മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ തീര്ത്ത ലോകത്ത് കാബലായത്തിന്റെ ഉച്ചിയില്‍ ബിലാലിന്റെ ശബ്ദം ലോകത്ത് നിലക്കാത്ത പ്രതിഫലനങ്ങള്‍ തീര്ത്തു കഴിഞ്ഞിരിന്നു.

പ്രവാചകന്‍ ബിലാലിനെ ആശ്ലേഷിക്കാന്‍ കാത്തു നില്‍ക്കുകയാണ്‌.

........
ലോകത്തിന്റെ പല ഭാഗങ്ങളിലും നില നിന്നിരുന്ന അടിമ വ്യവസ്ഥിതി പ്രവാചക കാലഘട്ടതിലും അറേബ്യയില്‍ നിലനിന്നിരുന്നു.മനുഷ്യനെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും, ചൂഷണങ്ങളില്‍ നിന്നും വിമോചിപ്പിക്കുക എന്ന ദൌത്യം പ്രായോഗിക ജീവിതത്തില്‍ എത്റെടുതായിരുന്നു പ്രവാചകന്‍ അടിമത്വത്തില്‍ നിന്നും, ചൂഷണത്തില്‍ നിന്നും ഒരു മാനവിക സഹോദര്യത്തിലേക്ക് മനുഷ്യനെ മാറ്റിയത് . അത് ചെറിയ വിപ്ലവമായിരുന്നില്ല .സൃഷ്ടാവ് സൃഷ്ടികലെല്ലാവരും തുല്ല്യരാനെന്നു പറയുമ്പോള്‍ ഇസ്ലാം ലോകത്തിനു വെളിച്ചം പകരുകയായിരുന്നു . ജാതിയുടെ പേരില്‍ മനുഷ്യനെ വിഭജിച്ചു മാനസികവും , ശാരീരികവുമായ പീഡനങ്ങള്‍ എല്‍കുന്ന മനുഷ്യ സമൂഹങ്ങള്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. ദൈവങ്ങളുടെ പേരിലുള്ള ആരാധന ആലയങ്ങളില്‍ പോലും ആ വിവേചനം അവസാനിക്കുന്നില്ല. . ഇസ്ലാമിന്റെ വെളിച്ചം ലോകത്താകെ പരന്നതും , ആ യുക്തി ധര്ശനതിലേക്ക് മനുഷ്യര്‍ ഒഴുകിയതും അത് കൊണ്ടാണ്. ഒരു യഥാര്‍ത്ഥ ദൈവിക ദര്‍ശനം ലക്ഷ്യമാക്കുന്നത് അത്തരമൊരു മാനവീക സമത്വമാണ് . ആ വിപ്ലവ ശബ്ദം മുഴക്കാന്‍ പ്രവാചകന്‍ തിരഞ്ഞെടുത്തത് അടിമായായിരുന്ന ബിലാലിനെയും !

06 ഡിസംബർ 2008

ഈദ്, മാനവ വിമോചനത്തിന്റെ ആഘോഷം



"സൃഷ്ടാവേ നിന്റെ സന്ദേശം ഏറ്റു വാങ്ങി ഞങള്‍ വന്നിരിക്കുന്നു"


ഒരു പ്രവാഹമായി, ഒരു പുഷ്പതിലെ ദളങ്ങള്‍ പോലെ


നയനാന്ദകരമായ കാഴ്ചയാണ് മക്കയില്‍ - ക അബയില്‍ താരതമ്മ്യത്തിനു മറ്റൊന്നുമില്ലാത്ത വിധം ലോകം ദര്‍ശിക്കുന്നത്. വിസ്മയിപ്പിക്കുന്ന ഈ കാഴ്ച തന്നെയാണ് ഇസ്ലാമിന്റെ സന്ദേശവും .

മാനവ സാഹോദര്യത്തിന്റെ പ്രകടിത രൂപം.

ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ നിന്നു കറുത്തവനും, വെളുത്തവനും, ധനികനും,ദരിദ്രനും,അറബിയും, അനറബിയും, മനുഷ്യ വംശത്തില്‍ പിറന്നു ഇസ്ലാമിന്റെ സമത്വത്തിന്റെ സൌന്ദര്യം ജിവിതത്തില്‍ ഏറ്റു വാങ്ങിയവര്‍.


അതിന്റെ പ്രയാണം മനുഷ്യ വംശത്തിന്റെ തുടക്കം മുതല്‍ ആദ്യ മനുഷ്യന്‍ - ആദം (നബി), നോഹ, എബ്രഹാം, മോസസ്, ജീസസ്, പിന്നെ മനുഷ്യ സമൂഹത്തിന്റെ വികാസതിനോടുവില്‍ അവസാന പ്രവാചകനായി മുഹമ്മദ് (എല്ലാവരിലും സൃഷ്ടാവിന്റെ സമാധാനം വര്‍ഷിക്കട്ടെ)


സമൂഹത്തിലെ എല്ലാവിധ ചൂഷണങ്ങളെയും, വിവേച്ചനങ്ങളെയും പൊട്ടി ചെറിഞ്ഞു മനുഷ്യനെ സമത്വത്തിന്റെ ,സാഹോദര്യത്തിന്റെ, നീതിയുടെ വെളിച്ചം എന്തെന്ന് വിളംബരം ചെയ്ത ഇസ്ലാം.


ആ വിളംബരം ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിയ മനുഷ്യര്‍ വര്‍ണ്ണ, ഭാഷ, ദേശങ്ങള്‍ ക്കതീതമായി ഒരു മനുഷ്യ സമൂഹമായി , ഒരു ഹൃദയമായി, ഒരു ലക്ഷ്യമായി, ഒരു ശബ്ദമായി മക്കയില്‍- ക അബയില്‍ ഉയരുകയാണ്.


"സൃഷ്ടാവേ നിന്റെ സന്ദേശം ഏറ്റു വാങ്ങി ഞങള്‍ വന്നിരിക്കുന്നു. ഏകനായ സൃഷ്ടവല്ലാതെ മറ്റൊരു ശക്തിയും ഇല്ലായെന്ന് , ഞങ്ങളിതാ പ്രഖ്യാപിക്കുന്നു".

ഇസ്ലാം അങ്ങിനെയാണ്,

ഇസ്ലാമില്‍ അങ്ങിനെയാണ് .

മനുഷ്യ സമൂഹത്തിന്റെ പ്രയാണത്തില്‍ ഒരു വേളപ്രവാചകനായ എബ്രഹാം (ഇബ്രാഹിം) ഒരു ചരിത്രത്തിന്റെ ഗതിയൊഴുക്കിനു വിത്ത് പാകുകയായിരുന്നു. വിശ്വാസത്തിന്റെ തീച്ചൂളയില്‍ ഏക പുത്രനെ ബലി കൊടുക്കുവാന്‍ തയ്യാറായ, ഒരു ദൈവിക പരീക്ഷണത്തില്‍ പതറാതെ നിലകൊണ്ട പ്രവാചകന്‍. പിതാവിന് വിനയന്നിതനായി പുത്രനും.

ഈ മഹനീയ ചിത്രം എന്നും വിശ്വാസികള്‍ക്ക് ഉള്പുളകമായിരിക്കും.


ചൂഷണ ഭരണ നേതൃത്വത്തിനെ തിരെ മനുഷ്യ നിര്‍മിത വിഗ്രഹ വല്‍കൃത മതങ്ങല്‍ക്കെതിരെനിലകൊണ്ട പ്രവാചകന്‍, പുത്രന്‍ ഇസ്മയില്‍, മാതാവ് ഹാജറ, സഫ, മാര്‍ വാ,

ലോകത്ത് മുഴുവന്‍ മനുഷ്യ സമൂഹങ്ങളിലൂടെ നിലക്കാതെ ഉറവയായി പ്രവഹിക്കുന്ന സംസം

.ഇസ്ലാം പ്രവഹിക്കുകയാണ് നിലക്കാതെ.......

മതത്തിന്റെയും, ജാതിയുടെയും പേരില്‍ നേരിടുന്ന അവഗണനകളും, വിവേചനങ്ങളും, ചൂഷണങ്ങളും, താഴ്ന്നവനെന്നും, ഉന്നതെന്നെന്നുമുള്ള വേര്‍തിരിവുകളും നിലനില്ക്കുന്ന സമൂഹത്തില്‍ ഇസ്ലാം എന്ന ഉന്നത ദര്‍ശനത്തിനു ഇന്നും, എന്നും പ്രസക്തിയുണ്ട്.


അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍....വലി ല്ലാ ഹില്‍ഹംദ്‌.