22 ജനുവരി 2011

മകരജ്യോതി, സത്യമോ !

അങ്ങിനെ നാടിന്റെ ഭരണാധികാരിയുടെ പ്രസ്താവനയും വന്നു !


മകരജ്യോതി  യ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ഇല്ലെന്നു. അല്ലെങ്കില്‍ തന്നെ ഈ വക കാര്യങ്ങളില്‍ സര്‍ക്കാരിനെന്തു കാര്യം. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് !
ജനങ്ങള്‍ ആള്‍ദൈവങ്ങളുടെ ദിവ്യത്വം കണ്ടു അവരുടെ പിന്നാലെ പോയാല്‍, ആരാധനാലയങ്ങളിലെ അത്ഭുതങ്ങള്‍ കേട്ട് അതിന്റെ പിന്നാലെ പോയാല്‍, അത് കാണാന്‍ തിക്കും തിരക്കും കൂട്ടി, അതില്‍ അപകടം സംഭവിച്ചു ജീവന്‍ പോയാല്‍, അതിലൊക്കെ സര്‍ക്കാരിനെന്തു കാര്യം !


സംശയവും, അതോടു ചേര്‍ന്നുള്ള ഭരണാധികാരിയുടെ പ്രസ്താവനയും ശരിയല്ലേ.
ആണോ ?
ഒരു സംശയം! (സംശയങ്ങളൊന്നും ചോദിക്കരുത് !)


നൂറു പേരുടെ മരണത്തിനു ഇടയാക്കിയ ദുരന്തത്തിന് കാരണമായ സംഭവം എന്താണ് ? യുക്തിവാദികളും, വാര്‍ത്താ മാധ്യമങ്ങളും, പലവട്ടം കേരള ജനതയുടെ ശ്രദ്ധയില്‍ പെടുത്തി, അപവാദമായ ഒരു അത്ഭുത ജ്യോതിയുടെ കഥകള്‍ ഭക്തിയുടെ പേരില്‍ കാലങ്ങളായി ഭക്തരായ ജനങ്ങളെ ആകര്‍ഷിച്ചു വന്നതിന്റെ ഒരു ചിത്രമാണ് ഇത്രയധികം മരണത്തിനു കാരണമായ തിക്കും തിരക്കും !


മനുഷ്യജീവന്‍. അത് വിലപിടിച്ചതാണ്‌. ഓരോ മരണത്തിന്റെ പിറകിലും ഒരു കുടുമ്പത്തിന്റെ നിലക്കാത്ത വിലാപം ഉണ്ടാകും. നൂറില്‍ പരം കുടുമ്പത്തിന്റെ വിലാപങ്ങള്‍. അത് ചെറുതല്ല. അതിന്റെ കാരണം എന്തായാലും അന്വേഷിക്കേണ്ടതാണ്. അത്ഭുത ജ്യോതി സത്യമെങ്കില്‍ അത് വിശ്വാസികളെ സംബന്ധിചായാലും, ജനങ്ങളെ സംബന്ധിചായാലും വളരെ അത്ഭുതാവഹമാണ്. അതിനെ കുറിച്ച് അന്വേഷിച്ചു സത്യം അറിയിക്കേണ്ടത് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ ബാധ്യതയാണ്. ദൈവത്തിനെ/ദൈവങ്ങളെ സംബന്ധിച്ച് അത് പ്രശ്നമുള്ള കാര്യമല്ല. അങ്ങിനെയൊന്നു സംഭാവിപ്പിക്കുന്നുവെങ്കില്‍ അവര്‍ക്ക് അതില്‍ യാതൊരു പ്രതിഷേധവും ഉണ്ടാകില്ല. ഒരു അന്വേഷണം നടത്തുന്നുവെങ്കില്‍ അത് വിശ്വാസത്തെ മുറിപെടുത്തലല്ല. വിശ്വാസത്തെ ബലപെടുതലാണ്. ആധികാരികമായ ഒരു തെളിവിനെ മനുഷ്യന്‍ തെടുന്നുവെങ്കില്‍ അതെങ്ങിനെ ദൈവ വിരുദ്ധമാകും.


ഏതൊരു ആരാധനാലയങ്ങളും ദിവ്യത്വത്തിന്റെ പേരില്‍ ജനങ്ങളെ ആകര്‍ഷിക്കുകയോ, തിക്കും തിരക്കും കൂടുവാനും, അതുവഴി ദുരന്തങ്ങള്‍ സംഭാവിക്കുവാനും കാരനമാകുകയോ ചെയ്യുന്നുവെങ്കില്‍ അത്തരം ദിവ്യ സംഭാവങ്ങുടെ സത്യത്തെ പൊതു സമൂഹത്തില്‍ അനാവരണം ചെയ്യപെടെണ്ടാതുണ്ട്. അതല്ല എങ്കില്‍ അത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്. ജനങ്ങളുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ ചുമതലയാണ്. സര്‍ക്കാരിന്റെ മിഷനരിയാണ് ആധികാരികതയുടെ അവസാന വാക്ക്. അത് നിഷ്ക്രിയമായാല്‍, പല അത്ഭുത കഥകളും സമൂഹത്തില്‍ പരക്കും, പലതും, പലരും ദിവ്യമാകും. പല വിധ കാരണങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ ആശ്വാസത്തിനായി തിക്കും, തിരക്കും കൂട്ടി അവിടങ്ങളില്‍ എത്തും. വിശ്വാസം എന്നത് ഇത്തരം അത്ഭുത കഥകളില്‍ എത്തിച്ചു അതൊരു വ്യവസായമാക്കി മാറ്റുന്ന/ മാറുന്ന ഒരു സാഹചര്യത്തിലാണ്, പ്രത്യേകിച്ചും പ്രബുദ്ധമാണെന്ന് പറയുന്ന നമ്മുടെ കേരളം !

എവിടെയാണ് ജനങ്ങള്‍, എവിടെയാണ് സര്‍ക്കാര്‍ !

17 ജനുവരി 2011

ശബരിമല ദുരന്തം

ഹൃദയഭേദകമായ  ഒരു ദുരന്തത്തിന് ശബരിമല സാക്ഷ്യം വഹിച്ചിരിക്കുന്നു.
നൂറില്‍ പരം മനുഷ്യര്‍ക്ക്‌ ജീവന്‍ നഷ്ടപെട്ടതിന് ഉത്തരവാദി ആര്‍ ? വര്‍ഷങ്ങളായി ഈ തീര്‍ഥാടനം നടന്നു വരുന്നു. ലക്ഷങ്ങള്‍ സന്നിദാനത്തില്‍ എത്തുന്നു. അവിടെയുള്ള അസൌകര്യങ്ങളെ കുറിച്ച് ഉത്തരവാധപെട്ടവര്‍ക്ക് കൃത്യമായി അറിയാം. അതിനുള്ള ഭരണ സംവിധാനങ്ങള്‍ ഉണ്ട്. പരിഹരിക്കാനുള്ള കര്‍മ ശേഷിയും, വരുമാനവും, സമയവും ഉണ്ട്. തിരക്ക് നിയന്ത്രിക്കാനും, അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കഴിയും.



പക്ഷെ....
നൂറിലേറെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപെട്ടിരിക്കുന്നു...
____________
ഇനി വരും പ്രസ്താവനകള്‍...
അന്വേഷണം നടത്തും, കാരണം കണ്ടെത്തും..
കൂടുതല്‍ രക്ഷാപ്രവര്തനതിനു സൗകര്യം എര്പെടുതും..
പോലീസുകാരെ നിയമിക്കും...
ജീവന്‍ നഷ്ടപെട്ടവര്‍ക്ക്ക് ?/അല്ല ആശ്രിതര്‍ക്ക് നഷ്ടപരിഹാരം..!
ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സ്വത്വര നടപടികള്‍....
____________________
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ ശബരിമല ദുരന്തം മറ്റു പല ദുരന്തങ്ങള്‍ ചിത്രത്തില്‍ നിന്നും മാഞ്ഞു പോയ പോലെ വിസ്മ്രുതിയിലാകും !
ഓരോ സംഭവതിനും അതിനനുസരിച്ച് സമയാ സമയങ്ങളില്‍ പ്രസ്താവനകള്‍ വരും..
____________________
ഭക്തര്‍ക്ക് ശബരിമല ഒരു തീര്‍ഥാടന സ്ഥലമാണ്. അവര്‍ വിശ്വസിക്കുന്ന ദൈവത്തിനെ ആരാധിക്കാനുള്ള കേന്ദ്രം. പക്ഷെ, അവിടെ തിക്കും തിരക്കും കൂടാന്‍ കാരണമാകുന്ന മകര വിളക്ക് പ്രതിഭാസത്തെ കുറിച്ച് പലതും അപവാദമായി വാര്‍ത്താ മാധ്യമങ്ങളില്‍ വരുമ്പോള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ അന്വേഷണ കമീഷനും, സംവിധാനവും ഏര്‍പെടു ത്തുമ്പോള്‍ ഇതിലെ സത്യാവസ്ഥ അറിയിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ എത്റെടുക്കാത്തത് എന്ത് കൊണ്ട് ?അത്


ജനങ്ങളോട് ചെയ്യുന്ന അനീതിയല്ലേ.?? ഇതൊക്കെ മാധ്യമങ്ങള്‍ക്ക് വിട്ടു കൊടുത്തു കണ്ണുമടച്ചു ഇരിക്കുന്ന ബന്ധപെട്ട അധികാരികള്‍ ദുരന്തങ്ങള്‍ വരുമ്പോള്‍ ചാടി എഴുന്നേല്‍ക്കുന്നത്‌ എന്തിനു വേണ്ടിയാണ്.


തിരക്ക് വരുന്നതിന്റെ കാരണങ്ങളുടെ ചിത്രത്തിലേക്ക് കണ്ണ് തുറന്നു നോക്കിയാല്‍ ഈ ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയും, അതിനു സംവിധാനങ്ങല്‍ക്കുപരിയായി അവിടെ പോകുന്നവര്‍ക്ക് തന്നെ അത് ചെയ്യാന്‍ കഴിയും !


എന്തായാലും ദുരന്തങ്ങള്‍ ഒഴിവാക്കുക തന്നെ വേണം ! ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ.....


അവരുടെ കുടുമ്പത്തിന്റെ വേദനയില്‍ പങ്കു ചേരുന്നു....