tag:blogger.com,1999:blog-3570277514642559159.post1806604704165910822..comments2023-06-22T06:43:36.742-07:00Comments on വിവേകം: ആരാണ് പ്രതി ????..najhttp://www.blogger.com/profile/13344711232838843068noreply@blogger.comBlogger2125tag:blogger.com,1999:blog-3570277514642559159.post-10061586852917472242012-12-27T01:51:34.320-08:002012-12-27T01:51:34.320-08:00പഴയ തലമുറയില്‍ നിന്നും പുതിയ തലമുരയിലെക്കുള്ള യാത്...പഴയ തലമുറയില്‍ നിന്നും പുതിയ തലമുരയിലെക്കുള്ള യാത്രയില്‍ വളര്‍ന്നു വന്ന പുതിയ തലമുറയ്ക്ക് മുന്നിലെത്തിയത് അശ്ലീലവല്ക്കരിക്കപെട്ട സാമൂഹിക അവസ്ഥകള്‍ ആണ്. അവിടെ സ്ത്രീ നഗ്നതയും, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും, കലയുടെ മറവില്‍ ഉള്ള പ്രോവോകെറ്റ് ചെയ്യുന്ന രീതിയില്‍ ഉള്ള ആഭാസങ്ങളും, ബാലാല്സങ്ങങ്ങളും, രതി വൈകൃതങ്ങളും, കൊലപാതകങ്ങളും, മദ്യപാന ശീലങ്ങളും വളരെ സാമാന്യ വല്ക്കരിച്ചു ഒരു സാഡിസ്റ്റ് ആസ്വാദനത്തിനു നല്കിയപ്പോള് സംഭവിച്ചത് ഒരു തലമുറയെ ഏറിയോ കുറഞ്ഞോ ഉള്ള ക്രിമിനല്‍ വല്ക്കരനതിലെക്കാന്. ഇവിടെ വളര്‍ന്നു വരുന്ന ഒരു കുഞ്ഞു പോലും മനസ്സിലാക്കുന്നത് ഇതൊക്കെ പരിച്ചയിക്കപ്പെട്ട ഒരു സമൂഹമാണ് തനിക്കു മുന്നില്‍ എന്നാണു ! ഈ അവസ്ഥക്ക് സ്വബോധം നഷ്ടപെട്ട സമൂഹവും, സെന്സരിംഗ് ഇല്ലാതെ എല്ലാം അനുവദിച്ചു കൊടുക്കുന്ന നിയമവും, സാമ്പത്തികം മാത്രം ലക്ഷ്യമാക്കിയ കച്ചവട മീടിയക്കാരുമാണ് !!! പ്രതികരണ ശേഷിയും ക്രിയാ ശേഷിയും ഉണ്ടാകേണ്ട യുവാക്കള്‍ അടങ്ങുന്ന ഒരു സമൂഹത്തിനെ നിഷ്ക്രിയമാക്കി തളച്ചിടാന്‍ ആഭാസങ്ങളെയും, കുറ്റകൃത്യങ്ങളെയും കലയുടെ മറവില്‍ സമൂഹത്തിനു നല്കിയപ്പോള് സംഭവിച്ച ദുരന്തങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നു വേണം കരുതാന്‍. മാന്യമായ വസ്ത്രം എന്തെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം പുതിയ തലമുറയുടെ ചിന്തയെ വരെ മീഡിയ ഹൈജാക്ക് ചെയ്തപ്പോള്‍ നഗ്നതാ പ്രദര്‍ശനം വരെ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനത്തില്‍ എഴുതി ചെര്തപെട്ടു. <br /><br />കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കടുത്ത ശിക്ഷ നല്കുന്നതിലേക്ക് വരെ ഭരണകൂടത്തെ കണ്ണ് തുറപ്പിചെന്കില് നല്ലത് തന്നെ ! ദിശാബോദം നഷ്ടപെട്ട ഒരു സമൂഹത്തെ ക്രൈമിനു പാകമാക്കുന്ന സാഹചര്യങ്ങളെ പാടെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന കടുത്ത നിയമങ്ങള്‍ അതിനു മുമ്പ് ഉണ്ടാകേണ്ടതുണ്ട് എന്ന് തന്നെയാണ് സാഹചര്യങ്ങള്‍ !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-3570277514642559159.post-34759237565031893072012-12-25T07:47:16.741-08:002012-12-25T07:47:16.741-08:00നമ്മുടെ മിക്ക സിനിമകളും പരസ്യങ്ങളും ചുമര്‍ചിത്രങ്ങ...നമ്മുടെ മിക്ക സിനിമകളും പരസ്യങ്ങളും ചുമര്‍ചിത്രങ്ങളും സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളായിട്ടാണ് അവതരിപ്പിക്കുന്നത്. ദൃശ്യ മാധ്യമങ്ങളുടെ ഓരോ ഫ്രെയിമിലും സ്ത്രീശരീരം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. ആഭാസകരമായ ചുവടുകളും താളങ്ങളും നൃത്തങ്ങളും വാര്‍ത്താ ചാനലുകളില്‍ പോലും നിറഞ്ഞു നില്‍ക്കുകയാണ്. മാനുഷികമായ വികാരങ്ങളെ ഇക്കിളിപ്പെടുത്തി ഒരു 'ഞരമ്പ്രോഗ വ്യവസായം' സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് എവിടെയും കാണുന്നത്. സിനിമാ നടികളുടെ സ്വാഭാവിക പ്രസവം വരെ എങ്ങിനെ ചിത്രീകരിച്ചു ഹിറ്റാക്കാമെന്നതാണ് സിനിമാ ലോകത്ത് നടക്കുന്ന ലേറ്റസ്റ്റ് പരീക്ഷണങ്ങള്‍. 'ബോള്‍ഡ് സെക്സും' അനുബന്ധ ആഭാസത്തരങ്ങളും കുത്തിനിറച്ച ന്യൂ ജനറേഷന് ഉരുപ്പടികളും വേണ്ടത്ര വിറ്റഴിക്കപ്പെടുന്നു. ആര്‍ക്കും പരിഭവമോ പരാതിയോ ഇല്ല. സെന്‍സറിന്റെ കത്രികകളുമില്ല. ഇവക്കെതിരെ അല്പമെങ്കിലും പ്രതികരിക്കുന്നവരെയൊക്കെ സദാചാര വാദികളെന്ന് പരിഹസിച്ച് പുച്ഛിക്കുവാനും ആളുകളേറെ. എന്നാല്‍ ഇതൊക്കെ കണ്ടും കേട്ടും സമനില തെറ്റുന്ന യുവത്വം ഞരമ്പ് രോഗത്തിന്റെ അങ്ങേത്തലക്കല്‍ എത്തുമ്പോള്‍ മാത്രം തെരുവില്‍ പ്രകടനം നടത്തിയിട്ട് എന്ത് ഫലം?. ഇത്തരം പ്രകടനങ്ങളും പ്രതിഷേധങ്ങളും പെട്ടെന്ന് കെട്ടടങ്ങും. പക്ഷെ ഞരമ്പുകളെ സൃഷ്ടിക്കുന്ന സാമൂഹിക ചുറ്റുപാടുകള്‍ അനുസ്യൂതമായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നോര്ക്കുക.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.com