09 ജൂൺ 2009

കമല സുരയ്യ - അര്‍ത്ഥ പൂര്‍ണ്ണമായ മൌനം


ആവശ്യം ഉള്ളതും ഇല്ലാത്തതുമൊക്കെ വിവാദമാക്കി പത്രങ്ങളും ഇ മീടിയവുമൊക്കെ കുത്തിനിറക്കുക എന്നത് കേരള ബുദ്ധിജീവി സമൂഹത്തിന്റെ മാത്രം പ്രത്യേകതയാണ്. അത് കൊണ്ടാണല്ലോ കമല സുരയ്യ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് താനറിഞ്ഞ പാത സീകരിച്ചപ്പോള്‍ മലയാളിയുടെ "സഹിഷ്ണുതക്ക്" അത് താങ്ങാന്‍ കഴിയാഞ്ഞത്. കേരളത്തിനോട് വിട പറഞ്ഞു അന്യ സംസ്ഥാനത്തേക്ക് ചേക്കേറുന്നത് വരെ ആ വിവാദങ്ങളും, കുത്ത് വാക്കുകളും എത്തി. പിന്നെ മലയാളവും ബുദ്ധിജീവികളും സമാധാനമായി കിടന്നുറങ്ങി.


"കമല സുരയ്യ നിര്യാതയായി."

വാര്‍ത്ത മീഡിയകള്‍ ലോകത്തിനു നല്‍കി. മലയാളികളും, ബുദ്ധിജീവികളും ഉണര്‍ന്നു.

പറിച്ചു നടപെട്ട നീര്‍മാതളം വീണ്ടും വാര്‍ത്തകളില്‍, സാഹിത്യലോകത്ത് തളിര്‍ത്തു. സാഹിത്യലോകത്തിനു, ബുദ്ധിജീവികള്‍ക്ക് ഒരു ആത്മ പരിശോദന ! അവരോടു നീതി പുലര്‍ത്തിയോ ? ആ ചോദ്യം കേരളമാകെ നിറഞ്ഞു. ശോകമായി ഒഴുകി.


ഈ അവഗണനയ്ക്ക് കാരണം എന്താണ് !


അവര്‍ വളരെ കാലം മനസ്സില്‍ കൊണ്ട് നടന്ന ഇസ്ലാം അവരുടെ വസ്ത്ര ധാരണ ത്തിലൂടെ കേരളം അറിഞ്ഞു, ലോകം അറിഞ്ഞു. താനറിഞ്ഞ സത്യത്തെ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് സ്വയം സീകരിച്ചത് മറ്റുള്ളവര്‍ക്ക് ഇഷ്ട്ടമായില്ല. ഇതാണ് വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് മലയാളിയുടെ നിര്‍വചനം. സാഹിത്യ ലോകമായാലും, ബുദ്ധിജീവി സമൂഹമായാലും അത്രത്തോളം "മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ" അംഗീകരിച്ചു കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അത് കൊണ്ടാണല്ലോ മാധവി കുട്ടിയില്‍ നിന്നും കമല സുരയ്യയിലേക്ക് മാറിയപ്പോള്‍ നെറ്റി ച്ചുളിച്ചതും, അതിനെതിരെ ചോദ്യ ശരങ്ങള്‍ ബുദ്ധിജീവി ആവനാഴിയില്‍ നിന്നും അവര്‍ക്ക് നേരെ എയ്തു കൊണ്ടിരുന്നതും. ചോദ്യം ചോദിക്കുന്നവരെ കുറിച്ച്, അവരുടെ ചിന്തയുടെ സ്വാതന്ത്ര്യത്തെ കുറിച്ചൊന്നും തിരിച്ചു ചോദിക്കാതെ അവര്‍ നിഷ്കളങ്കമായി ചിരിച്ചു.


യൂറോപ്പിലും, പാശ്ചാത്യ രാജ്യങ്ങളിലും ഇസ്ലാം ആശ്ലേഷിക്കുന്ന ബുദ്ധിജീവികളോട് ഇത്തരത്തിലുള്ള വിവേച്ചനമോന്നും ഉണ്ടാകാറില്ല. കാരണം അവര്‍ തനിക്കെന്ന പോലെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിച്ചു കൊടുക്കുന്ന സമൂഹമാണ്. ഫ്രഞ്ച് ഫിലോസഫര്‍ ആയ രജ ഗരോടിയും, ജര്‍മ്മന്‍ ദിപ്ലോമാറ്റ്‌ ആയ വില്‍ഫ്രെഡ് ഹോഫ്മാന്‍, ബ്രിടീഷ്‌ പത്ര പ്രവര്‍ത്തക ഇവാന്‍ രിട്ളിയും, അമേരിക്കന്‍ പ്രോഫെസ്സര്‍ ആയ ജെഫ്രി ലാങ്ങുമൊക്കെ ഇസ്ലാം സീകരിച്ചപ്പോള്‍ അവിടെയൊന്നും വിവാധങ്ങലോ അവഗനയോ അവര്‍ക്കുണ്ടായില്ല. അവര്‍ തങ്ങളുടെ വാസ സ്ഥലം വിട്ടു മറ്റുള്ള സ്ഥലത്തേക്ക് ചെക്കെരേണ്ട അവസ്ഥയൊന്നും അവരുടെ സമൂഹം സൃഷ്ടിക്കാറില്ല. പക്ഷെ ..!


പക്ഷെ, ഇവിടെ സ്ഥിതി അതല്ല.
പര്ധ കീറാന്‍ വേണ്ടി നടക്കുന്ന സ്വാതന്ത്ര്യ ബുദ്ധിജീവികള്‍..യുക്തിവാദികള്‍..
പര്ധ സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന് മുറവിളി കൂട്ടുന്ന മീഡിയ-ബുദ്ധിജീവികള്‍ക്ക്
അതിനിടയില്‍ ബുദ്ധിജീവി സമൂഹത്തില്‍ നിന്നും പര്ധ ധരിച്ചു ഒരു സ്ത്രീ വരുന്നത് എങ്ങിനെ സഹിക്കും...അവര്‍ അതിനു നിര്‍വചനങ്ങളും, വ്യാക്ക്യാനങ്ങളും നല്‍കി, വിവാദങ്ങളെ കൊഴുപ്പിച്ചു.


ഇപ്പോള്‍
കമല സുരയ്യ വിവാധങ്ങളില്ലാത്ത ലോകത്തേക്ക് എന്നന്നേക്കുമായി...
അവരുടെ ആഗ്രഹ പ്രകാരം ഇസ്ലാമിക രീതിയില്‍ പാളയം ജുമാ മസ്ജിദിന്റെ മണ്ണില്‍ പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കുന്നു. ഇസ്ലാം തന്റെ ജീവിതത്തിലേക്ക് വന്നതിന്റെ കാരണങ്ങളില്‍ അവസാനത്തെ യാത്രയും അവര്‍ കണ്ടിരുന്നു. വീണ്ടും കമല സുരയ്യ മൌനമായി ഇസ്ലാമിന്റെ സന്ദേശം മനോഹരമായി സമൂഹത്തിനു നല്‍കുകയാണ്.
നാനാ ജാതി മതസ്ഥര്‍, ജാതി മത , വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഇസ്ലാമിലെ പ്രാര്‍ത്ഥനക്ക് സാക്ഷ്യം വഹിക്കുന്നു. ഒരേ വരിയില്‍ എല്ലാവരും സമന്മാരായി, ഒരേ മനസ്സുമായി, നില്‍ക്കുന്ന കാഴ്ച കേരളത്തിന്‌ സമ്മാനിച്ച്‌ കൊണ്ട് അവര്‍ വിട വാങ്ങി.

4 അഭിപ്രായങ്ങൾ:

..naj പറഞ്ഞു...

യൂറോപ്പിലും, പാശ്ചാത്യ രാജ്യങ്ങളിലും ഇസ്ലാം ആശ്ലേഷിക്കുന്ന ബുദ്ധിജീവികളോട് ഇത്തരത്തിലുള്ള വിവേച്ചനമോന്നും ഉണ്ടാകാറില്ല. കാരണം അവര്‍ തനിക്കെന്ന പോലെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിച്ചു കൊടുക്കുന്ന സമൂഹമാണ്. ഫ്രഞ്ച് ഫിലോസഫര്‍ ആയ രജ ഗരോടിയും, ജര്‍മ്മന്‍ ദിപ്ലോമാറ്റ്‌ ആയ വില്‍ഫ്രെഡ് ഹോഫ്മാന്‍, ബ്രിടീഷ്‌ പത്ര പ്രവര്‍ത്തക ഇവാന്‍ രിട്ളിയും, അമേരിക്കന്‍ പ്രോഫെസ്സര്‍ ആയ ജെഫ്രി ലാങ്ങുമൊക്കെ ഇസ്ലാം സീകരിച്ചപ്പോള്‍ അവിടെയൊന്നും വിവാധങ്ങലോ അവഗനയോ അവര്‍ക്കുണ്ടായില്ല. അവര്‍ തങ്ങളുടെ വാസ സ്ഥലം വിട്ടു മറ്റുള്ള സ്ഥലത്തേക്ക് ചെക്കെരേണ്ട അവസ്ഥയൊന്നും അവരുടെ സമൂഹം സൃഷ്ടിക്കാറില്ല.

പക്ഷെ, ഇവിടെ സ്ഥിതി അതല്ല.
പര്ധ കീറാന്‍ വേണ്ടി നടക്കുന്ന സ്വാതന്ത്ര്യ ബുദ്ധിജീവികള്‍..യുക്തിവാദികള്‍..
പര്ധ സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന് മുറവിളി കൂട്ടുന്ന മീഡിയ-ബുദ്ധിജീവികള്‍ക്ക്
അതിനിടയില്‍ ബുദ്ധിജീവി സമൂഹത്തില്‍ നിന്നും പര്ധ ധരിച്ചു ഒരു സ്ത്രീ വരുന്നത് എങ്ങിനെ സഹിക്കും.

അപ്പൂട്ടൻ പറഞ്ഞു...

നാജ്‌,
ആദ്യമേ പറയട്ടെ, ചെറിയൊരു സങ്കോചത്തോടുകൂടിയാണ്‌ ഞാനിതെഴുതുന്നത്‌. എന്റെ കമന്റ്‌ വെറും എതിർപ്പ്‌ മാത്രമായി കാണില്ലെന്നു വിശ്വസിക്കട്ടെ.
മാധവിക്കുട്ടി ഒരു നിരീശ്വരവാദി അഥവാ യുക്തിവാദി ആയിരുന്നുവോ? അല്ലെന്നാണു ഞാൻ മനസിലാക്കിയിട്ടുള്ളത്‌. തികഞ്ഞ ഈശ്വരവിശ്വാസി ആയിരുന്നു അവർ, ഒരു ബുദ്ധിജീവി ജാഡയുമില്ലാതെ ആയിരുന്നു അവർ തന്റെ ജീവിതം മുഴുവൻ.
മാധവിക്കുട്ടി മതം മാറിയതിനെ പലരും വിമർശ്ശിച്ചിട്ടുണ്ടാവാം, കാരണം അക്കാര്യത്തിൽ അവർ അത്ര നല്ല വിശദീകരണങ്ങൾ അല്ല നൽകിയിരുന്നതു. പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വം എന്ന നിലയ്ക്ക്‌ അവരുടെ മതം മാറ്റം ഒരു വാർത്ത ആയിരുന്നു എന്നതു സത്യം തന്നെ. അതുകൊണ്ടു തന്നെ അതേക്കുറിച്ചു പലരും ചോദ്യങ്ങൾ ചോദിചിട്ടുണ്ടാവും, അത്‌ ഒരു ചർച്ച ആയി മാറിയിട്ടുമുണ്ടാവും.
പക്ഷെ അതാണോ അവർ കേരളത്തിൽ നിന്നും മാറിത്താമസിക്കാനുള്ള കാരണം? (വിമർശ്ശനങ്ങളെ നേരിടാനാവാതെ പലായനം ചെയ്തു എന്നു പറയുകയാണെങ്കിൽ സ്വന്തം ചെയ്തിയിൽ അവനവനു തന്നെ വിശ്വാസമില്ല എന്നേ കരുതാനാവൂ, അതു പോട്ടെ, അതേക്കുറിച്ചു ഒന്നും പറയുന്നില്ല)
തെറിക്കത്തുകളും അജ്ഞാത ഫോൺ കോളുകളും മറ്റുമാണ്‌ അവരെ കേരളത്തിൽ നിന്നും മാറാൻ പ്രേരിപ്പിച്ചതു എന്നാണു എന്റെ അറിവ്‌. അതൊരിക്കലും ബുദ്ധി ഉപയോഗിക്കുന്ന ഒരു യുക്തിവാദിയുടേതാവാൻ സാധ്യതയില്ല. ചില മതഭ്രാന്തന്മാരോ സാമൂഹ്യവിരുദ്ധരോ മാത്രമേ അത്തരതിലൊരു ഹീനകൃത്യം ചെയ്യൂ. എന്നെ വിവാഹം കഴിക്കാമോ എന്നു ചോദിച്ചുള്ള ഫോൺ കോളുകൾ കിട്ടിയിട്ടുണ്ട്‌ അവർക്ക്‌ എന്നു കേട്ടിട്ടുണ്ട്‌. അത്‌ ഏതു എക്കൗണ്ടിൽ പെടുത്തും?
മാധവിക്കുട്ടി എന്ന കഥാകാരി മലയാളിയ്ക്ക്‌ അത്യധികം ബഹുമാനമുള്ള ഒരു വ്യക്തിത്വമാണു. എന്നാൽ എന്റെ അഭിപ്രായത്തിൽ അവർ ഒരു മാതൃകാവ്യക്തി ആണെന്നു തോന്നിയിട്ടില്ല. അവരുടെ കൃതികൾ വായിക്കാം, സ്വപ്നലോകത്തേക്കു പറക്കാം. അതിലധികം അവർ എന്നെ സ്വാധീനിച്ചിട്ടില്ല. മതം മാറ്റം അവരുടെ മാത്രം കാര്യമാണു.
വിവാദങ്ങള്‍ ഒഴിഞ്ഞ ലോകത്ത് അവര്‍ ജീവിക്കട്ടെ, സമാധാനമായി.

..naj പറഞ്ഞു...

അപ്പൂട്ടന്‍,
കമന്റ്സിന് ഏതു കോണില്‍ നിന്നാണ് ഞാന്‍ മറുപടി പറയേണ്ടത് എന്നറിയില്ല. എങ്കിലും കുറച്ചു കാര്യങ്ങള്‍ സൂചിപ്പിക്കാം. മാധവി കുട്ടി ഇസ്ലാം സീകരിച്ചപ്പോള്‍ അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിച്ചു കൊടുക്കുന്നതിനു പകരം അവരെ ക്രിടിസൈസ് ചെയ്യുകയും, അവരുടെ മാനസ്സിക നില ശരിയല്ലെന്ന് വരെ ഇക്കൂട്ടര്‍ അതിനെ വ്യാക്യാനിക്കുകയും ചെയ്തത് ഒരു വ്യക്തിയോട്, പ്രത്യേകിച്ചും ഒരു സ്ത്രീയോടു ചെയ്ത അനീതിയാണ്. അവര്‍
നേരിട്ട ക്രിടിസൈസും, ഭീഷണികളും, കത്തുകളും സമൂഹത്തിലെ താഴെ തട്ട് മുതല്‍ മേല്‍ തട്ട് വരേയുള്ളതിന്റെ വ്യത്യസ്തമായ പ്രതിഫലനങ്ങളാണ്.
ഞാന്‍ഒരു ദര്‍ശനം സീകരിക്കുന്നത് ആ ദര്‍ശനതോട് എന്റെ ചിന്ത എത്രത്തോളം യുക്തിപരമായി സംവദിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ആ സ്വാതന്ത്ര്യമാണ് വ്യക്തി സ്വാതന്ത്ര്യം. അത് മാധവികുട്ടിയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്ന്നു വേണം മനസ്സിലാക്കാന്‍. പലരും അവര്‍ പറഞ്ഞതിനെ പലതരത്തില്‍ വ്യക്യാനിച്ചു. മരണ ശേഷവും ഇക്കൂട്ടര്‍ തങ്ങളുടെ മണ്ടത്തരങ്ങള്‍ക്ക് അവധി കൊടുത്തില്ല. രണ്ടു ദിവസം മുമ്പ് സുകുമാര്‍ അഴീകൊടിന്റെ പ്രസ്താവന കണ്ടു. " തറവാട്ടില്‍ സംസ്കരിക്കാതെ, ഇസ്ലാമിക രീതിയില്‍ അവരെ നൂറു തവണ സംസ്കരിചാലും ശരിയാവുകയില്ല എന്നും, അവര്‍ വിശ്വസിച്ച അല്ലാഹുവിനു മതമില്ലായിരുന്നു എന്നും" കേരളത്തിലെ തല മുതിര്‍ന്ന ഒരു സാഹിത്യകാരന്‍ പറഞ്ഞത് ഞാന്‍ വായിച്ചപ്പോള്‍ ഈ ലോക വിവരം ഉള്ള ബുദ്ധിജീവികള്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് അപ്പോഴാണ്‌ മനസ്സിലായത്.
കമല സുരയ്യക്ക് മനസ്സിലായി, ഞങ്ങള്‍ മനസ്സിലാക്കിയ പോലെ അല്ലാഹുവിനു മതമില്ലെന്നു, അത് സ്നേഹമാണെന്ന്, ആ സൃഷ്ടാവാണ് മനുഷ്യരെ സൃഷ്ടിച്ചതെന്ന്, അവിടെ ജാതിയില്ല, അവഗനയില്ല, വിവേചനമില്ല, ബ്രാമണ നനായാലും, നായരായാലും, ഈഴവനായാലും, പുലയനായാലും, പരയനായാലും, ആരായാലും ഇസ്ലാമിലേക്ക് പ്രവേശിച്ചാല്‍ അവിടെ ഒന്നേയുള്ളൂ, മനുഷ്യന്‍. അവിടെ വേര്‍ തിരിവുകളില്ല.
അന്ത്യ സംസ്കാരതിലായാലും അങ്ങിനെ തന്നെ, എല്ലാവരും ഒരേ പോലെ, തുല്യരായി, സമൂഹമായി. ഉച്ച നീച്ചതങ്ങളില്ലാതെ.
"മത ത്തിന്റെ" യും, ജാതിയുടെയും മതില്‍ കെട്ടുകളില്‍ കിടക്കുന്ന , അങ്ങിനെ പരിചയിച്ച നമ്മുടെ
സമൂഹത്തോട് ഇസ്ലാമിനെ കുറിച്ച് പറഞ്ഞാല്‍ അവരും ഇസ്ലാമിനെ ഈ "മത"ങ്ങളില്‍ തന്നെയേ ഉള്പെടുതൂ. അത് ഇസ്ലാമിന്റെ കുഴപ്പമല്ല. അങ്ങിനെ മനസ്സിലാക്കിയ ആളുകളില്‍ പെടുന്ന സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവന വന്ന അദ്ധേഹത്തിന്റെ അറിവും അത്രക്കെ ഉള്ളൂ എന്നത് ഒരു ഇസ്ലാം എത്രത്തോളം തെട്ടിധരിപ്പിക്കപെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്.
കമന്റ്സിന് നന്ദി.

fathimaarif പറഞ്ഞു...

നജീ ...........

ന ന്നായിട്ടുണ്ട് പ്രത്യേകിച്ചും അപ്പുട്ടന്റെ കമന്റ്‌ നുള്ള മറുപടി .എഴുത്തിൽ ലാളിത്യം കൈവന്നിട്ടുണ്ട് .