ഹൃദയഭേദകമായ ഒരു ദുരന്തത്തിന് ശബരിമല സാക്ഷ്യം വഹിച്ചിരിക്കുന്നു.
നൂറില്‍ പരം മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപെട്ടതിന് ഉത്തരവാദി ആര്‍ ? വര്‍ഷങ്ങളായി ഈ തീര്‍ഥാടനം നടന്നു വരുന്നു. ലക്ഷങ്ങള്‍ സന്നിദാനത്തില്‍ എത്തുന്നു. അവിടെയുള്ള അസൌകര്യങ്ങളെ കുറിച്ച് ഉത്തരവാധപെട്ടവര്‍ക്ക് കൃത്യമായി അറിയാം. അതിനുള്ള ഭരണ സംവിധാനങ്ങള്‍ ഉണ്ട്. പരിഹരിക്കാനുള്ള കര്‍മ ശേഷിയും, വരുമാനവും, സമയവും ഉണ്ട്. തിരക്ക് നിയന്ത്രിക്കാനും, അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കഴിയും.
പക്ഷെ....
നൂറിലേറെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപെട്ടിരിക്കുന്നു...
____________
ഇനി വരും പ്രസ്താവനകള്‍...
അന്വേഷണം നടത്തും, കാരണം കണ്ടെത്തും..
കൂടുതല്‍ രക്ഷാപ്രവര്തനതിനു സൗകര്യം എര്പെടുതും..
പോലീസുകാരെ നിയമിക്കും...
ജീവന്‍ നഷ്ടപെട്ടവര്‍ക്ക്ക് ?/അല്ല ആശ്രിതര്‍ക്ക് നഷ്ടപരിഹാരം..!
ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സ്വത്വര നടപടികള്‍....
____________________
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ ശബരിമല ദുരന്തം മറ്റു പല ദുരന്തങ്ങള്‍ ചിത്രത്തില്‍ നിന്നും മാഞ്ഞു പോയ പോലെ വിസ്മ്രുതിയിലാകും !
ഓരോ സംഭവതിനും അതിനനുസരിച്ച് സമയാ സമയങ്ങളില്‍ പ്രസ്താവനകള്‍ വരും..
____________________
ഭക്തര്‍ക്ക് ശബരിമല ഒരു തീര്‍ഥാടന സ്ഥലമാണ്. അവര്‍ വിശ്വസിക്കുന്ന ദൈവത്തിനെ ആരാധിക്കാനുള്ള കേന്ദ്രം. പക്ഷെ, അവിടെ തിക്കും തിരക്കും കൂടാന്‍ കാരണമാകുന്ന മകര വിളക്ക് പ്രതിഭാസത്തെ കുറിച്ച് പലതും അപവാദമായി വാര്‍ത്താ മാധ്യമങ്ങളില്‍ വരുമ്പോള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ അന്വേഷണ കമീഷനും, സംവിധാനവും ഏര്‍പെടു ത്തുമ്പോള്‍ ഇതിലെ സത്യാവസ്ഥ അറിയിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ എത്റെടുക്കാത്തത് എന്ത് കൊണ്ട് ?അത്
ജനങ്ങളോട് ചെയ്യുന്ന അനീതിയല്ലേ.?? ഇതൊക്കെ മാധ്യമങ്ങള്‍ക്ക് വിട്ടു കൊടുത്തു കണ്ണുമടച്ചു ഇരിക്കുന്ന ബന്ധപെട്ട അധികാരികള്‍ ദുരന്തങ്ങള്‍ വരുമ്പോള്‍ ചാടി എഴുന്നേല്‍ക്കുന്നത് എന്തിനു വേണ്ടിയാണ്.
തിരക്ക് വരുന്നതിന്റെ കാരണങ്ങളുടെ ചിത്രത്തിലേക്ക് കണ്ണ് തുറന്നു നോക്കിയാല്‍ ഈ ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയും, അതിനു സംവിധാനങ്ങല്‍ക്കുപരിയായി അവിടെ പോകുന്നവര്‍ക്ക് തന്നെ അത് ചെയ്യാന്‍ കഴിയും !
എന്തായാലും ദുരന്തങ്ങള്‍ ഒഴിവാക്കുക തന്നെ വേണം ! ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ.....
അവരുടെ കുടുമ്പത്തിന്റെ വേദനയില്‍ പങ്കു ചേരുന്നു....
2 അഭിപ്രായങ്ങൾ:
ദുരന്തങ്ങള്‍...ദുരന്തങ്ങള്‍..ഓ..ദൈവമേ..
അതെ..ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ,,,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ