ഈ വാര്‍ത്ത കരയിപ്പിക്കാം, അല്ലെങ്കില്‍ പൊട്ടി ചിരിപ്പിക്കാം ! അതിനു നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദി !
ആ ദുഖകരമായ (സത്യം) വാര്‍ത്ത ഇവിടെ ഇങ്ങിനെ വായിക്കാം !
കോഴിക്കോട്: അംഗോളയില്‍ ജോലിക്ക് പോയ നിരവധി മലായ്ളികള്‍ക്ക് ദുരിതം. മലേറിയ പിടിപെട്ടതിനാല്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് വൈദ്യ സഹായ സൗകര്യം ലഭിക്കാത്തതാണ് ദുരിതത്തിന് കാരണമായത്. ബന്ധുക്കളെ നാട്ടിലേക്ക് തിരിചെതിക്കുന്നതിനു വേണ്ട നടപടികള്‍ കൈകൊള്ളനമെന്നു പ്രധാനമന്ത്രിക്ക് അവരുടെ കുടുമ്പങ്ങള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
കടപ്പാട്: ഇന്നത്തെ ഗള്‍ഫ് മാധ്യമം
അംഗോള എന്ന് ഗൂഗ്ലിയപ്പോള്‍ ആദ്യം കിട്ടിയ ഒരു പടം !
പാവം അംഗോള, പാവം മലയാളി !
കുത്തുവാക്ക്: ആഭ്യന്തര കലാപവും പട്ടിണിയും നടമാടുന്ന ആഫ്രിക്കന്‍ രാജ്യമാണ് "ഈ അങ്കോള" ! അവിടെ മലയാളികള്‍ ജോലിക്ക് പോകണമെന്ന അവസ്തയുണ്ടാക്കിയ നമ്മുടെ നാടിനെ വിശേഷിപ്പിക്കാന്‍ പട്ടിണിക്കും ദാരിദ്ര്യത്തിനുമപ്പുരമുള്ള ഏതു പദമാണ് പ്രയോഗിക്കേണ്ടത്. അംഗോളക്കാരും മറ്റുള്ളവരും നമ്മളെ എന്ത് വേണമെങ്കിലും വിളിച്ചോട്ടെ അല്ലെ !
അല്ല, ജാനാധിപത്യം പോരാടി വാങ്ങിച്ചു പിന്നെ ജീവിക്കാന്‍ വകയില്ലാത്ത സാഹചര്യം സൃഷ്ടിക്കപെട്ടപ്പോള്‍ ജനാധിപത്യം ഇല്ലാത്ത രാജ്യത്ത് വരെ പോയി (ബന്ദും ഹര്‍ത്താലും, പണിമുടക്കും നടത്താതെ) മനസ്സമാധാനത്തോടെ ഉപജീവനം തേടുകയും, അവിടെ നിന്ന് കൊണ്ട് പ്രവാസ വോട്ടു വേണമെന്ന് ആവശ്യപെടുകയും ചെയ്യുന്ന നമ്മള്‍ക്ക്, എന്ത് അംഗോള !
വൈരുദ്ധ്യാത്മക ഭൌതികവാദമെന്നു പറയുന്നത് ഇതാണോ !
രാഷ്ട്രീയക്കാര്‍ നമ്മളെ ഇറച്ചി കോഴികലാക്കിയത് കൊണ്ട് ചിന്തിക്കാന്‍ എവിടെ നേരം !