പത്ര വായന തല്‍ക്കാലം നിറുത്തി വെച്ചതാണ്. കാരണം പത്രം തന്നെ. കോമന്‍വെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ലാറ്റ് സമുച്ചയ അഴിമതി, സ്പെക്ട്രം ലക്ഷം കോടി അഴിമതി, പിന്നെന്തോ വേറെ ഒരു ലക്ഷം കോടി അഴിമതി...ന്യായാധിപ അഴിമതി..
പത്രത്തിന്റെ പൂമുഖത്ത് എന്നും ഇത് തന്നെ, അഴിമതി!അഴിമതി !
ആദ്യം ലക്ഷമെന്നു കേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പ് ഉണ്ടായിരുന്നു. കാരണം പത്തും, അമ്പതും രൂപ കാര്യം നടക്കാന്‍ വേണ്ടി സര്‍ക്കാര്‍ വകുപ്പിലെ ചിലര്‍ക്ക് പിടിപ്പിക്കേണ്ടി വരുന്ന അവസ്ഥയും, വാങ്ങിക്കാന്‍ നിര്‍ബന്ധിതമാകുന്ന അവരുടെ ന്യായീകരണവും കേട്ട് പരിചയിച്ച ഒരു സാമൂഹിക അവസ്ഥയില്‍ അത്തരം ""ഇമ്മിണി വലിയ അഴിമതി""ഇടയ്ക്കു വിജിലന്‍സിന്റെ മുഖത്തോട് കൂടി പത്രത്തില്‍ വരാറുണ്ട്. അതിനെയൊക്കെ വിഴുങ്ങിയാണ് മുകളില്‍ നിന്ന് ലക്ഷത്തിന്റെ കണക്കുകള്‍ പുറത്തേക്കു വരുന്നത്. അതിയാന്‍ താമസിയാതെ ലക്ഷം കോടിയിലേക്ക് വലുതായി മൂന്ന് ലോകവും അളന്നു വിശ്വ രൂപം പ്രാപിച്ചത് കണ്ടു ബോധം പോയത് കൊണ്ടാണ് പത്രം വായന നിറുത്തിയത്.
അക്ഷരം അറിയാത്തവര്‍ ഭാഗ്യവാന്മാര്‍ , കണക്കിന്റെ കളികളൊന്നും അവര്‍ക്ക് അറിയില്ലല്ലോ.പിന്നീട് യാദൃചികമായിട്ടാണ് ഈ വാര്‍ത്ത കാണുന്നത് !
ഏപ്രിലില്‍ നിയമ സഭാ ഇലക്ഷന്‍ !
ങേ..ഇതെന്താ നമുക്ക് ഇലക്ഷന്‍ നടത്താനേ നേരമുള്ളോ ! അഞ്ചു വര്ഷം ഈ സര്‍ക്കാര്‍ ഇത്ര വേഗം തീര്‍ത്തോ. ഗ്രാമ സഭാ ഇലക്ഷന്‍ കഴിഞ്ഞതേയുള്ളൂ....
ഓണം വന്നപോലെ.. ഇലക്ഷന്‍ വന്നെ ഇലക്ഷന്‍ വന്നെ എന്നാര്പു വിളികള്‍ ഇനി തെരുവില്‍ ഉയരും, കൊടി തോരണങ്ങള്‍, പോസ്റ്റുകള്‍, പ്രസംഗ ബഹളങ്ങള്‍, പാരടി രാഷ്ട്രീയ ഗാനങ്ങള്‍, ഫ്ലക്സുകള്‍, അവക്കിടയിലൂടെ സമൂഹം അതൊക്കെ വായിച്ചും കേട്ടും ഇനി വരേണ്ട നമ്മുടെ നേതാക്കന്മാരെ കുറിച്ച് സ്വപ്നം കാണും. പിന്നെ നമ്മുടെ മുമ്പില്‍ ഭരിക്കാന്‍ വേണ്ടി തയ്യാറായി ഇരിക്കുന്നവരില്‍ നമ്മുടെ പാര്‍ടിചിന്തക്കനുയോജ്യമായവരെ അഞ്ചു വര്‍ഷത്തേക്ക് നമ്മള്‍ തിരഞ്ഞെടുത്തു മാലയിടും. അങ്ങിനെ തിരഞ്ഞെടുത്തവര്‍ മുമ്പ് ഒഴിഞ്ഞു കൊടുത്തവര്‍ ഇരുന്ന കസേരയില്‍ ഇരുന്നു ഭരണം നിറുത്തിയെടത്തു നിന്ന് തുടങ്ങും. ഈ മാമാങ്കങ്ങല്കൊക്കെ മൂക സാക്ഷിയായി പ്രവാസികലാകാന്‍ വിധിക്കപെട്ട കുറെ മനുഷ്യര്‍ അങ്ങകലെ വിദേശത്ത് കുടുംപങ്ങളെ പോറ്റാന്‍ എല്ല് മുറിയെ പണിയെടുക്കുന്നുണ്ടാകും.
അതും"" പ്രജാക്ഷേമ ""ഭരണനേട്ടത്തിന്റെ ഉധാഹരങ്ങളില്‍ പെടും. കാരണം രാഷ്ട്രീയക്കാരെ ഈ പ്രവാസികള്‍ക്ക് സുപരിചിതരാണ്. അടിക്കടിക്ക് ഗള്‍ഫ് സന്ദര്‍ശത്തിനു വരുന്നതും, അവരുടെ ഫോടോ പത്രത്തില്‍ അടിച്ചു വരുന്നതും പത്രം വായിക്കുന്ന പ്രവാസികള്‍ കാണാറുണ്ട്.
അഞ്ചു വര്‍ഷത്തെ പത്രമെടുത്ത് നോക്കണം, നാട്ടില്‍ സര്‍ക്കാര്‍ കൊണ്ട് വന്ന മാറ്റങ്ങള്‍ പഠിക്കണം, വികസനങ്ങള്‍ നോക്കണം. അല്ല ആരാ ഇതൊക്കെ നോക്കുന്നെ !
കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ പണിയെടുക്കുന്ന ഭൂരിഭാഗം വരുന്ന തൊഴിലാളികള്‍ ജോലി കഴിഞ്ഞു അവരുടെ താമസ സ്ഥലത്ത് വന്നാല്‍ ഒഴിവു ദിനം അപ്രാപ്യമായത് കൊണ്ട് ഭക്ഷണം കഴിച്ചു അവശേഷിച്ച കുറച്ചു സമയം നിദ്രയിലേക്ക് വഴുതി വീഴും. അതിനിടയില്‍ എന്ത് പത്രം, നാട്ടില്‍ കുടുമ്പം പുലര്‍ത്താന്‍ കഴിയാതെ ഇവിടെയെത്തിച്ച രാഷ്ട്രീയക്കാരുടെ എന്ത് വികസനം, എന്ത് രാഷ്ട്രീയം !
പ്രവാസികള്‍ക്ക് വോട്ടവകാശം! അതാണ് പ്രവാസികളുടെ ""ഏറ്റവും വലിയ ""കാര്യം. നാട്ടിലുള്ളവര്‍ തന്നെ തെരഞ്ഞെടുത്തു അയചീട്ടാണ് കാര്യങ്ങള്‍ ഇങ്ങിനെ പോകുന്നത്. പിന്നെയാണ് വിദേശത്ത് വന്നു വോട്ടു ചെയ്തു തിരഞ്ഞെടുത്തു കാര്യങ്ങള്‍ തീരുമാനിക്കാന്‍ പോകുന്നത്.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകുന്ന ശരാശരി പ്രവാസി, തങ്ങള്‍ വോട്ടു കൊടുത്ത ജയിപ്പിച്ച സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രവാസ ബന്ദും, ഹര്‍ത്താലും നടത്തി കാര്യങ്ങള്‍ നേടാനാകും എന്നാവും ചിന്ത. ആര്‍ക്കറിയാം..
നാട്ടിലെ വികസനത്തിനും , സാമ്പത്തിക അടിതറക്കും പ്രധാന ഉറവിടം അവഗനിക്കപെട്ട ഈ പ്രവാസി മനുഷ്യരാണ്. നാടും, വീടും വിട്ടു വിദേശത്ത് തങ്ങളുടെ വിയര്‍പ്പോഴുക്കുന്നവര്‍ പ്രതിവര്‍ഷം ഏകദേശം പതിനെണ്ണായിരം കോടിയോളം രൂപ നാട്ടിലേക്ക് അയക്കുന്നുണ്ട്. ഇരുപത്തഞ്ചു ലക്ഷത്തോളം വരുന്ന ഗള്‍ഫു മലയാളികളുടെ കുടുമ്പങ്ങള്‍ അതില്‍ നിന്നും ചിലവഴിക്കുന്ന തുക നാട്ടില്‍ ജീവിക്കുന്നവരുടെ തൊഴില്‍ മേഖലയുടെ സാമ്പത്തിക സ്രോതസും കൂടിയാണ്. ഗള്‍ഫിലെ ഈ വരുമാനത്തിന്റെ പിന്‍ ബലത്തിലാണ് നാട്ടിലെ ഓരോ ബിസിനസ്സുകളും പച്ച പിടിച്ചു നില്‍ക്കുന്നത്, കുടുമ്പങ്ങള്‍ ജീവിക്കുന്നത്. പ്രതിവര്‍ഷം അയക്കുന്ന ഈ കോടികള്‍ സര്‍ക്കാരുകള്‍ക്ക് വ്യക്തമാനെന്നിരിക്കെ പ്രവാസികള്‍ക്ക് വേണ്ടി എന്താണ് സര്‍ക്കാരുകള്‍ ചെയ്തീട്ടുള്ളത്. നാട്ടില്‍ ജീവിക്കാനുള്ള എന്ത് സാഹചര്യമാണ് സൃഷ്ടിക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ വ്യക്തമാനെന്നിരിക്കെ ഇക്കാര്യത്തില്‍ നടപടികള്‍ എടുക്കുക എന്നതാണ് ജനഹിത സര്‍ക്കാരുകളുടെ കടമ. ഗള്‍ഫിലെ മാറികൊണ്ടിരിക്കുന്ന കാലാവസ്ഥ വരും നാളുകളില്‍ നാട്ടിലെ സാമ്പത്തിക മേഖലയില്‍ കാര്യമായ ആഘാതം ഉണ്ടാക്കുമെന്ന തിരിച്ചറിവ് ഭരണ നേതൃത്വങ്ങള്‍ക്ക് ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു. ഒന്നും ചെയ്തില്ലെങ്കിലും രാഷ്ട്രീയക്കാര്‍ അഴിമതി നടത്താതെ ഇരുന്നെങ്കില്‍ പ്രവാസികലാകാന്‍ വിധിക്കപെട്ടവര്‍ക്ക് വരെ നാട്ടില്‍ തന്നെ ലാവിഷായി ജീവിക്കാനുള്ള അവസ്ഥ ഉണ്ടാകുമായിരുന്നു. കാരണം
അഴിമതി, പത്തിന്റെയും, അമ്പതിന്റെയും നോട്ടില്‍ ഒതുങ്ങുന്നതല്ല, ലക്ഷം കോടികളുടെതാണ് !
ലക്ഷം കോടികള്‍ ! പ്രവാസികളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ആ തുകക്ക് എത്ര വര്ഷം സ്വന്തം നാടും വീടും വിട്ടു വിദേശത്ത് വിയര്‍പ്പോഴുക്കണം !
ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശങ്ങല്‍ക്കുപരി ഭരിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ മാറിപോകുംപോഴാനു സമൂഹത്തില്‍ ദാരിദ്ര്യം വര്‍ധിക്കുന്നതു, നിലനില്‍പ്പിനു പ്രവാസിയാകാന്‍ വിധിക്കപെടുന്നതും. പ്രവാസത്തിനു കാരണമാകുന്ന സാമൂഹിക അവസ്ഥ മാറ്റിയെടുക്കുക എന്നതാണ് പ്രവാസി എന്ന വാക്ക് ഭരിക്കുന്നവരോട് വിളിച്ചു പറയുന്നത്. അത് സഫലമാകുന്നതോടെ പ്രവാസി വോട്ടു എന്നത് തന്നെ അപ്രസക്തമാകും.
അതോ രാഷ്ട്രീയക്കാര്‍ക്ക് നാടിനു ലഭിക്കുന്ന കോടികള്‍ക്കായി
പ്രവാസി സമൂഹത്തെ സൃഷ്ടിക്കുക എന്നത് രാഷ്ട്രീയ സമവാക്ക്യങ്ങളുടെ ലാ സാ ഗു ആണോ !
കാരണം ആ കോടികള്‍ ആണല്ലോ സമൂഹത്തില്‍ കറങ്ങി കൊണ്ടിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ