പതിവ് പോലെ ഇക്കുറിയും ജനങ്ങള്‍ തങ്ങളുടെ അവകാശം വിനിയോഗിക്കും..
പതിവ് പോലെ ഭൂരിപക്ഷം കിട്ടുന്ന രാഷ്ട്രീയം അധികാരത്തില്‍ വരും.
ഭൂരിപക്ഷം കിട്ടാത്തവര്‍ അവസരം പോയതില്‍ ദുഖിച്ചു
അടുത്ത അവസരത്തിന് വേണ്ടി
അക്ഷമയോടെ പ്രതിപക്ഷത്തിരിക്കും....
ഭരിക്കുന്നവരില്‍ ചിലര്‍ വിവാദങ്ങളായി വാര്‍ത്തയില്‍ നിറയും. മീഡിയ ചൂട് പിടിക്കും. വ്യക്തി വീക്നെസ്സുകള്‍, മാന്തിയെന്നും, തോന്ടിയെന്നും, ഐസ്ക്രീമെന്നും ഒക്കെ പറഞ്ഞു അസംബ്ലി നിറഞ്ഞു പുറത്തേക്കു വരും.. പിന്നെ ജനങ്ങള്‍ കാഴ്ച്ചക്കാരാവും, കേള്വിക്കാരാകും. അവരുടെ പ്രശ്നങ്ങള്‍ മറക്കും, നാടിന്റെ വികസന കാര്യത്തെ മറക്കും.. അങ്ങിനെ അങ്ങിനെ വീണ്ടും അഞ്ചു വര്ഷം വിവാദ വാര്‍ത്തകള്‍ കേട്ട് അടുത്ത ഇലക്ഷന്‍ വരും...
__________
ജനങ്ങള്‍ പതിവുപോലെ തങ്ങള്‍ക്കു ബോണസ്സായി കിട്ടുന്ന വിലവര്‍ധന പതിവ് പ്രതിഭാസം പോലെ സീകരിക്കും..
പെട്രോള്‍ ചാര്‍ജ്ജു വര്‍ധന വരും, അത് കേട്ട് ചരക്കു കൂലി വര്‍ധിക്കും, അത് കണ്ടു നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് നേരെ കണ്ണ് തുറിപ്പിക്കും..
പണി ചെയ്തു കിട്ടിയ കൂലി മുഴുവനോടെ അവ വിഴുങ്ങും. കാശ് തീര്‍ന്നു ഞരമ്പുകള്‍ വലിഞ്ഞു മുറുകി കണ്ണ് തുറിച്ചു ഇങ്ങിനെ പോയാല്‍ എങ്ങിനെ ജീവിക്കും എന്ന് പിറുപിറുക്കും..
തൊഴിലില്ലായ്മ പതിവ് പോലെ തൊഴിലൊന്നുമില്ലാതെ അലഞ്ഞു നടക്കും. ഇടയ്ക്കു കിട്ടുന്ന പ്രകടന മഹോല്സവങ്ങളില്‍ അവര്‍ തങ്ങളുടെ ഊര്‍ജ്ജം ഫ്രീയായി ജയ് വിളിച്ചു തീര്‍ക്കും. നേതാക്കന്മാരുടെ പ്രസംഗം കേട്ട് കയ്യടിച്ചു പിരിഞ്ഞു പോകും.. അങ്ങിനെ പല സംഘടനകള്‍, അവിടെ ഓരോന്നിലും ജനങ്ങള്‍.. ആയിരങ്ങള്‍, പതിനായിരങ്ങള്‍, ലക്ഷങ്ങള്‍ എന്നൊക്കെ പറഞ്ഞു ഒരുപാട് മനുഷ്യ ഊര്‍ജ്ജങ്ങള്‍ തേരാ പാരാ തൊഴിലോന്നുമില്ലെന്ന് പറയുന്ന രീതിയില്‍ ഈ കൂട്ടങ്ങളില്‍ നടക്കുന്നുണ്ടാകും..
___________
അണ്ണാ ഹസാരെ പറഞ്ഞപ്പോഴാണ് എല്ലാരും കണ്ണ് തുറന്നത്.
എവിടെയൊക്കെയോ കേട്ടീട്ടുണ്ട്, അഴിമതി എന്ന്. പക്ഷെ അത് ഇങ്ങിനെയാണെന്ന് അറിഞ്ഞത് ഇപ്പോഴാനെന്നു തോന്നുന്നു. റിയാലിറ്റി ഷോ ചാനലുകളില്‍ ഇട്ടു കൊടുത്തു എസ് എം എസ് അയച്ചിരിക്കുന്ന ജനങ്ങള്‍ക്ക് അഴിമതി യുടെ ആഴം മനസ്സിലാകാന്‍ കാലം കുറെ പിടിച്ചു..
ഇനി എന്ത് പരിഹാരം !
ഇലക്ഷന്‍ വന്നു.. ആരെ തെരഞ്ഞെടുക്കും.. വര്ഘീയ മുഖമില്ലാത്ത, അഴിമതിയുടെ കര പുരളാത്ത ഒരു വ്യക്തിയെ, രാഷ്ട്രീയത്തെ കുറിച്ച് പറയൂ.....
ജനങ്ങള്‍ക്ക് വേണ്ടി, നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ഭരണത്തെ സമര്‍പ്പിക്കുന്ന, വൈകാരിക രാഷ്ട്രീയം അന്യമായ, ജനങ്ങളുടെ വികസന രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന ഒരു ഭരണത്തെ സ്വപ്നം കണ്ടു
വോട്ടു കൊടുക്കണം എന്ന് ചുരുക്കി പറയുന്നു അണ്ണാ ഹാസാരെയുടെ നാടിന്റെ രാഷ്ട്രീയം.
....
അപ്പൊ നിങ്ങടെ വോട്ടു !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ