14 ജൂൺ 2011

ലക്ഷങ്ങളും - സ്വാശ്രയങ്ങളും !


സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സംവരണ തര്‍ക്കം മാനേജ്മെന്റും സര്‍ക്കാരും തമ്മില്‍ പ്രവേശന സമയത്ത് ഉയര്‍ന്നു വരും. കാലം കൊറെയായി രണ്ടു പേരും ചുമന്നു നടക്കാന്‍ തുടങ്ങിയിട്ട്. ഇത് മനുഷ്യന് പരിഹരിക്കാന്‍ കഴിയുന്നതല്ല എന്നാ രീതിയില്‍ തീര്‍പ്പാകാതെ ഓരോ ഭരണ ഋതുക്കള്‍ മാറി മാറി വരുമ്പോള്‍ ചര്‍ച്ചക്കായി ഈ പ്രശനം തിളച്ചു വരും ! എന്നാല്‍ ഇത്രയൊക്കെ ചര്‍ച്ചയും, കമ്മറ്റിയും, പരിഹാര സമവായങ്ങളും ഒക്കെ നടന്നീട്ടും ഒരാള്‍ മാത്രം ഇതിലൊന്നും പെടാതെ പോയത് ഇപ്പോള്‍ മാത്രമാണോ അധികാരികള്‍ അറിയുന്നത് !
അമൃത മെഡിക്കല്‍ കോളേജ് ! സ്വാശ്രയവും, സര്‍ക്കാരും പകുതി-പകുതി വടം വലി നടത്തി കൊണ്ടിരിക്കുമ്പോള്‍ ഒരു സ്വാശ്രയന്‍ മാത്രം മാറി നില്‍ക്കുന്നത് ആരുടേയും കണ്ണില്‍ പെട്ടില്ല. അവിടെ എന്താണ് പ്രവേശന മാനധണ്ടം എന്ന് പോലും ആരും അന്വേഷിച്ചില്ല. അതൊരു "കൊച്ചു" സ്വാശ്രയന്‍ ആയതു കൊണ്ടാകും !


സാമൂഹിക രംഗങ്ങളില്‍ ദൈവിക പരിവേഷവുമായി സഹായ ഹസ്തങ്ങള്‍ നല്‍കുന്ന അമ്മയുടെ കീഴിലുള്ള ഒരു സ്ഥാപനത്തില്‍ ഈയൊരു കാര്യത്തില്‍ ഉള്ള വിരുദ്ധ നിലപാട് എല്ലാവരെയും അത്ഭുതപെടുത്തും ! മറ്റേതു സ്വകാര്യ കോളെജുകളും എന്ത് നിലപാട് എടുക്കുമ്പോഴും, അതിനേക്കാള്‍ സുതാര്യമായ ഒരു സാമൂഹിക നിലപാട് ആത്മീയതയുടെ പേരില്‍ നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ സത്യസന്ധമായ ഇടപെടലിലൂടെ കാണിക്കേണ്ടതുണ്ട്.
അത്തരമൊരു സ്ഥാപനമെന്ന് കരുതിയിരുന്ന അമൃത മെഡിക്കല്‍ കോളേജ് ഇപ്പോള്‍ മീഡിയയില്‍ , സമൂഹത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നു. തങ്ങള്‍ക്കു കേരളത്തിലെ നിയമങ്ങള്‍ ബാധകമല്ലെന്നും, കേന്ദ്രത്തിന്റെ പരിധിയിലാണ് തങ്ങളെന്നും പറഞ്ഞു നിയമ വശങ്ങളുടെ കെട്ടഴിച്ചു വളരെ ബുദ്ധിപൂര്‍വ്വം സംവരണത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നു. എന്തായാലും ഈ "ആത്മീയ ബുദ്ധിയെ" കണ്ടു മറ്റു സ്വാശ്രയങ്ങള്‍ തങ്ങളുടെ പകുതി സീറ്റില്‍ നിന്നും ലഭിക്കുമായിരുന്ന "ലക്ഷങ്ങളെ " ഓര്‍ത്തു തലയില്‍ കയ്യ് വെച്ച് നില്‍ക്കുന്നുണ്ടാകും !!!


ലാഭേച്ചയില്ലാതെ സാമൂഹിക പ്രതിബദ്ധത കൂടുതല്‍ പ്രതിഫലിക്കേണ്ട ഒരു ഇന്സ്ടിടൂഷന്‍ ആണ് മെഡിക്കല്‍ കോളേജുകള്‍. ഓരോ തലമുറക്കും വേണ്ട ഡോക്ടര്‍ മാരെ സൃഷ്ടിക്കേണ്ട സ്ഥാപനങ്ങള്‍ ഇപ്പോള്‍ ലക്ഷങ്ങളുടെ വിളവെടുപ്പ് സ്ഥലങ്ങളായി മാറി കൊണ്ടിരിക്കുന്നു. സീറ്റുകള്‍ക്ക് വേണ്ടിയുള്ള ലക്ഷങ്ങളുടെ വില പേശലുകളില്‍ തന്നെ ഒരു വിദ്യാര്‍ഥിയുടെ സാമൂഹിക പ്രതിബദ്ധതയും ഇവിടെ കമ്പോള വല്ക്കരിക്കപെടുന്നു. ഈ അവസ്ഥക്ക് കാരണമാകുന്ന ഒരു സാഹചര്യത്തെ ഒഴിവാക്കുവാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ട ആത്മീയതയുടെ മറവിലുള്ള സ്ഥാപനങ്ങള്‍ പോലും കമ്പോളത്തിന് നേരെ തങ്ങളുടെ പണപെട്ടി തുറന്നു വെച്ചിരിക്കുകയാണ്. രാഷ്ട്രീയവും, ആത്മീയതയും തങ്ങളുടെ കീഴിലുള്ള ആയിരം തലമുറയ്ക്ക് കഴിയാനുള്ള കോടികളുടെ സ്രോതസ്സുകള്‍ തേടുമ്പോള്‍ എവിടെ നിന്നാണ് ""സാമൂഹിക പ്രതിബദ്ധത" പ്രതീക്ഷിക്കേണ്ടത് !!!

3 അഭിപ്രായങ്ങൾ:

Lipi Ranju പറഞ്ഞു...

നല്ല പോസ്റ്റ്‌. അമൃത അതില്‍ ഉള്‍പെടാത്ത കാര്യം ഇത് വായിച്ചപ്പോളാണ് അറിഞ്ഞത് !!

mayflowers പറഞ്ഞു...

ഏതായാലും ഈ കോലാഹലങ്ങള്‍ നടന്നത് കൊണ്ട് അമൃതയിലെ കാര്യം പുറത്തറിയാനായി.
ഇരു സര്‍ക്കാരും സ്വാശ്രയക്കാരെ വെള്ള പൂശുന്നുണ്ട്.അത് കൊണ്ട് തന്നെയാണ് അവര്‍ തഴച്ചു വളരുന്നതും.

..naj പറഞ്ഞു...

ലിപി,
കിവി മഞ്ഞു പുതഞ്ഞത് കൊണ്ടായിരിക്കാം അറിയാതെ പോയത് !! :)
ഒരു നിയമജ്ഞയുടെ കണ്ണുകള്‍ അനീതി എവിടെയായാലും കാണാതെ പോകരുത്.
എല്ലാം കമ്പോളവല്ക്കരിക്കപെട്ടു കൊണ്ടിരിക്കുന്ന നാട്ടിലെ സാഹചര്യത്തില്‍ പ്രത്യേകിച്ചും !
________
മേയ് ഫ്ലവര്‍,
ജനഹിതത്തില്‍ കയറുന്ന ഭരണാദികാരികള്‍ എല്ലാം അറിയുന്നുണ്ട് ! പക്ഷെ, ഇത്തരം പ്രശ്നങ്ങള്‍ കത്ത് പിടിക്കുമ്പോള്‍ മാത്രമാണ് എല്ലാം മറ നീക്കി
പുറത്തു വരുന്നത്. നാലാള്‍ അറിയുന്നത് വരെ പൂച്ച പാല് കുടിച്ചോട്ടെ ...!!
_________________
സന്ദര്‍ശനന്തിനു നന്ദി !