09 നവംബർ 2011

നാം പഠിക്കേണ്ടത്

കേരളത്തിലെ തെരുവുകള്‍ അങ്ങിനെയാണ്. പണിക്കു പോകുന്നവരുടെ യാത്ര തടയും, യാത്രക്കാരുമായി ഞെങ്ങി ഞെരുങ്ങി പോകുന്ന ബസ്സുകളെ തടയും, ചരക്കുമായി പോകുന്ന ലോറികളെ തടയും. ആശൂത്രിയില്‍ പോകുന്ന രോഗികളെ തടയും. അപ്രകാരം "ജനാധിപത്യം" പറയുന്ന പോലെ, തെരുവിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ് എന്ന് തെരുവ് നമ്മെ നോക്കി പറയും. സമന്മാരല്ലാത്തവര്‍ തെ രുവ് കവിഞ്ഞു പ്രകടനം നയിക്കുന്നവരും, തെരുവ് പ്രസംഗങ്ങള്‍ നടത്തുന്നവരും, തെരുവിലേക്ക് ഉന്തി നില്‍ക്കുന്ന സമ്മേളനങ്ങള്‍ നടത്തുന്നവരും മാത്രം. മറ്റുള്ളവര്‍ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ തെരുവില്‍ ഹാപ്പിയാണ്. അങ്ങിനെ എല്ലാം സഹിച്ചും കണ്ടും ജനം ജീവിച്ചു പോകവേ, ഒരു നാള്‍ ! തെരുവില്‍, ജനങ്ങളുടെ വഴി മുടക്കി ഒരു പരിപാടിയും വേണ്ടെന്നു നീതി പീഠം വിധി പ്രസ്താവിച്ചു.

ഇനി പാതയോരങ്ങളില്‍ തങ്ങളുടെ "അന്നം മുടക്കുന്ന" രാഷ്ട്രീയക്കാരുടെ വഴി തടയുന്ന പരിപാടികളൊന്നും ഉണ്ടാവില്ലല്ലോ എന്ന് ജനം സ്വപ്നം കണ്ടു. ഇത് യാധാര്ത്യമാകണേ എന്ന് തേങ്ങാ ഉടച്ചു ! ഒരു തടസ്സവുമില്ലാതെ നീണ്ടു പോകുന്ന പാതയോരങ്ങള്‍. ആശൂത്രിയില്‍ പോകേണ്ടവര്‍ ആശൂത്രിയിലെക്കും, ജോലിക്ക് പോകുന്നവര്‍ ജോലി സ്ഥലത്തേക്കും, സ്വപ്‌നങ്ങള്‍ പണയം വെച്ചു അന്നം തേടി വിദേശ യാത്രക്ക് പോകുന്നവര്‍ വീമാന താവളത്തിലേക്കും പാതയിലൂടെ ഒരു തടസ്സവുമില്ലാതെ പോകുന്നത് വിധി കേട്ട മാത്രയില്‍ ജനം ഒന്ന് ഭാവനയില്‍ കണ്ടു നോക്കി. പാത നിറഞ്ഞു മുഷ്ടി ചുരുട്ടി തങ്ങളുടെ വഴി മുടക്കി വരുന്ന ജാഥകളും, തെരുവ് പ്രസംഗങ്ങളും, പാതകളിലേക്കു ഉന്തി നില്ല്ക്കുന്ന സമ്മേളനങ്ങളും ഇല്ലാതെ ഗള്‍ഫിലെ പോലെ  കേരളത്തിലെ പാതകള്‍, തെരുവുകള്‍ ഓരോ ശ്വാസത്തിലും ആശ്വാസം എന്നപോലെ ശ്വാസം വിട്ടു ! പാതകളും, തെരുവുകളും വിധി കേട്ട് കോരി തരിച്ചു ! വൈകി വന്ന വസന്തം പോലെ, ഇപ്പോഴെങ്കിലും "ജനാധിപത്യം എന്തല്ല" എന്ന് ഈ സമയത്തെങ്കിലും തോന്നിയല്ലോ എന്ന് വിധി കേട്ടു കേരളത്തിലെ വീഥികള്‍ ആശ്വസിച്ചു.


പക്ഷെ ആ "ശ്വാസം " അധികം നീണ്ടു നിന്നില്ല. വിധി വിവാദമായി ! രാഷ്ട്രീയം അതിനെതിരെ രോക്ഷം കൊണ്ട്. രോക്ഷം കൊണ്ടവര്‍ വിധിയെ പരിഹസിച്ചു. നീതിപീടത്തെ അവഹേളിക്കുന്ന "ശുംഭന്‍ " വിളിയില്‍ ചില രാഷ്ട്രീയക്കാരെ എത്തിച്ചു. തന്നെ ശുംഭന്‍ എന്ന് വിളിച്ചത് നീതിപീഠം കേട്ടു. നിയമം നിയമത്തിന്റെ വഴിക്ക് വന്നാലും, വന്നില്ലെങ്കിലും ശുംബനെന്ന വിളി ആര്‍ക്കായാലും ഇഷ്ടപെദൂല എന്നത് കട്ടായം ! വിളിച്ചു പോയി, കേസായി ! വിളിച്ചത് മീഡിയ അങ്ങിനെ തന്നെ ജനങ്ങളെ കേള്‍പ്പിച്ചു ! മായ്ക്കാന്‍ വഴിയില്ല ! ശുംഭന്‍ എന്ന വാക്കിനെ കുറിച്ച് മീഡിയ പതിവ് പോലെ പലരുടെ അഭിപ്രായങ്ങള്‍ ലൈവാക്കി. ശുംഭാ നെന്നാല്‍ ആ ശുംഭന്‍ അല്ലെന്നും ഈ ശുംഭന്‍ വേറെയെന്നുമൊക്കെ ഡിക്ഷ്ണറി തപ്പി പരഞ്ഞു. നീതി പീഠം ഒബ്ജെക്ഷന്‍ പറഞ്ഞു ! ഇതൊക്കെ കേട്ടു വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ശുംഭന്‍ പ്രയോഗം നടത്തിയവര്‍ക്ക് തങ്ങളുടെ പ്രയോഗത്തിന് വിരുദ്ധമായ പര്യായം കേട്ടപ്പോള്‍ കണ്ഫൂശന്‍ ആയി !


രോക്ഷം വന്നാല്‍ അങ്ങിനെയാണ് , തന്നെ കേട്ടിരിക്കുന്ന അനുയായികള്‍ കയ്യടിച്ചു പ്രോല്സാഹിപ്പിക്കുന്നതിനിടയില് ‍ എന്താണ് പറയുന്നതെന്ന് പറഞ്ഞതിന് ശേഷമുള്ള റിയാക്ഷന് ശേഷമേ അറിയൂ. അങ്ങിനെയുള്ള ഒരു ആവേശ തള്ളിച്ചയില്‍ വന്ന ഒരു വാക്യത്തില്‍ പ്രയോഗം മാത്രമാണ് അതെന്നു എങ്ങിനെ, ഏത് ഗ്രാമര്‍ വെച്ചു പറയും എന്ന ധര്‍മ സന്ഘടത്തില്‍ നിര്‍നിന്മേഷനായി നിന്നു പോകും ഇങ്ങിനെയൊക്കെ വിളിക്കുന്നവര്‍. ആക്ഷേപിക്കാ ന്‍ വിളിച്ച ശുംഭന്‍ പ്രയോഗത്തെ നീതി പീഠം നിയമാസ്ത്രം കൊണ്ട് നേരിട്ടു. ആ അസ്ത്രം കൊള്ളേണ്ടിടത് കൊണ്ടു . ശുംഭന്‍ പ്രയോഗം നടത്തിയ ജന പ്രധിനിയെയും കൊണ്ടു അത്‌ ലോക്കപ്പിലേക്ക് പോയി.
അവശിഷ്ടം: രാഷ്ട്രീയക്കാരന്‍ തങ്ങളുടെ തെരുവ് പ്രകടനത്തെ ന്യായീകരിച്ചു ജനത്തിന്റെ മുമ്പില്‍ ഗാന്ധി മാര്‍ഗം അവതരിപ്പിച്ചു. ഗാന്ധിജി അവകാശങ്ങള്‍ നേടാന്‍ തെരുവില്‍ ഈ സമരമുറ നടത്തിയിട്ടില്ലെ ! ജനം പരസ്പരം നോക്കി ! ഇല്ലേ ! ജനം ഉവ്വെന്നു തലയാട്ടി. ഉപ്പു സത്യാഗ്രഹം നടത്തിയിട്ടില്ലെ ! ജനം പരസ്പരം നോക്കി, ഇല്ലേ ? ജനം ഉവ്വെന്നു തലയാട്ടി. ഗാന്ധി ടണ്ടി മാര്ച് നട്തിയിട്ടില്ലേ ? ജനം പരസ്പരം നോക്കി, ഇല്ലേ ? ഇനിയും രാഷ്ട്രീയക്കാരുടെ മുമ്പില്‍ കുറെ തലയാട്ടെണ്ടാതുള്ളത് കൊണ്ടു ജനം ഉവ്വെന്നു ഇനിയുള്ള ചോദ്യങ്ങള്‍ക്ക് മൊത്തമായി ആഞ്ഞു തലയാട്ടി. അപ്പൊ പിന്നെ ഈ അവകാശങ്ങള്‍ നിഷേടിക്കുന്ന നീതി പീടതിന്റെ സമീപനം ശരിയാണോ ! ആണോ ? ജനം തലയാട്ടിയോ ആവോ !


അതിനിടക്ക് സ്കൂളില്‍ പോകുന്ന ഒരു രണ്ടാം ക്ലാസ്സുകാരന്‍ വിളിച്ചു പരഞ്ഞു. ""ഗാന്ധിജി ഇതൊക്കെ പ്രയോഗിച്ചത് നമ്മളെ ഭരിച്ച, ബ്രിടീശുകാര്‍ക്കെതിരെയാ മാഷേ ! അതല്ലാതെ നമ്മളുടെ ജനാധിപത്യം നമ്മള്‍ക്കനുവധിച്ചു തരുന്ന സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കാനല്ല ബ്രിടീശുകാരോട് പ്രയോഗിച്ച ഗാന്ധിജിയുടെ പ്രതിശേടത്തില്‍ നിന്നും നാം പഠിക്കേണ്ടത്""


ഈ ആത്മ രോക്ഷം, കാര്ഷികമായും, വ്യാവസായികമായും വളരുന്ന ഒരു കേരളത്തെ സൃഷ്ടിക്കാന്‍ രാഷ്ട് രീയക്കാര്‍ ഉപയോഗിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. നീതി പീഠം ഒരു പരിപാവനമായ ഒരു സ്ഥാപനമാണ്‌. നീതി നടപ്പിലാക്കുന്നവര്‍ തീര്‍ച്ചയായും അതര്‍ഹിക്കുന്നവരെ തന്നെ ആയിരിക്കണം നില നിര്‍ത്തുന്നത്. അത്‌ കൊണ്ടു തന്നെ വിധികളെ ബഹുമാനിക്കുകയും, വിയോജിപ്പിന്റെ മേഖലകളില്‍ മാന്യമായ രീതിയില്‍ വിധികള്‍ക്ക് നേരെ അഭിപ്രായം പറയുക എന്ന രീതിയുമായിരിക്കണം ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ കരണീയം ! ജന പ്രധിനിധികള്‍ക്ക് പ്രത്യേകിച്ചും !


അത്‌ കൊണ്ടു പായലെ വിട, പൂപ്പലെ വിട, എന്നന്നേക്കും വിട എന്നത്പോലെ രാഷ്ട്രീയവും ഇത്തരം വിവധങ്ങള്‍ക്കും, വിട പറയേണ്ടിയിരിക് കുന്നു ! ഒരു പൈസയും നഷ്ടപെടുതാത്ത, വികസനങ്ങള്‍ക്ക് തുരങ്കം വെക്കാത്ത പ്രധിശേധങ്ങളുടെ മാര്‍ഗങ്ങള്‍ നമ്മുടെ "ജനാധിപത്യത്തിനനുകൂലമായി" ഇനിയെങ്കിലും പരിചയിക്കെണ്ടിയിരിക്കുന്നു.

1 അഭിപ്രായം:

Lipi Ranju പറഞ്ഞു...

ഈ കോലാഹലങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയതൊക്കെ അതിലും ഭംഗിയായി ഇവിടെ
പറഞ്ഞിട്ടുണ്ട് . ഒരുപോലെ ചിന്തിക്കുന്ന ആരെങ്കിലും ഒക്കെ ഉണ്ടല്ലോ എന്ന ആശ്വാസം തന്ന ഈ പോസ്റ്റിനു നന്ദി...