09 ഓഗസ്റ്റ് 2012

അഭിമാനപൂരിതമാകണം അന്തരംഗം ! എന്ത് ??

ഒളിംപിക്സിന്റെ ചരിത്രം മാറ്റി മറിച്ചു ഇന്ത്യയുടെ അഭിമാനം മെടല്‍ പട്ടികയില്‍ ഒന്നമാതായി സ്കോര്‍ ബോര്‍ഡ്‌ താങ്ങാനാകാതെ നില്‍ക്കുന്നു.. ഇന്ത്യയുടെ മുന്നേറ്റം കണ്ടു കാണികളുടെ കണ്ണ് തുറിച്ചു ! കണ്ണ് തുറിച്ചവര്‍ സ്വയം അവ പൂര്‍വ സ്ഥിതിയിലാക്കി. ഗാലറികളില്‍ ഹര്‍ഷാരവം ഉയര്‍ന്നു. രോമാഞ്ചം !.എല്ലാവരുടെയും രോമങ്ങള്‍ എഴുന്നേറ്റു നിന്നു ഹര്‍ഷ പുളകിതരായി.അഭിമാനം അണ പൊട്ടി അതിലെയും, ഇതിലെയും ഒക്കെ ഒഴുകി. ഞാന്‍ ഗാലറിയില്‍ നിന്നും പരിസര ബോധം മറന്നു തുള്ളി ചാടി. ചാടലിന്റെ മൂര്‍ധന്യാവസ്തയില്‍ അടിതെറ്റി 'പടെന്ന്' താഴെ വീണു. വീഴ്ചയുടെ ആഘാതത്തില്‍ പരിസര ബോധം വന്നു. കണ്ണ് തുറന്നു ചുറ്റും നോക്കി.
ഇരുട്ട്. ചുറ്റും ഇരുട്ട്..അയ്യോ ഒളിമ്പിക്സ് ഗാലറിയില്‍ കരണ്ടു പോയെ..ഞാന്‍ ഒച്ചവെച്ചു, ഒച്ച പുറത്തു വന്നില്ല...
പകരം ആരുടെയോ കൂര്‍ക്കം വലിയുടെ ശബ്ദം അതിനെ ഓവര്‍ടെക് ചെയ്തു. കൂര്‍ക്കം വലി പുറത്തുള്ള ചീവിടിന്റെയും മറ്റു രാത്രി ജീവികളുടെയും ശബ്ദത്തോടൊപ്പം കോറസ്സായി ബ്രോം സ്റൊക്കാര്‍ സിനിമയിലെ ശബ്ദം പോലെ പേടിപ്പിച്ചു..
ഹോ. എവിടെയോ വേദനിക്കുന്നു..! താനിതെവിടുന്ന വീണേ എന്ന് വിയറ്റ്‌ നാം കോളനിയില്‍ ഇന്നസെന്റ് വീണ സ്റെപിലേക്ക് നോക്കുന്ന പോലെ നോക്കി. ദാ കട്ടില്‍....
"ഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രാര്തിചില്ലേ..! പ്രാര്തിക്കാതെ കിടന്നീട്ടുണ്ടാകും അതാ വേണ്ടാത്ത സ്വപ്നം കണ്ടേ...".ആരോ ഇരുട്ടില്‍ പിറുപിറുത്തു..

"വേണ്ടാത്തതൊന്നും അല്ലാ കണ്ടത്.. അത്‌, ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഒരുപാട് മെടല്‍ കിട്ടി ഒന്നാമാതായതാ സ്വപനം കണ്ടേ.".ഞാന്‍ ഇരുട്ടില്‍ മറുപടി പറഞ്ഞു.
"ഹും പിന്നേ, ഇന്ത്യ ഒന്നാമത്, മെടല്‍ ആയിരിക്കില്ല, മടല്‍ ആയിരിക്കും മടല്‍.......! !!! ! "
എന്റെ സ്വപ്നത്തെ അവഹേളിച്ചു അശരീരി എന്നെ കൌണ്ടര്‍ ചെയ്തു. "ന്താ ഇന്ത്യക്ക് മെടല്‍ വാങ്ങിയാല്. എല്ലാ മത്സരത്തിലും ഫസ്റ്റ്  വാങ്ങ്യാ മെടല്‍ കിട്ടൂലെ.."
"ഹും, കിട്ടും കിട്ടും, പൈസ കൊടുത്ത് വാങ്ങണ്ടി വരും ! എന്നീട്ടു ഇപ്പോഴത്തെ അവാര്‍ഡ് ബിസിനസ് പോലെ അവനവന്‍ പൈസ കൊടുത്തു അവാര്‍ഡ്‌ ചടങ്ങ് സംഘടിപ്പിക്കെണ്ട്വി വരും !"

"ന്താ, ചൈനക്കാര്‍ക്ക് മെടല്‍ വാരിക്കൂട്ടമെങ്കില്‍ നമുക്കെന്തു കൊണ്ടു ആയി കൂടാ. നമ്മളും ജനസംഘ്യയില്‍ അവരടെ തൊട്ടു പിറകെ ഇല്ലേ. അവരെ വെട്ടിക്കാന്‍ പോകല്ലേ...ഒന്നു ഒത്തു പിടിച്ചാല്‍ അതും അടുത്ത് തന്നെ നടക്കും"..അത്‌ പറഞ്ഞപ്പോള്‍ എന്റെ അഭിമാനം വീണ്ടും ഒരു പണത്തൂക്കം ഉയര്‍ന്ന്നതായി ഇന്ടെക്സ് കാണിച്ചു.

ചൈനക്കാര്‍ ജനസംഘ്യയില്‍ മാത്രല്ല, ചൈനക്കാര്‍ എല്ലാ കാര്യത്തിലും മുമ്പിലാ. അതാണ്‌ ചൈന ! വല്ലതും വാങ്ങാന്‍ ഷോപ്പീ ചെന്നാല്‍ അവ്ടൊക്കെ ചൈന...ചൈന തടയാതെ എന്തെങ്കിലും എടുക്കാന്‍ നോക്ക്യ അവടൊന്നും കാണൂല. .ചുരുക്കി പറഞ്ഞ ലോകം തന്നെ   ചൈനയാ...എന്നട്ട   ഇപ്പൊ അവരെ വെട്ടിക്കാന്‍ പോണേ !"

ആ പറഞ്ഞതില്‍ കാര്യുണ്ടല്ലോ..ഈ പറഞ്ഞ നഗ്ന സത്യത്തിനു എന്ത് മറുപടി കൊടുക്കും..എന്റെ മെടുല്ല ഒബ്ലാങ്ങട്ട ഉത്തരം പറയുന്നതിന് ബ്രെയിനിനെ സാഹായിക്കാന്‍ ആവശ്യമായ ഓക്സിജന്‍ പമ്പ്‌ ചെയ്തു...ഒന്നും വരുന്നില്ല.
സമയം നോക്കാന്‍ വേണ്ടി ടോര്ചെടുത്തു...ഓ, ചൈനീസ് മേഡ് ! ടോര്‍ച്ചടിച്ചു ക്ലോക്കിലേക്ക് നോക്കി..കൃത്യ സമയം കാണിച്ച്‌ ചൈനാക്കാരന്റെ മെഡല്‍ ചിരിയുമായി ചൈനീസ് ക്ലോക്ക്..തൊണ്ട വരളുന്നു കുറച്ചു വെള്ളം കുടിക്കാമെന്ന് കരുതി ഫ്ലാസ്കെടുത്തു..ചൈനീസ് ഫ്ലാസ്ക്...!!

ചൈനയെ കൌണ്ടര്‍ ചെയ്യാന്‍ എന്ത് ചെയ്യും..!
കൌണ്ടര്‍ കേള്‍ക്കേണ്ടവന്‍ ഇതിനിടയില്‍ ഒറക്കമായോ ..
"അതെ ശര്യാ, ചൈന എല്ലാ കാര്യത്തിലും മുമ്പിലാ..നാലും നമ്മള്‍ അത്ര പിന്നിലോന്നും അല്ല !"

"അല്ല, അല്ല, അത്ര പിന്നിലോന്നും അല്ല..അത്‌ ചൈനക്കാര്‍ ഇല്ലാത്ത മേഖലയില്‍ ആണെന്ന് മാത്രം. അതിലൊക്കെ നമ്മള്‍ വളരെ മുമ്പിലാ...വേണമെങ്കില്‍ അതിലൊരു ഒളിമ്പിക്സ് നടത്തിയാല്‍ നമ്മള്‍ എല്ലാവരെയും പിന്നിലാക്കും !"

ന്താ പറഞ്ഞെ ആ പറഞ്ഞതില്‍ എന്തോ ഒരു കുത്തില്ലേ...ഒന്നു തെളിച്ചു പറയൂ..

"സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഇന്ത്യ മുന്നില്‍..... .!
പീഡനങ്ങളില്‍...അമ്പതും നൂറും പേരല്ലേ  ഒന്നിനെ പീഡിപ്പിക്കുന്നത്..
മദ്യ ഉപഭോഗത്തില്‍.... .!
ജാതി വിഭാഗങ്ങളില്‍..അത്‌ വെച്ചുള്ള അധികാര മത്സരങ്ങളില്‍.. .!
എല്ലാ വികസനത്തെയും പിറകിലാക്കി മുന്നേറുന്ന ബന്ദും, ഹര്താലുക  .!
അഴിമതി, കള്ളപണം ! ലക്ഷം കോടികളല്ലേ, അഴിമതി നടത്തി കളിക്കുന്നത് ! അതും ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍... അണ്ണാ ഹസാരോം, സന്ഘോം അതിനെതിരായിട്ടു തന്നെ സത്യാഗ്രം നടത്തിയില്ലേ...
ജാതി പേരു വിളിപ്പീരില്‍........., സാംസ്കാരിക ശൂന്യ അക്ഷരശ്ലോകത്തില്‍,  ഇതിലൊക്കെ നമ്മുടെ രാഷ്ട്രീയക്കാരെ വെല്ലാന്‍ ആരുണ്ട്‌... .!
ക്വോട്ടേഷന്‍ കൊലപാതകത്തില്‍..ഉന്നം തെറ്റാതെ വെട്ടെണ്ടാവനെ കറക്ടായിട്ടല്ലേ വെട്ടുന്നത്...വെട്ടി വെട്ടി കത്തി മാത്രം ബാക്കിയാവുന്ന വെട്ടു ആര്‍ക്ക് പറ്റും....!
ലോട്ടറി തട്ടിപ്പില്‍...ലോട്ടറീം വ്യാജ ലോട്ടറീം അടിച്ചു വിറ്റുപട്ടാ പകലല്ലേ ജനങ്ങളെ പറ്റിക്കുന്നത്....!
സാമ്പത്തിക തട്ടിപ്പില്‍..., പത്തു പൈസ മുടക്കാതെ കോടികള്‍ അല്ലെ ഇരട്ടി പ്രതിഫലം കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വാങ്ങി ഫ്രീ സ്റൈല്‍ ആയി മുങ്ങുന്നത്....!
മനുഷ്യനെ കുരങ്ങു കളിപ്പിക്കാന്‍ കഴിയുന്ന ഒരിക്കലും അവസാനിക്കാത്ത ടെലിവിഷന്‍ സീരിയലുകള്‍......!
വിഷമയമായ ഉലപ്പന്ന ഉപഭോഗത്തില്‍.......!

"മതി മതി...മനസ്സിലായി മനസ്സിലായി...അപ്പൊ ഇതില്‍ മത്സരം നടത്തിയാല്‍ ഒന്നമാതാകും എന്നാണ് പറഞ്ഞു വരുന്നത്.."

അതെ.. എന്താ ഈ പറഞ്ഞതൊന്നും സത്യമല്ലേ..?
"അതെ, അതൊന്നും നിഷേദിക്കാന്‍ കഴിയില്ല...നാലും ഒന്നു സ്വപ്നെങ്കിലും കാണാലോ ? ലോകത്തിന്റെ മുമ്പില്‍  മെഡലുകലുമായി ഇന്ധ്യാക്കാര്‍ ഉണ്ടാകണ ഒരു കാലം. കലാം പറഞ്ഞത് സ്വപ്നം കാണനംന്നാ..."

"അവടെ സ്വപ്നം കണ്ടിരുന്നോ. അത്‌ പോട്ടെ സ്വപനം കണ്ടീട്ടു ഇന്ത്യക്ക് ഇപ്പൊ എത്ര മെഡല്‍ ആയി..?" ഇരുട്ടില്‍ നിന്നും വീണ്ടും ചോദ്യം.
"അത്‌ പിന്നെ ഒരു വെങ്കലം കിട്ട്യാര്‍ന്നു..ന്നലെ ലോങ്ങ്‌ ജമ്പിനു ഓടീ വന്നപ്പോ പിന്നെ എന്തോ അവടത്തെ മട്ടും മാതിരീം കണ്ടപ്പോള്‍ ചാടാന്‍ തോന്നീട്ടുണ്ടാവില്‍ല്യ.!"  ചൈനാക്കാര് കൂടോത്രം ചെയ്തീട്ടുണ്ടാവും..അതാവും നമ്മള്‍ ഇങ്ങിനെ പിറകോട്ടു പോണത്...

"അത്‌ ശര്യാ നമുക്ക് ഇഷ്ടം പോലെ ജോല്സ്യന്മാരുണ്ടല്ലോ..കവടി നിരതലിലും ഫസ്റ്റ് കിട്ടും.. നമ്മുടെ കഷ്ട കാലം നോക്കാന്‍ പറ..! അപ്പൊ ഇപ്പ ടോട്ടല്‍ എത്ര മേടലായീന്ന പറഞ്ഞെ..?

അത്‌..കൃത്യായിട്ട് അറിയില്ല..
"ലൈഫ് ലൈന്‍ വേണോ...ഏത് വേണം"
ഫോണ്‍ എ ഫ്രണ്ട്...
"ഓക്കേ."
ഹെലോ ഇത് ഞാനാ..നൂറ്റിപത് കോടിയെ പ്രതിനിധീകരിച്ചു പോയ ഇന്ത്യക്ക് ഇപ്പൊ എത്ര മെഡലുകള്‍ നേടീയിട്ടുണ്ട്...? ഒന്നു പറയാമോ ? ടൈം ഈസ്‌ റണ്ണിംഗ്....
"ഹെലോ...ഹെലോ......"

അഭിപ്രായങ്ങളൊന്നുമില്ല: