20 സെപ്റ്റംബർ 2012

ഇസ്ലാം വിരുദ്ധ "പ്രിമിയേരകള്‍" !

പ്രവാചകവ്യക്തിത്വതിനെതി
രെയുള്ള ഏത് വാറോലയും പ്രസിധിയാര്‍ജ്ജിക്കുന്നത് അതിനെതിരെയുണ്ടാകുന്ന വൈകാരിക പ്രതിഷേധത്തിന്റെ തോതനുസരിച്ചാണ്. ആത്യന്തികമായി അതിന്റെ പ്രായോജകര്‍ ഇതൊക്കെ പടച്ചു വിടുന്നവരും. അവര്‍ക്ക് വേണ്ട മാര്കട്ടിംഗ് എളുപ്പമാക്കി കൊടുക്കുന്ന ജോലിയാണ് വൈകാരിക പ്രതിഷേധതിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ചെയ്യുന്നത്.


'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' പ്രവാചകനെ സ്നേഹിക്കുന്നവര്‍ കാണേണ്ടതില്ല. ഒരാളെ പ്രകൊപ്പിക്കാന്‍ അയാള്‍ സ്നേഹിക്കുന്ന വ്യക്തിയെ ആക്ഷേപിച്ചാല്‍ മതിയെന്ന കേവല സൂത്രമാണ് ആവിഷ്ക്കാരത്തിന്റെ മറവില്‍ ഈ സിനിമയില്‍ ഉപയോഗിക്കുന്നത്. പ്രവാചകനെ അധിക്ഷേപിക്കുന്ന കാര്ടൂനുകളും, സിനിമകളും, ലേഖനകളും ഇടംപിടിക്കുന്നത് അങ്ങിനെയാണ്. ഒറ്റയടിക്ക് നൂറ്റി ഇരുപത് കോടിയോളം വരുന്ന ഒരു സമൂഹത്തെ ആ സൂത്രം ഉപയോഗിച്ച് പ്രകൊപ്പിച്ചാല്‍ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെ എന്നു മുമ്പ് റുഷ്ദിയും, തസ്ലീമയും തെളിയിചീട്ടുണ്ട്. സിനിമ കണ്ടു മിണ്ടാതെ ഇരുന്നു വികാരം കൊള്ളുന്നവര്‍ ഇവയൊന്നും കാണേണ്ടതില്ല. എന്റെ വികാരത്തിന് പോറല്‍ ഏല്‍പ്പിച്ചു എന്ന് വിളിച്ചു പറഞ്ഞു അതിന്റെ പ്രചാരണത്തിന് മൈക്ക് പിടിക്കേണ്ടതില്ല. യൂ ടൂബില്‍ അപ് ലോഡ് ചെയ്തവര്‍ പരസ്യം ഇല്ലാതെ കൊണ്ടു ലക്‌ഷ്യം കാണുമോ എന്ന് ശങ്കീചീട്ടുണ്ടാവില്ല, അവര്‍ക്കറിയാം ചെകുത്താന്റെ വചനത്തെയും, ലജ്ജയേയും, അതിന്റെ വക്താക്കളെയും വൈകാരികത എങ്ങിനെ പ്രൊമോട്ട് ചെയ്തതെന്നു ! ലോകം മുഴുവന്‍ വാര്‍ത്ത ചൂട് പിടിപ്പിക്കുന്ന കാര്യം അതിന്റെ അണിയറ ശില്‍പ്പികള്‍ ഏല്‍പ്പിക്കുന്നത് ലക്‌ഷ്യം വെക്കുന്ന ഇരകളെ തന്നെയാണ്. അങ്ങിനെയോന്നില്ലായിരുന്നുവെങ്കില്‍ അത്‌ തുടങ്ങിയിടത് മാത്രം ഒതുങ്ങി പോവുമായിരുന്നു.

പ്രവാചകനെ നിന്ദിച്ചു കൊണ്ടു നിര്‍മിച്ച സിനിമക്കെതിരെ ലോകത്തില്‍ പല രീതിയിലുള്ള പ്രതിഷേധവും നടക്കുന്നു. പ്രതിഷേധങ്ങള്‍ വേണ്ടത് തന്നെ. പക്ഷെ അവയുടെ പരിധികള്‍ ശത്രുക്കളുടെ ലക്ഷ്യത്തിനൊത്ത് ഉയരാന്‍ പാടില്ലെന്ന് തങ്ങളുടെ വിശ്വാസത്തില്‍ നിന്നു കൊണ്ടു തിരിച്ചരിയേണ്ടാതുണ്ട്. പ്രവാചകനെ സ്നേഹിക്കുന്നവര്‍ വൈകാരികതയിലല്ല പ്രതിരോധിക്കേണ്ടതും, പ്രതിഷേധിക്കെണ്ടതും. പ്രവാചകന്റെ ജീവിതത്തെയും, സന്ദേശത്തെയും അതെ മീഡിയ ഉപയോഗിച്ച് ലോകത്തിനു പരിച്ചയപെടുതാനും, പ്രതികരിക്കാനും കഴിയാത്ത ചിന്താ ദാരിദ്ര്യത്തിന്റെ ഫലമാണ് തെരുവിലെക്കെത്തുന്ന വൈകാരിക പ്രതിഷേധത്തിന്റെ അടിസ്ഥാനം.

ഇസ്ലാമിന്റെ സന്ദേശം മാനവ ലോകത്തിനു തന്നെയാകുമ്പോള്‍ സ്വയം പരിക്കെല്‍പ്പിക്കുന്നതിനപ്പുരമുള്ള ഒരു ആഘാതവും ഇസ്ലാമിന് ഭയക്കേണ്ടതില്ല. പ്രതിഷേധത്തിന്റെ മറവില്‍ സംഭവിക്കുന്ന അക്രമങ്ങളിലൂടെ ശത്രുക്കള്‍ക്ക് ഇനിയും അടിക്കാനുള്ള വടിയാണ് തങ്ങള്‍ വെട്ടി കൊടുക്കുന്നതെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്. തന്റെ ജീവിത കാലത്ത് പോലും തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചവര്‍ക്കും, അക്രമിച്ചവര്‍ക്കും മാപ്പു നല്‍കിയ പ്രവാചകനെ മാത്രമേ വിശ്വാസിക്ക് കാണാന്‍ കഴിയൂ. അങ്ങിനെയാകാന്‍ മാത്രമേ വിശ്വാസിക്കും കഴിയൂ.ഇസ്ലാമിന്റെ വളര്‍ച്ചക്ക് കാരണമായതും പ്രവാചകന്റെ ഈ ജീവിത പാടങ്ങളാണ്. "നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ തിന്‍മയെപ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവന്‍ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.'' (ഖുര്‍ആന്‍ 41:34,35). എങ്കില്‍ പിന്നെ ആരാണ് തെരുവിലേക്ക് പ്രതിഷേധത്തിന്റെ ജ്വാല പടര്‍ത്തുന്നത്. തിന്മയെ ഏറ്റവും ഉത്തമമായ നന്മ കൊണ്ടു നേരിടൂ എന്ന് പഠിപ്പിച്ച പ്രവാചകനെ ഈ തെരുവുകളില്‍ നിന്നു അകറ്റിയത് ആരാണ് ?

ലോകത്ത് നന്മയുടെ സന്ദേശം സ്വന്തം ജീവിതം കൊണ്ടു മനുഷ്യര്‍ക്ക്‌ മാതൃകയായി അടയാളപെടുത്തിയ വ്യക്തിത്വമാണ് പ്രവാചകന്റെത്. പ്രവാചകന്‍ ഒരു തുറന്ന പുസ്തകമാണ്. നന്മയുടെയും, കാരുണ്യത്തിന്റെയും, നീതിയുടെയും ഭാഷയില്‍ എഴുതപെട്ട പുസ്തകം. അശ്ലീലതയുടെയും, ചൂഷണത്തിന്റെയും, തിന്മയുടെയും ജീവിത പരിസരങ്ങളില്‍ വിരാജിക്കുന്നവര്‍ക്ക് പ്രവാചകന്‍ കണ്ണിലെ കരടാവുന്നത് അതുകൊണ്ടാണ്. തങ്ങളുടെ ഭൌതിക താല്പര്യങ്ങള്‍ക്ക് മനുഷ്യ സമൂഹത്തെ ഇരയാക്കുന്നതിനു പ്രവാചകന്റെ ജീവിത മാതൃക തടസ്സമാകുന്നിടതാണ് തിന്മയുടെ പ്രചാരകര്‍ മറു വഴികള്‍ തേടുന്നത്. ഇന്നസെന്‍സ് ഓഫ് മുസ്ലിംസ് അങ്ങിനെയോന്നാണ്. ആര്‍ക്കും എന്തും നിര്‍മിച്ചു നിമിഷങ്ങള്‍ക്കകം പരസ്യമാക്കി പ്രടര്ഷിപ്പിക്കാവുന്ന ദൃശ്യ മീഡിയയുടെ കാലമാണ്. അവിടെ നന്മയും, തിന്മയും ഉണ്ട്. അവിടെ തുണിയൂരിയെരിഞ്ഞു നഗ്നത തിമിര്ത്താടുന്ന കാഴ്ചയില്‍ ഒരു മത വിശ്വാസത്തിന്റെ കാഴ്ചക്കും പരിക്കില്ല! ഒരു പ്രതിഷേധവും അതിനെതിരേ വരില്ല ! പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് എതിരായിട്ടു പോലും ഒരു നിയമത്തിന്റെയും കണ്ണ് അതിനെതിരേ തുറപ്പിക്കാന്‍ ആരും മെനക്കെടാറില്ല. അത്തരം കാഴ്ചകള്‍ ദൈവ നിന്ദയോ, പ്രവാചക നിന്ദയോ ആകുന്നേയില്ല. അങ്ങിനെ മലീമസമായ സാമൂഹിക ജീവിത പരിസരങ്ങളിലാണ് വികാരങ്ങള്‍ അണപൊട്ടിയൊഴുകുന്നത്. തെരുവുകള്‍ വിശ്വാസത്തിന്റെ പേരില്‍ തീവ്രമാകുന്നത്. ആ വിശ്വാസത്തിനെ ഒന്നു ചൊറിഞ്ഞു നോക്കാം എന്ന് കരുതുന്നവരുടെ സ്വപ്നം പൂവണിയുന്നതാണ് ഇന്ന് വാര്‍ത്തകളിലൂടെ കണ്ടു കൊണ്ടിരിക്കുന്നത്.

പ്രവാചക കാലഘട്ടത്തില്‍ തന്നെ മതപരമായ ഒന്നല്ല ഇസ്ലാം വിദ്വേഷത്തിന്റെ രാഷ്ട്രീയം. അത്‌ കൊണ്ടു തന്നെ ഇസ്ലാമിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനു ശത്രുക്കള്‍ക്ക് വ്യക്തമായ കാരണമുണ്ടാകാം. അവരുടെ ലക്ഷ്യത്തെ തിരിച്ചറിയാതെ തങ്ങള്‍ ആത്മീയ പ്രഭാവത്തില്‍ നിലനിര്‍ത്തുന്ന പ്രവാചക സ്നേഹം വൈകാരിക പ്രകടനങ്ങളിലേക്ക് പരിണമിക്കുമ്പോള്‍ പൊതു സമൂഹത്തില്‍ പരിക്കേല്‍ക്കുന്നത്‌ ഇസ്ലാമിന്റെ പ്രതിചായയാണ്. ഇങ്ങിനെ വികൃത മാകുന്ന ഒരു സാഹചര്യത്തെ സൃഷ്ടിക്കുകയാണ് ഇസ്ലാം വിദ്വേഷത്തിന്റെ ലക്ഷ്യവും.

മുരടനക്കുന്ന മന്ത്രങ്ങള്‍ ഉയരുന്ന ധ്യാന കേന്ദ്രങ്ങള്‍ അനുയായികളുമായി ജീവിതകാലം മുഴുവന്‍ മയങ്ങട്ടെ ! അവരുടെ നിരുപദ്രവങ്ങളായ ശബ്ദങ്ങള്‍ അവര്‍ക്ക് ചുറ്റും താളം പിടിച്ചോട്ടെ ! പക്ഷെ തങ്ങളുടെ ലക്ഷ്യ പൂര്തീകരണത്തിന് ഈ വിശ്വാസ കേന്ദ്രങ്ങളുടെ വൈകാരിക പ്രതികരണങ്ങള്‍ തികച്ചും മതിയെന്നത് പ്രകോപന ആവിഷ്ക്കാരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ വൈകാരികതയില്‍ തെരുവുകള്‍ അക്രമാസക്തമാകുമ്പോള്‍ പൊതു സമൂഹത്തിന്റെ മനസ്സുകളില്‍ നിന്നു ഇസ്ലാം മാറ്റി നിര്തപെടുന്ന രീതി ശാസ്ത്രത്തിന്റെ പ്രയോക്താക്കളെ അതിന് ഉത്തേജിപ്പിക്കുന്ന രാഷ്ട്രീയമാണ് ഇത്തരം ആവിഷ്ക്കാരങ്ങളുടെ കാതല്‍.. ഇസ്ലാമിനെതിരെ നടക്കുന്ന കുപ്രചാരനങ്ങള്‍ക്ക് അങ്ങിനെയൊരു രാഷ്ട്രീയത്തിന്റെ പിന്‍ബലം കൂടിയേ തീരൂ. തങ്ങളുടെ സ്വാതന്ത്ര്യനിര്‍വചനതിനപ്പുറം ഒരു സമൂഹത്തെ സ്വാതന്ത്ര്യങ്ങളുടെ തഹരീര്‍ സ്ക്വയരിലേക്ക് വഴി നടത്തിയതിന്റെ രാഷ്ട്രീയം ഏതാണെന്നും ആരുടെതാനെന്നും ഉള്ള ചോദ്യത്തിന്റെ ഉത്തരം പുതിയൊരു യുഗത്തിന് നാന്ദി കുറിച്ച ടുണീഷ്യയിലെയും, ഈജിപ്തിലെയും, ലിബിയയിലെയും വസന്തങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. അങ്ങിനെയുള്ള ഒരു പുതുപിറവിയുടെ ആരംഭദശയിലാണ് ഈ "പ്രിമിയേര" യുടെ പ്രബോധന ദൌത്യം നിര്‍വഹിക്കപെടുന്നത്.അതിനെ നേരിടാന്‍ നന്മ മാത്രം ഘോഷിച്ച പ്രവാചക ജീവിതത്തിലെ ഒരേട്‌ മതി, ഒരേട്‌ മാത്രം ! അതെങ്ങിനെ ആവിഷ്കരിക്കും എന്ന് മുഖത്തോട് മുഖം നോക്കുന്ന ശൈശവ ദശയിലാണ് ഇസ്ലാമിക സമൂഹം ! അത്‌ തന്നെയാണ് ഈ കാലഘട്ടത്തിലെ സമൂഹത്തിന്റെ ഏറ്റവും വലിയ പരാജയവും! ***

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇതേത് ഭാഷയാണ്?

മലക്ക് പറഞ്ഞു...

@ഇസ്ലാമിന്റെ സന്ദേശം മാനവ ലോകത്തിനു തന്നെയാകുമ്പോള്‍ സ്വയം പരിക്കെല്‍പ്പിക്കുന്നതിനപ്പുരമുള്ള ഒരു ആഘാതവും ഇസ്ലാമിന് ഭയക്കേണ്ടതില്ല.

സമ്മതിക്കുന്നു. ഇസ്ലാം മാനവ ലോകത്തിനു തന്നെ ആകുന്നു. ഇത് പറഞ്ഞിട്ട് താഴെ ഇങ്ങനെ പറയുന്നു.

"പ്രവാചക കാലഘട്ടത്തില്‍ തന്നെ മതപരമായ ഒന്നല്ല ഇസ്ലാം വിദ്വേഷത്തിന്റെ രാഷ്ട്രീയം. അത്‌ കൊണ്ടു തന്നെ ഇസ്ലാമിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനു ശത്രുക്കള്‍ക്ക് വ്യക്തമായ കാരണമുണ്ടാകാം"

ഇവിടെ 'ശത്രു' എന്ന വാക്ക് താങ്കള്‍ ഉപയോഗിച്ചത് ആരെ ഉദ്ദേശിച്ചാണ്? മാനവ രാശിയില്‍ പെടുന്നവര്‍ തന്നെ ആണോ?എങ്കില്‍ അവര്‍ക്കും ഇസ്ലാമിന്റെ സന്ദേശത്തിന് അവകാശം ഇല്ലേ? ഇസ്ലാമിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനു ശത്രുക്കള്‍ക്ക് വ്യക്തമായ കാരണമുണ്ടാകാം എന്നല്ല, കാരണം ഉണ്ട്. അവര്‍ക്ക് ഇസ്ലാം സ്വീകാര്യമല്ല. അത്ര തന്നെ. ഇസ്ലാം മാനവ രാശിക്ക് വേണ്ടി ആണെങ്കില്‍ ഇസ്ലാമില്‍ വിശ്വസിക്കാത്തവരെ ശത്രു എന്ന് വിളിക്കാന്‍ പാടില്ല. അല്ലെങ്കില്‍ ഇസ്ലാം മുസ്ലീമിന് വേണ്ടി ഉള്ളത് ആണ് എന്നാണു പറയേണ്ടത്.

..naj പറഞ്ഞു...

Malak: ഇവിടെ 'ശത്രു' എന്ന വാക്ക് താങ്കള്‍ ഉപയോഗിച്ചത് ആരെ ഉദ്ദേശിച്ചാണ്?

ഈ ടോപിക് പോസ്ടിടാന്‍ കാരണമായ ഒന്നിന്റെ അണിയറ ശില്‍പ്പികളും, അത്‌ പോലുള്ളവരും..
ഇസ്ലാം എന്നത് വ്യക്തിയല്ല..നന്മകള്‍ മാത്രം ഉള്‍കൊള്ളുന്ന ഒരു വ്യവസ്ഥിതി...ആ അര്‍ത്ഥത്തില്‍ അതിനെതിരെയുള്ളവരെ ശത്രു എന്നോ എതിരാളി എന്നോ പറയേണ്ടി വരുന്നൂ..

"എങ്കില്‍ അവര്‍ക്കും ഇസ്ലാമിന്റെ സന്ദേശത്തിന് അവകാശം ഇല്ലേ?"

തീര്‍ച്ചയായും !തയാറില്ല എന്ന് പ്രവര്‍ത്തികള്‍ കൊണ്ടു നിഷേധിക്കുന്നവര്‍ അവകാശം സ്വയം നിഷേധിക്കുകയല്ലേ...

"ഇസ്ലാം മാനവരാശിക്ക് വേണ്ടി ആണെങ്കില്‍ ഇസ്ലാമില്‍ വിശ്വസിക്കാത്തവരെ ശത്രു എന്ന് വിളിക്കാന്‍ പാടില്ല"

ഇസ്ലാമില്‍ വിശ്വസിക്കാത്തവരെ ശത്രു എന്ന് ആരെങ്കിലും പറഞ്ഞതായി താങ്കള്‍ കേട്ടീട്ടുണ്ടോ ? എങ്കില്‍ ആ വിളിച്ച വ്യക്തി മുസ്ലിം ആയിരിക്കില്ല.ഒരു മുസ്ലിമിന് മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയണം..
ഇവിടെ ശത്രു എന്ന് പോസ്റ്റില്‍ പറഞ്ജീട്ടുള്ളത് വിശ്വസിക്കാത്തവരെ അല്ല..ഈ ബ്ലോഗ്‌ ടോപ്പിക്ക് ഇഷ്യുപോലെ ഇസ്ലാമിനെതിരെ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ മനപ്പൂര്‍വം കാരണങ്ങള്‍ ഉണ്ടാക്കുന്നവരെയാണ്..!

Hope clear !

മലക്ക് പറഞ്ഞു...

താങ്കളുടെ തന്നെ മറുപടി ഞാന്‍ പോസ്റ്റുന്നു.

"ഇസ്ലാം എന്നത് വ്യക്തിയല്ല..നന്മകള്‍ മാത്രം ഉള്‍കൊള്ളുന്ന ഒരു വ്യവസ്ഥിതി...ആ അര്‍ത്ഥത്തില്‍ അതിനെതിരെയുള്ളവരെ ശത്രു എന്നോ എതിരാളി എന്നോ പറയേണ്ടി വരുന്നൂ..

ഇസ്ലാമില്‍ വിശ്വസിക്കാത്തവരെ ശത്രു എന്ന് ആരെങ്കിലും പറഞ്ഞതായി താങ്കള്‍ കേട്ടീട്ടുണ്ടോ ? എങ്കില്‍ ആ വിളിച്ച വ്യക്തി മുസ്ലിം ആയിരിക്കില്ല."


താങ്കള്‍ ഇസ്ലാമില്‍ വിശ്വസിക്കാത്തവരെ 'ശത്രു' എന്ന് വിളിച്ചു. അതായത് താങ്കള്‍ മുസ്ലീം അല്ല. ഇപ്പോള്‍ മനസിലായി

..naj പറഞ്ഞു...


Malak, I specifically said,
ഇവിടെ 'ശത്രു' എന്ന വാക്ക് താങ്കള്‍ ഉപയോഗിച്ചത് ആരെ ഉദ്ദേശിച്ചാണ്?

ഈ ടോപിക് പോസ്ടിടാന്‍ കാരണമായ ഒന്നിന്റെ അണിയറ ശില്‍പ്പികളും, അത്‌ പോലുള്ളവരും..
ഇസ്ലാം എന്നത് വ്യക്തിയല്ല..നന്മകള്‍ മാത്രം ഉള്‍കൊള്ളുന്ന ഒരു വ്യവസ്ഥിതി...ആ അര്‍ത്ഥത്തില്‍ "അതിനെതിരെയുള്ളവരെ" ശത്രു എന്നോ എതിരാളി എന്നോ പറയേണ്ടി വരുന്നൂ..

മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇസ്ലാമിനെതിരെയെന്നു താങ്കള്‍ കരുതിയതിന്റെ പ്രശ്നമാണ്. അങ്ങിനെ ഒരു മുസ്ലിമും കരുതുന്നില്ല. ഇസ്ലാമിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ആണ് എതിരെയെന്നു അവര്‍ തന്നെ സൂചിപ്പിക്കുന്നത്.

..naj പറഞ്ഞു...

മലക്, വായിക്കുന്നത് മനസ്സിലാക്കാനുള്ള താങ്കളുടെ കഴിവ് വളരെ മോശം ! ഞാന്‍ പറഞ്ഞു "....... ഇവിടെ ശത്രു എന്ന് പോസ്റ്റില്‍ പറഞ്ജീട്ടുള്ളത് വിശ്വസിക്കാത്തവരെ അല്ല..ഈ ബ്ലോഗ്‌ ടോപ്പിക്ക് ഇഷ്യുപോലെ ഇസ്ലാമിനെതിരെ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ മനപ്പൂര്‍വം കാരണങ്ങള്‍ ഉണ്ടാക്കുന്നവരെയാണ്..!""