07 നവംബർ 2012

അവിടെ വീണ്ടും ഒബാമ ! ഇവിടെ ?

ഹെലോ, ന്യൂയോര്‍ക്കിലെ ടൈം സ്ക്വയര്‍ അല്ലെ...ഇത് ഞാനാ 

"ഞാനെന്നു പറഞ്ഞാല്‍.."

ഞാനെന്നു പറഞ്ഞാല്‍ കേരളതീലെ പഞ്ചായതീന്നു ഒരു മണല്‍ മാഫിയക്കാര്‍ക്കിടയില്‍ ജീവന്‍ പണയം വെച്ച് ജീവിക്കുന്ന ഒരു പൌരന്‍ !

"പഞ്ചായത്ത്, മണല്‍ മാഫിയ ! വാട്ട്‌ യു ആര്‍ ടാക്കിഗ് എബൌട്ട്‌ ?"

അല്ല ഞാന്‍ വിളിച്ചത്..ഇപ്പൊ അവടെ എലെക്ഷന്‍ നടക്കല്ലേ..അതിന്റെ റിസള്‍ട്ട് എന്തായീന്നു അറിയാന്‍ വേണ്ടി...

"അതിനു ഇവിടെ അമേരിക്കേല് ഞങ്ങള്‍ ആരെ തെരെഞ്ഞെടുതാലും നിങ്ങക്കെന്താ.."

അല്ല ഒരു ഇന്റെരെസ്റ്റ്‌ ഉണ്ടെന്നു കരുതിക്കോ..

"നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലേ ?"

ഇല്ലെന്നു കൂട്ടിക്കോ..ഞങ്ങള്‍ടെ പണി ഇതൊക്കെ തന്നെയാ..അമേരിക്കേല്‍ ആര് വരുന്നു..ആര് പോകുന്നൂ...ഇതൊക്കെ നോക്കി ഇരിക്കലാ ഞങ്ങള്‍ടെ പണി..
പിന്നെ പണി ഇല്ലാന്ന് പറഞ്ജൂടാ. അവടത്തെ പരിപാടികള്‍ ഇവിടെ ടീവീല്‍ കാണിക്കുന്ന പോലെ ഞങ്ങള്‍ടെ പരിപാടി അവിടേം കാണിക്കുന്നുന്ടാവുമല്ലോ..

"മനസ്സിലായില്ലാ..?"

അല്ല ഒബമേം, രോമ്നിയുടെയും ഡിബെട്ടൊക്കെ ഞങ്ങളെ ടീവിക്കാര്‍ കാണിക്കാറുണ്ട് ! അത് പോലെ ഞങ്ങള്‍ടെ ഡിബെറ്റും ഒക്കെ അവിടെ കിട്ടാറുണ്ടോ ?
അവിടെ അമേരിക്കേടെ വികസനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ റോംനിയും, ഒബാമേം സംസാരിക്കുമ്പോള്‍ ഇവിടെ മണല്‍ മാഫിയക്കാര്‍ക്ക് വേണ്ടി പോലീസ് സ്റെഷനില്‍ വാദിക്കുന്ന എം പിയെ നിങ്ങള്‍ ടീവീല്‍ കണ്ടോ ? സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മാര്‍കറ്റ്‌ ഇടിഞ്ഞു !

"നിങ്ങള്‍ പറയുന്നത് ഒന്നും മനസ്സിലാവണില്ല.."
"ഏതു മണല്‍ മാഫിയ, ഏതു എം പി ?"

അല്ല ഇങ്ങക്ക് തീരെ ലോക വിവരം ഇല്ലേ..അമേരിക്കക്കാര്‍ക്ക് ഫയങ്കര വിവരമാനെന്നു പറഞ്ജീട്ടു ? ഞങ്ങള്‍ടെ മണല്മാഫിയയെയും , എംപിയും കുറിച്ച് ഒരു വിവരോം ഇല്ല !!

ഞാന്‍ ക്ലൂ തരാം..
മണല്‍ മാഫിയ, യൂത്ത് കൊണ്ഗ്രെസ്സ്, സുധാകരന്‍, പോലീസ് സ്റേഷന്‍, നീ വലിയ സുരേഷ് ഗോപിയാകെന്ടെടാ !! സുരേഷ് ഗോപി ഫ്ഫ പുല്ലേ..! ഷിറ്റ് എന്നൊക്കെ പറയുന്ന സൂപ്പര്‍ സ്റാര്‍ !!

"നിങ്ങള് പറയണതൊന്നും അനക്ക്പിടി കിട്ടണില്ല !"

ഓഹ് ! അമേരിക്കാന്നു പറഞ്ഞാല്‍ പോരാ, ഇടയ്ക്കു ഞങ്ങള്‍ടെ പഞ്ചായത്തില്‍ എന്തൊക്കെ നടക്കാന്ടെന്നു കൂടി ടീവി ചാനെല്‍ വെച്ച് നോക്കണം ! കൈരളി, ഏഷ്യനെറ്റ്...! അതില്‍ കാണാം..
അവിടെ ഒബാമ - റോംനി ഡിബെറ്റു നടക്കുമ്പോള്‍ ഇവിടെ ഞങ്ങള്‍ സുധാകരന്‍ എംപീം - എസ്‌ ഐ യും തമ്മിലുള്ള ലൈവ് ഡിബെറ്റു കാണുവായിരുന്നു. ഹെന്താ ഒരു ദയലോഗ് എംപീടെ ! ഹെന്താട റാസ്കല്‍ എന്ന്  പറഞ്ഞു പേടിപ്പിക്കുന്ന എസ്‌ ഐ പോലും ഒന്നും മിണ്ടാതെ നിക്കണ കാഴ്ച കാണേണ്ടത് തന്നെ. ഈ ജനാധിപത്യം കണ്ടു രാജാവ് പോലും രാജിവെച്ചു എംപിയാകും !! ഹെന്താ ഒരു പവര്‍ !! 
അങ്ങിനെ പലതരം ഡിബെറ്റുകള്‍.. വി എസ്‌ - കുഞ്ഞാലികുട്ടി, വി എസ്‌ - പിണറായി ! വെള്ളാപള്ളി - ബഷീര്‍ ! ഇവിടെ എന്നും ഡിബെറ്റാണ് ! അവിടത്തെ പോലെ മിസ്ടര്‍ എന്നൊക്കെ പറഞ്ഞുള്ള ഡിബെട്ടല്ല, " ഡായ്, നീ ആരാണ്ടാ, ഇവരെ പിടിച്ചു അകത്തിടാന്‍ ! പൊറത്തിറക്കട അവരെ ! ഞാന്‍ ആരാണെന്ന് കാണിച്ചു ട്രാന്‍സ്ഫര്‍ ചെയ്ത് കാണിച്ചു തരാടാ !!" ഇതൊക്കെയാണ് ഞങ്ങള്‍ടെ ഡയലോഗുകള്‍..

അതൊക്കെ പോട്ടെ...ആരാ അവിടെ പുതിയ പ്രസിഡന്റ്‌...

"ഒബാമ !"

ഒബാമയോ,,വീണ്ടും ! സന്തോഷം കൊണ്ട് ഞാനിപ്പം മാനത്ത് വലിഞ്ഞു കേറും !

"അതിനു നിങ്ങളെന്തിനാ ഇങ്ങിനെ സന്തോഷിക്കനത് ?"

അറിയില്ല, ഞങ്ങള്‍ക്ക് അമേരിക്കേല് ആരെങ്കിലും പ്രേസിടന്റായാല്‍ അപ്പൊ സന്തോഷം വരും..അത് കൊണ്ടാ..പ്രസിഡന്റിനെ ഒന്ന് കിട്ടോ..

"ആരെ ? "

ഒബാമയെ..

"എന്തിനാ ?"

അല്ല ഒരു ഇന്റര്‍വ്യൂ ...ഒരു ചോദ്യം ചോദിച്ചു വെക്കാം..

"എന്ത് ചോദ്യം.."

ഇത്ര പുരോഗമിച്ചു എന്ന് പറഞ്ജീട്ടും  അവിടെ എന്തുകൊണ്ടാണ് മണല്‍ മാഫിയക്കാരും - സുധാകരന്മാരും ഇല്ലാത്തത് ?? 

അഭിപ്രായങ്ങളൊന്നുമില്ല: