
ബാല്യത്തില്‍ വായിച്ച ഒരു കഥ ഓര്മ വരുന്നു.
ഒരു നാട്ടില്‍ ഒരു രാക്ഷസന്‍ ഉണ്ടായിരുന്നു. ആ നാട്ടിലെ മനുഷ്യരായിരുന്നു രാക്ഷസന്റെ ഭക്ഷണം. ഓരോ ദിവസവും ഒരാള്‍ വീതം ! തങ്ങളുടെ ഊഴമെത്തുന്ന ദിവസം മുന്നില്‍ കണ്ടു ഭയന്നായിരുന്നു ആളുകള്‍ അവിടെ ജീവിച്ചിരുന്നത്. രാക്ഷസന്റെ കണ്ണ് വെട്ടിച്ചു എവിടേക്കും രക്ഷപെടുവാനും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇങ്ങിനെയൊക്കെ യാണെങ്കിലും രാക്ഷസന്റെ ഒരു ഇളവു അവര്‍ക്ക് ആശ്വാസമായിരുന്നു. തന്റെ ഇരയാകുന്ന ആള്‍ തന്റെ കയ്യിലുള്ള പെട്ടിക്കു പാകമായാല്‍ മാത്രമേ രാക്ഷസന്‍ കൊന്നു ഭക്ഷിക്കൂ. രാക്ഷസന്റെ പെട്ടിയില്‍ കിടന്നാല്‍ തലയും, കാലും രണ്ടറ്റവും മുട്ടി പാകമായില്ലെങ്കില്‍ വെറുതെ വിടും എന്നതായിരുന്നു ആശ്വാസത്തിന് കാരണം. രാക്ഷസന്‍ പിടിച്ചു കൊണ്ട് പോകുന്ന ഒരാളും ഇത് വരെ മടങ്ങി വരുന്നത് ആരും കണ്ടീട്ടുമില്ല. അത് രാക്ഷസനു മാത്രം അറിയാവുന്ന രഹസ്യമാണ്. താന്‍ പിടിക്കുന്ന മനുഷ്യനെ പെട്ടിയില്‍ കിടത്തി തലയും, കാലും രണ്ടറ്റവും മുട്ടുന്നില്ലെങ്കില്‍ തലയിലും, കാലിലും പിടിച്ചു മുട്ടുന്നത് വരെ വലിച്ചു നീട്ടും. ഇനി നീളം കൂടി കവിഞ്ഞു നില്‍ക്കുകയാണെങ്കില്‍ ചുറ്റിക കൊണ്ട് അടിച്ചു പാകമാക്കും. ഈ പ്രക്രിയ നടക്കുന്നതിനിടയില്‍ ആളുടെ കഥ കഴിന്ജീട്ടുണ്ടാകും. അത് കൊണ്ട് രാക്ഷസന്റെ ഇളവില്‍ രക്ഷപെടാനുള്ള പഴുത് ഇല്ല എന്നത് രാക്ഷസനു മാത്രം അറിയാവുന്ന രഹസ്യം ! ഇപ്പൊ നിങ്ങള്‍ക്കും !
അതോ ഇതിനേക്കാള്‍ വലിയ കഥകള്‍ ദിനേന മീഡിയകളില്‍ കൂടി കേള്‍ക്കുന്ന നമ്മള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകാന്‍ ഈ കഥകള്‍ വായിക്കേണ്ട കാര്യമുണ്ടോ !
തീര്‍ച്ചയായും ഇല്ല.





