02 ഏപ്രിൽ 2010

ചില രാസമാറ്റങ്ങള്‍














Disclaimer:
നിലവിലുള്ളതോ , ഇല്ലാത്തതു മായതോ, ന്യൂ മാന്‍ കോളേജിലെ ഈയടുത്തുണ്ടായ ചോദ്യ പേപ്പര്‍ വിവാദവുമായോ ഇതിനു സാമ്യം തോന്നുക സ്വാഭാവികം മാത്രമാണ്, ചിലരുടെ ബോധമില്ലാത്ത പ്രവര്‍ത്തികള്‍ സമാധാന പൂര്‍ണമായ ഒരു സമൂഹത്തില്‍ അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എങ്ങിനെയെന്ന് ബോധ്യപെടുത്തുക എന്നത് മാത്രമാണ് ഈ അവതരണത്തിന്റെ ലക്‌ഷ്യം. അങ്ങിനെ ചെയ്യുന്നവരെ നീതിയും നിയമവും കൈകാര്യം ചെയ്യട്ടെ.
......
പശ്ചാത്തലം..
സംസ്കാരം കൊണ്ട് സമ്പന്നമായ ദൈവത്തിന്റെ സ്വന്തം..
സ്വന്തം നാട്..
അവിടെ, ക്ഷേത്രവും, മസ്ജിദും, ചര്‍ച്ചും, പിന്നെ മാര്‍കിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററുകളും ഉള്ള മനോഹരമായ സ്ഥലം..
അവിടെയെവിടെയോ ഒരു പരീക്ഷാ ഹാള്‍...
ഒരു പരീക്ഷാ തുടങ്ങാന്‍ പോകുകയാണ്
പരീക്ഷാ ഹാളിലേക്ക് താന്‍ തയ്യാറാക്കിയ ചോദ്യ കടലാസുമായി ഒരാള്‍ കടന്നു വന്നു.
ഹാളില്‍ നാല് പരീക്ഷാര്ത്തികള്‍ ആര്‍ത്തിയോടെ ചോദ്യ പേപ്പര് കിട്ടാന്‍ കാത്തിരിക്കുന്നു.
മൂന്നു മത വിഭാഗങ്ങളില്‍ നിന്നും ഓരോ ആള്‍ വീതം, നാലാമത്തെയാള്‍ മാര്‍ക്സിന്റെ അനുയായി.
പരീക്ഷാ തുടങ്ങുന്നതിനായി മണിയടിച്ചു..
ചോദ്യ പേപ്പര്‍ വിതരണം നടത്തിയ ശേഷം പരീക്ഷാര്‍ത്തി കളോടായി ഇങ്ങിനെ പറഞ്ഞു.
ഒരു സന്ദര്‍ഭമാണ് ഈ ചോദ്യത്തിന്റെ ഉള്ളടക്കം.
ഇനി നിങ്ങള്‍ ഓരോരുത്തരും അടുത്തിരിക്കുന്ന മറ്റേയാളുടെ മത വിശ്വാസത്തിലുള്ള കഥാ പാത്രങ്ങളുടെ പേര് ഈ ചോദ്യ പേപ്പറില്‍ ഉള്ള കഥാ പത്രങ്ങള്‍ക്കു പകരം ചേര്‍ക്കുക. എന്നീട്ടു ആ വ്യക്തിക്ക് നല്‍കുക. അതില്‍ നിന്ന് ഒരു പ്രതികരണം നല്‍കുന്ന "ചിഹ്നം" എന്താണോ അതും ചേര്‍ക്കുക.
എല്ലാവരും തയ്യാറായികോളു. സാഹചര്യം കുറച്ചു സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളത് കൊണ്ട് ഈ വാതിലടച്ചു ഞാന്‍ പുറത്തേക്കു പോകുകയാണ്.
അയാള്‍ ആത്മഗതം ചെയ്തു. എന്തായാലും ഉത്തരം എഴുതി പരസ്പരം കൈമാറുമ്പോള്‍ പ്രതികരണം രൂക്ഷമാകുന്നത് കൊണ്ട് നാല് പേരും ഏതാവസ്തയിലായിരിക്കും എന്ന് ഭാവനയില്‍ കണ്ടു ഒരു കള്ള ചിരി ചിരിച്ചു അയാള്‍ പുറത്തേക്കു പോയി.
പരീക്ഷാര്ത്തികള്‍ ചോദ്യം വായിച്ചു നോക്കി,
""കുട്ടി : മാഷേ, മാഷേ
ഗുരു : എന്താടാ നായീന്റെ മോനെ
കുട്ടി: ഒരു അയില അത് മുറിച്ചാല്‍ എത്ര കഷണമാണ്
ഗുരു : മൂന്ന് കഷണമാണെന്നു എത്ര തവണ പറഞ്ഞീട്ടുന്ടെടാ നായെ."""
!!!!!!
നാലുപേരും പരസ്പരം നോക്കി..
(വിദ്യാഭ്യാസം "വിദ്യ ആഭാസമാകുന്നതിന്റെ " സകല ലക്ഷണവും വിവാദമായ ഈ ചോദ്യത്തിന്റെ ശൈലിയും, അത്തരമൊരു ഭാഷാ സംസ്കാരം വിദ്യാഭ്യാസത്തിലൂടെ നല്‍കുന്ന വിഭാഗവും തെളിയിക്കുന്നുണ്ട്. എന്താണാവോ ഈ വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം !).
പേനയെടുത്ത് തൊട്ടടുത്തിരിക്കുന്ന ആളെ നോക്കി. തന്റെ സുഹൃത്ത്, അയല്‍ക്കാരന്‍, അതിലെല്ലാം ഉപരി, താന്‍ നിലകൊള്ളുന്ന മനുഷ്യ സമൂഹത്തിലെ ഒരംഗം.
ഓരോരുത്തരും ഉത്തരം എഴുതുന്നത്‌ ഭാവനയില്‍ നോക്കി കണ്ടു..
ജോസഫ്‌, കര്‍ത്താവ്‌, രാമന്‍, ഈശ്വരന്‍, മുഹമ്മദ്‌,
പടച്ചോന്‍, സഖാവ്, മാര്‍ക്സ്...
സമൂഹത്തെ തമ്മിലടിപ്പിക്കാനുള്ള ചോദ്യകര്‍ത്താവിന്റെ ഗൂഡാലോചന തിരിച്ചറിഞ്ഞ അവര്‍ ഉത്തരപേപ്പറില്‍ ഒന്നും എഴുതാതെ ഇരുന്നു.....

3 അഭിപ്രായങ്ങൾ:

..naj പറഞ്ഞു...

ചിലരുടെ ബോധമില്ലാത്ത പ്രവര്‍ത്തികള്‍ സമാധാന പൂര്‍ണമായ ഒരു സമൂഹത്തില്‍ അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എങ്ങിനെയെന്ന് ബോധ്യപെടുത്തുക എന്നത് മാത്രമാണ് ഈ അവതരണത്തിന്റെ ലക്‌ഷ്യം. അങ്ങിനെ ചെയ്യുന്നവരെ നീതിയും നിയമവും കൈകാര്യം ചെയ്യട്ടെ. സമൂഹം ഒറ്റപെടുത്തുകയും ചെയ്യട്ടെ

thalhath പറഞ്ഞു...

muslimine aakshepikkunnathu aarkum oru heero aakananu.shakthamaya oru teeminethire goladikkunnathu pole, ayaal ennum vazhthappedum. athayathu islaminu entho shakthi undu ennu thanneyanu. bharana nirvahana rangathe asannidhyamanu innathe prashnam, chodikkan karuthulla aalilla. nyayadhipanum neethi nirvahakanum okke bhouthikar.manushyappattillatha upabhokigal.daivathinte swantham nadennu kerala government paranjathalle, daivam athangeekarichu ennu parayanakumo.

അജ്ഞാതന്‍ പറഞ്ഞു...

ഇന്നത്തെ സമൂഹത്തിൽ ഇതൊക്കെ തന്നെ...