23 ഓഗസ്റ്റ് 2010

സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ !


ബ്രിടീഷുകാരെ ഈ നാട്ടീന്നോടിച്ചു നമ്മള്‍ സ്വതന്ത്രരായി. നമ്മള്‍ ജനാധിപത്യത്തിലേക്ക് പ്രവേശിച്ചു. നമ്മളെ ഭരിക്കാന്‍ പാര്‍ട്ടികള്‍ പല രൂപങ്ങളില്‍ രംഗത്ത് വന്നു. സ്വാതന്ത്ര്യത്തിനു പുതിയ മാനങ്ങളുണ്ടായി. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമില്ലാത്തവരെ പലതും പറയാം. ചീത്ത വിളിക്കാം. പലതും ആരോപിക്കാം. അങ്ങിനെ ജനാധിപത്യം വളര്‍ന്നു. പാര്‍ടികള്‍ വളര്‍ന്നു. അണികള്‍ വളര്‍ന്നു, നേതാക്കള്‍ വളര്‍ന്നു. പട്ടിണിക്കും പരിവട്ടതിനും ദാരിദ്ര്യമില്ലാത്ത വിധം ജനാധിപത്യത്തിന്റെ സുവര്‍ണ കാലഘട്ടത്തിലേക്ക് എല്ലാവരും പ്രവേശിച്ചു. അങ്ങിനെ നീതിയെത്, അനീതിയെത് എന്ന് തിരിച്ചരിയാകാനാകാത്ത വിധം ഒരു ചരിത്ര കാലഘട്ടമെന്ന് ഭാവിയില്‍ വിളിക്കുന്ന ഇന്നത്തെ കാലഘട്ടം. അവിടെ ഏകദേശം നൂറു കോടിയില്‍ അധികം വരുന്ന പ്രജകളെ ഭരിക്കുന്ന ഭരണ സിരാകേന്ദ്രത്തില്‍ എല്ലാവരും തുല്ല്യാരായി മാറുന്നു, പ്രജകള്‍ ഒഴികെ !
അവര്‍, പ്രജകള്‍ വാലില്‍ പെട്രോലോഴിച്ചു തീകൊടുത്ത പോലെ വില വര്‍ധനയില്‍ വേവലാതി പൂണ്ടു അങ്ങോട്ടും, ഇങ്ങോട്ടും ഓടുകയാണ്.
ഈ സുവര്‍ണ നിമിഷത്തിലാണ് ആദ്യമായി ഒരു ബില്ല് ഒറ്റകെട്ടായി (നോട്ടു കെട്ടായി) ജനങ്ങളുടെ മുമ്പില്‍ പാസ്സാക്കി എടുക്കുന്നത്. വിലകയറ്റവും, ചിലവും വര്‍ദ്ധിച്ചതിന്റെ ഇരകളായ ജന പ്രധിനിധികളുടെ കഷ്ടപാട് നിറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ട് !
പ്രജകള്‍ക്കു വേണ്ടി സമയാ സമയങ്ങളില്‍ വില വര്ധന്നയും, ഭക്ഷ്യ പ്രതിസന്ധിയും, ഊര്‍ജ്ജ പ്രതി സന്ധിയുമോക്കെയായി സമയം ചിലവഴിക്കുന്ന തിരക്കിനിടയില്‍ തങ്ങളുടെ ജീവിതവും രണ്ടറ്റം മുട്ടിക്കെണ്ടാതിനെ കുറിച്ചുള്ള സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരമാണ് നമ്മള്‍ ഒന്ന്, നമ്മുടെ ലക്‌ഷ്യം ഒന്ന് എന്നാ രീതിയില്‍ എതിര്‍ വായ്‌ പോലുമില്ലാതെ കോരിത്തരിച്ചു കൊണ്ട് ബില്‍ പാസ്സായത്‌.
അങ്ങിനെ അറുപതിനായിരം രൂപ ശമ്പളം വാങ്ങാം.. എണ്ണിയാല്‍ തീരാത്ത, പ്രജകള്‍ക്കു സ്വപ്നം കാണാന്‍ കഴിയാത്ത ആനുകൂല്യങ്ങള്‍ വേറെ !
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ, ഞാനിപ്പം പാര്‍ലിമെന്റില്‍ വലിഞ്ഞു കേറും ! എന്ന് പ്രജകള്‍ പറയുന്ന കോലത്തിലെക്കാന് ജനാധിപത്യത്തിന്റെ പോക്ക്. അടുത്ത ഇലക്ഷന് മത്സരിക്കാതിരിക്കാന്‍ ഇനി കാരണമെന്തു വേണ്ടൂ ! ഇതൊക്കെ അറിഞ്ഞു നൂറു കോടിയും മത്സരിക്കാനിരങ്ങിയാല്‍ ആര് വോട്ടു ചെയ്യും !
ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജന പ്രധിനിധികളുടെ ഭരണമാണ് ജനാധിപത്യം ! അങ്ങിനെയാണ് തങ്ങളുടെ നേതാവിനെ നേരിട്ട് കണ്ടു സംസാരിചില്ലെങ്കിലും വോട്ടു കൊടുത്തു തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അയക്കുന്നത്. അങ്ങിനെ പരിഹരിച്ചു പരിഹരിച്ചു താങ്ങാന്‍ കഴിയാത്ത വിലയും , പട്ടിണിയും വര്‍ധിച്ചു കൊണ്ടിരിക്കെയാണ് ജനങ്ങള്‍ ആ വാര്‍ത്ത കേട്ട് ഞെട്ടിയത്.
ദാരിദ്ര്യമനുഭവിക്കുന്ന ലക്ഷകണക്കിന് ജനങ്ങള്‍ക്ക്‌ പത്തു വര്‍ഷത്തേക്ക് ഭക്ഷിക്കാനുള്ള ധാന്യം നശിച്ചു പോയത്രേ.. ഇത് അറിഞ്ഞ കോടതി ജനങ്ങള്‍ക്ക്‌ വേണ്ടി ചോദിച്ചു,
ജനങ്ങള്‍ക്ക്‌ കൊടുത്തു കൂടായിരുന്നോ..
ജനങ്ങള്‍ തിരഞ്ഞെടുത്ത ശമ്പള വര്‍ധനവിന്റെ ബലിയാടായ ബന്ടപെട്ട പ്രതിനിധിയുടെ മറുപടി, അതൊന്നും കൊടുക്കാന്‍ കഴിയില്ലത്രേ ! അതിനുള്ള സംവിധാനമൊന്നും ഞങ്ങളുടെ സംവിധാനത്തില്‍ ഇല്ലെന്നു !
അഴിയെണുന്നവരും, അഴിയെണ്ണാന്‍ സാദ്യതയുന്ടെന്നു സ്വപ്നം കാണുന്നവരും, ഭാഗ്യം കൊണ്ട് അഴിയരികതെത്താന്‍ കഴിയാത്തവരും അങ്ങിനെ "പല നിരപരാധികളായ" ജന പ്രതിനിധികളും ഈ ശമ്പള വര്‍ധനവിന്റെ ഇരകളായി മാറിയെന്നതാണ് മാധ്യമങ്ങള്‍ നല്‍കുന്ന ഞെട്ടിക്കുന്ന വിവരം...
വിവരാവകാശത്തെ കുറിച്ചുള്ള വിവരമൊന്നും പ്രജകല്കില്ലാത്തത് കൊണ്ടും, അതൊക്കെ അറിഞ്ജീട്ടു കാര്യമില്ലെന്നരിഞ്ഞുകൊണ്ടും ആ വഴിക്ക് പോയി സമയം കളയാന്‍ സമയം ബാക്കിയില്ലാത്തത്‌ കൊണ്ടും ഇതൊക്കെ ആഗോള പ്രതിഭാസമായി നല്ല രീതിയില്‍ മുന്നോട്ടു പോവും, അല്ലെങ്കിലും ആര്‍ക്കു വേണം വിവരാവകാശ നിയമം അല്ലെ.. ഇതൊക്കെ അറിഞ്ഞു ടെന്‍ഷന്‍ അടിക്കാന്‍ പ്രജകള്‍ക്കു സമയം ഇല്ല...അല്ലെങ്കില്‍ തന്നെ ജീവിക്കാന്‍ പെടുന്ന ഒരു പാട്.
അതൊക്കെ ഈ ജന പ്രതിനിധികള്‍ക്കും അറിയാവുന്നത് കൊണ്ടാണല്ലോ അവരുടെ പ്രശ്നങ്ങള്‍ എങ്കിലും പരിഹരിക്കാന്‍ ഒറ്റ കെട്ടാവുന്നത്‌..
അവര്‍ക്ക് വേണ്ടി നമുക്ക് പാടാം,
"ജനനേതാക്കള്‍ നാട് ഭരിക്കും കാലം
ജനപ്രധിനിധികള്‍ എല്ലാരും ഒന്നുപോലെ ...
കലഹവുമില്ല ഇല്ല, എതിര്‍പ്പുമില്ല
ശമ്പള കാര്യതിലെന്നു മാത്രം" !

3 അഭിപ്രായങ്ങൾ:

..naj പറഞ്ഞു...

ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജന പ്രധിനിധികളുടെ ഭരണമാണ് ജനാധിപത്യം ! അങ്ങിനെയാണ് തങ്ങളുടെ നേതാവിനെ നേരിട്ട് കണ്ടു സംസാരിചില്ലെങ്കിലും വോട്ടു കൊടുത്തു തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അയക്കുന്നത്. ദാരിദ്ര്യമനുഭവിക്കുന്ന ലക്ഷകണക്കിന് ജനങ്ങള്‍ക്ക്‌ പത്തു വര്‍ഷത്തേക്ക് ഭക്ഷിക്കാനുള്ള ധാന്യം നശിച്ചു പോയത്രേ.. അഴിയെണുന്നവരും, അഴിയെണ്ണാന്‍ സാദ്യതയുന്ടെന്നു സ്വപ്നം കാണുന്നവരും, ഭാഗ്യം കൊണ്ട് അഴിയരികതെത്താന്‍ കഴിയാത്തവരും അങ്ങിനെ "പല നിരപരാധികളായ" ജന പ്രതിനിധികളും ശമ്പള വര്‍ധനവിന്റെ ഇരകളായി മാറിയെന്നതാണ് മാധ്യമങ്ങള്‍ നല്‍കുന്ന ഞെട്ടിക്കുന്ന വിവരം...

Abdulkader kodungallur പറഞ്ഞു...

സമൂഹത്തിലെ പുഴുക്കുത്തുകളെയും വിളവു തിന്നുന്ന വേലികളെയും തിരിച്ചരിഞ്ഞുകൊന്ടുള്ള നാജിന്റെ ധാര്‍മ്മിക രോഷത്തിന്റെ കൂരമ്പുകള്‍ ചെന്ന് പതിക്കുന്നത് കൊള്ളേണ്ടിടത്തു തന്നെയാണ് . ദൌര്‍ഭാഗ്യകര മെന്ന് പറയട്ടെ ..അഴലു ചുമന്നു മരിച്ചിടെണ്ട കഴുതകളായി പൊതുജനം പിന്നെയും വിഴുപ്പുകള്‍ ചുമക്കുന്നു. നാജിന്റെ ഈ സാമൂഹിക പ്രതി ബദ്ധതയെ അനുമോദിക്കുന്നു.ഒപ്പം കവിതയേയും.

പട്ടേപ്പാടം റാംജി പറഞ്ഞു...

എല്ലാം സ്വന്തം കാര്യത്തിനു മാത്രമായി ചുരുങ്ങിക്കോണ്ടിരിക്കുന്നു. ആര്‍ക്കും ആരോടും ഒരു ബാദ്ധ്യതയും ഇല്ലാത്തത്‌ പോലെ. ലേഖനം കാലികപ്രസക്തമായി
ആശംസകള്‍.