അങ്ങിനെ നാടിന്റെ ഭരണാധികാരിയുടെ പ്രസ്താവനയും വന്നു !
സംശയവും, അതോടു ചേര്‍ന്നുള്ള ഭരണാധികാരിയുടെ പ്രസ്താവനയും ശരിയല്ലേ.
ആണോ ?
ഒരു സംശയം! (സംശയങ്ങളൊന്നും ചോദിക്കരുത് !)
നൂറു പേരുടെ മരണത്തിനു ഇടയാക്കിയ ദുരന്തത്തിന് കാരണമായ സംഭവം എന്താണ് ? യുക്തിവാദികളും, വാര്‍ത്താ മാധ്യമങ്ങളും, പലവട്ടം കേരള ജനതയുടെ ശ്രദ്ധയില്‍ പെടുത്തി, അപവാദമായ ഒരു അത്ഭുത ജ്യോതിയുടെ കഥകള്‍ ഭക്തിയുടെ പേരില്‍ കാലങ്ങളായി ഭക്തരായ ജനങ്ങളെ ആകര്‍ഷിച്ചു വന്നതിന്റെ ഒരു ചിത്രമാണ് ഇത്രയധികം മരണത്തിനു കാരണമായ തിക്കും തിരക്കും !
മനുഷ്യജീവന്. അത് വിലപിടിച്ചതാണ്. ഓരോ മരണത്തിന്റെ പിറകിലും ഒരു കുടുമ്പത്തിന്റെ നിലക്കാത്ത വിലാപം ഉണ്ടാകും. നൂറില്‍ പരം കുടുമ്പത്തിന്റെ വിലാപങ്ങള്‍. അത് ചെറുതല്ല. അതിന്റെ കാരണം എന്തായാലും അന്വേഷിക്കേണ്ടതാണ്. അത്ഭുത ജ്യോതി സത്യമെങ്കില്‍ അത് വിശ്വാസികളെ സംബന്ധിചായാലും, ജനങ്ങളെ സംബന്ധിചായാലും വളരെ അത്ഭുതാവഹമാണ്. അതിനെ കുറിച്ച് അന്വേഷിച്ചു സത്യം അറിയിക്കേണ്ടത് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ ബാധ്യതയാണ്. ദൈവത്തിനെ/ദൈവങ്ങളെ സംബന്ധിച്ച് അത് പ്രശ്നമുള്ള കാര്യമല്ല. അങ്ങിനെയൊന്നു സംഭാവിപ്പിക്കുന്നുവെങ്കില്‍ അവര്‍ക്ക് അതില്‍ യാതൊരു പ്രതിഷേധവും ഉണ്ടാകില്ല. ഒരു അന്വേഷണം നടത്തുന്നുവെങ്കില്‍ അത് വിശ്വാസത്തെ മുറിപെടുത്തലല്ല. വിശ്വാസത്തെ ബലപെടുതലാണ്. ആധികാരികമായ ഒരു തെളിവിനെ മനുഷ്യന് തെടുന്നുവെങ്കില്‍ അതെങ്ങിനെ ദൈവ വിരുദ്ധമാകും.
എവിടെയാണ് ജനങ്ങള്‍, എവിടെയാണ് സര്‍ക്കാര്‍ !
മകരജ്യോതി യ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ഇല്ലെന്നു. അല്ലെങ്കില്‍ തന്നെ ഈ വക കാര്യങ്ങളില്‍ സര്‍ക്കാരിനെന്തു കാര്യം. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് !
ജനങ്ങള്‍ ആള്‍ദൈവങ്ങളുടെ ദിവ്യത്വം കണ്ടു അവരുടെ പിന്നാലെ പോയാല്‍, ആരാധനാലയങ്ങളിലെ അത്ഭുതങ്ങള്‍ കേട്ട് അതിന്റെ പിന്നാലെ പോയാല്‍, അത് കാണാന്‍ തിക്കും തിരക്കും കൂട്ടി, അതില്‍ അപകടം സംഭവിച്ചു ജീവന് പോയാല്‍, അതിലൊക്കെ സര്‍ക്കാരിനെന്തു കാര്യം !സംശയവും, അതോടു ചേര്‍ന്നുള്ള ഭരണാധികാരിയുടെ പ്രസ്താവനയും ശരിയല്ലേ.
ആണോ ?
ഒരു സംശയം! (സംശയങ്ങളൊന്നും ചോദിക്കരുത് !)
നൂറു പേരുടെ മരണത്തിനു ഇടയാക്കിയ ദുരന്തത്തിന് കാരണമായ സംഭവം എന്താണ് ? യുക്തിവാദികളും, വാര്‍ത്താ മാധ്യമങ്ങളും, പലവട്ടം കേരള ജനതയുടെ ശ്രദ്ധയില്‍ പെടുത്തി, അപവാദമായ ഒരു അത്ഭുത ജ്യോതിയുടെ കഥകള്‍ ഭക്തിയുടെ പേരില്‍ കാലങ്ങളായി ഭക്തരായ ജനങ്ങളെ ആകര്‍ഷിച്ചു വന്നതിന്റെ ഒരു ചിത്രമാണ് ഇത്രയധികം മരണത്തിനു കാരണമായ തിക്കും തിരക്കും !
മനുഷ്യജീവന്. അത് വിലപിടിച്ചതാണ്. ഓരോ മരണത്തിന്റെ പിറകിലും ഒരു കുടുമ്പത്തിന്റെ നിലക്കാത്ത വിലാപം ഉണ്ടാകും. നൂറില്‍ പരം കുടുമ്പത്തിന്റെ വിലാപങ്ങള്‍. അത് ചെറുതല്ല. അതിന്റെ കാരണം എന്തായാലും അന്വേഷിക്കേണ്ടതാണ്. അത്ഭുത ജ്യോതി സത്യമെങ്കില്‍ അത് വിശ്വാസികളെ സംബന്ധിചായാലും, ജനങ്ങളെ സംബന്ധിചായാലും വളരെ അത്ഭുതാവഹമാണ്. അതിനെ കുറിച്ച് അന്വേഷിച്ചു സത്യം അറിയിക്കേണ്ടത് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ ബാധ്യതയാണ്. ദൈവത്തിനെ/ദൈവങ്ങളെ സംബന്ധിച്ച് അത് പ്രശ്നമുള്ള കാര്യമല്ല. അങ്ങിനെയൊന്നു സംഭാവിപ്പിക്കുന്നുവെങ്കില്‍ അവര്‍ക്ക് അതില്‍ യാതൊരു പ്രതിഷേധവും ഉണ്ടാകില്ല. ഒരു അന്വേഷണം നടത്തുന്നുവെങ്കില്‍ അത് വിശ്വാസത്തെ മുറിപെടുത്തലല്ല. വിശ്വാസത്തെ ബലപെടുതലാണ്. ആധികാരികമായ ഒരു തെളിവിനെ മനുഷ്യന് തെടുന്നുവെങ്കില്‍ അതെങ്ങിനെ ദൈവ വിരുദ്ധമാകും.
ഏതൊരു ആരാധനാലയങ്ങളും ദിവ്യത്വത്തിന്റെ പേരില്‍ ജനങ്ങളെ ആകര്‍ഷിക്കുകയോ, തിക്കും തിരക്കും കൂടുവാനും, അതുവഴി ദുരന്തങ്ങള്‍ സംഭാവിക്കുവാനും കാരനമാകുകയോ ചെയ്യുന്നുവെങ്കില്‍ അത്തരം ദിവ്യ സംഭാവങ്ങുടെ സത്യത്തെ പൊതു സമൂഹത്തില്‍ അനാവരണം ചെയ്യപെടെണ്ടാതുണ്ട്. അതല്ല എങ്കില്‍ അത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്. ജനങ്ങളുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ ചുമതലയാണ്. സര്‍ക്കാരിന്റെ മിഷനരിയാണ് ആധികാരികതയുടെ അവസാന വാക്ക്. അത് നിഷ്ക്രിയമായാല്‍, പല അത്ഭുത കഥകളും സമൂഹത്തില്‍ പരക്കും, പലതും, പലരും ദിവ്യമാകും. പല വിധ കാരണങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ ആശ്വാസത്തിനായി തിക്കും, തിരക്കും കൂട്ടി അവിടങ്ങളില്‍ എത്തും. വിശ്വാസം എന്നത് ഇത്തരം അത്ഭുത കഥകളില്‍ എത്തിച്ചു അതൊരു വ്യവസായമാക്കി മാറ്റുന്ന/ മാറുന്ന ഒരു സാഹചര്യത്തിലാണ്, പ്രത്യേകിച്ചും പ്രബുദ്ധമാണെന്ന് പറയുന്ന നമ്മുടെ കേരളം !
എവിടെയാണ് ജനങ്ങള്‍, എവിടെയാണ് സര്‍ക്കാര്‍ !
4 അഭിപ്രായങ്ങൾ:
പേരുകള്‍ പോലും ശ്രദ്ധിച്ച് പറയേണ്ടിയിരിക്കുന്നു. അത്രയും എത്തിയിക്കുന്നു നമ്മുടെ ഇപ്പോഴത്തെ അവസ്ഥ!! ഇത്തരം അപകടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍ ചെയ്യുക എന്നതിനപ്പുരത്തെക്ക് പോയാല്‍ അതൊക്കെ കടന്നു കയറ്റ്മാകും,പ്രത്യേകിച്ചും ഇടതുപക്ഷ ഗവണമെന്റ്റ് ആകുമ്പോള്‍.
വിശ്വാസം പവിത്രമാണെന്നും അതിനെക്കുറിച്ച് അന്വേഷണം നടത്തുന്നത് ഹിന്ദുക്കളെ അവഹേളിക്കാന്‍ വേണ്ടിയാണെന്നുമാണ് സംഘപരിവാര്‍ നേതാക്കള്‍ വിലപിക്കുന്നത്. നൂറല്ല ആയിരം ചത്താലും വേണ്ടില്ല, ഞങ്ങക്ക് ഇങ്ങെനെയൊക്കെ അങ്ങ് പിഴച്ചുപോയാല്‍ മതിയെന്ന് സാരം. ആര്‍ക്കും എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മറ്റുള്ളവരെ പറഞ്ഞ് പറ്റിക്കാനോ വിശ്വാസത്തിന്റെ പേരില്‍ ആരെയും കൊല്ലാനോ ആര്‍ക്കും അവകാശമില്ല. മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്ന് സമ്മതിച്ചസ്ഥിതിക്ക് ദേവസ്വം ബോര്‍ഡ് ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഒന്നുകില്‍ അത് അവസാനിപ്പിക്കുക, അതിനുകഴിയില്ലെങ്കില്‍ 365 ദിവസവും അത് കത്തിക്കട്ടെ. ഭക്തര്‍ ഒരേ ഒരു ദിവസം മാത്രം അവിടെ തമ്പടിച്ച് ചതഞ്ഞരഞ്ഞ് മരിക്കാനുള്ള സാഹചര്യം ഒഴിവാക്കാമല്ലോ.
സത്യം ഒപ്പം മിഥ്യ..!
ആള്‍ദൈവങ്ങളും പുരോഹിതന്മാരും കൂടി സമൂഹത്തെ എവിടെ കൊണ്ടെത്തിച്ചിരിക്കുന്നു !
ഇതൊക്കെ സര്‍ക്കാരുകള്‍ അറിഞ്ഞുകൊണ്ട് തന്നെ മൌനം ആചരിക്കുന്നു .
വിശ്വാസം തോട്ടുകളിക്കുമ്പോള് വോട്ടുകള്‍ നഷ്ടമാകും..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ