25 സെപ്റ്റംബർ 2011

ഹെന്റെ ദൈവമേ, ആരായിരിക്കും ??

മൈതാനത്തില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ വീര്‍പ്പടക്കി കാത്തിരിക്കുകയാണ്. മൈതാനത്തില്‍ ഇല്ലാത്തവര്‍ അവരവരുടെ വീടുകളില്‍ ടിവി പെട്ടിക്കു മുമ്പില്‍ കാതും കണ്ണും, കൂര്‍പ്പിച്ചിരിക്കുന്നു. അങ്ങിനെ കാതും, കണ്ണും കൂര്‍പ്പിചിരിക്കുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ ! ഗവര്‍മെന്റിന്റെ ജനക്ഷേമ പദ്ധതികളെ കുറിച്ച്, ഭരണം അഴിമതി രഹിതമാക്കുന്നതിനെ കുറിച്ച് കാതു കൂര്‍പ്പിക്കുകയാണീ ജനം എന്ന് കരുതി എങ്കില്‍ തെറ്റി !



വര്ഷം വര്ഷം നമുക്ക്, മലയാളിക്ക് ഒരു സ്റ്റാര്‍ സിങ്ങരിനെ വേണം. ഒരു കോടി സമ്മാനം കൊടുത്തു ഒരു വര്ഷം കൊണ്ട് നമുക്ക് പാട്ട് കേള്‍ക്കാന്‍ ഒരു സിങ്ങറിനെ കണ്ടെത്തി ടി വി ക്കാര് തരും. കഞ്ഞി കുടിച്ചില്ലെങ്കിലും വേണ്ടില്ല ഒരു സിങ്ങറിനെ വര്‍ഷത്തില്‍ മലയാളിക്ക് വേണം എന്നിടത് എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. മത്സരത്തില്‍ ജയിച്ചു കോടി സമ്മാനം കിട്ടാന്‍ ഒരുങ്ങി വരുന്നവരില്‍ നിന്ന് അവസാനം, മൂന്നു പേര്‍ ! ആ മൂന്നു പേരും, മൈതാനത്തും, ടിവിക്ക് മുന്നിലുള്ള ലക്ഷങ്ങളും കാതു കൂര്‍പ്പിക്കുന്നു.


മലയാളിക്ക് അരിയല്ല, പ്രശ്നം, പാട്ടുകാരെ കിട്ടാത്തത് കൊണ്ട് പാട്ട് കേള്‍ക്കാന്‍ കഴിയാത്തതാണ് പ്രശ്നം എന്നപോലെ പ്രശ്ന പരിഹാരം അവതാരികയില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരിക്കുന്നു. ആരായിരിക്കും ഇത്തവണത്തെ സ്റ്റാര്‍ സിങ്ങര്‍ !! പറയാതെ പറഞ്ഞു കാതു കൂര്‍പ്പിചിരിക്കുന്നവരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി ഇത്തവണത്തെ സ്റാര്‍ സിങ്ങറിനെ പ്രഖ്യാപിക്കാന്‍ അവതാരക മുഖ്യാതിതിയെ ക്ഷണിക്കുന്നു. മുഖ്യാഥിതി വരുന്നു, കയ്യില്‍ നല്‍കിയ വിജയിയുടെ പേര്‍ നോക്കുന്നു. ഒന്നും പറയാതെ വീണ്ടും കാതു കൂര്‍പ്പിചിരിക്കുന്നവരെ കുറച്ചു നേരം മുള്‍ മുനയില്‍ നിര്ത്തുന്നു.


ഹെന്റെ ദൈവമേ, ആരായിരിക്കും ഇത്തവണത്തെ സ്റ്റാര്‍ സിങ്ങര്‍ !


എല്ലാവരും സ്വയം ആത്മഗതം ചെയ്തു ഫൈനലില്‍ എത്തിയ മൂന്നു പേരെയും കണ്ണ് കലങ്ങി നോക്കുന്നു ! മൂന്നു പേരുടെ കുടുമ്പങ്ങള്‍ നിശബ്ദമായി പ്രാര്‍ഥിക്കുന്നു. ആര്‍ക്കായിരിക്കും കോടി !


ഒരു കോടി, പിന്നെ പതിനഞ്ചു ലക്ഷം, പിന്നെ അഞ്ചു ലക്ഷം !!


ലക്ഷങ്ങള്‍ വീര്‍പ്പടക്കി നില്‍ക്കുന്നതിനിടെ സ്റ്റാര്‍ സിങ്ങറിനെ പ്രഖ്യാപിച്ചു !! ഹെല്ലാവര്‍ക്കും സമാധാനമായി, പരിപാടി കഴിഞ്ഞു മൈതാനതുള്ളവര്‍ വീടുകളിലേക്കും, വീടുകളില്‍ ഉള്ളവര്‍ അവരവരുടെ വീടുകളിലാനെന്നു ഉറപ്പുവരുത്തി അടുത്ത സ്റാര്‍ സിങ്ങര്‍ ആരായിരിക്കും എന്ന് ആലോചിച്ചു അന്ന് സമാധാനത്തോടെ പതിവ് പോലെ രാത്രി നിദ്ര പ്രാപിച്ചു.


ടി വി അങ്ങിനെയാണ്. വിശക്കുന്നവന്റെ വിശപ്പ്‌ മറപ്പിക്കും, പ്രശ്നമുള്ളവരുടെ പ്രശ്നം വിസ്മരിപ്പിക്കും ! അത്തരം പരിപാടികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി എരിവും, പുളിയും, മഞ്ഞയും, നീലയല്ലാത്ത നീലയും കലര്‍ത്തി പല നേരങ്ങളില്‍ ആവശ്യത്തിനനുസരിച്ച് വിളമ്പും.


കുടുമ്പവും, തനിച്ചും അതൊക്കെ കണ്ടു തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കേണ്ട പരിസരത്തെ, കടമകളെ ഓരോ ദിവസവും വിസ്മരിക്കുകയാണ്.


അതിനനുസരിച്ച് ടിവി ചാനലുകള്‍ കൂടി വരുന്നു , തട്ടുപൊളിപ്പന്‍ പരിപാടികളുമായി ഓരോ ചാനലുകളും മത്സരിക്കുകയാണ് ! അതൊക്കെ കാണാന്‍ ടി വിക്ക് മുമ്പില്‍ കണ്ണ് മിഴിച്ചിരിക്കുന്ന ജന സമൂഹം !


മറ്റൊരു ഭാഗത്ത്‌ ആത്മീയ കച്ചവടങ്ങള്‍ ! എല്ലാം വിശ്വാസമെന്ന് പേരിട്ടു പ്രശ്ന പരിഹാരത്തിന്, ശാന്തിക്ക് ഓരോ വിഭാഗത്തിനും യോജിച്ച ധ്യാന കേന്ദ്രങ്ങള്‍ ! അവിടെയും ലക്ഷങ്ങള്‍ !


എല്ലാത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ട് ! പ്രശ്നങ്ങള്‍ക്ക് നേരെ നിഷ്ക്രിയമായിരിക്കാന്‍ തക്ക "കലാപരിപാടികള്‍" നമുക്ക് മുമ്പില്‍ അതിന്റേതായ സമയങ്ങളില്‍ ഉള്ളപ്പോള്‍ പിന്നെന്തു പ്രശ്നം ഹേ !! നമ്മള്‍ വിശ്വസിച്ചു ഭരണം കയ്യിലെല്പ്പിച്ച "ജനാധിപത്യം" കളവു മില്ല, ചതിയുമില്ല, അഴിമതി എള്ളോളമില്ല എന്ന് വരുകില്‍, "നമുക്കിട്ടു" തരുന്ന റിയാലിറ്റിഷോ ഏമ്പക്കം വിട്ടിരുന്നു കണ്ടിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും !

ദെ, അടുത്ത സ്റ്റാര്‍ സിങ്ങരാകാനുള്ളവര്‍ പാട്ട് പാടി സ്റെജില്‍ കാലെടുത്തു വെച്ച് കഴിഞ്ഞു !

ആരായിരിക്കും അടുത്ത സ്റ്റാര്‍ സിങ്ങര്‍ ??

2 അഭിപ്രായങ്ങൾ:

Lipi Ranju പറഞ്ഞു...

ഇത് കലക്കിട്ടോ... കഴിഞ്ഞ ദിവസം നാട്ടില്‍ വിളിച്ചപ്പോ വീട്ടില്‍ ആര്‍ക്കോ ലോട്ടറി അടിച്ച സന്തോഷത്തില്‍ പറയുന്നത് കേട്ടു, സ്റ്റാര്‍ സിങ്ങര്‍ ആരാന്ന്! ഇപ്പോഴും ഇതൊക്കെ കാണുന്നുണ്ടോ എന്ന് അതിശയിച്ചു പോയി... ഒരു കണക്കിന് നല്ലതാ വേറെ പ്രശ്നങ്ങള്‍ ഒന്നും അറിയാതെ, അതെ കുറിച്ചൊന്നും ചിന്തിച്ചു തലപുകയ്ക്കാതെ ഒരു സ്വപ്ന ലോകത്ത് ഇങ്ങനെ കഴിയാല്ലോ !!!

..naj പറഞ്ഞു...

"....വേറെ പ്രശ്നങ്ങള്‍ ഒന്നും അറിയാതെ, അതെ കുറിച്ചൊന്നും ചിന്തിച്ചു തലപുകയ്ക്കാതെ ഒരു സ്വപ്ന ലോകത്ത് ഇങ്ങനെ കഴിയാല്ലോ !!!""
_________________________
അതെ,Lipi,
ഇന്‍ സം വേ, യു ആര്‍ റൈറ്റ് !
രാഷ്ട്രീയക്കാര്‍ നടന്മാരാകുന്ന കാലഘട്ടമാണ്. തട്ടുപൊളിപ്പന്‍ ഫിലിമുകളും, സീരിയലുകളും, റിയാലിറ്റി ഷോകളും .. നമുക്ക് വിളമ്പുന്ന പരിപാടികള്‍ സമൂഹത്തിന്റെ ഗതി തിരിച്ചു വിടുന്ന ഒരു മീഡിയ ആണ്. അധികാരമെന്നാല്‍ പണമാനെന്ന സൂത്രവാക്ക്യം ഇത്തരം മയക്കുമരുന്നുകള്‍ സമൂഹത്തില്‍ നിലനിര്തുന്നതിലൂടെ ഒരു പരിധി വരെ സമൂഹത്തിലെ ഭൂരിപക്ഷത്തെ ഹിസ്ടീരിയയില്‍ ആക്കുന്നുണ്ട്‌. സത്യത്തില്‍ സമൂഹം മറ്റൊരു ഉന്നതമായ അവസ്ഥയിലാണ് എതെണ്ടിയിരുന്നത്. പക്ഷെ,

നമ്മള്‍ ഇവിടെ എത്തി !!!!