22 ജനുവരി 2012

ഒരു സ്കൂപ്പും പുകിലും !


മാധ്യമം സ്കൂപ്പ് ! 
"ഇ-മെയില്‍ ചോര്‍ത്തുന്നു" !


ശിഷ്ടം: എന്തിനാ ചോര്‍ത്തണത് ! കിട്ടുന്നതും, അയക്കുന്നതും ഒക്കെ ഫോര്‍വേഡ് ചെയ്യാന്‍ പറഞ്ഞാ പോരെ !!


രഹസ്യം: ഒരു കമ്മ്യൂണിടി ഗ്രൂപ്പില്‍ കയറി പറ്റിയവര്‍ അയക്കുന്ന മെയിലുകള്‍ കാണുക !! സൂത്രങ്ങള്‍ !













___________
വീണ്ടും ഒരു കോട്ടക്കല്‍ കഷായം !
- മെയില്‍ ചോര്‍ത്തുന്നു : "മാധ്യമം"

- - മെയില്‍ ചോര്‍ത്തുന്നു എന്ന് പറഞ്ഞു മാധ്യമം പേടിപ്പിക്കുന്നു " ചന്ദ്രിക" !
- - - തമ്മിലടിപ്പിക്കാനൊരു മെയില്‍ വാര്‍ത്ത ! "വര്‍ത്തമാനം"


ശിഷ്ടം:
പഴയ രണ്ടു പാട്ടുകള്‍ ഒഴുകി വരുന്നു " ....ചന്ദ്രിക വിടരും യാമം"
................ഇരുമെയ്യാനെങ്കിലും മനമൊന്നായ്....."



















___________________


ഐ ടി സാക്ഷരത !


"ലോഗ് ഇന്‍ ഡീടെയില്‍സ് മാത്രമേ എടുതീട്ടുള്ളൂ" -മുഖ്യമന്ത്രി


ലോഗ് ഇന്‍ ഡീടെയില്‍സ് മാത്രേ എടുതീട്ടുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കീലെ പിന്നെ, ലോഗ് ഇന്‍ ഐഡിയും, പാസ്വേഡും എടുത്തു എന്ന് മാധ്യമം പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുകയല്ലേ ! - ചന്ദ്രിക


ശിഷ്ടം: ഇപ്പൊ ലോഗ് ഇന്‍ ഡീടെയില്‍സ് എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായ പോലെ എല്ലാര്‍ക്കും മനസിലായല്ലോ !
___________________


സാമുദായിക സൌഹാര്ധം
(ലീഗ് അഞ്ചാം മന്ത്രി സ്ഥാനത്ത് ! തൊട്ടു തൊട്ടില്ല....)


"മാധ്യമത്തിന്റെ വെളിപെടുതല്‍ കാര്യമാക്കേണ്ടതില്ല - കുഞ്ഞാലികുട്ടി


"ഈ മെയില്‍ ചോര്‍ത്തുന്ന വാര്‍ത്ത നല്‍കിയതിലൂടെ മാധ്യമം സാമുദായിക സൌഹാര്ധം തകര്‍ക്കുന്നു" - മുഖ്യമന്ത്രി


മാധ്യമം ആണ് മെയില്‍ ചോര്തിയതെന്നു മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചോ !
ശിഷ്ട ഭാഗം: കൊണ്ഗ്രസ്സും ലീഗുമായുള്ള സൌഹാര്ധം തകര്‍ക്കുന്നു എന്നാണോ ഉദ്ദേശിച്ചത് !
___________________


ചോര്‍ത്തല്‍ നിന്ദ !


ക്രിസ്ത്യാനികളുടെ മെയില്‍ ചോര്‍ത്തുന്നു....
ഹിന്ദുക്കളുടെ മെയില്‍ ചോര്‍ത്തുന്നു....
മുസ്ലീങ്ങളുടെ മെയില്‍ ചോര്‍ത്തുന്നു......


ചോര്തുന്നതിനെതിരെയുള്ള മൂന്നു കൂട്ടരുടെയും പ്രതികരണങ്ങള്‍ എന്താണ് ??
______________________


ജാഗ്രതൈ ! 
നിങ്ങള്‍ മെയില്‍ അയക്കുന്ന വ്യക്തിയാണോ !
എങ്കില്‍ അയക്കുന്ന മെയില്‍ എവിടെയൊക്കെയാണ് കറങ്ങി നടക്കുന്നതെന്ന് അയച്ചതിന് ശേഷം ഇ-മെയിലായി പിന്നാലെ പോകുക ! അല്ലെങ്കില്‍ ചോര്‍ന്നു പോകും !


ശിഷ്ടം: ലോഗ് ഇന്‍ ഐഡിയും പാസ് വേഡും ഇല്ലാതെ ഒരു മെയില്‍ ഐഡി എങ്ങിനെ ക്രിയേറ്റ് ചെയ്യാം എന്നതിനെ കുറിച്ച്
അടുത്ത് തന്നെ മുഖ്യമന്ത്രി ലീഗുമായി ഐ ടി കരാറില്‍ ധാരണയില്‍ ആകും !!
.... മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ ആര്‍പ്പോ ഇര്‍റോ........"
______________________


വചനോത്സവം !

ഒരു നാള്‍ നിങ്ങടെ മെയിലും ചോരും
അന്ന് നിങ്ങടെ മെയിലില്‍ ഉള്ള സ്പാമും ജങ്കും അല്ലാത്തതും ഒക്കെയായ അശ്ലീല മെയിലുകള്‍ കണ്ടു അവര്‍ ബോധം കെടും !
മന:സമാധാനം തകര്തത്തിനു നിങ്ങളെ അവര്‍....!


ശിഷ്ടം:....അത് കൊണ്ട് മെയില്‍ ഐഡി ഒക്കെ ഡിലീറ്റ് ചെയ്തു പഴയ പോസ്ടല്‍ മെയിലിലേക്ക് പൊയ്ക്കോ, സ്ടാമ്പോട്ടിച്ച കവര്‍....!


"ങേ അതും പൊട്ടിച്ചു നോക്കുമോ !

 _________________________

അഭിപ്രായങ്ങളൊന്നുമില്ല: