13 ഫെബ്രുവരി 2012

സ്കൂപ്പിനകത്ത്‌ എന്ത് !


ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, പതിവ് പോലെ ഐസ് ക്രീം തരികളാലും , ഇപ്പൊ പൊട്ടും അണകെട്ടെന്ന് പേടിപ്പിച്ചും പത്രങ്ങള്‍ സാധാരണ പോലെ വീട്ടു മുറ്റത്ത്‌ കമഴ്നടിച്ചു വീഴുന്നു. അപ്പോഴാണ്‌ എസ് എസ് എല്‍ സി റിസള്‍ട്ട് പോലെ 268 ഇല്‍ 258 മാര്‍ക്ക് ഉണ്ടെന്ന കാര്യം ചൂണ്ടി കാട്ടി മാധ്യമം ഒരു വിഭാഗത്തില്‍ പെട്ടവരുടെ ലോഗിന്‍സ് ഐഡി കളുമായി സ്കൂപ്പിയത് ! വന്ന റിസള്‍ട്ടില്‍ തങ്ങളുടെ ഐഡി യുണ്ടോ എന്ന് വഴിയെ പോകുമ്പോള്‍ ഒരു ഐഡി ഇരിക്കട്ടെ എന്നുകരുതി ഉണ്ടാക്കിയവര്‍ ഉള്‍പ്പെടെ എല്ലാരും പരതി !


എന്നാല്‍ സ്കൂപ്പ് പുറത്തു വന്നതും നാടായ നാടൊക്കെ അതിനെതിരെ മറ്റൊരു സ്കൂപ്പായി ! 10 മാര്‍ക്കിന്റെ ലോഗിന്‍സ് കാര്യം മാധ്യമം പറയാഞ്ഞതെന്തേ ! സര്‍ക്കാര്‍ പറഞ്ഞപ്പോള്‍, മീഡിയകള്‍ അത്‌ പറഞ്ഞു നെടുവീര്‍പ്പിട്ടു ! പൊതു ജനം 258 മറന്നു ആ സംശയത്തോടൊപ്പം പോയി ! അതെന്തേ പറയാഞ്ഞേ മാധ്യമം-സ്കൂപ്പേ എന്ന് !


അത്‌ പറഞ്ഞാല്‍ എന്ത് സ്കൂപ്പാടോ കോപ്പേ എന്നൊന്നും മാധ്യമം പറയാന്‍ നില്‍ക്കാതെ അതിന്റെ ഐഡി ക്കാര്‍ക്ക് വിഷമം വരുമെങ്കിലും ഇത് പറഞ്ഞു കരയുന്ന മറ്റുള്ളവര്‍ക്ക് വിഷമം വേണ്ട എന്ന നിലക്ക് രായ്ക്കു രാമാനം അതും വെളിവാക്കി കൊടുത്തു. സാമുദായിക സൌഹര്ധം വരെ തകര്‍ന്നു പോകുമല്ലോ കര്‍ത്താവേ എന്ന് ലീഗിനെ നോക്കി പറഞ്ഞു മുഖ്യമന്ത്രി ! ഹരിച്ചും കിഴിച്ചും നോക്കി, ഇത് മൂലം എങ്ങിനെ സൌഹാര്ധം തകരും എന്ന് മുല്ലപെരിയാറിനെ നോക്കിയിട്ടും മനസ്സിലാകാതെ നിര്നിന്മേഷനായി നില്‍ക്കുമ്പോള്‍, ലീഗ് നേതൃത്വം സമാധാനപെട്ടു ! മാധ്യമല്ലേ, സ്കൂപ്പല്ലേ, ഒന്നും കാര്യാക്കെണ്ടാതില്ല ! നിയമം നിയമത്തിന്റെ വഴിക്ക്ക് പോകുമെന്നത് കട്ടായം ! മദനി അങ്ങിനെ ആണത്രേ പോയത് ! ബാലകൃഷ്ണ പിള്ള അങ്ങിനെ ആണത്രേ വന്നത് ! മോഡി അങ്ങിനെ ആണത്രേ നില്‍ക്കനത് !


ഇനി വിജു വി നായര്‍ എഴുതീത് സത്യാണോ ! എല്ലാരും മാനത്തു നോക്കി ! മഴക്കാറുണ്ട്, മഴ പെയ്യോ ? അതുവരെയുള്ള ആശങ്കയെ അസ്ഥാനത്താക്കി തങ്ങളുടെ ഉറക്കം കളഞ്ഞ സ്കൂപ്പിന്റെ ഫസ്റ്റ് ഇന്‍ഫോര്‍മേഷന്‍ ഹൈ ടെക് സെല്ലില്‍ നിന്നു പുറത്തേക്കിട്ടു ! അപ്പൊ ഇതായിരുന്നല്ലേ കൊറച്ചു ദിവസായിട്ട് ഒറക്കം കളഞ്ഞത് ! പുറതെടുതിട്ട "അപരനെ" എല്ലാരും നോക്കി ! തിരിച്ചും മറിച്ചും നോക്കി ! ബിജു സലിം ! ഹൈ ടെക് സെല്‍ ഏജന്‍സിയില്‍ ഉള്ള ഈ എസ് ഐ ആണത്രേ ഇന്റെലിജെന്‍സ്‌ ആസ്ഥാനത് നിന്നും ഹൈ ടെക് സെല്ലില്‍ എത്തിയ രഹസ്യ ലെറ്ററിന്റെ കോപി വ്യാജമായുണ്ടാക്കി ഇതൊക്കെ പുറത്തു വരാന്‍ കാരണം ! ബിജു സലീമിനു സസ്പെന്‍ഷന്‍ ! നുഴഞ്ഞു കയറ്റം, തീവ്ര വാദ ബന്ധം ! എന്തായാലും പോലീസ് സേനയില്‍ ഇങ്ങിനെയൊന്ന് കണ്ടെത്തിയത് മാധ്യമം സ്കൂപ്പിന്റെ പേരിലായാലും ചില്ലറ കാര്യമല്ല ! "മാധ്യമം" ഭവന്തു !




അങ്ങിനെ വിജു വി നായര്‍ ഒരു വെടിക്ക് രണ്ടു പക്ഷിയെ പുറത്തേക്കിട്ടുവന്നു പറയാം. അല്ലെങ്കില്‍ തന്നെ മുസ്ലിം ഐഡികള്‍ എന്ന് പറഞ്ഞു കിട്ടിയ രേഖയുമൊക്കെ വെച്ചു ഒരു സ്കൂപ്പിരക്കിയത് മാധ്യമ ധര്മമായി കണ്ടാല്‍ മതി. പത്രത്തിന്റെ സാമുധായികതക്കുപരി പൊതു സമൂഹത്തില്‍ ഒരു വിഭാഗത്തിന് നേരെ എന്തുകൊണ്ട് അന്വേഷണത്തിന്റെ കൈകള്‍ നീളുന്നു എന്ന് തെളിവിറക്കി പറയിപ്പിക്കേണ്ടത്‌ ഫോര്‍ത്ത് എസ്റെട്ടിന്റെ ധര്മമാണ്. ഇതൊന്നും ചെയ്യാതെ ഹല്ലെലുയാ പാടി, ചരമ കോളം നിറച്ചു ഇരിക്കാനെങ്കില്‍ പത്രത്തിന്റെ ആവശ്യമില്ല. ഇന്വേസ്ടിഗേടീവ് ജേണലിസം സമൂഹത്തില്‍ നടക്കുന്ന പലതിനെയും പുരതെടുതിട്ടീട്ടുണ്ട്. ഉപകാര സ്മരണയും, ചരമ കോളവും, എലസസ് മാന്ത്രികങ്ങളും , റിയല്‍ എസ്റെട്റ്റ് പരസ്യങ്ങളും, പെണ്‍വാണിഭ വാര്തകലുമൊക്കെ ഫോര്‍ത്ത് എസ്റെട്ടിനെ നിത്യ ഹരിതമാക്കികൊണ്ടിരിക്കുമ്പോള്‍ , പൊതു സമൂഹം അറിയേണ്ട വാര്‍ത്തകള്‍ തമസ്കരിക്ക പ്പെടുകയാണ് എന്ന യാഥാര്‍ത്ഥ്യം പോലും നമുക്കന്യമാനെന്നരിയുന്നത് യധാര്ത്യവുമായി സ്കൂപ്പുകള്‍ വരുമ്പോഴാണ് !


ബിജു സലീമാണോ, മാധ്യമത്തിന്റെ സ്കൂപ്പിനുള്ള വകയോപ്പിച്ചത് ! ഒരു പേരില്‍ എന്തിരിക്കുന്നു എന്നതിനപ്പുറം ഒരു സ്കൂപ്പില്‍ എന്താണ് എന്നതാണ് പ്രധാനം. ബിജു ആണെങ്കിലും അല്ലെങ്കിലും ഇന്ഫോര്മാര്‍ ഇല്ലാതെ സ്കൂപ്പും, വാര്‍ത്തകളും കൊടുക്കാന്‍ കഴിയില്ലല്ലോ. പത്രത്തിന്റെ ജീനും, വംശവും നോക്കി വിമര്‍ശനം നടത്തി അഭിപ്രായം പറയുന്നതിനേക്കാള്‍ സ്കൂപ്പില്‍ വല്ല കോപ്പും ഉണ്ടോ എന്ന് നോക്കുന്നാതായിരിക്കും ജനാധിപത്യ സ്വഭാവത്തിന് കരണീയം ! ബിജു ആയാലും, സലിം ആയാലും നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ അന്വേഷണം ആ വഴിക്കും പോകേണ്ടത് തന്നെ. അതെ സമയം സ്കൂപ്പില്‍ ഒരു കോപ്പുമില്ല എന്ന് പൊതു സമൂഹത്തില്‍ തെളിയിച്ചു പറയുന്നതില്‍ തിരഞ്ഞെടുക്കപെട്ട സര്‍ക്കാര്‍ മടിക്കെണ്ടതുമില്ല. അതിനുള്ള വകുപ്പ് കയ്യിലുള്ളത് കൊണ്ടു അതെളുപ്പം കഴിയും. പിന്നെ, സ്കൂപ്പുകള്‍ക്കു എല്ലുറപ്പുള്ള എന്തെങ്കിലും വേണമെന്ന് സ്കൂപ്പിനുള്ള വക കയ്യില്‍ വെച്ചിരിക്കുന്നവര്‍ക്ക് ഒരോര്‍മ പെടുത്തലാവും ഇത്. പ്രത്യേകിച്ചും ജിഹാദിന്റെ പ്രേമ രൂപം വരെ സ്കൂപ്പാക്കി കൊടുക്കുന്ന മീഡിയകള്‍ വരെ ഉള്ളപ്പോള്‍ !

അഭിപ്രായങ്ങളൊന്നുമില്ല: