26 ജൂലൈ 2012

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !!


87 ,063 കൊടി രൂപ 80 പൈസ !!!
പാട്ട് പാടിയാല്‍ കോടി, ഉത്തരം പറഞ്ഞാല്‍ കോടി, ടാന്‍സ് ചെയ്‌താല്‍ കോടി, അങ്ങിനെയൊക്കെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടി നടക്കുന്ന കേരളത്തില്‍ ആണ് ഈ കോടികള്‍ കടമായി നമുക്ക് മുമ്പില്‍ അവതരിച്ചത്.
അതായത് ഒരു കേരളീയ പ്രജയുടെ അയാളറിയാത്ത കടം 26 ,067 രൂപ. നിത്യ വൃത്തിക്കു വകയില്ലാതെ ഉന്തി തള്ളി ജീവിതം മുന്നോട്ടു നീക്കുന്ന ഭൂരിഭാഗവും, കൊടീശ്വരന്മാരും ഈ കടക്കെണിയില്‍ പെടും !
സംസ്ഥാനത്ത് റവന്യൂ കുടിശിക 4962 കോടിയാണത്രേ !!
ആശ്വസിക്കാന്‍ വകയുള്ളത്‌ കള്ളു കച്ചോടത്തില്‍ നിന്നുമുള്ള സര്‍ക്കാരിന്റെ വരുമാനമാണ്. 4276 കോടി രൂപയാണ് ആളുകളെ മത്ത് പിടിപ്പിച്ചു പോകറ്റില്‍ നിന്നും മത്തി ല്ലാത്തവര്‍ ഊറ്റിയത്. അതിന്റെ നികുതി പിരിപ്പിച്ചു കിട്ടിയാല്‍ സര്‍ക്കാരിന്റെ "ജനക്ഷേമതിനുള്ള" വകയിലേക്ക് ഒരു സംഘ്യയായി.
ഇന്നത്തെ ഒരു കഷ്ണം പേപ്പര്‍ വായിച്ചപ്പോള്‍ മനസ്സില്‍ വന്ന ചോദ്യങ്ങള്‍..
25 രൂപ വീട്ടു നികുതി അടച്ചില്ലെങ്കില്‍ ജപ്തിചെയ്യുമെന്ന നോട്ടീസ് കിട്ടിയ ഉടനെ തന്നെ അതുമായി പഞ്ചായതാപ്പീസിലേക്ക് ഓടുന്ന പാവങ്ങളെ ഓര്മ വരുന്നു. അവിടെയാണ് 4962 കോടി കുടിശികയായി കിടക്കുന്നത് ??
കേരളത്തിന്‌ ജീവിക്കണമെങ്കില്‍ കടം വേണോ ?
കേരളത്തിന്റെ സൌന്ദര്യം കണ്ടീട്ടു ഒരറബി ചോദിച്ചു, നിങ്ങള്‍ ഇത്ര നല്ല നാട് വിട്ടീട്ട് എന്തിനാണീ ഈ മരുഭൂമിയിലേക്ക് പോകുന്നത്. നിങ്ങള്ക്ക് തലയ്ക്കു നല്ല സുഖമില്ലേ....
നാടിന്റെ എല്ലാ സൌഭാഗ്യങ്ങളും ഉപേക്ഷിച്ചു കുടുമ്പം സംരക്ഷിക്കാന്‍ ഗള്‍ഫിലേക്ക് പോകേണ്ടി വന്നവരുടെ മനസ്സിലും ഈ ചോദ്യം ഉണ്ടാകും. തങ്ങളുടെ നാട്ടിലുള്ളവരുടെ അതിജീവനം എങ്ങിനെയാണെന്ന് അറബിക്ക് അറിയില്ല. കറിക്കരിയുന്ന പച്ചകറിയുടെ കുരു വലിച്ചെറിഞ്ഞാല്‍ വലിച്ചെറിഞ്ഞിടത്ത് കിടന്നു മുളച്ചു അതിനേക്കാള്‍ വലിയ കുമ്പളങ്ങമാരെയും, മത്തങ്ങമാരെയും, വെള്ളരികുട്ടികളെയും തരുന്ന മണ്ണ് തരിശാക്കി കിടത്തുന്ന ജനാധിപത്യ രാഷ്ട്രീയ ബോധങ്ങളെ അറബിക്കറിയില്ല. രാവിലെ റോട്ടിലിരങ്ങിയാല്‍ പണിക്കു പോകുന്നവരുടെ പണി കളയുന്ന ഹര്‍ത്താലും, കടയടപ്പിക്കലും ! ധര്‍ണയും, പ്രകടനങ്ങളും ! ഇതേ നാട്ടില്‍ നിന്നാണ് ഒരു ദിവസം പോലും, ധര്‍ണയും, പ്രകടനവും ഇല്ലാതെ വര്‍ഷങ്ങളോളം വിദേശത്ത് പണിയെടുത് നാട്ടിലെ ജീവിതത്തെ പച്ച പിടിപ്പിക്കുന്ന വിഭാഗമുള്ളത്. ലക്ഷ കണക്കിന് മനുഷ്യ ഊര്‍ജ്ജം വൃഥാ ഹര്താലിലൂടെയും, പ്രകടനങ്ങളിലൂടെയും, മനുഷ്യന് നേരെ തന്നെ അലറി ജെയ് വിളിച്ചു തീര്‍ക്കുന്നവര്‍ രാഷ്ട്രീയ അടിമത്വത്തില്‍ നിന്നു പുറത്തു ചാടി പണിയെടുതിരുന്നുവെങ്കില്‍ കേരളം എത്ര സുന്ദരമാകുമായിരുന്നു. പാടങ്ങളും, കൃഷി സ്ഥലങ്ങളും എല്ലാം ചത്ത പോലെ മലര്‍ന്നടിച്ചു കിടക്കുന്നു. പാടം നികത്തി കെട്ടിടങ്ങള്‍ ഉയരുന്നു... പുല്ലുകള്‍ മുളക്കാത്ത വിധം ടൈലുകള്‍ വിരിച്ചു അതിന് മേല്‍ കസേരയിട്ട് മാനത്തു നോക്കി ഇരിപ്പാണ് നാട്ടുകാര്‍.
നമ്മുടെ രാഷ്ട്രീയം നമുക്കെന്തു നല്‍കി എന്ന് ഓരോ മലയാളിയും ചിന്തിക്കേണ്ടതുണ്ട്. പരസ്പരം പ്രതികാരം തീര്‍ക്കുന്ന ഭരണ പ്രതിപക്ഷ രാഷ്ട്രീയമല്ല കേരളത്തിന്‌ വേണ്ടത്. കേരളത്തിന്റെ സര്‍വതോന്മുഘമായ വികസനത്തിന്‌ അനുയോജ്യമായ ഒരു രാഷ്ട്രീയ ബോധമാണ് കേരളത്തിന്‌ അനുയോജ്യം. പാര്‍ട്ടികളുടെ പേരു പറഞ്ഞു പക്ഷം തിരിഞ്ഞു അവകാശം ചോദിക്കുന്നതിനു പകരം കേരളീയന്റെ അവകാശത്തിനു വേണ്ടിയാണ് ഓരോരുത്തരും രാഷ്ട്രീയം പറയേണ്ടത്. രാഷ്ട്രീയ അടിമത്വമല്ല, സ്വതന്ത്ര ബോധമുള്ള ജനക്ഷേമ രാഷ്ട്രീയ അവബോധമാണ് നമുക്ക് വേണ്ടത്. അതില്ലാതെ പോയതിന്റെ നേര്‍ കാഴ്ചകളാണ് മാറി മാറി വരുന്ന രാഷ്ട്രീയ മുന്നണികള്‍ പരസ്പരം വിവാദങ്ങള്‍ക്കും, രാഷ്ട്രീയ പകപോക്കലുകള്‍ക്കും വേണ്ടി തങ്ങളുടെ ഒര്ര്‍ജ്ജം ചിലവഴിക്കുന്നതിലൂടെ കാണുന്നത്.
കേരളം വികസിക്കണമെങ്കില്‍, കേരളം വീണ്ടും ഹരിതവര്ന്നതിലേക്ക് തിരിച്ചു വരണമെങ്കില്‍ വൈകാരിക രാഷ്ട്രീയത്തില്‍ നിന്നും മോചനം നേടേണ്ടതുണ്ട്. എല്ലാവിധ ചൂഷണത്തില്‍ നിന്നും നാടിനെയും, നാട്ടുകാരെയും അന്യമാക്കുന്ന രാഷ്ട്രീയ ബോധം ഉണ്ടാകേണ്ടതുണ്ട്. തങ്ങളുടെ സുന്ദര നാട് വിട്ട് വിദേശത്ത് പണിയെടുക്കുന്ന ഇരുപത്തിയഞ്ച് ലക്ഷത്തില്‍ പരം മലയാളികളുടെ വിയര്‍പ്പു ഒരു നാടിന്റെ സജീവമായ അതിജീവനത്തിനു സഹായിച്ചെങ്കില്‍, ആ മനോഭാവമാണ് കേരളത്തിന്‌ അനുയോജ്യം ! അത്‌ മാത്രമേ യഥാര്‍ത്ഥ രാഷ്ട്രീയം ആകുകയുള്ളൂ.
വാല്‍കഷ്ണം: ഗള്‍ഫിലെ ഒറ്റ മുറി ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ പൈസ കൊടുത്തു മണ്ണ് വാങ്ങി മൂന്നു ചട്ടിയില്‍ നട്ട, വെണ്ടാക്കാ, തക്കാളി, പയര്‍ എന്നിവ കേരളത്തെ നോക്കി ചിരിക്കുന്നു..

1 അഭിപ്രായം:

Basheer Vallikkunnu പറഞ്ഞു...

ചിന്തിക്കേണ്ട വിഷയം. നന്നായി അവതരിപ്പിച്ചു.