14 മാർച്ച് 2010

ഹിസ്‌ നെയിം ഈസ്‌ ഹുസൈന്‍, ഹി വാസ് ആന്‍ ഇന്ത്യന്‍ !


കലകളെ കൊണ്ട് സമ്പന്നമായ ഇന്ത്യ....
ഇന്ത്യന്‍ സാംസ്കാരിക പൈതൃകം....
നാനാത്വത്തില്‍ ഏകത്വം...
വിശേഷണങ്ങള്‍ പലതുണ്ട്..
അനുഭവത്തിലെ ഇന്ത്യയും അങ്ങിനെ തന്നെയാണ്.
അതുകൊണ്ട് തന്നെ ഒരു ഇന്ത്യക്കാരനും, ഇന്ത്യാക്കാരന്‍ അല്ലാതാവരുത്.
അങ്ങിനെയാവുന്ന സാഹചര്യം സൃഷ്ടിക്കപെടരുത്..
കലകളെ കൊണ്ട്, സംസ്കാരം കൊണ്ട് സമ്പന്നമായ ഇന്ത്യയുടെ മണ്ണാണ് കലാകാരന്മാരെ
ഓരോ കാലഘട്ടത്തിനും സമ്മാനിക്കുന്നത്..
പക്ഷെ...
എം എഫ് ഹുസൈന്‍.....
പടം വരക്കും..
ഒരു പടത്തിനു ഒരു കോടിയും അതില്‍ കൂടുതലും രൂപയ്ക്കു വാങ്ങിക്കാന്‍ ആളുണ്ട്...
ഞാനും പടം വരക്കും.. വരക്കുന്നത് പടമാണെന്ന് ആര്‍ക്കും തോന്നില്ല. അത് കൊണ്ട് തന്നെ ഒരു പൈസ പോയിട്ട് ദേ, ഇതൊന്നു നോക്കിയേ എന്ന് പറഞ്ഞാല്‍ പോലും ആളുകള്‍ തിരിഞ്ഞു നോക്കാതെ പോകും....
കല അങ്ങിനെയാണ്, അത് ജന്മ സിദ്ധമെന്നോ, ദൈവിക വരദാനമെന്നോ എന്നൊക്കെ പറയാം. അതുകൊണ്ട് തന്നെ ഇതൊന്നും എല്ലാവര്ക്കും കഴിയില്ല,
പാട്ടായാലും, ചിത്രമായാലും..

പാട്ടുകാരന്‍ ഇന്നതേ ആലപിക്കാന്‍ പാടുള്ളൂ.. ചിത്രകാരന്‍ അങ്ങിനെയേ വരക്കാന്‍ പാടുള്ളൂ..എന്ന് പറയുന്നിടത്ത് വരെ എത്തിയിരിക്കുന്നു ഇന്ത്യയുടെ സാസ്കാരിക പൈതൃക സമൂഹം.
ഇന്ത്യയുടെ ചരിത്ര ശേഷിപ്പുകള്‍ പറയുന്നത് ഇതിനേക്കാള്‍ എത്രയോ ഉന്നതമായ വര്‍ത്തമാനം. അവ ഗജുരാഹോയും, എല്ലോറയും പറയും, ക്ഷേത്രങ്ങളുടെ ചുമരുകള്‍ അന്നത്തെ ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തോട് തുറന്നു പറയും. ആ ശില്‍പ്പങ്ങള്‍ കൊത്തിവെച്ചവരെ ആദരിച്ചതായിട്ടാവണം ഇപ്പോഴും അതൊക്കെ അങ്ങിനെ തന്നെ നിലകൊള്ളുന്നത്.
ഒരു പക്ഷെ ആ ചിത്രങ്ങളൊക്കെ തന്റെ കലയില്‍ സ്വാദീനം ചെലുത്തിയിട്ടാവനം ഇന്ത്യയില്‍ ഒരു ഹുസൈന്‍ രൂപം കൊണ്ടത്‌. ആധുനിക ജനാധിപത്യ ഇന്ത്യയില്‍ ആ സ്വാതന്ത്ര്യമൊക്കെ മനസ്സില്‍ വെച്ച്, പലരും വരച്ചു, ഹുസ്സൈനും വരച്ചു. പല ചിത്രങ്ങള്‍..വരച്ചതൊക്കെ കോടികള്‍..
കോടികള്‍ ചിത്രങ്ങളായി.. ചിത്രങ്ങള്‍ കോടികളായി...
ഇതിനിടയില്‍, ക്ഷേത്ര ചുമരുകള്‍ക്കന്ന്യമാല്ലാത്ത രൂപങ്ങള്‍ പെയിന്റിങ്ങുകളായി...ആവിഷ്ക്കാരം ചരിത്ര ശേഷിപ്പുകള്‍ മറന്നു, ക്ഷേത്ര ചുമരുകള്‍ നല്‍കിയ സ്വാതന്ത്ര്യവും മറന്നു.
ഇവിടെ കലക്കും ചിലര്‍ ചിലര്‍ക്കായി അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചു വെചീട്ടുന്ടെന്നു കലാകാരന്‍ മാത്രം അറിഞ്ഞില്ല, അതുവരെയും സമൂഹവും അറിഞ്ഞില്ല..അത് കൊണ്ട് തന്നെ ഒരു ചിത്രകാരന്റെ ഹൃദയത്തിലെ കാന്‍വാസ്സില്‍ ചുവന്ന നിണം വീണീട്ടുണ്ടാവനം, ഇന്ത്യക്കന്ന്യമാക്കുന്നത് വരെ അത് പടര്‍ന്നു..
രാഷ്ട്രീയം, കല, സംസ്കാരം, സാഹിത്യം...എല്ലാമുണ്ട് നമ്മുടെ മനോഹര ഇന്ത്യയില്‍..
പക്ഷെ ഇന്ത്യയുടെ ഒരു കാന്‍വാസ് ആരെയോ അന്ന്വേഷിക്കുന്നൂ.. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഒരു വൃദ്ധനായ ചിത്രകാരനെ !
ഈ കാലഘട്ടം ഒരിക്കല്‍ ചരിത്രമാകുമ്പോള്‍ ഈ ആവിഷ്കാരത്തിന്റെ ഇരയെ കുറിച്ച് വര്‍ത്തമാനം പറയും...
വണ്‍സ് അപ്പോണ്‍ എ ടൈം.. ദേര്‍ വാസ് ആന്‍ അര്ടിസ്റ്റ് ഇന്‍ ഇന്ത്യ.....
.....


അപരിചിതം
ദൈവമേ, നിന്റെ കാഴ്ചകള്‍ എത്രമനോഹരം !

അത് കൊണ്ടാണല്ലോ നീലാകാശത്തിലെ മേഘങ്ങളെ പോലെ

ചിത്രകാരന്റെ കൈവിരലുകളെ വര്‍ണങ്ങള്‍ നല്കി

ചലിപ്പിക്കുന്നത്.

ഹുസ്സൈന്‍, താങ്കള്‍ വരക്കുക

ചലനമറ്റ നദിയുടെ,

മുഖമില്ലാത്ത ദേവിയുടെ,

ചിറകില്ലാത്ത പക്ഷിയുടെ

കണ്ണുകളില്ലാത്ത മനുഷ്യന്റെ ചിത്രം.

യമുനാ എന്നോ മലീമസമായി,ഗംഗയും !

രക്തം വാര്‍ന്നു സബര്‍മതിയുടെ മണ്ണും.

എന്നീട്ടും ആരും ഒന്നും പറഞ്ഞില്ല.

ദൈവത്തോടുള്ള പ്രേമത്താല്‍

താങ്കള്‍ വരക്കുന്നതിനേക്കാള്‍

ഭംഗിയുള്ള ചിത്രം ഗുജറാത്തിന്റെ

ഉദരത്തില്‍ നിന്നും അവര്‍ ശൂലത്തില്‍ കുത്തിയെടുത്തു

മണ്ണില്‍ വരച്ചിരുന്നു...

വേനലിന്റെ മനസ്സുള്ളവര്ക്ക് എന്നും അന്ധതയെങ്കില്‍

അവിടെ താങ്കളുടെ നിറങ്ങള്‍ എങ്ങിനെ മഴയായ് പെയ്യാന്‍ !
.....


5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ആര്‍.എസ്‌.എസ്‌ താത്വികാചാര്യന്‍മാരാണെങ്കിലും, ചിലര്‍ പറഞ്ഞത്‌ നാം കണ്ടേ മതിയാവൂ. പ്രമുഖ വ്യക്തിത്വങ്ങളെ വരച്ച കൂട്ടത്തില്‍ ഹിറ്റ്ലറെ നഗ്നനായി ചിത്രീകരിച്ചതിന്‌ ഹുസൈന്‍ പറഞ്ഞ ന്യായം, ഹിറ്റ്ലറെ അപമാനിക്കുക എന്നാണെങ്കില്‍, ഹിന്ദു ദേവ/ദേവിമാരെ വിവസ്ത്രരായി വരക്കുന്നതിണ്റ്റെ ഉദ്ദേശം അദ്ദേഹം തന്നെ പറയണം. (ഈ ഞാന്‍ ഒരു മുസ്‌ലിമാണ്‌)

..naj പറഞ്ഞു...

അജ്ഞാത പറഞ്ഞു...
""ഹിറ്റ്ലറെ നഗ്നനായി ചിത്രീകരിച്ചതിന്‌ ഹുസൈന്‍ പറഞ്ഞ ന്യായം, ഹിറ്റ്ലറെ അപമാനിക്കുക എന്നാണെങ്കില്‍, ഹിന്ദു ദേവ/ദേവിമാരെ വിവസ്ത്രരായി വരക്കുന്നതിണ്റ്റെ ഉദ്ദേശം അദ്ദേഹം തന്നെ പറയണം.""
..............

ഹിറ്റ്‌ലറുടെ ചരിത്രം എന്താണ് എന്നറിയുന്നവര്‍ക്കും, ഹിറ്റ്‌ലര്‍ അത്തരത്തില്‍ ആവിഷ്കരിക്കപെടാത്ത വ്യക്തി എന്ന നിലക്കും, ചിത്രകാരന്‍ പറയാതെ തന്നെ അത് വ്യക്തമാണ്.

ഇവിടെ സാംസ്കാരിക ശേഷിപ്പുകള്‍, ക്ഷേത്ര ശില്പ്പകലകള്‍ പറയുന്നത് പുനരാവിഷ്കരിക്കുka mathraamaanu ചിത്രകാരന്‍ ചെയ്തതെന്ന് കാണാന്‍ കഴിയും .
താങ്കള്‍ മേല്‍ പറഞ്ഞ ഉധേശ്യതോട് കൂടിയായിരിക്കുകയില്ല അവയൊക്കെ ചിത്രീകരിക്കപെട്ടത്‌ എന്ന് അവയുടെ നിലനില്‍പ്പും , വിശ്വാസികളുടെ സന്ദര്‍ശനവും ഇന്ത്യയോടു പറയും.

ചരിത്ര ശേഷിപ്പുകളിലും ക്ഷേത്ര ചുമരുകളിലുമുള്ള ശില്‍പ്പങ്ങള്‍ ഈ ത്വതീകാചാര്യന്മാര്‍ അംഗീകരിക്കുകയും ,
കാന്‍വാസിലുള്ള ഹുസൈന്റെ ചിത്രങ്ങളെ അപവാദമാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് തിരിച്ചറിയേണ്ടത് .

അല്ലെങ്കിലും നാമം മാത്രം ധാരാളം !

Unknown പറഞ്ഞു...

ആവിഷ്കാരത്തിന്റെ പേരില്‍ എന്തും വരക്കാം, എന്തും ചെയ്യാം, എന്ന് പറയുന്നത് ശരിയല്ലാ.. എം. എഫ്‌. ഹുസൈന്‍ പേര് കൊണ്ട് ഒരു മുസ്ലീം ആണെന്ന നിലക്ക് ഇസ്ലാമീക കാഴ്ചപ്പാടില്‍ അദ്ദേഹത്തിന്‍റെ വിവാദപരമായ ചിത്ര രചനയെക്കുറിച്ച് നമുക്ക് വിലയിരുത്താം."നിങ്ങള്‍ അന്യ മതക്കാരുടെ ബിംബങ്ങലെയോ,ആരാധനാ മൂര്‍ത്തികലെയോ നിന്ദിക്കരുത്,നിങ്ങള്‍ അങ്ങനെ ചെയ്‌താല്‍ അവര്‍ തിരിച്ചു അല്ലാഹുവിനെയും, തിരു ദൂതരെയും, നിന്ദിക്കുകയും, അധിക്ഷേപിക്കുകയും ചെയ്യും". ഞാന്‍ മനസ്സിലാക്കിയെടത്തോളം ഇതാണ് ഇസ്ലാമിന്റെ ആദര്‍ശം.. ആ നിലക്ക് ചിന്തിക്കുമ്പോള്‍ എം. എഫ്‌. ഹുസൈനെ നമുക്ക് അനുകൂലിക്കാന്‍ സാധിക്കുമോ?.. അങ്ങനെ നമ്മള്‍ ചെയ്‌താല്‍, സല്‍മാന്‍ രുഷദിയെയും, തസ്ലീമ നസ്രീനെയും, പ്രവാചകരെ നിന്ദിക്കുന്ന തരത്തില്‍ വരച്ച ഡെന്മാര്‍ക്ക്‌ കാര്ടൂനുകളെയും, നമ്മള്‍ അന്ഗീകരിക്കേണ്ടി വരില്ലേ...?

islamikam പറഞ്ഞു...

michusulaiman said
""ആവിഷ്കാരത്തിന്റെ പേരില്‍ എന്തും വരക്കാം, എന്തും ചെയ്യാം, എന്ന് പറയുന്നത് ശരിയല്ലാ..

അങ്ങനെ നമ്മള്‍ ചെയ്‌താല്‍, സല്‍മാന്‍ രുഷദിയെയും, തസ്ലീമ നസ്രീനെയും, പ്രവാചകരെ നിന്ദിക്കുന്ന തരത്തില്‍ വരച്ച ഡെന്മാര്‍ക്ക്‌ കാര്ടൂനുകളെയും, നമ്മള്‍ അന്ഗീകരിക്കേണ്ടി വരില്ലേ...?""
>>>>>

ഇവിടെ സാംസ്കാരിക ശേഷിപ്പുകള്‍, ക്ഷേത്ര ശില്പ്പകലകള്‍ പറയുന്നത് പുനരാവിഷ്കരിക്കുക മാത്രാമാണ് ചിത്രകാരന്‍ ചെയ്തത്.
ചിത്രകാരന്‍ വരക്കുന്നത് തനിക്കു ചുറ്റുമുള്ള കാഴ്ച്ചകലെയാണ്. അവിടെ ചിത്രകാരന്‍ ജനിച്ച മത പശ്ചാത്തലം ഒരു ഘടകമെയല്ല. മറ്റുള്ളവര്‍ അങ്ങിനെ കാണുമ്പോഴും കല നിഷ്കളങ്കമായിരിക്കും,
മുന്‍കാലങ്ങളിലെ ശില്‍പ്പികളും, ചിത്രകാരന്മാരും ക്ഷേത്ര ചുമരുകളിലും, മറ്റും ദൃശ്യമാകുന്ന ദേവി ദേവ ചിത്രീകരണങ്ങള്‍ ചെയ്തത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ചരിത്ര ശേഷിപ്പുകളിലും ക്ഷേത്ര ചുമരുകളിലുമുള്ള ശില്‍പ്പങ്ങള്‍ അംഗീകരിക്കുകയും ,
കാന്‍വാസിലുള്ള ഹുസൈന്റെ ചിത്രങ്ങളെ അപവാദമാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് തിരിച്ചറിയേണ്ടത് .
പിന്നെ, മുസ്ലീം രാഷ്ട്രങ്ങളിലെ പോലെ ഇത്തരം ശില്പ്പങ്ങല്‍ക്കോ, ചിത്രങ്ങല്‍ക്കോ സ്ഥാനമില്ലാത്ത ഒരു സാംസ്കാരിക അന്തരീക്ഷത്തിലാണ് ഇന്ത്യയെങ്കില്‍, തീര്‍ച്ചയായും ഇത് അവഹേളനം തന്നെയാണ്. ആ അന്തരീക്ഷം തന്നെയാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അളവ് കോല്‍.

പാര്‍ത്ഥന്‍ പറഞ്ഞു...

‌@islamikam:
[മുന്‍കാലങ്ങളിലെ ശില്‍പ്പികളും, ചിത്രകാരന്മാരും ക്ഷേത്ര ചുമരുകളിലും, മറ്റും ദൃശ്യമാകുന്ന ദേവി ദേവ ചിത്രീകരണങ്ങള്‍ ചെയ്തത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.]

അതെല്ലാം നിലനിൽക്കും, ഒരു ദൈവത്തിന്റെയും സംരക്ഷണമില്ലാതെ. കാരണം അതെല്ലാം ധാർമ്മികമാണ്. സനാതനമാണ്.

ചുമ്മാ ഒരു കാര്യം ചോദിച്ചോട്ടെ. താങ്കൾ ഒരു വ്യക്തി എന്ന നിലയിൽ പലരെയും അഭിമുഖീകരിക്കുന്നു. അല്ലെങ്കിൽ താങ്കൾ ഒരു അഥിതികൾക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുന്നു. താങ്കൾ ആ ഇരിക്കുന്നതിന് എഴുതിവെച്ചിട്ടില്ലാത്ത എന്തെങ്കിലും ഒരു രീതി (സാംസ്കാരികമായ എന്നു ഞാൻ പറയുന്നില്ല) സ്വികരിക്കുമോ. അതൊ താങ്കൾക്ക് തോന്നിയപോലെ, ഉടുതുണി പൊക്കിവെച്ച്, കാലിന്നിടയിലുള്ള ശുഷ്ക്കാന്തി പുറത്തുകാണിച്ച് എല്ലാ സ്വാതന്ത്ര്യവും ആസ്വദിച്ച് ഇരിക്കുമോ?