ഗോവിന്ദചാമിയെ വധശിക്ഷക്ക് വിധിച്ചു ! പ്രതി അത് അര്‍ഹിക്കുന്നത് തന്നെ എന്ന് വിധിയെ എല്ലാവരും സ്വാഗതം ചെയ്തു. ദാരുണമായി കൊല്ലപെട്ട സൌമ്യ എന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളുടെ ദുഖതിനിടയില്‍ ഈ വിധിയില്‍ ചെറിയൊരു ആശ്വാസം കണ്ടെത്തും ! എന്നാല്‍ കുറ്റവാളികള്‍ക്ക് ഒരു "പാഠം" എന്ന നിലയില്‍ ഈ വിധിയെ കണ്ടു ആശ്വസിക്കുവാന് സമൂഹത്തിനു എത്രത്തോളം കഴിയും എന്നതാണ് "ഗോവിന്ദ ചാമി" മാര്‍ ഉണ്ടാകുന്ന ഇന്നത്തെ സാമൂഹിക ചുറ്റുപാട് നമ്മോടു ചോദിക്കുന്നത്.
സൌമ്യ എന്ന ഇര ഒരു പെണ്‍കുട്ടി മാത്രമല്ല. പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രം. ഗോവിന്ദചാമി ഒരു വ്യക്തി മാത്രമല്ല, വിവിധ പേരുകളില്‍ നമ്മുടെ സമൂഹത്തില്‍ രൂപ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന അനേകരില്‍ ഒരാള്‍ മാത്രം. അത് കൊണ്ടു തന്നെ വിധി കേട്ട മാത്രയില്‍ ഗോവിന്ദ ചാമിയോടു വൈകാരികമായി പ്രതികരിച്ചു, മുന്നോട്ടു നടക്കുന്ന സമൂഹത്തിനു എത്രത്തോളം ആശ്വസിക്കാന്‍ വകയുണ്ട് എന്ന് നമ്മള് സ്വയം ചോധിക്കെണ്ടാതുണ്ട്. ഗോവിന്ദ ചാമിമാരുടെ "ഭാഷ" സമൂഹത്തിനറിയില്ല, അത് കുറ്റ കൃത്യങ്ങളെ കൃത്യമായി രേഖപെടുത്തുന്ന ഭാഷയാണ്. കുറ്റകൃത്യം നടന്നു കഴിഞ്ഞാല്‍ മാത്രമേ "ആ ഭാഷയെ" മനസ്സിലാക്കാന്‍ കഴിയൂ. അത് കൊണ്ടു തന്നെ പിടിക്കപെട്ട കുറ്റവാളി നിസ്സന്കമായി നില്ക്കും, നീതി പീടത്തെ നോക്കും, സമൂഹത്തെ നോക്കും. കോടതി ശിക്ഷ വിധിക്കുംപോഴും തന്നിലേക്കുള്ള തന്റെ നീതിയുടെ വായനയില്‍ അയാള്‍ അയാളെ നിരപരാധിയായി വിധിക്കും, തന്നെ ഇങ്ങിനെയാക്കിയ സാമൂഹിക ചുറ്റുപാടിനെ അയാള്‍ പ്രതിയാക്കി കുറ്റപെടുത്തും. കോടതി കൊലകയര്‍ വിധിച്ചാലും അത് കേട്ടു ഒരു പക്ഷെ കുറ്റവാളിയുടെ ഉള്ളില്‍ നിര്‍വൃതിയുടെ, വെളുക്കെയുള്ള നിര്‍വികാരമായ ചിരി അയാള്‍ ചിരിക്കും. ഇരയോടുള്ള സഹാനുഭൂതിയില്‍ വേട്ടക്കാരനെ നിര്‍മിച്ച സാമൂഹിക ചുറ്റുപാടിനെ അവഗണിച്ചു, വേട്ടക്കാരനെ അയാള്‍ ചെയ്ത കുറ്റത്തിന് പ്രതികാരമെന്നോണം ശിക്ഷക്ക് അര്‍ഹാമാക്കുംപോള്‍ ഒരു താല്‍ക്കാലിക ആശ്വാസം ഉണ്ടാകുക എന്നിടത് മാത്രമാണ് നമ്മുടെ മാനസികാവസ്ഥ അഭയം കാണുന്നത്.
പക്ഷെ, ഇവിടെ, പ്രധാന വില്ലന്‍, സമൂഹത്തില്‍ അതിജയിച്ചു നില്ക്കുന്നു, ക്രൈമുകള്‍ ! സാമൂഹിക ചുറ്റുപാട് സൃഷ്ടിക്കുന്ന ക്രൈം ടെന്ടെന്സി ഇത്തരം വ്യക്തികളുടെ ജീവിത സാഹചര്യത്തിലേക്ക് എങ്ങിനെ കൈമാറ്റം ചെയ്യപെടുന്നു എന്നത് സ്കാന്‍ ചെയ്യപെടെണ്ടാതുണ്ട്. സൌമ്യ ഇരയാക്കപെടുന്നതിനു തൊട്ടുമുമ്പ് വരെ ഗോവിന്ദ ചാമി സമൂഹത്തില്‍ നിരപരാധിയായി ഉണ്ടായിരുന്നു. ഗോവിന്ദ ചാമി നടക്കുന്ന ഇടങ്ങളില്‍ മനുഷ്യരും ഉണ്ടായിരുന്നു. അയാള്‍ മറ്റൊരാളെയും പോലെ തന്നെയായിരുന്നോ ?. അല്ല എന്നാണ് അയാളുടെ മുന്‍കാല കഥകള്‍ പറയുന്നത്. പലവിധ കുറ്റകൃത്യങ്ങളും നടത്തി ശിക്ഷിക്കപെട്ടു വീണ്ടും സമൂഹത്തില്‍ ഇറങ്ങി നടക്കവേയാണ് ഒരു ക്രൈമിനു കൂടിയുള്ള അയാളുടെ മാനസിക നില പാകപെടുന്നത്.അപ്പോള്‍ നമുക്ക് മുമ്പിലുള്ള ചോദ്യം ! എങ്കില്‍ അയാളില്‍ എന്ത് മാറ്റമാണ് അയാള്‍ ഇതുവരെ ഏറ്റു വാങ്ങിയ ശിക്ഷാ വിധികള്‍ കൊണ്ടു ഉണ്ടായത് ? വെറുമൊരു പ്രതികാരമെന്നപോലെ ആയിരുന്നോ ശിക്ഷ എന്നതും, അയാള്‍ ഏറ്റുവാങ്ങിയതും ! ജീവ പര്യന്തമടക്കമുള്ള ശിക്ഷകളും, കഠിന തടവും, പിഴയും ഒക്കെ കുറ്റവാളികള്‍ അനുഭവിച്ചു തീര്‍ക്കുമ്പോള്‍ അവരില്‍, സ്വഭാവത്തില്‍ കുറ്റവാസന നിലനില്ക്കുന്നു എന്നതാണ് ക്രൈമുകളുടെ, കുറ്റവാളികളുടെ ആധിക്യത്തിന് കാരണം. പലവട്ടം പിടിക്കപെടുകയും, ശിക്ഷ്യനുഭാവിക്കുകയും ചെയ്ത ചരിത്രം ഒരു ഘട്ടത്തില്‍ കുറ്റവാളിയെ കുറിച്ച് പറയുമ്പോള്‍ മാത്രമായിരിക്കും ഒരു കൊടും കുട്ടവാളിയിലെക്കുള്ള അയാളുടെ പരിണാമത്തെ കുറിച്ച് സമൂഹം അറിയുക. അപ്പോഴേക്കും പലരും ഇവരുടെ ഇരകളാക്കപെട്ടീട്ടുണ്ടായിരിക്കും !സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും, കുട്ടികളുടെയും സുരക്ഷിതത്വം ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ചൂഷണത്തിനും, പീടനതിനുമുള്ള എല്ലാ സാധ്യതകളെയും ആധുനിക ജീവിത ശൈലിയുടെ ഭാഗമെന്ന പോലെ പരിച്ചയിക്കപെട്ട സാമൂഹിക അന്തരീക്ഷത്തില്‍ സുരക്ഷിതത്വം പ്രതീക്ഷിക്കാവുന്ന ഒരിടവും ഇല്ല എന്നാണ് സൌമ്യമാര്‍ പറയുന്നത്. പ്രത്യേകിച്ചും സ്ത്രീ സമൂഹത്തില്‍ പെട്ടവരെ സ്ത്രീകള്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത വിധം ചൂഷണങ്ങളുടെ സ്വഭാവം മാറിയ അന്തരീക്ഷത്തില്‍ !
ഭരണകൂടവും, നിയമവും ഗൌരവമായ സമീപനം ഇക്കാര്യത്തില്‍ സീകരിക്കെണ്ടിയിരിക്കുന്നു. ഒരു ഗോവിന്ദ ചാമിക്കെതിരെയുള്ള ശിക്ഷയെ ആഗോഷിച്ചു തങ്ങളുടെ ഭരണത്തിന്റെ മികവു അതില്‍പോലും ഏച്ചുകെട്ടി സമൂഹത്തിനു മുമ്പില്‍ വീര വാദം മുഴക്കിയത് കൊണ്ടു കാര്യമില്ല.
ശിക്ഷ വാങ്ങി കുറ്റവാളിക്ക് കൊടുക്കുന്നതിലല്ല, കുറ്റ കൃത്യങ്ങള്‍ക്ക് ഇരയാക്കപെടുന്ന അവസ്ഥ ഇല്ലാതക്കുന്നതിലാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്. ഇടതു ഭരണകാലത്ത് ആഭ്യന്തരമന്ത്രിയുടെ ഇടപെടലാണ് ഗോവിന്ദ ചാമിയുടെ ശിക്ഷ വാങ്ങി കൊടുത്തതെന്ന് പറഞ്ഞ് അവകാശവാധമുന്നയിക്കുന്നവര്‍ തങ്ങളുടെ ഭരണ കാലത്ത് നടന്ന മറ്റു കുറ്റ കൃത്യങ്ങളില്‍ എത്രഎണ്ണത്തില്‍ പ്രതികളെ ശിക്ഷിക്കുന്നതിലും, കുറ്റ കൃത്യങ്ങള്‍ അന്യമാക്കുന്നതിലും മികവു പുലര്‍ത്തി എന്ന് കൂടി പറയുന്നത് നന്നായിരിക്കും. കുറ്റ ക്രിത്യങ്ങളുടെയും, കുറ്റവാളികളുടെയും കാര്യത്തില്‍ പോലും രാഷ്ട്രീയ-അവകാശ വാദവും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിക്കപെടുന്ന ജനാധിപത്യ ക്രമത്തില്‍ ഇത്തരം അവകാശവാധങ്ങളല്ല സമൂഹത്തിനു വേണ്ടത്, ക്രിമിനലുകള്‍ക്ക് വളമെകുന്ന സാമൂഹിക ചുറ്റുപാട് അന്യമാക്കി വ്യക്തികള്‍ക്ക് സുരക്ഷിതമെകുന്ന അവസ്ഥ സൃഷ്ടിക്കുയാണ് ഭരണകൂടവും, നിയമവും ചെയ്യേണ്ടത്.
കുറ്റവാളിക്ക് അവരര്‍ഹിക്കുന്ന ശിക്ഷ നല്കുമ്പോള് ഇരകളുടെ മനുഷ്യാവകാശം മറന്നു കൊണ്ടു കുറ്റവാളിയുടെ മനുഷ്യാവകാശത്തെ കുറിച്ച് മാത്രം വാചാലമാകുന്നവര്‍ കുറ്റ കൃത്യങ്ങള്‍ക്ക് വളം ചെയ്തു കുറ്റവാളികളെ വളര്‍ത്തുകയാണ്. ശക്തമായ ശിക്ഷകളിലൂടെ മാത്രമേ എല്ലാവരുടെയും മനുഷ്യാവകാശം സംരക്ഷിക്കപെടുകയുള്ളൂ. സ്ത്രീ സമൂഹത്തിന്റെ രക്ഷക്കും, അവരുടെ മനുഷ്യ അവകാശത്തിനും ഇരകളുടെ കണ്ണിലൂടെ സമൂഹം ആവശ്യപെടുന്നതും അത് തന്നെയാണ് !

2 അഭിപ്രായങ്ങൾ:
നല്ല പോസ്റ്റ് നാജ്, പറഞ്ഞത് ശരിയാണ്. അയാള്‍ ഇതിനു മുന്‍പ് ചെയ്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചിട്ടും വീണ്ടും കൂടുതല്‍ ക്രൂരനാവുകയാണ് ചെയ്തത് ! അങ്ങനെയെങ്കില്‍ ആദ്യം ചെറിയ ചെറിയ ശിക്ഷകള്‍ അനുഭവിച്ചു നമ്മുടെ ജയിലുകളില്‍ നിന്നും പുറത്തിറങ്ങുന്ന അനേകായിരങ്ങള്‍ കൂടുതല്‍ ആക്രമണങ്ങള്‍ ചെയ്യാന്‍ മനസ് പാകമാക്കിയിരിക്കും !! ആലോചിച്ചാല്‍ പേടിയാവും... ഏതായാലും സൌമ്യ കേസിന്റെ വിധി ആശ്വാസകരമാണ്...
കുറ്റവാളി ശിക്ഷ കഴിഞ്ഞു വീണ്ടും കുറ്റ കൃത്യങ്ങളില്‍ ഏര്‍പെടുന്നത് ഗൌരവമായി കണ്ടേ പറ്റൂ.
ശിക്ഷയുടെ കാലവധിയല്ല, വ്യക്തിയുടെ മാറ്റമാണ് ഒരു കാലാവധിയെ നിര്‍ണയിക്കുമ്പോള്‍ നിയമം പരിഗണിക്കേണ്ട ഘടകങ്ങളില്‍ ഒന്ന്. ശിക്ഷ കൊണ്ടു മാറ്റമൊന്നും ഇല്ലാതെ, ശിക്ഷ കഴിഞ്ഞു കുറ്റ കൃത്യങ്ങളില്‍ എര്പെടുന്നൂ എങ്കില്‍ റീ-കാള്‍ ചെയ്യുന്ന സംവിധാനം ഉണ്ടാകനമെന്നല്ലേ ഇത്തരം ക്രൂരതകള്‍ ആവശ്യപെടുന്നത് !!
ലിപി, അഡ്വക്കേറ്റ് എന്ന നിലയില്‍ യു ഹാവ് സംതിംഗ് ടു റിസേര്‍ച് ഫോര്‍ എ തീസിസ് !!!
താങ്ക്സ് ഫോര്‍ യുവര്‍ ഓള് കമന്റ്സ് !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ