22 ഫെബ്രുവരി 2012

ഏത് മുടിയും കത്തിച്ചാല്‍ കത്തും !


ഏത് മുടിയും കത്തിച്ചാല്‍ കത്തും ! പിണറായി മറ്റാരേക്കാളും സിംപ്ള്‍ ആയി വെടി പൊട്ടിച്ചു ! പൊട്ടിച്ചാല്‍ കുറച്ചു വോട്ടു ചിതറി തെറിക്കും എന്നറിഞ്ഞു തന്നെയാണ് 
താന്‍ അറിഞ്ഞ (കുല്ലുമന്‍ അലൈഹാ ഫാന്‍)  ഈ പ്രാപഞ്ചിക നിയമം (യൂണിവേഴ്സല്‍ ട്രുത്ത്) പിണറായി വിളിച്ചു പറഞ്ഞത് ! പിണറായി വിളിച്ചു പറഞ്ഞ ആ സത്യം" മുടിയുല്ലവര്‍ക്കും " അറിയാം. അത്‌ കൊണ്ടാണല്ലോ അത്‌ തീയിലേക്ക് അടുപ്പിക്കാതിരിക്കുന്നത്.  പ്രവാചകന്റെ മുടി കത്തില്ലെന്നു അനുയായികള്‍ക്ക് മുമ്പില്‍  പറഞ്ഞെങ്കിലും എങ്ങിനെ ഈ മുടിയെ വിശ്വസിക്കും ! മുടിയെങ്ങാന്‍ കത്തി പോയാല്‍ ! കത്തിച്ചു കൊണ്ടു ദിവ്യത്തം കാനിക്കതിരിക്കുന്നതാണ് ഈ മുടിയെ ഇപ്പോഴും ശ്വാസം മുട്ടിക്കുന്നത്‌ !   ഈ പ്രാപഞ്ചിക സൃഷ്ടാവും, ലോക പ്രവാചകനും വിശ്വാസത്തില്‍ ഉണ്ടെങ്കിലും ഈ മുടിയെ വിശ്വസിച്ചു എങ്ങിനെ കത്തിച്ചു കാണിക്കും എന്ന ധര്മസന്ഘടത്തില്‍  ആണ് മുടി കൊണ്ടു വന്നവര്‍ ! എല്ലാവരും ഉന്തി തള്ളിയീട്ടും, പലതും പറഞ്ജീട്ടും   മുടിയും, കാന്തപുരവും തമ്മില്‍ തീ കൊടുക്കാതിരിക്കാന്‍ മാത്രം അകലം പാലിക്കുന്നതിന്റെ ഗുട്ടന്‍സ് കോടികള്‍ക്ക് മാത്രമേ അറിയൂ ! 
മുടി അങ്ങിനെയാണ് ! കത്തിച്ചാല്‍ കത്തും ! കത്തിക്കണ്ട, അടുത്ത് കൂടി തീയുടെ ചൂട് തട്ടിയാല്‍ മതി, അതിന്റെ ഭാവം മാറും ! അത്‌ പിണറായിക്കും കാന്തപുരത്തിനും അറിയാം! എല്ലാവര്ക്കും അറിയാം ! രാഷ്ട്രീയക്കാര്‍ മത കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട എന്ന് പറഞ്ഞു  പിണറായിയുടെ അസ്ഥാനത്തുള്ള വെടിക്ക് മേല്‍ കാന്തപുരം വെള്ളമോഴിചെങ്കിലും  എത്ര വെള്ളമോഴിച്ചാലും പിണറായി കത്തുമെന്ന പറഞ്ഞ മുടി ജാതി മത ഭേദമാന്ന്യേ സമൂഹത്തിന്റെ മനസ്സില്‍ ഉണ്ടാവും. പിണറായി പറഞ്ഞ അഭിപ്രായം രാഷ്ട്രീയം അല്ലെന്നിരിക്കെ അതിന് പ്രായോഗികമായി മറുപടി കൊടുക്കേണ്ട ബാധ്യത മുടിക്കാര്‍ക്കാണ്. പിണറായി മതത്തെ കുറിച്ച്, ഇസ്ലാമിനെ കുറിച്ച് പഠിക്കണ്ട എന്ന് പറയാനും, അറിഞ്ഞതിനെ കുറിച്ച് അഭിപ്രായം പറയണ്ട എന്ന് പറയാനും , മതം എന്ന് കേട്ടാല്‍ ചെവി പൊത്തണമെന്ന്   പറയാനും, മാര്കിസ്ടുകാര്‍ മാര്കിസ്ടുകാരായി ജീവിച്ചാല്‍ മതി എന്ന താല്പര്യം  പ്രവാചകന്റെ അനുയായി എന്ന നിലയില്‍ തന്നെ  പ്രവാചക വിരുദ്ധമാണ്. മാര്കിസ്ടുകാര്‍ ബിരിയാണി കഴിക്കരുതെന്നും കഴിക്കുന്ന ഭക്ഷണം മാര്‍കിസ്റ്റു ഭക്ഷണവും, ചിന്തിക്കുന്നത് മാര്‍കിസ്റ്റു ചിന്തയുമായിരിക്കണം എന്ന് പറയുന്ന പോലെയാണത്.  ഉമര്‍, ഉമര്‍ (റ) ആയതിനു  ഉമര്‍ (റ) വിന്റെ ചരിത്രം സാക്ഷി ! 

ഒരു വിശ്വാസി എന്ന നിലയില്‍ താന്‍ ദിവ്യമെന്നു  ഉറച്ചു വിശ്വസിക്കുന്ന മുടി കത്തു മെന്നു കട്ടായം പറയുന്ന സഖാവിനു മറുപടി മുടി കയ്യില്‍ കൊടുത്തുകൊണ്ടാണ് പറയേണ്ടിയിരുന്നത്."തീപ്പെട്ടി ഉണ്ടോ സഖാവേ, ഈ മുടി കത്തിക്കാന്‍ ! ങ്ങക്ക് സംശയുന്ടെങ്കി ഞങ്ങടെ മുന്നി  വെച്ചു കത്തിച്ചു നോക്കിന്‍ ! കത്തൂല സഖാവേ ഞങ്ങടെ പ്രവാചകന്റെ മുടി ! ഇത് ഇങ്ങടെ ലാവ്ലിന്‍ മുട്യല്ല  കത്താന്‍" !!  മുടി-വിമതര്‍ക്കൊപ്പം മാര്കിസ്ടുകാരെ കൊണ്ടും തക്ബീര്‍ വിളിപ്പിക്കാനുള്ള  ആ സുവര്‍ണ അവസരവും "മതപാടു" വരുത്തുമെന്ന്  പറഞ്ഞു പാഴാക്കി !

ഒറിജിനല്‍ ഒക്കെ പോയി എല്ലാം ചൈനീസ് ആയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തങ്കമാണോ, പറക്കാട്ടാണോ എന്നപോലെ   മുടിയുടെ ട്വേന്റിഫോര്‍ കാരറ്റ് നോക്കേണ്ടത് കൊണ്ടുവന്നവര്‍ തന്നെയാണ് !
അത്‌ കുപ്പിയില്‍ ആക്കുന്നതിനു മുമ്പ് ഒരു തീപെട്ടിയെടുത്ത് കത്തിച്ചു നോക്കി, കത്തിയില്ലെങ്കില്‍ യൂറേക്കാ പറഞ്ഞു നാലാള്‍ കാണെ, മാലോകര്‍ കാണെ വിളിച്ചു പറയുകയായിരുന്നെങ്കില്‍ മുടി റിബല്സിനു പുറമേ പിണറായിയുടെ കരിനാക്ക് വരില്ലായിരുന്നു. ഇതിപ്പോ നാടായ നാടൊക്കെ പാട്ടായി ! കാണാന്‍ പോകുന്ന പൂരം എന്താണെന്ന് കാന്തപുരം കാണിക്കട്ടെ ! കാത്തിരിക്കാം !
_____________________
ഒരു കംമെഴ്സിയാല്‍ ബ്രേക്ക് ! 
നെടുമുടി മന്ത്രവാധിയായ ആ സിനിമ രംഗം ഓര്‍മവരുന്നു. ജഗതിയുടെ വീടിന്റെ ഉമറത്തു കുടത്തില്‍ കൂടോത്രം കുഴിച്ചിട്ടത് ആരാണെന്ന് കണ്ടുപിടിക്കാന്‍ മന്ത്രവാധിയെ വരുത്തി ! തങ്ങളെ നശിപ്പിക്കാന്‍ ഇന്നസെന്റ് ചെയ്ത പണിയാണെന്നു കരുതി മന്ത്രവാദി ഇപ്പോള്‍ ഇന്നസെന്റിനെ കൊണ്ടു കുറ്റം സമ്മതിപ്പിക്കും എന്ന് ശ്വാസമടക്കി നില്‍ക്കുകയാണ് ജഗതി അടക്കമുള്ള മറ്റുള്ളവര്‍. മന്ത്രിച്ച തേങ്ങാ താന്‍ നിലത്തെറിഞ്ഞു പൊട്ടിക്കും, ആ സമയം ചെയ്തയാളുടെ തല അതുപോലെ പിളരും, അതുകൊണ്ട് എറിഞ്ഞു പൊട്ടിക്കുന്നതിനു   മുമ്പ്  ചെയ്തയാളോട് സത്യം പറയാന്‍ മന്ത്രവാദി ആവശ്യപെട്ടു തേങ്ങാ ഇപ്പൊ ഏറിയും എന്ന്  ഓങ്ങി ഓങ്ങി നില്‍ക്കുന്നു. പക്ഷെ ഇന്നസെന്റ് അനങ്ങുന്നില്ല ! മറ്റുള്ളവര്‍ ഇന്നസെന്റിന്റെ തല പൊട്ടുന്നത് കാണേണ്ടി വരുമല്ലോ എന്ന പേടിയില്‍ നില്‍ക്കുകയാണ് ! ക്ഷമകെട്ട ജഗതി മന്ത്ര വാദിയുടെ കയ്യില്‍ നിന്നും താങ്ങ തട്ടിപറിച്ചു നിലത്തെറിഞ്ഞു ! തേങ്ങാ പൊട്ടിയ ശബ്ദം എല്ലാരും കേട്ടു  കണ്ണ് പൊത്തി ! പതുക്കെ കണ്ണ് തുറന്നു ഇന്നസെന്റിനെ നോക്കി ! 
ഇന്നസെന്റ് ഒന്നും സംഭവിക്കാതെ  പൊട്ടി ചിരിക്കുന്നു ! എവിടടോ തേങ്ങാ പൊട്ടിയാല്‍ തലപോട്ടുമെന്നു താന്‍ പറഞ്ഞിട്ട് എന്ന് ഒച്ചവെച്ചു ജഗതി മന്ത്രവാധിയെ തല്ലാന്‍ ഓടിക്കുന്നു ....
__________________
ശിഷ്ടം : "പ്രവാചകന്റെ വാക്കുകല്‍ക്കാന് പ്രാധാന്യം ! എന്നാല്‍ വാക്കുകള്‍ക്കു വേണ്ട പ്രാധാന്യം കിട്ടുന്നുണ്ടോ ? അത്‌ പറയാന്‍ ഞാനില്ല"(പിണറായി) 
മുസ്ലീംകള്‍ക്ക് പോലും  അറിയാത്ത ആ വസ്തുത മാര്കിസ്ടാനെങ്കിലും  പിണറായിക്ക്  മനസ്സിലായല്ലോ. ആ പ്രാധാന്യം പ്രയോഗ തലത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍  മാര്‍കിസത്തിനു വോട്ടു നല്‍കി ആനുകൂല്യങ്ങള്‍ നെടുമായിരുന്നോ. തിരിച്ചല്ലേ  ആകേണ്ടിയിരുന്നത് ?? (പ്രവാചക ചരിത്രം സാക്ഷി!)

28 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

you said it...well done.

അജ്ഞാതന്‍ പറഞ്ഞു...

പ്രചാചകന്റെ തിരുശേഷിപ്പുകൾ വേസ്റ്റാണെന്നാണോ ജാഹിലേ നീ വാദിക്കുന്നത് ?

സീറോ അവദയുടെയും പിണറായിയുടെയും വിശ്വാസം പറഞ്ഞു...

സീറോ അവദയുടെയും പിണറായിയുടെയും വിശ്വാസം തന്നെയാണോ താങ്കള്‍ക്കും? എങ്കില്‍ എല്ലാ മുക്കൂട്ടു മുന്നണികളുടെയും ശര്രിനെതോട്ടു ഈസമുദായത്തെ അള്ളാഹു കത്ത് രക്ഷിക്കുമാറാകട്ടെ (ആമീന്‍)

..naj പറഞ്ഞു...

മുടി ഗവേഷകര്..

..naj പറഞ്ഞു...

അജ്ഞാതന്‍: "പ്രചാചകന്റെ തിരുശേഷിപ്പുകൾ വേസ്റ്റാണെന്നാണോ ജാഹിലേ നീ വാദിക്കുന്നത് ?"
__________________________
എനിക്കങ്ങിനെ അഭിപ്രായമില്ല! പ്രവാചകന്റെ മുടിയാണെങ്കില്‍ കത്തില്ല എന്ന വസ്തുത തന്നെയാണ് അത്തരമൊരു ആധികാരികമായ പരീക്ഷണത്തെ മുടി ആവശ്യപെടുന്നത്. അല്ലെകില്‍ അങ്ങിനെയൊരു bis ഹാള്‍മാര്‍ക്ക് സ്കൈലിനെ കുറിച്ച് അറിയിക്കേണ്ടതില്ല.
650 കോടിയോളം വരുന്ന മനുഷ്യരുടെ മുടി ഈ കാലത്ത് ലോകത്തിലെ പല ബാര്‍ബര്‍ ഷോപ്പിലൂടെയും അല്ലാതെയും മുറിച്ചു മാറ്റപെടുന്ന അവസ്ഥയിലും, വിശ്വാസത്തിന്റെ പേരില്‍ പല തട്ടിപ്പുകളും പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും, അത്‌ ബാര്‍ബര്‍ ഷാപ്പിലെ കത്തുന്ന മുടിയല്ല, പ്രവാചകന്റെതാണ് ഈ മുടി എന്ന് കാന്തപുരം വിശ്വസിക്കുന്നു എങ്കില്‍ അദ്ദേഹം അതിന് സ്വയം തയ്യാരാകെണ്ടാതുണ്ടായിരുന്നു.
മുടി പ്രവാചകന്റെതാനെങ്കില്‍ അത്‌ കത്തുകയില്ലെന്ന വിശ്വാസത്തെ, അത്തരമൊരു പരീക്ഷണത്തിന്‌ ഇതുവരെയും തയ്യാറാകാതെ അതിന് പുറം തിരിഞ്ഞു നിന്നു പരിഹാസ്യമാക്കിയ കാന്തപുരം ആണ് പിണറായിയെ കൊണ്ടും, പൊതു സമൂഹത്തെ കൊണ്ടും ഇങ്ങിനെയൊരു അഭിപ്രായ പ്രകടനതിലേക്ക് എത്തിച്ചത് !!പരീക്ഷണത്തിലൂടെ ആധികാരികത തെളിയിക്കാതെ, യഥാര്‍ത്ഥ മുടിയെയും, അതിലൂടെ പ്രവാചകനെയും പരിഹാസ്യമാക്കുന്നു എന്നതാണ് ഇതിന്റെ വക്താക്കള്‍ ചെയ്തത് !

പ്രവാചകന്റെ മുടി കത്തിച്ചു നോക്കിയാലെ കത്തുകയില്ലെന്ന് അറിയൂ. കത്തിച്ചു നോക്കാതെ അത്‌ കത്തുകയില്ലെന്ന് ആരും പറയേണ്ടതില്ല.
മുക്ക് പണ്ടം കാണിച്ചു ഇത് സ്വര്‍ണം ആണ് എന്ന് , പറയുന്നത് വിശ്വസിച്ചാല്‍ മതി, മാറ്റ് പരിശോധിക്കേണ്ടതില്ല എന്ന് പറയുന്നയാളെ/പറയുന്ന സമൂഹത്തെ എന്ത് പേര് വിളിക്കും എന്ന് താങ്കള്‍ സ്വയം പരിചയപെടുതിയത്തിനു നന്ദി !!

prachaarakan പറഞ്ഞു...

കാന്തപുരത്തിന്റെ കയ്യിലുള്ളത് ഒറിജിനല്‍ അല്ല എന്നാണല്ലോ വാദം. എസ്.കെ കാരുടെ പക്കല്‍ ഒറിജിനല്‍ ഉണ്ടെന്ന് പറയുന്നു,. കാന്തപുരവും അതില്‍ സംശയം പ്രകടിപ്പിക്കുന്നില്ല.. അപ്പോള്‍ പിണറായി സഖാവിനു കത്താത്ത കേശം പരീക്ഷണത്തിനു എസ്.കെ കാര്‍ കൊടുക്കട്ടെ.

പ്രവാചകന്റെ വാക്കുകള്‍ മുസ്‌ലിംകള്‍ എടുക്കുന്നുണ്ടൊ എന്ന പിണറായിയുടെ സംശയം ശരിയാണ്‌.. നാജിനെ പ്പോലുള്ളവര്‍ പ്രവാചകന്റെ വാക്കുകള്‍ തള്ളിക്കളയുകയാണല്ലോ...!

ഹജ്ജത്തുല്‍ വിദാഇല്‍ പുന്നാര നബി മുഹമ്മദ് മുസ്തഫ തങ്ങള്‍ തന്റെ മുടി മുണ്ഡനം ചെയ്ത് 'ഇഖ്സിമൂ ബൈനന്നാസ്' എന്ന് അഥവാ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്പിച്ചത് എന്തിനായിരുന്നു എന്ന് മാത്രം നാജ് പറയുക

കാന്തപുരം വിരോധികളുടെ കൂടെ കൂടുമ്പോള്‍ മുഹമ്മദ് നബി തങ്ങളെയും ആസാറുകളെയും തള്ളിപ്പറയാന്‍ വരെ നിങ്ങള്‍ തയ്യാറാകുന്നു..
സ്വയം ചിന്തിക്കുക..

അല്ലാഹു നല്ല ബുദ്ധി നല്‍കട്ടെ

prachaarakan പറഞ്ഞു...

പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന്
ബർക്കത്തെടുക്കുന്നതിനെപറ്റി ഇസ്‌ലമിക അധ്യാപനം

..naj പറഞ്ഞു...

"ഹജ്ജത്തുല്‍ വിദാഇല്‍ പുന്നാര നബി മുഹമ്മദ് മുസ്തഫ തങ്ങള്‍ തന്റെ മുടി മുണ്ഡനം ചെയ്ത് 'ഇഖ്സിമൂ ബൈനന്നാസ്' എന്ന് അഥവാ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്പിച്ചത് എന്തിനായിരുന്നു"

പ്രചാരകന്‍,

ഹജ്ജത്തുല്‍ വദാ ഇല്‍ നബി മുടി വിതരണം ചെയ്തത്, ഓരോരുത്തരും കൊണ്ടു പോയി അസാറേ മസ്ജിദ് പണിയാന്‍ വേണ്ടിയല്ല. അവരും പ്രവാചകനും, സഹാബികളും, ഇനി വരുന്ന തലമുറകള്‍ക്ക് വേണ്ടിയും ഒരു ബന്ധം നിലനിര്‍ത്തുക എന്ന ലക്‌ഷ്യം മാത്രമാണ്. അതിനപ്പുറത്ത് യാതൊരു ലക്ഷ്യവും അതിനില്ല. ഉണ്ടെങ്കില്‍ അത്‌ കോടികള്‍ ചിലവഴിച്ചു പണിയുന്നത്തിനു അടിസ്ഥാനമാകുന്ന രീതിയില്‍ പറയുമായിരുന്നു. അതല്ലെങ്കില്‍ പ്രവാചകന്റെ ശരീരം വരെ ബരക്കതെടുക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം ഉണ്ടാകുമായിരുന്നു.ഖുലഫ -രാഷിടയില്‍ പോലും അതിന്റെ മാതൃകകള്‍ കാണുമായിരുന്നു. അസാറേ മസ്ജിദ് എന്ന് പ്രഖ്യാപിച്ചു കോടികളുടെ പള്ളി പണിയുന്നതിന്റെ പിറകില്‍ ചൂഷണം അല്ലാതെ മറ്റൊന്നുമല്ല എന്ന് അതിന് ചുറ്റുമുള്ള കെട്ടിട സമുച്ചയങ്ങള്‍ സ്വയം വിളിച്ചു പറയുന്നുണ്ട് !!

prachaarakan പറഞ്ഞു...

@naj

ബന്ധം നിലനിര്‍ത്താന്‍ മുടിയോ ?


അങ്ങിനെതന്നെ വെച്ചാലും നിങ്ങള്‍ക്കാ ബന്ദം വേണ്ടേ ?
എന്തിനു മുടിയെ തള്ളിപറയുന്നു ?

സഹോദരാ.. മുടികൊണ്ട് ,നബിയുടെ മറ്റ് ആസാറുകള്‍ കൊണ്ട് സഹാബത്ത് ബര്‍കത്തെടുത്തത് റിപ്പോറ്ട്ട് ചെയ്യപ്പെട്ടതിനെ പറ്റി എന്ത് പറയുന്നു.

അങ്ങീനെ തന്റെ ആസാറുകളുടെ ബര്‍കത്ത് തന്റെ ഉമ്മത്തിനു ലഭിക്കാനായാണ്‌ നബി തന്റെ തിരുകേശം വിതരണം ചെയ്തത്. അല്ലെന്ന് തെളിയിക്കാമോ ?

ഇപ്പോ നിരീശ്വര വാദിയുടെ കൈയ്യടി നേടാന്‍ ,കാന്തപുരം വിരോധം കൈമുതലാക്കി നിങ്ങള്‍ തള്ളിപ്പറയുന്നത് നിങ്ങളുടെ ഭാഷയില്‍ നബിയോടുള്ള ബന്ധമാണെന്ന് ഓര്‍മ്മയിരിക്കട്ടെ

prachaarakan പറഞ്ഞു...

><<അതല്ലെങ്കില്‍ പ്രവാചകന്റെ ശരീരം വരെ ബരക്കതെടുക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം ഉണ്ടാകുമായിരുന്നു. <<<


മുസ്ലിംകള്‍ 5 സമയയും നിസകാരത്തില്‍ ആ നബിക്ക് സലാം പറയുന്നു.. നബി മടക്കുമെന്ന വിശ്വാസത്തില്‍.. ആ ഭൗതിക ശരീരം ഉള്ള ഖബര്‍ ശരീഫ് സിയാറത്ത് ചെയ്യുന്നു ഒരു നോക്ക് കാണാന്‍.. അവിടുത്തേക്ക് സമര്‍പ്പിക്കാന്‍.. ബര്‍കത്തെടുക്കാന്‍.. അതിനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്.. ഇനിയും സൗകര്യം കൂട്ടികൊണ്ടിരിക്കുന്നു

..naj പറഞ്ഞു...

പ്രചാരകന്‍: "അങ്ങിനെതന്നെ വെച്ചാലും നിങ്ങള്‍ക്കാ ബന്ദം വേണ്ടേ ?
എന്തിനു മുടിയെ തള്ളിപറയുന്നു ?"

ആ മുടിയില്ലാതെ തന്നെ ഇക്കാലമത്രയും, ഇനിയും പ്രവാചകനെ സ്നേഹിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും കഴിയുന്നുണ്ട് ! ഈ മുടി ഇല്ലാതെ ഇത്രയും കാലം ജീവിച്ചു പോയവര്‍ നബിയെ സ്നേഹിച്ചു തന്നെയാണ് കടന്നു പോയത്.
ഇപ്പോള്‍ പ്രവാച്ചകന്റെത് എന്ന് പറഞ്ഞു കൊണ്ടു വന്ന മുടിയുടെ ആധികാരികതയില്‍ എല്ലാവര്ക്കും സംശയം ഉണ്ട്. അതിന് കാരണം അതുവെച്ചു പിരിവു നടത്തി പ്രവാചകന്റെ ലാളിത്യമാര്‍ന്ന മാതൃകാ ജീവിതത്തിനെ പോലും വെല്ലു വിളിക്കുന്ന രീതിയിലുള്ള കെട്ടിട സമുച്ചയങ്ങള്‍ ആണ്. അത്‌ കൊണ്ടു തന്നെ മുടിയുടെ ആധികാരികതയെങ്കിലും തെളിയിക്കപെടെണ്ടത് ഇസ്ലാമിക സമൂഹത്തിനു ആവശ്യമാണ്‌. അത്‌ ചെയ്യുന്നില്ലെങ്കില്‍ ആ മുടിയെ പോലും ഇതിന്റെ വക്താക്കള്‍ വിശ്വസിക്കുന്നില്ല എന്നാണ്. ഇനി ആരെങ്കിലും ആസാര്‍ എന്ന് പറഞ്ഞു പലതും വരും, അതിനെ യൊക്കെ കണ്ണടച്ച് വിശ്വസിച്ചാല്‍ കേരളമാകെ "ആസാരുകളെ" കൊണ്ടും, അന്ധ വിശ്വാസങ്ങളെ കൊണ്ടും നിറയും !
അങ്ങിനെ ബര്കത്തു കിട്ടാന്‍ കോടികള്‍ ചിലവഴിച്ചു പള്ളി പണിയാണോ, നിലവിലുള്ള ഏതെങ്കിലും പള്ളികളില്‍ ഒന്നില്‍ വെച്ചാല്‍ പോരെ !

..naj പറഞ്ഞു...

" തന്റെ ആസാറുകളുടെ ബര്‍കത്ത് തന്റെ ഉമ്മത്തിനു ലഭിക്കാനായാണ്‌ നബി തന്റെ തിരുകേശം വിതരണം ചെയ്തത്. അല്ലെന്ന് തെളിയിക്കാമോ"
_______________
ഇതൊക്കെ വലിയ വായില്‍ വിളിച്ചു കൂവുമ്പോള്‍ ഇത്രയും ""ഈ ആസാര്‍ ""ബര്കത്തു കൊടുക്കാതെ എവിടെ ഇരിക്കുകയായിരുന്നു ??
ഇപ്പോഴാണോ ബോധം വന്നത് ! ബരകത്തു കിട്ടി എന്ന ഹദീസ് വെച്ചു ഒരു ഹോള്‍ സെയില്‍ ബരകത്തു കേന്ദ്രത്തിനു പ്ലാന്‍ വരച്ചു ഇരിക്കുകയായിരുന്നോ !! വെറുതെ വല്ലതും വിളിച്ചു പറയല്ലേ !

prachaarakan പറഞ്ഞു...

നിങ്ങള്‍ക്ക് മറുപടിയില്ല എന്ന് ഈ തെരുവു പ്രസംഗം കൊണ്ട് മനസിലായി .. നിര്‍ത്തുന്നു..

പിന്നെ നിങ്ങള്‍ എഴുതി.. >>> അതിന് കാരണം അതുവെച്ചു പിരിവു നടത്തി പ്രവാചകന്റെ ലാളിത്യമാര്‍ന്ന മാതൃകാ ജീവിതത്തിനെ പോലും വെല്ലു വിളിക്കുന്ന രീതിയിലുള്ള കെട്ടിട സമുച്ചയങ്ങള്‍ ആണ് <<


പിരിവ് നടത്തല്‍ അനിസ്ലാമികമാണോ ? വലിയ പള്ളി ഉണ്ടാക്കല്‍ അനിസ്ലാമികമാണോ ?
എങ്കില്‍ ആദ്യം നിങ്ങളുടെ വഹാബി പ്രസ്ഥാനത്തിനു സാധീനമുള്ള സൗഉദിയിലെ മദീനയിലെ പള്ളി യെ പറ്റി എന്ത് പറയുന്നു

നിങ്ങളുടെ പ്രശനം അതൊന്നുമല്ല. കാന്തപുരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുക.. അതിനു നിങ്ങളെകൊണ്ട് ആവില്ല .. ഇന്‍ശാ അല്ലാഹ്

..naj പറഞ്ഞു...

പ്രചാരകന്‍ : 1. പിരിവ് നടത്തല്‍ അനിസ്ലാമികമാണോ ?

അല്ല പ്രചാരകന്‍ ! പക്ഷെ ""മുടിവെച്ചു"" പിരിവു നടത്തുന്നതിന് തെളിവ് തരുമോ ??

2. വലിയ പള്ളി ഉണ്ടാക്കല്‍ അനിസ്ലാമികമാണോ ?

അല്ല പ്രചാരകന്‍ ! മുടി വെക്കാന്‍ പള്ളി പണിയുന്നത് പ്രവാചകനില്‍ മാതൃക കാണിക്കൂ.

3. എങ്കില്‍ ആദ്യം നിങ്ങളുടെ വഹാബി പ്രസ്ഥാനത്തിനു സാധീനമുള്ള
സൗഉദിയിലെ ""മദീനയിലെ പള്ളി"" യെ പറ്റി എന്ത് പറയുന്നു ?

മദീനയിലെ പള്ളി മുടി വെക്കാന്‍ പണിതതാണോ ? അത്‌ ജനങ്ങളുടെ കയ്യില്‍ നിന്നും മുടി കാണിച്ചോ, മറ്റു രീതിയിലോ അറബികളില്‍ നിന്നും പിരിപ്പിച്ചു പണിതതാണോ ? ബന്ടാരം വെച്ചു നേര്ച്ച പൈസ കളക്റ്റ് ചെയ്തു പണിതതാണോ ??

ദാരിദ്ര്യം കൊണ്ടു പൊരുതി മുട്ടുന്ന കേരളത്തില്‍, ജീവിക്കാന്‍ വകയില്ലാതെ അറബ് മണലാരണ്യത്തില്‍ ജീവിതം ഹോമിക്കുന്നവരുടെ നാടായ കേരളത്തില്‍ ഈ കോടികള്‍ പിരിപിച്ചു പള്ളി പണിതു മുടി വെക്കുന്നത് അനിസ്ലാമികം തന്നെ ! സംശയമുണ്ടെങ്കില്‍ "ആ ദരിദ്ര വിഭാഗത്തിനോട് " ഈ കോടികള്‍ കാണിച്ചു ചോദിക്ക് !!

prachaarakan പറഞ്ഞു...

>>> പക്ഷെ ""മുടിവെച്ചു"" പിരിവു നടത്തുന്നതിന് തെളിവ് തരുമോ ?? <<

മുടി വെച്ച് കാന്തപുരം പിരിവ് നടത്തിയിട്ടില്ല പള്ളിയുണ്ടാക്കാനാണ്‌ പിരിവ്.. അതും ആരെയും നിര്‍ബന്ധിപ്പിച്ചല്ല. ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കാം. മുടിവെച്ച് വെള്ളം വിറ്റ് കാശ് പിരിച്ചത് നിങ്ങളുടെ നേതാവ് കാസിമിയാണ്‌... അതാണ്‌ ഇവിടെ കാണുന്നത്


>> മുടി വെക്കാന്‍ പള്ളി പണിയുന്നത് പ്രവാചകനില്‍ മാതൃക കാണിക്കൂ. >>

പള്ളിയുണ്ടാക്കുന്നത് നിസ്കരിക്കാനാണ്‌ .. അതോടു ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഹെറിട്ടേജ് മ്യൂസിയത്തിലാണ്‌ തിരുകേശം വെക്കുക. ഇനി പള്ളിയില്‍ തന്നെ വെച്ചാലും അത് തെറ്റാണെന്ന് വരില്ല . (പ്രവാചകന്റെ പള്ളിയിലാണ്‌ മുടി മാത്രമല്ല. ആ മഹനീയ ശരീരം മുഴുവനായുള്ളത് എന്ന് കൂടി ഓര്‍ക്കുക )


>>> മദീനയിലെ പള്ളി മുടി വെക്കാന്‍ പണിതതാണോ ? അത്‌ ജനങ്ങളുടെ കയ്യില്‍ നിന്നും മുടി കാണിച്ചോ, മറ്റു രീതിയിലോ അറബികളില്‍ നിന്നും പിരിപ്പിച്ചു പണിതതാണോ ? ബന്ടാരം വെച്ചു നേര്ച്ച പൈസ കളക്റ്റ് ചെയ്തു പണിതതാണോ ?? >>>


ആരാണങ്ങിനെ പറയുന്നത് ? അവിടെ റസൂലുല്ലാന്റെ തിരുശരീരം മുഴുവനായുള്ളതിനാലാണ്‌ പള്ളി ഇങ്ങിനെ വിപുലമായി മാറുന്നത്.. അല്ലാതെ മറ്റൊരു കാരണവുമല്ല. പിന്നെ പിരിവ് എടുത്താലും എടുത്തില്ലെങ്കിലും. അതൊരു വിഷയമല്ല. പല കാര്യങ്ങള്‍ക്കും അല്ലാടെ റസൂല്‍ പിരിവെടുത്തിട്ടുണ്ട് പള്ളിക്ക് പിരിവ് എടുക്കരുത് എന്ന് കല്പിച്ചുമില്ല.



>>>ദാരിദ്ര്യം കൊണ്ടു പൊരുതി മുട്ടുന്ന കേരളത്തില്‍, ജീവിക്കാന്‍ വകയില്ലാതെ അറബ് മണലാരണ്യത്തില്‍ ജീവിതം ഹോമിക്കുന്നവരുടെ നാടായ കേരളത്തില്‍ ഈ കോടികള്‍ പിരിപിച്ചു പള്ളി പണിതു മുടി വെക്കുന്നത് അനിസ്ലാമികം തന്നെ ! സംശയമുണ്ടെങ്കില്‍ "ആ ദരിദ്ര വിഭാഗത്തിനോട് " ഈ കോടികള്‍ കാണിച്ചു ചോദിക്ക് !! <<<


കേരളത്തിന്റെ മാത്രമല്ല , ഹരിയാന, ബംഗാള്‍, ആന്‍ഡ്രപ്രദേശ്..അങ്ങ കാശ്മീര്‍ വരെ കാന്തപുരത്തിന്റെ കാരുണ്യ ഹസ്തം നീളുന്നു. മര്‍കസ് ചെയ്യുന്ന ജിവകാരയ്ണ്യ പ്രവര്ത്തനത്തിന്റ 100 ല്‍ ഒന്ന് ചെയ്യ്യൂ.. എന്നീട്ടാവാം ഈ കള്ളക്കരച്ചില്‍

..naj പറഞ്ഞു...

""അങ്ങ കാശ്മീര്‍ വരെ കാന്തപുരത്തിന്റെ കാരുണ്യ ഹസ്തം നീളുന്നു"".
__________
പിരിപ്പിച്ചു കാരുണ്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടില്ല, മാതാ അമ്രുധാനന്ദ ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ലോകമൊട്ടുക്കും ചെയ്യുന്നുണ്ട്. അവിടെയും ഒരു വിശ്വാസമാണ് മറ !. സുനാമി എന്ന് കേട്ടപ്പോള്‍ കോടികള്‍ ആണ് പിരിവിലൂടെ ഭൌതിക സംഘടനകള്‍ക്ക് വരെ ലഭിച്ചത് ? പിന്നെയാണോ സ്വര്‍ഗ്ഗത്തിന്റെ പേര് പറഞ്ഞാല്‍ വിശ്വാസികള്‍ കൊടുക്കാതിരിക്കുന്നത്. പ്രവാചകന്റെ കാരുണ്യത്തിന്റെ മാതൃക അതല്ല !! പിന്നെ പ്രവാചകന്‍ നമസ്കരിച്ച മദീന പള്ളി ,അവിടെ ഇപ്പോഴും നമസ്കരിച്ചു കൊണ്ടിരിക്കുന്ന, ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നും വരുന്നവര്‍ മക്ക സന്ദര്‍ശിക്കുമ്പോള്‍ മദീന സന്ദര്‍ശിക്കുന്ന, ബാഹുല്യം മൂലമാണ് സൗകര്യം കൂട്ടുന്നത്‌. അതൊന്നും ഈ മ്യൂസിയമെന്നും, അസാര്‍ മസ്ജിടെന്നും പറഞ്ഞു പിരിപ്പിച്ചു പണിയുന്നത്തിനു ഒരു ന്യായീകാരണമേ അല്ല.
മുടിയെ അനുകൂലിച്ചു സംസാരിക്കുന്നതാണ് പ്രവാചക സ്നേഹമെന്ന് വരുത്തി തീര്‍ത്തു അന്ധ വിശ്വാസത്തിന്റെ ആള്‍ രൂപങ്ങള്‍ ഇസ്ലാമിനെ വികലമാക്കുന്നു എന്നതാണ് ഈ മുടി കളിയിലൂടെ നടക്കുന്നത് ! യഥാര്‍ത്ഥ പ്രവാചക സ്നേഹികള്‍ക്ക് ഇതിനെതിരെ ശബ്ടിക്കാതിരിക്കാന്‍ കഴിയില്ല.

prachaarakan പറഞ്ഞു...

പിരിവ് അനിസ്ലാമികമല്ല എന്ന് താങ്കൾ മുന്നെ സമ്മതിച്ചല്ലോ. ദിനിന്റെ കാര്യങ്ങൾ നബി തങ്ങൾ പിരിച്ചിട്ടു തന്നെയാണ് നടത്തിയിരുന്നത് സഹോദരാ..

കാന്തപുരം പിരിച്ചിട്ട് ചെയ്യുന്നു. നിങ്ങൾക്കെന്തേ ചെയ്യാൻ പറ്റുന്നില്ല ??

കോഴിക്കോട് മാത്രം കാന്തപുരം 30 പള്ളികൾ നിർമ്മിച്ചിട്ടുണ്ട്..
അത് പോലെ ഡൽഹിയിലും ,യു.പി. യിലും, ഗുജറാത്തിലും വരെ.. അതൊക്ക് ഒന്ന് കണ്ണ് തുറന്ന് കാണുക..

പിന്നെ നിങ്ങളുടെ പ്രവാചക സ്നേഹം.. അതിനെ പറ്റി കൂടുതൽ പറയണ്ട

..naj പറഞ്ഞു...

പ്രചാരകന്‍,
താങ്കളുടെ വര്‍ത്തമാനം കേട്ടാല്‍ പ്രവാചകന് പള്ളി പണിയല്‍ മാത്രമായിരുന്നു ജോലി എന്നും, മുല്ലയായി നടക്കലായിരുന്നു പണി എന്നും തോന്നും. പ്രവാചകന്‍ പൊതു സമൂഹത്തില്‍ തുല്യതയില്ലാത്ത വ്യക്തിത്വതിനുടമയായിരുന്നു. ഈ മുടിയിലൂടെ ആ പ്രവാചകനെ സമൂഹത്തില്‍ പൌരോഹിത്യവല്‍ക്കരിക്കുക മാത്രമാണ് ചെയ്യുന്നത്.
പിരിപ്പിക്കാന്‍ ഒരു കമ്മിറ്റിയും, ഒരു സംഘടനയും, എന്തെങ്കിലും ഒരു വിശ്വാസത്തിന്റെ അടിത്തറയും ഉണ്ടെങ്കില്‍ ആര്‍ക്കും പിരിപ്പിക്കാം. (സമൂഹത്തില്‍ ഒന്ന് നോക്കുക !) എനിക്കെന്തു കൊണ്ട് കഴിയുന്നില്ല എന്നാ ചോദ്യം തന്നെ അതിനാല്‍ അപ്രസക്തമാണ്.
ഞാന്‍ വ്യക്തമായി മറുപടി നല്കിയീട്ടും, പറഞ്ഞത് തന്നെ വളച്ചും തിരിച്ചും, കുട്ടികളെ പോലെ താങ്കള്‍ പറയുന്നത് മറ്റൊന്നും ന്യായീകരിക്കാന്‍ ഇല്ലാതതിനലാണോ ??

prachaarakan പറഞ്ഞു...

>>താങ്കളുടെ വര്‍ത്തമാനം കേട്ടാല്‍ പ്രവാചകന് പള്ളി പണിയല്‍ മാത്രമായിരുന്നു ജോലി എന്നും, മുല്ലയായി നടക്കലായിരുന്നു പണി എന്നും തോന്നും. <<


അല്ലാഹുവിന്റെ റസൂല്‍ / സഹാബത്ത് എവിടേയൊക്കെ പോയിട്ടുണ്ടോ അവിടെയൊക്ക് ആദ്യം പള്ളി പണി കഴിപ്പിക്കുക എന്നാതാണ്‌ ചെയ്തിരുന്നത്.. നിഷേധിക്കാനാവുമോ ? സഹാബത്ത് കേരളത്തിലും വന്ന് പള്ളി പണിതു.. നിഷേധിക്കാനാവുമോ ?
പള്ളി പണിയുന്നതിനെ എതിരിക്കുമ്പോള്‍ ഇതൊക്കെ ഒന്ന് ഓര്‍ക്കുക


>>ഈ മുടിയിലൂടെ ആ പ്രവാചകനെ സമൂഹത്തില്‍ പൌരോഹിത്യവല്‍ക്കരിക്കുക മാത്രമാണ് ചെയ്യുന്നത്. <<

അത് നിങ്ങളുടെ പുരോഹിതന്മാരുടെ ജല്പനം മാത്രം.. അത് വിലപ്പോവില്ല


ആരാണിവിടെ മറുപടിയില്ലാതെ ഉഴലുന്നതെന്ന് വ്യക്തമാണ്‌.. സ്വയം മേനി നടിച്ചിട്ട് കര്യമില്ല. സത്യം മനസിലാക്കാന്‍ ശ്രമിക്കുക

..naj പറഞ്ഞു...

""അല്ലാഹുവിന്റെ റസൂല്‍ / സഹാബത്ത് എവിടേയൊക്കെ പോയിട്ടുണ്ടോ അവിടെയൊക്ക് ആദ്യം പള്ളി പണി കഴിപ്പിക്കുക എന്നാതാണ്‌ ചെയ്തിരുന്നത്""
___________________________
പ്രവാചക കാലഘട്ടത്തില്‍ പള്ളി/കള്‍ ഉണ്ടായിരുന്നില്ല. ആ സാഹചര്യമാല്ലല്ലോ ഇന്നുള്ളത്. പള്ളികള്‍ വ്യാപകമായി ഉണ്ടായിട്ടും ഫര്‍ള് നമസ്കാരങ്ങള്‍ക്ക് പോലും രണ്ടു സഫ്ഫ്‌ തികയാത്ത സാഹചര്യത്തില്‍ ആണ് ഈ കാലഘട്ടം !!
എന്റെ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
"പ്രവാചക" ജീവിതം 23 വര്ഷം ഉണ്ടായിട്ടും വെള്ളത്തിലിട്ടു കുടിച്ചാല്‍, മുടി കൈവശം വെച്ചാല്‍ അനുഗ്രഹം കിട്ടുമെന്നും അറിയാതെ, അതൊക്കെ വെച്ചു പള്ളികള്‍ പണിയാതെ, അത്രയും കാലം തന്റെ മുടി നീക്കി ആ അനുഗ്രഹത്തെ ലോകത്തെ മനുഷ്യര്‍ക്ക്‌ തടഞ്ഞെന്നാണോ ദരിദ്ര നാരായണന്മാര്‍ ഉള്ള നാട്ടില്‍ ഇപ്പൊ കോടികള്‍ വെച്ചു പണിയുന്ന പള്ളിയുടെ വക്താക്കള്‍ പറയാതെ പറയുന്നത്.

ആര്‍ക്കാണ് ഉത്തരം മുട്ടുന്നത് !!!

prachaarakan പറഞ്ഞു...

@naj

>>പ്രവാചക കാലഘട്ടത്തില്‍ പള്ളി/കള്‍ ഉണ്ടായിരുന്നില്ല. ആ സാഹചര്യമാല്ലല്ലോ ഇന്നുള്ളത്. <<


കേരളത്തില്‍ കോഴിക്കോട് നഗരത്തില്‍മാത്രം 30 പള്ളികള്‍ കാന്തപുരം പണി കഴിപ്പിച്ചു.. എന്നിട്ടും പള്ളികള്‍ ആളുകളെ ഉള്‍ക്കൊള്ളാനാവാതെയാവുന്നു. ഇതാണ്‌ അവസ്ഥ. കേരളത്തിനു പുറത്ത് പള്ളികള്‍ നിര്‍മ്മിക്കുന്നു. അവിടേ പള്ളി പോയിട്ട് ഒരു നിസ്കാരപള്ളിപോലും ഇല്ലാത്ത ഇടങ്ങളായിരുന്നു. പള്ളികള്‍ മുസ്‌ലിംകളുടേ സാംസ്കാരിക കേന്ദ്രമാണ്‌.. അത്ഈനിയുമുണ്ടാവട്ടെ..

>>>പള്ളികള്‍ വ്യാപകമായി ഉണ്ടായിട്ടും ഫര്‍ള് നമസ്കാരങ്ങള്‍ക്ക് പോലും രണ്ടു സഫ്ഫ്‌ തികയാത്ത സാഹചര്യത്തില്‍ ആണ് ഈ കാലഘട്ടം !!
എന്റെ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.<<<


ഈ ചോദ്യം ജമാഅത്ത് -മുജാഹിദു പള്ളികള്‍ക്കാണ്‌ ബാധകം.. കേരളത്തില്‍ നിര്‍മ്മിച്ചിരികുന്ന ഒട്ടു മിക്ക ജമ മുജ പള്ളികളും അവിടെ ഒരു പള്ളി ഉണ്ടായിര്‍ക്കുമ്പോള്‍ അതിനെ മാനിക്കാതെ ഉയര്‍ത്തിയിട്ടുള്ളതാണ്‌. അവിടേ നിസ്കരിക്കാന്‍ ആളിലാത്തതിനു ഞങള്‍ ഉത്തരവാദികളല്ല

>>"പ്രവാചക" ജീവിതം 23 വര്ഷം ഉണ്ടായിട്ടും വെള്ളത്തിലിട്ടു കുടിച്ചാല്‍, മുടി കൈവശം വെച്ചാല്‍ അനുഗ്രഹം കിട്ടുമെന്നും അറിയാതെ, അതൊക്കെ വെച്ചു പള്ളികള്‍ പണിയാതെ, അത്രയും കാലം തന്റെ മുടി നീക്കി ആ അനുഗ്രഹത്തെ ലോകത്തെ മനുഷ്യര്‍ക്ക്‌ തടഞ്ഞെന്നാണോ ദരിദ്ര നാരായണന്മാര്‍ ഉള്ള നാട്ടില്‍ ഇപ്പൊ കോടികള്‍ വെച്ചു പണിയുന്ന പള്ളിയുടെ വക്താക്കള്‍ പറയാതെ പറയുന്നത്.<<



നബിയുടെ കാലത്തും ശേഷവും വിശ്വാസികള്‍ ശേഷിപുകളില്‍ ബര്‍കത്ത് എടുത്തു വരുന്നു. അത് ബുഖാരി / മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു.
പിന്നെ ദരിദ്രനാരായണന്മാരുടെ കാര്യം .. അല്ലാഹുവിനെ ആരാധിക്കാന്‍ പള്ളിയുണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന എതിര്‍പ്പ്.. ആഭാസങ്ങള്‍ക്കായി 125 കോടിയുടെ ചാനല്‍ ഉണ്ടാക്കുമ്പോള്‍ എന്ത് കൊണ്ട് വരുന്നില്ല.. അപ്പോള്‍ സ്വന്തമായി തിരുത്തുക. എന്നിട്ടാവാം ഈ കള്ളകരച്ചില്‍

prachaarakan പറഞ്ഞു...

@ naj

pls check spam box. my comment goes to spam
=========================

തുര്‍ക്കി, ഈജിപ്ത്,പാലസ്തീന്‍,ചെച്നിയ(റഷ്യ) ഇന്ത്യ (ഡല്‍ഹി,കാശ്മീര്‍,കേരളം) തുടങ്ങി ശൈഖ് ഖസറജിയുടെ അബുദാബിയിലുള്ള പാലസിലെയടക്കം തിരുശേഷിപ്പുകളിലൂടെ ഒരു എത്തിനോട്ടം..വഹാബിസം താണ്ഡവമാടി.. ചരിത്രത്തെ നശിപ്പിച്ച കാഴ്ചകള്‍ കൂടി...എങ്ങിനെയാണ്‌ ആഷിഖുകള്‍ തിരുശേഷിപ്പുകളെ സ്വീകരിക്കുന്നതും ആദരിക്കുന്നതും എന്ന് കാണുക.

തിരുശേഷിപ്പുകളിലൂടെ ഒരു എത്തിനോട്ടം


മനസ് തുറന്ന് ,,കാന്തപുരത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ ചിന്തിക്കുക

prachaarakan പറഞ്ഞു...

posting again my comment


@naj


>>പ്രവാചക കാലഘട്ടത്തില്‍ പള്ളി/കള്‍ ഉണ്ടായിരുന്നില്ല. ആ സാഹചര്യമാല്ലല്ലോ ഇന്നുള്ളത്. <<



കേരളത്തില്‍ കോഴിക്കോട് നഗരത്തില്‍മാത്രം 30 പള്ളികള്‍ കാന്തപുരം പണി കഴിപ്പിച്ചു.. എന്നിട്ടും പള്ളികള്‍ ആളുകളെ ഉള്‍ക്കൊള്ളാനാവാതെയാവുന്നു. ഇതാണ്‌ അവസ്ഥ. കേരളത്തിനു പുറത്ത് പള്ളികള്‍ നിര്‍മ്മിക്കുന്നു. അവിടേ പള്ളി പോയിട്ട് ഒരു നിസ്കാരപള്ളിപോലും ഇല്ലാത്ത ഇടങ്ങളായിരുന്നു. പള്ളികള്‍ മുസ്‌ലിംകളുടേ സാംസ്കാരിക കേന്ദ്രമാണ്‌.. അത്ഈനിയുമുണ്ടാവട്ടെ..


>>>പള്ളികള്‍ വ്യാപകമായി ഉണ്ടായിട്ടും ഫര്‍ള് നമസ്കാരങ്ങള്‍ക്ക് പോലും രണ്ടു സഫ്ഫ്‌ തികയാത്ത സാഹചര്യത്തില്‍ ആണ് ഈ കാലഘട്ടം !!
എന്റെ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.<<<



ഈ ചോദ്യം ജമാഅത്ത് -മുജാഹിദു പള്ളികള്‍ക്കാണ്‌ ബാധകം.. കേരളത്തില്‍ നിര്‍മ്മിച്ചിരികുന്ന ഒട്ടു മിക്ക ജമ മുജ പള്ളികളും അവിടെ ഒരു പള്ളി ഉണ്ടായിര്‍ക്കുമ്പോള്‍ അതിനെ മാനിക്കാതെ ഉയര്‍ത്തിയിട്ടുള്ളതാണ്‌. അവിടേ നിസ്കരിക്കാന്‍ ആളിലാത്തതിനു ഞങള്‍ ഉത്തരവാദികളല്ല


>>"പ്രവാചക" ജീവിതം 23 വര്ഷം ഉണ്ടായിട്ടും വെള്ളത്തിലിട്ടു കുടിച്ചാല്‍, മുടി കൈവശം വെച്ചാല്‍ അനുഗ്രഹം കിട്ടുമെന്നും അറിയാതെ, അതൊക്കെ വെച്ചു പള്ളികള്‍ പണിയാതെ, അത്രയും കാലം തന്റെ മുടി നീക്കി ആ അനുഗ്രഹത്തെ ലോകത്തെ മനുഷ്യര്‍ക്ക്‌ തടഞ്ഞെന്നാണോ ദരിദ്ര നാരായണന്മാര്‍ ഉള്ള നാട്ടില്‍ ഇപ്പൊ കോടികള്‍ വെച്ചു പണിയുന്ന പള്ളിയുടെ വക്താക്കള്‍ പറയാതെ പറയുന്നത്.<<




നബിയുടെ കാലത്തും ശേഷവും വിശ്വാസികള്‍ ശേഷിപുകളില്‍ ബര്‍കത്ത് എടുത്തു വരുന്നു. അത് ബുഖാരി / മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു.
പിന്നെ ദരിദ്രനാരായണന്മാരുടെ കാര്യം .. അല്ലാഹുവിനെ ആരാധിക്കാന്‍ പള്ളിയുണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന എതിര്‍പ്പ്.. ആഭാസങ്ങള്‍ക്കായി 125 കോടിയുടെ ചാനല്‍ ഉണ്ടാക്കുമ്പോള്‍ എന്ത് കൊണ്ട് വരുന്നില്ല.. അപ്പോള്‍ സ്വന്തമായി തിരുത്തുക. എന്നിട്ടാവാം ഈ കള്ളകരച്ചില്‍

..naj പറഞ്ഞു...

""ബര്‍കത്ത്"" എടുത്തു വരുന്നു.""
_________
ഈ ഒരു വാക്കിനെ മറയാക്കി എന്തെല്ലാം ന്യായീകരണങ്ങള്‍ ! വിശദീകരണങ്ങള്‍ !
എന്നീട്ടു 150 - 200 തലമുറ കഴിഞ്ഞു പോയിട്ട് ഇപ്പൊഴാണോ "ഈ നബിയെ പറ്റി, ബര്കത്തു നല്‍കുന്ന നബിയുടെ ആസാറിനെ പറ്റി കേരള പണ്ഡിതന് ബോധോദയം ഉണ്ടായത് ! ഈ ബര്കത്തു ലഭിക്കാതെ പോയ ആ പാവങ്ങളോട് എന്ത് ന്യായീകരണം പറയും !

..naj പറഞ്ഞു...

""വര്ത്തരമാനകാല ചര്ച്ചകള്‍ പലതും വിശ്വാസിയുടെ ഈമാനിനെ ബാധിക്കുന്ന ""
______________

പ്രചാരക !
ഗൌരവമായി ഇതില്‍ ഒന്നും തന്നെ വിശ്വാസ കാര്യങ്ങളുമായി വരുന്നില്ല.
വിശ്വാസത്തിനു അകത്തും പുറത്തും എന്ന് സ്വയം വരുത്തി തീര്‍ത്തു മുടിക്ക് പിറകില്‍ വിശ്വാസി സമൂഹത്തെ
ഉറപ്പിക എന്ന തന്ത്രമാണ് ഈ വിഷയത്തില്‍ മുടിക്കാര്‍ നടത്തുന്നത്. അങ്ങിനെയൊരു വില കുറഞ്ഞ വിശ്വാസം തന്നെ ഈ മഹാ പ്രാപഞ്ചിക സൃഷ്ടാവ് പരിച്ചയപെടുതുന്നില്ല എന്നതിന് സൃഷ്ടികപെട്ട ഈ ലോക വിസ്മയങ്ങള്‍ തന്നെ സാക്ഷിയാണ്. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് അതുമതി !

prachaarakan പറഞ്ഞു...

@naj,


നാജിന്റെ ഈ യുക്തിവാടമോന്നും സഹാബത്തിനു അറിയില്ലായിരുന്നു. അവര്‍ മുത്ത്‌ റസൂലിന്റെ ശേഷിപ്പുകള്‍ പോന്നു പോലെ സൂക്ഷിച്ചു. അതില്‍ നിന്ന ബര്കത്തെടുത്തു .. ഒരു തിരുകേശം എന്റെ പക്കല്‍ ഉണ്ടാകുന്നത് ഈ ലോകത്തുള്ള എലാം എന്റെ പക്കലുന്റാവുന്നതിനേക്കാള്‍ ഞാന്‍ വില മതിക്കുന്നു എന്ന പറഞ്ഞു.. അനന്‍ ഈ യുക്തിവാധികളുടെ ബ്ലോഗുകള്‍ ഇല്ലായിരുന്നു.

prachaarakan പറഞ്ഞു...

@ Naj

do you have anything to say about the article (which i had give the link )തിരുകേശം, വിശ്വാസികളോടൊരു വാക്ക്

then post your comment there

..naj പറഞ്ഞു...

പ്രചാരകന്‍,

താങ്കളുടെ മറുപടി തന്നെ താങ്കളുടെ പോസ്റ്റിന്റെ നിലവാരത്തെ വ്യക്തമാക്കുന്നു.തിരുകേശം തിരുകേശം എന്ന് നൂറു ആവര്‍ത്തിച്ചു ഉരുവിട്ട് കൊണ്ടിരിക്കുന്ന താങ്കളുടെ അന്ധവിശ്വാസത്തെ തകര്‍ക്കാന്‍ പറ്റുമെന്ന് ചിന്തിക്കുന്നത് തന്നെ മണ്ടത്തരം !

അഞ്ചു നേരവും, മസ്ജിദു മിനാരങ്ങളില്‍ നിന്നു ""അശ്ഹട് അന്ന മുഹമ്മദന്‍ രസൂല്ല്ലാഹ്" എന്ന് വിശ്വാസികള്‍ ഹൃദയങ്ങളില്‍ ഏറ്റു വാങ്ങുമ്പോള്‍ ആ വിശ്വാസികള്‍ക്ക് ഈ തിരുകേശ പ്രതിഷ്ടയും, പ്രതിഷ്ടകര്‍ പറയുന്ന ഈ മുടി അനുഗ്രഹും ആവശ്യമേയല്ല !

ഒരു മുടി കൊണ്ടു വന്നു ഇതിലാണ് അനുഗ്രഹമെന്നു പറയുന്നത് വിശ്വസിക്കാന്‍ "മുസ്ലീങ്ങള്‍" ബിംബാരാധകര്‍ അല്ല എന്ന സാമാന്യ ബോധം മതി ! ഇനി മുസ്ലീങ്ങളില്‍ അങ്ങിയൊരു വിഭാഗമാണ്‌ ഇക്കൂട്ടര്‍ എങ്കില്‍ ഈ മുടി പ്രതിഷ്ഠ അവര്‍ കൊണ്ടു നടക്കട്ടെ !!