നാടായ നാടൊക്കെ ആ വാര്‍ത്ത പരന്നു....
മോങ്ങാനിരുന്ന പട്ടീടെ തലേല്‍ തേങ്ങാ വീണൂന്ന് !
എവിടെ ?
സംഭവ സ്ഥലത്തേക്ക് കാമറേം തൂക്കി ടീവിക്കാര്‍ പാഞ്ഞു.
പഴച്ചക്കേമേ ഈച്ച പൊതിഞ്ഞ പോലെ ടീവിക്കാര്‍ ചുറ്റും നിന്നും, ഇരുന്നും ലൈവ് കൊടുക്കുന്നു...
ഫ്ലാഷ് ന്യൂസ് !
തെങ്ങിന്‍ ചുവട്ടില്‍ മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണു. ഇന്ന് രാവിലെയാണ് സംഭവം. വീഴ്ചയുടെ ആഘാതത്തില്‍ മേലോട്ട് നോക്കിയ തലയ്ക്കു സാരമായ പരിക്കുന്ടെങ്കിലും ഗുരുതരതരമല്ല . തീവ്ര പരിചരണ വിഭാഗത്തില്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇദ്ദേഹം. നേരിയ ശ്വാസ തടസ്സം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്ത് നിന്നും കൂടുതല്‍ വിവരങ്ങളുമായി രാജേഷ് ലൈനില്‍ ഉണ്ട്.
ഹെലോ രാജേഷ് കേള്‍ക്കാമോ..? മോങ്ങാനിരുന്ന പട്ടീടെ തലേല്‍ തേങ്ങാ വീണൂ, പറയൂ എന്താണ് സംഭവത്തെ കുറിച്ച് പറയാനുള്ളത്.
വേണൂ, സത്യത്തില്‍ ഇങ്ങിനെയൊരു സംഭവം പറയുന്നത് കേട്ടീട്ടെയുള്ളൂ. ഇപ്പോള്‍ പക്ഷെ നേരിട്ടു കണ്ടു കൊണ്ടിരിക്കുകയാണ് ഞാന്‍. ഈ തല നാട്ടുകാര്‍ക്ക് സുപരിചിതനാണ്. എങ്കിലും പ്രതികരണ രൂപത്തില്‍ പല പ്രാവശ്യവും അകത്തു നിന്നും പുറത്തു നിന്നും കല്ലേറുകള്‍ കിട്ടി കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇങ്ങിനെയൊരു സംഭവം. അത്തരം പ്രതികരനങ്ങളെയൊക്കെ പല രീതിയിലും അതിജീവിചീട്ടുന്ടെങ്കിലും പ്രതീക്ഷിക്കാതെ വന്ന ഈ ദുരന്തം എങ്ങിനെ അതിജീവിക്കുമെന്നു പതിനാറാം തീയതിക്ക് ശേഷമേ പറയാന്‍ കഴിയൂ. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും, ഉത്തരവാദിയായ തേങ്ങയെ എന്ത് ചെയ്യണമെന്നും പിന്നീട് തീരുമാനിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
രാജേഷ്, ഈ തെങ്ങ് എത്ര പ്രായമുണ്ടാകും. കൊല വലിച്ചു കെട്ടിയിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു എന്ന് കേള്‍ക്കുന്നു. ഒന്നു വ്യക്തമാക്കാമോ ?
തീര്‍ച്ചയായും, വേണൂ. മറ്റുള്ളിടതൊക്കെ മണ്ടരി ബാധിചീട്ടും, അതില്‍ നിന്നൊക്കെ രക്ഷപെട്ടു നില്‍ക്കുന്ന ഒരു തെങ്ങാണിത്. കഴിഞ്ഞ തവണ നല്ല വിളവും നല്‍കിയിരുന്നു. കൊല വലിച്ചു കെട്ടിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമെന്ന് പറയാന്‍ കഴിയും. വേണൂ.
ഈ കാര്യത്തില്‍ തെങ്ങാണോ, തേങ്ങയാണോ ഉത്തരവാദി, രാജേഷ്
നാട്ടുകാരുടെ അഭിപ്രായത്തില്‍ തേങ്ങയുടെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഈ തേങ്ങായുടെ നീക്കം പല പ്രാവശ്യവും ശ്രദ്ധയില്‍ പെട്ടീട്ടുന്ടെന്നു പറയുന്നു. പക്ഷെ ഇപ്പോള്‍ മോങ്ങാന്‍ ഇരുന്ന സമയം നോക്കി വീണത് ശരിയായില്ല എന്നാണ് പരക്കെയുള്ള അഭിപ്രായം.
എവിടെയെങ്കിലും ബലക്ഷയം ഉണ്ടായിരുന്നതായി ശ്രദ്ധയില്‍ പെട്ടീട്ടുണ്ടോ. രാജേഷ്
അതും ഒരു കാരണമാണ് ! വേണൂ. ഈ യടുത്ത കാലത്ത് പല കീട ബാധയും ഉണ്ടായിരുന്നു. അതില്‍ നിന്നൊക്കെ വിത്യസ്തമായ ഒഞ്ചിയം ബാധ ഏറ്റിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ വീഴ സംഭാവിചീട്ടുള്ളത്.
രാജേഷ്, ഇതിനിടയില്‍ ഇടിവെട്ടേറ്റവനെ പാമ്പ് കടിചൂന്നു എന്നൊരു വാര്‍ത്തയും ഇതേ തുടര്‍ന്ന് കേട്ടിരുന്നു. സത്യത്തില്‍ അതുമായി ഈ സംഭവത്തിന് ബന്ദമുണ്ടോ ? രാജേഷ്.
വേണൂ, തീര്‍ച്ചയായും, ഈ രണ്ടു വാര്‍ത്തയും ഒന്നായിട്ടു തന്നെ കാണണം. പല ഭാഗത്ത് നിന്നും ഏറു കിട്ടി കൊണ്ടിരിക്കുമ്പോഴാനു ഈ അത്യാഹിതം സംഭാവിചീട്ടുള്ളത്. അതും കൃത്യമായ സ്ഥലത്ത് നിന്നും തന്നെ. തലയില്‍ തേങ്ങാ വീണതും ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചല്ലോ എന്ന ആത്മഗതമാണ് ദൃക്സാക്ഷികള്‍ തെറ്റിദ്ധരിച്ചു പാമ്പുമായി ബന്ടപെടുതിയത് !
വ്യക്തമാണ് രാജേഷ്, നമുക്ക് തിരികെയെതാം. മറ്റു വിശദാംശങ്ങളിലേക്ക്...
ഈ സംഭവത്തില്‍ പല കോണുകളില്‍ നിന്നും വ്യത്യസ്തമായ വിശദീകരനങ്ങലാണ് വരുന്നത്. ഈ കാര്യത്തില്‍ നമ്മോടൊപ്പം മൂന്നു പേര്‍ ചേരുന്നു. അതെ തെങ്ങില്‍ നിന്നു തന്നെയുള്ള ഒരു തേങ്ങാ, സമീപത്തുള്ള മറ്റൊരു തെങ്ങില്‍ നിന്നും ഒരു തേങ്ങയും, മോങ്ങനിരിക്കുന്നവരുടെ തലയില്‍ എന്ത് കൊണ്ടു തേങ്ങാ വീഴുന്നു എന്ന് വിളവു നോക്കുന്ന മണ്ട നിരീക്ഷകനും !
എന്ത് കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പ്രതിഭാസം ഉണ്ടാകുന്നത്. അതെ തെങ്ങില്‍ നിന്നു തന്നെയുള്ള ആളെന്ന നിലയില്‍ എന്ത് പറയുന്നു.
അതെ പറ്റി പറയുകയാണെങ്കില്‍, ഞാന്‍ വീഴണോ വേണ്ടയോ എന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ വീഴ്ച. ഇത് എനിക്കിട്ടൊരു താങ്ങും കൂടിയാനെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്ക്ക് തന്നെ അറിയാം മൂന്നാറില്‍....
തിരിച്ചു വരാം...
താങ്കള്‍ ഈ സംഭവത്തെ എങ്ങിനെ കാണുന്നു.
സമീപത്തു തന്നെയുള്ള തെങ്ങില്‍ തന്നെയാണ് ഞാനും. ഇടതു വശത്തുള്ള തെങ്ങില്‍ നിന്നും ഇത് മുമ്പേ വീഴേണ്ടതായിരുന്നു. ഇനി ഇത് പോലെ പലതും അവിടെ വീഴും. അന്വേഷണം നടക്കട്ടെ. ഇത് പോലെ അടര്‍ന്നു വീഴുന്നതിനെ പേടിക്കുന്നുന്ടെങ്കില്‍ മോങ്ങാതിരിക്കാനുള്ള കാരണമെങ്കിലും ഉണ്ടാക്കാതിരിക്കനമല്ലോ. പിന്നെ തൊട്ടടുത്ത മണ്ടയില്‍ നിന്നും തേങ്ങാ മോങ്ങാനിരിക്കുന്നവര്‍ക്ക് മീതെ വീഴുപോ കാണാന്‍ നല്ല ചേലാണല്ലോ.
ശരിയാണ്. എന്ത് പറയുന്നു താങ്കള്‍ !
ഇത് മണ്ട നോക്കി പറയേണ്ട ഒരു കാര്യമല്ല. എങ്കിലും ഒരു കാര്യം വ്യക്തമാണ്. മോങ്ങാനിരിക്കാതവര്‍ക്ക് തേങ്ങാ വീഴുമെന്നു പേടിക്കേണ്ടതില്ല. ഇനി മോങ്ങാനുള്ള കാരണങ്ങള്‍ ഉണ്ടാക്കാതിരിക്കുകയും, എല്ലാ കുലകളും വലിച്ചു കെട്ടുകയും, കീടബാധ ഉണ്ടാകാതിരിക്കാനുള്ള വഴികളുമാണ് ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് പേടിക്കുന്നവര്‍ സീകരിക്കേണ്ടത്.
എല്ലാവര്ക്കും നന്ദി ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിന് !
മറ്റു വാര്‍ത്തകളിലേക്ക് ...
പ്രാന്ത് പിടിച്ച കുരങ്ങന്‍ കള്ളു കുടിച്ചുവെന്നും, കള്ളു കുടിച്ച കുരങ്ങന്റെ വാലില്‍ തേള് കുത്തിയെന്നും സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ടുണ്ട്. കൂടാതെ ഗതികെട്ട് തലമൊട്ടയടിച്ചു നില്‍ക്കുന്നവരുടെ മേല്‍ കല്ലു മഴ പെയ്തത്തിന്റെ ആഹ്ലാധതിലാണ് ഒരു വിഭാഗം....

ഒരു ബ്രേക്ക് !
ദാ പോയി ദേ വന്നൂ !
ഒരൊറ്റ ചോദ്യം, ഒരു ഉത്തരം ! അത് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും ! നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !

ഇല ചെന്ന് മുള്ളില്‍ വീണാലും, മുള്ള് ചെന്ന് ഇലയില്‍ വീണാലും താഴെ പറയുന്നവയില്‍ ഏതിനാണ് പരിക്ക് ?
1. തണ്ട് , 2 . വേര് 3 . തണ്ടും, വേരും, 4. ഇതൊന്നുമല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ