20 ജൂൺ 2012

പീഡിപ്പിക്കപെടുന്ന ഐസ്ക്രീം !



മോനിക്കാ ലെവിന്‍സ്കി ലൈംഗിക അപവാദ കേസ് ഐസ്ക്രീം കേസ് പോലെ കുങ്കുമപൂ സീരിയല്‍ ആയിരുന്നില്ല ! ആ കേസ് മീഡിയയില്‍ വന്നപ്പോള്‍ പാശ്ചാത്യ സംസ്കാരത്തിന്റെ ഈറ്റില്ലമായ  അമേരിക്കയില്‍ ഇതിത്ര പുത്തരിയാണോ, അവിടേം സദാചാരത്തിന്റെ ഐസ്ക്രീം പതിപ്പുണ്ടോ എന്ന് തലയില്‍ കൈവെച്ചിരുന്നു. അന്വേഷണ വിഭാഗത്തിലോന്നും സ്വാദീനമുപയോഗിച്ചു കൈ കടതാത്തത് കൊണ്ടാവണം  തുണീല്‍ പുരണ്ട കറ തെളിവായി  അതേപടി കോടതീല്‍ വന്നത്.അന്ന് വൈറ്റ്‌ ഹൌസീന്നു അധികാരം വിട്ടൊഴിഞ്ഞു ആള്കൂട്ടതിലേക്ക് പോയി പ്രസിടണ്ട് ! അതും അമേരിക്കന്‍ പ്രസിടണ്ട് !!

ഉറക്കം പിടിച്ചു വരുമ്പോഴാണ്, ഫയര്‍ അലാറം പേടിപ്പിക്കുക ! സെക്കൂരിട്ടിയോടു ചോദിക്കുമ്പോള്‍ പറയും. ആരോ പുക വലിച്ചത്തിന്റെ സ്മോക്ക്‌ ഡിട്ടക്ട്  ചെയ്തതായിരിക്കണം !  മനസ്സമാധാനത്തോടെ ഒന്നുറങ്ങാന്‍ സമ്മതിക്കില്ല, ഈ കുന്തം ! അതുപോലെ തന്നെയാണ്  ഈ ഐസ്ക്രീമും അതുമായി ബന്ധപെട്ടവര്‍ക്ക്. എല്ലാം കഴിഞ്ഞെന്ന രീതിയില്‍ മറന്നിരിക്കുമ്പോള്‍ രാഷ്ട്രീയോം, മീഡിയേം ഐസ്ക്രീമും കൊണ്ടു വരും.  ഇടതിന്റെം, വലതിന്റെം അധികാരതോടൊപ്പം വസന്തോം ഗ്രീഷ്മോം മാറി മാറി വന്നു. എങ്കിലും ഈ ഐസ്ക്രീം മാത്രം എന്താണിങ്ങിനെ എല്ലാ ഋതുക്കളിലും അലിഞ്ഞു പോകാതിരിക്കുന്നത് എന്ന് ആശങ്കപെട്ടു. കുറച്ച്‌ നാള്‍ കേള്‍ക്കാതിരുന്നപ്പോള്‍ അലിഞ്ഞു തീര്‍ന്നീട്ടുണ്ടാവും എന്ന് കരുതി സദാചാരം  സമാധാനിചിരിക്കുംപോഴാണ്   വീണ്ടും "ഐസ്ക്രീം " സമൂഹത്തില്‍ നിറയുന്നത്. 

ഐസ് ക്രീം പെണ്‍വാണിഭം ടീവീല്‍ വാര്‍ത്ത കാണുമ്പോള്‍ കുട്ടികള്‍ ചോദിക്കുന്നതിനു മുമ്പേ രിമോട്ടമര്‍ത്തി ചാനല്‍ മാറ്റിയിരുന്നു. നിരന്തരമുള്ള ഈ വാക്യത്തില്‍ പ്രയോഗത്തെ കുറിച്ച് കൊച്ചു കൌതുകത്തില്‍  നിന്നും ചോദ്യമൊന്നും വരല്ലേ എന്ന ആശങ്കയില്‍ വാര്‍ത്ത‍ കേള്‍ക്കാനിരിക്കും.   ഒരിക്കല്‍ അമര്ത്താന്‍ മറന്നപ്പോള്‍ പത്തു വയസ്സുകാരന്‍ ചോദിച്ചു എന്തൂട്ടാ ഈ ഐസ്ക്രീം പെണ്‍വാണിഭംന്ന് ! ഐസ് ക്രീം വിറ്റാല്‍ കേസുണ്ടോന്നു ? ഞാന്‍ പറഞ്ഞു ഇത് ആ ഐസ്ക്രീമല്ല, ഇത് വേറെ ഐസ് ക്രീമാ ! അവന്റെ വിയര്‍പ്പിക്കുന്ന ചോദ്യങ്ങള്‍ കൂടിവരാന്‍ സാധ്യതയുള്ളത് കൊണ്ടു   ചോദ്യങ്ങളൊന്നും വരാത്ത കാര്‍ട്ടൂണ്‍ ചാനല്‍ വെച്ചു  ടോമിനെ പീഡിപ്പിചു രസിക്കുന്ന ജെറിയെ  നോക്കി പീഡന വാര്‍ത്തകളില്‍ നിന്നും ശ്രദ്ധ തിരിച്ചു. . സ്ത്രീ പീഡന വാര്‍ത്തകളും,  സ്ത്രീ സമൂഹത്തെ മൊത്തം  പീഡിപ്പിക്കുന്ന വിധം  അശ്ലീല പദ പ്രയോഗമൊക്കെ വലിയ സംസ്കാരമായി പഠിപ്പിക്കുന്ന സീരിയലുകളും, സിനിമകളും കാണിച്ചു ആത്മരതി അനുഭവിക്കുന്ന മലയാള ചാനലുകലെക്കാള്‍ എത്രയോ ആരോഗ്യകരമാണ്   ആ  കാര്‍ടൂണ്‍ ചാനല്‍ എന്ന് അപ്പോള്‍ തിരിച്ചറിഞ്ഞു. 

അതൊക്കെ മറന്നേക്കൂ എന്ന് പറഞ്ഞ പോലെ, മറ്റു വിവാദങ്ങള്‍ നമുക്കായ് ഓണം വന്നേ ഓണം വന്നെ എന്ന പോലെ മീഡിയകള്‍ വിളമ്പി..മുല്ലപെരിയാരും, പിള്ള വിവാധോം, അഭിസാരിക വിവാധോം, വി എസ് പുത്രന്റെ നിയമന വിവാധോം, അഞ്ചാം മന്ത്രീം, ടീപീ വധോം, മണി വെളിപാടും, നെയ്യാട്ടിന്കരേം തുടങ്ങിയ "ജനക്ഷേമ വാര്‍ത്തകള്‍" ഐസ്ക്രീമിനെ പിന്നെയെടുക്കാമെന്നു  കരുതി കുപ്പിയിലാക്കി അടച്ചതാവനം. ഇപ്പൊ ദേ വീണ്ടും ഐസ്ക്രീം ! കേസ് നടന്നു നടന്നു ഇപ്പൊ കെസെന്തിനാനെന്നു പോലും മറന്ന പോലെയാണ് ഈ കേസ്.  പീഡനം  മാറി  വടംവലിയായി. വടംവലി ഒരുനാള്‍ തോളില്‍ കയ്യിട്ടു നടന്ന അളിയന്മാര്‍ തമ്മിലായി ! 

കേരളത്തിന്റെ സാംസ്കാരിക ബോധം എത്രത്തോളം അധ:പധിച്ചുവെന്നു ഐസ്ക്രീമിനെ വിടാതെ പിന്തുടരുന്ന മാധ്യമ പ്രവര്‍ത്തനം തെളിയിചീട്ടുണ്ട്.ഭരണം മാറി മാറി വന്നീട്ടും ഭരിച്ചവരും, ഭരിക്കുന്നവരും ഈ കേസിനെ നിലനിര്‍ത്തി പോരുന്നതിന്റെ രാഷ്ട്രീയം ഒന്നു വേറെ തന്നെയായിരിക്കണം. കൊറേ വകുപ്പുകള്‍ കൊറേ മന്ത്രിമാര്‍, പിന്നെ മുഖ്യമന്ത്രി ! അരി ചാക്കിലേക്കു മാത്രം ശ്രദ്ധ തിരിപ്പിച്ചു അധികാരത്തിലേക്ക് വരുന്നവരുടെ ഭരണതാല്പര്യങ്ങള്‍ അറിയണമെങ്കില്‍ അവരില്‍ ഒരാളാകണം ! അതില്‍   "നിത്യോപയോഗ സാധനങ്ങള്‍ക്ക്" എന്ത് മാത്രം പ്രസക്തി ഉണ്ടെന്നു പിന്നീട്  ഭരണ രംഗത്തുള്ള  വിവാദങ്ങള്‍ തെളിയിക്കുന്നുണ്ട്.  ഓരോ ഭരണ കാലത്തും ഭരണകൂടത്തില്‍ ഇവരൊക്കെ ഇന്ന് ഞാന്‍ നാളെ നീ എന്ന പോലെ ഇരുന്നു ഭരണം നടത്തുകയും ഓരോ വിഷയങ്ങളെ കുറിച്ച് വികാര പെടുകയും ചെയ്തിരുന്നു. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ് ക്രീം കേസ് ചൂടാക്കിയിരുന്നതല്ലാതെ  ഒന്നും സംഭവിച്ചില്ല. ഒന്നും സംഭാവിക്കാനില്ലാത്തത് കൊണ്ടോ, സംഭവിക്കാന്‍ പാടില്ലാത്തത് കൊണ്ടോ എന്നറിയാതെ ഐസ്ക്രീം സംഭവാമി യുഗേ യുഗേ പോലെ വി എസ് ഭരണത്തിന് ശേഷവും ഇപ്പോഴും അവതരിക്കുന്നു. 

 കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ഒരാളെ തേജോ വധം ചെയ്യുന്നതിലായിരിക്കരുത്. പീഡനം നടന്നോ എന്ന് തെളിയിക്കേണ്ടത് പ്രോസികൂശന്‍ ആണ്. ഇരയെല്ലാം മറന്നീട്ടും 
വേട്ടക്കാരാനെന്നു  ആരോപിക്കുന്നവര്‍ക്ക് നേരെ വരുന്നവരുടെ രാഷ്ട്രീയത്തെയും, സ്വാര്‍ത്ഥ താല്പര്യങ്ങളെയും  തിരിച്ചരിയേണ്ടാതുണ്ട്. ഇരകളോടുള്ള നീതിയേക്കാളുപരി തങ്ങള്‍ക്കു അടിചിരുതാനൊരു പ്രതിയോഗിയെ  കുഞാലികുട്ടിയെന്ന വ്യക്തിയിലൂടെ കാണുന്നു എന്നതാണ് രാഷ്ട്രീയ സധാചാരത്തിന്റെ സമവാക്ക്യം. 

നിരപരാധിയാണോ അല്ലയോ എന്ന് കോടതിയില്‍  തെളിയിക്കപെടെണ്ട കേസില്‍ വ്യക്തികളെ തേജോവധം ചെയ്തു ശിക്ഷിക്കുന്ന മാധ്യമങ്ങളുടെ സമീപനം ആരോഗ്യകരമല്ല. ആത്മാഭിനവും, കുടുമ്പ-സാമൂഹിക ബന്ധങ്ങലുമോക്കെയുള്ള ഒരു വ്യക്തിയെ നിരന്തരം തേജോ വധം ചെയ്യുന്ന സാടിസ്ടിക് മനോഭാവം മാറേണ്ടതുണ്ട്. സംഭവിച്ചതോ അല്ലാത്തതോ ആയ ഒരു തെറ്റിന്റെ പേരില്‍ നിരന്തരം ഒരു വ്യക്തിയെ ക്രൂശിക്കാന്‍ കാണിക്കുന്ന പ്രതിക്രിയാ രാഷ്ട്രീയ വക്താക്കളുടെ വെമ്പല്‍ കേരളത്തിലെ സാമൂഹിക മണ്ഡലത്തില്‍ വര്‍ധിച്ചു വരുന്ന പ്രശ്നങ്ങള്‍ക്ക് നേരെ ഉണ്ടായിരുന്നുവെങ്കില്‍ കേരളം എന്നെ പുരോഗമിക്കുമായിരുന്നു. ഒരു കുഞ്ഞാലിക്കുട്ടിയും, ഒരു പീഡന കേസുമാണ് വര്‍ഷങ്ങളായി കേരളത്തിന്റെ പ്രശ്നമെന്ന രീതിയില്‍ രാഷ്ട്രീയത്തോടൊപ്പം ആഘോഷിച്ച മാധ്യമങ്ങളും   ഇവിടെ സ്വയം വിചാരചെയ്യപെടെണ്ടാതുണ്ട്

കേരളത്തില്‍ ചര്‍ച്ച ചെയ്യപെടെണ്ട ഒരുപാട് ജനപക്ഷ വിഷയങ്ങള്‍ ഉണ്ട്, അതൊക്കെ വിസ്മരിപ്പിക്കുന്ന വിവാദങ്ങളെ തിരിച്ചരിയേണ്ടാതുണ്ട്. ഒരാള്‍ തെറ്റ് ചെയ്തീട്ടുന്ടെങ്കില്‍ ശിക്ഷിക്കപെടട്ടെ. താന്‍  പീഡിപിചീട്ടിലെന്നു ഒരാള്‍ നിഷേടിക്കുംപോള്‍  നീതിപീ  ത്തിനു പുറത്തു മാധ്യമ വിചാരണ നടത്തി ആ വ്യക്തിയെ തേജോ വധം ചെയ്യുന്നത് പാപ്പരാസി മീഡിയ പ്രവര്തനമാണ്.  അതൊരു സമൂഹത്തെ കൂടുതല്‍ പരിക്കെല്‍പ്പിക്കുന്നതിനും സാമൂഹിക അപചയത്തിലേക്കും നയിക്കുന്നതിനും മാത്രമേ സഹായിക്കുകയുള്ളൂ.  

അഭിപ്രായങ്ങളൊന്നുമില്ല: