25 ജനുവരി 2012

ഈ മാധ്യമത്തിന്റെ ഒരു കാര്യം !!

മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയിലെ ഒരു സീന്‍ !
മാനസിക രോഗാശുപത്രിയില്‍ നിന്നും നാല് പേര്‍ കണ്ണ് വെട്ടിച്ചു പുറത്തു കടക്കുന്നു ! നാലുപേരും ആളില്ലാത്ത ഒരു വീട്ടില്‍ തെറ്റി കയറി. ഒരാള്‍ ടി വി ഓണ്‍ ചെയ്തു. ആ സമയം ടി വിയില്‍ ഒരറിയിപ്പ് ! നാല് പേരും ശ്രദ്ധിക്കുന്നു.  ഈ ഫോട്ടോകളില്‍  കാണുന്ന...  നാലുപേരില്‍  ഒരാളുടെ ഫോടോ കാണിക്കുന്നു. ദേട എന്റെ ഫോടോ എന്ന് പറഞ്ഞു മറ്റുള്ളവരുടെ മുഖത്ത് നോക്കുന്നു ! അടുത്ത ഫോടോ വരുമ്പോള്‍.. ദേ നിന്റെ ഫോടോ...അപ്പൊ നമ്മുടെ ഫോടോ എവിടെ എന്ന് മറ്റു രണ്ടു പേരും പറയുന്നതിനിടക്ക് ഒരാളുടെ ചിത്രം വരുന്നു. അപ്പൊ നിന്റെ ഫോടോ മാത്രം ഇല്ല എന്ന് സങ്കടപെട്ടു നില്‍ക്കുമ്പോഴാണ് നാലമാന്റെയും ഫോടോ വരുന്നത്...........
ഇതോര്‍മ വരാന്‍ കാരണം ഇ-മെയില്‍ ലോഗ് ഇന്‍ ചോര്‍ച്ചയെ പറ്റി മാധ്യമം പറഞ്ഞ ലിസ്റ്റില്‍ നിന്നും അമുസ്ലീങ്ങള്‍ ആയ പത്തു പേരെ ഒഴിവാക്കിഎന്ന് സങ്കടപെടുന്ന  മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്......!!
അതെന്തായാലും ഫയങ്കര തെറ്റാണ് മാധ്യമം ചെയ്തത് ! സിമി ബന്ധമുള്ള  268 ഇ-മെയില്‍ ഐഡികള്‍ പോലിസ് പരിശോധിക്കുന്നു എന്ന് പറഞ്ജീട്ടു  മുസ്ലീങ്ങളുടെ പേര് ഉള്ള  258 ഐഡികളെ  പറ്റി മാത്രമേ മാധ്യമം പറഞ്ഞുള്ളൂ.  ബാക്കി പത്തു പേരുടെ പേര്‍ പറയാതെ   മാധ്യമം സാമുദായിക സൌഹാര്ധം തകര്‍ക്കാന്‍ ശ്രമിക്കുകയാണ് !! മുഖ്യമന്ത്രി !
സാമുധായിക സൌഹര്ധം തകരുന്നത് എങ്ങിനെയാണ് എന്ന് എത്ര ചിന്തിചീടും മനസ്സിലാവണില്ല.
സിമി ബന്ധം  ഉണ്ടെന്നു പറയുന്ന   258 ഇ-മെയില്‍ ഐഡികള്‍ മാത്രം പ്രസിദ്ധീകരിച്ചു ! 
അമുസ്ലീങ്ങള്‍ ആയ 10 പേരുടെ ഐഡികളോ, അവരുടെ പേരുകളോ മാധ്യമം നല്‍കിയില്ല ! 
അത്‌ കൊണ്ടു സാമുദായിക സൌഹാര്ധം തകരുന്നു. എങ്ങിനെ ! സാധ്യതകളിലേക്ക്.....
സിമി ബന്ധമുണ്ടെന്നു പറഞ്ഞ തങ്ങളുടെ ഐ ഡി പ്രസിദ്ധീകരിക്കാതെ തങ്ങളുടെ ഭാവി കുളമാക്കിയത്തിനു  അമുസ്ലീം സഹോദരങ്ങള്‍   പ്രധിഷേധ  മാര്‍ച്ച് നടത്തി....
ഇത് ഞങ്ങളോടെ വേണ്ടായിരുന്നു എന്ന് പറഞ്ഞു അവര്‍ ഇത് വരെ ഉണ്ടായിരുന്ന സൌഹാര്ധം തകര്‍ത്തു....! any other possibility ???
____________________
മാധ്യമം വാര്‍ത്തയുടെ കാതല്‍ അപ്രസക്തമാക്കി, വിഷയത്തെ വേറൊരു ടയമെന്‍ശനിലേക്ക് എങ്ങിനെ തിരിച്ചു വിടാമെന്നാണ് ഈ പ്രസ്താവന കാണിക്കുന്നത്. ചില ഹുമര്‍ സിനിമകളില്‍ കാണുന്ന പോലെ ! കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ വായില്‍ തോന്നിയത് പറയുന്ന കഥാ പാത്രങ്ങളെ പോലെ ഉത്തരവാധിത്വപെട്ടവര്‍  പ്രതികരിക്കുന്ന രീതിയെ പരിഹാസ്യതയോടെ ജനം കാണൂ  ! ഒരു ഭരണാധികാരി എന്ന നിലയില്‍ കാര്യങ്ങളെ ഗൌരവപൂര്‍വ്വം സമീപിക്കേണ്ടതുണ്ട്‌. പ്രസ്താവനകള്‍ രാഷ്ട്രീയ ട്രപീസുകല്‍ക്കുപരി ജനങ്ങളുടെ താല്പര്യങ്ങള്‍ക്കും, സുരക്ഷിതത്വത്തിനും മുന്ഗണന കൊടുത്തു കൊണ്ടായിരിക്കണം. മതത്തിന്റെ ബാനറില്‍ നിന്നു കൊണ്ടല്ല കുറ്റവാളികളെ അളക്കേണ്ടത്‌. അവര്‍ ഏത് നാമ ധാരികള്‍ ആയാലും സാമൂഹിക സുരക്ഷയ്ക്ക് അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരേണ്ടതുണ്ട്. ഒരു മെയില്‍ ഐഡി ഒപ്പെന്‍ ചെയ്‌താല്‍ ഹാക്കിങ്ങും, ജങ്ക്, സ്പാം ,മെയിലുകളും, ഗ്രൂപുകളിലും നിന്നുമൊക്കെ  അറിയുന്നതും, അറിയാതതുമോക്കെയായി അനേകം മെയിലുകള്‍ ഐഡിയില്‍ നിറയ്ക്കുന്ന  ഒരു ടെക്നോളജിയെ ആണ് ഈ അന്വേഷണത്തില്‍ അവലംബിക്കുന്നത്. ഒരു സമുദായത്തിലെ ആളുകളെ  മുള്‍ മുനയില്‍ നിര്‍ത്തുവാന്‍ ഇതെത്ര മാത്രം അതിന്റെ പങ്ക് വഹിക്കുന്നു എന്നാണ് ഇ-മെയില്‍ പരിശോധന കാണിക്കുന്നത് !
_____________________
ഫലിതം:
Anees KAJan 19, 2012 09:40 AM
ഓണ്ലൈന് ചര്ച്ചകള്കിടയില് നിന്നും കിട്ടിയത്...

പണ്ട് മൊല്ലാക്ക സ്വന്തം ഭാര്യയെ എങ്ങിനെയെങ്കിലും ഒഴിവാക്കാന് വേണ്ടി പല കാരണങ്ങളും തേടിഒടുവില് ആരുമില്ലാത്ത നേരത്ത് കിണറ്റില് തള്ളിയിട്ടു വേഗം അങ്ങാടിയില് പോയിരുന്നു പത്രം വായിച്ചു കൊണ്ടിരുന്നുഭാര്യയുടെ കഥ കഴിഞ്ഞിരിക്കും എന്ന മട്ടില്പക്ഷെ മൊല്ലാക്ക കേട്ടത് മറ്റൊരു കഥകിണറ്റില് വീണ ഭാര്യയെ അയല്വാസി വാസു രക്ഷപെടുത്തിആളുകളോടൊപ്പം വീടിലെതിയ മൊല്ലാക്ക വാസുവിന് നേരെ തിരിഞ്ഞിട്ടു പറഞ്ഞു. " ഇജ്ജ് എന്റെ ബീടരെ തൊട്ടു ..അല്ലെ..? അവളുടെ "വുദു " നീ മുറിചില്ലെടാ...കാഫറെ..."

'
ഉമ്മന് ചാണ്ടി  ' പറയുന്നത് "മാധ്യമം 268 പേരില് അമുസ്ലീങ്ങളായ 10 പേരെ ഒഴിവാക്കി ....പറയടാ വാസൂ മാപ്പ്.."

22 ജനുവരി 2012

ഒരു സ്കൂപ്പും പുകിലും !


മാധ്യമം സ്കൂപ്പ് ! 
"ഇ-മെയില്‍ ചോര്‍ത്തുന്നു" !


ശിഷ്ടം: എന്തിനാ ചോര്‍ത്തണത് ! കിട്ടുന്നതും, അയക്കുന്നതും ഒക്കെ ഫോര്‍വേഡ് ചെയ്യാന്‍ പറഞ്ഞാ പോരെ !!


രഹസ്യം: ഒരു കമ്മ്യൂണിടി ഗ്രൂപ്പില്‍ കയറി പറ്റിയവര്‍ അയക്കുന്ന മെയിലുകള്‍ കാണുക !! സൂത്രങ്ങള്‍ !













___________
വീണ്ടും ഒരു കോട്ടക്കല്‍ കഷായം !
- മെയില്‍ ചോര്‍ത്തുന്നു : "മാധ്യമം"

- - മെയില്‍ ചോര്‍ത്തുന്നു എന്ന് പറഞ്ഞു മാധ്യമം പേടിപ്പിക്കുന്നു " ചന്ദ്രിക" !
- - - തമ്മിലടിപ്പിക്കാനൊരു മെയില്‍ വാര്‍ത്ത ! "വര്‍ത്തമാനം"


ശിഷ്ടം:
പഴയ രണ്ടു പാട്ടുകള്‍ ഒഴുകി വരുന്നു " ....ചന്ദ്രിക വിടരും യാമം"
................ഇരുമെയ്യാനെങ്കിലും മനമൊന്നായ്....."



















___________________


ഐ ടി സാക്ഷരത !


"ലോഗ് ഇന്‍ ഡീടെയില്‍സ് മാത്രമേ എടുതീട്ടുള്ളൂ" -മുഖ്യമന്ത്രി


ലോഗ് ഇന്‍ ഡീടെയില്‍സ് മാത്രേ എടുതീട്ടുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കീലെ പിന്നെ, ലോഗ് ഇന്‍ ഐഡിയും, പാസ്വേഡും എടുത്തു എന്ന് മാധ്യമം പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുകയല്ലേ ! - ചന്ദ്രിക


ശിഷ്ടം: ഇപ്പൊ ലോഗ് ഇന്‍ ഡീടെയില്‍സ് എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായ പോലെ എല്ലാര്‍ക്കും മനസിലായല്ലോ !
___________________


സാമുദായിക സൌഹാര്ധം
(ലീഗ് അഞ്ചാം മന്ത്രി സ്ഥാനത്ത് ! തൊട്ടു തൊട്ടില്ല....)


"മാധ്യമത്തിന്റെ വെളിപെടുതല്‍ കാര്യമാക്കേണ്ടതില്ല - കുഞ്ഞാലികുട്ടി


"ഈ മെയില്‍ ചോര്‍ത്തുന്ന വാര്‍ത്ത നല്‍കിയതിലൂടെ മാധ്യമം സാമുദായിക സൌഹാര്ധം തകര്‍ക്കുന്നു" - മുഖ്യമന്ത്രി


മാധ്യമം ആണ് മെയില്‍ ചോര്തിയതെന്നു മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചോ !
ശിഷ്ട ഭാഗം: കൊണ്ഗ്രസ്സും ലീഗുമായുള്ള സൌഹാര്ധം തകര്‍ക്കുന്നു എന്നാണോ ഉദ്ദേശിച്ചത് !
___________________


ചോര്‍ത്തല്‍ നിന്ദ !


ക്രിസ്ത്യാനികളുടെ മെയില്‍ ചോര്‍ത്തുന്നു....
ഹിന്ദുക്കളുടെ മെയില്‍ ചോര്‍ത്തുന്നു....
മുസ്ലീങ്ങളുടെ മെയില്‍ ചോര്‍ത്തുന്നു......


ചോര്തുന്നതിനെതിരെയുള്ള മൂന്നു കൂട്ടരുടെയും പ്രതികരണങ്ങള്‍ എന്താണ് ??
______________________


ജാഗ്രതൈ ! 
നിങ്ങള്‍ മെയില്‍ അയക്കുന്ന വ്യക്തിയാണോ !
എങ്കില്‍ അയക്കുന്ന മെയില്‍ എവിടെയൊക്കെയാണ് കറങ്ങി നടക്കുന്നതെന്ന് അയച്ചതിന് ശേഷം ഇ-മെയിലായി പിന്നാലെ പോകുക ! അല്ലെങ്കില്‍ ചോര്‍ന്നു പോകും !


ശിഷ്ടം: ലോഗ് ഇന്‍ ഐഡിയും പാസ് വേഡും ഇല്ലാതെ ഒരു മെയില്‍ ഐഡി എങ്ങിനെ ക്രിയേറ്റ് ചെയ്യാം എന്നതിനെ കുറിച്ച്
അടുത്ത് തന്നെ മുഖ്യമന്ത്രി ലീഗുമായി ഐ ടി കരാറില്‍ ധാരണയില്‍ ആകും !!
.... മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ ആര്‍പ്പോ ഇര്‍റോ........"
______________________


വചനോത്സവം !

ഒരു നാള്‍ നിങ്ങടെ മെയിലും ചോരും
അന്ന് നിങ്ങടെ മെയിലില്‍ ഉള്ള സ്പാമും ജങ്കും അല്ലാത്തതും ഒക്കെയായ അശ്ലീല മെയിലുകള്‍ കണ്ടു അവര്‍ ബോധം കെടും !
മന:സമാധാനം തകര്തത്തിനു നിങ്ങളെ അവര്‍....!


ശിഷ്ടം:....അത് കൊണ്ട് മെയില്‍ ഐഡി ഒക്കെ ഡിലീറ്റ് ചെയ്തു പഴയ പോസ്ടല്‍ മെയിലിലേക്ക് പൊയ്ക്കോ, സ്ടാമ്പോട്ടിച്ച കവര്‍....!


"ങേ അതും പൊട്ടിച്ചു നോക്കുമോ !

 _________________________

16 ജനുവരി 2012

അത്‌ "റിയല്‍" മുടി തന്നെ !! !!

ഒരു ഇടവേള...

ഒരു വര്‍ഷത്തിനു ശേഷം ഒരു മാസത്തെ വെകേഷന്‍ എന്നെ നാട് കാണിച്ചു ! നാടും വീടും കുടുമ്പക്കാരെയും വിട്ടു നിന്ന ഒരു വര്‍ഷത്തിനു ശേഷം എയര്‍ പോര്‍ട്ടില്‍ വണ്ടി ഇറങ്ങി പുറത്തേക്കു നോക്കി.
എയര്‍ പോര്‍ട്ടില്‍ നാട് പറഞ്ഞയച്ച ആളുകളെ പെട്ടിയടക്കം കൂട്ടികൊണ്ട് വീട്ടിലേക്കു പോവാന്‍ അക്ഷമരായി കാത്തു നില്‍ക്കുന്ന ബന്ധുക്കള്‍ ! പച്ചപിടിച്ച മരങ്ങള്‍, നികത്തല്‍ കഴിഞ്ഞു ബാക്കി തരിശായി മേലോട്ട് നോക്കി എന്തൊക്കെയോ ഓര്‍ത്തു മലര്‍ന്നടിച്ചു കിടക്കുന്ന നെല്പാടങ്ങള്‍ ! എന്തൊക്കെയോ ചവച്ചു നില്‍ക്കുന്ന നിഷ്കലങ്ങരായ മൃഗങ്ങള്‍ !


ഞാനും എന്നെ കാത്തുനിന്നിരുന്ന വണ്ടീല്‍ കയറി എയര്‍ പോര്‍ട്ട്‌ വിട്ടു, റോഡിലൂടെ വണ്ടി എതിരെയും കുറുകെയും പിറകെയും വരുന്ന വണ്ടികള്‍ക്കിടയിലൂടെ പാമ്പും കോണിയും കളിച്ചു പോയ്കൊണ്ടിരുന്നു. റോഡിനു ഇരുവശവും അപ്പാര്‍ട്ട്മെന്റുകളുടെ കൂറ്റന്‍ റിയല്‍ എസ്റെറ്റ് ഫ്ലെക്സ് പരസ്യങ്ങള്‍ ! നടന്മാര്‍ അഭിനയ പോസുകളില്‍ കൂടെയുല്ലവരോടൊപ്പം ചിരിച്ചു നില്‍ക്കുന്ന സിനിമാ ഫ്ലെക്സുകള്‍ ! വണ്ടി അതിനെ ഓരോന്നിനെയും പിറകിലാക്കി പോവുമ്പോള്‍ പെട്ടെന്ന് ഒരു കൂറ്റന്‍ പരസ്യം ! തലയില്‍ കെട്ടുമായി ഒരാളുടെ വലിയ ചിത്രം, മുഖത്ത് ചിരി വിടര്‍ത്തി ! എവിടെയോ കണ്ടു മറന്ന മുഖം ! രാഷ്ട്രീയക്കാരനല്ല, എന്നാല്‍ മുഖത്ത് ചിരിയുണ്ട് ! പരസ്യതിലേക്ക് സൂക്ഷിച്ചു നോക്കി വായിച്ചു, ശഅറെ മുബാറക്ക്‌ !


ങേ ! ശഅറെ മുബാറക് ! ഇത് അത്‌ തന്നെ ! പത്രങ്ങളും , ബ്ലോഗുകളും, സങ്ങടനകളും വിഷയങ്ങലാക്കി, വിവാദമാക്കി, തര്ക്കങ്ങലാക്കി ഒന്നാം ക്ലാസ്സിലെ കുട്ടിയെ വരെ പരിചയപെടുത്തിയ വിഷയം. ഇപ്പൊ കൂറ്റന്‍ ഫ്ലെക്സുകളില്‍ നിറയുന്നു. പ്രവാചകന്റെ മുടി ! അല്ലെന്നും ആണെന്നും ആള്‍ക്കാരെ തമ്മിലടിപ്പിച്ച ആ മുടി ! കൂറ്റന്‍ കെട്ടിട സമുച്ചയതിനുള്ളില്‍ ഒരു പളളി മനോഹരമായ ത്രി ഡി ഡിസൈനിങ്ങില്‍ ഒറിജിനല്‍ ഫോടോ എന്ന പോലെ ഉയര്‍ന്നു നില്‍ക്കുന്നു . ഒറ്റ നോട്ടത്തില്‍ ആരും കൊതിച്ചു പോകും ! ഹറം ആണെന്ന് കരുതി അവിടെ നമസ്കരിക്കും !


ഇപ്പൊ ചിത്രങ്ങള്‍ അങ്ങിനെയാണ് വീട് പണിയുന്നതിനു മുമ്പേ എന്‍ജിനീയര്‍ വീടിന്റെ അകത്തളം വരെ എല്ലാ ഫര്നിഷിങ്ങും ചെയ്തു ഇമെജിലൂടെ നടത്തി കാണിക്കും. അത്‌ പ്രിന്റെടുത്ത് കാണിച്ചാല്‍ ആരും കടം വാങ്ങിചായാലും പണിതു പോകും ബില്ടിംഗ് ! പണ്ടത്തെ പെന്‍സില്‍ കൊണ്ടുവരച്ച ചതുരവും അതിനുള്ളിലെ നാല് വര മുറികളും ഒക്കെ ചരിത്രം. അത്‌ പോട്ടെ ! പറയാന്‍ വന്നത് അതല്ല !


ആ പരസ്യം എന്താണ് പറയുന്നത് ! ആ നില്‍ക്കുന്ന ആളാണ്‌ അതിന്റെ മാസ്റെര്‍ മൈന്‍ഡ് ! അത്‌ കൊണ്ടാണ് അദ്ധേഹത്തിന്റെ ചിത്രം ! ആ പള്ളിയാണ് മുടി വെക്കുന്ന പളളി ! അതാണ്‌ നടുവില്‍ ! ചുറ്റും കാണുന്നത്.. ഹോ മനസ്സിലായി മനസ്സിലായി നോളെജ് സിറ്റി ! ആ ബില്ടിങ്ങുകളിലൂടെയാണ് ഇനി നോളെജ് വരിക ! മുടി പോലെ പല നോലെജുകലുമാണോ ഇനി ഇതിലൂടെ വരാനിരിക്കുന്നത് ! ഇതുവരെ ഇല്ലാതിരുന്ന ഏത് പുത്തന്‍ നോളെജ് ആയിരിക്കും ഇത് വരെ ഉറങ്ങി കിടന്നിരുന്ന ഒരു "സമൂഹത്തില്‍" നിന്നും ഈ പദത്തില്‍ ഉള്ള നഗരത്തിലൂടെ വരാനിരിക്കുന്നത് ! ആര്‍ക്കറിയാം ! അതോ മുടി വെച്ചു ആധുനിക ശാസ്ത്രങ്ങളുടെ ഉള്ളറകളിലേക്ക് കാതു കൂര്പിച്ചു ചിന്തകള്‍ പറപ്പിച്ചു, പുതിയ വിജ്ഞാന മേഖലകള്‍ ആണോ ഉയര്‍ന്നു വരിക ! ഏയ്‌ ! അതായിരിക്കില്ല !എങ്കില്‍ അതും മുടിയും തമ്മില്‍ അടികൂടും !


മുമ്പ് മുസ്ല്യാക്കന്മാര്‍ "ഇത്രത്തോളം" ഉയര്‍ന്നു ചിന്തിച്ചിരുന്നില്ല ! അവരുടെ ചിന്ത അവരെ നിയമിച്ച പള്ളിയകങ്ങളില്‍, മദ്രസകളില്‍, വഅളുകളില്‍ തങ്ങളുടെ മഹല്ലുകളില്‍ ആരാധന വിഷയങ്ങളില്‍ ഒതുങ്ങിയിരുന്നു ! ഇപ്പൊ വളരെ മാറി ! ഭൌതിക വിജ്ഞാനത്തിന് നേരെ പുറം തിരിഞ്ഞു നില്‍ക്കുകയും, പുറം തിരിഞ്ഞു നില്‍ക്കണമെന്ന രീതിയില്‍ മത വിഷയങ്ങളില്‍ ശ്രദ്ധിക്കണമെന്ന ഉള്ബോധനങ്ങളില്‍ നിലകൊള്ളുകയും ചെയ്തപ്പോള്‍ സമൂഹം വആളു കേള്‍ക്കാനും , മുസ്ല്യാര്‍ക്ക് ചിലവിനു കൊടുക്കാനും മാത്രമുള്ള സമൂഹമായി മാറി. മറ്റുള്ള സമൂഹങ്ങള്‍ സാമൂഹികമായി/വൈജ്ഞാനിക പരമായി മുന്നേറിയപ്പോള്‍ നമ്മുടെ സമൂഹം സ്കൂളില്‍ പോകാതെ വ ആളും കേട്ടു ലേലോം വിളിച്ചു ഇരിക്കുകയായിരുന്നു ! ഒരു ജോലിയും ലഭിക്കാനുള്ള യോഗ്യത ഇല്ലെന്ന തിരിച്ചറിവില്‍ വായും പിളര്ന്നി ഇരിക്കുമ്പോഴാണ് അന്ന് ഗള്‍ഫ്‌ അത്താണി . ആയി അവതരിക്കുന്നത്. ഗള്‍ഫ് നാട്ടില്‍ ജോലിയില്ലാതവരെ കൊണ്ടു പോയി !മുസ്ലിയാക്കന്മാര്‍ തങ്ങളുടെ ഭാഷാ വിജ്ഞാനമായ ആര്‍ക്കും വേണ്ടാത്ത അറബി മലയാളം പഠിപ്പിച്ചു ആളുകളുടെ സമയം കളഞ്ഞെങ്കിലും കിട്ടിയ ജോലി ചെയ്തു, അറബികളില്‍ നിന്നും അറബി കേട്ടു പഠിച്ചു. കുടുമ്പത്തെ വിട്ടു മരുഭൂമിയില്‍ ജോലി ചെയ്യവേ ഞെട്ടിക്കുന്ന ഒരു സത്യം സമൂഹം തിരിച്ചറിഞ്ഞു ! തങ്ങള്‍ക്കന്ന്യമായ വിദ്യഭ്യാസത്തിന്റെ പ്രാധാന്യം !


ഇന്ന് സമൂഹം വിധ്യാസംപന്നരാന് ! വിദ്യഭ്യാസം നേടണമെന്ന് ഗള്‍ഫ് പറഞ്ഞു, ലോകം പറഞ്ഞു ! ഇനി തങ്ങളുടെ ജല്‍പ്പനങ്ങള്‍ കൊണ്ടു കാര്യമില്ലെന്ന തിരിച്ചറിവ് പൌരോഹിത്യത്തെ ഭൌതിക വിധ്യാഭ്യാസത്തിന്റെ അപ്പസ്തോലന്മാരാക്കി. ഗള്‍ഫ് പണത്തെ കണ്ടു കൊണ്ടു തന്നെ വിശ്വാസത്തിന്റെ മറവില്‍ പണം കണ്ടെത്തി ഒരേ സമയം ഭൌതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും, തങ്ങള്‍ക്കു നിലകൊള്ളാന്‍ ആത്മീയ സ്ഥാപനങ്ങളും പടുത്തുയര്‍ത്തി തങ്ങളുടെ നില ഭദ്രമാക്കി. തങ്ങള്‍ ഭൌതിക വിധ്യാഭ്യാസതിനും പ്രാധാന്യം കൊടുക്കുന്നു എന്ന് സമൂഹത്തില്‍ വരുത്തി തീര്‍ത്തു. അങ്ങിനെ പൌരോഹിത്യം ആത്മീയതയുടെ ബിസിനസ് സാദ്യതകള്‍ മനസ്സിലാക്കി പുതിയ മേചില്പുരങ്ങള്‍ തേടുന്നതിന്റെ വ്യക്തമായ അടയാളങ്ങളാണ് സമൂഹത്തില്‍ മുളച്ചു വരുന്ന "വിശുദ്ധ മുടികളും" അവയുടെ വ്യാപാര സാധ്യതകള്‍ വിളംബരം ചെയ്യുന്ന ആത്മീയ-ഭൌതിക പ്രോജെക്ടുകളും ! വിശ്വാസത്തിന്റെ പേരില്‍ എന്തും വിശ്വസിക്കും തങ്ങള്‍ നിര്‍മിച്ച വിശ്വാസികള്‍ എന്ന് ഉറപ്പിച്ചവരുടെ ശബ്ദം പത്തു രൂപയില്‍ നിന്നും "ശത കോടികളിലേക്ക് " എത്തിച്ചതിന്റെ "ആത്മീയ റേറ്റിംഗ് ഇന്ടെക്സ്" അവര്‍ നടത്തിയ "ബിസിനസ് മാനേജ്മെന്റിന്റെ" വിജയമാണ് ! വിശുദ്ധരുടെ മുടികളും, ശരീര ഭാഗങ്ങളും കോടികള്‍ വരുമാനം നല്‍കുന്ന വഴികള്‍ ആണെന്ന കണ്ടെത്തലുകള്‍ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്നും വിശ്വാസികളെ ഹൈജാക്ക് ചെയ്യുന്നവരുടെ നിരയിലേക്ക് പുതിയ "രംഗ പ്രവേശങ്ങള്‍" സമൂഹത്തിനു പ്രതീക്ഷിക്കാമെന്ന സൂജനകള്‍ നല്‍കുന്നുണ്ട് ! "വിശ്വാസം അതല്ലേ എല്ലാം" എന്ന പരസ്യ വാചകം ഇവിടെ അന്വര്തമാകുന്നുണ്ടോ ?


സൃഷ്ടാവിനെ മനുഷ്യ ചിന്തയേക്കാളും താഴ്ന്ന രൂപത്തില്‍ ചിന്തിക്കുന്ന ഒരു പ്രതിഷ്ടയാക്കി ആരാധനകള്‍ അര്‍പ്പിക്കാന്‍ പല വഴികള്‍ അവതരിപ്പിക്കുന്നിടതാണ് പൌരോഹിത്യം നിലനില്‍ക്കുന്നത്. ആരാധന, പ്രീതി, എന്ന വാക്കുകളില്‍ ഒതുക്കി മനുഷ്യ ജീവിതത്തിന്റെ പ്രായോഗിക മേഖലകളില്‍ ചിന്തകളെയും, അറിവുകളെയും, ഇടപെടലുകളേയും അന്യമാക്കി തങ്ങളുടേതായ ഇരിപ്പിടങ്ങളില്‍ ഇരുന്നു പൌരോഹിത്യം ജല്‍പ്പനം നടത്തുമ്പോള്‍ ലഭ്യമാകുന്ന എല്ലാ സൌകര്യങ്ങളെയും കണ്ണടച്ച് അനുഭവിക്കുന്നതിന്റെ അവസരവാദ രാഷ്ട്രീയമാണ് ആത്മീയതയുടെ മറവിലുള്ള അനേകം സ്ഥാപനങ്ങള്‍ വിളിച്ചു പറയുന്നത്.


ശഅറെ മുബാറക് പ്രവാചകനോടുള്ള സ്നേഹമോ ! അതോ ആ സ്നേഹത്തിന്റെ പേരില്‍ പണികഴിപ്പിക്കുന്ന പള്ളിയെ വിഴുങ്ങുന്ന ക്നോലെജ് സിറ്റിയെന്ന വമ്പന്‍ പ്രോജെക്ടിന്റെ ആത്മീയ സാധ്യതയെ വിജയിപ്പിക്കുന്നിടത് ഒതുങ്ങുന്ന സ്നേഹമോ ? അങ്ങിനെയൊരു വ്യാപാര സാധ്യത ഇല്ലായിരുന്നുവെങ്കില്‍ ഈ മുടി പണ്ടേ ഇവിടെ ഒരു പ്രോജെക്ടും ഇല്ലാതെ സ്ഥാപിക്കപെടുമായിരുന്നു ! പക്ഷെ ????????


റിയല്‍ എസ്റെറ്റ് ബിസിനസ്സുകളില്‍ ഭൂമി കിടന്നു കറങ്ങുകയാണ് ! കൃഷി സ്ഥലങ്ങള്‍ നികതപെടുന്നു ! വനങ്ങള്‍ വെട്ടിമാറ്റുന്നു ! അവിടെ കോണ്ക്രീറ്റ് വനങ്ങള്‍ സ്ഥാപിക്കപെടുകയാണ് ! ആത്മീയതയും, ഭൌതികതയും വാക്കുകളില്‍ മാത്രമുള്ള അന്തരങ്ങളായി മാത്രം മാറുന്നു.
________________________________
ആധുനിക ആദു സമൂഹത്തിനു നേതൃത്വം നല്കുന്നവരിലേക്ക് ഹൂദ്‌ നബിയുടെ ശബ്ദം എന്നാനുയരുക ! മൂസ നബിയുടെ അഭാവത്തില്‍ പൌരോഹിത്യം പശുകുട്ടിയുമായ് എവിടെയൊക്കെയോ ഉദയം ചെയ്യുന്നു....!!!

14 നവംബർ 2011

ഹാങ്ങ്‌ അന്‍റ്റില്‍ ഡെത്ത് !!

ഗോവിന്ദചാമിയെ വധശിക്ഷക്ക് വിധിച്ചു ! പ്രതി അത്‌ അര്‍ഹിക്കുന്നത് തന്നെ എന്ന് വിധിയെ എല്ലാവരും സ്വാഗതം ചെയ്തു. ദാരുണമായി കൊല്ലപെട്ട സൌമ്യ എന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളുടെ ദുഖതിനിടയില്‍ ഈ വിധിയില്‍ ചെറിയൊരു ആശ്വാസം കണ്ടെത്തും ! എന്നാല്‍ കുറ്റവാളികള്‍ക്ക് ഒരു "പാഠം" എന്ന നിലയില്‍ ഈ വിധിയെ കണ്ടു ആശ്വസിക്കുവാന്‍ സമൂഹത്തിനു എത്രത്തോളം കഴിയും എന്നതാണ് "ഗോവിന്ദ ചാമി" മാര്‍ ഉണ്ടാകുന്ന ഇന്നത്തെ സാമൂഹിക ചുറ്റുപാട് നമ്മോടു ചോദിക്കുന്നത്.



സൌമ്യ എന്ന ഇര ഒരു പെണ്കുട്ടി മാത്രമല്ല. പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രം. ഗോവിന്ദചാമി ഒരു വ്യക്തി മാത്രമല്ല, വിവിധ പേരുകളില്‍ നമ്മുടെ സമൂഹത്തില്‍ രൂപ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന അനേകരില്‍ ഒരാള്‍ മാത്രം. അത്‌ കൊണ്ടു തന്നെ വിധി കേട്ട മാത്രയില്‍ ഗോവിന്ദ ചാമിയോടു വൈകാരികമായി പ്രതികരിച്ചു, മുന്നോട്ടു നടക്കുന്ന സമൂഹത്തിനു എത്രത്തോളം ആശ്വസിക്കാന്‍ വകയുണ്ട് എന്ന് നമ്മള്‍ സ്വയം ചോധിക്കെണ്ടാതുണ്ട്. ഗോവിന്ദ ചാമിമാരുടെ  "ഭാഷ" സമൂഹത്തിനറിയില്ല, അത്‌ കുറ്റ കൃത്യങ്ങളെ കൃത്യമായി രേഖപെടുത്തുന്ന ഭാഷയാണ്‌. കുറ്റകൃത്യം നടന്നു കഴിഞ്ഞാല്‍ മാത്രമേ "ആ ഭാഷയെ" മനസ്സിലാക്കാന്‍ കഴിയൂ. അത്‌ കൊണ്ടു തന്നെ പിടിക്കപെട്ട കുറ്റവാളി നിസ്സന്കമായി നില്‍ക്കും, നീതി പീടത്തെ നോക്കും, സമൂഹത്തെ നോക്കും. കോടതി ശിക്ഷ വിധിക്കുംപോഴും തന്നിലേക്കുള്ള തന്റെ നീതിയുടെ വായനയില്‍ അയാള്‍ അയാളെ നിരപരാധിയായി വിധിക്കും, തന്നെ ഇങ്ങിനെയാക്കിയ സാമൂഹിക ചുറ്റുപാടിനെ അയാള്‍ പ്രതിയാക്കി കുറ്റപെടുത്തും. കോടതി കൊലകയര്‍ വിധിച്ചാലും അത്‌ കേട്ടു ഒരു പക്ഷെ കുറ്റവാളിയുടെ ഉള്ളില്‍ നിര്‍വൃതിയുടെ, വെളുക്കെയുള്ള നിര്‍വികാരമായ ചിരി അയാള്‍ ചിരിക്കും. ഇരയോടുള്ള സഹാനുഭൂതിയില്‍ വേട്ടക്കാരനെ നിര്‍മിച്ച സാമൂഹിക ചുറ്റുപാടിനെ അവഗണിച്ചു, വേട്ടക്കാരനെ അയാള്‍ ചെയ്ത കുറ്റത്തിന് പ്രതികാരമെന്നോണം ശിക്ഷക്ക് അര്‍ഹാമാക്കുംപോള്‍ ഒരു താല്‍ക്കാലിക ആശ്വാസം ഉണ്ടാകുക എന്നിടത് മാത്രമാണ് നമ്മുടെ മാനസികാവസ്ഥ അഭയം കാണുന്നത്.


പക്ഷെ, ഇവിടെ, പ്രധാന വില്ലന്‍, സമൂഹത്തില്‍ അതിജയിച്ചു നില്‍ക്കുന്നു, ക്രൈമുകള്‍ ! സാമൂഹിക ചുറ്റുപാട് സൃഷ്ടിക്കുന്ന ക്രൈം ടെന്ടെന്‍സി ഇത്തരം വ്യക്തികളുടെ ജീവിത സാഹചര്യത്തിലേക്ക് എങ്ങിനെ കൈമാറ്റം ചെയ്യപെടുന്നു എന്നത് സ്കാന്‍ ചെയ്യപെടെണ്ടാതുണ്ട്. സൌമ്യ ഇരയാക്കപെടുന്നതിനു തൊട്ടുമുമ്പ് വരെ ഗോവിന്ദ ചാമി സമൂഹത്തില്‍ നിരപരാധിയായി ഉണ്ടായിരുന്നു. ഗോവിന്ദ ചാമി നടക്കുന്ന ഇടങ്ങളില്‍ മനുഷ്യരും ഉണ്ടായിരുന്നു. അയാള്‍ മറ്റൊരാളെയും പോലെ തന്നെയായിരുന്നോ ?. അല്ല എന്നാണ് അയാളുടെ മുന്‍കാല കഥകള്‍ പറയുന്നത്. പലവിധ കുറ്റകൃത്യങ്ങളും നടത്തി ശിക്ഷിക്കപെട്ടു വീണ്ടും സമൂഹത്തില്‍ ഇറങ്ങി നടക്കവേയാണ് ഒരു ക്രൈമിനു കൂടിയുള്ള അയാളുടെ മാനസിക നില പാകപെടുന്നത്.അപ്പോള്‍ നമുക്ക് മുമ്പിലുള്ള ചോദ്യം ! എങ്കില്‍ അയാളില്‍ എന്ത് മാറ്റമാണ് അയാള്‍ ഇതുവരെ ഏറ്റു വാങ്ങിയ ശിക്ഷാ വിധികള്‍ കൊണ്ടു ഉണ്ടായത് ? വെറുമൊരു പ്രതികാരമെന്നപോലെ ആയിരുന്നോ ശിക്ഷ എന്നതും, അയാള്‍ ഏറ്റുവാങ്ങിയതും ! ജീവ പര്യന്തമടക്കമുള്ള ശിക്ഷകളും, കഠിന തടവും, പിഴയും ഒക്കെ കുറ്റവാളികള്‍ അനുഭവിച്ചു തീര്‍ക്കുമ്പോള്‍ അവരില്‍, സ്വഭാവത്തില്‍ കുറ്റവാസന നിലനില്‍ക്കുന്നു എന്നതാണ് ക്രൈമുകളുടെ, കുറ്റവാളികളുടെ ആധിക്യത്തിന് കാരണം. പലവട്ടം പിടിക്കപെടുകയും, ശിക്ഷ്യനുഭാവിക്കുകയും ചെയ്ത ചരിത്രം ഒരു ഘട്ടത്തില്‍ കുറ്റവാളിയെ കുറിച്ച് പറയുമ്പോള്‍ മാത്രമായിരിക്കും ഒരു കൊടും കുട്ടവാളിയിലെക്കുള്ള അയാളുടെ പരിണാമത്തെ കുറിച്ച് സമൂഹം അറിയുക. അപ്പോഴേക്കും പലരും ഇവരുടെ ഇരകളാക്കപെട്ടീട്ടുണ്ടായിരിക്കും !സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും, കുട്ടികളുടെയും സുരക്ഷിതത്വം ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ചൂഷണത്തിനും, പീടനതിനുമുള്ള എല്ലാ സാധ്യതകളെയും ആധുനിക ജീവിത ശൈലിയുടെ ഭാഗമെന്ന പോലെ പരിച്ചയിക്കപെട്ട സാമൂഹിക അന്തരീക്ഷത്തില്‍ സുരക്ഷിതത്വം പ്രതീക്ഷിക്കാവുന്ന ഒരിടവും ഇല്ല എന്നാണ് സൌമ്യമാര്‍ പറയുന്നത്. പ്രത്യേകിച്ചും സ്ത്രീ സമൂഹത്തില്‍ പെട്ടവരെ സ്ത്രീകള്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത വിധം ചൂഷണങ്ങളുടെ സ്വഭാവം മാറിയ അന്തരീക്ഷത്തില്‍ !


ഭരണകൂടവും, നിയമവും ഗൌരവമായ സമീപനം ഇക്കാര്യത്തില്‍ സീകരിക്കെണ്ടിയിരിക്കുന്നു. ഒരു ഗോവിന്ദ ചാമിക്കെതിരെയുള്ള ശിക്ഷയെ ആഗോഷിച്ചു തങ്ങളുടെ ഭരണത്തിന്റെ മികവു അതില്പോലും ഏച്ചുകെട്ടി സമൂഹത്തിനു മുമ്പില്‍ വീര വാദം മുഴക്കിയത് കൊണ്ടു കാര്യമില്ല.


ശിക്ഷ വാങ്ങി കുറ്റവാളിക്ക് കൊടുക്കുന്നതിലല്ല, കുറ്റ കൃത്യങ്ങള്‍ക്ക് ഇരയാക്കപെടുന്ന അവസ്ഥ ഇല്ലാതക്കുന്നതിലാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്. ഇടതു ഭരണകാലത്ത് ആഭ്യന്തരമന്ത്രിയുടെ ഇടപെടലാണ് ഗോവിന്ദ ചാമിയുടെ ശിക്ഷ വാങ്ങി കൊടുത്തതെന്ന് പറഞ്ഞ് അവകാശവാധമുന്നയിക്കുന്നവര്‍ തങ്ങളുടെ ഭരണ കാലത്ത് നടന്ന മറ്റു കുറ്റ കൃത്യങ്ങളില്‍ എത്രഎണ്ണത്തില്‍ പ്രതികളെ ശിക്ഷിക്കുന്നതിലും, കുറ്റ കൃത്യങ്ങള്‍ അന്യമാക്കുന്നതിലും മികവു പുലര്‍ത്തി എന്ന് കൂടി പറയുന്നത് നന്നായിരിക്കും. കുറ്റ ക്രിത്യങ്ങളുടെയും, കുറ്റവാളികളുടെയും കാര്യത്തില്‍ പോലും രാഷ്ട്രീയ-അവകാശ വാദവും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിക്കപെടുന്ന ജനാധിപത്യ ക്രമത്തില്‍ ഇത്തരം അവകാശവാധങ്ങളല്ല സമൂഹത്തിനു വേണ്ടത്, ക്രിമിനലുകള്‍ക്ക് വളമെകുന്ന സാമൂഹിക ചുറ്റുപാട് അന്യമാക്കി വ്യക്തികള്‍ക്ക് സുരക്ഷിതമെകുന്ന അവസ്ഥ സൃഷ്ടിക്കുയാണ് ഭരണകൂടവും, നിയമവും ചെയ്യേണ്ടത്. 

കുറ്റവാളിക്ക് അവരര്‍ഹിക്കുന്ന ശിക്ഷ നല്‍കുമ്പോള്‍ ഇരകളുടെ മനുഷ്യാവകാശം മറന്നു കൊണ്ടു കുറ്റവാളിയുടെ മനുഷ്യാവകാശത്തെ കുറിച്ച് മാത്രം വാചാലമാകുന്നവര്‍ കുറ്റ കൃത്യങ്ങള്‍ക്ക് വളം ചെയ്തു കുറ്റവാളികളെ വളര്‍ത്തുകയാണ്. ശക്തമായ ശിക്ഷകളിലൂടെ മാത്രമേ എല്ലാവരുടെയും മനുഷ്യാവകാശം സംരക്ഷിക്കപെടുകയുള്ളൂ. സ്ത്രീ സമൂഹത്തിന്റെ രക്ഷക്കും, അവരുടെ മനുഷ്യ അവകാശത്തിനും ഇരകളുടെ കണ്ണിലൂടെ സമൂഹം ആവശ്യപെടുന്നതും അത്‌ തന്നെയാണ് !

09 നവംബർ 2011

നാം പഠിക്കേണ്ടത്

കേരളത്തിലെ തെരുവുകള്‍ അങ്ങിനെയാണ്. പണിക്കു പോകുന്നവരുടെ യാത്ര തടയും, യാത്രക്കാരുമായി ഞെങ്ങി ഞെരുങ്ങി പോകുന്ന ബസ്സുകളെ തടയും, ചരക്കുമായി പോകുന്ന ലോറികളെ തടയും. ആശൂത്രിയില്‍ പോകുന്ന രോഗികളെ തടയും. അപ്രകാരം "ജനാധിപത്യം" പറയുന്ന പോലെ, തെരുവിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ് എന്ന് തെരുവ് നമ്മെ നോക്കി പറയും. സമന്മാരല്ലാത്തവര്‍ തെ രുവ് കവിഞ്ഞു പ്രകടനം നയിക്കുന്നവരും, തെരുവ് പ്രസംഗങ്ങള്‍ നടത്തുന്നവരും, തെരുവിലേക്ക് ഉന്തി നില്‍ക്കുന്ന സമ്മേളനങ്ങള്‍ നടത്തുന്നവരും മാത്രം. മറ്റുള്ളവര്‍ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ തെരുവില്‍ ഹാപ്പിയാണ്. അങ്ങിനെ എല്ലാം സഹിച്ചും കണ്ടും ജനം ജീവിച്ചു പോകവേ, ഒരു നാള്‍ ! തെരുവില്‍, ജനങ്ങളുടെ വഴി മുടക്കി ഒരു പരിപാടിയും വേണ്ടെന്നു നീതി പീഠം വിധി പ്രസ്താവിച്ചു.

ഇനി പാതയോരങ്ങളില്‍ തങ്ങളുടെ "അന്നം മുടക്കുന്ന" രാഷ്ട്രീയക്കാരുടെ വഴി തടയുന്ന പരിപാടികളൊന്നും ഉണ്ടാവില്ലല്ലോ എന്ന് ജനം സ്വപ്നം കണ്ടു. ഇത് യാധാര്ത്യമാകണേ എന്ന് തേങ്ങാ ഉടച്ചു ! ഒരു തടസ്സവുമില്ലാതെ നീണ്ടു പോകുന്ന പാതയോരങ്ങള്‍. ആശൂത്രിയില്‍ പോകേണ്ടവര്‍ ആശൂത്രിയിലെക്കും, ജോലിക്ക് പോകുന്നവര്‍ ജോലി സ്ഥലത്തേക്കും, സ്വപ്‌നങ്ങള്‍ പണയം വെച്ചു അന്നം തേടി വിദേശ യാത്രക്ക് പോകുന്നവര്‍ വീമാന താവളത്തിലേക്കും പാതയിലൂടെ ഒരു തടസ്സവുമില്ലാതെ പോകുന്നത് വിധി കേട്ട മാത്രയില്‍ ജനം ഒന്ന് ഭാവനയില്‍ കണ്ടു നോക്കി. പാത നിറഞ്ഞു മുഷ്ടി ചുരുട്ടി തങ്ങളുടെ വഴി മുടക്കി വരുന്ന ജാഥകളും, തെരുവ് പ്രസംഗങ്ങളും, പാതകളിലേക്കു ഉന്തി നില്ല്ക്കുന്ന സമ്മേളനങ്ങളും ഇല്ലാതെ ഗള്‍ഫിലെ പോലെ  കേരളത്തിലെ പാതകള്‍, തെരുവുകള്‍ ഓരോ ശ്വാസത്തിലും ആശ്വാസം എന്നപോലെ ശ്വാസം വിട്ടു ! പാതകളും, തെരുവുകളും വിധി കേട്ട് കോരി തരിച്ചു ! വൈകി വന്ന വസന്തം പോലെ, ഇപ്പോഴെങ്കിലും "ജനാധിപത്യം എന്തല്ല" എന്ന് ഈ സമയത്തെങ്കിലും തോന്നിയല്ലോ എന്ന് വിധി കേട്ടു കേരളത്തിലെ വീഥികള്‍ ആശ്വസിച്ചു.


പക്ഷെ ആ "ശ്വാസം " അധികം നീണ്ടു നിന്നില്ല. വിധി വിവാദമായി ! രാഷ്ട്രീയം അതിനെതിരെ രോക്ഷം കൊണ്ട്. രോക്ഷം കൊണ്ടവര്‍ വിധിയെ പരിഹസിച്ചു. നീതിപീടത്തെ അവഹേളിക്കുന്ന "ശുംഭന്‍ " വിളിയില്‍ ചില രാഷ്ട്രീയക്കാരെ എത്തിച്ചു. തന്നെ ശുംഭന്‍ എന്ന് വിളിച്ചത് നീതിപീഠം കേട്ടു. നിയമം നിയമത്തിന്റെ വഴിക്ക് വന്നാലും, വന്നില്ലെങ്കിലും ശുംബനെന്ന വിളി ആര്‍ക്കായാലും ഇഷ്ടപെദൂല എന്നത് കട്ടായം ! വിളിച്ചു പോയി, കേസായി ! വിളിച്ചത് മീഡിയ അങ്ങിനെ തന്നെ ജനങ്ങളെ കേള്‍പ്പിച്ചു ! മായ്ക്കാന്‍ വഴിയില്ല ! ശുംഭന്‍ എന്ന വാക്കിനെ കുറിച്ച് മീഡിയ പതിവ് പോലെ പലരുടെ അഭിപ്രായങ്ങള്‍ ലൈവാക്കി. ശുംഭാ നെന്നാല്‍ ആ ശുംഭന്‍ അല്ലെന്നും ഈ ശുംഭന്‍ വേറെയെന്നുമൊക്കെ ഡിക്ഷ്ണറി തപ്പി പരഞ്ഞു. നീതി പീഠം ഒബ്ജെക്ഷന്‍ പറഞ്ഞു ! ഇതൊക്കെ കേട്ടു വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ശുംഭന്‍ പ്രയോഗം നടത്തിയവര്‍ക്ക് തങ്ങളുടെ പ്രയോഗത്തിന് വിരുദ്ധമായ പര്യായം കേട്ടപ്പോള്‍ കണ്ഫൂശന്‍ ആയി !


രോക്ഷം വന്നാല്‍ അങ്ങിനെയാണ് , തന്നെ കേട്ടിരിക്കുന്ന അനുയായികള്‍ കയ്യടിച്ചു പ്രോല്സാഹിപ്പിക്കുന്നതിനിടയില് ‍ എന്താണ് പറയുന്നതെന്ന് പറഞ്ഞതിന് ശേഷമുള്ള റിയാക്ഷന് ശേഷമേ അറിയൂ. അങ്ങിനെയുള്ള ഒരു ആവേശ തള്ളിച്ചയില്‍ വന്ന ഒരു വാക്യത്തില്‍ പ്രയോഗം മാത്രമാണ് അതെന്നു എങ്ങിനെ, ഏത് ഗ്രാമര്‍ വെച്ചു പറയും എന്ന ധര്‍മ സന്ഘടത്തില്‍ നിര്‍നിന്മേഷനായി നിന്നു പോകും ഇങ്ങിനെയൊക്കെ വിളിക്കുന്നവര്‍. ആക്ഷേപിക്കാ ന്‍ വിളിച്ച ശുംഭന്‍ പ്രയോഗത്തെ നീതി പീഠം നിയമാസ്ത്രം കൊണ്ട് നേരിട്ടു. ആ അസ്ത്രം കൊള്ളേണ്ടിടത് കൊണ്ടു . ശുംഭന്‍ പ്രയോഗം നടത്തിയ ജന പ്രധിനിയെയും കൊണ്ടു അത്‌ ലോക്കപ്പിലേക്ക് പോയി.
അവശിഷ്ടം: രാഷ്ട്രീയക്കാരന്‍ തങ്ങളുടെ തെരുവ് പ്രകടനത്തെ ന്യായീകരിച്ചു ജനത്തിന്റെ മുമ്പില്‍ ഗാന്ധി മാര്‍ഗം അവതരിപ്പിച്ചു. ഗാന്ധിജി അവകാശങ്ങള്‍ നേടാന്‍ തെരുവില്‍ ഈ സമരമുറ നടത്തിയിട്ടില്ലെ ! ജനം പരസ്പരം നോക്കി ! ഇല്ലേ ! ജനം ഉവ്വെന്നു തലയാട്ടി. ഉപ്പു സത്യാഗ്രഹം നടത്തിയിട്ടില്ലെ ! ജനം പരസ്പരം നോക്കി, ഇല്ലേ ? ജനം ഉവ്വെന്നു തലയാട്ടി. ഗാന്ധി ടണ്ടി മാര്ച് നട്തിയിട്ടില്ലേ ? ജനം പരസ്പരം നോക്കി, ഇല്ലേ ? ഇനിയും രാഷ്ട്രീയക്കാരുടെ മുമ്പില്‍ കുറെ തലയാട്ടെണ്ടാതുള്ളത് കൊണ്ടു ജനം ഉവ്വെന്നു ഇനിയുള്ള ചോദ്യങ്ങള്‍ക്ക് മൊത്തമായി ആഞ്ഞു തലയാട്ടി. അപ്പൊ പിന്നെ ഈ അവകാശങ്ങള്‍ നിഷേടിക്കുന്ന നീതി പീടതിന്റെ സമീപനം ശരിയാണോ ! ആണോ ? ജനം തലയാട്ടിയോ ആവോ !


അതിനിടക്ക് സ്കൂളില്‍ പോകുന്ന ഒരു രണ്ടാം ക്ലാസ്സുകാരന്‍ വിളിച്ചു പരഞ്ഞു. ""ഗാന്ധിജി ഇതൊക്കെ പ്രയോഗിച്ചത് നമ്മളെ ഭരിച്ച, ബ്രിടീശുകാര്‍ക്കെതിരെയാ മാഷേ ! അതല്ലാതെ നമ്മളുടെ ജനാധിപത്യം നമ്മള്‍ക്കനുവധിച്ചു തരുന്ന സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കാനല്ല ബ്രിടീശുകാരോട് പ്രയോഗിച്ച ഗാന്ധിജിയുടെ പ്രതിശേടത്തില്‍ നിന്നും നാം പഠിക്കേണ്ടത്""


ഈ ആത്മ രോക്ഷം, കാര്ഷികമായും, വ്യാവസായികമായും വളരുന്ന ഒരു കേരളത്തെ സൃഷ്ടിക്കാന്‍ രാഷ്ട് രീയക്കാര്‍ ഉപയോഗിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. നീതി പീഠം ഒരു പരിപാവനമായ ഒരു സ്ഥാപനമാണ്‌. നീതി നടപ്പിലാക്കുന്നവര്‍ തീര്‍ച്ചയായും അതര്‍ഹിക്കുന്നവരെ തന്നെ ആയിരിക്കണം നില നിര്‍ത്തുന്നത്. അത്‌ കൊണ്ടു തന്നെ വിധികളെ ബഹുമാനിക്കുകയും, വിയോജിപ്പിന്റെ മേഖലകളില്‍ മാന്യമായ രീതിയില്‍ വിധികള്‍ക്ക് നേരെ അഭിപ്രായം പറയുക എന്ന രീതിയുമായിരിക്കണം ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ കരണീയം ! ജന പ്രധിനിധികള്‍ക്ക് പ്രത്യേകിച്ചും !


അത്‌ കൊണ്ടു പായലെ വിട, പൂപ്പലെ വിട, എന്നന്നേക്കും വിട എന്നത്പോലെ രാഷ്ട്രീയവും ഇത്തരം വിവധങ്ങള്‍ക്കും, വിട പറയേണ്ടിയിരിക് കുന്നു ! ഒരു പൈസയും നഷ്ടപെടുതാത്ത, വികസനങ്ങള്‍ക്ക് തുരങ്കം വെക്കാത്ത പ്രധിശേധങ്ങളുടെ മാര്‍ഗങ്ങള്‍ നമ്മുടെ "ജനാധിപത്യത്തിനനുകൂലമായി" ഇനിയെങ്കിലും പരിചയിക്കെണ്ടിയിരിക്കുന്നു.

31 ഒക്‌ടോബർ 2011

നിങ്ങള്‍ എന്ത് ചെയ്യും, ഹേ..

ടീച്ചര്‍, ഇവന്‍ എന്നെ പിച്ചി !

അല്ല ടീച്ചര്‍, അവനാ എന്നെ പിച്ചിയത്‌ !
അത്‌ നീയെന്നെ അച്ഛന് വിളിച്ചപ്പോഴല്ലേ !
അല്ല ടീച്ചര്‍, അവന്‍ എന്നെ തല്ലാന്‍ വന്നു...
ഉവ്വോ !
അല്ല ടീച്ചര്‍ അത്‌, അവന്‍ എന്നെ മുണ്ട് പൊക്കി കാണിച്ചപ്പോ എനിക്ക് ദേഷ്യം വന്നൂ..
കണ്ടോ ടീച്ചര്‍...
മാപ്പ് പറ...
മാപ്പ് !!
മാപ്പു പോരാ... ഞാന്‍ ക്ലാസ് കട്ട് ചെയ്തു ഗെറ്റ് ഔട്ടടിക്കുന്നു...!
__________________________________

ഇത് കുട്ടികളുടെ ക്ലാസ് റൂമില്‍ നടക്കുന്ന സംഭവം ആണെന്ന് ധരിച്ചെങ്കില്‍ തെറ്റി !


കോടികള്‍ ചിലവഴിച്ചു ജനാധിപത്യത്തെ താങ്കി നിര്‍ത്താന്‍ നമ്മള്‍ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുത്തു അയക്കുന്നവര്‍ ചെയ്യുന്ന "ചില ജാനോപകാരപ്രധങ്ങലായ പരിപാടികളുടെ" തല്‍സമയ ദൃശ്യങ്ങളാണ് നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത്! അതും നിയമം ഉണ്ടാക്കുന്ന പാവനമായ സഭയില്‍ !!അവര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍,വികാര പ്രകടനങ്ങള്‍ തികച്ചും ന്യായം!
 ജനങ്ങള്‍ക്ക്‌ വേണ്ടി ഒന്നും പറയാനില്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും പണി വേണ്ടേ എന്ന് ആരും സങ്കടപെടും. അത്ര മാത്രം പൈസ ചിലവിട്ടീട്ടാണ് ഇലക്ഷനും, അവര്‍ ചെന്നിരിക്കേണ്ട ഫൈവ് സ്റ്റാര്‍ സൌകര്യമുള്ള മന്ദിരവും സൌകര്യപെടുതീട്ടുള്ളത്. എ. സിയും, ഫാനും ഇട്ടു അവിടെ ഇരുന്നാല്‍ ആരും ഉറങ്ങി പോകും ! ഉറക്കം വരാതിരിക്കണമെങ്കില്‍ ഇത് പോലെ എന്തെങ്കിലും ചൂടേറിയ സംഗതി തന്നെ വേണം.


അഞ്ചു വര്‍ഷത്തില്‍ തങ്ങള്‍ കൂടുന്ന സമയം മണിക്കൂറുകള്‍ കൊണ്ട് ഗുണിച്ചാല്‍ ഈ കാര്യങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യാന്‍ സമയം തികയില്ല. പിന്നെയാ ജനങ്ങളുടെ....അ.. ഒന്നും പറയിപ്പിക്കണ്ട..അതിനിടക്ക്, നടുഅകത്തു കുത്തിയിരിക്കണം, പ്രതിഷേധം എന്ന് പറഞ്ഞ് ഇറങ്ങി പൊറതേക്ക്‌ രൊറ്റ ഓട്ടം വെച്ചു കൊടുക്കണം..പിന്നെ പിണക്കമൊക്കെ മാറി, തങ്ങളുടെ കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞു തിരിച്ചു മറ്റൊരു ദിവസം വന്നു സീറ്റില്‍ ഇരിക്കണം.


പിണങ്ങി അങ്ങിനങ്ങു പോകാന്‍ കഴിയില്ലല്ലോ, മാസാ മാസം വാങ്ങുനുള്ളതും, മറ്റും മാറ്റാര്‍ക്കും വിട്ടു കൊടുക്കാന്‍ കഴിയില്ലല്ലോ. അതിനു മാത്രം പണി പെട്ടാണ് ആ മന്ദിരത്തില്‍ (ജനങ്ങളെ സേവിക്കാന്‍) വന്നിരിക്കുന്നത്.


അപ്പൊ സഭ ദേ, വീണ്ടും തുടങ്ങി...


പുറത്തു ജനങ്ങള്‍ പതിവ് പോലെ ജീവിക്കാന്‍ കഷ്ടപ്പെട്ട്...
കഷ്ടപ്പെട്ട് അരി വാങ്ങാന്‍ റേഷന്‍ കടയില്‍ ക്യൂ നിന്നു..
അസുഖമുള്ളവര്‍ ഹെല്‍ത്ത് സെന്ററുകളില്‍ ക്യൂ നിന്നു...
മാലിന്യങ്ങള്‍ തങ്ങളെ കൊണ്ട് പോകുമെന്ന് കരുതി പരിസരങ്ങളില്‍ ക്യൂ നിന്നു, അവ മഴ വന്നു മലീമസങ്ങളായി....

പകര്‍ച്ച വ്യാധി ആളുകളുമായി ഹോസ്പിട്ടലുകളില്‍ ക്യൂ നിന്നു..
അവ പിടിച്ച ആളുകള്‍ നെട്ടോട്ടമോടാന്‍ തുന്ടങ്ങി...


സഭയില്‍ എ സിയുടെ തണുപ്പ്...എല്ലാവരും ഉണ്ട്...


ചര്‍ച്ച തുടങ്ങി...പിള്ളയെ കുരുക്കിയത്..
നിര്‍മല്‍ മാധവന്റെ കോളേജ് അഡ്മിഷന്‍...
തെറി വിളിച്ചത്..
അച്ഛനെ വിളിച്ചത്..
ജാതി പേര് വിളിച്ചത്...


സമയം തീര്‍ന്നു...


ഫോര്‍ത്ത് എസ്ടെറ്റ് പതിവ് പോലെ ജനങ്ങള്‍ക്ക്‌ വേണ്ടി പിറ്റേ ദിവസത്തേക്കുള്ള വാര്‍ത്തക്ക് വെണ്ടക്കാ നിരത്തി.....
(സത്യത്തില്‍ ഇതൊക്കെ ആരുടെ പ്രശ്നങ്ങളാണ്..ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്താണ് ??)
___________
അവശിഷ്ടം: ജനങ്ങള്‍ക്ക്‌ വേണ്ടി, ജനങ്ങള്‍ടെ പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടി നിലകൊള്ളുന്നവരെ തെരെഞ്ഞെടുതില്ലെങ്കില്‍, തെരെഞ്ഞെടുക്കപെട്ട ഞങ്ങള്‍ ഇങ്ങിനെ തന്നെ ചെയ്യും..! അഞ്ചു വര്ഷം ഞങ്ങള്‍ ഇവിടിരിക്കും , നിങ്ങള്‍ എന്ത് ചെയ്യും, ഹേ....""
അടുത്ത ആളുകളെ തെരഞ്ഞെടുക്കാന്‍ അഞ്ചു വര്‍ഷത്തേക്ക് ജനങ്ങള്‍ ജീവിതം തള്ളി നീക്കുന്നത് നോക്കി അവര്‍ ഉള്ളില്‍ ചിരിച്ചു...

25 സെപ്റ്റംബർ 2011

ഹെന്റെ ദൈവമേ, ആരായിരിക്കും ??

മൈതാനത്തില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ വീര്‍പ്പടക്കി കാത്തിരിക്കുകയാണ്. മൈതാനത്തില്‍ ഇല്ലാത്തവര്‍ അവരവരുടെ വീടുകളില്‍ ടിവി പെട്ടിക്കു മുമ്പില്‍ കാതും കണ്ണും, കൂര്‍പ്പിച്ചിരിക്കുന്നു. അങ്ങിനെ കാതും, കണ്ണും കൂര്‍പ്പിചിരിക്കുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ ! ഗവര്‍മെന്റിന്റെ ജനക്ഷേമ പദ്ധതികളെ കുറിച്ച്, ഭരണം അഴിമതി രഹിതമാക്കുന്നതിനെ കുറിച്ച് കാതു കൂര്‍പ്പിക്കുകയാണീ ജനം എന്ന് കരുതി എങ്കില്‍ തെറ്റി !



വര്ഷം വര്ഷം നമുക്ക്, മലയാളിക്ക് ഒരു സ്റ്റാര്‍ സിങ്ങരിനെ വേണം. ഒരു കോടി സമ്മാനം കൊടുത്തു ഒരു വര്ഷം കൊണ്ട് നമുക്ക് പാട്ട് കേള്‍ക്കാന്‍ ഒരു സിങ്ങറിനെ കണ്ടെത്തി ടി വി ക്കാര് തരും. കഞ്ഞി കുടിച്ചില്ലെങ്കിലും വേണ്ടില്ല ഒരു സിങ്ങറിനെ വര്‍ഷത്തില്‍ മലയാളിക്ക് വേണം എന്നിടത് എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. മത്സരത്തില്‍ ജയിച്ചു കോടി സമ്മാനം കിട്ടാന്‍ ഒരുങ്ങി വരുന്നവരില്‍ നിന്ന് അവസാനം, മൂന്നു പേര്‍ ! ആ മൂന്നു പേരും, മൈതാനത്തും, ടിവിക്ക് മുന്നിലുള്ള ലക്ഷങ്ങളും കാതു കൂര്‍പ്പിക്കുന്നു.


മലയാളിക്ക് അരിയല്ല, പ്രശ്നം, പാട്ടുകാരെ കിട്ടാത്തത് കൊണ്ട് പാട്ട് കേള്‍ക്കാന്‍ കഴിയാത്തതാണ് പ്രശ്നം എന്നപോലെ പ്രശ്ന പരിഹാരം അവതാരികയില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരിക്കുന്നു. ആരായിരിക്കും ഇത്തവണത്തെ സ്റ്റാര്‍ സിങ്ങര്‍ !! പറയാതെ പറഞ്ഞു കാതു കൂര്‍പ്പിചിരിക്കുന്നവരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി ഇത്തവണത്തെ സ്റാര്‍ സിങ്ങറിനെ പ്രഖ്യാപിക്കാന്‍ അവതാരക മുഖ്യാതിതിയെ ക്ഷണിക്കുന്നു. മുഖ്യാഥിതി വരുന്നു, കയ്യില്‍ നല്‍കിയ വിജയിയുടെ പേര്‍ നോക്കുന്നു. ഒന്നും പറയാതെ വീണ്ടും കാതു കൂര്‍പ്പിചിരിക്കുന്നവരെ കുറച്ചു നേരം മുള്‍ മുനയില്‍ നിര്ത്തുന്നു.


ഹെന്റെ ദൈവമേ, ആരായിരിക്കും ഇത്തവണത്തെ സ്റ്റാര്‍ സിങ്ങര്‍ !


എല്ലാവരും സ്വയം ആത്മഗതം ചെയ്തു ഫൈനലില്‍ എത്തിയ മൂന്നു പേരെയും കണ്ണ് കലങ്ങി നോക്കുന്നു ! മൂന്നു പേരുടെ കുടുമ്പങ്ങള്‍ നിശബ്ദമായി പ്രാര്‍ഥിക്കുന്നു. ആര്‍ക്കായിരിക്കും കോടി !


ഒരു കോടി, പിന്നെ പതിനഞ്ചു ലക്ഷം, പിന്നെ അഞ്ചു ലക്ഷം !!


ലക്ഷങ്ങള്‍ വീര്‍പ്പടക്കി നില്‍ക്കുന്നതിനിടെ സ്റ്റാര്‍ സിങ്ങറിനെ പ്രഖ്യാപിച്ചു !! ഹെല്ലാവര്‍ക്കും സമാധാനമായി, പരിപാടി കഴിഞ്ഞു മൈതാനതുള്ളവര്‍ വീടുകളിലേക്കും, വീടുകളില്‍ ഉള്ളവര്‍ അവരവരുടെ വീടുകളിലാനെന്നു ഉറപ്പുവരുത്തി അടുത്ത സ്റാര്‍ സിങ്ങര്‍ ആരായിരിക്കും എന്ന് ആലോചിച്ചു അന്ന് സമാധാനത്തോടെ പതിവ് പോലെ രാത്രി നിദ്ര പ്രാപിച്ചു.


ടി വി അങ്ങിനെയാണ്. വിശക്കുന്നവന്റെ വിശപ്പ്‌ മറപ്പിക്കും, പ്രശ്നമുള്ളവരുടെ പ്രശ്നം വിസ്മരിപ്പിക്കും ! അത്തരം പരിപാടികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി എരിവും, പുളിയും, മഞ്ഞയും, നീലയല്ലാത്ത നീലയും കലര്‍ത്തി പല നേരങ്ങളില്‍ ആവശ്യത്തിനനുസരിച്ച് വിളമ്പും.


കുടുമ്പവും, തനിച്ചും അതൊക്കെ കണ്ടു തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കേണ്ട പരിസരത്തെ, കടമകളെ ഓരോ ദിവസവും വിസ്മരിക്കുകയാണ്.


അതിനനുസരിച്ച് ടിവി ചാനലുകള്‍ കൂടി വരുന്നു , തട്ടുപൊളിപ്പന്‍ പരിപാടികളുമായി ഓരോ ചാനലുകളും മത്സരിക്കുകയാണ് ! അതൊക്കെ കാണാന്‍ ടി വിക്ക് മുമ്പില്‍ കണ്ണ് മിഴിച്ചിരിക്കുന്ന ജന സമൂഹം !


മറ്റൊരു ഭാഗത്ത്‌ ആത്മീയ കച്ചവടങ്ങള്‍ ! എല്ലാം വിശ്വാസമെന്ന് പേരിട്ടു പ്രശ്ന പരിഹാരത്തിന്, ശാന്തിക്ക് ഓരോ വിഭാഗത്തിനും യോജിച്ച ധ്യാന കേന്ദ്രങ്ങള്‍ ! അവിടെയും ലക്ഷങ്ങള്‍ !


എല്ലാത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ട് ! പ്രശ്നങ്ങള്‍ക്ക് നേരെ നിഷ്ക്രിയമായിരിക്കാന്‍ തക്ക "കലാപരിപാടികള്‍" നമുക്ക് മുമ്പില്‍ അതിന്റേതായ സമയങ്ങളില്‍ ഉള്ളപ്പോള്‍ പിന്നെന്തു പ്രശ്നം ഹേ !! നമ്മള്‍ വിശ്വസിച്ചു ഭരണം കയ്യിലെല്പ്പിച്ച "ജനാധിപത്യം" കളവു മില്ല, ചതിയുമില്ല, അഴിമതി എള്ളോളമില്ല എന്ന് വരുകില്‍, "നമുക്കിട്ടു" തരുന്ന റിയാലിറ്റിഷോ ഏമ്പക്കം വിട്ടിരുന്നു കണ്ടിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും !

ദെ, അടുത്ത സ്റ്റാര്‍ സിങ്ങരാകാനുള്ളവര്‍ പാട്ട് പാടി സ്റെജില്‍ കാലെടുത്തു വെച്ച് കഴിഞ്ഞു !

ആരായിരിക്കും അടുത്ത സ്റ്റാര്‍ സിങ്ങര്‍ ??