09 ഓഗസ്റ്റ് 2012

അഭിമാനപൂരിതമാകണം അന്തരംഗം ! എന്ത് ??

ഒളിംപിക്സിന്റെ ചരിത്രം മാറ്റി മറിച്ചു ഇന്ത്യയുടെ അഭിമാനം മെടല്‍ പട്ടികയില്‍ ഒന്നമാതായി സ്കോര്‍ ബോര്‍ഡ്‌ താങ്ങാനാകാതെ നില്‍ക്കുന്നു.. ഇന്ത്യയുടെ മുന്നേറ്റം കണ്ടു കാണികളുടെ കണ്ണ് തുറിച്ചു ! കണ്ണ് തുറിച്ചവര്‍ സ്വയം അവ പൂര്‍വ സ്ഥിതിയിലാക്കി. ഗാലറികളില്‍ ഹര്‍ഷാരവം ഉയര്‍ന്നു. രോമാഞ്ചം !.എല്ലാവരുടെയും രോമങ്ങള്‍ എഴുന്നേറ്റു നിന്നു ഹര്‍ഷ പുളകിതരായി.അഭിമാനം അണ പൊട്ടി അതിലെയും, ഇതിലെയും ഒക്കെ ഒഴുകി. ഞാന്‍ ഗാലറിയില്‍ നിന്നും പരിസര ബോധം മറന്നു തുള്ളി ചാടി. ചാടലിന്റെ മൂര്‍ധന്യാവസ്തയില്‍ അടിതെറ്റി 'പടെന്ന്' താഴെ വീണു. വീഴ്ചയുടെ ആഘാതത്തില്‍ പരിസര ബോധം വന്നു. കണ്ണ് തുറന്നു ചുറ്റും നോക്കി.
ഇരുട്ട്. ചുറ്റും ഇരുട്ട്..അയ്യോ ഒളിമ്പിക്സ് ഗാലറിയില്‍ കരണ്ടു പോയെ..ഞാന്‍ ഒച്ചവെച്ചു, ഒച്ച പുറത്തു വന്നില്ല...
പകരം ആരുടെയോ കൂര്‍ക്കം വലിയുടെ ശബ്ദം അതിനെ ഓവര്‍ടെക് ചെയ്തു. കൂര്‍ക്കം വലി പുറത്തുള്ള ചീവിടിന്റെയും മറ്റു രാത്രി ജീവികളുടെയും ശബ്ദത്തോടൊപ്പം കോറസ്സായി ബ്രോം സ്റൊക്കാര്‍ സിനിമയിലെ ശബ്ദം പോലെ പേടിപ്പിച്ചു..
ഹോ. എവിടെയോ വേദനിക്കുന്നു..! താനിതെവിടുന്ന വീണേ എന്ന് വിയറ്റ്‌ നാം കോളനിയില്‍ ഇന്നസെന്റ് വീണ സ്റെപിലേക്ക് നോക്കുന്ന പോലെ നോക്കി. ദാ കട്ടില്‍....
"ഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രാര്തിചില്ലേ..! പ്രാര്തിക്കാതെ കിടന്നീട്ടുണ്ടാകും അതാ വേണ്ടാത്ത സ്വപ്നം കണ്ടേ...".ആരോ ഇരുട്ടില്‍ പിറുപിറുത്തു..

"വേണ്ടാത്തതൊന്നും അല്ലാ കണ്ടത്.. അത്‌, ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഒരുപാട് മെടല്‍ കിട്ടി ഒന്നാമാതായതാ സ്വപനം കണ്ടേ.".ഞാന്‍ ഇരുട്ടില്‍ മറുപടി പറഞ്ഞു.
"ഹും പിന്നേ, ഇന്ത്യ ഒന്നാമത്, മെടല്‍ ആയിരിക്കില്ല, മടല്‍ ആയിരിക്കും മടല്‍.......! !!! ! "
എന്റെ സ്വപ്നത്തെ അവഹേളിച്ചു അശരീരി എന്നെ കൌണ്ടര്‍ ചെയ്തു. "ന്താ ഇന്ത്യക്ക് മെടല്‍ വാങ്ങിയാല്. എല്ലാ മത്സരത്തിലും ഫസ്റ്റ്  വാങ്ങ്യാ മെടല്‍ കിട്ടൂലെ.."
"ഹും, കിട്ടും കിട്ടും, പൈസ കൊടുത്ത് വാങ്ങണ്ടി വരും ! എന്നീട്ടു ഇപ്പോഴത്തെ അവാര്‍ഡ് ബിസിനസ് പോലെ അവനവന്‍ പൈസ കൊടുത്തു അവാര്‍ഡ്‌ ചടങ്ങ് സംഘടിപ്പിക്കെണ്ട്വി വരും !"

"ന്താ, ചൈനക്കാര്‍ക്ക് മെടല്‍ വാരിക്കൂട്ടമെങ്കില്‍ നമുക്കെന്തു കൊണ്ടു ആയി കൂടാ. നമ്മളും ജനസംഘ്യയില്‍ അവരടെ തൊട്ടു പിറകെ ഇല്ലേ. അവരെ വെട്ടിക്കാന്‍ പോകല്ലേ...ഒന്നു ഒത്തു പിടിച്ചാല്‍ അതും അടുത്ത് തന്നെ നടക്കും"..അത്‌ പറഞ്ഞപ്പോള്‍ എന്റെ അഭിമാനം വീണ്ടും ഒരു പണത്തൂക്കം ഉയര്‍ന്ന്നതായി ഇന്ടെക്സ് കാണിച്ചു.

ചൈനക്കാര്‍ ജനസംഘ്യയില്‍ മാത്രല്ല, ചൈനക്കാര്‍ എല്ലാ കാര്യത്തിലും മുമ്പിലാ. അതാണ്‌ ചൈന ! വല്ലതും വാങ്ങാന്‍ ഷോപ്പീ ചെന്നാല്‍ അവ്ടൊക്കെ ചൈന...ചൈന തടയാതെ എന്തെങ്കിലും എടുക്കാന്‍ നോക്ക്യ അവടൊന്നും കാണൂല. .ചുരുക്കി പറഞ്ഞ ലോകം തന്നെ   ചൈനയാ...എന്നട്ട   ഇപ്പൊ അവരെ വെട്ടിക്കാന്‍ പോണേ !"

ആ പറഞ്ഞതില്‍ കാര്യുണ്ടല്ലോ..ഈ പറഞ്ഞ നഗ്ന സത്യത്തിനു എന്ത് മറുപടി കൊടുക്കും..എന്റെ മെടുല്ല ഒബ്ലാങ്ങട്ട ഉത്തരം പറയുന്നതിന് ബ്രെയിനിനെ സാഹായിക്കാന്‍ ആവശ്യമായ ഓക്സിജന്‍ പമ്പ്‌ ചെയ്തു...ഒന്നും വരുന്നില്ല.
സമയം നോക്കാന്‍ വേണ്ടി ടോര്ചെടുത്തു...ഓ, ചൈനീസ് മേഡ് ! ടോര്‍ച്ചടിച്ചു ക്ലോക്കിലേക്ക് നോക്കി..കൃത്യ സമയം കാണിച്ച്‌ ചൈനാക്കാരന്റെ മെഡല്‍ ചിരിയുമായി ചൈനീസ് ക്ലോക്ക്..തൊണ്ട വരളുന്നു കുറച്ചു വെള്ളം കുടിക്കാമെന്ന് കരുതി ഫ്ലാസ്കെടുത്തു..ചൈനീസ് ഫ്ലാസ്ക്...!!

ചൈനയെ കൌണ്ടര്‍ ചെയ്യാന്‍ എന്ത് ചെയ്യും..!
കൌണ്ടര്‍ കേള്‍ക്കേണ്ടവന്‍ ഇതിനിടയില്‍ ഒറക്കമായോ ..
"അതെ ശര്യാ, ചൈന എല്ലാ കാര്യത്തിലും മുമ്പിലാ..നാലും നമ്മള്‍ അത്ര പിന്നിലോന്നും അല്ല !"

"അല്ല, അല്ല, അത്ര പിന്നിലോന്നും അല്ല..അത്‌ ചൈനക്കാര്‍ ഇല്ലാത്ത മേഖലയില്‍ ആണെന്ന് മാത്രം. അതിലൊക്കെ നമ്മള്‍ വളരെ മുമ്പിലാ...വേണമെങ്കില്‍ അതിലൊരു ഒളിമ്പിക്സ് നടത്തിയാല്‍ നമ്മള്‍ എല്ലാവരെയും പിന്നിലാക്കും !"

ന്താ പറഞ്ഞെ ആ പറഞ്ഞതില്‍ എന്തോ ഒരു കുത്തില്ലേ...ഒന്നു തെളിച്ചു പറയൂ..

"സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഇന്ത്യ മുന്നില്‍..... .!
പീഡനങ്ങളില്‍...അമ്പതും നൂറും പേരല്ലേ  ഒന്നിനെ പീഡിപ്പിക്കുന്നത്..
മദ്യ ഉപഭോഗത്തില്‍.... .!
ജാതി വിഭാഗങ്ങളില്‍..അത്‌ വെച്ചുള്ള അധികാര മത്സരങ്ങളില്‍.. .!
എല്ലാ വികസനത്തെയും പിറകിലാക്കി മുന്നേറുന്ന ബന്ദും, ഹര്താലുക  .!
അഴിമതി, കള്ളപണം ! ലക്ഷം കോടികളല്ലേ, അഴിമതി നടത്തി കളിക്കുന്നത് ! അതും ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍... അണ്ണാ ഹസാരോം, സന്ഘോം അതിനെതിരായിട്ടു തന്നെ സത്യാഗ്രം നടത്തിയില്ലേ...
ജാതി പേരു വിളിപ്പീരില്‍........., സാംസ്കാരിക ശൂന്യ അക്ഷരശ്ലോകത്തില്‍,  ഇതിലൊക്കെ നമ്മുടെ രാഷ്ട്രീയക്കാരെ വെല്ലാന്‍ ആരുണ്ട്‌... .!
ക്വോട്ടേഷന്‍ കൊലപാതകത്തില്‍..ഉന്നം തെറ്റാതെ വെട്ടെണ്ടാവനെ കറക്ടായിട്ടല്ലേ വെട്ടുന്നത്...വെട്ടി വെട്ടി കത്തി മാത്രം ബാക്കിയാവുന്ന വെട്ടു ആര്‍ക്ക് പറ്റും....!
ലോട്ടറി തട്ടിപ്പില്‍...ലോട്ടറീം വ്യാജ ലോട്ടറീം അടിച്ചു വിറ്റുപട്ടാ പകലല്ലേ ജനങ്ങളെ പറ്റിക്കുന്നത്....!
സാമ്പത്തിക തട്ടിപ്പില്‍..., പത്തു പൈസ മുടക്കാതെ കോടികള്‍ അല്ലെ ഇരട്ടി പ്രതിഫലം കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വാങ്ങി ഫ്രീ സ്റൈല്‍ ആയി മുങ്ങുന്നത്....!
മനുഷ്യനെ കുരങ്ങു കളിപ്പിക്കാന്‍ കഴിയുന്ന ഒരിക്കലും അവസാനിക്കാത്ത ടെലിവിഷന്‍ സീരിയലുകള്‍......!
വിഷമയമായ ഉലപ്പന്ന ഉപഭോഗത്തില്‍.......!

"മതി മതി...മനസ്സിലായി മനസ്സിലായി...അപ്പൊ ഇതില്‍ മത്സരം നടത്തിയാല്‍ ഒന്നമാതാകും എന്നാണ് പറഞ്ഞു വരുന്നത്.."

അതെ.. എന്താ ഈ പറഞ്ഞതൊന്നും സത്യമല്ലേ..?
"അതെ, അതൊന്നും നിഷേദിക്കാന്‍ കഴിയില്ല...നാലും ഒന്നു സ്വപ്നെങ്കിലും കാണാലോ ? ലോകത്തിന്റെ മുമ്പില്‍  മെഡലുകലുമായി ഇന്ധ്യാക്കാര്‍ ഉണ്ടാകണ ഒരു കാലം. കലാം പറഞ്ഞത് സ്വപ്നം കാണനംന്നാ..."

"അവടെ സ്വപ്നം കണ്ടിരുന്നോ. അത്‌ പോട്ടെ സ്വപനം കണ്ടീട്ടു ഇന്ത്യക്ക് ഇപ്പൊ എത്ര മെഡല്‍ ആയി..?" ഇരുട്ടില്‍ നിന്നും വീണ്ടും ചോദ്യം.
"അത്‌ പിന്നെ ഒരു വെങ്കലം കിട്ട്യാര്‍ന്നു..ന്നലെ ലോങ്ങ്‌ ജമ്പിനു ഓടീ വന്നപ്പോ പിന്നെ എന്തോ അവടത്തെ മട്ടും മാതിരീം കണ്ടപ്പോള്‍ ചാടാന്‍ തോന്നീട്ടുണ്ടാവില്‍ല്യ.!"  ചൈനാക്കാര് കൂടോത്രം ചെയ്തീട്ടുണ്ടാവും..അതാവും നമ്മള്‍ ഇങ്ങിനെ പിറകോട്ടു പോണത്...

"അത്‌ ശര്യാ നമുക്ക് ഇഷ്ടം പോലെ ജോല്സ്യന്മാരുണ്ടല്ലോ..കവടി നിരതലിലും ഫസ്റ്റ് കിട്ടും.. നമ്മുടെ കഷ്ട കാലം നോക്കാന്‍ പറ..! അപ്പൊ ഇപ്പ ടോട്ടല്‍ എത്ര മേടലായീന്ന പറഞ്ഞെ..?

അത്‌..കൃത്യായിട്ട് അറിയില്ല..
"ലൈഫ് ലൈന്‍ വേണോ...ഏത് വേണം"
ഫോണ്‍ എ ഫ്രണ്ട്...
"ഓക്കേ."
ഹെലോ ഇത് ഞാനാ..നൂറ്റിപത് കോടിയെ പ്രതിനിധീകരിച്ചു പോയ ഇന്ത്യക്ക് ഇപ്പൊ എത്ര മെഡലുകള്‍ നേടീയിട്ടുണ്ട്...? ഒന്നു പറയാമോ ? ടൈം ഈസ്‌ റണ്ണിംഗ്....
"ഹെലോ...ഹെലോ......"

29 ജൂലൈ 2012

രാജാവും മന്ത്രീം !!

കേട്ടോ കേട്ടോ, അവള്‍ പറഞ്ജീട്ടു പോയത് കേട്ടോ..
എന്തോന്ന് ?
രാമഭദ്രന്‍ ഒരാണാനെന്നാണ് അവളുടെ വിശ്വാസമെന്ന്...അതായത് നിന്റെ ചെട്ടന്മാരോന്നും ആണുങ്ങള്‍ അല്ലാന്ന് !
അവളങ്ങിനെ പറഞ്ഞോ..(കടപ്പാട്: ഗോഡ് ഫാദര്‍ "സില്‍മ" !)
ആരവിടെ, 
അടിയന്‍.....
മന്ത്രി നോം എന്താണീ കേള്കുന്നത്.....നമ്മുടെ വര്‍ഗത്തെ  കുറിച്ച് ഇങ്ങിനെ അഭിപ്രായങ്ങള്‍ പറയാന്‍ മാത്രം പ്രജകളെ പ്രേരിപ്പിക്കുന്നത് എന്താണ്. 
അടിയന്‍.....
ഇതില്‍ സത്യമുണ്ടോ?
അടിയന്‍....
ഈ അടിയന്‍ എന്ന് മാത്രമല്ലാതെ മറുപടി ഒന്നും വരുന്നില്ലല്ലോ, മന്ത്രീ...
അടിയന്‍....
ദേ എനിക്കിത് കേട്ടു മടുത്തു...ഉത്തരവാടിത്വതോട് കൂടി മറുപടി പറയൂ മന്ത്രീ ..ഇത് പണ്ടത്തെ കാലമല്ല...രാജാവും, മന്ത്രീം ഒക്കെ പോയി....ഇത് ജനാധിപത്യമാ..ജനാധിപത്യം !ഇന്ന് രാജാവിന് പകരം മുഖ്യമന്ത്രിയും, പിന്നെ ഓരോ ജനക്ഷേമങ്ങള്‍ക്കും മന്ത്രിമാരും....ആളുകള്‍ക്ക് വിവരം വെച്ചു...വിവരം ഉള്ളവര്‍ ആരു, ഇല്ലാത്തവര്‍ ആരു, കൊള്ളാവുന്നവര്‍ ആരു, കൊള്ളാത്തവന്‍ ആരു എന്നൊക്കെ ഇവര്‍ക്ക് തിരിച്ചറിയാവുന്ന പ്രായം ആയിരിക്കുണൂ...അതാണിപ്പോള്‍ പരസ്യമായി വിളിച്ചു പറഞ്ഞിരിക്കനത് ! 
നമ്മുടെ നാട്ടില്‍ ഒന്നിനും കൊള്ളാത്ത മന്ത്രിമാരുണ്ട് എന്ന് ! മന്ത്രീ എന്താണിതിന്റെ അര്‍ഥം ??
അടിയന്‍ തെളിച്ചു പറയാം..അതായത് ഒന്നിനും കൊല്ലാതവരാണ് മന്ത്രിമാരില്‍ ഭൂരിഭാഗമെന്നു ! അത്‌ കൊണ്ടാണ് നാട്ടിലെ കാര്യങ്ങളൊക്കെ ഇങ്ങിനെയായതെന്നു...ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്ത ആളാണ്‌ ഭരണ കസേരയില്‍ ഇരിക്കുന്നതെന്ന് ! ചുരുക്കി പറഞ്ഞാല്‍.....
മതി മതി നിര്‍ത്ത്, നിര്‍ത്ത്.. മന്ത്രീ, എനിക്ക് ചൊറിഞ്ഞു വരുന്നു...വിവരിച്ചു വിവരിച്ചു അതിര് വിടുന്നു....
"അടിയന്‍.....".
കാര്യങ്ങളൊന്നും തൊറന്നു പറയാന്‍ പറ്റാത്ത കാലമാ...ദേ ഇപ്പൊ തന്നെ ഇത് മീടിയക്കാര്‍ വലിയ വായില്‍ തമ്പോറടിചു വിളിച്ചു കൂവിയിരിക്കുന്നു. എവടെ നോക്ക്യാലും പത്രക്കാരും ടീവിക്കാരും..ഇനി ഇത് മതി ചര്‍ച്ചേം, പുകിലും....
അല്ല മന്ത്രി..സത്യത്തില്‍ ഈ പറഞ്ഞ കാര്യത്തില്‍ സത്യം ഇല്ലേ....നമ്മള്‍ ചെയ്യുന്ന കാര്യത്തെ കുറിച്ച് സ്വയം ചിന്തിച്ചാല്‍ നമുക്ക് അറിയാവുന്ന കാര്യം ഇപ്പോള്‍ മറ്റുള്ളവര്‍ വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരസ്കിത ! നമുക്ക് കുറെ വകുപ്പുകള്‍ ഉണ്ട്, കുറെ മന്ത്രിമാരും....നാടും നാട്ടാരും എലീം, പുഴൂം ഒളിമ്പിക്സ് നടത്തുന്ന  രേഷനരീം തിന്നു ഒരു വഴിക്ക് നമ്മള്‍ വേറൊരു വഴിക്കെന്ന പോലെ അഞ്ചു വര്ഷം ചിലവഴിക്കുന്നു...അഞ്ചു വര്ഷം കഴിയുന്നു. വീണ്ടും ആളുകള്‍ ചിഹ്നത്തില്‍ കുത്തുന്നു...നമ്മളോ, നമ്മളെ  പോലുള്ള മറ്റുള്ളവരോ കസേരയില്‍ വന്നു ഭരിക്കാന്‍ ഇരിക്കുന്നു...പിന്നെ ആരോപണങ്ങള്‍... മറുപടി,  പ്രസ്താവന , വിവാദങ്ങള്‍.... അങ്ങിനെ വര്‍ഷങ്ങള്‍ പോകുന്നു....സത്യത്തില്‍ ഇതാണോ ജീവിതം ! അല്ല ഭരണം !!
വിദ്യഭ്യാസം, നന്നാക്കാന്‍ വിദ്യാഭ്യാസമന്ത്രി...
നല്ല ഭക്ഷണ വിതരണത്തിന് ഭക്ഷ്യമന്ത്രി...
വെളിച്ചം നല്‍കാന്‍ വൈദ്യുതി മന്ത്രി...
സംസ്കാരം നന്നാക്കാന്‍ സാംസ്കാരിക മന്ത്രി...
സഞ്ചാരം യോഗ്യമാക്കാന്‍ ഗതാഗത മന്ത്രി...
കൃഷി ഉണ്ടാക്കാന്‍ കൃഷി മന്ത്രി ...
ദേശ വികസനത്തിന്‌ തദ്ദേശ സ്വയം ഭരണ മന്ത്രി...
ആരോഗ്യം നന്നാക്കാന്‍ ആരോഗ്യ മന്ത്രി...
വ്യവസായം ഉണ്ടാക്കാന്‍ വ്യവസായ മന്ത്രി...
അങ്ങിനെ അങ്ങിനെ മന്ത്രി പട്ടിക നീളും.....
ഓരോരുത്തരുടെ വകുപ്പനുസരിച്ചുള്ള , കാര്യക്ഷമത എന്താണെന്ന്  ആര്‍ക്കും മനസ്സിലാവനില്ലേ മന്ത്രീ.....
അടിയന്‍, ഇതൊക്കെ മനസ്സിലാവണമെങ്കില്‍ സ്വാര്‍ത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാറ്റി വെച്ചു കൊണ്ടു ഒരു സാധാരണ പ്രജയാകണം ! പ്രജകളുടെ വിഷമതകള്‍ അറിയണം, നാടിനെ അറിയണം, നാടിന്റെ പ്രശ്നങ്ങള്‍ അറിയണം ! എങ്കില്‍ മാത്രമേ നാടിന്റെ രാഷ്ട്രീയമാകൂ..നാടിനെ ഭരിക്കാന്‍ കഴിയൂ..
മന്ത്രി നിര്‍ത്തൂ, ഇത് സുരേഷ് ഗോപി ടയലോഗ് അല്ലെ ..
അല്ല അതാണ്‌ സത്യം,  ദാ പോയി, ദേ വന്നൂ എന്ന മട്ടില്‍ ഒരു സര്‍ക്കാര്‍ പോയി അടുത്ത സര്‍ക്കാര്‍ വരുന്നൂ...റേഷനും, ആരോഗ്യോം, വിധ്യഭ്യാസോം, ഗതാഗതോം, കൃഷീം..അവിടെയൊക്കെ കാലങ്ങളായിട്ടിരുന്നു പെന്ഷനടിക്കെണ്ടാവര്‍ തങ്ങളുടെ വകുപ്പിന്റെ  പുതിയ മന്ത്രിമാരെ സ്വാഗതം ചെയ്തും പഴയത് പോലെ തുടര്‍ന്നു...
ഭരണത്തിന്റെ വിത്യാസം അറിയണമെങ്കില്‍ ഭരിക്കുന്നവര്‍ പ്രജയായി വേഷം മാറി സര്‍ക്കാര്‍ വകുപ്പ് ഒപ്പീസുകളില്‍ പോണം ! പ്രജകലോടുള്ള ഇന്നുപോയ് നാളെവാ എന്ന ദൈനംദിന സമീപനം അറിയണം,   ഹോട്ടലുകളില്‍ പോണം, അവിടത്തെ ഹൈജീനിക്ക് അറിയണം,   സ്കൂളില്‍ പോണം, അവിടത്തെ നിലവാരം അറിയണം....റോട്ടിലൂടെ പൈലട്ടില്ലാതെ സഞ്ചരിക്കണം,മദ്യം മോന്തി , ട്രപീസുകലിച്ചു ആളുകളെ റോട്ടില്‍ നിന്നു തെറിപ്പിക്കുന്ന  വാഹനങ്ങളെ കാണണം.  സര്‍ക്കാര്‍ ആശൂത്രിയില്‍ പോണം, അവിടത്തെ മരുന്നില്ലാത്ത ചികിത്സ എന്തെന്നറിയണം....നാട്ടിലൂടെ സഞ്ചരിക്കണം, ഫ്ലാറ്റടിച്ചു കിടക്കുന്ന  കൃഷി സ്ഥലങ്ങള്‍ എന്തെന്നറിയണം...എന്ത് കൊണ്ടെന്നരിയണം !
മതി പറഞ്ഞത് മതി...ആരവിടെ...ചോദിച്ചത് കേട്ടില്ലേ...ആരവിടെ...
ഒരനക്കവും കേള്‍ക്കുന്നില്ലല്ലോ....
ആരവിടെ.....!!!

______________________
ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത്  .....സംസ്ഥാനത്ത് ഒന്നിനും കൊള്ളാത്ത മന്ത്രിമാരുണ്ട് എന്ന് വി എം സുധീരന്‍..... പ്രസ്താവിച്ചു....

26 ജൂലൈ 2012

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !!


87 ,063 കൊടി രൂപ 80 പൈസ !!!
പാട്ട് പാടിയാല്‍ കോടി, ഉത്തരം പറഞ്ഞാല്‍ കോടി, ടാന്‍സ് ചെയ്‌താല്‍ കോടി, അങ്ങിനെയൊക്കെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടി നടക്കുന്ന കേരളത്തില്‍ ആണ് ഈ കോടികള്‍ കടമായി നമുക്ക് മുമ്പില്‍ അവതരിച്ചത്.
അതായത് ഒരു കേരളീയ പ്രജയുടെ അയാളറിയാത്ത കടം 26 ,067 രൂപ. നിത്യ വൃത്തിക്കു വകയില്ലാതെ ഉന്തി തള്ളി ജീവിതം മുന്നോട്ടു നീക്കുന്ന ഭൂരിഭാഗവും, കൊടീശ്വരന്മാരും ഈ കടക്കെണിയില്‍ പെടും !
സംസ്ഥാനത്ത് റവന്യൂ കുടിശിക 4962 കോടിയാണത്രേ !!
ആശ്വസിക്കാന്‍ വകയുള്ളത്‌ കള്ളു കച്ചോടത്തില്‍ നിന്നുമുള്ള സര്‍ക്കാരിന്റെ വരുമാനമാണ്. 4276 കോടി രൂപയാണ് ആളുകളെ മത്ത് പിടിപ്പിച്ചു പോകറ്റില്‍ നിന്നും മത്തി ല്ലാത്തവര്‍ ഊറ്റിയത്. അതിന്റെ നികുതി പിരിപ്പിച്ചു കിട്ടിയാല്‍ സര്‍ക്കാരിന്റെ "ജനക്ഷേമതിനുള്ള" വകയിലേക്ക് ഒരു സംഘ്യയായി.
ഇന്നത്തെ ഒരു കഷ്ണം പേപ്പര്‍ വായിച്ചപ്പോള്‍ മനസ്സില്‍ വന്ന ചോദ്യങ്ങള്‍..
25 രൂപ വീട്ടു നികുതി അടച്ചില്ലെങ്കില്‍ ജപ്തിചെയ്യുമെന്ന നോട്ടീസ് കിട്ടിയ ഉടനെ തന്നെ അതുമായി പഞ്ചായതാപ്പീസിലേക്ക് ഓടുന്ന പാവങ്ങളെ ഓര്മ വരുന്നു. അവിടെയാണ് 4962 കോടി കുടിശികയായി കിടക്കുന്നത് ??
കേരളത്തിന്‌ ജീവിക്കണമെങ്കില്‍ കടം വേണോ ?
കേരളത്തിന്റെ സൌന്ദര്യം കണ്ടീട്ടു ഒരറബി ചോദിച്ചു, നിങ്ങള്‍ ഇത്ര നല്ല നാട് വിട്ടീട്ട് എന്തിനാണീ ഈ മരുഭൂമിയിലേക്ക് പോകുന്നത്. നിങ്ങള്ക്ക് തലയ്ക്കു നല്ല സുഖമില്ലേ....
നാടിന്റെ എല്ലാ സൌഭാഗ്യങ്ങളും ഉപേക്ഷിച്ചു കുടുമ്പം സംരക്ഷിക്കാന്‍ ഗള്‍ഫിലേക്ക് പോകേണ്ടി വന്നവരുടെ മനസ്സിലും ഈ ചോദ്യം ഉണ്ടാകും. തങ്ങളുടെ നാട്ടിലുള്ളവരുടെ അതിജീവനം എങ്ങിനെയാണെന്ന് അറബിക്ക് അറിയില്ല. കറിക്കരിയുന്ന പച്ചകറിയുടെ കുരു വലിച്ചെറിഞ്ഞാല്‍ വലിച്ചെറിഞ്ഞിടത്ത് കിടന്നു മുളച്ചു അതിനേക്കാള്‍ വലിയ കുമ്പളങ്ങമാരെയും, മത്തങ്ങമാരെയും, വെള്ളരികുട്ടികളെയും തരുന്ന മണ്ണ് തരിശാക്കി കിടത്തുന്ന ജനാധിപത്യ രാഷ്ട്രീയ ബോധങ്ങളെ അറബിക്കറിയില്ല. രാവിലെ റോട്ടിലിരങ്ങിയാല്‍ പണിക്കു പോകുന്നവരുടെ പണി കളയുന്ന ഹര്‍ത്താലും, കടയടപ്പിക്കലും ! ധര്‍ണയും, പ്രകടനങ്ങളും ! ഇതേ നാട്ടില്‍ നിന്നാണ് ഒരു ദിവസം പോലും, ധര്‍ണയും, പ്രകടനവും ഇല്ലാതെ വര്‍ഷങ്ങളോളം വിദേശത്ത് പണിയെടുത് നാട്ടിലെ ജീവിതത്തെ പച്ച പിടിപ്പിക്കുന്ന വിഭാഗമുള്ളത്. ലക്ഷ കണക്കിന് മനുഷ്യ ഊര്‍ജ്ജം വൃഥാ ഹര്താലിലൂടെയും, പ്രകടനങ്ങളിലൂടെയും, മനുഷ്യന് നേരെ തന്നെ അലറി ജെയ് വിളിച്ചു തീര്‍ക്കുന്നവര്‍ രാഷ്ട്രീയ അടിമത്വത്തില്‍ നിന്നു പുറത്തു ചാടി പണിയെടുതിരുന്നുവെങ്കില്‍ കേരളം എത്ര സുന്ദരമാകുമായിരുന്നു. പാടങ്ങളും, കൃഷി സ്ഥലങ്ങളും എല്ലാം ചത്ത പോലെ മലര്‍ന്നടിച്ചു കിടക്കുന്നു. പാടം നികത്തി കെട്ടിടങ്ങള്‍ ഉയരുന്നു... പുല്ലുകള്‍ മുളക്കാത്ത വിധം ടൈലുകള്‍ വിരിച്ചു അതിന് മേല്‍ കസേരയിട്ട് മാനത്തു നോക്കി ഇരിപ്പാണ് നാട്ടുകാര്‍.
നമ്മുടെ രാഷ്ട്രീയം നമുക്കെന്തു നല്‍കി എന്ന് ഓരോ മലയാളിയും ചിന്തിക്കേണ്ടതുണ്ട്. പരസ്പരം പ്രതികാരം തീര്‍ക്കുന്ന ഭരണ പ്രതിപക്ഷ രാഷ്ട്രീയമല്ല കേരളത്തിന്‌ വേണ്ടത്. കേരളത്തിന്റെ സര്‍വതോന്മുഘമായ വികസനത്തിന്‌ അനുയോജ്യമായ ഒരു രാഷ്ട്രീയ ബോധമാണ് കേരളത്തിന്‌ അനുയോജ്യം. പാര്‍ട്ടികളുടെ പേരു പറഞ്ഞു പക്ഷം തിരിഞ്ഞു അവകാശം ചോദിക്കുന്നതിനു പകരം കേരളീയന്റെ അവകാശത്തിനു വേണ്ടിയാണ് ഓരോരുത്തരും രാഷ്ട്രീയം പറയേണ്ടത്. രാഷ്ട്രീയ അടിമത്വമല്ല, സ്വതന്ത്ര ബോധമുള്ള ജനക്ഷേമ രാഷ്ട്രീയ അവബോധമാണ് നമുക്ക് വേണ്ടത്. അതില്ലാതെ പോയതിന്റെ നേര്‍ കാഴ്ചകളാണ് മാറി മാറി വരുന്ന രാഷ്ട്രീയ മുന്നണികള്‍ പരസ്പരം വിവാദങ്ങള്‍ക്കും, രാഷ്ട്രീയ പകപോക്കലുകള്‍ക്കും വേണ്ടി തങ്ങളുടെ ഒര്ര്‍ജ്ജം ചിലവഴിക്കുന്നതിലൂടെ കാണുന്നത്.
കേരളം വികസിക്കണമെങ്കില്‍, കേരളം വീണ്ടും ഹരിതവര്ന്നതിലേക്ക് തിരിച്ചു വരണമെങ്കില്‍ വൈകാരിക രാഷ്ട്രീയത്തില്‍ നിന്നും മോചനം നേടേണ്ടതുണ്ട്. എല്ലാവിധ ചൂഷണത്തില്‍ നിന്നും നാടിനെയും, നാട്ടുകാരെയും അന്യമാക്കുന്ന രാഷ്ട്രീയ ബോധം ഉണ്ടാകേണ്ടതുണ്ട്. തങ്ങളുടെ സുന്ദര നാട് വിട്ട് വിദേശത്ത് പണിയെടുക്കുന്ന ഇരുപത്തിയഞ്ച് ലക്ഷത്തില്‍ പരം മലയാളികളുടെ വിയര്‍പ്പു ഒരു നാടിന്റെ സജീവമായ അതിജീവനത്തിനു സഹായിച്ചെങ്കില്‍, ആ മനോഭാവമാണ് കേരളത്തിന്‌ അനുയോജ്യം ! അത്‌ മാത്രമേ യഥാര്‍ത്ഥ രാഷ്ട്രീയം ആകുകയുള്ളൂ.
വാല്‍കഷ്ണം: ഗള്‍ഫിലെ ഒറ്റ മുറി ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ പൈസ കൊടുത്തു മണ്ണ് വാങ്ങി മൂന്നു ചട്ടിയില്‍ നട്ട, വെണ്ടാക്കാ, തക്കാളി, പയര്‍ എന്നിവ കേരളത്തെ നോക്കി ചിരിക്കുന്നു..

26 ജൂൺ 2012

വി വെല്‍കം യു ഓണ്‍ ബോര്‍ഡ്‌ !!!

എന്തു പറ്റി ? കണ്ണുകള്‍  നിറഞ്ഞിരിക്കുന്നു?
ദിനേന ആവര്‍ത്തിച്ച്‌ വരുന്ന കൊലപാതക  വാര്‍ത്തകളുമായി  അന്നത്തെ പത്രം മലര്‍ന്നടിച്ചു ടേബിളില്‍ കിടക്കുന്നുണ്ട്.  ചോദ്യം കെട്ടീട്ടും തലയുയാര്താതെ അതിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്  മിസിസ്സ് !
"ഹേയ്  ഒന്നൂല്ല" ! ഇടറിയ സ്വരത്തില്‍ മിസിസ്സിന്റെ മറുപടി.
പറയ്‌ ! എന്താ പറ്റിയത് ?
ഹത്, നമ്മടെ ഹെയര്‍ ഇന്ത്യാ...മിസിസ്സിന്റെ സങ്കടം  വാചകം പകുതി വെച്ചു മുറിച്ചു. 
നമ്മടെ ഹെയര്‍ ഇന്ത്യോ ? എന്തായിരിക്കും പറയാന്‍ വന്നത് !  ന്താ ഹെയര്‍ ഇന്ത്യ കൊല്ലപെട്ടോ ? 
ഹെയര്‍ അല്ല എയര്‍ ! മിസിസ് സങ്കടം വിട്ടു പൂര്‍വസ്ഥിതിയിലേക്ക് വന്നു. 
ഓ എയര്‍ഇന്ത്യ ! എയര്‍ഇന്ത്യക്ക് എന്ത് പറ്റി ക്വോട്ടെഷന്കാര് തട്ട്യോ ?
നിങ്ങളെന്താ ഈ പറയണത്. ക്വോട്ടേഷന്‍കാര്‍ തട്ടാന്‍  ഇതെന്താ കുലംകുത്തിയോ !
ഒരു തരത്തില്‍ പ്രവാസികള്‍ക്കിടയില്‍ അതൊരു കുലംകുത്തിയാ, അതൊക്കെ പോട്ടെ, കാര്യം പറ ! 
"നമ്മള്‍ പ്രവാസികള്‍ ഇതൊക്കെ കേട്ടാല്‍ കരയണം ! അല്ലെങ്കിലും ഈ എയര്‍ ഇന്ത്യ അങ്ങിനെയാ ! പറയുന്ന വാക്കും, പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധോമില്ല". എവിയെഷനെ കുറിച്ച് ഇതുവരെ നടത്താത്ത  മിസിസ്സിന്റെ  പ്രസ്താവന കേട്ടു ഞാന്‍  ഞെട്ടി.
എന്തെ അങ്ങിനെ പറയാന്‍ ? ഞാന്‍ മറുപടിക്ക് വേണ്ടി ചെവി വളച്ചു !
അപ്പൊ നിങ്ങള്‍ അറിഞ്ഞില്ലേ ?
എന്ത്, നീ വളച്ചു കെട്ടാതെ കാര്യം പറ ! ദേ എന്റെ ചെവി കഴക്കുന്നു !
ഓ ഒന്നും അറിയാത്ത പോലെ ! എയര്‍ ഇന്ത്യ സര്‍വീസുകള്‍ പലതും റദ്ദാക്കീന്ന് !
ഓഹോ അതാണോ കാര്യം ! ഇത് ആദ്യത്തെ അനുഭവമോന്നുമാല്ലല്ലോ, അതിന് നമുക്കെന്താ ! 
മിസിസ്സിന്റെ മുഖത്ത്  അനുയോജ്യമായ രീതിയില്‍ കാര്‍മേഘം ഉരുണ്ടു കൂടുന്നത് ഞാന്‍ ശ്രദ്ധിച്ചു.    അപ്പൊ നമുക്ക് ഈ വെകെഷന്  നാട്ടീല്‍ പോണ്ടേ ? മിസിസ് ഹോം സിക്നെസായി.
നാട്ടീല്‍ പോകാനോ ? നല്ല കാര്യായി !  ടിക്കട്ടിനോക്കെ എന്താ വില ! പോരാത്തതിന് സര്‍വീസുകള്‍ പലതും  ഇപ്പൊ റദ്ദാക്കീ, സമരവും !
അത്‌ തന്നെയാ ഞാന്‍ പറയണെ ! നമ്മള്‍ പ്രവാസികളല്ലേ ! നമക്ക് വേണ്ട്യല്ലേ ഈ ഫ്ലൈറ്റൊക്കെ ? നമുക്കൊരു മന്ത്രീല്ലേ ?എന്നീട്ടെന്താ  നമ്മളോടിങ്ങിനെ ഒരു അമ്മായിയമ്മ സ്വഭാവം ! അല്ലെങ്കിലും അങ്ങിനെയാ ! അവര്‍ക്ക് നമ്മള്‍ അയക്കുന്ന പൈസ കിട്ട്യാ മതി. ഒരു മാസം നാട്ടിലേക്ക്  അമ്പതിനായിരം കോടിയാത്രെ ഗള്‍ഫ്വാര്‍  അയക്കുന്നത് !
ആര് ഗള്‍ഫാര്‍ മുഹമ്മദാലിയോ ?
അല്ല ഗള്‍ഫുകാര്‍ ? ഒന്നു ഷോര്ടാക്കീതാ ! കാര്യം പറയുന്നതിന്റെടെലാ ഒരു തമാശ !
അല്ല ഈ അമ്പതിനായിരം  കോടീം  എയര്‍ ഇന്ത്യേം തമ്മില്‍ എന്താ ബന്ധം ? രാഷ്ട്രീയോം ക്വോട്ടെഷനുമായി ഉള്ള ബന്ധത്തിന്റെ പോലീസ് തെളിവെടുപ്പ് പോലെ ഞാനൊരു ഒരു ചോദ്യം.
ഓ..ഞാന്‍ അതല്ല പറഞ്ഞത്. നമ്മള്‍ ഗള്‍ഫുകാര്‍ ജീവിക്കാന്‍ വേണ്ടി നാടും വീടും വിട്ടു വര്‍ഷങ്ങളോളം ഈ ചൂടത്ത് പണിയെടുതീട്ടു നാട്ടീല്‍ പോകാന്‍ നേരം അനുഭവിക്കുന്ന ഈ ടികറ്റ് വില വര്‍ധന വേദന ഈ ഫ്ലൈട്ടുകാരും, ഉത്തരവാധപെട്ടവരുമോന്നും മനസ്സിലാക്കുന്നില്ലല്ലോ  ? അതോര്‍ക്കുമ്പോ സങ്കടം വരുന്നൂ.   
ങേ, ഇവള്‍ പറഞ്ഞ ഈ നീണ്ട സുരേഷ് ഗോപി ഡയലോഗില്‍  കാര്യമുണ്ടല്ലോ ? ഞാന്‍ ആത്മഗതം ചെയ്തു. നമുക്കിത് കേന്ദ്ര പ്രവാസികാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണം ! 
പിന്നെ, ആള്‍ക്കിതെ പറ്റി അറിയാന്ജീട്ടല്ലേ ! ഒന്നു പോ  കളിയാക്കാതെ ! കഴിഞ്ഞ ദേവസം ഇതേപോലെ പത്രം നോക്കിയിരിക്കുമ്പോള്‍ ഒരു കൌതുക വാര്‍ത്ത ഞാന്‍ വായിച്ചു. പ്രവാസികളെ   കുറിച്ചുള്ള വിവരമൊന്നും  പ്രവാസി  വകുപ്പ് ഒരു തുണ്ട് പേപ്പറില്‍  പോലും എഴുതി വെചീട്ടില്ലാത്രേ.   വകുപ്പിന്റെ ഇതുവരെയുള്ള കാര്യക്ഷമതയെ കുറിച്ച്  എല്ലാവരുടെയും സംശയത്തിനു  അതോടെ വിരാമമായി ! പിന്നെയാ ഈ ശ്രദ്ധയില്‍ പെടുത്തല്‍ !
അല്ല ശ്രദ്ധയില്‍ പെടുത്തല്‍ ആണല്ലോ  നമ്മടെ പണി. അവരെ ഇതില്‍ നിന്നൊക്കെ അശ്രധയിലാക്കുന്ന പണിക്കു വേറെ ആളുണ്ടാവും ! എന്നാലും ശ്രദ്ധേല്‍ പെടുതീന്നു സമധാനിക്കാലോ. 
'മുന്‍ഷി'യിലെ  പോലെ ഒരു ഭാഗത്ത്‌ മാറി നിന്നു ഇതൊക്കെ കേട്ടിരിക്കുന്ന പത്തു വയസ്സുള്ള പുത്രന്‍ ക്ലോസ്അപ്പില്‍ വന്നു പുതിയൊരു ഫ്ലാഷ് ന്യൂസ്‌ പുറത്തു വിട്ടു.
സജീവന്‍ അങ്കിളിന്റെ ഫാമിലി ഇപ്രാവശ്യം നാട്ടീ പോകനില്ലാന്ന് ! 
നിന്നോട് ആരു പറഞ്ഞു ? 
അവര് ബുക്ക്‌ ചെയ്ത ഫ്ലൈറ്റ് കാന്സലായീന്നു   ! അന്കില്‍ന്റെ  മോന്‍ എന്റെ ക്ലാസിലാ അവന്‍ പറഞ്ഞതാ, അവര് പോണില്ലാന്ന് ! അത്‌ പറഞ്ഞു അവന്‍ അടുത്ത വാചകം പറയാന്‍  നിശബ്ദനായി. 
ഈ ഫ്ലൈറ്റുകള്‍ പറക്കാണ്ടിരുന്നാല്‍ നമ്മളെങ്ങിനെ നാട്ടീ പോകും ? പുത്രന്‍ ഇന്ത്യന്‍ വായുവാഹനത്തിന്റെ  അസുഖത്തെ  കുറിച്ചുള്ള ആശങ്ക മൊത്തമായി പങ്കു വെച്ചു. പ്രവാസത്തിന്റെ നിസ്സന്കത ബാധിക്കാത്ത അവന്‍ പെട്ടെന്നൊരു ആശയം മുന്നോട്ടു വെച്ചു. 
ഡാഡീ,  നമുക്കൊരു ഫ്ലൈറ്റ് വാങ്ങിചൂടെ ! എന്നീട്ടു അതീല്‍ പോകാലോ ?
ഡാ അതിനൊക്കെ നല്ല പൈസ വേണം ! അതത്ര എളുപ്പല്ല ! ഇവിടെ തോട്ടി വാങ്ങാന്‍ പൈസ ഇല്ലാതിരിക്കുംപോഴാ  ആനയെ വാങ്ങാന്‍ പറയുന്നത്. ഞാന്‍ മുറുമുറുത്തു ! അത്‌ കേട്ടീട്ടാവണം അവന്റെ കൌണ്ടര്‍ പോയന്റ് ഉടന്‍ വന്നു.  
ടീവീല്‍ ജോയ് ആലുക്കാസിന്റെ   ഫ്ലൈറ്റ് കാണാറുണ്ടല്ലോ ? ആള്‍ക്ക് ഇത്ര വലിയ പൈസ ഉണ്ടോ?
"ആവോ എനിക്കറിയില്ല". 
ഡാഡി സജീവന്‍ അങ്കിളിനോട് ചോദിക്ക് ഷെയര്‍ തരാന്‍ ! ആ അങ്കിളിനു പച്ചകറി ബിസിനസ്സാ. കയ്യില്‍ നല്ല പൈസ കാണും. നന്ദൂനു ഗാലക്സി പ്രോയാ വാങ്ങി കൊടുത്തെ ! പറഞ്ഞു നോക്ക്  ! പോരെങ്കില്‍ പിന്നെ എന്റെ കൂട്ടുകാരുണ്ട്, അവരുടെ അച്ഛന്മാരോട് പറയാന്‍ ഞാന്‍ അവരോടു പറയാം..! ഫ്ലൈറ്റിനു എന്റെ പേരു ഫ്രീ തരാം !

നീ ആള് കൊള്ളാലോ ? നീ യെംബിയെ സെലെക്റ്റ് ചെയ്താ  മതി ! നിന്റെ ഇന്‍റെറസ്റ്റ്‌  അതിലാ !
അയ്യേ, എനിക്ക് വേണ്ട അവളെ !
എന്ത് ? 
അല്ല ഡാഡി എന്താ പറഞ്ഞെ..യെമ്പി.. 
എവിടെയോ ഒരു മിസ്‌ അണ്ടര്‍സ്ടാണ്ടിംഗ് ഉണ്ടെന്നു  മനസ്സിലായി  അവന്‍ സ്വയം ബ്രേകിട്ടു. അവനെ കുറ്റം പറഞ്ജീട്ടു കാര്യമില്ല. ടീവീല്‍ മുഴുവന്‍ ഇത് തന്നെയല്ലേ ! മുടിഞ്ഞ പ്രണയകഥകള്‍  !
ഡാ, എം ബി എ ന്ന് വെച്ചാല്‍, ബിസിനസ് മാനെജ്മെന്റ്, ആ സബ്ജക്റ്റ് സെലെക്റ്റ് ചെയ്താ മതീന്ന്. നിന്റെ ബിസിനസ് ചിന്തക്ക് അതാ നല്ലത്. ജോലിയൊക്കെ കിട്ടി പൈസ ഉണ്ടാക്കി കൂട്ടുകാരെയെല്ലാം  കൂട്ടി നീയൊരു ഫ്ലൈറ്റ് വാങ്ങ്. എന്നീട്ടു നിന്റെ പേരിട്ടു വിളിച്ചോ ! 
അതൊന്നും പെട്ടെന്ന് നടക്കൂല ഡാഡി ! ഇപ്പൊ നമക്ക് നാട്ടീ പോകാനുള്ള പോംവഴിയെ കുറിച്ച് ചിന്തിക്കാം.
എന്ത് പോംവഴി ? 
നിങ്ങള്‍ എല്ലാരും കൂടി ഫ്ലൈറ്റ് വാങ്ങ് ! എന്റെ കൂട്ടുകാരന്റെ ചേട്ടന്‍ പൈലട്ടാ. ആളോടിചോളും.
നിനക്ക് എക്സാം അല്ലെ, സമയം കളയാതെ പോയ്‌ പടിച്ചേ !  മിസിസ് സംഭാഷണത്തെ ഇന്‍റെരെപ്റ്റ് ചെയ്തു പുത്രന്റെ ഐഡിയ വന്ന മുഖത്തേക്ക് രൂക്ഷമായി നോക്കി. അവന്‍ എപിസോഡില്‍ നിന്നു പതുക്കെ പിന്‍വലിഞ്ഞു സ്കൂളില്‍ മറന്നു വെച്ച  പുസ്തകം പതിവ് പോലെ ബാഗില്‍  തപ്പാന്‍ തുടങ്ങി.

രംഗം  രണ്ടു..
ഞാന്‍ ബെഡ്ഡില്‍ എന്തോ ആലോചിച്ചു കിടക്കുന്നു. കയ്യില്‍ ഒരു വൈറ്റ്‌ പേപ്പര്‍ ! ഒരു പേന ! നിശബ്ദമായ അന്തരീക്ഷം. നെറിയും, ആത്മാഭിമാനവും ഉള്ള  ഏതോ ഒരു വീമാനം സമയം പാലിച്ചു പതിവ് പോലെ ഉയര്‍ന്നു അകന്നകന്നു പോകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. 

എന്തായാലും ആ വീമാനം ഇന്ത്യന്‍ വംശജനല്ല! അതിലിപ്പോള്‍ ആത്മാഭിമാനമുള്ള യാത്രക്കാര്‍ ഇരുന്നു പ്രവാസികാര്യ മന്ത്രിയൊന്നുമില്ലാത്ത അവരുടെ നാട്ടിലേക്ക് പോകുകയാകും. എന്റെ മനസ്സ് എയര്‍ഇന്ത്യ വിട്ടു ആ ഫ്ലൈട്ടിനോടോപ്പം പറന്നു. 
റൂമില്‍ നല്ല ചൂട്, ഫ്ലൈറ്റിന്റെ പ്രൊപെല്ലര്‍ കറങ്ങുന്ന പോലെ ഫാന്‍ ഒരു ഇരമ്പല്‍ നല്‍കി കറങ്ങുന്നുണ്ട്. അതില്‍ നിന്നും  ഇടയ്ക്കു എയര്‍ ഇന്ത്യയുടെ ശബ്ദം ഇളകി വന്നത് വീണ്ടും ഫ്ലൈറ്റ് പരിഹാരത്തിലേക്ക് ചിന്തയെ നയിച്ചു. പുത്രന്‍ പറഞ്ഞ പോലെ സ്വന്തമായിറ്റ് വാങ്ങിയില്ലെങ്കിലും  ഒരു ഫ്ലൈറ്റ് പ്രവാസികള്‍ക്ക് സ്വന്തമായി വാങ്ങി ഓടിക്കുന്ന കാര്യം ഇനിയെങ്കിലും ആലോചിച്ചുകൂടെ ! കുറെ പ്രവാസി വ്യവസായികള്‍ ഇല്ലേ. പതിനായിരങ്ങള്‍ക്ക് ഗള്‍ഫില്‍ ജോലി കൊടുത്തു പ്രവാസത്തിന്റെ മണമുള്ള ബിസിനസ്സുകാര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമാണോ ഇത്.  
എന്നാലും ഇത്ര കാലായിട്ടും അവരെന്തേ അങ്ങിനെ വിചാരിക്കാത്തത്. അതോ നടക്കില്ലെന്നു കരുതിയിട്ടാണോ. ഏയ്‌ അതായിരിക്കില്ല ! തല്പര്യമില്ലാഞ്ഞിട്ടാണോ ! ഇതിനായി ഷെയര്‍ ആവശ്യമുണ്ടെന്നു പറഞ്ഞാല്‍ മലയാളികളായ പ്രവാസികളുടെ ഷെയര്‍ മാത്രം മതിയാകും ഒരു വീമാന കമ്പനി തുടങ്ങാന്‍ ! വേര്‍ ദ വേള്‍ഡ് കം ടു ഷോപ്പ് ലുലൂന്റെ  ഓണര്‍ യൂസഫലി വിചാരിച്ചാല്‍ പോരെ ! ആള്‍ടെ ലോകമാകെ വ്യാപിച്ചു കിടക്കുന്ന ബിസിനസ് തിരക്കിനിടയില്‍ ഈ പുലിവാല്‍ കൂടി വേണ്ടെന്നു വെച്ചതാവാം ! ന്നാലും ഒന്നവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ പ്രവാസികളുടെ യാത്ര ചന്കിടിപ്പിനുള്ള പോംവഴി അറിയാമായിരുന്നു. അനേകായിരങ്ങള്‍ക്ക് ജോലി നല്‍കിയ ബിസിനെസ്സ് ഗ്രൂപ്പ് ഗള്‍ഫാര്‍ മുഹമ്മദലി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനങ്ങളുമായി ചിരിച്ചു നില്‍ക്കുന്ന രാമചന്ദ്രന്‍, പിന്നെ വിശ്വസ്തതക്ക് എപ്പോഴും അര പണത്തൂക്കം മുന്നിലുള്ള ആലുക്കാസ് ഗ്രൂപ്പ് അങ്ങിനെ കുറെ...
ഇവര്‍ക്കെന്തേ  ഫ്ലൈറ്റ് കമ്പനി ഇഷ്ടല്ലേ ! 
വലിയ ഉയരത്തില്‍  ആലോചിചീട്ടാവനം  ഉറക്കവും വരുന്നുണ്ട്.
അല്ല നിങ്ങളെന്താ കയ്യില്‍ കടലാസും, പേനയുമായി ഇങ്ങിനെ മിണ്ടാതെ കിടക്കുന്നത്. മിസിസ് പിറുപിറുത്തത്  എനിക്ക് അവ്യക്തമായി. 
ര്നീം ടിര്‍നീം ര്നീം ടിര്‍നീം...
ബെല്ലടിക്കുന്നുണ്ട്. ആള്‍ തിരക്കിലായിരിക്കും.
ഹെലോ..ഇത് ലുലൂന്റെ ഓണരാണോ !
സ്പീകിംഗ്, താങ്കള്‍ ആരാ !
ഞാന്‍ ഒരു പ്രവാസി. തിരക്കിലാണോ ?
തിരക്കിലാണ് ! ഫ്ലൈട്ടിലുമാണ് ! എങ്കിലും പറയൂ...
ഫ്ലൈറ്റ് എയര്‍ ഇന്ത്യയാണോ ?
ഇത് ചോദിക്കാനാണോ  വിളിച്ചത് ?
അല്ല, ഞാന്‍ വിഷയത്തിലേക്ക് വരാം.
താങ്കള്‍ക്കറിയാലോ, എയര്‍ ഇന്ത്യ സര്‍വീസുകള്‍ പലതും റദ്ദാക്കീത്. പിന്നെ ഉള്ളത് തന്നെ ഭയങ്കര ചാര്‍ജാ ! പോരാത്തതിനു പൈലറ്റുമാരുടെ സമരം! കുടുംപവുമായി നാട്ടില്‍ പോകാണംന്നു വിചാരിച്ചാല്‍ മാനംമുട്ടെ ഉയര്‍ത്തിയ ഫ്ലൈറ്റ് ചാര്‍ജു സമ്മതിക്കൂല. പിന്നെ മുന്നറിയിപ്പില്ലാതെ ഇവരുടെ സര്‍വീസ് കാന്സലെശന്‍ ! താങ്കള്‍ വിചാരിച്ചാല്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ പ്രവാസികളുടെതായി ഒരു എയര്‍ലൈന്‍ സ്ഥാപിച്ചുകൂടെ ? ഒറ്റ ശ്വാസത്തില്‍ എല്ലാം പറഞ്ജീട്ടു മറുപടിക്ക് കാതോര്‍ത്തു. 
അത്‌ ! ഞാന്‍ അതെ പറ്റി ആലോചിചീട്ടില്ല ! 
കൊച്ചിന്‍ എയര്‍പോര്‍ട്ടിന്റെ ടയരക്ടര്‍ കൂടിയായ താങ്കള്‍ക്കു ഇതെപറ്റിയൊക്കെ അറിയാലോ ? പ്രവാസികളുടെ ഹൃദയമിടിപ്പും വേദനയും  താങ്കളേക്കാള്‍ അറിയുന്ന മറ്റൊരാളും ഉണ്ടാവില്ല. അതുകൊണ്ട് പ്രവാസികളെ മുള്ളിന്മേല്‍ നിര്‍ത്തുന്ന എയര്‍ ഇന്ത്യക്ക് പകരം നമുക്ക് അതായത്  പ്രവാസികള്‍ക്ക് ഒരു...ഹലോ ഹലോ. 
എയര്‍ ഇന്ത്യയില്‍ സ്ഥാനം ഉള്ളത് കൊണ്ടത്‌ പറഞ്ഞത് ഇഷ്ടായിട്ടുണ്ടാവില്യെ..ഹെലോ...

"കേള്‍ക്കുന്നുണ്ട് പറഞ്ഞോളൂ." 
അല്ല ഇങ്ങിനെയൊന്ന് താങ്കള്‍ സെറ്റ് അപ് ചെയ്യുവാണെങ്കില്‍...ആദ്യമേ ചെയ്യേണ്ടതായിരുന്നു, വൈകിപോയി, ഇപ്പോഴെങ്കിലും... . ഒന്നല്ലെങ്കില്‍ അതിന്റെ ലാഭവിഹിതത്തിന്റെ ഗുണഭോക്താക്കള്‍ നമ്മള്‍ പ്രവാസികള്‍  തന്നെ ആവാലോ.  
കൊള്ളാം, നല്ല ഐഡിയാ ! താങ്കള്‍ എന്ത് കൊണ്ടെന്നെ മുമ്പ് വിളിച്ചില്ല.. അങ്ങിനെ വിളിച്ചിരുന്നെങ്കില്‍ പണ്ടേ നമ്മുടെ വീമാനത്തില്‍ നമ്മള്‍ യാത്ര ചെയ്തേനെ ! 
"അത്‌ ഞാന്‍...താങ്കളുടെ റിയാക്ഷന്‍ എങ്ങിനെ ആണെന്ന് അറിയില്ലല്ലോ." ആ കുറ്റപ്പെടുതലില്‍ കാര്യമുണ്ടെന്നു തോന്നി. അതോ ഒന്നു തമാശിച്ചതാണോ ? 
പറഞ്ഞോളൂ, പ്രവാസി, താങ്കള്‍ എങ്ങിനെയാണ് ഇത് ഉദേശിക്കുന്നത്..
ഇതിനായി ഒരു കമ്പനി രൂപീകരിക്കേണ്ടത് എങ്ങിനെയെന്ന് താങ്കള്‍ക്കരിയാലോ.ഒരു  മേജര്‍ ഷെയര്‍ താങ്കളും, താങ്കളെ പോലുള്ള മറ്റു പ്രവാസി ബിസിനസ് കാരും എടുക്കുക. ബാക്കി ഇവിടത്തെ പ്രവാസികള്‍ ഷയര്‍ എടുത്തുകൊള്ളും ! ഈ എയര്‍ലൈന്‍ വിജയിപ്പിക്കുന്ന കാര്യം പ്രവാസികളേറ്റു! പെട്ടെന്ന് തന്നെ തുടങ്ങുകയായിരുന്നെങ്കില്‍....!
ശരി, ശരി. എന്തായാലും എന്റെ ഭാഗത്ത്‌ നിന്നും താമസം ഉണ്ടാവില്യ ! ലെറ്റ്‌ മി എമ്ബാര്‍ക്ക് ഫ്രം ദിസ്‌ ഫ്ലൈറ്റ് ! ഐ വില്‍ സ്റ്റാര്‍ട്ട്‌ ദ  പ്രോസെസ്സ് ! ഫ്ലൈറ്റ് ഇപ്പോള്‍ ലാന്‍ഡ്‌ ചെയ്യുകയാണ്, പിന്നെ വിളിക്കാം. 
എല്ലാം ശരിയായിട്ടു തിരിച്ചു വിളിക്കും എന്ന വിശ്വാസത്തില്‍ സംഭാഷണം അവസാനിപ്പിച്ചു ഫോണ്‍ കട്ട് ചെയ്തു.
അല്ല നിങ്ങള്‍ തിരക്കുപിടിച്ച് ഈ ഒരുങ്ങുന്നത് എവിടെ പോകാനാ  ! 
ഓ അത്‌ തിരക്കിനിടയില്‍ പറയാന്‍ വിട്ടുപോയി. എല്ലാരും വേഗം ഒരുങ്ങ് നമ്മള്‍ ഇന്ന് നാട്ടില്‍ പോകുകയാ നമ്മുടെ എയര്‍ലൈന്‍സില്‍ ! എന്റെ മറുപടി കേട്ടു  മിസിസ്സ് പകച്ചു നിന്നു, പിന്നോയൊരു ചോദ്യം.
നമ്മുടെ എയര്‍ലൈന്‍സോ. അതെത് എയര്‍ലൈന്‍സ് ?
സംസാരിച്ചു നില്‍ക്കാന്‍ നേരല്യ. എല്ലാം എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ കാണാം.
ടികട്ടുകള്‍ കൌണ്ടറില്‍ കൊടുത്തു എമിഗ്രേഷന്‍ കഴിഞ്ഞു ഫ്ലൈട്ടിലേക്ക് നടന്നു. പ്രഥമ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്യുവാന്‍ പ്രമുഖ പ്രവാസി ബിസിനസ്  മാഗ്നറ്റുകളും  ഫ്ലൈട്ടിനരികെ എത്തിയിട്ടുണ്ട്. 


തിരക്ക് കണ്ടീട്ടു   ഫ്ലൈറ്റ് ഫുള്ളാകുമെന്ന്  തോന്നുന്നു. ബാക്കിയുള്ളവര്‍ നില്‍ക്കേണ്ടി വരും ! എന്നാലും സാരല്യ. നമ്മള്‍ മലയാളികള്‍ക്ക് അതൊന്നും പ്രശ്നല്ല. എങ്ങിനെയെങ്കിലും നാട് പിടിച്ചാല്‍ മതി. 
മുണ്ടും നേര്യതും ഉടുത്ത എയര്‍  ഹോസ്ടസുകളും, എയര്‍ ഹോസ്ടന്മാരും ഫ്ലൈട്ടിനകതെക്ക് കൈകൂപ്പി സ്വാഗതം ചെയ്തു ! നല്ല ഭംഗീണ്ട് അകം കാണാന്‍! കിട്ടിയ സ്ഥലത്തൊക്കെ എല്ലാവരും ഇരുന്നു. ഫ്ലൈറ്റ് ഫുള്ളായി. ചിലര്‍ സീട്ടുകള്‍ക്കിടയിലുള്ള സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്തു. ചിലര്‍ റൂഫ് കാബിനില്‍ ബാലന്‍സ് ചെയ്തു പിടിച്ചു നിന്നു. ഫ്ലൈറ്റിന്റെ ഡോര്‍ തുറന്നു പിടിച്ചു ആളുകള്‍ ബസില്‍ തൂങ്ങി നില്‍ക്കുന്ന നാട്ടിലെ പരിചയം വെച്ചു  അഡ്ജസ്റ്റ് ചെയ്തു നിന്നു. അതിനിടയില്‍ ഫ്ലൈറ്റ് പൊങ്ങാന്‍ നേരമുള്ള അനൌന്‍സ്മെന്റ് മാതൃ ഭാഷയില്‍ മൊഴിഞ്ഞത് കേട്ടു എല്ലാവര്ക്കും രോമാഞ്ചമുണ്ടായി ! ഉയരാന്‍ തുടങ്ങുമ്പോള്‍ എല്ലാവരും ഇരിക്കണമെന്നും, ബെല്ട്ടുള്ളവര്‍ ഇടണമെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ മറ്റുള്ളവരെ തള്ളിമാറ്റി എങ്ങിനെ പുറത്തേക്കു ചാടണമെന്നും ലൈവായി കാണിച്ചും  കേള്‍പ്പിച്ചതിന് ശേഷം ഫ്ലൈറ്റ് ഒരു ഇരമ്പലോടെ ഉയര്‍ന്നു പൊങ്ങി. ആ സമയം ചിലര്‍ ദേശീയ ഗാനം പാടി, ചിലര്‍ കണ്ണടച്ചു പ്രാര്‍ഥനയില്‍ മുഴുകി, തങ്ങളെ ഫിറ്റാക്കാനുള്ള  ബിവറേജസ് കോര്‍പറേഷന്‍   ട്രോളി ഇപ്പൊ വരുമെന്ന് കരുതി ചിലര്‍.   
പ്രവാസികള്‍ക്ക് വേണ്ടി പ്രവാസികാളാല്‍ ഒരു പ്രവാസികളുടെ എയര്‍ലൈന്‍ ! "എന്തായാലും ഇത് കലക്കും" ഒരു യാത്രക്കാരന്‍  ഒരു പരസ്യ വാചകം കടമെടുത്തു ഇരമ്പലിനിടയില്‍  പറഞ്ഞു 
ഇതെന്തേ നമുക്ക് ആദ്യം തോന്നിയില്ല...
എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട്, സുഹൃത്തേ...തൊട്ടടുത്തിരുന്നയാള്‍  സമാധനപെടുത്തി.
കേരളമെത്താരായെന്നു തോന്നുന്നു. താഴേക്കു നോക്കുമ്പോള്‍ കൊടി പിടിച്ച ഒരു പ്രകടനം ട്രാഫിക് ജാമാക്കി പോകുന്നത് ചെറുതായി കാണാം. ഒരു കവലയില്‍ കുറെ ആളുകള്‍ പ്രസംഗം കേട്ടു കയ്യടിക്കുന്നത് കാണാം. ഇവരൊക്കെ പണിക്കു പോകാതെ എങ്ങിനെ ജീവിക്കുന്നു എന്നല്ഭുതപെട്ടു. ആരെയെങ്കിലും കൊലവിളി നടത്തുന്നത് കേട്ടു കയ്യടിക്കുന്നതാണോ ഈ ജനം ! ആര്‍ക്കറിയാം.
ഇതിനിടയില്‍ അനൌന്‍സ്മെന്റ് മുഴങ്ങി. " യാത്രക്കാര്‍ ശ്രദ്ധിക്കുക, എല്ലാരും ഇരിക്കുന്ന സ്ഥലത്ത് തന്നെ ഇരിക്കുക. ഫ്ലൈറ്റ് ലാന്റ് ചെയ്യുകയാണ്. പിന്നെ,  അവരവരുടെ ബാഗേജ് എടുക്കാതെ  മറ്റുള്ളവരുടെ ബാഗേജ് എടുത്തു കടന്നു കളയാതിരിക്കാന്‍  ശ്രമിക്കുക.  നന്ദി ! വീണ്ടും വരിക ! വരണം, കാരണം ഇത് നമ്മളുടെ എയര്‍ലൈന്‍സ് ആണ്. 
ഫ്ലൈറ്റ് ഒരു ഇരമ്പലോടെ രണ് വേയിലിറങ്ങി കുലുങ്ങി നിന്നു !
ഹേയ് ! ഇതെന്തുറക്കമാ...ബെഡ് ഇളക്കി കൊണ്ടു മിസിസ്സിന്റെ ശബ്ദം.  
ഇത്ര പെട്ടെന്ന് നാടെത്തിയോ ? 
നാടോ, ഏത് നാട് ? നിങ്ങള്‍ക്കെന്തു പറ്റി.....? എണീറ്റു വന്നു ഭക്ഷണം കഴിക്ക് !
ഓഹോ അപ്പൊ ഞാന്‍ കണ്ടതൊക്കെ സ്വപ്നായിരുന്നോ ? 
എന്ത് സ്വപനം ? മിസിസ്സ് എന്റെ കയ്യിലുള്ള വെള്ളപേപ്പര്‍ വാങ്ങി. അത്‌ വായിക്കുന്നതിനു മുമ്പ് പെട്ടെന്നൊരു ചോദ്യം. 
ഇതാര്‍ക്കാ ഇത് ? ഞാനറിയാതെ നിങ്ങള്‍..
മിസിസ്സ് പേപ്പര്‍ വായിക്കാന്‍ തുടങ്ങി...
പ്രവാസികളുടെ യാത്രാ ക്ഷാമം പരിഹരിക്കുന്നതിന് മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ സ്വന്തമായി പ്രവാസികള്‍ ഒരു ഫ്ലൈറ്റ് കമ്പനി രൂപീകരിക്കെണ്ടാതായി വന്നിരിക്കുന്നു. മറ്റു എയെര്‍ ലൈനുകളെ പോലെ വെകേഷന്‍ സമയത്ത്  പ്രവാസികളേ  കൊള്ളയടിക്കാതെ ഏറ്റവും ചുരുങ്ങിയ ടികെറ്റ്   നിരക്കില്‍ സമരങ്ങല്‍ക്കന്യമായ ഒരു എയര്‍ലൈന്‍ ആണ് ലക്‌ഷ്യം. ഈ വഴിക്ക് ചിന്തിച്ചില്ലെങ്കില്‍ അധ്വാനിച്ചു നേടിയ വരുമാനം മുഴുവന്‍ എയെര്‍ ലൈന്‍ കമ്പനികള്‍ അകത്താക്കി സമരത്തിന്റെ പേരു പറഞ്ഞു നമുക്ക് നേരെ കൊഞ്ഞനം കുത്തും. ഇതിലേക്കുള്ള ഫണ്ട് എല്ലാ പ്രവാസികളില്‍ നിന്നും ഷെയര്‍ പിരിച്ചു കണ്ടെത്താന്‍ കഴിയും. 
പ്രവാസി ബിസിനസ്സുകാരുടെ ഷെയര്‍..
അഞ്ചു ലക്ഷം പ്രവാസികളില്‍ നിന്നും ഒരാളുടെ ചുരുങ്ങിയ ഷെയര്‍ വിഹിതം...
ഒരു ഫ്ലൈറ്റിന്റെ വില:
ഓപറേഷന്‍  ചിലവുകള്‍...
വര്‍ഷാന്ത്യമുള്ള  ലാഭം.... 
കൊള്ളാം, മര്കട്ടീന്നു വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്ടിടാന്‍ തന്ന പേപ്പറില്‍ നിങ്ങള്‍ എന്തൊക്കെയാ ഈ എഴുതി വെച്ചിരിക്കുന്നത് ! നടക്കാത്ത കാര്യം ! 
ഇതെന്താ നടക്കില്ലേ ! നമ്മുടെയൊക്കെ ഷെയര്‍ പിരിച്ചു എയര്‍പോര്‍ട്ടുകള്‍ ജില്ലകള്‍ തോറും സ്ഥാപിക്കാമെങ്കില്‍  എന്ത് കൊണ്ടു ഫ്ലൈറ്റിനു  പറ്റില്ല. എന്റെ മറുപടിക്ക് മുമ്പില്‍ മിസിസ് പതറി !
പിന്നെ! ഇതെന്താ ഫ്ലൈറ്റ് ഓപറേഷന്‍ ടാക്സി കാര്‍ പോലെയാനെന്നാ കരുത്യേ.. നടക്കാത്ത   ഓരോ കാര്യങ്ങള്‍ എഴുതി സ്വന്തം ഫ്ലൈറ്റില്‍ നാട്ടീ പോയെന്നു സ്വപ്നം കണ്ടത്രെ !
ദേ, വേഗം ചെന്ന് കുബ്ബൂസ് വാങ്ങി കൊണ്ടു വന്നാല്‍ ഭക്ഷണം കഴിക്കാം...!

20 ജൂൺ 2012

പീഡിപ്പിക്കപെടുന്ന ഐസ്ക്രീം !



മോനിക്കാ ലെവിന്‍സ്കി ലൈംഗിക അപവാദ കേസ് ഐസ്ക്രീം കേസ് പോലെ കുങ്കുമപൂ സീരിയല്‍ ആയിരുന്നില്ല ! ആ കേസ് മീഡിയയില്‍ വന്നപ്പോള്‍ പാശ്ചാത്യ സംസ്കാരത്തിന്റെ ഈറ്റില്ലമായ  അമേരിക്കയില്‍ ഇതിത്ര പുത്തരിയാണോ, അവിടേം സദാചാരത്തിന്റെ ഐസ്ക്രീം പതിപ്പുണ്ടോ എന്ന് തലയില്‍ കൈവെച്ചിരുന്നു. അന്വേഷണ വിഭാഗത്തിലോന്നും സ്വാദീനമുപയോഗിച്ചു കൈ കടതാത്തത് കൊണ്ടാവണം  തുണീല്‍ പുരണ്ട കറ തെളിവായി  അതേപടി കോടതീല്‍ വന്നത്.അന്ന് വൈറ്റ്‌ ഹൌസീന്നു അധികാരം വിട്ടൊഴിഞ്ഞു ആള്കൂട്ടതിലേക്ക് പോയി പ്രസിടണ്ട് ! അതും അമേരിക്കന്‍ പ്രസിടണ്ട് !!

ഉറക്കം പിടിച്ചു വരുമ്പോഴാണ്, ഫയര്‍ അലാറം പേടിപ്പിക്കുക ! സെക്കൂരിട്ടിയോടു ചോദിക്കുമ്പോള്‍ പറയും. ആരോ പുക വലിച്ചത്തിന്റെ സ്മോക്ക്‌ ഡിട്ടക്ട്  ചെയ്തതായിരിക്കണം !  മനസ്സമാധാനത്തോടെ ഒന്നുറങ്ങാന്‍ സമ്മതിക്കില്ല, ഈ കുന്തം ! അതുപോലെ തന്നെയാണ്  ഈ ഐസ്ക്രീമും അതുമായി ബന്ധപെട്ടവര്‍ക്ക്. എല്ലാം കഴിഞ്ഞെന്ന രീതിയില്‍ മറന്നിരിക്കുമ്പോള്‍ രാഷ്ട്രീയോം, മീഡിയേം ഐസ്ക്രീമും കൊണ്ടു വരും.  ഇടതിന്റെം, വലതിന്റെം അധികാരതോടൊപ്പം വസന്തോം ഗ്രീഷ്മോം മാറി മാറി വന്നു. എങ്കിലും ഈ ഐസ്ക്രീം മാത്രം എന്താണിങ്ങിനെ എല്ലാ ഋതുക്കളിലും അലിഞ്ഞു പോകാതിരിക്കുന്നത് എന്ന് ആശങ്കപെട്ടു. കുറച്ച്‌ നാള്‍ കേള്‍ക്കാതിരുന്നപ്പോള്‍ അലിഞ്ഞു തീര്‍ന്നീട്ടുണ്ടാവും എന്ന് കരുതി സദാചാരം  സമാധാനിചിരിക്കുംപോഴാണ്   വീണ്ടും "ഐസ്ക്രീം " സമൂഹത്തില്‍ നിറയുന്നത്. 

ഐസ് ക്രീം പെണ്‍വാണിഭം ടീവീല്‍ വാര്‍ത്ത കാണുമ്പോള്‍ കുട്ടികള്‍ ചോദിക്കുന്നതിനു മുമ്പേ രിമോട്ടമര്‍ത്തി ചാനല്‍ മാറ്റിയിരുന്നു. നിരന്തരമുള്ള ഈ വാക്യത്തില്‍ പ്രയോഗത്തെ കുറിച്ച് കൊച്ചു കൌതുകത്തില്‍  നിന്നും ചോദ്യമൊന്നും വരല്ലേ എന്ന ആശങ്കയില്‍ വാര്‍ത്ത‍ കേള്‍ക്കാനിരിക്കും.   ഒരിക്കല്‍ അമര്ത്താന്‍ മറന്നപ്പോള്‍ പത്തു വയസ്സുകാരന്‍ ചോദിച്ചു എന്തൂട്ടാ ഈ ഐസ്ക്രീം പെണ്‍വാണിഭംന്ന് ! ഐസ് ക്രീം വിറ്റാല്‍ കേസുണ്ടോന്നു ? ഞാന്‍ പറഞ്ഞു ഇത് ആ ഐസ്ക്രീമല്ല, ഇത് വേറെ ഐസ് ക്രീമാ ! അവന്റെ വിയര്‍പ്പിക്കുന്ന ചോദ്യങ്ങള്‍ കൂടിവരാന്‍ സാധ്യതയുള്ളത് കൊണ്ടു   ചോദ്യങ്ങളൊന്നും വരാത്ത കാര്‍ട്ടൂണ്‍ ചാനല്‍ വെച്ചു  ടോമിനെ പീഡിപ്പിചു രസിക്കുന്ന ജെറിയെ  നോക്കി പീഡന വാര്‍ത്തകളില്‍ നിന്നും ശ്രദ്ധ തിരിച്ചു. . സ്ത്രീ പീഡന വാര്‍ത്തകളും,  സ്ത്രീ സമൂഹത്തെ മൊത്തം  പീഡിപ്പിക്കുന്ന വിധം  അശ്ലീല പദ പ്രയോഗമൊക്കെ വലിയ സംസ്കാരമായി പഠിപ്പിക്കുന്ന സീരിയലുകളും, സിനിമകളും കാണിച്ചു ആത്മരതി അനുഭവിക്കുന്ന മലയാള ചാനലുകലെക്കാള്‍ എത്രയോ ആരോഗ്യകരമാണ്   ആ  കാര്‍ടൂണ്‍ ചാനല്‍ എന്ന് അപ്പോള്‍ തിരിച്ചറിഞ്ഞു. 

അതൊക്കെ മറന്നേക്കൂ എന്ന് പറഞ്ഞ പോലെ, മറ്റു വിവാദങ്ങള്‍ നമുക്കായ് ഓണം വന്നേ ഓണം വന്നെ എന്ന പോലെ മീഡിയകള്‍ വിളമ്പി..മുല്ലപെരിയാരും, പിള്ള വിവാധോം, അഭിസാരിക വിവാധോം, വി എസ് പുത്രന്റെ നിയമന വിവാധോം, അഞ്ചാം മന്ത്രീം, ടീപീ വധോം, മണി വെളിപാടും, നെയ്യാട്ടിന്കരേം തുടങ്ങിയ "ജനക്ഷേമ വാര്‍ത്തകള്‍" ഐസ്ക്രീമിനെ പിന്നെയെടുക്കാമെന്നു  കരുതി കുപ്പിയിലാക്കി അടച്ചതാവനം. ഇപ്പൊ ദേ വീണ്ടും ഐസ്ക്രീം ! കേസ് നടന്നു നടന്നു ഇപ്പൊ കെസെന്തിനാനെന്നു പോലും മറന്ന പോലെയാണ് ഈ കേസ്.  പീഡനം  മാറി  വടംവലിയായി. വടംവലി ഒരുനാള്‍ തോളില്‍ കയ്യിട്ടു നടന്ന അളിയന്മാര്‍ തമ്മിലായി ! 

കേരളത്തിന്റെ സാംസ്കാരിക ബോധം എത്രത്തോളം അധ:പധിച്ചുവെന്നു ഐസ്ക്രീമിനെ വിടാതെ പിന്തുടരുന്ന മാധ്യമ പ്രവര്‍ത്തനം തെളിയിചീട്ടുണ്ട്.ഭരണം മാറി മാറി വന്നീട്ടും ഭരിച്ചവരും, ഭരിക്കുന്നവരും ഈ കേസിനെ നിലനിര്‍ത്തി പോരുന്നതിന്റെ രാഷ്ട്രീയം ഒന്നു വേറെ തന്നെയായിരിക്കണം. കൊറേ വകുപ്പുകള്‍ കൊറേ മന്ത്രിമാര്‍, പിന്നെ മുഖ്യമന്ത്രി ! അരി ചാക്കിലേക്കു മാത്രം ശ്രദ്ധ തിരിപ്പിച്ചു അധികാരത്തിലേക്ക് വരുന്നവരുടെ ഭരണതാല്പര്യങ്ങള്‍ അറിയണമെങ്കില്‍ അവരില്‍ ഒരാളാകണം ! അതില്‍   "നിത്യോപയോഗ സാധനങ്ങള്‍ക്ക്" എന്ത് മാത്രം പ്രസക്തി ഉണ്ടെന്നു പിന്നീട്  ഭരണ രംഗത്തുള്ള  വിവാദങ്ങള്‍ തെളിയിക്കുന്നുണ്ട്.  ഓരോ ഭരണ കാലത്തും ഭരണകൂടത്തില്‍ ഇവരൊക്കെ ഇന്ന് ഞാന്‍ നാളെ നീ എന്ന പോലെ ഇരുന്നു ഭരണം നടത്തുകയും ഓരോ വിഷയങ്ങളെ കുറിച്ച് വികാര പെടുകയും ചെയ്തിരുന്നു. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ് ക്രീം കേസ് ചൂടാക്കിയിരുന്നതല്ലാതെ  ഒന്നും സംഭവിച്ചില്ല. ഒന്നും സംഭാവിക്കാനില്ലാത്തത് കൊണ്ടോ, സംഭവിക്കാന്‍ പാടില്ലാത്തത് കൊണ്ടോ എന്നറിയാതെ ഐസ്ക്രീം സംഭവാമി യുഗേ യുഗേ പോലെ വി എസ് ഭരണത്തിന് ശേഷവും ഇപ്പോഴും അവതരിക്കുന്നു. 

 കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ഒരാളെ തേജോ വധം ചെയ്യുന്നതിലായിരിക്കരുത്. പീഡനം നടന്നോ എന്ന് തെളിയിക്കേണ്ടത് പ്രോസികൂശന്‍ ആണ്. ഇരയെല്ലാം മറന്നീട്ടും 
വേട്ടക്കാരാനെന്നു  ആരോപിക്കുന്നവര്‍ക്ക് നേരെ വരുന്നവരുടെ രാഷ്ട്രീയത്തെയും, സ്വാര്‍ത്ഥ താല്പര്യങ്ങളെയും  തിരിച്ചരിയേണ്ടാതുണ്ട്. ഇരകളോടുള്ള നീതിയേക്കാളുപരി തങ്ങള്‍ക്കു അടിചിരുതാനൊരു പ്രതിയോഗിയെ  കുഞാലികുട്ടിയെന്ന വ്യക്തിയിലൂടെ കാണുന്നു എന്നതാണ് രാഷ്ട്രീയ സധാചാരത്തിന്റെ സമവാക്ക്യം. 

നിരപരാധിയാണോ അല്ലയോ എന്ന് കോടതിയില്‍  തെളിയിക്കപെടെണ്ട കേസില്‍ വ്യക്തികളെ തേജോവധം ചെയ്തു ശിക്ഷിക്കുന്ന മാധ്യമങ്ങളുടെ സമീപനം ആരോഗ്യകരമല്ല. ആത്മാഭിനവും, കുടുമ്പ-സാമൂഹിക ബന്ധങ്ങലുമോക്കെയുള്ള ഒരു വ്യക്തിയെ നിരന്തരം തേജോ വധം ചെയ്യുന്ന സാടിസ്ടിക് മനോഭാവം മാറേണ്ടതുണ്ട്. സംഭവിച്ചതോ അല്ലാത്തതോ ആയ ഒരു തെറ്റിന്റെ പേരില്‍ നിരന്തരം ഒരു വ്യക്തിയെ ക്രൂശിക്കാന്‍ കാണിക്കുന്ന പ്രതിക്രിയാ രാഷ്ട്രീയ വക്താക്കളുടെ വെമ്പല്‍ കേരളത്തിലെ സാമൂഹിക മണ്ഡലത്തില്‍ വര്‍ധിച്ചു വരുന്ന പ്രശ്നങ്ങള്‍ക്ക് നേരെ ഉണ്ടായിരുന്നുവെങ്കില്‍ കേരളം എന്നെ പുരോഗമിക്കുമായിരുന്നു. ഒരു കുഞ്ഞാലിക്കുട്ടിയും, ഒരു പീഡന കേസുമാണ് വര്‍ഷങ്ങളായി കേരളത്തിന്റെ പ്രശ്നമെന്ന രീതിയില്‍ രാഷ്ട്രീയത്തോടൊപ്പം ആഘോഷിച്ച മാധ്യമങ്ങളും   ഇവിടെ സ്വയം വിചാരചെയ്യപെടെണ്ടാതുണ്ട്

കേരളത്തില്‍ ചര്‍ച്ച ചെയ്യപെടെണ്ട ഒരുപാട് ജനപക്ഷ വിഷയങ്ങള്‍ ഉണ്ട്, അതൊക്കെ വിസ്മരിപ്പിക്കുന്ന വിവാദങ്ങളെ തിരിച്ചരിയേണ്ടാതുണ്ട്. ഒരാള്‍ തെറ്റ് ചെയ്തീട്ടുന്ടെങ്കില്‍ ശിക്ഷിക്കപെടട്ടെ. താന്‍  പീഡിപിചീട്ടിലെന്നു ഒരാള്‍ നിഷേടിക്കുംപോള്‍  നീതിപീ  ത്തിനു പുറത്തു മാധ്യമ വിചാരണ നടത്തി ആ വ്യക്തിയെ തേജോ വധം ചെയ്യുന്നത് പാപ്പരാസി മീഡിയ പ്രവര്തനമാണ്.  അതൊരു സമൂഹത്തെ കൂടുതല്‍ പരിക്കെല്‍പ്പിക്കുന്നതിനും സാമൂഹിക അപചയത്തിലേക്കും നയിക്കുന്നതിനും മാത്രമേ സഹായിക്കുകയുള്ളൂ.  

03 ജൂൺ 2012

മോങ്ങാനിരുന്ന പട്ടീടെ തലേല്‍ തേങ്ങാ വീണൂന്ന് !


നാടായ നാടൊക്കെ ആ വാര്‍ത്ത പരന്നു....
മോങ്ങാനിരുന്ന പട്ടീടെ തലേല്‍ തേങ്ങാ വീണൂന്ന് !
എവിടെ ?
സംഭവ സ്ഥലത്തേക്ക് കാമറേം തൂക്കി ടീവിക്കാര്‍ പാഞ്ഞു.
പഴച്ചക്കേമേ ഈച്ച പൊതിഞ്ഞ പോലെ ടീവിക്കാര്‍ ചുറ്റും നിന്നും, ഇരുന്നും ലൈവ് കൊടുക്കുന്നു...
ഫ്ലാഷ് ന്യൂസ്‌ !
തെങ്ങിന്‍ ചുവട്ടില്‍ മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണു. ഇന്ന് രാവിലെയാണ് സംഭവം. വീഴ്ചയുടെ ആഘാതത്തില്‍ മേലോട്ട് നോക്കിയ തലയ്ക്കു സാരമായ പരിക്കുന്ടെങ്കിലും ഗുരുതരതരമല്ല . തീവ്ര പരിചരണ വിഭാഗത്തില്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇദ്ദേഹം. നേരിയ ശ്വാസ തടസ്സം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്ത് നിന്നും കൂടുതല്‍ വിവരങ്ങളുമായി രാജേഷ് ലൈനില്‍ ഉണ്ട്.
ഹെലോ രാജേഷ്‌ കേള്‍ക്കാമോ..? മോങ്ങാനിരുന്ന പട്ടീടെ തലേല്‍ തേങ്ങാ വീണൂ, പറയൂ എന്താണ് സംഭവത്തെ കുറിച്ച് പറയാനുള്ളത്.
വേണൂ, സത്യത്തില്‍ ഇങ്ങിനെയൊരു സംഭവം പറയുന്നത് കേട്ടീട്ടെയുള്ളൂ. ഇപ്പോള്‍ പക്ഷെ നേരിട്ടു കണ്ടു കൊണ്ടിരിക്കുകയാണ് ഞാന്‍. ഈ തല നാട്ടുകാര്‍ക്ക് സുപരിചിതനാണ്. എങ്കിലും പ്രതികരണ രൂപത്തില്‍ പല പ്രാവശ്യവും അകത്തു നിന്നും പുറത്തു നിന്നും കല്ലേറുകള്‍ കിട്ടി കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇങ്ങിനെയൊരു സംഭവം. അത്തരം പ്രതികരനങ്ങളെയൊക്കെ പല രീതിയിലും അതിജീവിചീട്ടുന്ടെങ്കിലും പ്രതീക്ഷിക്കാതെ വന്ന ഈ ദുരന്തം എങ്ങിനെ അതിജീവിക്കുമെന്നു പതിനാറാം തീയതിക്ക് ശേഷമേ പറയാന്‍ കഴിയൂ. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും, ഉത്തരവാദിയായ തേങ്ങയെ എന്ത് ചെയ്യണമെന്നും പിന്നീട് തീരുമാനിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്‌.
രാജേഷ്, ഈ തെങ്ങ് എത്ര പ്രായമുണ്ടാകും. കൊല വലിച്ചു കെട്ടിയിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു എന്ന് കേള്‍ക്കുന്നു. ഒന്നു വ്യക്തമാക്കാമോ ?
തീര്‍ച്ചയായും, വേണൂ. മറ്റുള്ളിടതൊക്കെ മണ്ടരി ബാധിചീട്ടും, അതില്‍ നിന്നൊക്കെ രക്ഷപെട്ടു നില്‍ക്കുന്ന ഒരു തെങ്ങാണിത്. കഴിഞ്ഞ തവണ നല്ല വിളവും നല്‍കിയിരുന്നു. കൊല വലിച്ചു കെട്ടിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമെന്ന് പറയാന്‍ കഴിയും. വേണൂ.
ഈ കാര്യത്തില്‍ തെങ്ങാണോ, തേങ്ങയാണോ ഉത്തരവാദി, രാജേഷ്‌
നാട്ടുകാരുടെ അഭിപ്രായത്തില്‍ തേങ്ങയുടെ ഭാഗത്ത്‌ നിന്നും വീഴ്ച പറ്റിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഈ തേങ്ങായുടെ നീക്കം പല പ്രാവശ്യവും ശ്രദ്ധയില്‍ പെട്ടീട്ടുന്ടെന്നു പറയുന്നു. പക്ഷെ ഇപ്പോള്‍ മോങ്ങാന്‍ ഇരുന്ന സമയം നോക്കി വീണത്‌ ശരിയായില്ല എന്നാണ് പരക്കെയുള്ള അഭിപ്രായം.
എവിടെയെങ്കിലും ബലക്ഷയം ഉണ്ടായിരുന്നതായി ശ്രദ്ധയില്‍ പെട്ടീട്ടുണ്ടോ. രാജേഷ്
അതും ഒരു കാരണമാണ് ! വേണൂ. ഈ യടുത്ത കാലത്ത് പല കീട ബാധയും ഉണ്ടായിരുന്നു. അതില്‍ നിന്നൊക്കെ വിത്യസ്തമായ ഒഞ്ചിയം ബാധ ഏറ്റിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ വീഴ സംഭാവിചീട്ടുള്ളത്.
രാജേഷ്, ഇതിനിടയില്‍ ഇടിവെട്ടേറ്റവനെ പാമ്പ് കടിചൂന്നു എന്നൊരു വാര്‍ത്തയും ഇതേ തുടര്‍ന്ന് കേട്ടിരുന്നു. സത്യത്തില്‍ അതുമായി ഈ സംഭവത്തിന്‌ ബന്ദമുണ്ടോ ? രാജേഷ്.
വേണൂ, തീര്‍ച്ചയായും, ഈ രണ്ടു വാര്‍ത്തയും ഒന്നായിട്ടു തന്നെ കാണണം. പല ഭാഗത്ത്‌ നിന്നും ഏറു കിട്ടി കൊണ്ടിരിക്കുമ്പോഴാനു ഈ അത്യാഹിതം സംഭാവിചീട്ടുള്ളത്. അതും കൃത്യമായ സ്ഥലത്ത് നിന്നും തന്നെ. തലയില്‍ തേങ്ങാ വീണതും ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചല്ലോ എന്ന ആത്മഗതമാണ് ദൃക്സാക്ഷികള്‍ തെറ്റിദ്ധരിച്ചു പാമ്പുമായി ബന്ടപെടുതിയത് !
വ്യക്തമാണ് രാജേഷ്‌, നമുക്ക് തിരികെയെതാം. മറ്റു വിശദാംശങ്ങളിലേക്ക്...
ഈ സംഭവത്തില്‍ പല കോണുകളില്‍ നിന്നും വ്യത്യസ്തമായ വിശദീകരനങ്ങലാണ് വരുന്നത്. ഈ കാര്യത്തില്‍ നമ്മോടൊപ്പം മൂന്നു പേര്‍ ചേരുന്നു. അതെ തെങ്ങില്‍ നിന്നു തന്നെയുള്ള ഒരു തേങ്ങാ, സമീപത്തുള്ള മറ്റൊരു തെങ്ങില്‍ നിന്നും ഒരു തേങ്ങയും, മോങ്ങനിരിക്കുന്നവരുടെ തലയില്‍ എന്ത് കൊണ്ടു തേങ്ങാ വീഴുന്നു എന്ന് വിളവു നോക്കുന്ന  മണ്ട നിരീക്ഷകനും !
എന്ത് കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പ്രതിഭാസം ഉണ്ടാകുന്നത്. അതെ തെങ്ങില്‍ നിന്നു തന്നെയുള്ള ആളെന്ന നിലയില്‍ എന്ത് പറയുന്നു.
അതെ പറ്റി പറയുകയാണെങ്കില്‍, ഞാന്‍ വീഴണോ വേണ്ടയോ എന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ വീഴ്ച. ഇത് എനിക്കിട്ടൊരു താങ്ങും കൂടിയാനെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്ക്ക് തന്നെ അറിയാം മൂന്നാറില്‍....
തിരിച്ചു വരാം...
താങ്കള്‍ ഈ സംഭവത്തെ എങ്ങിനെ കാണുന്നു.
സമീപത്തു തന്നെയുള്ള തെങ്ങില്‍ തന്നെയാണ് ഞാനും. ഇടതു വശത്തുള്ള തെങ്ങില്‍ നിന്നും ഇത് മുമ്പേ വീഴേണ്ടതായിരുന്നു. ഇനി ഇത് പോലെ പലതും അവിടെ വീഴും. അന്വേഷണം നടക്കട്ടെ. ഇത് പോലെ അടര്‍ന്നു വീഴുന്നതിനെ പേടിക്കുന്നുന്ടെങ്കില്‍ മോങ്ങാതിരിക്കാനുള്ള കാരണമെങ്കിലും ഉണ്ടാക്കാതിരിക്കനമല്ലോ. പിന്നെ തൊട്ടടുത്ത മണ്ടയില്‍ നിന്നും തേങ്ങാ മോങ്ങാനിരിക്കുന്നവര്‍ക്ക് മീതെ വീഴുപോ കാണാന്‍ നല്ല ചേലാണല്ലോ.
ശരിയാണ്. എന്ത് പറയുന്നു താങ്കള്‍ !
ഇത് മണ്ട നോക്കി പറയേണ്ട ഒരു കാര്യമല്ല. എങ്കിലും ഒരു കാര്യം വ്യക്തമാണ്. മോങ്ങാനിരിക്കാതവര്‍ക്ക് തേങ്ങാ വീഴുമെന്നു പേടിക്കേണ്ടതില്ല. ഇനി മോങ്ങാനുള്ള കാരണങ്ങള്‍ ഉണ്ടാക്കാതിരിക്കുകയും, എല്ലാ കുലകളും വലിച്ചു കെട്ടുകയും, കീടബാധ ഉണ്ടാകാതിരിക്കാനുള്ള വഴികളുമാണ് ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് പേടിക്കുന്നവര്‍ സീകരിക്കേണ്ടത്.
എല്ലാവര്ക്കും നന്ദി ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിന് !
മറ്റു വാര്‍ത്തകളിലേക്ക് ...
പ്രാന്ത് പിടിച്ച കുരങ്ങന്‍ കള്ളു കുടിച്ചുവെന്നും, കള്ളു കുടിച്ച കുരങ്ങന്റെ വാലില്‍ തേള് കുത്തിയെന്നും സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ടുണ്ട്. കൂടാതെ ഗതികെട്ട് തലമൊട്ടയടിച്ചു നില്‍ക്കുന്നവരുടെ മേല്‍ കല്ലു മഴ പെയ്തത്തിന്റെ ആഹ്ലാധതിലാണ് ഒരു വിഭാഗം....
ഒരു ബ്രേക്ക്‌ !
ദാ പോയി ദേ വന്നൂ !
ഒരൊറ്റ ചോദ്യം, ഒരു ഉത്തരം ! അത്‌ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും ! നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !

ഇല ചെന്ന് മുള്ളില്‍ വീണാലും, മുള്ള് ചെന്ന് ഇലയില്‍ വീണാലും താഴെ പറയുന്നവയില്‍ ഏതിനാണ് പരിക്ക് ?
1. തണ്ട് , 2 . വേര് 3 . തണ്ടും, വേരും, 4. ഇതൊന്നുമല്ല.

29 മേയ് 2012

ആരുണ്ടിവിടെ ചോദിക്കാന്‍ ?

സമയം ഇരുപത്തൊന്നാം നൂറ്റാണ്ടു ! ജാനാധിപത്യം പോലൊരു സ്ഥലം.   ജനങ്ങളാല്‍ തെരെഞ്ഞെടുക്കപെടുന്ന ജന പ്രതിനിധികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭരിക്കുന്നുവെന്നു  ഇടയ്ക്കു ഓര്‍ത്തെടുക്കുന്നു.     
നാലാംഎസ്റ്റെറ്റില്‍ പെട്ട ഒരു പെട്ടിക്കു മുമ്പിലിരുന്നു റിയാലിറ്റി ഷോ കണ്ടു കൊണ്ടിരിക്കുകയാണ് ആര് ഭരിച്ചാലെന്തു ഭരിച്ചില്ലെന്കിലെന്ത്, മുക്കിയാലെന്തു, മുക്കിയില്ലെന്കിലെന്ത്  എന്ന ജനം !  
വാര്‍ത്തകള്‍ ഇനി ഇവന്മാര് കേള്‍ക്കാനേ പാടില്ലെന്ന മട്ടില്‍ രാഷ്ട്രീയോം തര്‍ക്കോം കേള്‍പ്പിച്ച് കേള്‍പ്പിച്ച് ഫോര്‍ത്ത് എസ്റ്റേറ്റ്   ! 
അയ്യേ ദേ വാര്‍ത്ത എന്നു പറയിപ്പിച്ചു അടുത്ത ചാനലിലേക്ക് തവള കുളത്തിലേക്ക്‌ ചാടുന്ന പോലെ ജനങ്ങളെ  ചാടിപ്പിച്ചു കൊണ്ടിരിക്കുന്ന ടീവികള്‍  ആളുകളെ  പലതും കാണിക്കുന്നു   

ചാനലില്‍ നിന്നും ഒരു വാര്‍ത്ത ഒച്ചവെക്കുന്നു!
"രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും, വകവരുത്തിയും സിപിഎമ്മിന് ശീലമുന്ടെന്നു പാര്‍ടി ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. കൊല്ലെണ്ടവരെ  കൊല്ലുക തന്നെ ചെയ്യും. ഇനിയും കൊല്ലും"!!!

ഒരു രാഷ്ട്രീയ നേതാവിന്റെ വേദിയിലെ പ്രസംഗത്തിന് വെറി പിടിക്കുന്ന രംഗം ! ആക്ഷന്‍ സിനിമേലെ  ടയലോഗ് വാര്‍ത്തയില്‍ കേട്ടു ടി വി ഞെട്ടി. ഇതുവരെ കേള്‍ക്കാത്ത ജനാധിപത്യം കേട്ടു തലയുള്ളവരെല്ലാരും  ഒരു പോലെ ഞെട്ടുന്നു... !  പ്രതിയോഗിയായാലോ എന്ന് ഭാവന കണ്ടു കൊണ്ടിരുന്നവര്‍ക്ക് തങ്ങള്‍ക്ക് ഒരു നിമിഷം തലയില്ലാത്തത് പോലെ അനുഭവപെട്ടതായി തോന്നി 

വൈ ദിസ്‌ കൊലവെറി പാട്ടിനെ ഓര്‍മിപ്പിച്ചു കൊലവെറി താളത്തില്‍ തുടര്‍ന്നുള്ള വരികള്‍ ടീ വികള്‍ നിര്‍വികാരതയോടെ  ആവര്‍ത്തിച്ചു കൊണ്ടിരുന്നു. 

രണ്ടാം ക്ലാസീ  പഠിക്കുന്ന    മോള്‍ അടുത്തുണ്ടായിരുന്നു. പ്രസംഗവും, ശൈലിയും, ആളുടെ ഭാവവും  കണ്ടു അവള്‍ കണ്ണ് പൊത്തി. പത്തു വയസ്സുകാരന്‍ അത്‌ കേള്‍ക്കാന്‍ വയ്യാതെ റിമോട്ട് വാങ്ങി ചാനല്‍ മാറ്റി. 

രണ്ടാം ക്ലാസ്സ് കാരി എന്നോട് ചോദിച്ചു, എന്തിനാ ആ ചേട്ടന്‍ കൊല്ലുമെന്ന് ഒച്ചവെക്കണേ ?    നമ്മളെയൊക്കെ ഇവര്  കൊല്ലോ ????

"ഹേയ് ! അത്‌ രാഷ്ട്രീയ പ്രതിയോഗികളെ ! നമ്മളൊന്നും പ്രതിയോഗികള്‍ അല്ലല്ലോ ! 
പ്രത്യോഗീന്നു പറഞ്ഞാല്‍ ആരാ ?
"പ്രതിയോഗീന്നു പറഞ്ഞാ പാര്‍ട്ടീടെ താല്പര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവര്‍,  ആരായാലും അവരൊക്കെ പ്രതിയോഗീടെ ഗണത്തില്‍ പെടും. 
"അപ്പൊ അമ്പത്തൊന്നു വെട്ടേറ്റ് മരിച്ച  ആ ആന്റീടെ  ഭര്‍ത്താവ് പ്രത്യോഗി ആയിരുന്നോ ? 
അറിയില്ല !
എന്തിനാ ഇവര്‍ കൊല്ലുന്നെ ?
വെട്ടുമ്പോ കൊറേ ചോര വരില്ലേ ? 
അവര്‍ക്ക് വേദനിക്കില്ലേ...? 

ചോര വരും, വേദനിക്കും...! മരിക്കും...! 
അങ്ങിനെ ചെയ്യുന്നത് തെറ്റല്ലേ...? മരിച്ചു ചെല്ലുമ്പോള്‍ അവര്‍ക്ക് ദൈവം നരകം കൊടുത്തു  ശിക്ഷിക്കില്ലേ ?

രണ്ടാം ക്ലാസ്കാരീടെ ചോദ്യം ഈ നൂറ്റാണ്ടില്‍  തികച്ചും ന്യായം !

കൊലകള്‍ക്ക് കാരണമൊന്നും വേണ്ടാത്ത കാലം. അധികാരോം, പണോം, പിടിപാടും ഉണ്ടെങ്കില്‍ ബുഷു മുതല്‍ താഴെ ലോകല്‍ പാര്‍ടിക്കാര്‍ക്ക് വരെ കാരണമുണ്ടാക്കി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഇവിടെ  ശിക്ഷകളില്‍ നിന്നൊക്കെ രക്ഷപെടുന്ന വിധത്തില്‍   എന്തും ആവാം. 

നാഗസ്സക്കില്‍ ബോംബിട്ടില്ലേ, കുറെ ജീവനുകള്‍ പിടഞ്ഞ് ചാരമായി. ഇറാക്കില്‍ ലക്ഷങ്ങള്‍...അങ്ങിനെ രാജ്യങ്ങള്‍ മുതല്‍ ഇങ്ങു നമ്മുടെ  ഗ്രാമങ്ങള്‍, തെരുവുകള്‍...ചുവക്കുന്നു...! 

ഇരകളുടെ കരച്ചില്‍  ...വേട്ടക്കാര്‍ ചിരിക്കുന്നു....! 

മകള്‍  ചോദ്യം ആവര്‍ത്തിച്ചു, പറ, മരിച്ചു ചെല്ലുമ്പോള്‍ അവര്‍ക്ക് ദൈവം നരകം കൊടുത്തു  ശിക്ഷിക്കില്ലേ ?
ശിക്ഷിക്കും, ചെയ്ത തെറ്റുകള്‍ക്കൊക്കെയും ശിക്ഷയുണ്ട്, ഉണ്ടാകണം. അമ്പത്തൊന്നു വെട്ടിന്റെ വേദന ചെയ്തവര്‍ക്കും അവിടെ ഉണ്ടാകും ! ഇരകളൊക്കെ ദൈവത്തിന്റെ നീതിപീടത്തില്‍ സാക്ഷിയാകും. അതാണ്‌ പരമമായ നീതി. ഇവരോട് ദൈവം തന്നെ ചോദിക്കട്ടെ !

എന്നാലും ഇവര്‍  ഈ  കൊല്ലുന്നതാര്‍ക്ക് വേണ്ടിയാ ? ജനങ്ങള്‍ക്ക്‌ വേണ്ടിയാണോ ?? 
അറിയില്ല ! 
അറിയില്ലേ ?
ചോദ്യങ്ങളൊക്കെ മതി, എണീറ്റ്‌ പോയെ ടീവീടെ മുന്നീന്ന് ! 
രണ്ടാം ക്ലാസ്സ് കാരി എന്റെ ഭാവമാറ്റം കണ്ടീട്ടാവണം എണീറ്റു. 
തിരിഞ്ഞു നിന്നു ഒരു ചോദ്യം 
അപ്പൊ നമ്മള് ആ പാര്‍ട്ടിയാണോ ? 
ഹേയ് നമ്മള് ആ പാര്‍ടിയല്ല ! 
അല്ലെ ! പിന്നേത് പാര്‍ടി, പ്രതിയോഗിയാണോ ?