18 ജൂലൈ 2009

ആര്ടിക്കില്‍ 377 നു നിയന്ത്രണം നഷ്ടപെടുമ്പോള്‍ !


സ്വവര്‍ഗ്ഗ രതിക്ക് നിയമ സംരക്ഷണം നല്‍കുക വഴി പരിഷ്കൃത സമൂഹമായി മനുഷ്യന്‍ മാറുന്നുവെന്ന് !
അപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആര്ടിക്കില്‍ 377 ഇനി മുതല്‍ അപരിഷ്കൃതന്‍. അങ്ങിനെ സ്വവര്‍ഗ്ഗ രതി അന്ഗീകരിക്കപെടുകയാണ്.

ജുഡീഷ്യറിക്ക് തെറ്റ് പറ്റുമോ?

ഇത്രയും നാള്‍ സമൂഹം വെറുപ്പോടെ കണ്ടിരുന്ന ഒരു വികലവും, പ്രകൃതി വിരുദ്ധവുമായ മാനസിക-ശാരീരിക അവസ്ഥയെ പരിഷ്കൃത സമൂഹത്തിലേക്കുള്ള ചുവടു വെപ്പെന്നു പറയുമ്പോള്‍ ഒരു തലമുറയെ എവിടെക്കാണ്‌ നയിക്കുന്നതെന്നും എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ആലോചിക്കാന്‍ ആര്‍ക്കും കഴിയാത്തതെന്താണ്‌.

മൃഗ ത്രിഷ്ണക്ക് അന്യമായ ഒരു സ്വഭാവ വൈകൃതത്തെ അംഗീകരിച്ചു ആ സ്വഭാവ വൈകൃതത്തെ അന്യമാക്കുന്നതിനുള്ള സാമൂഹിക അവസ്ഥയെ സൃഷ്ടിക്കുന്നതിനു പകരം അതിനെ വളര്‍ത്തുന്നതിനുള്ള ലൈസെന്‍സ്‌ കൊടുക്കുന്നത് തിന്മയെതെന്നു തിരിച്ചറിവ് നഷ്ടപെട്ട ഒരു സമൂഹത്തിന്റെ അടയാളമാണ്. മനുഷ്യ ര്‍ഗ്ഗത്തിന്റെ- നൈസര്‍ഗ്ഗികവും പവിത്രവുമായ സത്രീ പുരുഷ ബന്ധത്തിന്റെ അടിത്തറയിലാണ് കുടുമ്പവും സമൂഹവും നിലകൊള്ളുന്നത്. മാതാ പിതാക്കള്‍ തങ്ങളുടെ തലമുറകളെ ശരിയായ ശിക്ഷണവും, ദിശാബോധവും നല്‍കി വളര്‍ത്തി കൊണ്ട് വരുമ്പോള്‍, സമൂഹത്തില്‍ ചിലരുടെ സ്വഭാവവൈകൃതങ്ങളെയും, അവരുടെ വലകളെയും നിയമം കണ്ടില്ലെന്നു നടിക്കുന്ന അവസ്ഥയില്‍ അറിയാതെ എത്തിപെടുന്ന ഇരകളെ അതൊരു വൈക്രിതമല്ലെന്ന രീതിയിലേക്ക് അവരുടെമനസ്സിനെ ആസൂത്രിതമായി മാറ്റുകയും ചെയ്യുന്നു.

വളര്‍ന്നു വരുന്ന ഒരു പുതു തലമുറയെ തെറ്റായ ദിശയിലേക്കു നയിക്കുന്ന അപകടമായ സ്ഥിതി വിശേഷമാണ് ഇതിലൂടെ സംജാധമാകുന്നത്. നന്മയും തിന്മയും വേര്‍തിരിക്കപെടുന്ന അതിര്‍ വരമ്പുകള്‍ ഇല്ലാതാവുകയാണ്. തെറ്റേത്, ശരിയേത് എന്ന തിരിച്ചറിവില്ലാതെ ഒരു സമൂഹം രൂപപെടുകയാണ്.

ഇവിടെ എല്ലാ മത വിശ്വാസങ്ങളും സ്വ വര്‍ഗ്ഗ രതിയെ ഒരു സാമൂഹിക തിന്മയായി കാണുന്നു. തിന്മയെന്നതിലപ്പുരം മഹാ പാപമെന്ന് പറയുന്ന ഇസ്ലാം അത്തരമൊരു സമൂഹം ദൈവിക ശിക്ഷക്ക് അര്‍ഹരായി തീര്‍ന്ന ചരിത്രം വരച്ചു കാണിക്കുന്നുണ്ട്. ഗൌരവ തരമായ ചിന്തയിലേക്കും, മുന്നരിയിപ്പിലെക്കും മനുഷ്യ സമൂഹത്തെ കുര്‍. ആന്‍ ആ ചരിത്രം വായിച്ചു കേള്‍പ്പിക്കുന്നു.
സ്വവര്‍ഗ്ഗ രതിയും,
ലോട്ടറിയും,
പലിശയും,
മദ്യവും,
വേശ്യാ വൃത്തിയും,
ഗേള്‍ ഫ്രന്റ്‌-ബോയ്‌ ഫ്രന്റ്‌ സംസ്കാരവും
സൌന്ദര്യ പ്രദര്‍ശനങ്ങളും
അശ്ലീലതകളും
തുടങ്ങീ സമൂഹത്തെ മലീമസമാക്കുന്ന എല്ലാ വിധ തിന്മകള്‍ക്കെതിരെയും ഇസ്ലാം ശബ്ദിക്കുന്നു.
മനുഷ്യന്‍ എന്താകനമെന്നും, അവന്റെ ലക്‌ഷ്യം എന്തായിരിക്കണമെന്നും അത് ചൂണ്ടികാണിക്കുന്നു. തിന്മക്കു ഹേതുവാകുന്ന കാരണങ്ങളെ സമൂഹത്തില്‍ നിന്നും മാറ്റുവാന്‍ ക്രിയാത്മകമായി ഇസ്ലാം നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു. മനുഷ്യന്റെ നന്മക്കു വേണ്ടി നില കൊള്ളുമ്പോള്‍, തിന്മകളില്‍ പെട്ട് പോകുന്നവരെ ശരിയായ വഴിയിലേക്കു തിരിച്ചു വിടുക എന്നതിന് പരിഹാരവും ഇസ്ലാം മുന്നോട്ടു വെക്കുന്നു.

അശ്ലീലതകള്‍ സമൂഹത്തില്‍ പരക്കുകയാണ്..
തിന്മകള്‍ സമാന്യവല്‍ക്കരിക്കപെടുന്നു..
ദൃശ്യ മീഡിയകള്‍ നന്മയെത്, തിന്മയെത്, അശ്ലീതയെന്തു ഇതൊന്നും ചികയാതെ എല്ലാം സമൂഹത്തില്‍, കുടുമ്പത്തില്‍, കുട്ടികള്‍ക്ക് മുമ്പില്‍, വിളമ്പുന്നു..
പരസ്യങ്ങളിലും, പരിപാടികളിലും എല്ലാ അതിര്‍ വരമ്പുകളും ലന്കിക്കപെടുന്നു...
ഇന്റര്‍ നെറ്റ് ചിലന്തി വലകലുമായി ഇരകളെ ചൂണ്ടയിട്ടു കൊണ്ടിരിക്കുന്നു..
സാമൂഹ്യ തിന്മകളിലേക്ക് തലമുറകള്‍ അറിയാതെ വഴുതി വീണു കൊണ്ടിരിക്കുന്നു...

ഇവിടെ നന്മയില്‍ അധിഷ്ടിതമായ ഒരു സമൂഹം വളര്‍ന്നു വരേണ്ടതുണ്ട്.

ആര്ടിക്കില്‍ 377 നു കാലിടരുമ്പോള്‍ അത് തിരിച്ചറിഞ്ഞു ശബ്ധിക്കെണ്ടതും, തലമുറകള്‍ക്ക്, ദിശാബോധം നല്‍കേണ്ടതും കുടുമ്പമാണ്..
സൂക്ഷിക്കുക !
നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്ക് ചുറ്റും ആരോ ഒരു വല നെയ്യുന്നുണ്ട് ..!