14 മാർച്ച് 2010

ഹിസ്‌ നെയിം ഈസ്‌ ഹുസൈന്‍, ഹി വാസ് ആന്‍ ഇന്ത്യന്‍ !


കലകളെ കൊണ്ട് സമ്പന്നമായ ഇന്ത്യ....
ഇന്ത്യന്‍ സാംസ്കാരിക പൈതൃകം....
നാനാത്വത്തില്‍ ഏകത്വം...
വിശേഷണങ്ങള്‍ പലതുണ്ട്..
അനുഭവത്തിലെ ഇന്ത്യയും അങ്ങിനെ തന്നെയാണ്.
അതുകൊണ്ട് തന്നെ ഒരു ഇന്ത്യക്കാരനും, ഇന്ത്യാക്കാരന്‍ അല്ലാതാവരുത്.
അങ്ങിനെയാവുന്ന സാഹചര്യം സൃഷ്ടിക്കപെടരുത്..
കലകളെ കൊണ്ട്, സംസ്കാരം കൊണ്ട് സമ്പന്നമായ ഇന്ത്യയുടെ മണ്ണാണ് കലാകാരന്മാരെ
ഓരോ കാലഘട്ടത്തിനും സമ്മാനിക്കുന്നത്..
പക്ഷെ...
എം എഫ് ഹുസൈന്‍.....
പടം വരക്കും..
ഒരു പടത്തിനു ഒരു കോടിയും അതില്‍ കൂടുതലും രൂപയ്ക്കു വാങ്ങിക്കാന്‍ ആളുണ്ട്...
ഞാനും പടം വരക്കും.. വരക്കുന്നത് പടമാണെന്ന് ആര്‍ക്കും തോന്നില്ല. അത് കൊണ്ട് തന്നെ ഒരു പൈസ പോയിട്ട് ദേ, ഇതൊന്നു നോക്കിയേ എന്ന് പറഞ്ഞാല്‍ പോലും ആളുകള്‍ തിരിഞ്ഞു നോക്കാതെ പോകും....
കല അങ്ങിനെയാണ്, അത് ജന്മ സിദ്ധമെന്നോ, ദൈവിക വരദാനമെന്നോ എന്നൊക്കെ പറയാം. അതുകൊണ്ട് തന്നെ ഇതൊന്നും എല്ലാവര്ക്കും കഴിയില്ല,
പാട്ടായാലും, ചിത്രമായാലും..

പാട്ടുകാരന്‍ ഇന്നതേ ആലപിക്കാന്‍ പാടുള്ളൂ.. ചിത്രകാരന്‍ അങ്ങിനെയേ വരക്കാന്‍ പാടുള്ളൂ..എന്ന് പറയുന്നിടത്ത് വരെ എത്തിയിരിക്കുന്നു ഇന്ത്യയുടെ സാസ്കാരിക പൈതൃക സമൂഹം.
ഇന്ത്യയുടെ ചരിത്ര ശേഷിപ്പുകള്‍ പറയുന്നത് ഇതിനേക്കാള്‍ എത്രയോ ഉന്നതമായ വര്‍ത്തമാനം. അവ ഗജുരാഹോയും, എല്ലോറയും പറയും, ക്ഷേത്രങ്ങളുടെ ചുമരുകള്‍ അന്നത്തെ ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തോട് തുറന്നു പറയും. ആ ശില്‍പ്പങ്ങള്‍ കൊത്തിവെച്ചവരെ ആദരിച്ചതായിട്ടാവണം ഇപ്പോഴും അതൊക്കെ അങ്ങിനെ തന്നെ നിലകൊള്ളുന്നത്.
ഒരു പക്ഷെ ആ ചിത്രങ്ങളൊക്കെ തന്റെ കലയില്‍ സ്വാദീനം ചെലുത്തിയിട്ടാവനം ഇന്ത്യയില്‍ ഒരു ഹുസൈന്‍ രൂപം കൊണ്ടത്‌. ആധുനിക ജനാധിപത്യ ഇന്ത്യയില്‍ ആ സ്വാതന്ത്ര്യമൊക്കെ മനസ്സില്‍ വെച്ച്, പലരും വരച്ചു, ഹുസ്സൈനും വരച്ചു. പല ചിത്രങ്ങള്‍..വരച്ചതൊക്കെ കോടികള്‍..
കോടികള്‍ ചിത്രങ്ങളായി.. ചിത്രങ്ങള്‍ കോടികളായി...
ഇതിനിടയില്‍, ക്ഷേത്ര ചുമരുകള്‍ക്കന്ന്യമാല്ലാത്ത രൂപങ്ങള്‍ പെയിന്റിങ്ങുകളായി...ആവിഷ്ക്കാരം ചരിത്ര ശേഷിപ്പുകള്‍ മറന്നു, ക്ഷേത്ര ചുമരുകള്‍ നല്‍കിയ സ്വാതന്ത്ര്യവും മറന്നു.
ഇവിടെ കലക്കും ചിലര്‍ ചിലര്‍ക്കായി അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചു വെചീട്ടുന്ടെന്നു കലാകാരന്‍ മാത്രം അറിഞ്ഞില്ല, അതുവരെയും സമൂഹവും അറിഞ്ഞില്ല..അത് കൊണ്ട് തന്നെ ഒരു ചിത്രകാരന്റെ ഹൃദയത്തിലെ കാന്‍വാസ്സില്‍ ചുവന്ന നിണം വീണീട്ടുണ്ടാവനം, ഇന്ത്യക്കന്ന്യമാക്കുന്നത് വരെ അത് പടര്‍ന്നു..
രാഷ്ട്രീയം, കല, സംസ്കാരം, സാഹിത്യം...എല്ലാമുണ്ട് നമ്മുടെ മനോഹര ഇന്ത്യയില്‍..
പക്ഷെ ഇന്ത്യയുടെ ഒരു കാന്‍വാസ് ആരെയോ അന്ന്വേഷിക്കുന്നൂ.. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഒരു വൃദ്ധനായ ചിത്രകാരനെ !
ഈ കാലഘട്ടം ഒരിക്കല്‍ ചരിത്രമാകുമ്പോള്‍ ഈ ആവിഷ്കാരത്തിന്റെ ഇരയെ കുറിച്ച് വര്‍ത്തമാനം പറയും...
വണ്‍സ് അപ്പോണ്‍ എ ടൈം.. ദേര്‍ വാസ് ആന്‍ അര്ടിസ്റ്റ് ഇന്‍ ഇന്ത്യ.....
.....


അപരിചിതം
ദൈവമേ, നിന്റെ കാഴ്ചകള്‍ എത്രമനോഹരം !

അത് കൊണ്ടാണല്ലോ നീലാകാശത്തിലെ മേഘങ്ങളെ പോലെ

ചിത്രകാരന്റെ കൈവിരലുകളെ വര്‍ണങ്ങള്‍ നല്കി

ചലിപ്പിക്കുന്നത്.

ഹുസ്സൈന്‍, താങ്കള്‍ വരക്കുക

ചലനമറ്റ നദിയുടെ,

മുഖമില്ലാത്ത ദേവിയുടെ,

ചിറകില്ലാത്ത പക്ഷിയുടെ

കണ്ണുകളില്ലാത്ത മനുഷ്യന്റെ ചിത്രം.

യമുനാ എന്നോ മലീമസമായി,ഗംഗയും !

രക്തം വാര്‍ന്നു സബര്‍മതിയുടെ മണ്ണും.

എന്നീട്ടും ആരും ഒന്നും പറഞ്ഞില്ല.

ദൈവത്തോടുള്ള പ്രേമത്താല്‍

താങ്കള്‍ വരക്കുന്നതിനേക്കാള്‍

ഭംഗിയുള്ള ചിത്രം ഗുജറാത്തിന്റെ

ഉദരത്തില്‍ നിന്നും അവര്‍ ശൂലത്തില്‍ കുത്തിയെടുത്തു

മണ്ണില്‍ വരച്ചിരുന്നു...

വേനലിന്റെ മനസ്സുള്ളവര്ക്ക് എന്നും അന്ധതയെങ്കില്‍

അവിടെ താങ്കളുടെ നിറങ്ങള്‍ എങ്ങിനെ മഴയായ് പെയ്യാന്‍ !
.....