31 ഒക്‌ടോബർ 2011

നിങ്ങള്‍ എന്ത് ചെയ്യും, ഹേ..

ടീച്ചര്‍, ഇവന്‍ എന്നെ പിച്ചി !

അല്ല ടീച്ചര്‍, അവനാ എന്നെ പിച്ചിയത്‌ !
അത്‌ നീയെന്നെ അച്ഛന് വിളിച്ചപ്പോഴല്ലേ !
അല്ല ടീച്ചര്‍, അവന്‍ എന്നെ തല്ലാന്‍ വന്നു...
ഉവ്വോ !
അല്ല ടീച്ചര്‍ അത്‌, അവന്‍ എന്നെ മുണ്ട് പൊക്കി കാണിച്ചപ്പോ എനിക്ക് ദേഷ്യം വന്നൂ..
കണ്ടോ ടീച്ചര്‍...
മാപ്പ് പറ...
മാപ്പ് !!
മാപ്പു പോരാ... ഞാന്‍ ക്ലാസ് കട്ട് ചെയ്തു ഗെറ്റ് ഔട്ടടിക്കുന്നു...!
__________________________________

ഇത് കുട്ടികളുടെ ക്ലാസ് റൂമില്‍ നടക്കുന്ന സംഭവം ആണെന്ന് ധരിച്ചെങ്കില്‍ തെറ്റി !


കോടികള്‍ ചിലവഴിച്ചു ജനാധിപത്യത്തെ താങ്കി നിര്‍ത്താന്‍ നമ്മള്‍ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുത്തു അയക്കുന്നവര്‍ ചെയ്യുന്ന "ചില ജാനോപകാരപ്രധങ്ങലായ പരിപാടികളുടെ" തല്‍സമയ ദൃശ്യങ്ങളാണ് നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത്! അതും നിയമം ഉണ്ടാക്കുന്ന പാവനമായ സഭയില്‍ !!അവര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍,വികാര പ്രകടനങ്ങള്‍ തികച്ചും ന്യായം!
 ജനങ്ങള്‍ക്ക്‌ വേണ്ടി ഒന്നും പറയാനില്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും പണി വേണ്ടേ എന്ന് ആരും സങ്കടപെടും. അത്ര മാത്രം പൈസ ചിലവിട്ടീട്ടാണ് ഇലക്ഷനും, അവര്‍ ചെന്നിരിക്കേണ്ട ഫൈവ് സ്റ്റാര്‍ സൌകര്യമുള്ള മന്ദിരവും സൌകര്യപെടുതീട്ടുള്ളത്. എ. സിയും, ഫാനും ഇട്ടു അവിടെ ഇരുന്നാല്‍ ആരും ഉറങ്ങി പോകും ! ഉറക്കം വരാതിരിക്കണമെങ്കില്‍ ഇത് പോലെ എന്തെങ്കിലും ചൂടേറിയ സംഗതി തന്നെ വേണം.


അഞ്ചു വര്‍ഷത്തില്‍ തങ്ങള്‍ കൂടുന്ന സമയം മണിക്കൂറുകള്‍ കൊണ്ട് ഗുണിച്ചാല്‍ ഈ കാര്യങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യാന്‍ സമയം തികയില്ല. പിന്നെയാ ജനങ്ങളുടെ....അ.. ഒന്നും പറയിപ്പിക്കണ്ട..അതിനിടക്ക്, നടുഅകത്തു കുത്തിയിരിക്കണം, പ്രതിഷേധം എന്ന് പറഞ്ഞ് ഇറങ്ങി പൊറതേക്ക്‌ രൊറ്റ ഓട്ടം വെച്ചു കൊടുക്കണം..പിന്നെ പിണക്കമൊക്കെ മാറി, തങ്ങളുടെ കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞു തിരിച്ചു മറ്റൊരു ദിവസം വന്നു സീറ്റില്‍ ഇരിക്കണം.


പിണങ്ങി അങ്ങിനങ്ങു പോകാന്‍ കഴിയില്ലല്ലോ, മാസാ മാസം വാങ്ങുനുള്ളതും, മറ്റും മാറ്റാര്‍ക്കും വിട്ടു കൊടുക്കാന്‍ കഴിയില്ലല്ലോ. അതിനു മാത്രം പണി പെട്ടാണ് ആ മന്ദിരത്തില്‍ (ജനങ്ങളെ സേവിക്കാന്‍) വന്നിരിക്കുന്നത്.


അപ്പൊ സഭ ദേ, വീണ്ടും തുടങ്ങി...


പുറത്തു ജനങ്ങള്‍ പതിവ് പോലെ ജീവിക്കാന്‍ കഷ്ടപ്പെട്ട്...
കഷ്ടപ്പെട്ട് അരി വാങ്ങാന്‍ റേഷന്‍ കടയില്‍ ക്യൂ നിന്നു..
അസുഖമുള്ളവര്‍ ഹെല്‍ത്ത് സെന്ററുകളില്‍ ക്യൂ നിന്നു...
മാലിന്യങ്ങള്‍ തങ്ങളെ കൊണ്ട് പോകുമെന്ന് കരുതി പരിസരങ്ങളില്‍ ക്യൂ നിന്നു, അവ മഴ വന്നു മലീമസങ്ങളായി....

പകര്‍ച്ച വ്യാധി ആളുകളുമായി ഹോസ്പിട്ടലുകളില്‍ ക്യൂ നിന്നു..
അവ പിടിച്ച ആളുകള്‍ നെട്ടോട്ടമോടാന്‍ തുന്ടങ്ങി...


സഭയില്‍ എ സിയുടെ തണുപ്പ്...എല്ലാവരും ഉണ്ട്...


ചര്‍ച്ച തുടങ്ങി...പിള്ളയെ കുരുക്കിയത്..
നിര്‍മല്‍ മാധവന്റെ കോളേജ് അഡ്മിഷന്‍...
തെറി വിളിച്ചത്..
അച്ഛനെ വിളിച്ചത്..
ജാതി പേര് വിളിച്ചത്...


സമയം തീര്‍ന്നു...


ഫോര്‍ത്ത് എസ്ടെറ്റ് പതിവ് പോലെ ജനങ്ങള്‍ക്ക്‌ വേണ്ടി പിറ്റേ ദിവസത്തേക്കുള്ള വാര്‍ത്തക്ക് വെണ്ടക്കാ നിരത്തി.....
(സത്യത്തില്‍ ഇതൊക്കെ ആരുടെ പ്രശ്നങ്ങളാണ്..ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്താണ് ??)
___________
അവശിഷ്ടം: ജനങ്ങള്‍ക്ക്‌ വേണ്ടി, ജനങ്ങള്‍ടെ പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടി നിലകൊള്ളുന്നവരെ തെരെഞ്ഞെടുതില്ലെങ്കില്‍, തെരെഞ്ഞെടുക്കപെട്ട ഞങ്ങള്‍ ഇങ്ങിനെ തന്നെ ചെയ്യും..! അഞ്ചു വര്ഷം ഞങ്ങള്‍ ഇവിടിരിക്കും , നിങ്ങള്‍ എന്ത് ചെയ്യും, ഹേ....""
അടുത്ത ആളുകളെ തെരഞ്ഞെടുക്കാന്‍ അഞ്ചു വര്‍ഷത്തേക്ക് ജനങ്ങള്‍ ജീവിതം തള്ളി നീക്കുന്നത് നോക്കി അവര്‍ ഉള്ളില്‍ ചിരിച്ചു...