12 നവംബർ 2009

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത !

ഇസ്ലാമിക ആദര്‍ശത്തിന് കടക വിരുദ്ധമായ ഒരു പദ പ്രയോഗം.
ലൌ ജിഹാദ് !
ഡിക്ഷ്ണറി യില്‍ തപ്പി നോക്കിയീട്ടൊന്നും അര്‍ഥം കിട്ടിയില്ല, എങ്കിലും "ലൌ" എന്നാല്‍ കമ്മേര്സിയലൈസ് ചെയ്യപെട്ട പ്രേമമാണ് എന്നും "ജിഹാദ്" എന്നാല്‍ ഒരു മഹത്തായ അര്‍ത്ഥ തലങ്ങള്‍ ഉള്‍കൊള്ളുന്ന ഇസ്ലാമിലെ സാന്ഘേതിക പദമാനെന്കിലും ഇപ്പോള്‍ മീഡിയ ഡിക്ഷ്ണറികളില്‍ അതിന്റെ അര്‍ഥം കുറച്ചു ഭീകരമായി കാണാന്‍ കഴിയുന്നു.
അപ്പോള്‍ ലൌ ജിഹാദ് = ഭീകര പ്രേമം !
ഏയ്‌ അതാകാന്‍ വഴിയില്ല. എന്തിനാ വെറുതെ അതുമിതുമൊക്കെ ചിന്തിക്കുന്നത്.
അപ്പോള്‍ പത്രങ്ങള്‍ പറയുന്നത്, മീഡിയകള്‍ വിളിച്ചു പറയുന്നത്, സമൂഹത്തിലെ ചിലര്‍ കിടന്നു ഒച്ച വെക്കുന്നത് !
അങ്ങിനെയൊന്നു ഉണ്ടോ ??
നീതി പീഠം പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റുമോ.
അപ്പൊ ഇത്രനാളും ഈ "ലൌ ജിഹാടന്മാര്‍ " നമ്മുക്കിടയില്‍ അരൂപിയായി വിലസുകയായിരുന്നോ . അമുസ്ലീം പെണ്‍കുട്ടികളെ വലയിലാക്കുന്ന ഇവന്മാര്‍ ഏത്‌ ഗ്രഹത്തില്‍ നിന്നുമാനവോ വരവ്.
ആരാണാവോ ഇവരുടെ ഉസ്താത് !
അത്രയ്ക്ക് വളരെ ആസൂത്രിതമായി ഇവര്‍ക്കെങ്ങിനെ...! ഈ അഭ്യസ്ത വിദ്യരായ, അതും "പ്രബുദ്ധരായ കേരളത്തില്‍ " !

"ഒരു ഗന്ധര്‍വന്‍ ഭൂമിയില്‍ വന്നു ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്ന കഥ ഒരു സിനിമയായി മലയാളത്തില്‍ ഇറങ്ങിയത്‌ ഓര്‍ക്കുന്നു, ഗന്ധര്‍വനെ ആര്‍ക്കും കാണാന്‍ കഴിയില്ലെങ്കിലും, പെണ്‍ കുട്ടി കാണുകയും, സംസാരിക്കുകയും ചെയ്യുന്നു......"
അതുപോലെ വല്ല സാമ്യവും ഉണ്ടോ!
ആരും കാണാതെ ഇവരുടെ പ്രവര്‍ത്തനം മീഡിയ വിളിച്ചു പറയുമ്പോള്‍ അങ്ങിനെ തോന്നിപോകുന്നു....
കേരളീയ പെണ്‍കുട്ടികളെ ഇങ്ങിനെ തേജോ വധം ചെയ്യുന്നത് എന്തിനാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ഏതെങ്കിലും മുസ്ലീം കുടുമ്പത്തില്‍ ജനിച്ച ആണ്‍കുട്ടിയും, അമുസ്ലീം കുടുമ്പത്തില്‍ ജനിച്ച പെണ്‍കുട്ടിയും മനുഷ്യനെന്ന അടിസ്ഥാന സ്വഭാവത്തില്‍ പരസ്പരം ഇഷ്ടപ്പെട്ടു സ്നേഹിച്ചു വിവാഹിതരായിട്ടുന്ടെന്കില്‍ അതിലെന്തു "ലൌ ജിഹാദിരിക്കുന്നു" ഇത് എല്ലാ സമൂഹങ്ങളിലും നടക്കുന്നതല്ലേ ! അതാണ്‌ ഇവര്‍ പറയുന്ന ജിഹാദെങ്കില്‍ ആ ജിഹാദ് എല്ലാ വിഭാഗത്തിലും ഇല്ലേ !

അതോ ഇനി സ്നേഹത്തിന്‌ വരെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാന്‍ നമുക്ക് മുകളില്‍ ആരെങ്കിലും സ്വയം അവരോധിച്ചു കയരിക്കാന്‍ തുടങ്ങിയോ ?
ഇസ്ലാമില്‍, വെറും വിശ്വാസമല്ല, ഒരാളെ മുസ്ലീം ആക്കുന്നത് ആ വ്യക്തിയുടെ സംസ്കരിക്കപെട്ട സ്വഭാവ മഹിമയിലൂടെയും, സൃഷ്ടാവിന് പൂര്‍ണമായി സമര്‍പ്പിക്കപെട്ട, സമൂഹത്തിനു മാതൃകാപരമായ, ജീവിതം കാഴ്ചവെക്കുന്ന, അശ്ലീലതകെല്‍ക്കെതിരെ നിലകൊള്ളുന്ന, അനീതികെതിരെ ശബ്ദിക്കുന്ന, അങ്ങിനെ എല്ലാ ഗുണങ്ങളും സമ്മേളിക്കുന്ന വ്യക്തിയായി തീരുന്നതില്‍ കൂടിയാണ് ഒരാള്‍ മുസ്ലീം ആകുന്നതു.
അന്യ സ്ത്രീയെ നോക്കുന്നത് പോലും ഇസ്ലാം വിലക്കുന്നുണ്ട്‌, അത് പോലും പൈശചികമാനെന്നു പറയുമ്പോള്‍ "ലൌ ജിഹാദ്" മുസ്ലീം സമൂഹത്തിലുണ്ട് എന്ന് വിളിച്ചു പറയുന്നവരുടെ ഇസ്ലാമിക അവബോധം എത്രത്തോളമുണ്ട് എന്ന് ചോദിക്കേണ്ടി വരും !
അപ്പോള്‍ ഇവര്‍ പറയുന്ന "ലൌ ജിഹാദികള്‍" ഇസ്ലാമില്‍ പെട്ടതാകാന്‍ വഴിയില്ല,
അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍ അവരെ നിയമം കൈകാര്യം ചെയ്യേണ്ടത് തന്നെ.
ഈ വിവര സന്ഘേതിക യുഗത്തില്‍ നമ്മുടെ പെണ്‍കുട്ടികളെ "പറ്റിക്കാന്‍" ഇറങ്ങിയിരിക്കുന്ന ഇവര്‍ ആരാണ് !
മീഡിയകള്‍ വിളമ്പട്ടെ, അങ്ങിനെ നമ്മുടെ പ്രധാന പ്രശ്നങ്ങലെക്കെ, രാഷ്ട്രീയ ചലനങ്ങളും, അഴിമതിയുമൊക്കെ അതില്‍ മുങ്ങി പോട്ടെ !
ഒന്ന് കഴിഞ്ഞാല്‍ അടുത്ത വിഷയവുമായി മീഡിയകള്‍ വരുന്നത് വരെ "ഈ ലൌ ജിഹാദ്" നമ്മുക്ക് കേട്ടിരിക്കാം.
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..."....."!