22 ഫെബ്രുവരി 2012

ഏത് മുടിയും കത്തിച്ചാല്‍ കത്തും !


ഏത് മുടിയും കത്തിച്ചാല്‍ കത്തും ! പിണറായി മറ്റാരേക്കാളും സിംപ്ള്‍ ആയി വെടി പൊട്ടിച്ചു ! പൊട്ടിച്ചാല്‍ കുറച്ചു വോട്ടു ചിതറി തെറിക്കും എന്നറിഞ്ഞു തന്നെയാണ് 
താന്‍ അറിഞ്ഞ (കുല്ലുമന്‍ അലൈഹാ ഫാന്‍)  ഈ പ്രാപഞ്ചിക നിയമം (യൂണിവേഴ്സല്‍ ട്രുത്ത്) പിണറായി വിളിച്ചു പറഞ്ഞത് ! പിണറായി വിളിച്ചു പറഞ്ഞ ആ സത്യം" മുടിയുല്ലവര്‍ക്കും " അറിയാം. അത്‌ കൊണ്ടാണല്ലോ അത്‌ തീയിലേക്ക് അടുപ്പിക്കാതിരിക്കുന്നത്.  പ്രവാചകന്റെ മുടി കത്തില്ലെന്നു അനുയായികള്‍ക്ക് മുമ്പില്‍  പറഞ്ഞെങ്കിലും എങ്ങിനെ ഈ മുടിയെ വിശ്വസിക്കും ! മുടിയെങ്ങാന്‍ കത്തി പോയാല്‍ ! കത്തിച്ചു കൊണ്ടു ദിവ്യത്തം കാനിക്കതിരിക്കുന്നതാണ് ഈ മുടിയെ ഇപ്പോഴും ശ്വാസം മുട്ടിക്കുന്നത്‌ !   ഈ പ്രാപഞ്ചിക സൃഷ്ടാവും, ലോക പ്രവാചകനും വിശ്വാസത്തില്‍ ഉണ്ടെങ്കിലും ഈ മുടിയെ വിശ്വസിച്ചു എങ്ങിനെ കത്തിച്ചു കാണിക്കും എന്ന ധര്മസന്ഘടത്തില്‍  ആണ് മുടി കൊണ്ടു വന്നവര്‍ ! എല്ലാവരും ഉന്തി തള്ളിയീട്ടും, പലതും പറഞ്ജീട്ടും   മുടിയും, കാന്തപുരവും തമ്മില്‍ തീ കൊടുക്കാതിരിക്കാന്‍ മാത്രം അകലം പാലിക്കുന്നതിന്റെ ഗുട്ടന്‍സ് കോടികള്‍ക്ക് മാത്രമേ അറിയൂ ! 
മുടി അങ്ങിനെയാണ് ! കത്തിച്ചാല്‍ കത്തും ! കത്തിക്കണ്ട, അടുത്ത് കൂടി തീയുടെ ചൂട് തട്ടിയാല്‍ മതി, അതിന്റെ ഭാവം മാറും ! അത്‌ പിണറായിക്കും കാന്തപുരത്തിനും അറിയാം! എല്ലാവര്ക്കും അറിയാം ! രാഷ്ട്രീയക്കാര്‍ മത കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട എന്ന് പറഞ്ഞു  പിണറായിയുടെ അസ്ഥാനത്തുള്ള വെടിക്ക് മേല്‍ കാന്തപുരം വെള്ളമോഴിചെങ്കിലും  എത്ര വെള്ളമോഴിച്ചാലും പിണറായി കത്തുമെന്ന പറഞ്ഞ മുടി ജാതി മത ഭേദമാന്ന്യേ സമൂഹത്തിന്റെ മനസ്സില്‍ ഉണ്ടാവും. പിണറായി പറഞ്ഞ അഭിപ്രായം രാഷ്ട്രീയം അല്ലെന്നിരിക്കെ അതിന് പ്രായോഗികമായി മറുപടി കൊടുക്കേണ്ട ബാധ്യത മുടിക്കാര്‍ക്കാണ്. പിണറായി മതത്തെ കുറിച്ച്, ഇസ്ലാമിനെ കുറിച്ച് പഠിക്കണ്ട എന്ന് പറയാനും, അറിഞ്ഞതിനെ കുറിച്ച് അഭിപ്രായം പറയണ്ട എന്ന് പറയാനും , മതം എന്ന് കേട്ടാല്‍ ചെവി പൊത്തണമെന്ന്   പറയാനും, മാര്കിസ്ടുകാര്‍ മാര്കിസ്ടുകാരായി ജീവിച്ചാല്‍ മതി എന്ന താല്പര്യം  പ്രവാചകന്റെ അനുയായി എന്ന നിലയില്‍ തന്നെ  പ്രവാചക വിരുദ്ധമാണ്. മാര്കിസ്ടുകാര്‍ ബിരിയാണി കഴിക്കരുതെന്നും കഴിക്കുന്ന ഭക്ഷണം മാര്‍കിസ്റ്റു ഭക്ഷണവും, ചിന്തിക്കുന്നത് മാര്‍കിസ്റ്റു ചിന്തയുമായിരിക്കണം എന്ന് പറയുന്ന പോലെയാണത്.  ഉമര്‍, ഉമര്‍ (റ) ആയതിനു  ഉമര്‍ (റ) വിന്റെ ചരിത്രം സാക്ഷി ! 

ഒരു വിശ്വാസി എന്ന നിലയില്‍ താന്‍ ദിവ്യമെന്നു  ഉറച്ചു വിശ്വസിക്കുന്ന മുടി കത്തു മെന്നു കട്ടായം പറയുന്ന സഖാവിനു മറുപടി മുടി കയ്യില്‍ കൊടുത്തുകൊണ്ടാണ് പറയേണ്ടിയിരുന്നത്."തീപ്പെട്ടി ഉണ്ടോ സഖാവേ, ഈ മുടി കത്തിക്കാന്‍ ! ങ്ങക്ക് സംശയുന്ടെങ്കി ഞങ്ങടെ മുന്നി  വെച്ചു കത്തിച്ചു നോക്കിന്‍ ! കത്തൂല സഖാവേ ഞങ്ങടെ പ്രവാചകന്റെ മുടി ! ഇത് ഇങ്ങടെ ലാവ്ലിന്‍ മുട്യല്ല  കത്താന്‍" !!  മുടി-വിമതര്‍ക്കൊപ്പം മാര്കിസ്ടുകാരെ കൊണ്ടും തക്ബീര്‍ വിളിപ്പിക്കാനുള്ള  ആ സുവര്‍ണ അവസരവും "മതപാടു" വരുത്തുമെന്ന്  പറഞ്ഞു പാഴാക്കി !

ഒറിജിനല്‍ ഒക്കെ പോയി എല്ലാം ചൈനീസ് ആയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തങ്കമാണോ, പറക്കാട്ടാണോ എന്നപോലെ   മുടിയുടെ ട്വേന്റിഫോര്‍ കാരറ്റ് നോക്കേണ്ടത് കൊണ്ടുവന്നവര്‍ തന്നെയാണ് !
അത്‌ കുപ്പിയില്‍ ആക്കുന്നതിനു മുമ്പ് ഒരു തീപെട്ടിയെടുത്ത് കത്തിച്ചു നോക്കി, കത്തിയില്ലെങ്കില്‍ യൂറേക്കാ പറഞ്ഞു നാലാള്‍ കാണെ, മാലോകര്‍ കാണെ വിളിച്ചു പറയുകയായിരുന്നെങ്കില്‍ മുടി റിബല്സിനു പുറമേ പിണറായിയുടെ കരിനാക്ക് വരില്ലായിരുന്നു. ഇതിപ്പോ നാടായ നാടൊക്കെ പാട്ടായി ! കാണാന്‍ പോകുന്ന പൂരം എന്താണെന്ന് കാന്തപുരം കാണിക്കട്ടെ ! കാത്തിരിക്കാം !
_____________________
ഒരു കംമെഴ്സിയാല്‍ ബ്രേക്ക് ! 
നെടുമുടി മന്ത്രവാധിയായ ആ സിനിമ രംഗം ഓര്‍മവരുന്നു. ജഗതിയുടെ വീടിന്റെ ഉമറത്തു കുടത്തില്‍ കൂടോത്രം കുഴിച്ചിട്ടത് ആരാണെന്ന് കണ്ടുപിടിക്കാന്‍ മന്ത്രവാധിയെ വരുത്തി ! തങ്ങളെ നശിപ്പിക്കാന്‍ ഇന്നസെന്റ് ചെയ്ത പണിയാണെന്നു കരുതി മന്ത്രവാദി ഇപ്പോള്‍ ഇന്നസെന്റിനെ കൊണ്ടു കുറ്റം സമ്മതിപ്പിക്കും എന്ന് ശ്വാസമടക്കി നില്‍ക്കുകയാണ് ജഗതി അടക്കമുള്ള മറ്റുള്ളവര്‍. മന്ത്രിച്ച തേങ്ങാ താന്‍ നിലത്തെറിഞ്ഞു പൊട്ടിക്കും, ആ സമയം ചെയ്തയാളുടെ തല അതുപോലെ പിളരും, അതുകൊണ്ട് എറിഞ്ഞു പൊട്ടിക്കുന്നതിനു   മുമ്പ്  ചെയ്തയാളോട് സത്യം പറയാന്‍ മന്ത്രവാദി ആവശ്യപെട്ടു തേങ്ങാ ഇപ്പൊ ഏറിയും എന്ന്  ഓങ്ങി ഓങ്ങി നില്‍ക്കുന്നു. പക്ഷെ ഇന്നസെന്റ് അനങ്ങുന്നില്ല ! മറ്റുള്ളവര്‍ ഇന്നസെന്റിന്റെ തല പൊട്ടുന്നത് കാണേണ്ടി വരുമല്ലോ എന്ന പേടിയില്‍ നില്‍ക്കുകയാണ് ! ക്ഷമകെട്ട ജഗതി മന്ത്ര വാദിയുടെ കയ്യില്‍ നിന്നും താങ്ങ തട്ടിപറിച്ചു നിലത്തെറിഞ്ഞു ! തേങ്ങാ പൊട്ടിയ ശബ്ദം എല്ലാരും കേട്ടു  കണ്ണ് പൊത്തി ! പതുക്കെ കണ്ണ് തുറന്നു ഇന്നസെന്റിനെ നോക്കി ! 
ഇന്നസെന്റ് ഒന്നും സംഭവിക്കാതെ  പൊട്ടി ചിരിക്കുന്നു ! എവിടടോ തേങ്ങാ പൊട്ടിയാല്‍ തലപോട്ടുമെന്നു താന്‍ പറഞ്ഞിട്ട് എന്ന് ഒച്ചവെച്ചു ജഗതി മന്ത്രവാധിയെ തല്ലാന്‍ ഓടിക്കുന്നു ....
__________________
ശിഷ്ടം : "പ്രവാചകന്റെ വാക്കുകല്‍ക്കാന് പ്രാധാന്യം ! എന്നാല്‍ വാക്കുകള്‍ക്കു വേണ്ട പ്രാധാന്യം കിട്ടുന്നുണ്ടോ ? അത്‌ പറയാന്‍ ഞാനില്ല"(പിണറായി) 
മുസ്ലീംകള്‍ക്ക് പോലും  അറിയാത്ത ആ വസ്തുത മാര്കിസ്ടാനെങ്കിലും  പിണറായിക്ക്  മനസ്സിലായല്ലോ. ആ പ്രാധാന്യം പ്രയോഗ തലത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍  മാര്‍കിസത്തിനു വോട്ടു നല്‍കി ആനുകൂല്യങ്ങള്‍ നെടുമായിരുന്നോ. തിരിച്ചല്ലേ  ആകേണ്ടിയിരുന്നത് ?? (പ്രവാചക ചരിത്രം സാക്ഷി!)

20 ഫെബ്രുവരി 2012

ചില വിശുദ്ധ വിപ്ലവ വെളിപാടുകള്‍ !

പിണറായി അങ്ങിനെയാണ് ! ആരും പ്രതീക്ഷിക്കാത്തത് പറയും. അത്‌  കേട്ട് പാര്ട്ടികാരടക്കം എല്ലാരും  ഞെട്ടും ! പണ്ട് അച്ചന്മാരെ കുറിച്ച് നികൃഷ്ട ജീവി എന്ന് വിളിച്ചതിന്റെ ഓര്മ പല അച്ചന്മാരും മറന്നു കാണാന്‍ ഇടയില്ല. പിണറായി എന്ന് കേട്ടാല് അവര്‍ക്ക് നികൃഷ്ട ജീവിയെ ഓര്മ വരും. അതൊക്കെ മറക്കാന്‍ ശ്രമിച്ചു വരവേ ആണ് സി പി എമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ ആ വെളിപാട്  അനുയായികളുടെ മുമ്പില്‍  പിണറായി  ഉരുക്കഴിച്ചത്. യേശു ക്രിസ്തു ചരിത്രത്തിലെ മഹാനായ വിപ്ലവകാരിയെന്ന് ! മാര്‍ക്സിന്റെയും എമ്ഗല്സിന്റെയും, ചെഗുവേരയുടെയും പേരുകള്‍  മാര്‍കിസ്റ്റ് അധ്യാപനങ്ങളില്‍ കേട്ട് സിന്ദാബാദ് പറഞ്ഞിരുന്ന അനുയായികള്‍ പുതിയൊരു വെളിപാട് കേട്ട് "ഹല്ലെലുയാ" പറഞ്ഞോ എന്തോ ? തൊഴിലാളികളുടെ ചുമടുകള്‍ ഏറ്റെടുക്കുവാന്‍ വന്ന വിപ്ലവകാരിയെന്ന പരിചയപെടുത്തലില്‍  നോക്ക് കൂലിക്കാര്‍ വരെ രോമാഞ്ചം കൊണ്ടു !   വചനം കേട്ട് അനുയായികള്‍ കണ്ണ് തിരുമി പിണറായിയെ സാകൂതം നോക്കി !  ളോഹയില്ലാതെ വചനം പറയുന്നത് ആരാണ് !  
എന്തായാലും വചനം പല ഭാഗത്തും കൊണ്ടു ! റബ്ബര്‍ പന്ത് ചുമരുകളില്‍ തട്ടി തെറിക്കുന്ന പോലെ പല ഭാഗത്ത്‌ നിന്നും അതിന്റെ അനുരണനം ഉണ്ടായി !  എതിര്‍ പാര്‍ട്ടികളില്‍,  ചര്ച്ചുകളില്‍ !  തങ്ങളുടെ ആരാധനാലയങ്ങളില്‍ തങ്ങളുടെ നാവില്‍ നിന്നും വന്നിരുന്ന ദൈവത്തിന്റെ പേര്‍ വിപ്ലവകാരിയുടെ രൂപത്തില്‍ മര്കിസ്ടുകാര്‍ക്കിടയില്‍ അവതരിച്ചിരിക്കുന്നു. അവരില്‍ ചിലര്‍  ഹല്ലേലുയ പാടി !  
നികൃഷ്ട ജീവി വെളിപാടിന് ശേഷം അതിന് കടക വിരുദ്ധമായി ഇതെന്താ ഇപ്പൊ ഇങ്ങിനെ യൊരു വെളിപാട് എന്ന് അച്ചന്മാര്‍ ഒറ്റക്കും കൂട്ടായും ധ്യാനത്തില്‍ ആണ്ടു ! ചിലര്‍ പറഞ്ഞു ! പറഞ്ഞത് ശരിയാ. യേശു വിപ്ലകാരി തന്നെയാണ് ! ചൂഷകന്മാര്‍ക്കെതിരെ, പലിശക്കാര്‍ക്കെതിരെ, പൂഴ്ത്തിവേപ്പുകാര്‍ക്കെതിരെ  നിലകൊണ്ട വിപ്ലവകാരി  ! അതുകേട്ടപ്പോള്‍ വിശ്വാസികള്‍ക്ക് കണ്ഫൂശന്‍ ആയി. അപ്പൊ കമ്യൂണിസവും, ക്രിസ്ത്യാനിട്ടിയും തമ്മില്‍ ബന്ധക്കാരാണോ !  ന്നാലും ഇത്ര കാലോം ഇതൊക്കെ മനസ്സില്‍ അടക്കി പിടിച്ചു അച്ഛന്ക്ക് വിളിച്ചവര്‍ക്ക് ഇപ്പോഴെങ്കിലും ഇത് തോന്നീലോ എന്ന് ചിലര്‍ ആത്മ ഗതം പൂണ്ടു. പണ്ട് തങ്ങളുടെ സഖാവ് മത്തായി  ചാക്കോ അന്ത്യകൂദാശ സീകരിച്ചു എന്ന് അച്ഛന്‍ വിളിച്ചു പറഞ്ഞപ്പോ അതെന്തോ വൃത്തികെട്ട സാധനമാണെന്ന് തെട്ടിധരിചീട്ടാണോ തങ്ങളുടെ അനുയായി അങ്ങിനെയൊന്നു സീകരിക്കുകയില്ലെന്നു പിണറായി കട്ടായം പറഞ്ഞു വിവാധമാക്കിയതും ഒരു നികൃഷ്ട ജീവി നാവില്‍ നിന്നും പുറത്തു ചാടിയതും ! അന്നതൊക്കെ  മാധ്യമങ്ങള്‍ക്കും എതിര്‍ പാര്ട്ടികാര്‍ക്കും  പെരുന്നാള്‍ ആയിരുന്നു. എന്തിനാ വെറുതെ പഴയതൊക്കെ ഒര്മിപ്പിക്കണേ അതൊക്കെ മറന്നേക്കൂ. ഇനി ഇപ്പൊ മാര്‍ക്സും, ചെഗുവേരയുമൊക്കെ നമ്മുടെ രൂപകൂടില്‍ സ്ഥാനം പിടിക്കോ !  അതോ മാര്കിസ്ടുകാരില്‍ യേശുക്രിസ്തുവിന്റെ  രൂപകൂട് വരോ ! ഇനി ക്രിസ്തുമസ് അരിവാളിന് മേലെ  ചുമന്ന നക്ഷത്രം തൂക്കിയിട്ടു  ഇവരും ആഘോഷിക്കോ, എന്ന് വിശ്വാസി സമൂഹം അങ്ങോട്ടുമിങ്ങോട്ടും മെഴുകുതിരി പിടിച്ചു ആത്മഗതം ചെയ്തു  ! ഇപ്പൊ മെഴുകുതിരിയില്‍ പോലും രാഷ്ട്രീയം മണക്കുന്നതായി കത്തിക്കുന്നവര്‍ക്ക് തോന്നി ! പാര്ട്ടികാര്‍ ഇങ്ങിനെയൊക്കെ ആയാല്‍ മെഴുകുതിരിക്കു ഇനി  മാര്‍കറ്റില്‍ വില കൂടുമോ, എന്തോ ! 
പിണറായി എന്ത് പറഞ്ഞാലും അതില്‍ തങ്ങള്കിട്ടു എന്തോ പണിയുണ്ട് എന്ന് കോണ്ഗ്രസ്സിന്റെ സുന്നഹദോസ് മനസ്സിലാക്കിയിട്ടാവണം പിണറായിയുടെ പ്രസ്താവനക്കെതിരെ രംഗത്ത്‌ വന്നു. യേശു ചരിത്രത്തിലെ വിപ്ലവകാരിയെന്ന് ഒറ്റയടിക്ക് പിണറായി പറഞ്ഞ പോലെ, ഒറ്റയടിക്ക് അതല്ല എന്ന് എങ്ങിനെ പറയും! കോണ്ഗ്രസ് ഒന്ന് ബ്രേകിട്ടു !  പിണറായി പ്രയോഗിച്ച  ബൈബ്ലിക്കന്‍  ഗ്രാമറിലെ ഒബ്ജെക്ടീവില്‍ നിന്നും എങ്ങിനെ നൌണിലേക്ക് മാത്രമാക്കി മാറ്റും എന്ന കോണ്ഗ്രസ് രാഷ്ട്രീയ ഗ്രാമര്‍ ചെന്നിത്തലയില്‍ നിന്നും ഉടനടി പുറത്തു വന്നു. ദൈവങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്നും യേശുക്രിസ്തുവിനെ ആരാധിക്കാനുളള സ്വാതന്ത്ര്യം വിശ്വാസികള്ക്ക് വിടണമെന്നും മറുവചനം വന്നു. ആ പ്രസ്താവനയില്‍ പിണറായി ഉയര്‍ത്തിയ ഇന്ടെക്സ്  ചെറുതായി ഒന്ന് താഴ്ത്തിയെന്നു പിറവത്തെ നോക്കി ആശ്വസിച്ചു ! 

മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് അടിക്കടി പറയുന്നവരാണ് ഇപ്പൊ യേശുക്രിസ്തുവിനെ പിടിച്ചു പാര്‍ട്ടിയില്‍ ഇരുത്തിയത് ! ഇന്ന് ഞാന്‍ നാളെ നീ എന്ന് പറഞ്ഞ പോലെ ഇന്ന് യേശുവിനെ പിടിച്ചു ഇരുത്തിയവര്‍ നാളെ ഏതൊക്കെ വിശ്വാസികളുടെ ആരാധനാ പാത്രങ്ങളെയാവും പോളിറ്റ് ബ്യൂറോയുടെ ചുമരുകളിലേക്ക് ആവാഹിച്ചു  പ്രതിഷ്ടിക്കുക എന്നത് പ്രവചനാതീതമാണ്. തങ്ങള്‍ എത്തിപെട്ടിരിക്കുന്ന മൂലധന സിദ്ധാന്തത്തിന്റെ ശോഷണത്തെ കുറിച്ചുള്ള തിരിച്ചറിവാണോ കേരളത്തിലെ സൈദ്ധാന്തിക തലത്തില്‍ നിന്നും വരുന്ന കുരിശിന്റെ വഴിയിലേക്കുള്ള   ഈ  വെളിപാടുകള്‍ ! 

വിവാദങ്ങള്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് തിരി കൊളുതുംപോള്‍ കേരള രാഷ്ട്രീയത്തിലെ തങ്ങളുടെ പ്രതിയോഗികളുടെ മേല്‍ ആണിയടിച്ചു രാഷ്ട്രീയ കാല്‍വരിയില്‍ തൂക്കുക എന്ന ആത്യന്തിക ലക്ഷ്യമാണ്‌ രാഷ്ട്രീയ അപ്പോസ്തോലന്മാര്‍ വചനങ്ങള്ക്കുപരിയായി കാണുന്നത് !
മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നു പറഞ്ഞവര്‍ ഇപ്പൊ പാര്‍ടി മതത്തിനെ മയക്കുന്നത്തിനു കണ്ടെത്തിയ വിപ്ലവ വാക്ക്യത്തില്‍ അനുയായികള്‍ക്ക് അലിവു തോന്നുണ്ടെങ്കില്‍ അത്‌ തന്നെയാണ് ഇപ്പോഴത്തെ  വൈരുദ്ധ്യാത്മക ഭൌതിക വാദ പ്രത്യയ ശാസ്ത്രത്തിന്റെ വിജയം ! ഓടുന്ന പട്ടിക്കു ഒരു മുഴം മുമ്പേ എന്ന് പണ്ടാരോ പറഞ്ഞ പോലെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കാര്യങ്ങളൊക്കെ പ്രവച്ചനാതീതമായിരിക്കെ ഒരു മുഴം മുമ്പേ എറിയാന്‍ പിണറായിയെ പ്രേരിപിച്ച കാര്യം പിണറായിക്ക് മാത്രമേ അറിയൂ. അന്ത്യ കൂദാശ വിവാദവും, വെടിയുണ്ട വിവാദം, ലാവ്ലിന്‍ വിഷയവുമൊക്കെ പുഷപമാക്കി മാറ്റിയ ഒരു നേതാവിന്റെ ഇത് പോലുള്ള കൌശലം നിറഞ്ഞ പ്രസ്താവനകള്‍ക്ക്  മുമ്പില്‍ രാഷ്ട്രീയ കേരളത്തിന്റെ ഭാവി രേഖപെടുതുന്നുണ്ട് എന്നതാണ് ഇതിന്റെയൊക്കെ മര്‍മം !


ഫ്ലാഷ് ന്യൂസ്: "ഏത് മുടിയായാലും കത്തും" ! 
കോണ്ഗ്രസ് വെക്കാന്‍ ധൈര്യപെടാത്ത ഈ  വെടി  പിണറായി കാഞ്ചി വലിച്ചത് , കാന്തപുരം അവതരിപ്പിക്കുന്ന വിശുദ്ധ മുടിക്ക് നേരെയാണ് ! അത്‌ കൊള്ളേണ്ടിടത് കൊള്ളും ! പുക വരും ! വിശുദ്ധ മുടിക്കെതിരെ പാളയത്തില്‍ പടയുള്ളപ്പോള്‍ ഈ ആപ്തവാക്ക്യം വിപ്ലവത്തിന് മുതല്‍കൂട്ടാവും ! അങ്ങിനെ സംഭവിക്കാതിരിക്കണം  എങ്കില്‍ മുടി കത്തിച്ചു അത്ഭുതം കാണിക്കേണ്ടവര്‍ തീപെട്ടിയെടുക്കട്ടെ !

13 ഫെബ്രുവരി 2012

സ്കൂപ്പിനകത്ത്‌ എന്ത് !


ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, പതിവ് പോലെ ഐസ് ക്രീം തരികളാലും , ഇപ്പൊ പൊട്ടും അണകെട്ടെന്ന് പേടിപ്പിച്ചും പത്രങ്ങള്‍ സാധാരണ പോലെ വീട്ടു മുറ്റത്ത്‌ കമഴ്നടിച്ചു വീഴുന്നു. അപ്പോഴാണ്‌ എസ് എസ് എല്‍ സി റിസള്‍ട്ട് പോലെ 268 ഇല്‍ 258 മാര്‍ക്ക് ഉണ്ടെന്ന കാര്യം ചൂണ്ടി കാട്ടി മാധ്യമം ഒരു വിഭാഗത്തില്‍ പെട്ടവരുടെ ലോഗിന്‍സ് ഐഡി കളുമായി സ്കൂപ്പിയത് ! വന്ന റിസള്‍ട്ടില്‍ തങ്ങളുടെ ഐഡി യുണ്ടോ എന്ന് വഴിയെ പോകുമ്പോള്‍ ഒരു ഐഡി ഇരിക്കട്ടെ എന്നുകരുതി ഉണ്ടാക്കിയവര്‍ ഉള്‍പ്പെടെ എല്ലാരും പരതി !


എന്നാല്‍ സ്കൂപ്പ് പുറത്തു വന്നതും നാടായ നാടൊക്കെ അതിനെതിരെ മറ്റൊരു സ്കൂപ്പായി ! 10 മാര്‍ക്കിന്റെ ലോഗിന്‍സ് കാര്യം മാധ്യമം പറയാഞ്ഞതെന്തേ ! സര്‍ക്കാര്‍ പറഞ്ഞപ്പോള്‍, മീഡിയകള്‍ അത്‌ പറഞ്ഞു നെടുവീര്‍പ്പിട്ടു ! പൊതു ജനം 258 മറന്നു ആ സംശയത്തോടൊപ്പം പോയി ! അതെന്തേ പറയാഞ്ഞേ മാധ്യമം-സ്കൂപ്പേ എന്ന് !


അത്‌ പറഞ്ഞാല്‍ എന്ത് സ്കൂപ്പാടോ കോപ്പേ എന്നൊന്നും മാധ്യമം പറയാന്‍ നില്‍ക്കാതെ അതിന്റെ ഐഡി ക്കാര്‍ക്ക് വിഷമം വരുമെങ്കിലും ഇത് പറഞ്ഞു കരയുന്ന മറ്റുള്ളവര്‍ക്ക് വിഷമം വേണ്ട എന്ന നിലക്ക് രായ്ക്കു രാമാനം അതും വെളിവാക്കി കൊടുത്തു. സാമുദായിക സൌഹര്ധം വരെ തകര്‍ന്നു പോകുമല്ലോ കര്‍ത്താവേ എന്ന് ലീഗിനെ നോക്കി പറഞ്ഞു മുഖ്യമന്ത്രി ! ഹരിച്ചും കിഴിച്ചും നോക്കി, ഇത് മൂലം എങ്ങിനെ സൌഹാര്ധം തകരും എന്ന് മുല്ലപെരിയാറിനെ നോക്കിയിട്ടും മനസ്സിലാകാതെ നിര്നിന്മേഷനായി നില്‍ക്കുമ്പോള്‍, ലീഗ് നേതൃത്വം സമാധാനപെട്ടു ! മാധ്യമല്ലേ, സ്കൂപ്പല്ലേ, ഒന്നും കാര്യാക്കെണ്ടാതില്ല ! നിയമം നിയമത്തിന്റെ വഴിക്ക്ക് പോകുമെന്നത് കട്ടായം ! മദനി അങ്ങിനെ ആണത്രേ പോയത് ! ബാലകൃഷ്ണ പിള്ള അങ്ങിനെ ആണത്രേ വന്നത് ! മോഡി അങ്ങിനെ ആണത്രേ നില്‍ക്കനത് !


ഇനി വിജു വി നായര്‍ എഴുതീത് സത്യാണോ ! എല്ലാരും മാനത്തു നോക്കി ! മഴക്കാറുണ്ട്, മഴ പെയ്യോ ? അതുവരെയുള്ള ആശങ്കയെ അസ്ഥാനത്താക്കി തങ്ങളുടെ ഉറക്കം കളഞ്ഞ സ്കൂപ്പിന്റെ ഫസ്റ്റ് ഇന്‍ഫോര്‍മേഷന്‍ ഹൈ ടെക് സെല്ലില്‍ നിന്നു പുറത്തേക്കിട്ടു ! അപ്പൊ ഇതായിരുന്നല്ലേ കൊറച്ചു ദിവസായിട്ട് ഒറക്കം കളഞ്ഞത് ! പുറതെടുതിട്ട "അപരനെ" എല്ലാരും നോക്കി ! തിരിച്ചും മറിച്ചും നോക്കി ! ബിജു സലിം ! ഹൈ ടെക് സെല്‍ ഏജന്‍സിയില്‍ ഉള്ള ഈ എസ് ഐ ആണത്രേ ഇന്റെലിജെന്‍സ്‌ ആസ്ഥാനത് നിന്നും ഹൈ ടെക് സെല്ലില്‍ എത്തിയ രഹസ്യ ലെറ്ററിന്റെ കോപി വ്യാജമായുണ്ടാക്കി ഇതൊക്കെ പുറത്തു വരാന്‍ കാരണം ! ബിജു സലീമിനു സസ്പെന്‍ഷന്‍ ! നുഴഞ്ഞു കയറ്റം, തീവ്ര വാദ ബന്ധം ! എന്തായാലും പോലീസ് സേനയില്‍ ഇങ്ങിനെയൊന്ന് കണ്ടെത്തിയത് മാധ്യമം സ്കൂപ്പിന്റെ പേരിലായാലും ചില്ലറ കാര്യമല്ല ! "മാധ്യമം" ഭവന്തു !
അങ്ങിനെ വിജു വി നായര്‍ ഒരു വെടിക്ക് രണ്ടു പക്ഷിയെ പുറത്തേക്കിട്ടുവന്നു പറയാം. അല്ലെങ്കില്‍ തന്നെ മുസ്ലിം ഐഡികള്‍ എന്ന് പറഞ്ഞു കിട്ടിയ രേഖയുമൊക്കെ വെച്ചു ഒരു സ്കൂപ്പിരക്കിയത് മാധ്യമ ധര്മമായി കണ്ടാല്‍ മതി. പത്രത്തിന്റെ സാമുധായികതക്കുപരി പൊതു സമൂഹത്തില്‍ ഒരു വിഭാഗത്തിന് നേരെ എന്തുകൊണ്ട് അന്വേഷണത്തിന്റെ കൈകള്‍ നീളുന്നു എന്ന് തെളിവിറക്കി പറയിപ്പിക്കേണ്ടത്‌ ഫോര്‍ത്ത് എസ്റെട്ടിന്റെ ധര്മമാണ്. ഇതൊന്നും ചെയ്യാതെ ഹല്ലെലുയാ പാടി, ചരമ കോളം നിറച്ചു ഇരിക്കാനെങ്കില്‍ പത്രത്തിന്റെ ആവശ്യമില്ല. ഇന്വേസ്ടിഗേടീവ് ജേണലിസം സമൂഹത്തില്‍ നടക്കുന്ന പലതിനെയും പുരതെടുതിട്ടീട്ടുണ്ട്. ഉപകാര സ്മരണയും, ചരമ കോളവും, എലസസ് മാന്ത്രികങ്ങളും , റിയല്‍ എസ്റെട്റ്റ് പരസ്യങ്ങളും, പെണ്‍വാണിഭ വാര്തകലുമൊക്കെ ഫോര്‍ത്ത് എസ്റെട്ടിനെ നിത്യ ഹരിതമാക്കികൊണ്ടിരിക്കുമ്പോള്‍ , പൊതു സമൂഹം അറിയേണ്ട വാര്‍ത്തകള്‍ തമസ്കരിക്ക പ്പെടുകയാണ് എന്ന യാഥാര്‍ത്ഥ്യം പോലും നമുക്കന്യമാനെന്നരിയുന്നത് യധാര്ത്യവുമായി സ്കൂപ്പുകള്‍ വരുമ്പോഴാണ് !


ബിജു സലീമാണോ, മാധ്യമത്തിന്റെ സ്കൂപ്പിനുള്ള വകയോപ്പിച്ചത് ! ഒരു പേരില്‍ എന്തിരിക്കുന്നു എന്നതിനപ്പുറം ഒരു സ്കൂപ്പില്‍ എന്താണ് എന്നതാണ് പ്രധാനം. ബിജു ആണെങ്കിലും അല്ലെങ്കിലും ഇന്ഫോര്മാര്‍ ഇല്ലാതെ സ്കൂപ്പും, വാര്‍ത്തകളും കൊടുക്കാന്‍ കഴിയില്ലല്ലോ. പത്രത്തിന്റെ ജീനും, വംശവും നോക്കി വിമര്‍ശനം നടത്തി അഭിപ്രായം പറയുന്നതിനേക്കാള്‍ സ്കൂപ്പില്‍ വല്ല കോപ്പും ഉണ്ടോ എന്ന് നോക്കുന്നാതായിരിക്കും ജനാധിപത്യ സ്വഭാവത്തിന് കരണീയം ! ബിജു ആയാലും, സലിം ആയാലും നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ അന്വേഷണം ആ വഴിക്കും പോകേണ്ടത് തന്നെ. അതെ സമയം സ്കൂപ്പില്‍ ഒരു കോപ്പുമില്ല എന്ന് പൊതു സമൂഹത്തില്‍ തെളിയിച്ചു പറയുന്നതില്‍ തിരഞ്ഞെടുക്കപെട്ട സര്‍ക്കാര്‍ മടിക്കെണ്ടതുമില്ല. അതിനുള്ള വകുപ്പ് കയ്യിലുള്ളത് കൊണ്ടു അതെളുപ്പം കഴിയും. പിന്നെ, സ്കൂപ്പുകള്‍ക്കു എല്ലുറപ്പുള്ള എന്തെങ്കിലും വേണമെന്ന് സ്കൂപ്പിനുള്ള വക കയ്യില്‍ വെച്ചിരിക്കുന്നവര്‍ക്ക് ഒരോര്‍മ പെടുത്തലാവും ഇത്. പ്രത്യേകിച്ചും ജിഹാദിന്റെ പ്രേമ രൂപം വരെ സ്കൂപ്പാക്കി കൊടുക്കുന്ന മീഡിയകള്‍ വരെ ഉള്ളപ്പോള്‍ !