20 സെപ്റ്റംബർ 2012

ഇസ്ലാം വിരുദ്ധ "പ്രിമിയേരകള്‍" !

പ്രവാചകവ്യക്തിത്വതിനെതി
രെയുള്ള ഏത് വാറോലയും പ്രസിധിയാര്‍ജ്ജിക്കുന്നത് അതിനെതിരെയുണ്ടാകുന്ന വൈകാരിക പ്രതിഷേധത്തിന്റെ തോതനുസരിച്ചാണ്. ആത്യന്തികമായി അതിന്റെ പ്രായോജകര്‍ ഇതൊക്കെ പടച്ചു വിടുന്നവരും. അവര്‍ക്ക് വേണ്ട മാര്കട്ടിംഗ് എളുപ്പമാക്കി കൊടുക്കുന്ന ജോലിയാണ് വൈകാരിക പ്രതിഷേധതിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ചെയ്യുന്നത്.


'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' പ്രവാചകനെ സ്നേഹിക്കുന്നവര്‍ കാണേണ്ടതില്ല. ഒരാളെ പ്രകൊപ്പിക്കാന്‍ അയാള്‍ സ്നേഹിക്കുന്ന വ്യക്തിയെ ആക്ഷേപിച്ചാല്‍ മതിയെന്ന കേവല സൂത്രമാണ് ആവിഷ്ക്കാരത്തിന്റെ മറവില്‍ ഈ സിനിമയില്‍ ഉപയോഗിക്കുന്നത്. പ്രവാചകനെ അധിക്ഷേപിക്കുന്ന കാര്ടൂനുകളും, സിനിമകളും, ലേഖനകളും ഇടംപിടിക്കുന്നത് അങ്ങിനെയാണ്. ഒറ്റയടിക്ക് നൂറ്റി ഇരുപത് കോടിയോളം വരുന്ന ഒരു സമൂഹത്തെ ആ സൂത്രം ഉപയോഗിച്ച് പ്രകൊപ്പിച്ചാല്‍ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെ എന്നു മുമ്പ് റുഷ്ദിയും, തസ്ലീമയും തെളിയിചീട്ടുണ്ട്. സിനിമ കണ്ടു മിണ്ടാതെ ഇരുന്നു വികാരം കൊള്ളുന്നവര്‍ ഇവയൊന്നും കാണേണ്ടതില്ല. എന്റെ വികാരത്തിന് പോറല്‍ ഏല്‍പ്പിച്ചു എന്ന് വിളിച്ചു പറഞ്ഞു അതിന്റെ പ്രചാരണത്തിന് മൈക്ക് പിടിക്കേണ്ടതില്ല. യൂ ടൂബില്‍ അപ് ലോഡ് ചെയ്തവര്‍ പരസ്യം ഇല്ലാതെ കൊണ്ടു ലക്‌ഷ്യം കാണുമോ എന്ന് ശങ്കീചീട്ടുണ്ടാവില്ല, അവര്‍ക്കറിയാം ചെകുത്താന്റെ വചനത്തെയും, ലജ്ജയേയും, അതിന്റെ വക്താക്കളെയും വൈകാരികത എങ്ങിനെ പ്രൊമോട്ട് ചെയ്തതെന്നു ! ലോകം മുഴുവന്‍ വാര്‍ത്ത ചൂട് പിടിപ്പിക്കുന്ന കാര്യം അതിന്റെ അണിയറ ശില്‍പ്പികള്‍ ഏല്‍പ്പിക്കുന്നത് ലക്‌ഷ്യം വെക്കുന്ന ഇരകളെ തന്നെയാണ്. അങ്ങിനെയോന്നില്ലായിരുന്നുവെങ്കില്‍ അത്‌ തുടങ്ങിയിടത് മാത്രം ഒതുങ്ങി പോവുമായിരുന്നു.

പ്രവാചകനെ നിന്ദിച്ചു കൊണ്ടു നിര്‍മിച്ച സിനിമക്കെതിരെ ലോകത്തില്‍ പല രീതിയിലുള്ള പ്രതിഷേധവും നടക്കുന്നു. പ്രതിഷേധങ്ങള്‍ വേണ്ടത് തന്നെ. പക്ഷെ അവയുടെ പരിധികള്‍ ശത്രുക്കളുടെ ലക്ഷ്യത്തിനൊത്ത് ഉയരാന്‍ പാടില്ലെന്ന് തങ്ങളുടെ വിശ്വാസത്തില്‍ നിന്നു കൊണ്ടു തിരിച്ചരിയേണ്ടാതുണ്ട്. പ്രവാചകനെ സ്നേഹിക്കുന്നവര്‍ വൈകാരികതയിലല്ല പ്രതിരോധിക്കേണ്ടതും, പ്രതിഷേധിക്കെണ്ടതും. പ്രവാചകന്റെ ജീവിതത്തെയും, സന്ദേശത്തെയും അതെ മീഡിയ ഉപയോഗിച്ച് ലോകത്തിനു പരിച്ചയപെടുതാനും, പ്രതികരിക്കാനും കഴിയാത്ത ചിന്താ ദാരിദ്ര്യത്തിന്റെ ഫലമാണ് തെരുവിലെക്കെത്തുന്ന വൈകാരിക പ്രതിഷേധത്തിന്റെ അടിസ്ഥാനം.

ഇസ്ലാമിന്റെ സന്ദേശം മാനവ ലോകത്തിനു തന്നെയാകുമ്പോള്‍ സ്വയം പരിക്കെല്‍പ്പിക്കുന്നതിനപ്പുരമുള്ള ഒരു ആഘാതവും ഇസ്ലാമിന് ഭയക്കേണ്ടതില്ല. പ്രതിഷേധത്തിന്റെ മറവില്‍ സംഭവിക്കുന്ന അക്രമങ്ങളിലൂടെ ശത്രുക്കള്‍ക്ക് ഇനിയും അടിക്കാനുള്ള വടിയാണ് തങ്ങള്‍ വെട്ടി കൊടുക്കുന്നതെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്. തന്റെ ജീവിത കാലത്ത് പോലും തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചവര്‍ക്കും, അക്രമിച്ചവര്‍ക്കും മാപ്പു നല്‍കിയ പ്രവാചകനെ മാത്രമേ വിശ്വാസിക്ക് കാണാന്‍ കഴിയൂ. അങ്ങിനെയാകാന്‍ മാത്രമേ വിശ്വാസിക്കും കഴിയൂ.ഇസ്ലാമിന്റെ വളര്‍ച്ചക്ക് കാരണമായതും പ്രവാചകന്റെ ഈ ജീവിത പാടങ്ങളാണ്. "നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ തിന്‍മയെപ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവന്‍ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.'' (ഖുര്‍ആന്‍ 41:34,35). എങ്കില്‍ പിന്നെ ആരാണ് തെരുവിലേക്ക് പ്രതിഷേധത്തിന്റെ ജ്വാല പടര്‍ത്തുന്നത്. തിന്മയെ ഏറ്റവും ഉത്തമമായ നന്മ കൊണ്ടു നേരിടൂ എന്ന് പഠിപ്പിച്ച പ്രവാചകനെ ഈ തെരുവുകളില്‍ നിന്നു അകറ്റിയത് ആരാണ് ?

ലോകത്ത് നന്മയുടെ സന്ദേശം സ്വന്തം ജീവിതം കൊണ്ടു മനുഷ്യര്‍ക്ക്‌ മാതൃകയായി അടയാളപെടുത്തിയ വ്യക്തിത്വമാണ് പ്രവാചകന്റെത്. പ്രവാചകന്‍ ഒരു തുറന്ന പുസ്തകമാണ്. നന്മയുടെയും, കാരുണ്യത്തിന്റെയും, നീതിയുടെയും ഭാഷയില്‍ എഴുതപെട്ട പുസ്തകം. അശ്ലീലതയുടെയും, ചൂഷണത്തിന്റെയും, തിന്മയുടെയും ജീവിത പരിസരങ്ങളില്‍ വിരാജിക്കുന്നവര്‍ക്ക് പ്രവാചകന്‍ കണ്ണിലെ കരടാവുന്നത് അതുകൊണ്ടാണ്. തങ്ങളുടെ ഭൌതിക താല്പര്യങ്ങള്‍ക്ക് മനുഷ്യ സമൂഹത്തെ ഇരയാക്കുന്നതിനു പ്രവാചകന്റെ ജീവിത മാതൃക തടസ്സമാകുന്നിടതാണ് തിന്മയുടെ പ്രചാരകര്‍ മറു വഴികള്‍ തേടുന്നത്. ഇന്നസെന്‍സ് ഓഫ് മുസ്ലിംസ് അങ്ങിനെയോന്നാണ്. ആര്‍ക്കും എന്തും നിര്‍മിച്ചു നിമിഷങ്ങള്‍ക്കകം പരസ്യമാക്കി പ്രടര്ഷിപ്പിക്കാവുന്ന ദൃശ്യ മീഡിയയുടെ കാലമാണ്. അവിടെ നന്മയും, തിന്മയും ഉണ്ട്. അവിടെ തുണിയൂരിയെരിഞ്ഞു നഗ്നത തിമിര്ത്താടുന്ന കാഴ്ചയില്‍ ഒരു മത വിശ്വാസത്തിന്റെ കാഴ്ചക്കും പരിക്കില്ല! ഒരു പ്രതിഷേധവും അതിനെതിരേ വരില്ല ! പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് എതിരായിട്ടു പോലും ഒരു നിയമത്തിന്റെയും കണ്ണ് അതിനെതിരേ തുറപ്പിക്കാന്‍ ആരും മെനക്കെടാറില്ല. അത്തരം കാഴ്ചകള്‍ ദൈവ നിന്ദയോ, പ്രവാചക നിന്ദയോ ആകുന്നേയില്ല. അങ്ങിനെ മലീമസമായ സാമൂഹിക ജീവിത പരിസരങ്ങളിലാണ് വികാരങ്ങള്‍ അണപൊട്ടിയൊഴുകുന്നത്. തെരുവുകള്‍ വിശ്വാസത്തിന്റെ പേരില്‍ തീവ്രമാകുന്നത്. ആ വിശ്വാസത്തിനെ ഒന്നു ചൊറിഞ്ഞു നോക്കാം എന്ന് കരുതുന്നവരുടെ സ്വപ്നം പൂവണിയുന്നതാണ് ഇന്ന് വാര്‍ത്തകളിലൂടെ കണ്ടു കൊണ്ടിരിക്കുന്നത്.

പ്രവാചക കാലഘട്ടത്തില്‍ തന്നെ മതപരമായ ഒന്നല്ല ഇസ്ലാം വിദ്വേഷത്തിന്റെ രാഷ്ട്രീയം. അത്‌ കൊണ്ടു തന്നെ ഇസ്ലാമിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനു ശത്രുക്കള്‍ക്ക് വ്യക്തമായ കാരണമുണ്ടാകാം. അവരുടെ ലക്ഷ്യത്തെ തിരിച്ചറിയാതെ തങ്ങള്‍ ആത്മീയ പ്രഭാവത്തില്‍ നിലനിര്‍ത്തുന്ന പ്രവാചക സ്നേഹം വൈകാരിക പ്രകടനങ്ങളിലേക്ക് പരിണമിക്കുമ്പോള്‍ പൊതു സമൂഹത്തില്‍ പരിക്കേല്‍ക്കുന്നത്‌ ഇസ്ലാമിന്റെ പ്രതിചായയാണ്. ഇങ്ങിനെ വികൃത മാകുന്ന ഒരു സാഹചര്യത്തെ സൃഷ്ടിക്കുകയാണ് ഇസ്ലാം വിദ്വേഷത്തിന്റെ ലക്ഷ്യവും.

മുരടനക്കുന്ന മന്ത്രങ്ങള്‍ ഉയരുന്ന ധ്യാന കേന്ദ്രങ്ങള്‍ അനുയായികളുമായി ജീവിതകാലം മുഴുവന്‍ മയങ്ങട്ടെ ! അവരുടെ നിരുപദ്രവങ്ങളായ ശബ്ദങ്ങള്‍ അവര്‍ക്ക് ചുറ്റും താളം പിടിച്ചോട്ടെ ! പക്ഷെ തങ്ങളുടെ ലക്ഷ്യ പൂര്തീകരണത്തിന് ഈ വിശ്വാസ കേന്ദ്രങ്ങളുടെ വൈകാരിക പ്രതികരണങ്ങള്‍ തികച്ചും മതിയെന്നത് പ്രകോപന ആവിഷ്ക്കാരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ വൈകാരികതയില്‍ തെരുവുകള്‍ അക്രമാസക്തമാകുമ്പോള്‍ പൊതു സമൂഹത്തിന്റെ മനസ്സുകളില്‍ നിന്നു ഇസ്ലാം മാറ്റി നിര്തപെടുന്ന രീതി ശാസ്ത്രത്തിന്റെ പ്രയോക്താക്കളെ അതിന് ഉത്തേജിപ്പിക്കുന്ന രാഷ്ട്രീയമാണ് ഇത്തരം ആവിഷ്ക്കാരങ്ങളുടെ കാതല്‍.. ഇസ്ലാമിനെതിരെ നടക്കുന്ന കുപ്രചാരനങ്ങള്‍ക്ക് അങ്ങിനെയൊരു രാഷ്ട്രീയത്തിന്റെ പിന്‍ബലം കൂടിയേ തീരൂ. തങ്ങളുടെ സ്വാതന്ത്ര്യനിര്‍വചനതിനപ്പുറം ഒരു സമൂഹത്തെ സ്വാതന്ത്ര്യങ്ങളുടെ തഹരീര്‍ സ്ക്വയരിലേക്ക് വഴി നടത്തിയതിന്റെ രാഷ്ട്രീയം ഏതാണെന്നും ആരുടെതാനെന്നും ഉള്ള ചോദ്യത്തിന്റെ ഉത്തരം പുതിയൊരു യുഗത്തിന് നാന്ദി കുറിച്ച ടുണീഷ്യയിലെയും, ഈജിപ്തിലെയും, ലിബിയയിലെയും വസന്തങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. അങ്ങിനെയുള്ള ഒരു പുതുപിറവിയുടെ ആരംഭദശയിലാണ് ഈ "പ്രിമിയേര" യുടെ പ്രബോധന ദൌത്യം നിര്‍വഹിക്കപെടുന്നത്.അതിനെ നേരിടാന്‍ നന്മ മാത്രം ഘോഷിച്ച പ്രവാചക ജീവിതത്തിലെ ഒരേട്‌ മതി, ഒരേട്‌ മാത്രം ! അതെങ്ങിനെ ആവിഷ്കരിക്കും എന്ന് മുഖത്തോട് മുഖം നോക്കുന്ന ശൈശവ ദശയിലാണ് ഇസ്ലാമിക സമൂഹം ! അത്‌ തന്നെയാണ് ഈ കാലഘട്ടത്തിലെ സമൂഹത്തിന്റെ ഏറ്റവും വലിയ പരാജയവും! ***

16 സെപ്റ്റംബർ 2012

കൃഷിഭൂമിയിലുള്ള ആക്രികച്ചവടങ്ങള്‍ !!

നാട്ടിലുള്ള ഭൂപ്രകൃതിയും, അതിന്റെ ഫല സമൃധിയെയും കുറിച്ചു അറിയാന്‍ എമെര്‍ജിംഗ് കേരള ഒരു നിമിത്തമായിരിക്കുന്നു. ഇത്ര കാലവും ഇതൊക്കെ നമ്മുടെ സംസ്ഥാനതുന്ടെന്നും, അതിലൂടെ നമുക്ക് വികസിക്കാന്‍ കഴിയുമായിരുന്നുവേന്നുമുള്ള പരോക്ഷമായ ഒരു സൂചനയാണ് ഭരണകൂടം നല്‍കുന്നത്. വിദേശത്ത് നിന്നും തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്‍ക്ക് നിക്ഷേപമിറക്കാന്‍ തയ്യാറായി വരുന്ന ചൈനയടക്കമുള്ള രാജ്യങ്ങളിലെ സ്ഥാപനങ്ങളും വ്യക്തികളും കേരളത്തിന്റെ പ്രകൃതിയെയും, വ്യവസായത്തിനും, കൃഷിക്കും അനുകൂലമായ ഘടകങ്ങള്‍ മനസ്സിലാക്കി തന്നെയാണ് വരുന്നതെങ്കില്‍ തങ്ങളെ വിശ്വസിച്ചു പിന്നില്‍ അണിനിരന്ന ഒരു ജനതയെ എന്ത് കൊണ്ടു അതിന് വളര്‍ത്തി കൊണ്ടു വരാനുള്ള പദ്ധതികള്‍ ആവിഷകരിക്കപെട്ടില്ല എന്ന് ഇനിയെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ കുമ്പസാരം നടത്തേണ്ടതുണ്ട്. മനുഷ്യ ഊര്‍ജ്ജത്തെ ഉത്പാദനത്തിനും, വരുമാനതിനും ഉപയോഗിക്കുന്ന സമയങ്ങള്‍ ബന്ദും ഹര്‍ത്താലും, പണിമുടക്കും, വഴി തടയല്‍ ആഘോഷങ്ങളും , പൊതു യോഗങ്ങളും, തങ്ങളുടെ രാഷ്ട്രീയ ശക്തി പരസ്പരം തെളിയിച്ചു സംതൃപ്തി അടയാനുള്ള ജില്ലാ സമ്മേളനങ്ങളും, സംസ്ഥാന സമ്മേളനങ്ങളും നടത്തി പാഴാക്കിയെന്നുവേണം പറയാന്‍. വികസനത്തെ അന്യമാക്കിയ രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന വിരുദ്ധ കലാപരിപാടികള്‍ സമൂഹത്തില്‍ നിന്നും മറച്ചു പിടിച്ചു കൊണ്ടാണ് അത്തരം കലാപരിപാടികള്‍ ഇല്ലാത്ത വികസിത രാഷ്ട്രങ്ങളിലെ നിക്ഷേപം ക്ഷണിച്ചു കൊണ്ടു വരുന്നത്.
അതിജീവനത്തിനായി തങ്ങളുടെ അറിവും, ക്രിയാശേഷിയും സ്വന്തം നാട്ടില്‍ പ്രയോജനപെടുതാനുള്ള അവസരങ്ങള്‍ നിഷേധിക്കപെടുന്ന സാഹചര്യം സൃഷ്ടിക്കപെട്ടപ്പോള്‍ പ്രവാസം എന്ന നിര്‍ബന്ധിതാവസ്ഥയാണ് മലയാളിക്ക് രാഷ്ട്രീയം സമ്മാനിച്ചത്‌. ആനാവശ്യ വിവാദങ്ങളും, രാഷ്ട്രീയ പോര്‍വിളികളും, സൃഷ്ടിക്കപെടുന്ന രാഷ്ട്രീയ, വര്‍ഗീയ സംഘട്ടനങ്ങളും നാട്ടിലെ വികസനതെയാണ് നൂറു വര്ഷം പിറകിലോട്ടു നയിച്ചത്. വിദേശ പണത്തിന്റെ നിറവില്‍ മാത്രം തെളിഞ്ഞു കാണുന്ന ഒരു റിയല്‍ എസ്റെറ്റ് വികസനത്തിന്റെ മുഖചായയിലാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. പ്രകൃതി കയ്യേറിയും , കൃഷി സ്ഥലങ്ങള്‍ നികത്തിയും, കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തി റിയല്‍ എസ്റെറ്റ് താല്പര്യങ്ങള്‍ അഴിഞ്ഞാടിയപ്പോള്‍ പോലും പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടു വരാന്‍ കഴിയാത്ത വിധമുള്ള സ്ഥായിയായ വികസനത്തെ തടയുകയായിരുന്നു അതൊക്കെ എന്ന് ഭരണകൂടം മനസ്സിലാക്കെണ്ടിയിരുന്നു. അധികാര സ്ഥാനതിരിക്കുന്നവരുടെ താല്പര്യങ്ങള്‍ അതിനൊക്കെ അനുകൂലമാകുന്ന രീതിയില്‍ ആയിരുന്നു എന്ന് കേരളം മനസ്സിലാക്കിയത് അതിന്റെ വളര്‍ച്ചയാണ്. പ്രകൃതി സമ്പത്ത് ഉപയോഗിക്കാതെ അതെല്ലാം നിഷ്ക്രിയമായി നില നിര്‍ത്തുന്ന ഒരു ജനതയെ തങ്ങളുടെ രാഷ്ട്രീയത്തിന് വേണ്ടി പരിപോഷിപ്പിക്കുകയായിരുന്നു എന്ന് തെളിയിക്കുന്ന രീതിയിലാണ് നവ വികസന താല്പര്യങ്ങള്‍ തെളിയിക്കുന്നത്. കേരളത്തെ വികസിപ്പിക്കാന്‍ ഒരു ജനതയുടെ ക്രിയാ ശേഷി മതി. പക്ഷെ ആ ക്രിയാ ശേഷി ഉപയോഗപെടുത്തുന്ന സാധ്യതകള്‍ മുന്നോട്ടു വെക്കുന്ന ഭരണകൂടവും, രാഷ്ട്രീയവുമാണ് ഇതിനായി ഉണ്ടായി വരേണ്ടത്. സുതാര്യവും അഴിമതിരഹിതവും, സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നതുമായ ഒരു ഭരണകൂടത്തിനു മാത്രമേ നാടിന്റെ സ്ഥായിയായ വികസനത്തെ നിര്‍മിക്കാന്‍ കഴിയൂ. വിദേശ നിക്ഷേപമില്ലാതെ വികസനം സാധ്യമാകുന്ന ചില സാഹചര്യങ്ങള്‍ ആദ്യം സൃഷ്ടിക്കപെടനം. 


സ്ഥായിയായ വികസനത്തിന്‌ പത്തു നിര്‍ദേശങ്ങള്‍:
1. വികസന കേരളം എന്ന ടൈറ്റിലില്‍ രാഷ്ട്രീയ ഭേദമന്യേ അഞ്ചു വരഷതെക്ക് ബന്ദ്‌ , ഹര്‍ത്താല്‍, പൊതു പണിമുടക്ക്‌, വരുമാനവും, ഉത്പാദനവും തടസ്സപെടുതുന്ന സമരങ്ങള്‍, വാഹന ഗതാകത തടസ്സപെടുതുന്ന രീതിയിലുള്ള പ്രതിഷേധങ്ങള്‍, റാലികള്‍ തുടങ്ങിയവ വികസനമെന്ന അജണ്ട മുന്നില്‍ വെച്ചു കൊണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയ ജനപക്ഷം ചേര്‍ന്ന് ഒഴിവാക്കണം. ജന വിരുദ്ധവും, വികസന വിരുദ്ധവുമായ അത്തരം പ്രതിഷേധങ്ങള്‍ക്ക് പകരം പ്രശ്ന പരിഹാരത്തിന്റെ സാധ്യതകള്‍ ലഭ്യമാകുന്ന രീതിയില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം. തങ്ങളുടെ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയിലേക്കും, വ്യവസായതിലെക്കും സജീവമാക്കുന്ന രീതിയില്‍ അനുയായികളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യണം.


2. തൊഴില്‍ മേഖലകളില്‍, ഉത്പാദന ക്ഷമമായ മാര്‍ഗ്ഗങ്ങളില്‍ മനുഷ്യ ഊര്‍ജ്ജം ചിലവഴിക്കപെടുന്നതിനു അവധി ദിവസങ്ങളില്‍ അല്ലാത്ത പൊതു പരിപാടികള്‍, മത, സാംസ്കാരിക രാഷ്ട്രീയ സമ്മേളനങ്ങള്‍, റാലികള്‍, പ്രതിഷേധ പരിപാടികള്‍ എന്നിവയൊക്കെ പകല്‍ സമയങ്ങളില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒഴിവാക്കണം. അത്തരം പരിപാടികള്‍ തൊഴിലിനേയും, ഉത്പാദനത്തെയും ബാധിക്കുന്നു എന്നത് കൊണ്ടു അവ നടത്തുന്നതിനുള്ള അനുമതി നിഷേദിക്കണം.
3. സര്‍ക്കാര്‍ ട്രഷരിയിലേക്ക് ലഭിക്കാനുള്ള നികുതിയടക്കമുള്ള എല്ലാ വരുമാനങ്ങളും ഓരോ വകുപ്പുകളിലും കൃത്യമായി എത്തുന്ന വിധം കാര്യക്ഷമമാക്കുക. കുടിശികകള്‍ സമയ ബന്ധിതമായി അടച്ചു തീര്‍ക്കുവാന്‍ നിര്‍ദേശം നല്‍കുക.
4. സ്വകാര്യ സംരംഭകര്‍ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്ന രീതിയില്‍ സംവിധാനം ചെയ്യുക. അടിയന്തിര നിര്ധേഷങ്ങള്‍ക്കും, സഹായത്തിനും ഹോട്ട്ലൈന്‍ സംവിധാനം പഞ്ചായത്തുകളിലും, ജില്ലകളിലും ഏര്‍പ്പെടുത്തുക. പഞ്ചായത്തുകളിലും, ജില്ലകളിലും "എമെര്‍ജിംഗ് പഞ്ചായത്ത്‌" എമെര്‍ജിംഗ് ജില്ല" എന്ന രീതിയില്‍ മത്സര ബുദ്ധിയോടെ വികസന നിക്ഷേപ, സാധ്യത, തൊഴില്‍ മേഖലകള്‍ക്കായി വേദികള്‍ വര്‍ഷംതോറും സംഘടിപ്പിക്കുക. പൊതു സമൂഹത്തെ ഉള്‍പെടുത്തി പ്രാദേശിക സാധ്യതകളെ ഉപയോഗിക്കാന്‍ കഴിയും വിധം വിവിധ മേഖലകളില്‍ പരിശീലനം നല്‍കുക.
5. കാര്‍ഷിക/വ്യവസായ ക്ലബ്ബുകള്‍ രൂപീകരിക്കുക. പ്രദേശത്തെ തരിശായി കിടക്കുന്ന കൃഷി ഭൂമികളെ കുറിച്ചും, അവിടെ ചെയ്യാന്‍ കഴിയുന്ന കൃഷികളെ കുറിച്ചും, കൃഷി ചെയ്യാന്‍ തയ്യാറുള്ളവരെ കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കുക. തൊഴില്‍ രഹിതരായ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുക. അവരുടെ ക്രിയാ ശേഷി വളര്‍ത്തുന്നതിനുള്ള പരിശീലന പരിപാടികള്‍ നടത്തുകയും, മേഖലകള്‍ പരിചയപെടുതുകയും ചെയ്യുക. കൃഷിയും വ്യവസായവും ചെയ്യാന്‍ ലഭിക്കുന്ന സഹായങ്ങളെ കുറിച്ചു കൃഷി ഓഫീസ് വ്യവസായ വകുപ്പ്, ബാങ്കുകളുമായി സഹകരിപ്പിച്ചു നിര്‍ദേശങ്ങളും, സഹായങ്ങളും ലഭ്യമാക്കുക.
6. ബ്ലേഡ്, സ്വകാര്യ പലിശ പണമിടപാട് സ്ഥാപനങ്ങളുമായി സമൂഹത്തിനു ബന്ധപെടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് ബാങ്കിംഗ് ഇടപാടുകള്‍ സുതാര്യമാക്കുക. അതെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക.
7. ഓരോ പഞ്ചായത്തിലെയും വീടുകളില്‍ തങ്ങളുടെ പറമ്പുകളില്‍ ചെയ്യാന്‍ കഴിയുന്ന കൃഷിയും അനുയോജ്യമായ വിത്തുകളും ലഭ്യമാക്കുന്നതിനു കാര്‍ഷിക വകുപ്പ് വഴി മൊബൈല്‍ വിത്ത് വിതരണം നടപ്പിലാക്കുക. അതിലൂടെ ജനങ്ങളില്‍ കാര്‍ഷിക വൃത്തിയോട് ആഭിമുഖ്യം വളര്‍ത്തുക.
8. ഉദാരമായ സമീപനവും, സേവന സന്നദ്ധതയും പ്രത്യേകിച്ചും കാര്‍ഷിക, വ്യ്വവസായ വകുപ്പുകള്‍ ജനങ്ങള്‍ക്കായി നല്‍കുക. മേലാധികാരികള്‍ അവയെ കുറിച്ചു ഫീഡ്ബാക്ക് ശേഖരിക്കുകയും ചെയ്യുക. അതിന് വേണ്ടി ഓരോ ഓഫീസുകളിലും തങ്ങളുടെ സര്‍വീസിനെ കുറിച്ചു ഉപബോക്താവ് നല്‍കുന്ന ഫീഡ്ബാക്ക് നോട്ട് ചെയ്യാന്‍ രെജിസ്ടര്‍ സൂക്ഷിക്കുക.
9. എല്ലാ ജില്ലകളെയും ബന്ധപെടുത്തി ഓരോ ജില്ലകളിലെ കാര്‍ഷിക, വ്യവസായ നിക്ഷേപ സാധ്യകളെയും, അവസരങ്ങളെയും, അവയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെയും കുറിച്ചു ത്രൈമാസ മാഗസിന്‍ പ്രസിദ്ധീകരിക്കുക. അതിലൂടെ സംസ്ഥാനത്തുള്ള സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കാന്‍ കഴിയും. പ്രാദേശികമായി ഉത്പാദിപ്പിക്കാനും, നിര്‍മിക്കാനും കഴിയുന്ന ഉലപ്പന്നങ്ങള്‍ക്കും, വസ്തുക്കള്‍ക്കും വിദേശ വിപണി കണ്ടെത്തുന്നതിനും, കയറ്റുമതി ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കുക. കേരളത്തിന്റെ ധാതു, ഖനിജ, ലവണ വിഭവങ്ങളുടെ രിസര്‍വിനെ കുറിച്ചും അവ ഉപയോഗപ്പെടുതാന്‍ കഴിയുന്ന വ്യവസായങ്ങളും, നിക്ഷേപതെയും പരിസ്ഥിതിക്ക് അനുകൂലവും, അനുയോജ്യവുമായ രീതിയില്‍ പരിചയപെടുതുക.
10. പ്രവാസികള്‍ക്ക് വേണ്ടി ഒരു ഒരു കോ ഒപരെട്ടീവ് സൊസൈറ്റി തുടക്കത്തില്‍ ഓരോ ജില്ലകളിലും സ്ഥാപിക്കുക. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പരിചയവും, പരിശീലനവും ലഭിക്കുന്ന തരത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ഭാവി പദ്ധതിക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ സീകരിക്കാനുള്ള സാഹചര്യവും, വ്യാവസായിക സാധ്യതകളും അംഗങ്ങള്‍ക്കായി പരിചയപെടുതുകയും നിര്‍ദേശിക്കുകയും ചെയ്യുക.


സംരംഭകരേയും നിക്ഷേപത്തേയും വികസനത്തേയും പ്രോത്സാഹിപ്പിക്കുന്ന ഒരു ചാലകശക്തിയായി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കണം.പ്രാദേശിക നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തീവ്രമായ പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും വേണം. സര്‍ക്കാരിന്റെ നിക്ഷേപ വിഭവശേഷി പരിമിതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭരണ കൂടം ജില്ലാ-പഞ്ചായത്ത് ഭരണാധികാരികളെ ഉള്‍പെടുത്തി പൊതുസ്വകാര്യ പങ്കാളിത്ത സമഗ്രവികസന പദ്ധതിക്ക് രൂപം നല്കണം. നോര്‍ക്കയുടെ കീഴില്‍ വിദേശ മലയാളികളുടെ പങ്കാളിത്വതോടെ ചെറുതും വലുതുമായ പദ്ധതികളെ ആവിഷ്കരിച്ചു നടപ്പിലാക്കുവാനുള്ള സാധ്യതകളെ ഉപയോഗപെടുത്തുക. സംസ്ഥാനത്തിന്റെ വികസനത്തിന്‌ സമവാക്ക്യങ്ങള്‍ സാക്ഷാല്‍കരിക്കുവാന്‍ നാട്ടിലെ നിക്ഷേപകര്‍ക്ക് അനുകൂലമായ ആത്മാര്‍ഥമായ നടപടികളും പ്രവര്‍ത്തനങ്ങളുമാണ് സുസ്ഥിരമായ ഒരു വികസനത്തിന്‌ ഏകമാര്‍ഗ്ഗം. ജനങ്ങള്‍ക്ക് അവരുടെ ഊര്‍ജവും കഴിവും പരമാവധി പരിപോഷിപ്പിക്കാനും ക്രിയാത്മകമായി വിനിയോഗിക്കാനും അവരവരുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് ജീവിതം നയിക്കാനും കഴിയുന്ന ഒന്നായിരിക്കണം യഥാര്‍ത്ഥത്തില്‍ വികസനം. പ്രകൃതിയെ സംരക്ഷിച്ചും പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിയും നിലവിലുള്ള ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ മാത്രമാണ് സ്ഥായിയായ വികസനം (സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ്) സാധ്യമാകുകയുള്ളൂ. ജനങ്ങളാണ് നാടിന്റെ യഥാര്‍ഥ സമ്പത്ത്. അത്‌ വിനിയോഗിക്കാനുള്ള തൊഴില്‍ മേഖലകളെ സ്ഥാപിക്കുകയും, സമൂഹത്തിന്റെ ഊര്‍ജ്ജം സ്വയം വളര്‍ച്ച പ്രാപിക്കുന്നത്തിനു ഉപയോഗിക്കുകയും ചെയ്യുന്ന പദ്ധതികളാണ് സമൂഹത്തിനായി എമെര്ജ് ചെയ്തു കേരളത്തില്‍ വരേണ്ടത്.

ആക്രിഭാഷണം : അമ്മാ, പളയ കംപൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, നോട്ബുക്കുകള്‍, ഹോസ്പിടല്‍ മാലിന്യങ്ങള്‍, ഇ-മാലിന്യങ്ങള്‍, എല്ലാം ഇവിടെ പോടും !

11 സെപ്റ്റംബർ 2012

വികസനത്തിന്റെ പുറം വഴികള്‍ !


കേരളം, ദൈവത്തിന്റെ സ്വന്തം നാട്. ഒരു നാട് പ്രകൃതി മനോഹാരിത കൊണ്ടും, പ്രകൃതി സമ്പത്ത് കൊണ്ടും സ്വയം സാക്ഷ്യപെടുതുന്ന തലവാചകം ! അതിനെക്കാളുപരി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാംസ്കാരിക പുരോഗതി നേടിയ രാഷ്ട്രീയ ബോധമുള്ള ഒരു സമൂഹം. സംസ്ഥാന രൂപീകരണത്തിന് ശേഷം നാളിതു വരെയുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളും, ഈ രാഷ്ട്രീയ ബോധവും കേരള സമൂഹത്തെ എത്ര മാത്രം പുരോഗതിയിലേക്ക് നയിച്ചു എന്ന് നമ്മെ ചിന്തിപ്പിക്കുന്ന ഒരു സന്ദര്‍ഭമാണ് എമെര്‍ജിംഗ് കേരള യിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. 


 കേരളത്തിന്റെ  ഭൂമിശാസ്ത്രപരമായ  സവിശേഷതകള്‍   നാടിന്റെ സമ്പദ്ഘടനയ്ക്ക്  പ്രകൃതി സമ്പത്തിന്റെ വൈവിധ്യത്തോടൊപ്പം തൊഴില്‍പരമായ ഒട്ടേറെ വൈവിധ്യവും സമ്മാനിക്കു
ന്നുണ്ട്. ഫലഭൂയിഷ്ഠമായ മണ്ണും നദീതാഴ്‌വരകളും കായലുകളും എണ്ണമറ്റ കൃഷി വിഭവങ്ങള്‍ക്കും, വ്യവസായത്തിനും, ടൂറിസത്തിനും മറ്റേതു നാടിനേക്കാളും അനുകൂലമാണ്. പക്ഷെ ഈ പറഞ്ഞതിനൊന്നും അനുയോജ്യമല്ലാത്ത  കാലാവസ്ഥയാണ്  നമ്മള്‍ കൊണ്ടുനടക്കുന്ന രാഷ്ട്രീയം  എന്നത് വേറെ കാര്യം ! 

മനോഹരമായ കേരളത്തിന്റെ ഭൂ
പ്രകൃതിയെയും , ക്രിയാശേഷിയുള്ള ഒരു ജനതയെയും ഒരു നാടിന്റെ ക്ഷേമാതിനനുകൂലമായി  രൂപപ്പെടുത്തുന്നതില്‍  മാറി മാറി വന്ന ഭരണകൂടങ്ങള്‍ ഉപേക്ഷ വരു ത്തി യിടത് നിന്നാണ് നിലവിലെ വികസനത്തിന്റെ സ്പോന്സേഡു ആര്‍പ്പു വിളികള്‍ ഉയരുന്നത്. എന്ത് കൊണ്ടു മനുഷ്യവിഭവശേഷി സംസ്ഥാനത്തിന്റെ വികസനത്തിന്‌ അനുകൂലമായി ഉപയോഗിച്ചില്ല എന്ന ചോദ്യത്തിനു മറുപടി പറയേണ്ടത് ഇക്കാലമത്രയും നാട് ഭരിച്ച രാഷ്ട്രീയ നേത്രുത്വങ്ങലാണ്. ഭരണകൂടത്തിന്റെ നയ വൈകല്യങ്ങളില്‍ സര്‍ക്കാര്‍ ഗജനാവ് കാലിയാകുമ്പോള്‍ അതെല്ലാം മറച്ചു പിടിച്ചു കൊണ്ടു നിര്‍ദേശിക്കുന്ന തങ്ങളുടെ പുത്തന്‍ അജണ്ടകളാണ് ഈ വികസനമെന്ന ഷോര്‍ട്ട് കട്ട്‌. 

കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന നയങ്ങളും സത്വര നടപടികളാണ് ഭരണകൂടത്തിന്റെ ഇത്തരം വികസന അജണ്ടാകള്‍ക്ക് മുമ്പ് ഉണ്ടാകേണ്ടത്. കാര്‍ഷിക മേഖലയെ ആരോഗ്യകരമാക്കുന്നതിലൂടെ മാത്രമേ വികസനത്തിന്റെ ആദ്യപാഠം തുടങ്ങിയെന്നു പറയാന്‍ കഴിയൂ. അന്യ സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വിധം സമൂഹത്തെ ഉപഭോക്താവാക്കി   കര്‍ഷകരെ  
ആത്മഹത്യചെയ്യും വിധം അവഗണിച്ചു കാര്‍ഷിക വൃത്തിയെ കേരളത്തില്‍ നിന്നും പടിയടച്ചു പിണ്ഡം വെച്ചാണ് വികസനത്തെ ഭരണകൂടം മുന്നോട്ട് വെക്കുന്നത് !

ഒരു ജനതയുടെ വിജയത്തിന്റെ കഥ  
 രചിക്കേണ്ടിയിരുന്ന കേരളത്തിന്റെ സാമൂഹിക അവസ്ഥ അന്ധമായ രാഷ്ട്രീയ അതിപ്രസരം സൃഷ്ടിച്ചു എല്ലാ വികസനത്തെയും പിറകോട്ടു നയിച്ചു. ബന്ദും, ഹര്‍ത്താലും, പണിമുടക്കുകളും, തൊഴില്‍ സമരങ്ങളും, രാഷ്ട്രീയ വര്ഘീയ സംഘട്ടനങ്ങളും പതിവ് കാഴ്ചകളായി സമൂഹം പരിചയപെട്ടു. അടിക്കടിയുള്ള തൊഴില്‍ സമരങ്ങളെ തുടര്‍ന് നാടിന്റെ നട്ടെല്ല് ആകേണ്ടിയിരുന്ന പല വ്യ്വവസായങ്ങളും , കേരളത്തില്‍ വരേണ്ടിയിരുന്ന മറ്റു വ്യവസായങ്ങലോടൊപ്പം അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറി. ഇതെല്ലാം കാണിപ്പിച്ചും, പരിച്ചയിപ്പിച്ചും, ക്രിയാ ശേഷിയുള്ള ഒരു ജനതയുടെ ഊര്‍ജ്ജവും, കഴിവും നിഷ്ക്രിയമാക്കി ജനതയെ പാര്‍ടികളുടെ ആരവങ്ങളായി മാത്രം നിലനിര്തുകയായിരുന്നു രാഷ്ട്രീയ അജണ്ടകളും, നേതൃത്വങ്ങളും. പാര്‍ട്ടിക്ക് വേണ്ടി പരസ്പരം കൊന്നും കൊലവിളിച്ചും തെരുവുകള്‍ അട്ടഹസിക്കുംപോള്‍ ഒരു ജനതയുടെ അതി ജീവനത്തിന്റെ രാഷ്ട്രീയം തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി മാറ്റുകയായിരുന്നു ഓരോ പാര്‍ടികളും. അങ്ങിനെ ഇടതു വലതു പാര്‍ട്ടികള്‍ പരിപോഷിപ്പിച്ചു പോന്ന കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നാണ് എമെര്‍ജിംഗ് കേരളയുടെ തിരശീല ഉയരുന്നത് !

വികസനമെന്നാല്‍ വിദേശ നിക്ഷേപമെന്ന രൂപത്തിലേക്ക് മാ
റിപോയിരിക്കുന്നു എന്ന യധാര്ത്യമാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. ദീര്‍ഘവീക്ഷണവും നാടിനോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധതയും പല രാജ്യങ്ങളെയും ഇത്തരത്തിലുള്ള വികസനത്തെ സീകരിക്കാന്‍ പാകപെടുതിയിട്ടുണ്ടാകും. അത്‌ വെച്ചു കൊണ്ടു പ്രകൃതി സമ്പത്ത് കൊണ്ടും, ക്രിയാ ശേഷികൊണ്ടും സമ്പന്നമായ ഒരു സമൂഹത്തെ അവഗണിച്ചു കൊണ്ടു വിദേശ നിക്ഷേപത്തിലൂടെ അവതരിപ്പിക്കുന്ന വികസനതെയാണ് ഇവിടെ തിരിച്ചറിയേണ്ടത്. സ്വന്തം നാട്ടിലെ മനുഷ്യ വിഭവ ശേഷിയെ അവഗണിക്കുന്ന തരത്തില്‍ ഒരു സമൂഹത്തെ ആരാഷ്ട്രീയ വല്‍ക്കരിച്ച രാഷ്ട്രീയ സമവാക്ക്യങ്ങള്‍ ആണ് നാളിതു വരെയുള്ള വികസന വിരുദ്ധതയുടെ കാരണം.

മുകള്‍ തട്ടില്‍ നിന്നും താഴെ തട്ടിലെക്കുള്ള തല തിരിഞ്ഞ വികസനമാണ് കേരളത്തിന്റെ നിലവിലെ ദുരവസ്ഥക്ക് കാരണം. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അതിജീവനത്തെ അവഗണിച്ചു കൊണ്ടു കോര്പരെട്ടുകളെ വികസനത്തിന്റെ അവസാന ആശ്രയമായി അവതരിപ്പിക്കുകയാണ് ഭരണ കൂടം. കൂടുതല്‍ ലാഭം മാത്രം പ്രതീക്ഷിച്ചു കൊണ്ടു തങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കമ്പനികള്‍ ഇവിടെ സമൂഹത്തെയോ, പരിസ്ഥിതിയെയോ പരിഗണിക്കും എന്ന് കരുതുന്നത് 
മൌഡ്യമാണ്. മനുഷ്യ വിഭാവശേഷിയെയും, അവരുടെ ക്രിയാ ശേഷിയും, പ്രകൃതി സ്രോതസ്സുകളെയും തിരിച്ചറിയാത്ത ഭരണകൂടത്തിന്റെ നിഷ്ക്രിയത്വമായി മാത്രമേ വിദേശ മൂലധന നിക്ഷേപത്തിലൂടെ വികസനമെന്ന ആശയത്തെ മുന്നോട്ടു വെക്കുന്നതിലൂടെ കാണാന്‍ കഴിയൂ.


അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കഴിവിനെയും, ഊര്‍ജ്ജത്തെയും അവര്‍ക്കനുകൂലമായി തന്നെ ചൂഷണം ചെയ്തു സ്വയം വളരാന്‍ കഴിയുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യപെടെണ്ടത്. അതിന് ഉപാധികളും, ധാരണ പത്രങ്ങളും വെച്ചുള്ള കോര്പരെട്ടു മീറ്റിങ്ങുകളുടെ അകമ്പടി ആവശ്യമില്ല. കേരളത്തെ അറിയുന്ന ഭരണ കൂടം കേരളം സ്വാശ്രയത്തില്‍ സ്വയം വികസിക്കാനുതകുന്ന പരിസ്ഥിതിക്കനുകൂലമായ പദ്ധതികലാണ് സമര്‍പ്പിക്കേണ്ടത്‌. കൃഷിക്ക് അനുകൂലമായ കാലാവസ്ഥയും, പ്രകൃതി വിഭവങ്ങളുടെ കലവറയുമായ കേരളത്തിന്റെ വികസനം അതെല്ലാം അന്യമായ ഗള്‍ഫിലെയും, വിദേശ രാഷ്ട്രങ്ങലിലെയും വികസനത്തെ അനുകരിച്ചു വിദേശ നിക്ഷേപങ്ങളിലൂടെ പൂര്തീകരിക്കുന്നത് അനുയോജ്യമല്ല. കേരളത്തിന്‌ വേണ്ടത് വിദേശ നിക്ഷേപമോ, അവര്‍ കൊണ്ടു വരുന്ന വന്‍ പദ്ധതികളോ അല്ല, താഴെ നിന്നും മുകളിലേക്കുള്ള പടിപടിയായ വളര്‍ച്ചയാണ്.

ചെറുകിട വ്യവസായങ്ങളെയും, കൃഷികളെയും നാമാവശേഷമാക്കുന്ന നയങ്ങളും, രാഷ്ട്രീയ, ഉദ്യോഗസ്ഥ തീട്ടൂരങ്ങലുമാണ് കേരളത്തെ ഇത്രകാലവും പിറകോട്ടു വലിച്ചത്. സര്‍ക്കാര്‍ ഓഫീസുകളും ജീവനക്കാരും സമൂഹത്തിനു വേണ്ടിയാണെന്ന ബോധവും, സുതാര്യമായ സേവനങ്ങളുമാണ് വികസനത്തിന്‌ മുമ്പ് ഉണ്ടാകേണ്ടത്. തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും വേണ്ടിയും, രാഷ്ട്രീയ അക്രമങ്ങള്‍ക്കും തുടര്‍ന്നു ആചാരിക്കപെടുന്ന ബന്ദും ഹര്‍ത്താലുകളും, പണിമുടക്കുകളും, ശക്തി പ്രകടനങ്ങളും നടത്തുന്നവര്‍ക്ക് അതെല്ലാം മറന്നു ഇപ്പോള്‍ വികസനത്തെ പറ്റി പുതിയൊരു ബോധോദയം വന്നത് നല്ലത് തന്നെ. ഇപ്പോള്‍ വിദേശ ബിസിനസ്സുകാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഭരണ കൂടം സ്വയം പ്രഖ്യാപിക്കുകയും, അവര്‍ക്കായി പരവതാനി വിരിക്കുകയും ചെയ്യുമ്പോള്‍ പ്രാദേശിക സംരംഭകര്‍ക്ക് ഇതുവരെ എത്രമാത്രം അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു എന്ന് ഒരു കുമ്പസാരം നന്നായിരിക്കും. വികസനമെന്ന ഉപരിപ്ലവമായ ഒരു വാക്കിന്റെ മറവില്‍ സ്ഥാപിക്കപെടുന്ന വിദേശ കമ്പനികള്‍ ചോര്‍ത്തി കൊണ്ടു പോകുന്നത് സമൂഹത്തിന്റെ ക്രിയാ ശേഷിയും, അത്‌ ചൂഷണം ചെയ്തു കിട്ടുന്ന നാടിന്റെ സമ്പതുമാണ്. ഉത്പാദന കേന്ദ്രീക്രിതവും, തദ്ദേശീയവുമായ പദ്ധതികള്‍ക്ക് മാത്രമേ സ്ഥായിയായ ഒരു വികസനത്തിന്‌ അടിതരയാകുവാന്‍ കഴിയുകയുള്ളൂ എന്ന തിരിച്ചറിവാണ് ഭരണ നേതൃത്വങ്ങള്‍ക്ക്‌ ഇനിയെങ്കിലും വേണ്ടത്.

അടിക്കടിയുള്ള വിദേശ യാത്രകളില്‍ കണ്ണ് മഞ്ഞളിക്കുന്ന നേതാക്കള്‍ ഗള്‍ഫിലെയും, മറ്റു രാജ്യങ്ങളിലെയും, വികസനത്തെ ഉപരിപ്ലവമായി കണ്ടത് കൊണ്ടുള്ള പ്രതിഫലനങ്ങളാണ് എമെര്‍ജിംഗ് കേരളയിലൂടെ കൊട്ടിഘോഷിച്ചു പുറത്തു വരുന്നത്. സ്വയം വളര്‍ന്ന് തങ്ങളുടെ കഴിവുകളിലൂടെ സ്വന്തം നാട്ടില്‍ സ്ഥാപിക്കപെടെണ്ട പദ്ധതികളുടെ കാലയളവുകലാണ് വിദേശ കമ്പനികള്‍ക്ക് തീറെഴുതി ഭരണകൂടം കൈമാറുന്നത്. വികസനം എന്ന് കേള്‍ക്കുമ്പോള്‍ കമിഴന്നടിച്ചുവീഴുന്ന തരത്തില്‍ ഒരു ജനതയെ അടിമകളാക്കി എന്നതാണ് ഇന്ന് വരെയുള്ള കേരളത്തെ പരിച്ചയിപ്പിച്ച രാഷ്ട്രീയത്തിന്റെ ബാക്കി പത്രം !

കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കെണ്ടാതുണ്ട്. പരിസ്ഥിതി ക്കനുകൂലമായ സ്വന്തം പദ്ധതികളെ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങളെ കൂടുതല്‍ ഉത്പാദിപ്പിക്കുന്ന പദ്ധതികളെ വികസിപ്പിക്കുകയും, അത്‌ വ്യാപകമാക്കാനുള്ള പദ്ധതികളുമാണ് സര്‍ക്കാര്‍ കൊണ്ടു വരേണ്ടത്. കൃഷി ഭൂമികള്‍ നികത്തുന്നത് കയ്യും കെട്ടി നോക്കി നിന്നു ഭൂമാഫിയകളെ കയറൂരി വിട്ട രാഷ്ട്രീയ ഭേദമന്യേയുള്ള നേതാക്കളാണ് ഇന്ന് വികസനത്തിന്റെ വക്താക്കളായി രംഗ പ്രവേശം ചെയ്യുന്നതും, അതിലൊരു വിഭാഗം പദ്ധതിയെ എതിര്‍ക്കുന്ന് എന്ന് വരുത്തുന്നതും ! എല്ലാം അറിയുന്ന കേരളീയനെ സ്വന്തം നാട്ടില്‍ ഒന്നുമറിയാത്തവനാക്കി യത് കേരളത്തിന്റെ രാഷ്ട്രീയ നേത്ക്കളും, അവരുടെ പാര്ടികലുമാനു. കൊടിപിടിക്കാനും, തങ്ങള്‍ പറയുന്നതിനനുസരിച്ച് തുള്ളുന്ന ഒരു ജനതയാക്കി മാറ്റിയിടത് നിന്നാണ് കേരളത്തിന്റെ ഇന്നത്തെ വികസന സങ്കല്പം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യപെടുന്നത്.

പരിസ്ഥിതിയെ നശിപ്പിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ നിസ്സാരവത്കരിച്ചും തങ്ങളുടെ താല്‍പര്യങ്ങളെ വികസന കാഴ്ച്ചപ്പാടിലേക്ക് ബഡ് ചെയ്തു പിടിപ്പിക്കുകയാണ് ഭരണകൂടം. വികസനം എന്നത് സുനാമി പോലെ സമൂഹത്തിന്റെ മേല്‍ ഇടിചിരക്കേണ്ട ഒന്നാണെന്ന പുതിയ ബോധോദയം വികസനത്തെ കുറിച്ചുള്ള അധികാര നേതൃത്വത്തിന്റെ വികലമായ കാഴ്ച്ചപാടാണ് ! 'രാഷ്ട്രത്തിന്റെ ആസ്തിയിലും വരുമാനത്തിലും ഉണ്ടാകുന്ന ഉയര്‍ച്ചതാഴ്ചകളില്‍ പരിമിതമല്ല വികസനം എന്നു പറയുന്നത്. ജനങ്ങള്‍ക്ക് അവരുടെ ഊര്‍ജവും കഴിവും പരമാവധി പരിപോഷിപ്പിക്കാനും ക്രിയാത്മകമായി വിനിയോഗിക്കാനും അവരവരുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് രചനാത്മകമായ ജീവിതം നയിക്കാനും കഴിയുന്ന ഒന്നായിരിക്കണം യഥാര്‍ത്ഥത്തില്‍ വികസനം. ജനങ്ങളാണ് നാടിന്റെ യഥാര്‍ഥ സമ്പത്ത്. അത്‌ വിനിയോഗിക്കാനുള്ള തൊഴില്‍ മേഖലകളെ സ്ഥാപിക്കുകയും, സമൂഹത്തിന്റെ ഊര്‍ജ്ജം സ്വയം വളര്‍ച്ച പ്രാപിക്കുന്നത്തിനു ഉപയോഗിക്കുകയും ചെയ്യുന്ന പദ്ധതികളാണ് സമൂഹത്തിനായി എമെര്ജ് ചെയ്തു കേരളത്തില്‍ വരേണ്ടത്.


നമ്മള്‍ക്ക് മുമ്പില്‍ വികസനത്തിന്റെ പുതിയ സമവാക്ക്യങ്ങള്‍ അവതരിപ്പിക്കപെടുമ്പോള്‍ നമ്മള്‍ ഏതുപക്ഷത്തു നില്‍ക്കണമെന്ന ചോദ്യത്തിന് ഉത്തരം നല്കുന്നിടതാണ് സമൂഹത്തിന്റെ സ്വന്തം ഭാവി നിര്നയിക്കപെടുന്നത്. ഉപരിപ്ലവമായ ഇത്തരം പദ്ധതികളുടെ അഭാവത്തില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനായി അവര്‍ സ്വയം സൃഷ്ടിക്കുന്ന ഒരു 
സ്വാഭാവിക വളര്‍ച്ചയുണ്ട്. കോര്പരെട്ടു മുഖമില്ലാത്ത ആ വികസനമാണ് സ്ഥായിയായി നിലനില്‍ക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചും പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിയും നിലവിലുള്ള ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ മാത്രമാണ് സ്ഥായിയായ വികസനം (sustainable development) സാധ്യമാകുകയുള്ളൂ.

വിദേശ നിക്ഷേപമിറക്കാന്‍ തയ്യാറായ പദ്ധതികളെ പൊതു സമൂഹത്തില്‍ അനാവരണം ചെയ്യപെടെണ്ടാതുണ്ട്. ഉല്‍പ്പാദന കേന്ദ്രീകൃതമായ വളര്‍ച്ചയിലേക്ക് കേരളത്തെ നയിക്കുകയെന്ന ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. അതുകൊണ്ട് രാഷ്ട്രീയത്തിനതീതമായി, വികസന കാര്യത്തില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് അനുകൂലമായ എല്ലാ മേഖലകളെയും മുന്നില്‍ വെച്ചു കൊണ്ടു എല്ലാ രാഷ്ട്രീയ പാര്‍ടി നേതൃത്വങ്ങളും വ്യവസായ പ്രമുഖരും, നിക്ഷേപകരും, പരിസ്ഥിതി മേഖലയില്‍ നിന്നുള്ളവരും ഒരുമിച്ചു നിന്നു കൊണ്ടു കേരളത്തെ സ്വയം പര്യാപ്ത വികസന മേഖലയിലേക്ക് നയിക്കെണ്ടാതുണ്ട്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് പച്ച കൊടി കാണിക്കുന്നതിന് മുമ്പ് 
എമെര്‍ജിംഗ്  കേരള എത്ര മാത്രം സമൂഹത്തിനു ഏകോ ഫ്രെന്റ്ലി യാകും എന്ന് രാഷ്ട്രീയം മാറ്റി വെച്ചു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിന്റെ വികസന സമവാക്ക്യങ്ങള്‍ സാക്ഷാല്‍കരിക്കുവാന്‍ നാട്ടിലെ നിക്ഷേപകര്‍ക്ക് അനുകൂലമായ ആത്മാര്‍ഥമായ നടപടികളും പ്രവര്‍ത്തനങ്ങളുമാണ് സുസ്ഥിരമായ ഒരു വികസനത്തിന്‌ ഏകമാര്‍ഗ്ഗം. കേരളത്തിന്‌ ഭാവിക്ക് സുരക്ഷിതാമുന്ന പദ്ധതികളാണ് ഒരു ജനാധിപത്യ ഭരണകൂടത്തിനു ജനക്ഷേമത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കാന്‍ കഴിയേണ്ടത്.

പ്രവാസികള്‍ എന്ന അപരനാമത്തില്‍ ഒരു വിഭാഗം ഗള്‍ഫു നാടുകളിലും, മറ്റു വിദേശ രാജ്യങ്ങളിലും തങ്ങളുടെയും, കുടുംപതിന്റെയും അതിജീവനത്തിനു വേണ്ടി തൊഴിലെടുക്കുന്നുണ്ട്. അവരുടെ അദ്വാനതിലൂടെ ഏകദേശം അമ്പതിനായിരം കോടിയോളം രൂപ ഓരോ വര്‍ഷവും നാടിന്റെ സമ്പദ് വ്യവസ്ഥയിലേക്കു വന്നു ചേരുന്നുന്ടെന്നാണ് കണക്ക്‌
 . കാര്യക്ഷമമായി ഉപയോഗിച്ചാല്‍ കേരളത്തെ വികസിപ്പിക്കാന്‍ പ്രവാസിയുടെ പൈസ മതിയാകും. ഗള്‍ഫില്‍ നിന്ന് മടങ്ങി എത്തുന്നവരെ ബിസിനസ് സംരംഭകരാക്കി മാറ്റാനും , അവരുടെ കഴിവുകള്‍ ഉപയോഗപെടുതുവാനും, ആവശ്യമായ മേഖലകളില്‍ സമഗ്രമായ പരിശീലനവും സേവനങ്ങളും നല്‍കുവാനുള്ള നടപടികള്‍ വേണം. പ്രവാസിയെ നോക്കി നെടുവീര്‍പ്പിടുന്ന നോര്‍ക്കയെന്ന വകുപ്പിനെ ഉപയോഗിച്ച് പൊതു സ്വകാര്യ പങ്കാളിത്വതോട് കൂടി പ്രവാസികളുടെ നിക്ഷേപം സീകരിച്ചു ഓരോ വര്‍ഷവും നടപ്പാക്കാവുന്ന പദ്ധതികള്‍ മതി കേരളത്തിന്റെ പടിപടിയായുള്ള വികസനത്തിന്‌. പക്ഷെ സ്വാര്‍ത്ഥ താല്പര്യങ്ങളും, അഴിമതിയും, രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിഹിത ബന്ധങ്ങളും, അനാവശ്യ വിവാദങ്ങളും, പണിമുടക്കും ഹര്‍ത്താലും ഒരു നാടിനെ വികസിപ്പിക്കില്ല എന്ന് പ്രതിന്ജ ചെയ്‌താല്‍ വിദേശിയുടെ കയ്യില്‍ തന്നെ കാര്യങ്ങള്‍ എല്പ്പിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറ്റപെടുത്താന്‍ കഴിയില്ല. ***

_____________________
പാഠം ഒന്നു: അധിനി"വേഷങ്ങള്‍"

നിങ്ങള്‍ ആരാണ് ?
"എന്റെ പേര് വാമനന്‍, വാമന്‍ എന്ന് ഷോര്‍ട്ട് ! രാജാവേ, താങ്കള്‍ ഉദാരമനസ്കന്‍ ആണെന്ന് കേട്ടീട്ടുണ്ട്...അത്‌ കൊണ്ടു എനിക്ക് മൂന്നടി മണ്ണ് വേണം."

മൂന്നടിയോ! ഞാന്‍ കരുതി ഏക്കര്‍ ആണെന്ന് ? പ്രൊജെക്ടിനു ആവശ്യമുള്ളത് എടുത്തോളൂ...
ഒന്നു..രണ്ടു....*@!?
ഇതാ മൂന്നു....! (ശുഭം)