
ആവശ്യം ഉള്ളതും ഇല്ലാത്തതുമൊക്കെ വിവാദമാക്കി പത്രങ്ങളും ഇ മീടിയവുമൊക്കെ കുത്തിനിറക്കുക എന്നത് കേരള ബുദ്ധിജീവി സമൂഹത്തിന്റെ മാത്രം പ്രത്യേകതയാണ്. അത് കൊണ്ടാണല്ലോ കമല സുരയ്യ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് താനറിഞ്ഞ പാത സീകരിച്ചപ്പോള്‍ മലയാളിയുടെ "സഹിഷ്ണുതക്ക്" അത് താങ്ങാന്‍ കഴിയാഞ്ഞത്. കേരളത്തിനോട് വിട പറഞ്ഞു അന്യ സംസ്ഥാനത്തേക്ക് ചേക്കേറുന്നത് വരെ ആ വിവാദങ്ങളും, കുത്ത് വാക്കുകളും എത്തി. പിന്നെ മലയാളവും ബുദ്ധിജീവികളും സമാധാനമായി കിടന്നുറങ്ങി.
"കമല സുരയ്യ നിര്യാതയായി."
വാര്‍ത്ത മീഡിയകള്‍ ലോകത്തിനു നല്കി. മലയാളികളും, ബുദ്ധിജീവികളും ഉണര്‍ന്നു.
പറിച്ചു നടപെട്ട നീര്‍മാതളം വീണ്ടും വാര്‍ത്തകളില്‍, സാഹിത്യലോകത്ത് തളിര്‍ത്തു. സാഹിത്യലോകത്തിനു, ബുദ്ധിജീവികള്‍ക്ക് ഒരു ആത്മ പരിശോദന ! അവരോടു നീതി പുലര്‍ത്തിയോ ? ആ ചോദ്യം കേരളമാകെ നിറഞ്ഞു. ശോകമായി ഒഴുകി.
ഈ അവഗണനയ്ക്ക് കാരണം എന്താണ് !
അവര്‍ വളരെ കാലം മനസ്സില്‍ കൊണ്ട് നടന്ന ഇസ്ലാം അവരുടെ വസ്ത്ര ധാരണ ത്തിലൂടെ കേരളം അറിഞ്ഞു, ലോകം അറിഞ്ഞു. താനറിഞ്ഞ സത്യത്തെ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് സ്വയം സീകരിച്ചത് മറ്റുള്ളവര്‍ക്ക് ഇഷ്ട്ടമായില്ല. ഇതാണ് വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് മലയാളിയുടെ നിര്‍വചനം. സാഹിത്യ ലോകമായാലും, ബുദ്ധിജീവി സമൂഹമായാലും അത്രത്തോളം "മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ" അംഗീകരിച്ചു കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അത് കൊണ്ടാണല്ലോ മാധവി കുട്ടിയില്‍ നിന്നും കമല സുരയ്യയിലേക്ക് മാറിയപ്പോള്‍ നെറ്റി ച്ചുളിച്ചതും, അതിനെതിരെ ചോദ്യ ശരങ്ങള്‍ ബുദ്ധിജീവി ആവനാഴിയില്‍ നിന്നും അവര്‍ക്ക് നേരെ എയ്തു കൊണ്ടിരുന്നതും. ചോദ്യം ചോദിക്കുന്നവരെ കുറിച്ച്, അവരുടെ ചിന്തയുടെ സ്വാതന്ത്ര്യത്തെ കുറിച്ചൊന്നും തിരിച്ചു ചോദിക്കാതെ അവര്‍ നിഷ്കളങ്കമായി ചിരിച്ചു.
യൂറോപ്പിലും, പാശ്ചാത്യ രാജ്യങ്ങളിലും ഇസ്ലാം ആശ്ലേഷിക്കുന്ന ബുദ്ധിജീവികളോട് ഇത്തരത്തിലുള്ള വിവേച്ചനമോന്നും ഉണ്ടാകാറില്ല. കാരണം അവര്‍ തനിക്കെന്ന പോലെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിച്ചു കൊടുക്കുന്ന സമൂഹമാണ്. ഫ്രഞ്ച് ഫിലോസഫര്‍ ആയ രജ ഗരോടിയും, ജര്‍മ്മന്‍ ദിപ്ലോമാറ്റ് ആയ വില്‍ഫ്രെഡ് ഹോഫ്മാന്‍, ബ്രിടീഷ് പത്ര പ്രവര്‍ത്തക ഇവാന് രിട്ളിയും, അമേരിക്കന്‍ പ്രോഫെസ്സര്‍ ആയ ജെഫ്രി ലാങ്ങുമൊക്കെ ഇസ്ലാം സീകരിച്ചപ്പോള്‍ അവിടെയൊന്നും വിവാധങ്ങലോ അവഗനയോ അവര്‍ക്കുണ്ടായില്ല. അവര്‍ തങ്ങളുടെ വാസ സ്ഥലം വിട്ടു മറ്റുള്ള സ്ഥലത്തേക്ക് ചെക്കെരേണ്ട അവസ്ഥയൊന്നും അവരുടെ സമൂഹം സൃഷ്ടിക്കാറില്ല. പക്ഷെ ..!
പക്ഷെ, ഇവിടെ സ്ഥിതി അതല്ല.
പര്ധ കീറാന്‍ വേണ്ടി നടക്കുന്ന സ്വാതന്ത്ര്യ ബുദ്ധിജീവികള്‍..യുക്തിവാദികള്‍..
പര്ധ സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന് മുറവിളി കൂട്ടുന്ന മീഡിയ-ബുദ്ധിജീവികള്‍ക്ക്
അതിനിടയില്‍ ബുദ്ധിജീവി സമൂഹത്തില്‍ നിന്നും പര്ധ ധരിച്ചു ഒരു സ്ത്രീ വരുന്നത് എങ്ങിനെ സഹിക്കും...അവര്‍ അതിനു നിര്‍വചനങ്ങളും, വ്യാക്ക്യാനങ്ങളും നല്കി, വിവാദങ്ങളെ കൊഴുപ്പിച്ചു.
ഇപ്പോള്‍
കമല സുരയ്യ വിവാധങ്ങളില്ലാത്ത ലോകത്തേക്ക് എന്നന്നേക്കുമായി...
അവരുടെ ആഗ്രഹ പ്രകാരം ഇസ്ലാമിക രീതിയില്‍ പാളയം ജുമാ മസ്ജിദിന്റെ മണ്ണില്‍ പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കുന്നു. ഇസ്ലാം തന്റെ ജീവിതത്തിലേക്ക് വന്നതിന്റെ കാരണങ്ങളില്‍ അവസാനത്തെ യാത്രയും അവര്‍ കണ്ടിരുന്നു. വീണ്ടും കമല സുരയ്യ മൌനമായി ഇസ്ലാമിന്റെ സന്ദേശം മനോഹരമായി സമൂഹത്തിനു നല്‍കുകയാണ്.
നാനാ ജാതി മതസ്ഥര്‍, ജാതി മത , വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഇസ്ലാമിലെ പ്രാര്‍ത്ഥനക്ക് സാക്ഷ്യം വഹിക്കുന്നു. ഒരേ വരിയില്‍ എല്ലാവരും സമന്മാരായി, ഒരേ മനസ്സുമായി, നില്ക്കുന്ന കാഴ്ച കേരളത്തിന് സമ്മാനിച്ച് കൊണ്ട് അവര്‍ വിട വാങ്ങി.