01 ജൂൺ 2009

കമല സുരയ്യ


നൂറ്റാണ്ടുകള്‍ക്കു മുമ്പ് തീഷ്ണമായ ജീവിതാനുഭവത്തിലൂടെ ബസ്രയുടെ തെരുവില്‍ ഒരു സ്ത്രീ
രാത്രിയുടെ ഇരുട്ടില്‍ സൃഷ്ടാവിനോട് ഹൃദയം തുറക്കുന്നു. "റാബിയ അല്‍ അദവിയ്യ."
അവര്‍ പറയുന്നു
" സ്വര്ഗ്ഗ ത്തിനു വേണ്ടിയാണ് നിന്നെ ഞാന്‍ ആരാധിക്കുന്നതെങ്കില്‍
എനിക്ക് നീ സ്വര്ഗ്ഗം നിഷേധിക്കുക !
നരകത്തോടുള്ള ഭയം കൊണ്ടാണ് നിന്നെ ഞാന്‍ ആരാധിക്കുന്നതെങ്കില്‍
നീയെന്നെ നരകത്തിലിട്ടു കരിക്കുക !
അതല്ല, നിന്നോടുള്ള സ്നേഹം മൂലമാണ് നിന്നെ ഞാന്‍ ആരാധിക്കുന്നതെങ്കില്‍ എനിക്ക് പ്രത്യക്ഷനാകുക.!
എനിക്ക് നീ മാത്രം മതി. "

തന്നെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച സൃഷ്ടാവിനെ കുറിച്ചുള്ള ചിന്തയില്‍ നിന്നും സൃഷ്ടാവിനോടുണ്ടായ തീവ്രമായ അനുരാഗ മാണു "റാബിയ " യുടെ ഹൃദയത്തില്‍ നിന്നും വന്നത്.

മാധവി കുട്ടിയുടെ ദാര്‍ശനിക തലത്തിലേക്ക് സൃഷ്ടാവ് സ്നേഹമായി ഒഴുകിയിരുന്നിരിക്കണം.
തന്റെ കാവ്യ ലോകത്ത് നിന്നും ഇറങ്ങി കുര്‍ ആനിലേക്ക് തിരിഞ്ഞതിനു എന്താണ് പ്രചോദനം. വശ്യമായ കുര്‍ ആനിന്റെ ലോകത്ത് തന്റെ കവിത എത്ര നിസ്സാരമെന്നു അവര്‍ തിരിച്ചരിന്ജീട്ടുണ്ടാകുമോ ? "എനിക്ക് കുര്‍ ആന്‍ വായിച്ചു തീര്‍ക്കാന്‍ സമയം" നല്‍കിയതിനു നന്ദി! സൃഷ്ടാവിനോട് നന്ദി പറയുന്ന സുരയ്യ !

ബുദ്ധി ജീവികളും, സാമൂഹിക രാഷ്ട്രീയ അന്തരീക്ഷവും കൊണ്ട് സംപന്നമെന്നു പറയുന്ന കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നും ഒരു
മാധവികുട്ടിയുടെ ശബ്ദം,
""യാ അല്ലാഹ് !""
മീഡിയയും, ബുദ്ധി ജീവി, സാഹിത്യകാരന്മാരും, കവികളും, എല്ലാവരും ശ്രദ്ധിച്ചു,
മാധവി കുട്ടി പര്ധ അണിഞ്ഞു സുരയ്യയായി പുഞ്ചിരിക്കുന്നു.
കുര്‍ആന്‍ വായിച്ചു തീര്‍ക്കാന്‍ തന്ന തന്റെ സൃഷ്ടാവിനെ സ്തുതിച്ചു കൊണ്ട് !
"അല്ലാഹുവിന്റെ സ്നേഹം പൂനിലാവ്‌ പോലെയെന്ന് " സൃഷ്ടാവിന്റെ സ്നേഹത്തെ അനുഭവിച്ച മാധവികുട്ടി പറയുന്നത് സാംസ്കാരിക കേരളം അന്ഗീകരിച്ചോ ?
പലരും പലതും പറഞ്ഞു, മീഡിയയും.
താന്‍ സ്വയം തിരഞ്ഞെടുത്ത പാത സീകരിക്കുന്നതിനു ചിന്തകളുടെയും, അഭിപ്രായങ്ങളുടെയും സ്വതന്ത്ര ലോകത്ത് വിഹരിക്കുന്ന സാംസ്കാരിക സമൂഹം എത്രത്തോളം തനിക്കു പിന്തുണ തന്നീട്ടുന്ടെന്നു സുരയ്യ തിരിച്ചരിഞ്ഞുവോ. വര്‍ത്തമാന കേരളീയ സമൂഹത്തില്‍ ഒരു പ്രശസ്തയായ സ്ത്രീ തന്റെ പാരമ്പര്യ പശ്ചാത്തലം വിട്ടു ഇസ്ലാം ആശ്ലേഷിച്ചത്‌ വേറിട്ട ഒരു ശബ്ദമാവെണ്ടിയിരുന്നു. പക്ഷെ ആരോഗ്യകരമാകേണ്ട ചര്‍ച്ചകളുടെ വാതിലുകള്‍ അടച്ചു വിവാധങ്ങളിലേക്ക് നയിക്കാനായിരുന്നു ആ വാര്‍ത്ത‍ ഏറ്റെടുതവര്‍ക്ക് താല്പര്യം. എന്തും വിവാദമാക്കി വ്യക്തികളെയും, ആദര്‍ശങ്ങളേയും വെള്ളം കുടിപ്പിക്കുക എങ്ങിനെയെന്ന് നമ്മളെ ആരും പഠിപ്പിക്കേണ്ടതില്ല.അത് ഇസ്ലാമിന്റെ മാത്രം ദുര്യോഗ മാണോ ! മാധവി കുട്ടിയുടെ ഇസ്ലാം ആശ്ലേഷത്തിലും അത് സംഭവിച്ചുവോ ? ഒരു പക്ഷെ സമൂഹത്തില്‍ ആകെ പടര്‍ന്നിരിക്കുന്ന ഒരു സ്വാതന്ത്ര്യത്തിനുള്ളിലെ സങ്കുചിതത്വം മാധവികുട്ടി മനസ്സിലാക്കിയത് തന്റെ പര്ധാ ധാരണതിലൂടെ ആയിരിക്കും.

പിന്നീട് തന്റെ കാവ്യ ഭാവനകള്‍ പാരമ്പര്യ മത വിശ്വാസികളില്‍ വരെ ചര്ച്ചയാകുന്നത് അവര്‍ കണ്ടു.
പക്ഷെ കേരളത്തിന്റെ സാംസ്കാരിക മണ്ഡലം അറിയുന്ന അവര്‍ കാപട്യമില്ലാതെ നിഷ്കളങ്കമായി അതെല്ലാം കേട്ട് പുഞ്ചിരിച്ചു. പിന്നീട് സമൂഹം, മീഡിയ നിശബ്ദമായി. സാംസ്കാരിക ബുദ്ധിജീവികള്‍ അവരുടെ ലോകവും ചര്‍ച്ചകളുമായി ചുരുങ്ങിയപ്പോള്‍ മാധവികുട്ടി "കമല സുരയ്യയായി" ഒറ്റപെട്ടുവോ !
കേരളത്തെ വിട്ടു പോകുന്നത് വരെ ആ ഒറ്റപെടല്‍ അസ്സഹനീയമാക്കിയോ !
ഇപ്പോള്‍ "സുരയ്യ " പര്ധക്ക് പിന്നില്‍ അസ്തമിച്ചിരിക്കുന്നു, എന്നന്നേക്കുമായി.
കാപട്യമില്ലാത്ത ഒരു പുഞ്ചിരി കേരളത്തിന്‌ സമ്മാനിച്ച്‌ കൊണ്ട് !

4 അഭിപ്രായങ്ങൾ:

rumana | റുമാന പറഞ്ഞു...

സ്നേഹതീരം തേടി ഇറങ്ങി ‘യാ അല്ലാഹ്’എന്ന സ്നേഹതീരത്തണിഞ്ഞ മലയാളത്തിന്റെ കഥാകാരിക്ക് എന്റെ ആദരാജ്ഞലികള്‍.

رفيق പറഞ്ഞു...

allah may bless all

exactly we have to populorise her conversion all over the world.but it was not done.we know that no one in the world abour yusuful islam and else.surayya was also famous in the world of literature.so she as musim is not so. please try all of us to work for islam and pray for her and all muslims

ജിപ്പൂസ് പറഞ്ഞു...

പ്രിയ നാജ്,
നന്നായിരിക്കുന്നു.ഇപ്പോഴാണു ഇവിടെ എത്തപ്പെട്ടത്.അക്ഷരപ്പിശാച് ചെറിയ രീതിയില്‍ അതിക്രമിച്ച് കയറീട്ടുണ്ട് ട്ടോ.സത്യത്തില്‍ വിഷയം എത്ര ഗൗരവമുള്ളതാണെങ്കില്‍ പോലും അക്ഷരത്തെറ്റുകള്‍ വായനയുടെ സുഖം നഷ്ടപ്പെടുത്തും.ശ്രദ്ധിക്കുമല്ലോ...!
ആശംസകളോടെ ജിപ്പൂസ്.

..naj പറഞ്ഞു...

Jippoos
അക്ഷര പിശക് ഓണ്‍ ലൈന്‍ സോഫ്റ്റ്‌വെയര്‍ മന്ഗ്ലീഷിന്റെ സംഭാവനയാണ്‌. സദയം ക്ഷമിക്കുക. എങ്കിലും മാക്സിമം അവോയ്ഡ്‌ ചെയ്യാന്‍ ശ്രമിക്കാം.
ലക്‌ഷ്യം വിഷയം പങ്കുവെക്കുക എന്നതാണ്.
താങ്കളുടെ കമന്റ്സിന് നന്ദി.