ഇലക്ഷന് കഴിഞു, ഫലവും വന്നു.
ജയിച്ചവര്‍ പതിവ് പോലെ പടക്കം പൊട്ടിച്ചു, ആര്‍ത്തു വിളിച്ചു ആഹ്ലാദിച്ചു.
ഇനി ജനങ്ങള്‍ക്ക് വേണ്ടി അവരുടെ പ്രദേശങ്ങള്‍ ഭരിക്കും. കള്ളമില്ലാത്ത, ചതിയില്ലാത്ത, അഴിമതിയില്ലാത്ത ഭരണം.
കഴിഞ്ഞ കാലം മറക്കുക. ഇനി പുതിയ കാലത്തിലേക്ക് പ്രവേശിക്കാം.
വികസനം, ജനക്ഷേമം, തൊഴിലുറപ്പ്, കൃഷി, വ്യവസായം തുടങ്ങി ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നേതൃത്വം സത്യപ്രതിഞ്ഞ ചെയ്തു തുടക്കം കുറിക്കും.
ഫണ്ടുകള്‍ ജനങ്ങളുടെ, നാടിന്റെ വികസനത്തിന് വേണ്ടി ചിലവഴിക്കുന്ന അഴിമതി രഹിതമായ ഭരണം. ജനങ്ങളുടെ നികുതി പണം അങ്ങിനെ തിരിച്ചു ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നുവെന്നു സ്വയം ഉറപ്പു വരുത്തി തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് വേണ്ടി അവര്‍ സമര്‍പ്പിക്കും. അവിടെ കോണ്‍ഗ്രസ് ഇല്ല, കമ്മ്യൂണിസ്റ്റ് ഇല്ല, ജനകീയ വികസന മുന്നണി ഇല്ല, ബി ജെ പ്പി ഇല്ല, ഉള്ളത് ജനങ്ങള്‍, ജന പ്രധിനിധികള്‍.
തങ്ങള്‍ക്കു കിട്ടിയ ജന പിന്തുണ സത്യസന്ധമായി ജനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുമെങ്കില്‍ ജനാധി പഥ്യം വിജയിക്കുന്നു എന്ന് അവകാശപെടം. അത് നിര്‍ണ്ണയിക്കുന്നത് ജന പ്രധിനികലാണ്.
ഇല്ലെങ്കില്‍ ജനാധിപത്യം ജനങ്ങളോട് അനീതി ചെയ്യുന്നു എന്ന് പറയേണ്ടി വരും !
ഈ ജയിച്ചവര്‍ ജനപക്ഷത്തിന്റെ സ്ഥാനാര്തികലാനെന്നു നമുക്ക് ഉറച്ചു വിശ്വസിക്കാം. മൂല്ല്യത്തിന് വേണ്ടി, വികസനത്തിന് വേണ്ടിയാണ് ജനപക്ഷം നിന്നത്, ജനങ്ങള്‍ രാഷ്ട്രീയതിനുപരി ഈ സ്ഥാനാര്തികളില് അവ കണ്ടെത്തി കാണും എന്ന് വരും കാലം തെളിയിക്കട്ടെ.
"ജനപക്ഷം" എന്നും ജനങ്ങളില്‍ വെളിച്ചമായി നില്ക്കട്ടെ !
27 ഒക്ടോബർ 2010
23 ഓഗസ്റ്റ് 2010
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ !
ബ്രിടീഷുകാരെ ഈ നാട്ടീന്നോടിച്ചു നമ്മള് സ്വതന്ത്രരായി. നമ്മള് ജനാധിപത്യത്തിലേക്ക് പ്രവേശിച്ചു. നമ്മളെ ഭരിക്കാന്‍ പാര്‍ട്ടികള്‍ പല രൂപങ്ങളില്‍ രംഗത്ത് വന്നു. സ്വാതന്ത്ര്യത്തിനു പുതിയ മാനങ്ങളുണ്ടായി. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമില്ലാത്തവരെ പലതും പറയാം. ചീത്ത വിളിക്കാം. പലതും ആരോപിക്കാം. അങ്ങിനെ ജനാധിപത്യം വളര്‍ന്നു. പാര്‍ടികള്‍ വളര്‍ന്നു. അണികള്‍ വളര്‍ന്നു, നേതാക്കള്‍ വളര്‍ന്നു. പട്ടിണിക്കും പരിവട്ടതിനും ദാരിദ്ര്യമില്ലാത്ത വിധം ജനാധിപത്യത്തിന്റെ സുവര്‍ണ കാലഘട്ടത്തിലേക്ക് എല്ലാവരും പ്രവേശിച്ചു. അങ്ങിനെ നീതിയെത്, അനീതിയെത് എന്ന് തിരിച്ചരിയാകാനാകാത്ത വിധം ഒരു ചരിത്ര കാലഘട്ടമെന്ന് ഭാവിയില്‍ വിളിക്കുന്ന ഇന്നത്തെ കാലഘട്ടം. അവിടെ ഏകദേശം നൂറു കോടിയില്‍ അധികം വരുന്ന പ്രജകളെ ഭരിക്കുന്ന ഭരണ സിരാകേന്ദ്രത്തില്‍ എല്ലാവരും തുല്ല്യാരായി മാറുന്നു, പ്രജകള്‍ ഒഴികെ !
അവര്‍, പ്രജകള്‍ വാലില്‍ പെട്രോലോഴിച്ചു തീകൊടുത്ത പോലെ വില വര്‍ധനയില്‍ വേവലാതി പൂണ്ടു അങ്ങോട്ടും, ഇങ്ങോട്ടും ഓടുകയാണ്.
ഈ സുവര്‍ണ നിമിഷത്തിലാണ് ആദ്യമായി ഒരു ബില്ല് ഒറ്റകെട്ടായി (നോട്ടു കെട്ടായി) ജനങ്ങളുടെ മുമ്പില്‍ പാസ്സാക്കി എടുക്കുന്നത്. വിലകയറ്റവും, ചിലവും വര്‍ദ്ധിച്ചതിന്റെ ഇരകളായ ജന പ്രധിനിധികളുടെ കഷ്ടപാട് നിറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ട് !
പ്രജകള്‍ക്കു വേണ്ടി സമയാ സമയങ്ങളില്‍ വില വര്ധന്നയും, ഭക്ഷ്യ പ്രതിസന്ധിയും, ഊര്‍ജ്ജ പ്രതി സന്ധിയുമോക്കെയായി സമയം ചിലവഴിക്കുന്ന തിരക്കിനിടയില്‍ തങ്ങളുടെ ജീവിതവും രണ്ടറ്റം മുട്ടിക്കെണ്ടാതിനെ കുറിച്ചുള്ള സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരമാണ് നമ്മള് ഒന്ന്, നമ്മുടെ ലക്ഷ്യം ഒന്ന് എന്നാ രീതിയില്‍ എതിര് വായ് പോലുമില്ലാതെ കോരിത്തരിച്ചു കൊണ്ട് ബില്‍ പാസ്സായത്.
അങ്ങിനെ അറുപതിനായിരം രൂപ ശമ്പളം വാങ്ങാം.. എണ്ണിയാല്‍ തീരാത്ത, പ്രജകള്‍ക്കു സ്വപ്നം കാണാന്‍ കഴിയാത്ത ആനുകൂല്യങ്ങള്‍ വേറെ !
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ, ഞാനിപ്പം പാര്‍ലിമെന്റില്‍ വലിഞ്ഞു കേറും ! എന്ന് പ്രജകള്‍ പറയുന്ന കോലത്തിലെക്കാന് ജനാധിപത്യത്തിന്റെ പോക്ക്. അടുത്ത ഇലക്ഷന് മത്സരിക്കാതിരിക്കാന്‍ ഇനി കാരണമെന്തു വേണ്ടൂ ! ഇതൊക്കെ അറിഞ്ഞു നൂറു കോടിയും മത്സരിക്കാനിരങ്ങിയാല്‍ ആര് വോട്ടു ചെയ്യും !
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജന പ്രധിനിധികളുടെ ഭരണമാണ് ജനാധിപത്യം ! അങ്ങിനെയാണ് തങ്ങളുടെ നേതാവിനെ നേരിട്ട് കണ്ടു സംസാരിചില്ലെങ്കിലും വോട്ടു കൊടുത്തു തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അയക്കുന്നത്. അങ്ങിനെ പരിഹരിച്ചു പരിഹരിച്ചു താങ്ങാന്‍ കഴിയാത്ത വിലയും , പട്ടിണിയും വര്‍ധിച്ചു കൊണ്ടിരിക്കെയാണ് ജനങ്ങള്‍ ആ വാര്‍ത്ത കേട്ട് ഞെട്ടിയത്.
ദാരിദ്ര്യമനുഭവിക്കുന്ന ലക്ഷകണക്കിന് ജനങ്ങള്‍ക്ക് പത്തു വര്‍ഷത്തേക്ക് ഭക്ഷിക്കാനുള്ള ധാന്യം നശിച്ചു പോയത്രേ.. ഇത് അറിഞ്ഞ കോടതി ജനങ്ങള്‍ക്ക് വേണ്ടി ചോദിച്ചു,

ജനങ്ങള്‍ക്ക് കൊടുത്തു കൂടായിരുന്നോ..
ജനങ്ങള്‍ തിരഞ്ഞെടുത്ത ശമ്പള വര്‍ധനവിന്റെ ബലിയാടായ ബന്ടപെട്ട പ്രതിനിധിയുടെ മറുപടി, അതൊന്നും കൊടുക്കാന്‍ കഴിയില്ലത്രേ ! അതിനുള്ള സംവിധാനമൊന്നും ഞങ്ങളുടെ സംവിധാനത്തില്‍ ഇല്ലെന്നു !
അഴിയെണുന്നവരും, അഴിയെണ്ണാന്‍ സാദ്യതയുന്ടെന്നു സ്വപ്നം കാണുന്നവരും, ഭാഗ്യം കൊണ്ട് അഴിയരികതെത്താന്‍ കഴിയാത്തവരും അങ്ങിനെ "പല നിരപരാധികളായ" ജന പ്രതിനിധികളും ഈ ശമ്പള വര്‍ധനവിന്റെ ഇരകളായി മാറിയെന്നതാണ് മാധ്യമങ്ങള്‍ നല്കുന്ന ഞെട്ടിക്കുന്ന വിവരം...
വിവരാവകാശത്തെ കുറിച്ചുള്ള വിവരമൊന്നും പ്രജകല്കില്ലാത്തത് കൊണ്ടും, അതൊക്കെ അറിഞ്ജീട്ടു കാര്യമില്ലെന്നരിഞ്ഞുകൊണ്ടും ആ വഴിക്ക് പോയി സമയം കളയാന്‍ സമയം ബാക്കിയില്ലാത്തത് കൊണ്ടും ഇതൊക്കെ ആഗോള പ്രതിഭാസമായി നല്ല രീതിയില്‍ മുന്നോട്ടു പോവും, അല്ലെങ്കിലും ആര്‍ക്കു വേണം വിവരാവകാശ നിയമം അല്ലെ.. ഇതൊക്കെ അറിഞ്ഞു ടെന്‍ഷന്‍ അടിക്കാന്‍ പ്രജകള്‍ക്കു സമയം ഇല്ല...അല്ലെങ്കില്‍ തന്നെ ജീവിക്കാന്‍ പെടുന്ന ഒരു പാട്. അതൊക്കെ ഈ ജന പ്രതിനിധികള്‍ക്കും അറിയാവുന്നത് കൊണ്ടാണല്ലോ അവരുടെ പ്രശ്നങ്ങള്‍ എങ്കിലും പരിഹരിക്കാന്‍ ഒറ്റ കെട്ടാവുന്നത്..
അവര്‍ക്ക് വേണ്ടി നമുക്ക് പാടാം,
"ജനനേതാക്കള്‍ നാട് ഭരിക്കും കാലം
ജനപ്രധിനിധികള്‍ എല്ലാരും ഒന്നുപോലെ ...
കലഹവുമില്ല ഇല്ല, എതിര്‍പ്പുമില്ല
ശമ്പള കാര്യതിലെന്നു മാത്രം" !

15 ജൂൺ 2010
ഭോപ്പാല്‍ നീതി ദുരന്തം

കാര്‍ബൈഡ് ഫാക്ടറിയില്‍ ഉണ്ടായ വാതകചോര്ച്ചയില് അവശേഷിച്ച ഇരകള്‍ രണ്ടാമതൊരു ദുരന്തം കൂടി ഏറ്റു വാങ്ങിയിരിക്കുന്നു. വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം ദുരന്തത്തിന് ഉത്തരവാദികലായവര്‍ക്ക് നീതി പീഠം ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ അവശേഷിച്ച കാര്ബൈട് ശ്വസിച്ചു ജീവിക്കുന്ന ഇരകള്‍ തങ്ങളെ ഇങ്ങിനെയാക്കിയ വാതകം ശ്വസിക്കാത്തവരുടെ നീതിയെ ഓര്‍ത്തു നിയന്ത്രണം വിട്ടു ചിരിച്ചു ചിരിച്ചു കരഞ്ഞു കാണും!, വാറന്‍ അന്റെഴ്സനും, 'ചരട് വലികള്‍ നടത്തിയ ജനാധി 'പഥ്യം' കനിഞ്ഞു നല്കിയ രാഷ്ട്രീയ നേതാക്കളോടൊപ്പം !
നീതി വൈകുക എന്നാല്‍ നീതി നിഷേധിക്കപെടുക എന്നതാണ്. എന്നാല്‍ നീതി വൈകുകയും വൈകിയെത്തിയ നീതിയുടെ തുലാസ്സില്‍ ഇരകളെ കാണാതെ പോകുന്ന അവസ്ഥയുമാണ് വിധിയില്‍ പ്രകടമായത്. പ്രതികള്‍ക്ക് ഒരു ലക്ഷവും, രണ്ടു ലക്ഷവും പിഴ വിധിച്ച വാര്‍ത്ത വായിച്ചു റോഡു വക്കില്‍ പെട്ടികട നടത്തുന്നയാള്‍ തനിക്കു ഹെല്‍ത്തില്‍ നിന്നും കിട്ടിയ പിഴ ആലോചി'ച്ചിരിചിട്ടുണ്ടായിരിക്കും '. അത് വായിച്ചു ഹോട്ടല്‍ നടത്തുന്നയാളും ആലോചി'ച്ചിരിചിട്ടുണ്ടായിരിക്കും ' '. മോഷണ കുറ്റത്തിനും, കൊലപാതകത്തിനും, മറ്റു ക്രിമിനല്‍ കുറ്റത്തിനും ശിക്ഷ ഏറ്റുവാങ്ങിയവരും വാര്‍ത്ത വായിച്ചു ആലോചി'ച്ചിരിചിട്ടുണ്ടായിരിക്കും '. കോടികളുടെ കോഴകള്‍ സിക്സരുകളായി അടിച്ചുയര്തുന്ന ജനാധിപത്യ രാഷ്ട്രീയ ക്രികറ്റ് ക്രീസിലാണ് ആയിരങ്ങള്‍ക്ക് ജീവന് നഷ്ടപെട്ട കേസില്‍ പിഴകളുടെ മൂല്യം പൊട്ടി ചിരികളുയര്തുന്നത്. ഈ വിധി ഉയര്‍ത്തുന്ന ഭീകരമായ ഒരവസ്ഥ മനുഷ്യന് മേല്‍ വട്ടം കറങ്ങുന്നു. ഒരു കേസ് തീര്‍പ്പ് കല്പ്പിക്കാനെടുത്ത സമയം ഒരു മനുഷ്യായുസ്സിലെ മൂന്നില്‍ ഒരു ഭാഗം സമയം. പ്രതികളായവരുടെ ജീവിത സായാഹ്നത്തില്‍ എത്തി നില്ക്കുന്ന സമയത്ത് ശിക്ഷയുടെ സമയം എത്ര നാള് എന്ന ചോദ്യം. ആയിരങ്ങള്‍ക്ക് ജീവന് നഷ്ടപെടാന്‍ കാരണക്കാരായവര്‍ക്ക് നല്കിയ പിഴ ശിക്ഷ പോലും ഇങ്ങിനെയൊക്കെയാണെങ്കില്‍ മനുഷ്യര്‍ക്ക് ഇതുപോലെ ശ്വസിക്കാന്‍ കോര്‍പരേട്ടുകള്‍ പല വിധ വാതകങ്ങളും ഇനിയും ഫ്രീയായി ശ്വസിക്കാന്‍ നല്‍കും . വലിയ മീനുകള്‍ക്ക് കടിച്ചു പൊട്ടിച്ചു രക്ഷപെടാനുള്ള വലകള്‍ നിര്‍മിച്ചു കൊടുക്കുന്ന പ്രജാ സ്നേഹികള്‍ നമുക്കിടയില്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും.
ബാല്യത്തില്‍ വായിച്ച ഒരു കഥ ഓര്മ വരുന്നു.
ഒരു നാട്ടില്‍ ഒരു രാക്ഷസന് ഉണ്ടായിരുന്നു. ആ നാട്ടിലെ മനുഷ്യരായിരുന്നു രാക്ഷസന്റെ ഭക്ഷണം. ഓരോ ദിവസവും ഒരാള്‍ വീതം ! തങ്ങളുടെ ഊഴമെത്തുന്ന ദിവസം മുന്നില്‍ കണ്ടു ഭയന്നായിരുന്നു ആളുകള്‍ അവിടെ ജീവിച്ചിരുന്നത്. രാക്ഷസന്റെ കണ്ണ് വെട്ടിച്ചു എവിടേക്കും രക്ഷപെടുവാനും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇങ്ങിനെയൊക്കെ യാണെങ്കിലും രാക്ഷസന്റെ ഒരു ഇളവു അവര്‍ക്ക് ആശ്വാസമായിരുന്നു. തന്റെ ഇരയാകുന്ന ആള് തന്റെ കയ്യിലുള്ള പെട്ടിക്കു പാകമായാല്‍ മാത്രമേ രാക്ഷസന് കൊന്നു ഭക്ഷിക്കൂ. രാക്ഷസന്റെ പെട്ടിയില്‍ കിടന്നാല്‍ തലയും, കാലും രണ്ടറ്റവും മുട്ടി പാകമായില്ലെങ്കില്‍ വെറുതെ വിടും എന്നതായിരുന്നു ആശ്വാസത്തിന് കാരണം. രാക്ഷസന് പിടിച്ചു കൊണ്ട് പോകുന്ന ഒരാളും ഇത് വരെ മടങ്ങി വരുന്നത് ആരും കണ്ടീട്ടുമില്ല. അത് രാക്ഷസനു മാത്രം അറിയാവുന്ന രഹസ്യമാണ്. താന്‍ പിടിക്കുന്ന മനുഷ്യനെ പെട്ടിയില്‍ കിടത്തി തലയും, കാലും രണ്ടറ്റവും മുട്ടുന്നില്ലെങ്കില്‍ തലയിലും, കാലിലും പിടിച്ചു മുട്ടുന്നത് വരെ വലിച്ചു നീട്ടും. ഇനി നീളം കൂടി കവിഞ്ഞു നില്ക്കുകയാണെങ്കില് ചുറ്റിക കൊണ്ട് അടിച്ചു പാകമാക്കും. ഈ പ്രക്രിയ നടക്കുന്നതിനിടയില്‍ ആളുടെ കഥ കഴിന്ജീട്ടുണ്ടാകും. അത് കൊണ്ട് രാക്ഷസന്റെ ഇളവില്‍ രക്ഷപെടാനുള്ള പഴുത് ഇല്ല എന്നത് രാക്ഷസനു മാത്രം അറിയാവുന്ന രഹസ്യം ! ഇപ്പൊ നിങ്ങള്‍ക്കും !
ഈ പറഞ്ഞ കുട്ടി കഥയും, മേല്‍ പറഞ്ഞ കാര്യവും തമ്മില്‍ എന്ത് ബന്ധം എന്ന് എഴുതി കഴിഞ്ഞപ്പോഴാണ് ചിന്തിച്ചത്. നിങ്ങളും ഇപ്പൊ ചിന്തിചീട്ടുണ്ടാകും !
അതോ ഇതിനേക്കാള്‍ വലിയ കഥകള്‍ ദിനേന മീഡിയകളില്‍ കൂടി കേള്‍ക്കുന്ന നമ്മള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകാന്‍ ഈ കഥകള്‍ വായിക്കേണ്ട കാര്യമുണ്ടോ !
തീര്‍ച്ചയായും ഇല്ല.
അതോ ഇതിനേക്കാള്‍ വലിയ കഥകള്‍ ദിനേന മീഡിയകളില്‍ കൂടി കേള്‍ക്കുന്ന നമ്മള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകാന്‍ ഈ കഥകള്‍ വായിക്കേണ്ട കാര്യമുണ്ടോ !
തീര്‍ച്ചയായും ഇല്ല.
02 ഏപ്രിൽ 2010
ചില രാസമാറ്റങ്ങള്‍

Disclaimer:
നിലവിലുള്ളതോ , ഇല്ലാത്തതു മായതോ, ന്യൂ മാന്‍ കോളേജിലെ ഈയടുത്തുണ്ടായ ചോദ്യ പേപ്പര്‍ വിവാദവുമായോ ഇതിനു സാമ്യം തോന്നുക സ്വാഭാവികം മാത്രമാണ്, ചിലരുടെ ബോധമില്ലാത്ത പ്രവര്‍ത്തികള്‍ സമാധാന പൂര്‍ണമായ ഒരു സമൂഹത്തില്‍ അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എങ്ങിനെയെന്ന് ബോധ്യപെടുത്തുക എന്നത് മാത്രമാണ് ഈ അവതരണത്തിന്റെ ലക്ഷ്യം. അങ്ങിനെ ചെയ്യുന്നവരെ നീതിയും നിയമവും കൈകാര്യം ചെയ്യട്ടെ.
......
പശ്ചാത്തലം..
സംസ്കാരം കൊണ്ട് സമ്പന്നമായ ദൈവത്തിന്റെ സ്വന്തം..
സ്വന്തം നാട്..
അവിടെ, ക്ഷേത്രവും, മസ്ജിദും, ചര്‍ച്ചും, പിന്നെ മാര്‍കിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററുകളും ഉള്ള മനോഹരമായ സ്ഥലം..
അവിടെയെവിടെയോ ഒരു പരീക്ഷാ ഹാള്‍...
ഒരു പരീക്ഷാ തുടങ്ങാന്‍ പോകുകയാണ്
പരീക്ഷാ ഹാളിലേക്ക് താന്‍ തയ്യാറാക്കിയ ചോദ്യ കടലാസുമായി ഒരാള്‍ കടന്നു വന്നു.
ഹാളില്‍ നാല് പരീക്ഷാര്ത്തികള് ആര്‍ത്തിയോടെ ചോദ്യ പേപ്പര്‍ കിട്ടാന്‍ കാത്തിരിക്കുന്നു.
മൂന്നു മത വിഭാഗങ്ങളില്‍ നിന്നും ഓരോ ആള് വീതം, നാലാമത്തെയാള്‍ മാര്‍ക്സിന്റെ അനുയായി.
പരീക്ഷാ തുടങ്ങുന്നതിനായി മണിയടിച്ചു..
ചോദ്യ പേപ്പര്‍ വിതരണം നടത്തിയ ശേഷം പരീക്ഷാര്‍ത്തി കളോടായി ഇങ്ങിനെ പറഞ്ഞു.
ഒരു സന്ദര്‍ഭമാണ് ഈ ചോദ്യത്തിന്റെ ഉള്ളടക്കം.
ഇനി നിങ്ങള്‍ ഓരോരുത്തരും അടുത്തിരിക്കുന്ന മറ്റേയാളുടെ മത വിശ്വാസത്തിലുള്ള കഥാ പാത്രങ്ങളുടെ പേര് ഈ ചോദ്യ പേപ്പറില്‍ ഉള്ള കഥാ പത്രങ്ങള്‍ക്കു പകരം ചേര്‍ക്കുക. എന്നീട്ടു ആ വ്യക്തിക്ക് നല്‍കുക. അതില്‍ നിന്ന് ഒരു പ്രതികരണം നല്കുന്ന "ചിഹ്നം" എന്താണോ അതും ചേര്‍ക്കുക.
എല്ലാവരും തയ്യാറായികോളു. സാഹചര്യം കുറച്ചു സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളത് കൊണ്ട് ഈ വാതിലടച്ചു ഞാന്‍ പുറത്തേക്കു പോകുകയാണ്.
അയാള്‍ ആത്മഗതം ചെയ്തു. എന്തായാലും ഉത്തരം എഴുതി പരസ്പരം കൈമാറുമ്പോള്‍ പ്രതികരണം രൂക്ഷമാകുന്നത് കൊണ്ട് നാല് പേരും ഏതാവസ്തയിലായിരിക്കും എന്ന് ഭാവനയില്‍ കണ്ടു ഒരു കള്ള ചിരി ചിരിച്ചു അയാള്‍ പുറത്തേക്കു പോയി.
പരീക്ഷാര്ത്തികള് ചോദ്യം വായിച്ചു നോക്കി,
""കുട്ടി : മാഷേ, മാഷേ
ഗുരു : എന്താടാ നായീന്റെ മോനെ
കുട്ടി: ഒരു അയില അത് മുറിച്ചാല്‍ എത്ര കഷണമാണ്
ഗുരു : മൂന്ന് കഷണമാണെന്നു എത്ര തവണ പറഞ്ഞീട്ടുന്ടെടാ നായെ."""
!!!!!!
നാലുപേരും പരസ്പരം നോക്കി..
(വിദ്യാഭ്യാസം "വിദ്യ ആഭാസമാകുന്നതിന്റെ " സകല ലക്ഷണവും വിവാദമായ ഈ ചോദ്യത്തിന്റെ ശൈലിയും, അത്തരമൊരു ഭാഷാ സംസ്കാരം വിദ്യാഭ്യാസത്തിലൂടെ നല്കുന്ന വിഭാഗവും തെളിയിക്കുന്നുണ്ട്. എന്താണാവോ ഈ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം !).
പേനയെടുത്ത് തൊട്ടടുത്തിരിക്കുന്ന ആളെ നോക്കി. തന്റെ സുഹൃത്ത്, അയല്ക്കാരന്, അതിലെല്ലാം ഉപരി, താന്‍ നിലകൊള്ളുന്ന മനുഷ്യ സമൂഹത്തിലെ ഒരംഗം.
ഓരോരുത്തരും ഉത്തരം എഴുതുന്നത് ഭാവനയില്‍ നോക്കി കണ്ടു..
ജോസഫ്, കര്‍ത്താവ്, രാമന്, ഈശ്വരന്, മുഹമ്മദ്,
പടച്ചോന്, സഖാവ്, മാര്‍ക്സ്...
സമൂഹത്തെ തമ്മിലടിപ്പിക്കാനുള്ള ചോദ്യകര്‍ത്താവിന്റെ ഗൂഡാലോചന തിരിച്ചറിഞ്ഞ അവര്‍ ഉത്തരപേപ്പറില്‍ ഒന്നും എഴുതാതെ ഇരുന്നു.....
14 മാർച്ച് 2010
ഹിസ് നെയിം ഈസ് ഹുസൈന്, ഹി വാസ് ആന്‍ ഇന്ത്യന്‍ !

കലകളെ കൊണ്ട് സമ്പന്നമായ ഇന്ത്യ....
ഇന്ത്യന്‍ സാംസ്കാരിക പൈതൃകം....
നാനാത്വത്തില്‍ ഏകത്വം...
വിശേഷണങ്ങള്‍ പലതുണ്ട്..
അനുഭവത്തിലെ ഇന്ത്യയും അങ്ങിനെ തന്നെയാണ്.
അതുകൊണ്ട് തന്നെ ഒരു ഇന്ത്യക്കാരനും, ഇന്ത്യാക്കാരന് അല്ലാതാവരുത്.
അങ്ങിനെയാവുന്ന സാഹചര്യം സൃഷ്ടിക്കപെടരുത്..
കലകളെ കൊണ്ട്, സംസ്കാരം കൊണ്ട് സമ്പന്നമായ ഇന്ത്യയുടെ മണ്ണാണ് കലാകാരന്മാരെ
ഓരോ കാലഘട്ടത്തിനും സമ്മാനിക്കുന്നത്..
പക്ഷെ...
എം എഫ് ഹുസൈന്.....
പടം വരക്കും..
ഒരു പടത്തിനു ഒരു കോടിയും അതില്‍ കൂടുതലും രൂപയ്ക്കു വാങ്ങിക്കാന്‍ ആളുണ്ട്...
ഞാനും പടം വരക്കും.. വരക്കുന്നത് പടമാണെന്ന് ആര്‍ക്കും തോന്നില്ല. അത് കൊണ്ട് തന്നെ ഒരു പൈസ പോയിട്ട് ദേ, ഇതൊന്നു നോക്കിയേ എന്ന് പറഞ്ഞാല്‍ പോലും ആളുകള്‍ തിരിഞ്ഞു നോക്കാതെ പോകും....
കല അങ്ങിനെയാണ്, അത് ജന്മ സിദ്ധമെന്നോ, ദൈവിക വരദാനമെന്നോ എന്നൊക്കെ പറയാം. അതുകൊണ്ട് തന്നെ ഇതൊന്നും എല്ലാവര്ക്കും കഴിയില്ല,
പാട്ടായാലും, ചിത്രമായാലും..
പാട്ടുകാരന് ഇന്നതേ ആലപിക്കാന്‍ പാടുള്ളൂ.. ചിത്രകാരന് അങ്ങിനെയേ വരക്കാന്‍ പാടുള്ളൂ..എന്ന് പറയുന്നിടത്ത് വരെ എത്തിയിരിക്കുന്നു ഇന്ത്യയുടെ സാസ്കാരിക പൈതൃക സമൂഹം.
ഇന്ത്യയുടെ ചരിത്ര ശേഷിപ്പുകള്‍ പറയുന്നത് ഇതിനേക്കാള്‍ എത്രയോ ഉന്നതമായ വര്‍ത്തമാനം. അവ ഗജുരാഹോയും, എല്ലോറയും പറയും, ക്ഷേത്രങ്ങളുടെ ചുമരുകള്‍ അന്നത്തെ ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തോട് തുറന്നു പറയും. ആ ശില്പ്പങ്ങള് കൊത്തിവെച്ചവരെ ആദരിച്ചതായിട്ടാവണം ഇപ്പോഴും അതൊക്കെ അങ്ങിനെ തന്നെ നിലകൊള്ളുന്നത്.
ഒരു പക്ഷെ ആ ചിത്രങ്ങളൊക്കെ തന്റെ കലയില്‍ സ്വാദീനം ചെലുത്തിയിട്ടാവനം ഇന്ത്യയില്‍ ഒരു ഹുസൈന് രൂപം കൊണ്ടത്. ആധുനിക ജനാധിപത്യ ഇന്ത്യയില്‍ ആ സ്വാതന്ത്ര്യമൊക്കെ മനസ്സില്‍ വെച്ച്, പലരും വരച്ചു, ഹുസ്സൈനും വരച്ചു. പല ചിത്രങ്ങള്‍..വരച്ചതൊക്കെ കോടികള്‍..
കോടികള്‍ ചിത്രങ്ങളായി.. ചിത്രങ്ങള്‍ കോടികളായി...
ഇതിനിടയില്‍, ക്ഷേത്ര ചുമരുകള്‍ക്കന്ന്യമാല്ലാത്ത രൂപങ്ങള്‍ പെയിന്റിങ്ങുകളായി...ആവിഷ്ക്കാരം ചരിത്ര ശേഷിപ്പുകള്‍ മറന്നു, ക്ഷേത്ര ചുമരുകള്‍ നല്കിയ സ്വാതന്ത്ര്യവും മറന്നു.
ഇവിടെ കലക്കും ചിലര്‍ ചിലര്‍ക്കായി അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചു വെചീട്ടുന്ടെന്നു കലാകാരന് മാത്രം അറിഞ്ഞില്ല, അതുവരെയും സമൂഹവും അറിഞ്ഞില്ല..അത് കൊണ്ട് തന്നെ ഒരു ചിത്രകാരന്റെ ഹൃദയത്തിലെ കാന്വാസ്സില് ചുവന്ന നിണം വീണീട്ടുണ്ടാവനം, ഇന്ത്യക്കന്ന്യമാക്കുന്നത് വരെ അത് പടര്‍ന്നു..
രാഷ്ട്രീയം, കല, സംസ്കാരം, സാഹിത്യം...എല്ലാമുണ്ട് നമ്മുടെ മനോഹര ഇന്ത്യയില്‍..
പക്ഷെ ഇന്ത്യയുടെ ഒരു കാന്‍വാസ് ആരെയോ അന്ന്വേഷിക്കുന്നൂ.. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഒരു വൃദ്ധനായ ചിത്രകാരനെ !
ഈ കാലഘട്ടം ഒരിക്കല്‍ ചരിത്രമാകുമ്പോള്‍ ഈ ആവിഷ്കാരത്തിന്റെ ഇരയെ കുറിച്ച് വര്‍ത്തമാനം പറയും...
വണ്‍സ് അപ്പോണ്‍ എ ടൈം.. ദേര്‍ വാസ് ആന്‍ അര്ടിസ്റ്റ് ഇന്‍ ഇന്ത്യ.....

.....
അപരിചിതം
ദൈവമേ, നിന്റെ കാഴ്ചകള്‍ എത്രമനോഹരം !
അത് കൊണ്ടാണല്ലോ നീലാകാശത്തിലെ മേഘങ്ങളെ പോലെ
ചിത്രകാരന്റെ കൈവിരലുകളെ വര്‍ണങ്ങള്‍ നല്കി
ചലിപ്പിക്കുന്നത്.
ഹുസ്സൈന്‍, താങ്കള്‍ വരക്കുക
ചലനമറ്റ നദിയുടെ,
മുഖമില്ലാത്ത ദേവിയുടെ,
ചിറകില്ലാത്ത പക്ഷിയുടെ
കണ്ണുകളില്ലാത്ത മനുഷ്യന്റെ ചിത്രം.
യമുനാ എന്നോ മലീമസമായി,ഗംഗയും !
രക്തം വാര്‍ന്നു സബര്‍മതിയുടെ മണ്ണും.
എന്നീട്ടും ആരും ഒന്നും പറഞ്ഞില്ല.
ദൈവത്തോടുള്ള പ്രേമത്താല്‍
താങ്കള്‍ വരക്കുന്നതിനേക്കാള്‍
ഭംഗിയുള്ള ചിത്രം ഗുജറാത്തിന്റെ
ഉദരത്തില്‍ നിന്നും അവര്‍ ശൂലത്തില്‍ കുത്തിയെടുത്തു
മണ്ണില്‍ വരച്ചിരുന്നു...
വേനലിന്റെ മനസ്സുള്ളവര്‍ക്ക് എന്നും അന്ധതയെങ്കില്‍
അവിടെ താങ്കളുടെ നിറങ്ങള്‍ എങ്ങിനെ മഴയായ് പെയ്യാന്‍ !
.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)