29 ജൂലൈ 2012

രാജാവും മന്ത്രീം !!

കേട്ടോ കേട്ടോ, അവള്‍ പറഞ്ജീട്ടു പോയത് കേട്ടോ..
എന്തോന്ന് ?
രാമഭദ്രന്‍ ഒരാണാനെന്നാണ് അവളുടെ വിശ്വാസമെന്ന്...അതായത് നിന്റെ ചെട്ടന്മാരോന്നും ആണുങ്ങള്‍ അല്ലാന്ന് !
അവളങ്ങിനെ പറഞ്ഞോ..(കടപ്പാട്: ഗോഡ് ഫാദര്‍ "സില്‍മ" !)
ആരവിടെ, 
അടിയന്‍.....
മന്ത്രി നോം എന്താണീ കേള്കുന്നത്.....നമ്മുടെ വര്‍ഗത്തെ  കുറിച്ച് ഇങ്ങിനെ അഭിപ്രായങ്ങള്‍ പറയാന്‍ മാത്രം പ്രജകളെ പ്രേരിപ്പിക്കുന്നത് എന്താണ്. 
അടിയന്‍.....
ഇതില്‍ സത്യമുണ്ടോ?
അടിയന്‍....
ഈ അടിയന്‍ എന്ന് മാത്രമല്ലാതെ മറുപടി ഒന്നും വരുന്നില്ലല്ലോ, മന്ത്രീ...
അടിയന്‍....
ദേ എനിക്കിത് കേട്ടു മടുത്തു...ഉത്തരവാടിത്വതോട് കൂടി മറുപടി പറയൂ മന്ത്രീ ..ഇത് പണ്ടത്തെ കാലമല്ല...രാജാവും, മന്ത്രീം ഒക്കെ പോയി....ഇത് ജനാധിപത്യമാ..ജനാധിപത്യം !ഇന്ന് രാജാവിന് പകരം മുഖ്യമന്ത്രിയും, പിന്നെ ഓരോ ജനക്ഷേമങ്ങള്‍ക്കും മന്ത്രിമാരും....ആളുകള്‍ക്ക് വിവരം വെച്ചു...വിവരം ഉള്ളവര്‍ ആരു, ഇല്ലാത്തവര്‍ ആരു, കൊള്ളാവുന്നവര്‍ ആരു, കൊള്ളാത്തവന്‍ ആരു എന്നൊക്കെ ഇവര്‍ക്ക് തിരിച്ചറിയാവുന്ന പ്രായം ആയിരിക്കുണൂ...അതാണിപ്പോള്‍ പരസ്യമായി വിളിച്ചു പറഞ്ഞിരിക്കനത് ! 
നമ്മുടെ നാട്ടില്‍ ഒന്നിനും കൊള്ളാത്ത മന്ത്രിമാരുണ്ട് എന്ന് ! മന്ത്രീ എന്താണിതിന്റെ അര്‍ഥം ??
അടിയന്‍ തെളിച്ചു പറയാം..അതായത് ഒന്നിനും കൊല്ലാതവരാണ് മന്ത്രിമാരില്‍ ഭൂരിഭാഗമെന്നു ! അത്‌ കൊണ്ടാണ് നാട്ടിലെ കാര്യങ്ങളൊക്കെ ഇങ്ങിനെയായതെന്നു...ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്ത ആളാണ്‌ ഭരണ കസേരയില്‍ ഇരിക്കുന്നതെന്ന് ! ചുരുക്കി പറഞ്ഞാല്‍.....
മതി മതി നിര്‍ത്ത്, നിര്‍ത്ത്.. മന്ത്രീ, എനിക്ക് ചൊറിഞ്ഞു വരുന്നു...വിവരിച്ചു വിവരിച്ചു അതിര് വിടുന്നു....
"അടിയന്‍.....".
കാര്യങ്ങളൊന്നും തൊറന്നു പറയാന്‍ പറ്റാത്ത കാലമാ...ദേ ഇപ്പൊ തന്നെ ഇത് മീടിയക്കാര്‍ വലിയ വായില്‍ തമ്പോറടിചു വിളിച്ചു കൂവിയിരിക്കുന്നു. എവടെ നോക്ക്യാലും പത്രക്കാരും ടീവിക്കാരും..ഇനി ഇത് മതി ചര്‍ച്ചേം, പുകിലും....
അല്ല മന്ത്രി..സത്യത്തില്‍ ഈ പറഞ്ഞ കാര്യത്തില്‍ സത്യം ഇല്ലേ....നമ്മള്‍ ചെയ്യുന്ന കാര്യത്തെ കുറിച്ച് സ്വയം ചിന്തിച്ചാല്‍ നമുക്ക് അറിയാവുന്ന കാര്യം ഇപ്പോള്‍ മറ്റുള്ളവര്‍ വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരസ്കിത ! നമുക്ക് കുറെ വകുപ്പുകള്‍ ഉണ്ട്, കുറെ മന്ത്രിമാരും....നാടും നാട്ടാരും എലീം, പുഴൂം ഒളിമ്പിക്സ് നടത്തുന്ന  രേഷനരീം തിന്നു ഒരു വഴിക്ക് നമ്മള്‍ വേറൊരു വഴിക്കെന്ന പോലെ അഞ്ചു വര്ഷം ചിലവഴിക്കുന്നു...അഞ്ചു വര്ഷം കഴിയുന്നു. വീണ്ടും ആളുകള്‍ ചിഹ്നത്തില്‍ കുത്തുന്നു...നമ്മളോ, നമ്മളെ  പോലുള്ള മറ്റുള്ളവരോ കസേരയില്‍ വന്നു ഭരിക്കാന്‍ ഇരിക്കുന്നു...പിന്നെ ആരോപണങ്ങള്‍... മറുപടി,  പ്രസ്താവന , വിവാദങ്ങള്‍.... അങ്ങിനെ വര്‍ഷങ്ങള്‍ പോകുന്നു....സത്യത്തില്‍ ഇതാണോ ജീവിതം ! അല്ല ഭരണം !!
വിദ്യഭ്യാസം, നന്നാക്കാന്‍ വിദ്യാഭ്യാസമന്ത്രി...
നല്ല ഭക്ഷണ വിതരണത്തിന് ഭക്ഷ്യമന്ത്രി...
വെളിച്ചം നല്‍കാന്‍ വൈദ്യുതി മന്ത്രി...
സംസ്കാരം നന്നാക്കാന്‍ സാംസ്കാരിക മന്ത്രി...
സഞ്ചാരം യോഗ്യമാക്കാന്‍ ഗതാഗത മന്ത്രി...
കൃഷി ഉണ്ടാക്കാന്‍ കൃഷി മന്ത്രി ...
ദേശ വികസനത്തിന്‌ തദ്ദേശ സ്വയം ഭരണ മന്ത്രി...
ആരോഗ്യം നന്നാക്കാന്‍ ആരോഗ്യ മന്ത്രി...
വ്യവസായം ഉണ്ടാക്കാന്‍ വ്യവസായ മന്ത്രി...
അങ്ങിനെ അങ്ങിനെ മന്ത്രി പട്ടിക നീളും.....
ഓരോരുത്തരുടെ വകുപ്പനുസരിച്ചുള്ള , കാര്യക്ഷമത എന്താണെന്ന്  ആര്‍ക്കും മനസ്സിലാവനില്ലേ മന്ത്രീ.....
അടിയന്‍, ഇതൊക്കെ മനസ്സിലാവണമെങ്കില്‍ സ്വാര്‍ത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാറ്റി വെച്ചു കൊണ്ടു ഒരു സാധാരണ പ്രജയാകണം ! പ്രജകളുടെ വിഷമതകള്‍ അറിയണം, നാടിനെ അറിയണം, നാടിന്റെ പ്രശ്നങ്ങള്‍ അറിയണം ! എങ്കില്‍ മാത്രമേ നാടിന്റെ രാഷ്ട്രീയമാകൂ..നാടിനെ ഭരിക്കാന്‍ കഴിയൂ..
മന്ത്രി നിര്‍ത്തൂ, ഇത് സുരേഷ് ഗോപി ടയലോഗ് അല്ലെ ..
അല്ല അതാണ്‌ സത്യം,  ദാ പോയി, ദേ വന്നൂ എന്ന മട്ടില്‍ ഒരു സര്‍ക്കാര്‍ പോയി അടുത്ത സര്‍ക്കാര്‍ വരുന്നൂ...റേഷനും, ആരോഗ്യോം, വിധ്യഭ്യാസോം, ഗതാഗതോം, കൃഷീം..അവിടെയൊക്കെ കാലങ്ങളായിട്ടിരുന്നു പെന്ഷനടിക്കെണ്ടാവര്‍ തങ്ങളുടെ വകുപ്പിന്റെ  പുതിയ മന്ത്രിമാരെ സ്വാഗതം ചെയ്തും പഴയത് പോലെ തുടര്‍ന്നു...
ഭരണത്തിന്റെ വിത്യാസം അറിയണമെങ്കില്‍ ഭരിക്കുന്നവര്‍ പ്രജയായി വേഷം മാറി സര്‍ക്കാര്‍ വകുപ്പ് ഒപ്പീസുകളില്‍ പോണം ! പ്രജകലോടുള്ള ഇന്നുപോയ് നാളെവാ എന്ന ദൈനംദിന സമീപനം അറിയണം,   ഹോട്ടലുകളില്‍ പോണം, അവിടത്തെ ഹൈജീനിക്ക് അറിയണം,   സ്കൂളില്‍ പോണം, അവിടത്തെ നിലവാരം അറിയണം....റോട്ടിലൂടെ പൈലട്ടില്ലാതെ സഞ്ചരിക്കണം,മദ്യം മോന്തി , ട്രപീസുകലിച്ചു ആളുകളെ റോട്ടില്‍ നിന്നു തെറിപ്പിക്കുന്ന  വാഹനങ്ങളെ കാണണം.  സര്‍ക്കാര്‍ ആശൂത്രിയില്‍ പോണം, അവിടത്തെ മരുന്നില്ലാത്ത ചികിത്സ എന്തെന്നറിയണം....നാട്ടിലൂടെ സഞ്ചരിക്കണം, ഫ്ലാറ്റടിച്ചു കിടക്കുന്ന  കൃഷി സ്ഥലങ്ങള്‍ എന്തെന്നറിയണം...എന്ത് കൊണ്ടെന്നരിയണം !
മതി പറഞ്ഞത് മതി...ആരവിടെ...ചോദിച്ചത് കേട്ടില്ലേ...ആരവിടെ...
ഒരനക്കവും കേള്‍ക്കുന്നില്ലല്ലോ....
ആരവിടെ.....!!!

______________________
ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത്  .....സംസ്ഥാനത്ത് ഒന്നിനും കൊള്ളാത്ത മന്ത്രിമാരുണ്ട് എന്ന് വി എം സുധീരന്‍..... പ്രസ്താവിച്ചു....

അഭിപ്രായങ്ങളൊന്നുമില്ല: