![]() |
വേണം ഓടിക്കാന്‍ അറിയുന്ന ഒരു ഡ്രൈവര്‍ ! |
കെ എസ് ആര് ടി സി എന്നത് ഒരു ജീവിയല്ല.നന്നാക്കിയാല്‍ നന്നാവുന്ന ഒരു സാധനം ! ആന വണ്ടിയെന്നു ഒരുകാലം വരെ ഈ സാധനം അറിയപെട്ടിരുന്നു. അങ്ങിനെ അറിയപെടാന്‍ കാരണം അതിന്റെ ലോഗോയില്‍ ആനയുണ്ടായിരുന്നത് കൊണ്ടാണ് എന്ന് നീ നിരീക്ഷണത്തില്‍ നിന്നാണ് പിടുത്തം കിട്ടിയത്. ട്രാ- ന്‍സ്- പോര്‍ട്ട് എന്ന് ബുദ്ധിമുട്ടി വിളിക്കുന്നതിനു പകരം ആളുകള്‍ ഷോര്ടാക്കി വിളിചിരുന്നതാണ് ആന വണ്ടി...അന്ന് അതിന്റെ ഹോണ്‍ അടി കേട്ടാല്‍ ആന ചിഹ്നം വിളിക്കുന്നതാനെന്നെ കരുതൂ. ..."...പോഹ്രോണ്‍ണ്‍ണ്‍ "...ഡ്രൈവറുടെ കൈ വീര്‍ത്തു പുറത്തേക്കു സ്ത്രൈണഭാവത്തില്‍ തള്ളി നില്ക്കുന്ന ഒന്നില്‍ പിടിച്ചമാര്തുംപോഴാനു ആ വികൃത ശബ്ദം ആന വണ്ടി തന്റെ ഒച്ചയാനെന്നു ജനങ്ങളെ അറിയിച്ചിരുന്നത്. മെറ്റല്‍ ഇളകി നടുവൊടിഞ്ഞ റോഡില്‍ കൂടി എതിരെയും കുറുകെയും വരുന്ന വണ്ടികളെ ഹോണടിച്ചു പേടിപ്പിച്ചു ആ വണ്ടിയങ്ങിനെ ബ്രെകിട്ടു കാത്തുനില്ക്കുന്ന ആളുകളുടെ മുമ്പില്‍ വേണങ്കി കേറ് എന്നും പറഞ്ഞു ഒരു നില്‍പ്പും പിന്നെ ഇളകി അങ്ങിനെ അതിന്റെ പാട്ടിനു പോകും...ആനയുടെ ഉള്‍ഭാഗത്ത് നിരത്തിയിട്ടിരിക്കുന്ന കീറാത്ത ഏതെങ്കിലും ഒരു സീറ്റില്‍ വണ്ടി ഇളകി നീങ്ങുന്നതിനിടയില്‍ മുറുകെ പിടിച്ചു ഇരിക്കും. അങ്ങിനെ കയറികൂടി യാത്ര തുടങ്ങുന്ന ആളുകളെ അന്യഗ്രഹ ജീവികളെ പോലെ കണ്ണ് തുറിപ്പിച്ചു നോക്കി എവ്ടെക്കാണ് (കാലത്ത് തന്നെ കുറ്റീം പറിച്ചു), ചേഞ്ച് ഇറങ്ങുമ്പോ വാങ്ങിച്ചോ എന്നും പറഞ്ഞു നീളത്തിലുള്ള ടികറ്റില്‍ പേനകൊണ്ട് ഒരു വര കുത്തിവരച്ചു കയ്യിലേക്ക് തന്നു തന്റെ സീറ്റില്‍ ഇനി ഒരു സ്റ്റോപ്പില്‍ നിന്ന് ആള് കേറുന്ന വരെ ഒറ്റ ഇരിപ്പ് ഇരിക്കും, കണ്ടക്ടര്‍...
കണ്ടക്ട്രര്‍ അവിടെ ഇരുന്നോട്ടെ..ഡ്രൈവര്‍ വണ്ടി ഓടിചോട്ടെ...അതില്‍ കേറണോ വേണ്ടയോ എന്നത് ജനാധിപത്യം പോലെ നമുക്ക് തീരുമാനിക്കാം....പക്ഷെ ആ ആന തന്റെ കീശ കാലിയാക്കുന്ന തീറ്റ മാത്രമേ ഉള്ളൂ എങ്കില്‍ അതിനെ കൊണ്ട് ഉപകാരം ഒന്നും ഇല്ലായെങ്കില്‍ നിങ്ങള്‍ അതിനെ എന്ത് പറയും...അതിനെ എന്ത് ചെയ്യണമെന്നു പറയും....??
വേണ്ട നിങ്ങള്‍ പറയണ്ട ആ സത്യം മുഖ്യമന്ത്രി വടക്കന്‍ വീരഗാഥ സ്ടെയില്‍ കടമെടുത്തു പറഞ്ഞാല്‍ ഇങ്ങിനെയിരിക്കും...
" ഈ കെ.എസ്.ആര്.ടി.സി യെ നന്നാക്കാന്‍ ആര്‍ക്കുമാകില്ല "" പലരും ശ്രമിച്ചിരുന്നു. പല വട്ടം. വിദ്യുചക്തി മന്ത്രിയായ ആര്യാടന് വരെ ശ്രമിച്ചു, പിന്നെ ശശികുമാര്‍ ശ്രമിച്ചു. അത് കൊണ്ട് മടങ്ങി പോ മക്കളെ ഇതിനെ നന്നാക്കാന്‍ നിങ്ങള്‍ക്കാര്‍ക്കുമാകില്ല", !
അയ്യോ ദേ, ലൈറ്റ് പോയി, പവര്‍ കട്ട് ! കളരിയില്‍ വിളക്ക് തെളിയിക്കു കുട്ടിമാണി. കുട്ടികള്‍ക്ക് കുടിക്കാന്‍ എക്സൈസ് വെള്ളം വെട്ടി കൊടുക്ക്..അവര്‍ അല്‍പ്പം വിശ്രമിക്കട്ടെ ! ഇതിന്റെ ടയറും ബോഡിയും ഊരി വിറ്റിട്ട് പട്ടും വളയും വാങ്ങിക്കണം എന്ന് കരുതുന്നവരാണ് ചുറ്റും !
ഇതൊന്നും പാണര്‍ പാടി നടന്നു അറിയിക്കാതെ തന്നെ ജനത്തിന് അറിയാം. അതുമാത്രമല്ല അങ്ങിനെ പലതും ജനത്തിന് അറിയാം..അറിയുന്നതിനെ കുറിച്ചൊന്നും നേരിട്ട് ചോദിക്കാനുള്ള ഒരു വകുപ്പും ഇല്ലാത്തത് കൊണ്ട് എല്ലാരും അങ്ങിനെ ജീവിച്ചു പോകുന്നു. ഈ രാഷ്ട്രീയക്കാര്‍ നന്നാവില്ല എന്ന് ജനത്തിന് പൊറുതി മുട്ടുമ്പോള്‍ തങ്ങള്‍ ജയിപ്പിച്ച പാര്ട്ടികാരെ നോക്കി പറയും. പക്ഷെ സ്വയം പ്രവര്‍ത്തിപ്പിച്ചു കാണിക്കാന്‍ യോഗ്യരെന്നു ജനം തെരെഞ്ഞെടുത്തവര്‍ അതിനു തയ്യാറാകാതെ സ്വയം ശപിക്കുംപോള്‍ ഇതൊക്കെ കാണുന്ന ജനം ആരുടെ മൂക്കത്താണ് വിരല്‍ വെക്കേണ്ടത് !
ഒരു വണ്ടിയില്‍ തുടങ്ങി അനേകം വണ്ടികളുടെ ഓണര്മാരായി നടക്കുന്ന ബസ്സ് മുതലാളികളുടെ നാട്ടില്‍ ആണ് ഈ തമാശകള്‍ കേള്‍ക്കേണ്ടി വരുന്നത്. അതായത് ആന വണ്ടിക്കു വേണ്ടത് ആ വണ്ടികളെ ഓടിപ്പിക്കാന് കഴിവുള്ള "ഡ്രൈവര്‍ മാരെയാണ്"!ആ വണ്ടികളില്‍ കയറുന്ന യാത്രക്കാരെയാണ് ! അവരെ തങ്ങളുടെ വണ്ടിയില്‍ കയറ്റുമെന്നു പ്രതിജ്ഞ ചെയ്യുന്ന ജോലിക്കാരെയാണ്..തങ്ങളുടെ ആത്മാര്‍ഥതയുടെ ഫലം ഒരു നാടിനോടുള്ള കടപ്പാട് കൂടിയാണെന്ന് തിരിച്ചറിയുന്ന ജോലിക്കാരെയാണ് സര്‍ക്കാര്‍ വെക്കേണ്ടത്. ഇതൊന്നും അറിയാത്തവര്‍ അല്ലല്ലോ ഇതിനെ നയിക്കുന്നത് !
തന്റെ മകനെ നല്ല വഴിക്ക് നടത്താന്‍ അച്ഛന് അച്ഛന്റെ ഡൂട്ടി ചെയ്യണം. മകനെ നോക്കി നീയൊന്നും നന്നാവില്ലെടാ..മാക്രി..എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്നതിനെ ഉത്തരവാദിത്വ ബോധം എന്ന് പറയില്ല. കേരളത്തിന്റെ ജന സാന്ദ്രതയും, തിരക്ക് പിടിച്ച നീണ്ട പാതകളും പറയുന്ന ഭാഷ കെ എസ് ആര് ടി സി യുടെ വിജയത്തിന് അനുകൂലമായ ഭാഷയാണ്. ഞാനൊന്നും നന്നാവില്ലെടാ എന്ന് ജനത്തിന് മുമ്പില്‍ പ്രതിജ്ഞയെടുക്കുന്ന വകുപ്പുകലോടും, അതിനെ നയിക്കുന്നവരോടും ജനങ്ങള്‍ക്ക് പറയാനുണ്ട് ! നന്നാക്കിയേ പറ്റൂ...കേടായി കിടക്കുന്ന എല്ലാ വകുപ്പുകളും, അതിന്റെ ഡ്രൈവര്‍മാരെയും നന്നാക്കേണ്ട ഉത്തരവാദിത്വമാണ് ഒരു മുഖ്യമന്ത്രിയില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്....തിരിഞ്ഞു പോക്കല്ല...!!!
തന്റെ മകനെ നല്ല വഴിക്ക് നടത്താന്‍ അച്ഛന് അച്ഛന്റെ ഡൂട്ടി ചെയ്യണം. മകനെ നോക്കി നീയൊന്നും നന്നാവില്ലെടാ..മാക്രി..എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്നതിനെ ഉത്തരവാദിത്വ ബോധം എന്ന് പറയില്ല. കേരളത്തിന്റെ ജന സാന്ദ്രതയും, തിരക്ക് പിടിച്ച നീണ്ട പാതകളും പറയുന്ന ഭാഷ കെ എസ് ആര് ടി സി യുടെ വിജയത്തിന് അനുകൂലമായ ഭാഷയാണ്. ഞാനൊന്നും നന്നാവില്ലെടാ എന്ന് ജനത്തിന് മുമ്പില്‍ പ്രതിജ്ഞയെടുക്കുന്ന വകുപ്പുകലോടും, അതിനെ നയിക്കുന്നവരോടും ജനങ്ങള്‍ക്ക് പറയാനുണ്ട് ! നന്നാക്കിയേ പറ്റൂ...കേടായി കിടക്കുന്ന എല്ലാ വകുപ്പുകളും, അതിന്റെ ഡ്രൈവര്‍മാരെയും നന്നാക്കേണ്ട ഉത്തരവാദിത്വമാണ് ഒരു മുഖ്യമന്ത്രിയില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്....തിരിഞ്ഞു പോക്കല്ല...!!!
________
ഗുണ്ട് : ലക്ഷം കോടികളുടെ നിക്ഷേപ വികസന പദ്ധതികള്‍ അവതരിപ്പിച്ചു അധികം നാളായില്ല. ഈ ചെറിയൊരു ശകടം പോലും നന്നാക്കാന്‍ സാധ്യത സൃഷ്ടിക്കാത്തവര്‍ എങ്ങിനെ കേരളത്തെ എമെര്‍ജും എന്ന് ഒരു സംശയം ! സംശയം വെര്തെയാകട്ടെ ! ഞാനൊന്നും നന്നാവില്ല. !!