09 ഒക്‌ടോബർ 2012

കുറുന്തോട്ടിക്കും വാതം പിടിക്കുമ്പോള്‍ !!

മലയാളിക്ക് ഉരുട്ടി വിഴുങ്ങാന്‍ മൂന്നു നേരവും വിവാദങ്ങള്‍ മതിയെന്ന് രാഷ്ട്രീയക്കാര്‍ക്ക് അറിയാം. അത്‌ കൊണ്ടു നേരാ നേരം അതൊക്കെ പുഴുങ്ങി അണ്ണാക്കിലേക്ക് തള്ളി കയറ്റാന്‍ പരുവത്തില്‍ ഓരോന്ന് അവര്‍ ഉണ്ടാക്കും. അവരുടെ വായേന്നു എന്തെങ്കിലും വീഴുന്നത് നോക്കി മീഡിയ ഉറക്കമിഴിച്ചു അവര്‍ക്ക് ചുറ്റും നടക്കും. ടീവീല്‍ നാലാള്‍ ശ്രധിക്കണമെങ്കില്‍ തങ്ങളുടെ വിവാദങ്ങള്‍ വേണമെന്ന നിലയിലായി ഓരോ നേതാക്കള്‍ക്കും. എന്തെങ്കിലും വീഴുമെന്നു കരുതി വായിലേക്ക് നീട്ടി പിടിച്ചിരിക്കുന്ന മൈക്ക് കാണുമ്പോള്‍ ആവുമെങ്കില്‍ ഒരു വിവാധമായിക്കോട്ടേ എന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയുകയും ചെയ്യും. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പോലെ ഒരു പ്രസ്താവന മതി തങ്ങളുടെ കാര്യം നടക്കാന്‍ എന്നത് പറയുന്നവര്‍ക്കും, അതിനെ ചൂട് പിടിപ്പിക്കുന്നവര്‍ക്കും അറിയാം. അറിയാത്തവര്‍ വോട്ടു ചെയ്യാന്‍ മാത്രം വിധിക്കപെട്ട ജനം മാത്രം !

ഇനി വിവാധതിലേക്ക് വരം. വിവാദങ്ങളെ മൂന്നായി തരം തിരിക്കാം. രാഷ്ട്രീയം, ആത്മീയം,സംസ്കാരികം. അതില്‍ ഒന്നാമത്തെ വിവാദത്തിനു മാര്‍കറ്റില്‍ നല്ല ഡിമാണ്ട് ആണ്. രാഷ്ട്രീയ സ്ടോക് ഇന്ട്ക്സിനെ കുത്തനെ ഉയര്‍ത്താന്‍ ഇതൊന്നു മതി. അതിന്റെ കയറ്റുമതിക്കും ഇറക്കുമതിക്കും അതിന്റെ കേന്ദ്രങ്ങള്‍ റെഡി. കറ നല്ലതാണ് എന്ന പരസ്യം വിവാധമല്ല. അത്‌ പരസ്യം ! മോനെ വസ്ത്രത്തില്‍ കറയാക്കല്ലേ എന്ന് പറയുന്ന അമ്മയോട് മകന്‍ സോപ്പ് പൊടിയുടെ പരസ്യം പറഞ്ഞു ന്യായീകരിച്ചു, അമ്മേ, കറ നല്ലതാണ്! (സോപ്പ് പൊടി ഉണ്ടാക്കുന്നവര്‍ക്ക് ജീവിക്കണ്ടേ !) അതുപോലെ കള്ളു നല്ലതാണ്, അത്‌ കൊണ്ടു ജീവിക്കുന്ന ഒരു സമൂഹമുണ്ട്‌ എന്ന് പറഞ്ഞു ന്യായീകരിക്കുന്ന സാമുദായിക, രാഷ്ട്രീയ നേതാക്കളാണ് നാളികേരത്തിന്റെ നാടിന്റെ ഇന്നത്തെ രക്ഷാകര്താക്കള്‍. തെങ്ങിന് വരെ ജാതി പെട്റെന്റ്റ് എടുത്തു കള്ളു ജന്മാവകാശവും, തൊഴിലാവകാശവും ആയി അഭിമാനിക്കുന്ന ടെക്നോളജി യുഗത്തിലാണ് ചില നേതൃത്വങ്ങള്‍, സമുദായം അവിടെയില്ലെങ്കിലും ! വിദ്യാഭ്യാസ പുരോഗതിയില്‍ സമുദായം തെങ്ങ് വിട്ടു പോയിട്ടും സമുധായത്തെ തെങ്ങില്‍ തന്നെ കെട്ടിയിട്ടു കള്ളു സംര്സക്ഷിക്കുന്നതിന്റെ പുറകിലെ രസതന്ത്രം ആളുകള്‍ക്കരിയില്ലെങ്കിലും കള്ളിന് വേണ്ടി വാദിക്കുന്നവര്‍ക്കറിയാം. അത്‌ കൊണ്ടു കള്ളു നിരോധിക്കണമെന്ന് പറയുന്നതിനെ ഈഴവര്‍ക്കെതിരെയുള്ള അക്രമമായി വ്യഖ്യാനിക്കുന്നതിന്റെ രാഷ്ട്രീയം എന്തെന്ന് ചോദിക്കരുത്. രാഷ്ട്രീയം അങ്ങിനെയാണ്. പറയുന്നത് കേട്ടാല്‍ മതി.

കള്ള് വില്‍പന നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പറഞ്ഞത് ലീഗിന്റെയോ, കൊണ്ഗ്രസ്സിന്റെയോ കമ്യൂ നിസ്ടിന്റെയോ, അല്ലെങ്കില്‍ ഏതെങ്കിലും നാട്ടുകൂട്ടതിന്റെയോ ആളുകള്‍ അല്ല. ആ അഭിപ്രായം നാട്ടിലെ നീതി പീടതിന്റെയാണ്. ലക്കുകെട്ട് പറയുന്ന ആളുകളുടെ അഭിപ്രായമല്ല നീതിപീടതിന്റെ ! ലീഗായാലും, കമ്യൂനിസ്ടായാലും, ഏത് സമുധായമായാലും കോടതിയുടെ അഭിപ്രായങ്ങളെ അതിന്റെ ഗൌരവത്തില്‍ കാണേണ്ടതുണ്ട്. എന്നാല്‍ നീതിപീടതിന്റെ അനുകൂലമായ അഭിപ്രായത്തിന്റെ ചുവടു പിടിച്ചു കള്ളു നിരോധിക്കണമെന്ന മുസ്‌ലിംലീഗിന്റെപ്രസ്താവന ഈഴവര്‍ക്കെതിരായ കടന്നാക്രമാനമായിട്ടാണ് വഴിതിരിച്ചു വിടുന്നത്. സമുധായത്തെ ആക്രമിക്കുന്നു എന്ന് പറഞ്ഞാല്‍ അത്‌ കേള്‍ക്കേണ്ട താമസം ആള്കൂട്ടമായി പിറകെ പോരും അനുയായികള്‍ എന്ന് കരുതുന്ന നേതാക്കള്‍ക്ക് ഇന്ന് ക്ഷാമമില്ല. ഇവിടെ ആക്രമണം എന്തെന്ന് ചോദിച്ചാല്‍ പറയാന്‍ നാവൊന്നു "കുഴയണം". അങ്ങിനെ കുഴഞ്ഞാല്‍ പിന്നെ അവശേഷിക്കുക "കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി മറിയോ.." എന്ന പാട്ട് പാടി താളം പിടിച്ചു ആടുന്നവര്‍ മാത്രമായിരിക്കും. അതില്‍ വാള് വെക്കാന്‍ എല്ലാ സമുദായത്തില്‍ നിന്നുള്ളവരും ഉണ്ടാകും !മുസ്ലീംലീഗ് ഈയൊരു കാര്യത്തില്‍ പ്രവാചകന്റെ വാക്കും, അവിടെന്നിങ്ങോട്ടു ഗുരുവിന്റെ വാക്കും ചേര്ത്ത് മലയാളത്തില്‍ അത്‌ നിരോധിക്കണമെന്ന് പറഞ്ഞത് ഈഴവര്‍ക്ക് നേരെയുള്ള ആക്രമണമാണ് എന്ന് പറയണമെങ്കില്‍ കേള്‍ക്കുന്നവര്‍ പൊട്ടന്മാരായെ പറ്റൂ. കുറഞ്ഞത് കേള്‍വിയും, ചിന്തയും തെങ്ങിന്റെ മണ്ടയില്‍ കെട്ടി വെച്ചു താഴേക്കു ചാടണം. എന്‍.എസ്.എസിന്റെ വാദം ന്യൂനപക്ഷങ്ങള്‍ കള്ളിനെക്കുറിച്ച് പറഞ്ഞാല്‍ അതംഗീകരിക്കാനാവില്ലെന്നാണ്. കള്ളു എങ്കില്‍ കള്ളു ! കിട്ടിയ വിവാദത്തില്‍ തളപ്പിട്ട് കയറി ഐക്യപെടാന്‍ ഇങ്ങിനോയൊരു വാചകം മതിയാവുമോ ? അറിയില്ല . കള്ളും ന്യൂനപക്ഷവും തമ്മില്‍ എന്ത് ബന്ടമെന്നു ചോദിക്കരുത്. ന്യൂനപക്ഷത്തെ മാറ്റി നിറുത്തി കള്ളിനെ കുറിച്ചുള്ള കോടതിയുടെ അഭിപ്രായത്തിനു ഈ "നിയമം" ബാധകമാനോയെന്നു കൂടി തെര്യപെടുതിയാല്‍ കാര്യങ്ങള്‍ സമൂഹത്തിനു വ്യക്തമാകും.

എസ് എന്‍ ഡി പി എന്നതിന്റെ ഫുള്‍ ഫോമും ചരിത്രവും അറിയാന്‍ വിക്കിപീടിയ തിരയേണ്ടതില്ല. ശരാശരി കേരളീയന് അറിയാം. എങ്കിലും അത്‌ തന്നെയല്ലേ എന്നുറപ്പിക്കാന്‍ സംശയ നിവൃത്തി വരുത്തി, ഒരാവര്‍ത്തി ആ പേരു ആ വായിച്ചു. ശ്രീ നാരായണ ഗുരു ധര്‍മ പരിപാലന യോഗം! ശ്രീ നാരായണ ഗുരു ! ധര്‍മം ! പരിപാലനം ! തീര്‍ച്ചയായും ഒരു സമൂഹത്തെ ശുദ്ധീകരിക്കാന്‍ അങ്ങിനെ പേരുള്ള ഒരു യോഗത്തിന് കഴിയേണ്ടതുണ്ട്. ജാതി മത ചിന്തകള്‍ക്കതീതമായി സമൂഹം പ്രതീക്ഷിക്കുന്നതും അത്‌ തന്നെയാണ്. ഒരു സമുദായം നന്നായാല്‍ അതിന്റെ ഗുണഭോക്താക്കള്‍ മനുഷ്യ സമൂഹം ഒന്നടങ്കമാണ്. ഇവിടെ മദ്യം വിഷമാണെന്ന് പറഞ്ഞത് ലീഗ് നേതാവല്ല, കള്ളു ചെത്തുകയും, കുടിക്കുകയും ചെയ്തിരുന്ന സമൂഹത്തില്‍ ഒരിക്കല്‍ അത്‌ സമൂഹത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞത് ഗുരുവാണ്. ഇങ്ങിനെയൊരു സന്ദര്‍ഭത്തിലാണ് ഗുരു ഉള്ളതെങ്കില്‍ മദ്യം നിരോധനം ആവശ്യപെടുന്നതിന്റെ മുന്‍ നിരയില്‍ അദ്ദേഹം ഉണ്ടാകുമായിരുന്നു, ഇന്നത്തെ കേരളീയ സമൂഹം ഒന്നടന്കവും, അതിനെ എതിര്‍ക്കുന്ന ചിലര്‍ ഒഴിച്ച് !!

മദ്യം നിഷിദ്ധമാക്കിയ പ്രവാചകന്റെ കല്‍പ്പനകളെ കാറ്റില്‍ പറത്തി ഒരാള്‍ ഇക്കാലത്ത് സമുദായത്തിന്റെ നേത്രുസ്ഥാനതിരുന്നു മദ്യത്തിന്റെ സംരക്ഷകനായി അവതരിച്ചാല്‍ അത്തരം നേതൃത്വത്തെ മുസ്ലിം സമൂഹം എപ്പോ കൈകാര്യം ചെയ്തു എന്ന് ചോദിച്ചാല്‍ മതി! ആ ഒരു സമൂഹത്തില്‍ നിന്നാണ് ലീഗ് വരുന്നത്. അവര്‍ക്ക് മദ്യത്തില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കാനെ അറിയൂ. സംരക്ഷകരാകാന്‍ കഴിയില്ല. അവിടെ ഈഴവനോ, ക്രിസ്ത്യാനിയോ, മുസ്ലിമോ എന്നതല്ല വിഷയം. ആരു മദ്യം ഉല്‍പ്പാദിപ്പിക്കുന്നു എന്നതോ , വരുമാനത്തിന്റെ ഗുണഭോക്താവ് ആരു എന്നതുമല്ല. മദ്യമെന്ന തിന്മയില്‍ നിന്നു സമൂഹത്തെയും, വളര്‍ന്ന് വരുന്ന പുതു തലമുറയെയും രക്ഷിക്കുക എന്നത് മാത്രമാണ് ലീഗ് പരിഗണിചിരിക്കുക. സ്കൂള്‍ വിധ്യാര്തികള്‍ വരെ മദ്യഷാപിനു മുമ്പില്‍ ക്യൂ നിന്നു പരിചയിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച ഓരോ സമുദായവും ഗൌരവമായി കാണേണ്ടതുണ്ട്. ഇവിടെ കടന്നാക്രമാനമെന്നു വിശേഷിപ്പിച്ചു അവകാശത്തെയും, ഐടന്റിട്ടിയെയും സ്ഥാപിക്കുന്നതിന് സമുധായത്തെ കെട്ടിയിടുന്ന മേഖല തങ്ങളുടെ ഗുരു വിഷമാണെന്ന് പറഞ്ഞ അതെ മദ്യത്തിന്റെ ലേബലില്‍ ആയി പോയെന്നത് വിധി വൈപരീത്യമാകാം. അതോ ഗുരു വചനങ്ങളെ കുറിച്ചുള്ള അന്ജതയോ ?? അറിവുള്ളവര്‍ ഗുരുവിന്റെ വചനം പറയട്ടെ! അതിന്റെ നിരോധനത്തിന് വേണ്ടി നിലകൊള്ളട്ടെ !
_____________________
കള്ളു വിവാദത്തിനു ശേഷം പുതിയ റിലീസ്: "നമ്മളാണ് ഭരിക്കുന്നത് എന്ന് ലീഗ് മന്ത്രി ഇബ്രാഹിം കുഞ്ഞ്" !
ഹെലോ, കേള്‍ക്കുന്നുണ്ടോ, സത്യത്തില്‍ മന്ത്രി അങ്ങിനെ തന്നെയാണോ പറഞ്ഞത്?
അതെ വേണൂ.."മന്ത്രി ലീഗിന്റെ ഒരു പരിപാടിയില്‍ ആണ് ഇത് പറഞ്ഞത്. അതായത് "നമ്മള്‍" എന്ന് ലീഗിനെ ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ കഴിയും."
ഇതേ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഈ വിവാദത്തിനു മുമ്പേ റെഡിയായി സ്റ്റുഡിയോയില്‍ ഇരിപ്പുണ്ട്...ആദ്യമായി...

6 അഭിപ്രായങ്ങൾ:

മലക്ക് പറഞ്ഞു...

തങ്ങളാണ് കേരളം ഭരിക്കുന്നതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞപ്പോള്‍ അത് കുഞ്ഞുകളിയല്ല എന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം. ഈ തങ്ങള്‍ പാണക്കാട്ടെ തങ്ങളാണോ അതോ ലീഗ് എന്ന 'തങ്ങളാ'ണോ എന്ന് സംശയിക്കേണ്ടതില്ല. "നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് കൊണ്ടുനടക്കുന്നത്. നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കളെന്ന ഉത്തമബോധ്യത്തോടെ പ്രവര്‍ത്തിക്കണം'' എന്നാണ് കുഞ്ഞ് മന്ത്രിയുടെ വാക്കുകള്‍. നമ്മളാണ്, നമ്മളാണ്, നമ്മളാണ് സര്‍വവും എന്ന്. ആരാണീ നമ്മളെന്ന് ചോദിക്കരുത്. ആ 'നമ്മളി'ല്‍ മലപ്പുറത്തെ കുട്ടിയോ കൊങ്ങോര്‍പിള്ളിക്കാരന്‍ കുഞ്ഞോ അതുപോലുള്ള ഇനങ്ങളോ കാണും. പൂന്തുറയില്‍നിന്നും അഴീക്കലില്‍നിന്നും പൊന്നാനിയില്‍നിന്നും കടലിനോട് മല്ലടിക്കാന്‍ പോയി ജീവന്‍ പണയംവച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുണ്ടാകില്ല. കോഴിക്കോട്ടങ്ങാടിയില്‍ ചുമടെടുത്ത് ചോരതുപ്പുന്ന ചുമട്ടുതൊഴിലാളിയോ അറബിനാട്ടിലെ കൊടുംചൂടില്‍ ചോരനീരാക്കുന്ന പാവപ്പെട്ട മുസല്‍മാനോ ഉണ്ടാകില്ല. ലീഗിന്റെ ശരീരശാസ്ത്രം ഒത്ത കുടവയറും ഇരുനൂറ്റമ്പതിനുമുകളില്‍ കൊളസ്ട്രോളുമുള്ളതാണ്. ഒറ്റനോട്ടത്തില്‍ റൌഫിനെപ്പോലിരിക്കും.

മലക്ക് പറഞ്ഞു...

പേരിലേ മുസ്ളിം ഉള്ളൂ. വോട്ടുകിട്ടാന്‍ മതംവേണം; കിട്ടിയാല്‍ പണം വേണം. ഇന്നുവരെ സാധാരണക്കാരായ മുസ്ളിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭൂമിക്കച്ചവടം, ഭൂമിദാനം എന്നിവയ്ക്കുപുറമെ ബിരിയാണിതീറ്റയാണ് പ്രധാന പരിപാടി. പണ്ടൊക്കെ പ്രമാണിമാര്‍ക്ക് തട്ടുകേടുണ്ടാകുമ്പോള്‍ വര്‍ഗീയതയുടെ ഉപ്പും മുളകും സമംചേര്‍ത്ത് പ്രയോഗിച്ചാണ് പാവങ്ങളെ കൂടെനിര്‍ത്തിയത്. ഇന്ന് അതുകൊണ്ടുമാത്രം നടപ്പില്ല. അതുകൊണ്ട് തീവ്രവാദത്തിന്റെ മസാലക്കൂട്ടുകൂടി ഉപയോഗിക്കുന്നു. അഞ്ചാം മന്ത്രിസ്ഥാനം കിട്ടാനും സമുദായത്തിന്റെ പേരാണ് പറഞ്ഞത്. അഞ്ചല്ല അമ്പതു മന്ത്രിയുണ്ടായാലും പാവപ്പെട്ട മുസ്ളിമിന് എന്തുകാര്യം?
അല്ലെങ്കിലും മുസ്ളിങ്ങള്‍ക്കുവേണ്ടിയൊന്നുമല്ല ലീഗ് ഉണ്ടായത്. 1905ല്‍ ധാക്കയില്‍ മുസ്ളിം പ്രമാണിമാരാണ് സര്‍വേന്ത്യാ ലീഗുണ്ടാക്കിയത്. അതുകഴിഞ്ഞ് ജിന്നാ സാഹിബ് ലീഗിന്റെ സര്‍വാധികാരിയായി. പിന്നെയാണ് ഇന്നത്തെ ലീഗ് ജനിച്ചത്. എല്ലാ കാലത്തും പ്രമാണിസേവയായിരുന്നു അജന്‍ഡ. ആശയത്തിന്റെ അടിത്തറ തൊട്ടുതീണ്ടിയിട്ടില്ല. ആമാശയംമാത്രമാണ് അടിത്തറയില്‍. അധികാരത്തിന്റെ മാസ്മരികതയിലേക്കുമാത്രം നോക്കുന്ന നേതൃത്വത്തിന് അത് സാധിച്ചെടുക്കാനുള്ള സാമുദായിക ആള്‍ക്കൂട്ടം വേണം- അതാണ് ലീഗ്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ സുലൈമാന്‍ സേട്ടിനെ ചവിട്ടിപ്പുറത്താക്കാന്‍ മടിക്കാത്ത ഇ അഹമ്മദിനെപ്പോലുള്ളവര്‍ക്ക് എന്ത് മതം? അവരുടെ മതം ആര്‍ത്തിയാണ്. ആയിരം ആര്‍ത്തിക്ക് ഒരു മൂര്‍ത്തി- അതാണ് ലീഗ്.

മലക്ക് പറഞ്ഞു...

അതുതാനല്ലയോ ഇതെന്ന മട്ടിലാണ് എന്‍ഡിഎഫും ലീഗും. മുസ്ളിം ഏകീകരണത്തെക്കുറിച്ച് ലീഗ് പറയുമ്പോള്‍, അത് അഞ്ചു മന്ത്രിമാര്‍ക്ക് കേരളത്തെ അടക്കിപ്പിടിച്ച് നാടും കാടും തോടും വിറ്റ് കാശുമാറാനുള്ള അഭ്യാസമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ മതം വേണം. ആ മതത്തെ വളയ്ക്കാനും ഒടിക്കാനും വര്‍ഗീയത വേണം. അതിന് എന്‍ഡിഎഫിനെയല്ല, കാബൂളില്‍ ചെന്ന് താലിബാന്‍കാരന്റെ കാലില്‍വരെ വീഴും. അതുകഴിഞ്ഞ് തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് ആര്‍എസ്എസുകാരന്റെ വോട്ട് വിലയ്ക്ക് വാങ്ങുകയും ചെയ്യും. അങ്ങനത്തെ ഒരു പാര്‍ടിയുടെ നേതാവ്, ഗ്രഹണിപിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയതിന്റെ ആവേശത്തോടെ 'ഞമ്മളാണ്, ഞമ്മളാണ്' എന്ന് പറഞ്ഞതില്‍ ഒരു കുറ്റവുമില്ല. അത് പറയിച്ച കോണ്‍ഗ്രസിനെയാണ് പിടിക്കേണ്ടത്.

മലക്ക് പറഞ്ഞു...

ഭരണം മാഫിയയുടെ കൈയിലാണെന്ന് സുധീരന്‍ പറഞ്ഞിട്ടുണ്ട്. വി ഡി സതീശന്റെ നിറംമങ്ങിപ്പോയ പച്ചപ്പട്ടാളം അതാവര്‍ത്തിച്ചിട്ടുണ്ട്. അത് കേട്ടിട്ടും മിണ്ടാതെ മാഫിയ വാഴ്കയെന്ന് ജപിച്ച് ഭരണച്ചട്ടിയില്‍ തലയിട്ട് വടിച്ചെടുക്കുന്ന ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമൊന്നുമില്ലാത്ത എന്തുത്തരവാദിത്തമാണ് ഇബ്രാഹിംകുഞ്ഞിനുള്ളത്. തെരുവില്‍ തുണിയഴിച്ചോടി ശ്രദ്ധ പിടിച്ചുപറ്റുന്ന പണി ലീഗുകാര്‍ എടുക്കുന്നതിനുപിന്നില്‍ മറ്റെന്തോ ഉണ്ടെന്നും സംശയിക്കണം. ഒരാള്‍ക്ക് കള്ളിനെ ഓര്‍മവരുന്നു. മറ്റൊരാള്‍ 'ഞമ്മന്റെ ഭരണം' പറയുന്നു. ഇതെല്ലാം കേട്ട് പ്രകോപിക്കാനുള്ള ടിക്കറ്റെടുത്ത് ചിലര്‍ പുറത്തുനില്‍പ്പുണ്ട്. അവര്‍ എതിര്‍ത്തുപറയും. വിവാദം കത്തും. രണ്ട് ചേരികള്‍ മത്സരിക്കും- അതിന് രാഷ്ട്രീയനിറം വന്നാല്‍ വെള്ളം കലങ്ങി മത്സ്യബന്ധനം സുഗമമാകും. അതുകൊണ്ടാണ് മറ്റൊരു ഭാഗത്ത്, മാര്‍ക്സിസ്റുകാരേ വരൂ നമുക്ക് ഒന്നിക്കാം എന്ന ശംഖനാദം മുഴങ്ങുന്നത്. ഒന്ന് തല ഉയര്‍ത്തി പ്രതികരിക്കാന്‍ കഴിയുന്നില്ലല്ലോ ചെന്നിത്തലയ്ക്കും മാണിസാറിനും. ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്, കോണ്‍ഗ്രസിനോടും കേരള കോണ്‍ഗ്രസിനോടുമാണ്. കളിക്കേണ്ട- കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന്. ക, മ എന്നിങ്ങനെയുള്ള മറുപടികളൊന്നും കേട്ടില്ല; 'അങ്ങനെത്തന്നെ' എന്നല്ലാതെ. ആര്‍എസ്എസ് പറഞ്ഞത് സിപിഐ എമ്മിനോടാണ്- നമുക്ക് ഒന്നിച്ചുനില്‍ക്കാം എന്ന്. മുഖത്തടിച്ചപോലെ മറുപടി കിട്ടി. അതുംകൊണ്ട് ഇങ്ങോട്ടുവരേണ്ട എന്ന്. അതാണ് വ്യത്യാസം. അത് ആരും കാണാതിരിക്കലാണ് വിവേകം Bloggarude ആവശ്യം.

..naj പറഞ്ഞു...

malak,

I did not take all those you come across for discussion but specifically on one issue, the topic !

മലക്ക് പറഞ്ഞു...

അതെ 'കള്ള്' എന്നത് ലീഗിന്റെ ആയുധം തന്നെ. നാട്ടുകാര്‍ തല്ലും എന്ന് ഉറപ്പാകുംപോള്‍ എടുത്തു പ്രയോഗിക്കാന്‍ ഉള്ള ആയുധം. അഴിമതിയും അഴിഞ്ഞാട്ടവും അതിന്റെ ഒത്ത ഉച്ചിയില്‍ എത്തി നിന്ന് തല്ലു കിട്ടും എന്ന് വന്നപ്പോള്‍ എടുത്തു പ്രയോഗിച്ചു. പാണക്കാട്ടു തങ്ങളും മറ്റു രണ്ടു ഡൂക്കിലി മന്ത്രിമാരും കപ്പലണ്ടി വാങ്ങി കഴിച്ചതിനു അല്ലല്ലോ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ് ഇറക്കിയത്ത്? നേരാം വണ്ണം അന്വേഷിച്ചാല്‍ അകത്തു പോകും എന്നത് ഉറപ്പാണ്. അതുപോലുള്ള എത്ര എത്ര കാര്യങ്ങള്‍? ഇതില്‍ നിന്നും ഒക്കെ മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാന്‍ 'കള്ള്' ഓര്‍മ്മ വരും. കഷ്ടം തന്നെ 'അധികാര പച്ച' ഭ്രാന്തന്മാരുടെ കാര്യം.