11 ഒക്‌ടോബർ 2012

ശാപമേറ്റ ആനവണ്ടി !!!
http://www.madhyamam.com/news/195026/121010

വേണം ഓടിക്കാന്‍ അറിയുന്ന ഒരു ഡ്രൈവര്‍ !
കെ എസ് ആര്‍ ടി സി എന്നത് ഒരു ജീവിയല്ല.നന്നാക്കിയാല്‍ നന്നാവുന്ന ഒരു സാധനം ! ആന വണ്ടിയെന്നു ഒരുകാലം വരെ ഈ സാധനം അറിയപെട്ടിരുന്നു. അങ്ങിനെ അറിയപെടാന്‍ കാരണം അതിന്റെ ലോഗോയില്‍ ആനയുണ്ടായിരുന്നത് കൊണ്ടാണ് എന്ന് നീ നിരീക്ഷണത്തില്‍ നിന്നാണ് പിടുത്തം കിട്ടിയത്. ട്രാ- ന്‍സ്- പോര്‍ട്ട്‌ എന്ന് ബുദ്ധിമുട്ടി വിളിക്കുന്നതിനു പകരം ആളുകള്‍ ഷോര്ടാക്കി വിളിചിരുന്നതാണ് ആന വണ്ടി...അന്ന് അതിന്റെ ഹോണ്‍ അടി കേട്ടാല്‍ ആന ചിഹ്നം വിളിക്കുന്നതാനെന്നെ കരുതൂ. ..."...പോഹ്രോണ്‍ണ്‍ണ്‍ "...ഡ്രൈവറുടെ കൈ വീര്‍ത്തു പുറത്തേക്കു സ്ത്രൈണഭാവത്തില്‍ തള്ളി നില്‍ക്കുന്ന ഒന്നില്‍ പിടിച്ചമാര്തുംപോഴാനു ആ വികൃത ശബ്ദം ആന വണ്ടി തന്റെ ഒച്ചയാനെന്നു ജനങ്ങളെ അറിയിച്ചിരുന്നത്. മെറ്റല്‍ ഇളകി നടുവൊടിഞ്ഞ റോഡില്‍ കൂടി എതിരെയും കുറുകെയും വരുന്ന വണ്ടികളെ ഹോണടിച്ചു പേടിപ്പിച്ചു ആ വണ്ടിയങ്ങിനെ ബ്രെകിട്ടു  കാത്തുനില്‍ക്കുന്ന ആളുകളുടെ  മുമ്പില്‍ വേണങ്കി കേറ് എന്നും പറഞ്ഞു ഒരു നില്‍പ്പും പിന്നെ ഇളകി അങ്ങിനെ അതിന്റെ പാട്ടിനു പോകും...ആനയുടെ ഉള്‍ഭാഗത്ത്‌ നിരത്തിയിട്ടിരിക്കുന്ന കീറാത്ത ഏതെങ്കിലും ഒരു സീറ്റില്‍ വണ്ടി ഇളകി നീങ്ങുന്നതിനിടയില്‍ മുറുകെ പിടിച്ചു ഇരിക്കും. അങ്ങിനെ കയറികൂടി യാത്ര തുടങ്ങുന്ന ആളുകളെ അന്യഗ്രഹ ജീവികളെ പോലെ കണ്ണ് തുറിപ്പിച്ചു നോക്കി എവ്ടെക്കാണ് (കാലത്ത് തന്നെ കുറ്റീം പറിച്ചു), ചേഞ്ച് ഇറങ്ങുമ്പോ വാങ്ങിച്ചോ എന്നും പറഞ്ഞു നീളത്തിലുള്ള ടികറ്റില്‍ പേനകൊണ്ട് ഒരു വര കുത്തിവരച്ചു കയ്യിലേക്ക് തന്നു തന്റെ സീറ്റില്‍ ഇനി ഒരു സ്റ്റോപ്പില്‍ നിന്ന് ആള് കേറുന്ന വരെ ഒറ്റ ഇരിപ്പ് ഇരിക്കും, കണ്ടക്ടര്‍...

കണ്ടക്ട്രര്‍ അവിടെ ഇരുന്നോട്ടെ..ഡ്രൈവര്‍ വണ്ടി ഓടിചോട്ടെ...അതില്‍ കേറണോ വേണ്ടയോ എന്നത് ജനാധിപത്യം പോലെ നമുക്ക് തീരുമാനിക്കാം....പക്ഷെ ആ ആന തന്റെ കീശ കാലിയാക്കുന്ന തീറ്റ മാത്രമേ ഉള്ളൂ എങ്കില്‍ അതിനെ കൊണ്ട് ഉപകാരം ഒന്നും ഇല്ലായെങ്കില്‍ നിങ്ങള്‍ അതിനെ എന്ത് പറയും...അതിനെ എന്ത് ചെയ്യണമെന്നു പറയും....??

വേണ്ട നിങ്ങള്‍ പറയണ്ട ആ സത്യം മുഖ്യമന്ത്രി വടക്കന്‍ വീരഗാഥ സ്ടെയില്‍ കടമെടുത്തു പറഞ്ഞാല്‍ ഇങ്ങിനെയിരിക്കും...
" ഈ കെ.എസ്.ആര്‍.ടി.സി യെ നന്നാക്കാന്‍ ആര്‍ക്കുമാകില്ല "" പലരും ശ്രമിച്ചിരുന്നു. പല വട്ടം. വിദ്യുചക്തി മന്ത്രിയായ ആര്യാടന്‍ വരെ ശ്രമിച്ചു, പിന്നെ ശശികുമാര്‍ ശ്രമിച്ചു. അത് കൊണ്ട് മടങ്ങി പോ മക്കളെ ഇതിനെ നന്നാക്കാന്‍ നിങ്ങള്‍ക്കാര്‍ക്കുമാകില്ല", ! 
അയ്യോ ദേ, ലൈറ്റ്‌ പോയി, പവര്‍ കട്ട് ! കളരിയില്‍ വിളക്ക് തെളിയിക്കു കുട്ടിമാണി. കുട്ടികള്‍ക്ക് കുടിക്കാന്‍ എക്സൈസ് വെള്ളം വെട്ടി കൊടുക്ക്‌..അവര്‍ അല്‍പ്പം വിശ്രമിക്കട്ടെ ! ഇതിന്റെ ടയറും ബോഡിയും ഊരി വിറ്റിട്ട് പട്ടും വളയും വാങ്ങിക്കണം എന്ന് കരുതുന്നവരാണ് ചുറ്റും ! 


ഇതൊന്നും പാണര്‍ പാടി നടന്നു അറിയിക്കാതെ തന്നെ ജനത്തിന് അറിയാം. അതുമാത്രമല്ല അങ്ങിനെ പലതും ജനത്തിന് അറിയാം..അറിയുന്നതിനെ കുറിച്ചൊന്നും നേരിട്ട് ചോദിക്കാനുള്ള ഒരു വകുപ്പും ഇല്ലാത്തത് കൊണ്ട് എല്ലാരും അങ്ങിനെ ജീവിച്ചു പോകുന്നു. ഈ രാഷ്ട്രീയക്കാര്‍ നന്നാവില്ല എന്ന് ജനത്തിന് പൊറുതി മുട്ടുമ്പോള്‍ തങ്ങള്‍ ജയിപ്പിച്ച പാര്ട്ടികാരെ നോക്കി പറയും. പക്ഷെ സ്വയം പ്രവര്‍ത്തിപ്പിച്ചു കാണിക്കാന്‍ യോഗ്യരെന്നു ജനം തെരെഞ്ഞെടുത്തവര്‍ അതിനു തയ്യാറാകാതെ സ്വയം ശപിക്കുംപോള്‍ ഇതൊക്കെ കാണുന്ന ജനം ആരുടെ മൂക്കത്താണ്   വിരല്‍ വെക്കേണ്ടത് !


ഒരു വണ്ടിയില്‍ തുടങ്ങി അനേകം വണ്ടികളുടെ ഓണര്മാരായി നടക്കുന്ന ബസ്സ് മുതലാളികളുടെ നാട്ടില്‍ ആണ് ഈ തമാശകള്‍ കേള്‍ക്കേണ്ടി വരുന്നത്. അതായത് ആന വണ്ടിക്കു വേണ്ടത് ആ വണ്ടികളെ ഓടിപ്പിക്കാന്‍  കഴിവുള്ള "ഡ്രൈവര്‍ മാരെയാണ്"!ആ വണ്ടികളില്‍ കയറുന്ന യാത്രക്കാരെയാണ് ! അവരെ തങ്ങളുടെ വണ്ടിയില്‍ കയറ്റുമെന്നു പ്രതിജ്ഞ  ചെയ്യുന്ന ജോലിക്കാരെയാണ്..തങ്ങളുടെ ആത്മാര്‍ഥതയുടെ ഫലം ഒരു നാടിനോടുള്ള കടപ്പാട് കൂടിയാണെന്ന് തിരിച്ചറിയുന്ന ജോലിക്കാരെയാണ് സര്‍ക്കാര്‍ വെക്കേണ്ടത്. ഇതൊന്നും അറിയാത്തവര്‍ അല്ലല്ലോ ഇതിനെ നയിക്കുന്നത് ! 
തന്റെ മകനെ നല്ല വഴിക്ക് നടത്താന്‍ അച്ഛന്‍ അച്ഛന്റെ ഡൂട്ടി ചെയ്യണം. മകനെ നോക്കി നീയൊന്നും നന്നാവില്ലെടാ..മാക്രി..എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്നതിനെ ഉത്തരവാദിത്വ ബോധം എന്ന് പറയില്ല. കേരളത്തിന്റെ ജന സാന്ദ്രതയും, തിരക്ക് പിടിച്ച നീണ്ട പാതകളും പറയുന്ന ഭാഷ കെ എസ് ആര്‍ ടി സി യുടെ വിജയത്തിന് അനുകൂലമായ ഭാഷയാണ്‌. ഞാനൊന്നും നന്നാവില്ലെടാ എന്ന് ജനത്തിന് മുമ്പില്‍ പ്രതിജ്ഞയെടുക്കുന്ന വകുപ്പുകലോടും, അതിനെ നയിക്കുന്നവരോടും ജനങ്ങള്‍ക്ക് പറയാനുണ്ട് ! നന്നാക്കിയേ പറ്റൂ...കേടായി കിടക്കുന്ന എല്ലാ വകുപ്പുകളും, അതിന്റെ ഡ്രൈവര്‍മാരെയും നന്നാക്കേണ്ട ഉത്തരവാദിത്വമാണ് ഒരു മുഖ്യമന്ത്രിയില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്....തിരിഞ്ഞു പോക്കല്ല...!!!
________
ഗുണ്ട് : ലക്ഷം കോടികളുടെ നിക്ഷേപ വികസന പദ്ധതികള്‍ അവതരിപ്പിച്ചു അധികം നാളായില്ല. ഈ ചെറിയൊരു ശകടം പോലും നന്നാക്കാന്‍ സാധ്യത സൃഷ്ടിക്കാത്തവര്‍ എങ്ങിനെ കേരളത്തെ എമെര്‍ജും എന്ന് ഒരു സംശയം ! സംശയം വെര്തെയാകട്ടെ ! ഞാനൊന്നും നന്നാവില്ല. !!

09 ഒക്‌ടോബർ 2012

കുറുന്തോട്ടിക്കും വാതം പിടിക്കുമ്പോള്‍ !!

മലയാളിക്ക് ഉരുട്ടി വിഴുങ്ങാന്‍ മൂന്നു നേരവും വിവാദങ്ങള്‍ മതിയെന്ന് രാഷ്ട്രീയക്കാര്‍ക്ക് അറിയാം. അത്‌ കൊണ്ടു നേരാ നേരം അതൊക്കെ പുഴുങ്ങി അണ്ണാക്കിലേക്ക് തള്ളി കയറ്റാന്‍ പരുവത്തില്‍ ഓരോന്ന് അവര്‍ ഉണ്ടാക്കും. അവരുടെ വായേന്നു എന്തെങ്കിലും വീഴുന്നത് നോക്കി മീഡിയ ഉറക്കമിഴിച്ചു അവര്‍ക്ക് ചുറ്റും നടക്കും. ടീവീല്‍ നാലാള്‍ ശ്രധിക്കണമെങ്കില്‍ തങ്ങളുടെ വിവാദങ്ങള്‍ വേണമെന്ന നിലയിലായി ഓരോ നേതാക്കള്‍ക്കും. എന്തെങ്കിലും വീഴുമെന്നു കരുതി വായിലേക്ക് നീട്ടി പിടിച്ചിരിക്കുന്ന മൈക്ക് കാണുമ്പോള്‍ ആവുമെങ്കില്‍ ഒരു വിവാധമായിക്കോട്ടേ എന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയുകയും ചെയ്യും. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പോലെ ഒരു പ്രസ്താവന മതി തങ്ങളുടെ കാര്യം നടക്കാന്‍ എന്നത് പറയുന്നവര്‍ക്കും, അതിനെ ചൂട് പിടിപ്പിക്കുന്നവര്‍ക്കും അറിയാം. അറിയാത്തവര്‍ വോട്ടു ചെയ്യാന്‍ മാത്രം വിധിക്കപെട്ട ജനം മാത്രം !

ഇനി വിവാധതിലേക്ക് വരം. വിവാദങ്ങളെ മൂന്നായി തരം തിരിക്കാം. രാഷ്ട്രീയം, ആത്മീയം,സംസ്കാരികം. അതില്‍ ഒന്നാമത്തെ വിവാദത്തിനു മാര്‍കറ്റില്‍ നല്ല ഡിമാണ്ട് ആണ്. രാഷ്ട്രീയ സ്ടോക് ഇന്ട്ക്സിനെ കുത്തനെ ഉയര്‍ത്താന്‍ ഇതൊന്നു മതി. അതിന്റെ കയറ്റുമതിക്കും ഇറക്കുമതിക്കും അതിന്റെ കേന്ദ്രങ്ങള്‍ റെഡി. കറ നല്ലതാണ് എന്ന പരസ്യം വിവാധമല്ല. അത്‌ പരസ്യം ! മോനെ വസ്ത്രത്തില്‍ കറയാക്കല്ലേ എന്ന് പറയുന്ന അമ്മയോട് മകന്‍ സോപ്പ് പൊടിയുടെ പരസ്യം പറഞ്ഞു ന്യായീകരിച്ചു, അമ്മേ, കറ നല്ലതാണ്! (സോപ്പ് പൊടി ഉണ്ടാക്കുന്നവര്‍ക്ക് ജീവിക്കണ്ടേ !) അതുപോലെ കള്ളു നല്ലതാണ്, അത്‌ കൊണ്ടു ജീവിക്കുന്ന ഒരു സമൂഹമുണ്ട്‌ എന്ന് പറഞ്ഞു ന്യായീകരിക്കുന്ന സാമുദായിക, രാഷ്ട്രീയ നേതാക്കളാണ് നാളികേരത്തിന്റെ നാടിന്റെ ഇന്നത്തെ രക്ഷാകര്താക്കള്‍. തെങ്ങിന് വരെ ജാതി പെട്റെന്റ്റ് എടുത്തു കള്ളു ജന്മാവകാശവും, തൊഴിലാവകാശവും ആയി അഭിമാനിക്കുന്ന ടെക്നോളജി യുഗത്തിലാണ് ചില നേതൃത്വങ്ങള്‍, സമുദായം അവിടെയില്ലെങ്കിലും ! വിദ്യാഭ്യാസ പുരോഗതിയില്‍ സമുദായം തെങ്ങ് വിട്ടു പോയിട്ടും സമുധായത്തെ തെങ്ങില്‍ തന്നെ കെട്ടിയിട്ടു കള്ളു സംര്സക്ഷിക്കുന്നതിന്റെ പുറകിലെ രസതന്ത്രം ആളുകള്‍ക്കരിയില്ലെങ്കിലും കള്ളിന് വേണ്ടി വാദിക്കുന്നവര്‍ക്കറിയാം. അത്‌ കൊണ്ടു കള്ളു നിരോധിക്കണമെന്ന് പറയുന്നതിനെ ഈഴവര്‍ക്കെതിരെയുള്ള അക്രമമായി വ്യഖ്യാനിക്കുന്നതിന്റെ രാഷ്ട്രീയം എന്തെന്ന് ചോദിക്കരുത്. രാഷ്ട്രീയം അങ്ങിനെയാണ്. പറയുന്നത് കേട്ടാല്‍ മതി.

കള്ള് വില്‍പന നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പറഞ്ഞത് ലീഗിന്റെയോ, കൊണ്ഗ്രസ്സിന്റെയോ കമ്യൂ നിസ്ടിന്റെയോ, അല്ലെങ്കില്‍ ഏതെങ്കിലും നാട്ടുകൂട്ടതിന്റെയോ ആളുകള്‍ അല്ല. ആ അഭിപ്രായം നാട്ടിലെ നീതി പീടതിന്റെയാണ്. ലക്കുകെട്ട് പറയുന്ന ആളുകളുടെ അഭിപ്രായമല്ല നീതിപീടതിന്റെ ! ലീഗായാലും, കമ്യൂനിസ്ടായാലും, ഏത് സമുധായമായാലും കോടതിയുടെ അഭിപ്രായങ്ങളെ അതിന്റെ ഗൌരവത്തില്‍ കാണേണ്ടതുണ്ട്. എന്നാല്‍ നീതിപീടതിന്റെ അനുകൂലമായ അഭിപ്രായത്തിന്റെ ചുവടു പിടിച്ചു കള്ളു നിരോധിക്കണമെന്ന മുസ്‌ലിംലീഗിന്റെപ്രസ്താവന ഈഴവര്‍ക്കെതിരായ കടന്നാക്രമാനമായിട്ടാണ് വഴിതിരിച്ചു വിടുന്നത്. സമുധായത്തെ ആക്രമിക്കുന്നു എന്ന് പറഞ്ഞാല്‍ അത്‌ കേള്‍ക്കേണ്ട താമസം ആള്കൂട്ടമായി പിറകെ പോരും അനുയായികള്‍ എന്ന് കരുതുന്ന നേതാക്കള്‍ക്ക് ഇന്ന് ക്ഷാമമില്ല. ഇവിടെ ആക്രമണം എന്തെന്ന് ചോദിച്ചാല്‍ പറയാന്‍ നാവൊന്നു "കുഴയണം". അങ്ങിനെ കുഴഞ്ഞാല്‍ പിന്നെ അവശേഷിക്കുക "കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി മറിയോ.." എന്ന പാട്ട് പാടി താളം പിടിച്ചു ആടുന്നവര്‍ മാത്രമായിരിക്കും. അതില്‍ വാള് വെക്കാന്‍ എല്ലാ സമുദായത്തില്‍ നിന്നുള്ളവരും ഉണ്ടാകും !മുസ്ലീംലീഗ് ഈയൊരു കാര്യത്തില്‍ പ്രവാചകന്റെ വാക്കും, അവിടെന്നിങ്ങോട്ടു ഗുരുവിന്റെ വാക്കും ചേര്ത്ത് മലയാളത്തില്‍ അത്‌ നിരോധിക്കണമെന്ന് പറഞ്ഞത് ഈഴവര്‍ക്ക് നേരെയുള്ള ആക്രമണമാണ് എന്ന് പറയണമെങ്കില്‍ കേള്‍ക്കുന്നവര്‍ പൊട്ടന്മാരായെ പറ്റൂ. കുറഞ്ഞത് കേള്‍വിയും, ചിന്തയും തെങ്ങിന്റെ മണ്ടയില്‍ കെട്ടി വെച്ചു താഴേക്കു ചാടണം. എന്‍.എസ്.എസിന്റെ വാദം ന്യൂനപക്ഷങ്ങള്‍ കള്ളിനെക്കുറിച്ച് പറഞ്ഞാല്‍ അതംഗീകരിക്കാനാവില്ലെന്നാണ്. കള്ളു എങ്കില്‍ കള്ളു ! കിട്ടിയ വിവാദത്തില്‍ തളപ്പിട്ട് കയറി ഐക്യപെടാന്‍ ഇങ്ങിനോയൊരു വാചകം മതിയാവുമോ ? അറിയില്ല . കള്ളും ന്യൂനപക്ഷവും തമ്മില്‍ എന്ത് ബന്ടമെന്നു ചോദിക്കരുത്. ന്യൂനപക്ഷത്തെ മാറ്റി നിറുത്തി കള്ളിനെ കുറിച്ചുള്ള കോടതിയുടെ അഭിപ്രായത്തിനു ഈ "നിയമം" ബാധകമാനോയെന്നു കൂടി തെര്യപെടുതിയാല്‍ കാര്യങ്ങള്‍ സമൂഹത്തിനു വ്യക്തമാകും.

എസ് എന്‍ ഡി പി എന്നതിന്റെ ഫുള്‍ ഫോമും ചരിത്രവും അറിയാന്‍ വിക്കിപീടിയ തിരയേണ്ടതില്ല. ശരാശരി കേരളീയന് അറിയാം. എങ്കിലും അത്‌ തന്നെയല്ലേ എന്നുറപ്പിക്കാന്‍ സംശയ നിവൃത്തി വരുത്തി, ഒരാവര്‍ത്തി ആ പേരു ആ വായിച്ചു. ശ്രീ നാരായണ ഗുരു ധര്‍മ പരിപാലന യോഗം! ശ്രീ നാരായണ ഗുരു ! ധര്‍മം ! പരിപാലനം ! തീര്‍ച്ചയായും ഒരു സമൂഹത്തെ ശുദ്ധീകരിക്കാന്‍ അങ്ങിനെ പേരുള്ള ഒരു യോഗത്തിന് കഴിയേണ്ടതുണ്ട്. ജാതി മത ചിന്തകള്‍ക്കതീതമായി സമൂഹം പ്രതീക്ഷിക്കുന്നതും അത്‌ തന്നെയാണ്. ഒരു സമുദായം നന്നായാല്‍ അതിന്റെ ഗുണഭോക്താക്കള്‍ മനുഷ്യ സമൂഹം ഒന്നടങ്കമാണ്. ഇവിടെ മദ്യം വിഷമാണെന്ന് പറഞ്ഞത് ലീഗ് നേതാവല്ല, കള്ളു ചെത്തുകയും, കുടിക്കുകയും ചെയ്തിരുന്ന സമൂഹത്തില്‍ ഒരിക്കല്‍ അത്‌ സമൂഹത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞത് ഗുരുവാണ്. ഇങ്ങിനെയൊരു സന്ദര്‍ഭത്തിലാണ് ഗുരു ഉള്ളതെങ്കില്‍ മദ്യം നിരോധനം ആവശ്യപെടുന്നതിന്റെ മുന്‍ നിരയില്‍ അദ്ദേഹം ഉണ്ടാകുമായിരുന്നു, ഇന്നത്തെ കേരളീയ സമൂഹം ഒന്നടന്കവും, അതിനെ എതിര്‍ക്കുന്ന ചിലര്‍ ഒഴിച്ച് !!

മദ്യം നിഷിദ്ധമാക്കിയ പ്രവാചകന്റെ കല്‍പ്പനകളെ കാറ്റില്‍ പറത്തി ഒരാള്‍ ഇക്കാലത്ത് സമുദായത്തിന്റെ നേത്രുസ്ഥാനതിരുന്നു മദ്യത്തിന്റെ സംരക്ഷകനായി അവതരിച്ചാല്‍ അത്തരം നേതൃത്വത്തെ മുസ്ലിം സമൂഹം എപ്പോ കൈകാര്യം ചെയ്തു എന്ന് ചോദിച്ചാല്‍ മതി! ആ ഒരു സമൂഹത്തില്‍ നിന്നാണ് ലീഗ് വരുന്നത്. അവര്‍ക്ക് മദ്യത്തില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കാനെ അറിയൂ. സംരക്ഷകരാകാന്‍ കഴിയില്ല. അവിടെ ഈഴവനോ, ക്രിസ്ത്യാനിയോ, മുസ്ലിമോ എന്നതല്ല വിഷയം. ആരു മദ്യം ഉല്‍പ്പാദിപ്പിക്കുന്നു എന്നതോ , വരുമാനത്തിന്റെ ഗുണഭോക്താവ് ആരു എന്നതുമല്ല. മദ്യമെന്ന തിന്മയില്‍ നിന്നു സമൂഹത്തെയും, വളര്‍ന്ന് വരുന്ന പുതു തലമുറയെയും രക്ഷിക്കുക എന്നത് മാത്രമാണ് ലീഗ് പരിഗണിചിരിക്കുക. സ്കൂള്‍ വിധ്യാര്തികള്‍ വരെ മദ്യഷാപിനു മുമ്പില്‍ ക്യൂ നിന്നു പരിചയിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച ഓരോ സമുദായവും ഗൌരവമായി കാണേണ്ടതുണ്ട്. ഇവിടെ കടന്നാക്രമാനമെന്നു വിശേഷിപ്പിച്ചു അവകാശത്തെയും, ഐടന്റിട്ടിയെയും സ്ഥാപിക്കുന്നതിന് സമുധായത്തെ കെട്ടിയിടുന്ന മേഖല തങ്ങളുടെ ഗുരു വിഷമാണെന്ന് പറഞ്ഞ അതെ മദ്യത്തിന്റെ ലേബലില്‍ ആയി പോയെന്നത് വിധി വൈപരീത്യമാകാം. അതോ ഗുരു വചനങ്ങളെ കുറിച്ചുള്ള അന്ജതയോ ?? അറിവുള്ളവര്‍ ഗുരുവിന്റെ വചനം പറയട്ടെ! അതിന്റെ നിരോധനത്തിന് വേണ്ടി നിലകൊള്ളട്ടെ !
_____________________
കള്ളു വിവാദത്തിനു ശേഷം പുതിയ റിലീസ്: "നമ്മളാണ് ഭരിക്കുന്നത് എന്ന് ലീഗ് മന്ത്രി ഇബ്രാഹിം കുഞ്ഞ്" !
ഹെലോ, കേള്‍ക്കുന്നുണ്ടോ, സത്യത്തില്‍ മന്ത്രി അങ്ങിനെ തന്നെയാണോ പറഞ്ഞത്?
അതെ വേണൂ.."മന്ത്രി ലീഗിന്റെ ഒരു പരിപാടിയില്‍ ആണ് ഇത് പറഞ്ഞത്. അതായത് "നമ്മള്‍" എന്ന് ലീഗിനെ ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ കഴിയും."
ഇതേ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഈ വിവാദത്തിനു മുമ്പേ റെഡിയായി സ്റ്റുഡിയോയില്‍ ഇരിപ്പുണ്ട്...ആദ്യമായി...