09 മാർച്ച് 2011

പാപി ചെന്നിടത്ത് പാതാളം !


ഈ വാര്‍ത്ത കരയിപ്പിക്കാം, അല്ലെങ്കില്‍ പൊട്ടി ചിരിപ്പിക്കാം ! അതിനു നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദി !

ആ ദുഖകരമായ (സത്യം) വാര്‍ത്ത ഇവിടെ ഇങ്ങിനെ വായിക്കാം !

   കോഴിക്കോട്: അംഗോളയില്‍ ജോലിക്ക് പോയ നിരവധി മലായ്ളികള്‍ക്ക് ദുരിതം. മലേറിയ പിടിപെട്ടതിനാല്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് വൈദ്യ സഹായ സൗകര്യം ലഭിക്കാത്തതാണ് ദുരിതത്തിന് കാരണമായത്‌. ബന്ധുക്കളെ നാട്ടിലേക്ക് തിരിചെതിക്കുന്നതിനു വേണ്ട നടപടികള്‍ കൈകൊള്ളനമെന്നു പ്രധാനമന്ത്രിക്ക് അവരുടെ കുടുമ്പങ്ങള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
കടപ്പാട്: ഇന്നത്തെ ഗള്‍ഫ് മാധ്യമം  

അംഗോള എന്ന് ഗൂഗ്ലിയപ്പോള്‍ ആദ്യം കിട്ടിയ ഒരു പടം !
പാവം അംഗോള, പാവം മലയാളി ! 

കുത്തുവാക്ക്: ആഭ്യന്തര കലാപവും പട്ടിണിയും നടമാടുന്ന ആഫ്രിക്കന്‍ രാജ്യമാണ് "ഈ അങ്കോള" ! അവിടെ മലയാളികള്‍ ജോലിക്ക് പോകണമെന്ന അവസ്തയുണ്ടാക്കിയ നമ്മുടെ നാടിനെ വിശേഷിപ്പിക്കാന്‍ പട്ടിണിക്കും ദാരിദ്ര്യത്തിനുമപ്പുരമുള്ള ഏതു പദമാണ് പ്രയോഗിക്കേണ്ടത്. അംഗോളക്കാരും മറ്റുള്ളവരും  നമ്മളെ എന്ത് വേണമെങ്കിലും വിളിച്ചോട്ടെ അല്ലെ !

അല്ല, ജാനാധിപത്യം പോരാടി വാങ്ങിച്ചു പിന്നെ ജീവിക്കാന്‍ വകയില്ലാത്ത സാഹചര്യം സൃഷ്ടിക്കപെട്ടപ്പോള്‍ ജനാധിപത്യം ഇല്ലാത്ത രാജ്യത്ത് വരെ പോയി (ബന്ദും ഹര്‍ത്താലും, പണിമുടക്കും നടത്താതെ) മനസ്സമാധാനത്തോടെ ഉപജീവനം തേടുകയും, അവിടെ നിന്ന് കൊണ്ട് പ്രവാസ വോട്ടു വേണമെന്ന് ആവശ്യപെടുകയും ചെയ്യുന്ന നമ്മള്‍ക്ക്, എന്ത് അംഗോള !
വൈരുദ്ധ്യാത്മക ഭൌതികവാദമെന്നു പറയുന്നത് ഇതാണോ !

രാഷ്ട്രീയക്കാര്‍ നമ്മളെ ഇറച്ചി കോഴികലാക്കിയത് കൊണ്ട് ചിന്തിക്കാന്‍ എവിടെ നേരം !

03 മാർച്ച് 2011

ഇലക്ഷന്‍ !


 പത്ര വായന തല്‍ക്കാലം നിറുത്തി വെച്ചതാണ്. കാരണം പത്രം തന്നെ. കോമന്‍വെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ലാറ്റ് സമുച്ചയ അഴിമതി, സ്പെക്ട്രം ലക്ഷം കോടി അഴിമതി, പിന്നെന്തോ വേറെ ഒരു ലക്ഷം കോടി അഴിമതി...ന്യായാധിപ അഴിമതി..

പത്രത്തിന്റെ പൂമുഖത്ത് എന്നും ഇത് തന്നെ, അഴിമതി!അഴിമതി !
ആദ്യം ലക്ഷമെന്നു കേള്‍ക്കുമ്പോള്‍ ഒരു  അമ്പരപ്പ് ഉണ്ടായിരുന്നു. കാരണം പത്തും, അമ്പതും രൂപ കാര്യം നടക്കാന്‍ വേണ്ടി സര്‍ക്കാര്‍ വകുപ്പിലെ ചിലര്‍ക്ക് പിടിപ്പിക്കേണ്ടി വരുന്ന അവസ്ഥയും, വാങ്ങിക്കാന്‍ നിര്‍ബന്ധിതമാകുന്ന അവരുടെ ന്യായീകരണവും  കേട്ട് പരിചയിച്ച ഒരു സാമൂഹിക  അവസ്ഥയില്‍ അത്തരം ""ഇമ്മിണി വലിയ അഴിമതി""ഇടയ്ക്കു വിജിലന്‍സിന്റെ മുഖത്തോട് കൂടി പത്രത്തില്‍ വരാറുണ്ട്. അതിനെയൊക്കെ വിഴുങ്ങിയാണ് മുകളില്‍ നിന്ന് ലക്ഷത്തിന്റെ കണക്കുകള്‍ പുറത്തേക്കു വരുന്നത്. അതിയാന്‍ താമസിയാതെ ലക്ഷം കോടിയിലേക്ക് വലുതായി മൂന്ന് ലോകവും അളന്നു വിശ്വ രൂപം പ്രാപിച്ചത്  കണ്ടു ബോധം പോയത് കൊണ്ടാണ് പത്രം വായന നിറുത്തിയത്.
അക്ഷരം അറിയാത്തവര്‍ ഭാഗ്യവാന്മാര്‍ , കണക്കിന്റെ കളികളൊന്നും അവര്‍ക്ക്  അറിയില്ലല്ലോ.പിന്നീട് യാദൃചികമായിട്ടാണ് ഈ വാര്‍ത്ത കാണുന്നത് !

ഏപ്രിലില്‍ നിയമ സഭാ ഇലക്ഷന്‍ !
ങേ..ഇതെന്താ നമുക്ക് ഇലക്ഷന്‍ നടത്താനേ നേരമുള്ളോ ! അഞ്ചു വര്ഷം ഈ സര്‍ക്കാര്‍ ഇത്ര വേഗം തീര്‍ത്തോ. ഗ്രാമ സഭാ ഇലക്ഷന്‍ കഴിഞ്ഞതേയുള്ളൂ....

ഓണം വന്നപോലെ.. ഇലക്ഷന്‍ വന്നെ ഇലക്ഷന്‍ വന്നെ എന്നാര്പു വിളികള്‍ ഇനി തെരുവില്‍ ഉയരും, കൊടി തോരണങ്ങള്‍, പോസ്റ്റുകള്‍, പ്രസംഗ ബഹളങ്ങള്‍, പാരടി രാഷ്ട്രീയ ഗാനങ്ങള്‍, ഫ്ലക്സുകള്‍, അവക്കിടയിലൂടെ സമൂഹം അതൊക്കെ വായിച്ചും കേട്ടും ഇനി വരേണ്ട നമ്മുടെ നേതാക്കന്മാരെ കുറിച്ച് സ്വപ്നം കാണും. പിന്നെ  നമ്മുടെ മുമ്പില്‍ ഭരിക്കാന്‍ വേണ്ടി തയ്യാറായി ഇരിക്കുന്നവരില്‍ നമ്മുടെ പാര്‍ടിചിന്തക്കനുയോജ്യമായവരെ അഞ്ചു വര്‍ഷത്തേക്ക് നമ്മള്‍ തിരഞ്ഞെടുത്തു മാലയിടും. അങ്ങിനെ തിരഞ്ഞെടുത്തവര്‍ മുമ്പ് ഒഴിഞ്ഞു കൊടുത്തവര്‍ ഇരുന്ന കസേരയില്‍ ഇരുന്നു ഭരണം നിറുത്തിയെടത്തു നിന്ന് തുടങ്ങും. ഈ മാമാങ്കങ്ങല്കൊക്കെ  മൂക സാക്ഷിയായി പ്രവാസികലാകാന്‍ വിധിക്കപെട്ട കുറെ മനുഷ്യര്‍ അങ്ങകലെ വിദേശത്ത് കുടുംപങ്ങളെ പോറ്റാന്‍ എല്ല് മുറിയെ പണിയെടുക്കുന്നുണ്ടാകും.  

അതും"" പ്രജാക്ഷേമ ""ഭരണനേട്ടത്തിന്റെ ഉധാഹരങ്ങളില്‍  പെടും. കാരണം രാഷ്ട്രീയക്കാരെ ഈ പ്രവാസികള്‍ക്ക് സുപരിചിതരാണ്. അടിക്കടിക്ക് ഗള്‍ഫ് സന്ദര്‍ശത്തിനു വരുന്നതും, അവരുടെ ഫോടോ പത്രത്തില്‍ അടിച്ചു വരുന്നതും പത്രം വായിക്കുന്ന പ്രവാസികള്‍ കാണാറുണ്ട്‌. 
അഞ്ചു വര്‍ഷത്തെ പത്രമെടുത്ത്‌ നോക്കണം, നാട്ടില്‍ സര്‍ക്കാര്‍ കൊണ്ട് വന്ന മാറ്റങ്ങള്‍ പഠിക്കണം, വികസനങ്ങള്‍ നോക്കണം. അല്ല ആരാ ഇതൊക്കെ നോക്കുന്നെ !
കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ പണിയെടുക്കുന്ന ഭൂരിഭാഗം വരുന്ന തൊഴിലാളികള്‍ ജോലി കഴിഞ്ഞു അവരുടെ താമസ സ്ഥലത്ത് വന്നാല്‍ ഒഴിവു ദിനം അപ്രാപ്യമായത് കൊണ്ട് ഭക്ഷണം കഴിച്ചു അവശേഷിച്ച കുറച്ചു സമയം നിദ്രയിലേക്ക് വഴുതി വീഴും. അതിനിടയില്‍ എന്ത് പത്രം, നാട്ടില്‍ കുടുമ്പം പുലര്‍ത്താന്‍ കഴിയാതെ ഇവിടെയെത്തിച്ച രാഷ്ട്രീയക്കാരുടെ എന്ത് വികസനം, എന്ത് രാഷ്ട്രീയം !

പ്രവാസികള്‍ക്ക് വോട്ടവകാശം! അതാണ്‌ പ്രവാസികളുടെ ""ഏറ്റവും വലിയ ""കാര്യം. നാട്ടിലുള്ളവര്‍ തന്നെ തെരഞ്ഞെടുത്തു  അയചീട്ടാണ് കാര്യങ്ങള്‍ ഇങ്ങിനെ പോകുന്നത്. പിന്നെയാണ് വിദേശത്ത് വന്നു വോട്ടു ചെയ്തു തിരഞ്ഞെടുത്തു കാര്യങ്ങള്‍ തീരുമാനിക്കാന്‍ പോകുന്നത്.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകുന്ന ശരാശരി പ്രവാസി, തങ്ങള്‍ വോട്ടു കൊടുത്ത ജയിപ്പിച്ച സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രവാസ ബന്ദും, ഹര്‍ത്താലും നടത്തി കാര്യങ്ങള്‍ നേടാനാകും എന്നാവും ചിന്ത. ആര്‍ക്കറിയാം..

നാട്ടിലെ വികസനത്തിനും , സാമ്പത്തിക അടിതറക്കും പ്രധാന ഉറവിടം അവഗനിക്കപെട്ട ഈ പ്രവാസി മനുഷ്യരാണ്. നാടും, വീടും വിട്ടു വിദേശത്ത് തങ്ങളുടെ വിയര്‍പ്പോഴുക്കുന്നവര്‍ പ്രതിവര്‍ഷം ഏകദേശം പതിനെണ്ണായിരം കോടിയോളം രൂപ നാട്ടിലേക്ക് അയക്കുന്നുണ്ട്. ഇരുപത്തഞ്ചു ലക്ഷത്തോളം വരുന്ന ഗള്‍ഫു മലയാളികളുടെ കുടുമ്പങ്ങള്‍ അതില്‍ നിന്നും ചിലവഴിക്കുന്ന തുക നാട്ടില്‍ ജീവിക്കുന്നവരുടെ തൊഴില്‍ മേഖലയുടെ സാമ്പത്തിക സ്രോതസും കൂടിയാണ്. ഗള്‍ഫിലെ ഈ വരുമാനത്തിന്റെ പിന്‍ ബലത്തിലാണ് നാട്ടിലെ ഓരോ ബിസിനസ്സുകളും പച്ച പിടിച്ചു നില്‍ക്കുന്നത്, കുടുമ്പങ്ങള്‍ ജീവിക്കുന്നത്. പ്രതിവര്‍ഷം അയക്കുന്ന ഈ കോടികള്‍ സര്‍ക്കാരുകള്‍ക്ക് വ്യക്തമാനെന്നിരിക്കെ പ്രവാസികള്‍ക്ക് വേണ്ടി എന്താണ് സര്‍ക്കാരുകള്‍ ചെയ്തീട്ടുള്ളത്. നാട്ടില്‍ ജീവിക്കാനുള്ള എന്ത് സാഹചര്യമാണ് സൃഷ്ടിക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ വ്യക്തമാനെന്നിരിക്കെ ഇക്കാര്യത്തില്‍ നടപടികള്‍ എടുക്കുക എന്നതാണ് ജനഹിത സര്‍ക്കാരുകളുടെ കടമ. ഗള്‍ഫിലെ മാറികൊണ്ടിരിക്കുന്ന കാലാവസ്ഥ വരും നാളുകളില്‍ നാട്ടിലെ സാമ്പത്തിക മേഖലയില്‍ കാര്യമായ ആഘാതം ഉണ്ടാക്കുമെന്ന തിരിച്ചറിവ് ഭരണ നേതൃത്വങ്ങള്‍ക്ക്‌ ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.   ഒന്നും ചെയ്തില്ലെങ്കിലും രാഷ്ട്രീയക്കാര്‍ അഴിമതി നടത്താതെ ഇരുന്നെങ്കില്‍ പ്രവാസികലാകാന്‍ വിധിക്കപെട്ടവര്‍ക്ക് വരെ   നാട്ടില്‍ തന്നെ ലാവിഷായി ജീവിക്കാനുള്ള അവസ്ഥ ഉണ്ടാകുമായിരുന്നു. കാരണം
അഴിമതി, പത്തിന്റെയും, അമ്പതിന്റെയും നോട്ടില്‍ ഒതുങ്ങുന്നതല്ല, ലക്ഷം കോടികളുടെതാണ് !
ലക്ഷം കോടികള്‍ !  പ്രവാസികളുടെ  എണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ആ തുകക്ക് എത്ര വര്ഷം സ്വന്തം നാടും വീടും വിട്ടു  വിദേശത്ത് വിയര്‍പ്പോഴുക്കണം !

ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശങ്ങല്‍ക്കുപരി  ഭരിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ മാറിപോകുംപോഴാനു സമൂഹത്തില്‍ ദാരിദ്ര്യം വര്‍ധിക്കുന്നതു,  നിലനില്‍പ്പിനു പ്രവാസിയാകാന്‍ വിധിക്കപെടുന്നതും. പ്രവാസത്തിനു കാരണമാകുന്ന സാമൂഹിക അവസ്ഥ മാറ്റിയെടുക്കുക എന്നതാണ് പ്രവാസി എന്ന വാക്ക് ഭരിക്കുന്നവരോട് വിളിച്ചു പറയുന്നത്. അത് സഫലമാകുന്നതോടെ പ്രവാസി വോട്ടു എന്നത് തന്നെ  അപ്രസക്തമാകും.  

അതോ രാഷ്ട്രീയക്കാര്‍ക്ക് നാടിനു ലഭിക്കുന്ന കോടികള്‍ക്കായി
പ്രവാസി സമൂഹത്തെ സൃഷ്ടിക്കുക എന്നത് രാഷ്ട്രീയ സമവാക്ക്യങ്ങളുടെ ലാ സാ ഗു ആണോ !
കാരണം ആ കോടികള്‍ ആണല്ലോ  സമൂഹത്തില്‍ കറങ്ങി കൊണ്ടിരിക്കുന്നത്. 

22 ജനുവരി 2011

മകരജ്യോതി, സത്യമോ !

അങ്ങിനെ നാടിന്റെ ഭരണാധികാരിയുടെ പ്രസ്താവനയും വന്നു !


മകരജ്യോതി  യ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ഇല്ലെന്നു. അല്ലെങ്കില്‍ തന്നെ ഈ വക കാര്യങ്ങളില്‍ സര്‍ക്കാരിനെന്തു കാര്യം. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് !
ജനങ്ങള്‍ ആള്‍ദൈവങ്ങളുടെ ദിവ്യത്വം കണ്ടു അവരുടെ പിന്നാലെ പോയാല്‍, ആരാധനാലയങ്ങളിലെ അത്ഭുതങ്ങള്‍ കേട്ട് അതിന്റെ പിന്നാലെ പോയാല്‍, അത് കാണാന്‍ തിക്കും തിരക്കും കൂട്ടി, അതില്‍ അപകടം സംഭവിച്ചു ജീവന്‍ പോയാല്‍, അതിലൊക്കെ സര്‍ക്കാരിനെന്തു കാര്യം !


സംശയവും, അതോടു ചേര്‍ന്നുള്ള ഭരണാധികാരിയുടെ പ്രസ്താവനയും ശരിയല്ലേ.
ആണോ ?
ഒരു സംശയം! (സംശയങ്ങളൊന്നും ചോദിക്കരുത് !)


നൂറു പേരുടെ മരണത്തിനു ഇടയാക്കിയ ദുരന്തത്തിന് കാരണമായ സംഭവം എന്താണ് ? യുക്തിവാദികളും, വാര്‍ത്താ മാധ്യമങ്ങളും, പലവട്ടം കേരള ജനതയുടെ ശ്രദ്ധയില്‍ പെടുത്തി, അപവാദമായ ഒരു അത്ഭുത ജ്യോതിയുടെ കഥകള്‍ ഭക്തിയുടെ പേരില്‍ കാലങ്ങളായി ഭക്തരായ ജനങ്ങളെ ആകര്‍ഷിച്ചു വന്നതിന്റെ ഒരു ചിത്രമാണ് ഇത്രയധികം മരണത്തിനു കാരണമായ തിക്കും തിരക്കും !


മനുഷ്യജീവന്‍. അത് വിലപിടിച്ചതാണ്‌. ഓരോ മരണത്തിന്റെ പിറകിലും ഒരു കുടുമ്പത്തിന്റെ നിലക്കാത്ത വിലാപം ഉണ്ടാകും. നൂറില്‍ പരം കുടുമ്പത്തിന്റെ വിലാപങ്ങള്‍. അത് ചെറുതല്ല. അതിന്റെ കാരണം എന്തായാലും അന്വേഷിക്കേണ്ടതാണ്. അത്ഭുത ജ്യോതി സത്യമെങ്കില്‍ അത് വിശ്വാസികളെ സംബന്ധിചായാലും, ജനങ്ങളെ സംബന്ധിചായാലും വളരെ അത്ഭുതാവഹമാണ്. അതിനെ കുറിച്ച് അന്വേഷിച്ചു സത്യം അറിയിക്കേണ്ടത് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ ബാധ്യതയാണ്. ദൈവത്തിനെ/ദൈവങ്ങളെ സംബന്ധിച്ച് അത് പ്രശ്നമുള്ള കാര്യമല്ല. അങ്ങിനെയൊന്നു സംഭാവിപ്പിക്കുന്നുവെങ്കില്‍ അവര്‍ക്ക് അതില്‍ യാതൊരു പ്രതിഷേധവും ഉണ്ടാകില്ല. ഒരു അന്വേഷണം നടത്തുന്നുവെങ്കില്‍ അത് വിശ്വാസത്തെ മുറിപെടുത്തലല്ല. വിശ്വാസത്തെ ബലപെടുതലാണ്. ആധികാരികമായ ഒരു തെളിവിനെ മനുഷ്യന്‍ തെടുന്നുവെങ്കില്‍ അതെങ്ങിനെ ദൈവ വിരുദ്ധമാകും.


ഏതൊരു ആരാധനാലയങ്ങളും ദിവ്യത്വത്തിന്റെ പേരില്‍ ജനങ്ങളെ ആകര്‍ഷിക്കുകയോ, തിക്കും തിരക്കും കൂടുവാനും, അതുവഴി ദുരന്തങ്ങള്‍ സംഭാവിക്കുവാനും കാരനമാകുകയോ ചെയ്യുന്നുവെങ്കില്‍ അത്തരം ദിവ്യ സംഭാവങ്ങുടെ സത്യത്തെ പൊതു സമൂഹത്തില്‍ അനാവരണം ചെയ്യപെടെണ്ടാതുണ്ട്. അതല്ല എങ്കില്‍ അത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്. ജനങ്ങളുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ ചുമതലയാണ്. സര്‍ക്കാരിന്റെ മിഷനരിയാണ് ആധികാരികതയുടെ അവസാന വാക്ക്. അത് നിഷ്ക്രിയമായാല്‍, പല അത്ഭുത കഥകളും സമൂഹത്തില്‍ പരക്കും, പലതും, പലരും ദിവ്യമാകും. പല വിധ കാരണങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ ആശ്വാസത്തിനായി തിക്കും, തിരക്കും കൂട്ടി അവിടങ്ങളില്‍ എത്തും. വിശ്വാസം എന്നത് ഇത്തരം അത്ഭുത കഥകളില്‍ എത്തിച്ചു അതൊരു വ്യവസായമാക്കി മാറ്റുന്ന/ മാറുന്ന ഒരു സാഹചര്യത്തിലാണ്, പ്രത്യേകിച്ചും പ്രബുദ്ധമാണെന്ന് പറയുന്ന നമ്മുടെ കേരളം !

എവിടെയാണ് ജനങ്ങള്‍, എവിടെയാണ് സര്‍ക്കാര്‍ !

17 ജനുവരി 2011

ശബരിമല ദുരന്തം

ഹൃദയഭേദകമായ  ഒരു ദുരന്തത്തിന് ശബരിമല സാക്ഷ്യം വഹിച്ചിരിക്കുന്നു.
നൂറില്‍ പരം മനുഷ്യര്‍ക്ക്‌ ജീവന്‍ നഷ്ടപെട്ടതിന് ഉത്തരവാദി ആര്‍ ? വര്‍ഷങ്ങളായി ഈ തീര്‍ഥാടനം നടന്നു വരുന്നു. ലക്ഷങ്ങള്‍ സന്നിദാനത്തില്‍ എത്തുന്നു. അവിടെയുള്ള അസൌകര്യങ്ങളെ കുറിച്ച് ഉത്തരവാധപെട്ടവര്‍ക്ക് കൃത്യമായി അറിയാം. അതിനുള്ള ഭരണ സംവിധാനങ്ങള്‍ ഉണ്ട്. പരിഹരിക്കാനുള്ള കര്‍മ ശേഷിയും, വരുമാനവും, സമയവും ഉണ്ട്. തിരക്ക് നിയന്ത്രിക്കാനും, അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കഴിയും.



പക്ഷെ....
നൂറിലേറെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപെട്ടിരിക്കുന്നു...
____________
ഇനി വരും പ്രസ്താവനകള്‍...
അന്വേഷണം നടത്തും, കാരണം കണ്ടെത്തും..
കൂടുതല്‍ രക്ഷാപ്രവര്തനതിനു സൗകര്യം എര്പെടുതും..
പോലീസുകാരെ നിയമിക്കും...
ജീവന്‍ നഷ്ടപെട്ടവര്‍ക്ക്ക് ?/അല്ല ആശ്രിതര്‍ക്ക് നഷ്ടപരിഹാരം..!
ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സ്വത്വര നടപടികള്‍....
____________________
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ ശബരിമല ദുരന്തം മറ്റു പല ദുരന്തങ്ങള്‍ ചിത്രത്തില്‍ നിന്നും മാഞ്ഞു പോയ പോലെ വിസ്മ്രുതിയിലാകും !
ഓരോ സംഭവതിനും അതിനനുസരിച്ച് സമയാ സമയങ്ങളില്‍ പ്രസ്താവനകള്‍ വരും..
____________________
ഭക്തര്‍ക്ക് ശബരിമല ഒരു തീര്‍ഥാടന സ്ഥലമാണ്. അവര്‍ വിശ്വസിക്കുന്ന ദൈവത്തിനെ ആരാധിക്കാനുള്ള കേന്ദ്രം. പക്ഷെ, അവിടെ തിക്കും തിരക്കും കൂടാന്‍ കാരണമാകുന്ന മകര വിളക്ക് പ്രതിഭാസത്തെ കുറിച്ച് പലതും അപവാദമായി വാര്‍ത്താ മാധ്യമങ്ങളില്‍ വരുമ്പോള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ അന്വേഷണ കമീഷനും, സംവിധാനവും ഏര്‍പെടു ത്തുമ്പോള്‍ ഇതിലെ സത്യാവസ്ഥ അറിയിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ എത്റെടുക്കാത്തത് എന്ത് കൊണ്ട് ?അത്


ജനങ്ങളോട് ചെയ്യുന്ന അനീതിയല്ലേ.?? ഇതൊക്കെ മാധ്യമങ്ങള്‍ക്ക് വിട്ടു കൊടുത്തു കണ്ണുമടച്ചു ഇരിക്കുന്ന ബന്ധപെട്ട അധികാരികള്‍ ദുരന്തങ്ങള്‍ വരുമ്പോള്‍ ചാടി എഴുന്നേല്‍ക്കുന്നത്‌ എന്തിനു വേണ്ടിയാണ്.


തിരക്ക് വരുന്നതിന്റെ കാരണങ്ങളുടെ ചിത്രത്തിലേക്ക് കണ്ണ് തുറന്നു നോക്കിയാല്‍ ഈ ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയും, അതിനു സംവിധാനങ്ങല്‍ക്കുപരിയായി അവിടെ പോകുന്നവര്‍ക്ക് തന്നെ അത് ചെയ്യാന്‍ കഴിയും !


എന്തായാലും ദുരന്തങ്ങള്‍ ഒഴിവാക്കുക തന്നെ വേണം ! ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ.....


അവരുടെ കുടുമ്പത്തിന്റെ വേദനയില്‍ പങ്കു ചേരുന്നു....

27 ഒക്‌ടോബർ 2010

"ജനപക്ഷം" വിജയി

ഇലക്ഷന്‍ കഴിഞു, ഫലവും വന്നു.



ജയിച്ചവര്‍ പതിവ് പോലെ പടക്കം പൊട്ടിച്ചു, ആര്‍ത്തു വിളിച്ചു ആഹ്ലാദിച്ചു.


ഇനി ജനങ്ങള്‍ക്ക്‌ വേണ്ടി അവരുടെ പ്രദേശങ്ങള്‍ ഭരിക്കും. കള്ളമില്ലാത്ത, ചതിയില്ലാത്ത, അഴിമതിയില്ലാത്ത ഭരണം.


കഴിഞ്ഞ കാലം മറക്കുക. ഇനി പുതിയ കാലത്തിലേക്ക് പ്രവേശിക്കാം.


വികസനം, ജനക്ഷേമം, തൊഴിലുറപ്പ്, കൃഷി, വ്യവസായം തുടങ്ങി ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നേതൃത്വം സത്യപ്രതിഞ്ഞ ചെയ്തു തുടക്കം കുറിക്കും.


ഫണ്ടുകള്‍ ജനങ്ങളുടെ, നാടിന്റെ വികസനത്തിന്‌ വേണ്ടി ചിലവഴിക്കുന്ന അഴിമതി രഹിതമായ ഭരണം. ജനങ്ങളുടെ നികുതി പണം അങ്ങിനെ തിരിച്ചു ജനങ്ങള്‍ക്ക്‌ വേണ്ടി ചിലവഴിക്കുന്നുവെന്നു സ്വയം ഉറപ്പു വരുത്തി തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക്‌ വേണ്ടി അവര്‍ സമര്‍പ്പിക്കും. അവിടെ കോണ്ഗ്രസ് ഇല്ല, കമ്മ്യൂണിസ്റ്റ് ഇല്ല, ജനകീയ വികസന മുന്നണി ഇല്ല, ബി ജെ പ്പി ഇല്ല, ഉള്ളത് ജനങ്ങള്‍, ജന പ്രധിനിധികള്‍.


തങ്ങള്‍ക്കു കിട്ടിയ ജന പിന്തുണ സത്യസന്ധമായി ജനങ്ങള്‍ക്ക്‌ വേണ്ടി വിനിയോഗിക്കുമെങ്കില്‍ ജനാധി പഥ്യം വിജയിക്കുന്നു എന്ന് അവകാശപെടം. അത് നിര്‍ണ്ണയിക്കുന്നത് ജന പ്രധിനികലാണ്.


ഇല്ലെങ്കില്‍ ജനാധിപത്യം ജനങ്ങളോട് അനീതി ചെയ്യുന്നു എന്ന് പറയേണ്ടി വരും !


ഈ ജയിച്ചവര്‍ ജനപക്ഷത്തിന്റെ സ്ഥാനാര്തികലാനെന്നു നമുക്ക് ഉറച്ചു വിശ്വസിക്കാം. മൂല്ല്യത്തിന് വേണ്ടി, വികസനത്തിന്‌ വേണ്ടിയാണ് ജനപക്ഷം നിന്നത്, ജനങ്ങള്‍ രാഷ്ട്രീയതിനുപരി ഈ സ്ഥാനാര്തികളില്‍ അവ കണ്ടെത്തി കാണും എന്ന് വരും കാലം തെളിയിക്കട്ടെ.


"ജനപക്ഷം" എന്നും ജനങ്ങളില്‍ വെളിച്ചമായി നില്‍ക്കട്ടെ !

23 ഓഗസ്റ്റ് 2010

സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ !


ബ്രിടീഷുകാരെ ഈ നാട്ടീന്നോടിച്ചു നമ്മള്‍ സ്വതന്ത്രരായി. നമ്മള്‍ ജനാധിപത്യത്തിലേക്ക് പ്രവേശിച്ചു. നമ്മളെ ഭരിക്കാന്‍ പാര്‍ട്ടികള്‍ പല രൂപങ്ങളില്‍ രംഗത്ത് വന്നു. സ്വാതന്ത്ര്യത്തിനു പുതിയ മാനങ്ങളുണ്ടായി. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമില്ലാത്തവരെ പലതും പറയാം. ചീത്ത വിളിക്കാം. പലതും ആരോപിക്കാം. അങ്ങിനെ ജനാധിപത്യം വളര്‍ന്നു. പാര്‍ടികള്‍ വളര്‍ന്നു. അണികള്‍ വളര്‍ന്നു, നേതാക്കള്‍ വളര്‍ന്നു. പട്ടിണിക്കും പരിവട്ടതിനും ദാരിദ്ര്യമില്ലാത്ത വിധം ജനാധിപത്യത്തിന്റെ സുവര്‍ണ കാലഘട്ടത്തിലേക്ക് എല്ലാവരും പ്രവേശിച്ചു. അങ്ങിനെ നീതിയെത്, അനീതിയെത് എന്ന് തിരിച്ചരിയാകാനാകാത്ത വിധം ഒരു ചരിത്ര കാലഘട്ടമെന്ന് ഭാവിയില്‍ വിളിക്കുന്ന ഇന്നത്തെ കാലഘട്ടം. അവിടെ ഏകദേശം നൂറു കോടിയില്‍ അധികം വരുന്ന പ്രജകളെ ഭരിക്കുന്ന ഭരണ സിരാകേന്ദ്രത്തില്‍ എല്ലാവരും തുല്ല്യാരായി മാറുന്നു, പ്രജകള്‍ ഒഴികെ !
അവര്‍, പ്രജകള്‍ വാലില്‍ പെട്രോലോഴിച്ചു തീകൊടുത്ത പോലെ വില വര്‍ധനയില്‍ വേവലാതി പൂണ്ടു അങ്ങോട്ടും, ഇങ്ങോട്ടും ഓടുകയാണ്.
ഈ സുവര്‍ണ നിമിഷത്തിലാണ് ആദ്യമായി ഒരു ബില്ല് ഒറ്റകെട്ടായി (നോട്ടു കെട്ടായി) ജനങ്ങളുടെ മുമ്പില്‍ പാസ്സാക്കി എടുക്കുന്നത്. വിലകയറ്റവും, ചിലവും വര്‍ദ്ധിച്ചതിന്റെ ഇരകളായ ജന പ്രധിനിധികളുടെ കഷ്ടപാട് നിറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ട് !
പ്രജകള്‍ക്കു വേണ്ടി സമയാ സമയങ്ങളില്‍ വില വര്ധന്നയും, ഭക്ഷ്യ പ്രതിസന്ധിയും, ഊര്‍ജ്ജ പ്രതി സന്ധിയുമോക്കെയായി സമയം ചിലവഴിക്കുന്ന തിരക്കിനിടയില്‍ തങ്ങളുടെ ജീവിതവും രണ്ടറ്റം മുട്ടിക്കെണ്ടാതിനെ കുറിച്ചുള്ള സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരമാണ് നമ്മള്‍ ഒന്ന്, നമ്മുടെ ലക്‌ഷ്യം ഒന്ന് എന്നാ രീതിയില്‍ എതിര്‍ വായ്‌ പോലുമില്ലാതെ കോരിത്തരിച്ചു കൊണ്ട് ബില്‍ പാസ്സായത്‌.
അങ്ങിനെ അറുപതിനായിരം രൂപ ശമ്പളം വാങ്ങാം.. എണ്ണിയാല്‍ തീരാത്ത, പ്രജകള്‍ക്കു സ്വപ്നം കാണാന്‍ കഴിയാത്ത ആനുകൂല്യങ്ങള്‍ വേറെ !
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ, ഞാനിപ്പം പാര്‍ലിമെന്റില്‍ വലിഞ്ഞു കേറും ! എന്ന് പ്രജകള്‍ പറയുന്ന കോലത്തിലെക്കാന് ജനാധിപത്യത്തിന്റെ പോക്ക്. അടുത്ത ഇലക്ഷന് മത്സരിക്കാതിരിക്കാന്‍ ഇനി കാരണമെന്തു വേണ്ടൂ ! ഇതൊക്കെ അറിഞ്ഞു നൂറു കോടിയും മത്സരിക്കാനിരങ്ങിയാല്‍ ആര് വോട്ടു ചെയ്യും !
ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജന പ്രധിനിധികളുടെ ഭരണമാണ് ജനാധിപത്യം ! അങ്ങിനെയാണ് തങ്ങളുടെ നേതാവിനെ നേരിട്ട് കണ്ടു സംസാരിചില്ലെങ്കിലും വോട്ടു കൊടുത്തു തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അയക്കുന്നത്. അങ്ങിനെ പരിഹരിച്ചു പരിഹരിച്ചു താങ്ങാന്‍ കഴിയാത്ത വിലയും , പട്ടിണിയും വര്‍ധിച്ചു കൊണ്ടിരിക്കെയാണ് ജനങ്ങള്‍ ആ വാര്‍ത്ത കേട്ട് ഞെട്ടിയത്.
ദാരിദ്ര്യമനുഭവിക്കുന്ന ലക്ഷകണക്കിന് ജനങ്ങള്‍ക്ക്‌ പത്തു വര്‍ഷത്തേക്ക് ഭക്ഷിക്കാനുള്ള ധാന്യം നശിച്ചു പോയത്രേ.. ഇത് അറിഞ്ഞ കോടതി ജനങ്ങള്‍ക്ക്‌ വേണ്ടി ചോദിച്ചു,
ജനങ്ങള്‍ക്ക്‌ കൊടുത്തു കൂടായിരുന്നോ..
ജനങ്ങള്‍ തിരഞ്ഞെടുത്ത ശമ്പള വര്‍ധനവിന്റെ ബലിയാടായ ബന്ടപെട്ട പ്രതിനിധിയുടെ മറുപടി, അതൊന്നും കൊടുക്കാന്‍ കഴിയില്ലത്രേ ! അതിനുള്ള സംവിധാനമൊന്നും ഞങ്ങളുടെ സംവിധാനത്തില്‍ ഇല്ലെന്നു !
അഴിയെണുന്നവരും, അഴിയെണ്ണാന്‍ സാദ്യതയുന്ടെന്നു സ്വപ്നം കാണുന്നവരും, ഭാഗ്യം കൊണ്ട് അഴിയരികതെത്താന്‍ കഴിയാത്തവരും അങ്ങിനെ "പല നിരപരാധികളായ" ജന പ്രതിനിധികളും ഈ ശമ്പള വര്‍ധനവിന്റെ ഇരകളായി മാറിയെന്നതാണ് മാധ്യമങ്ങള്‍ നല്‍കുന്ന ഞെട്ടിക്കുന്ന വിവരം...
വിവരാവകാശത്തെ കുറിച്ചുള്ള വിവരമൊന്നും പ്രജകല്കില്ലാത്തത് കൊണ്ടും, അതൊക്കെ അറിഞ്ജീട്ടു കാര്യമില്ലെന്നരിഞ്ഞുകൊണ്ടും ആ വഴിക്ക് പോയി സമയം കളയാന്‍ സമയം ബാക്കിയില്ലാത്തത്‌ കൊണ്ടും ഇതൊക്കെ ആഗോള പ്രതിഭാസമായി നല്ല രീതിയില്‍ മുന്നോട്ടു പോവും, അല്ലെങ്കിലും ആര്‍ക്കു വേണം വിവരാവകാശ നിയമം അല്ലെ.. ഇതൊക്കെ അറിഞ്ഞു ടെന്‍ഷന്‍ അടിക്കാന്‍ പ്രജകള്‍ക്കു സമയം ഇല്ല...അല്ലെങ്കില്‍ തന്നെ ജീവിക്കാന്‍ പെടുന്ന ഒരു പാട്.
അതൊക്കെ ഈ ജന പ്രതിനിധികള്‍ക്കും അറിയാവുന്നത് കൊണ്ടാണല്ലോ അവരുടെ പ്രശ്നങ്ങള്‍ എങ്കിലും പരിഹരിക്കാന്‍ ഒറ്റ കെട്ടാവുന്നത്‌..
അവര്‍ക്ക് വേണ്ടി നമുക്ക് പാടാം,
"ജനനേതാക്കള്‍ നാട് ഭരിക്കും കാലം
ജനപ്രധിനിധികള്‍ എല്ലാരും ഒന്നുപോലെ ...
കലഹവുമില്ല ഇല്ല, എതിര്‍പ്പുമില്ല
ശമ്പള കാര്യതിലെന്നു മാത്രം" !

15 ജൂൺ 2010

ഭോപ്പാല്‍ നീതി ദുരന്തം


കാര്‍ബൈഡ് ഫാക്ടറിയില്‍ ഉണ്ടായ വാതകചോര്ച്ചയില്‍ അവശേഷിച്ച ഇരകള്‍ രണ്ടാമതൊരു ദുരന്തം കൂടി ഏറ്റു വാങ്ങിയിരിക്കുന്നു. വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം ദുരന്തത്തിന് ഉത്തരവാദികലായവര്‍ക്ക് നീതി പീഠം ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ അവശേഷിച്ച കാര്ബൈട് ശ്വസിച്ചു ജീവിക്കുന്ന ഇരകള്‍ തങ്ങളെ ഇങ്ങിനെയാക്കിയ വാതകം ശ്വസിക്കാത്തവരുടെ നീതിയെ ഓര്‍ത്തു നിയന്ത്രണം വിട്ടു ചിരിച്ചു ചിരിച്ചു കരഞ്ഞു കാണും!, വാറന്‍ അന്റെഴ്സനും, 'ചരട് വലികള്‍ നടത്തിയ ജനാധി 'പഥ്യം' കനിഞ്ഞു നല്‍കിയ രാഷ്ട്രീയ നേതാക്കളോടൊപ്പം !

നീതി വൈകുക എന്നാല്‍ നീതി നിഷേധിക്കപെടുക എന്നതാണ്. എന്നാല്‍ നീതി വൈകുകയും വൈകിയെത്തിയ നീതിയുടെ തുലാസ്സില്‍ ഇരകളെ കാണാതെ പോകുന്ന അവസ്ഥയുമാണ് വിധിയില്‍ പ്രകടമായത്. പ്രതികള്‍ക്ക് ഒരു ലക്ഷവും, രണ്ടു ലക്ഷവും പിഴ വിധിച്ച വാര്‍ത്ത വായിച്ചു റോഡു വക്കില്‍ പെട്ടികട നടത്തുന്നയാള്‍ തനിക്കു ഹെല്‍ത്തില്‍ നിന്നും കിട്ടിയ പിഴ ആലോചി'ച്ചിരിചിട്ടുണ്ടായിരിക്കും '. അത് വായിച്ചു ഹോട്ടല്‍ നടത്തുന്നയാളും ആലോചി'ച്ചിരിചിട്ടുണ്ടായിരിക്കും ' '. മോഷണ കുറ്റത്തിനും, കൊലപാതകത്തിനും, മറ്റു ക്രിമിനല്‍ കുറ്റത്തിനും ശിക്ഷ ഏറ്റുവാങ്ങിയവരും വാര്‍ത്ത വായിച്ചു ആലോചി'ച്ചിരിചിട്ടുണ്ടായിരിക്കും '. കോടികളുടെ കോഴകള്‍ സിക്സരുകളായി അടിച്ചുയര്തുന്ന ജനാധിപത്യ രാഷ്ട്രീയ ക്രികറ്റ് ക്രീസിലാണ് ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപെട്ട കേസില്‍ പിഴകളുടെ മൂല്യം പൊട്ടി ചിരികളുയര്തുന്നത്‌. ഈ വിധി ഉയര്‍ത്തുന്ന ഭീകരമായ ഒരവസ്ഥ മനുഷ്യന് മേല്‍ വട്ടം കറങ്ങുന്നു. ഒരു കേസ് തീര്‍പ്പ് കല്പ്പിക്കാനെടുത്ത സമയം ഒരു മനുഷ്യായുസ്സിലെ മൂന്നില്‍ ഒരു ഭാഗം സമയം. പ്രതികളായവരുടെ ജീവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് ശിക്ഷയുടെ സമയം എത്ര നാള്‍ എന്ന ചോദ്യം. ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപെടാന്‍ കാരണക്കാരായവര്‍ക്ക് നല്‍കിയ പിഴ ശിക്ഷ പോലും ഇങ്ങിനെയൊക്കെയാണെങ്കില്‍ മനുഷ്യര്‍ക്ക്‌ ‍ഇതുപോലെ ശ്വസിക്കാന്‍ കോര്‍പരേട്ടുകള്‍ പല വിധ വാതകങ്ങളും ഇനിയും ഫ്രീയായി ശ്വസിക്കാന്‍ നല്‍കും . വലിയ മീനുകള്‍ക്ക് കടിച്ചു പൊട്ടിച്ചു രക്ഷപെടാനുള്ള വലകള്‍ നിര്‍മിച്ചു കൊടുക്കുന്ന പ്രജാ സ്നേഹികള്‍ നമുക്കിടയില്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും.


ബാല്യത്തില്‍ വായിച്ച ഒരു കഥ ഓര്മ വരുന്നു.
ഒരു നാട്ടില്‍ ഒരു രാക്ഷസന്‍ ഉണ്ടായിരുന്നു. ആ നാട്ടിലെ മനുഷ്യരായിരുന്നു രാക്ഷസന്റെ ഭക്ഷണം. ഓരോ ദിവസവും ഒരാള്‍ വീതം ! തങ്ങളുടെ ഊഴമെത്തുന്ന ദിവസം മുന്നില്‍ കണ്ടു ഭയന്നായിരുന്നു ആളുകള്‍ അവിടെ ജീവിച്ചിരുന്നത്. രാക്ഷസന്റെ കണ്ണ് വെട്ടിച്ചു എവിടേക്കും രക്ഷപെടുവാനും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇങ്ങിനെയൊക്കെ യാണെങ്കിലും രാക്ഷസന്റെ ഒരു ഇളവു അവര്‍ക്ക് ആശ്വാസമായിരുന്നു. തന്റെ ഇരയാകുന്ന ആള്‍ തന്റെ കയ്യിലുള്ള പെട്ടിക്കു പാകമായാല്‍ മാത്രമേ രാക്ഷസന്‍ കൊന്നു ഭക്ഷിക്കൂ. രാക്ഷസന്റെ പെട്ടിയില്‍ കിടന്നാല്‍ തലയും, കാലും രണ്ടറ്റവും മുട്ടി പാകമായില്ലെങ്കില്‍ വെറുതെ വിടും എന്നതായിരുന്നു ആശ്വാസത്തിന് കാരണം. രാക്ഷസന്‍ പിടിച്ചു കൊണ്ട് പോകുന്ന ഒരാളും ഇത് വരെ മടങ്ങി വരുന്നത് ആരും കണ്ടീട്ടുമില്ല. അത് രാക്ഷസനു മാത്രം അറിയാവുന്ന രഹസ്യമാണ്. താന്‍ പിടിക്കുന്ന മനുഷ്യനെ പെട്ടിയില്‍ കിടത്തി തലയും, കാലും രണ്ടറ്റവും മുട്ടുന്നില്ലെങ്കില്‍ തലയിലും, കാലിലും പിടിച്ചു മുട്ടുന്നത് വരെ വലിച്ചു നീട്ടും. ഇനി നീളം കൂടി കവിഞ്ഞു നില്‍ക്കുകയാണെങ്കില്‍ ചുറ്റിക കൊണ്ട് അടിച്ചു പാകമാക്കും. ഈ പ്രക്രിയ നടക്കുന്നതിനിടയില്‍ ആളുടെ കഥ കഴിന്ജീട്ടുണ്ടാകും. അത് കൊണ്ട് രാക്ഷസന്റെ ഇളവില്‍ രക്ഷപെടാനുള്ള പഴുത് ഇല്ല എന്നത് രാക്ഷസനു മാത്രം അറിയാവുന്ന രഹസ്യം ! ഇപ്പൊ നിങ്ങള്‍ക്കും !
ഈ പറഞ്ഞ കുട്ടി കഥയും, മേല്‍ പറഞ്ഞ കാര്യവും തമ്മില്‍ എന്ത് ബന്ധം എന്ന് എഴുതി കഴിഞ്ഞപ്പോഴാണ് ചിന്തിച്ചത്. നിങ്ങളും ഇപ്പൊ ചിന്തിചീട്ടുണ്ടാകും !
അതോ ഇതിനേക്കാള്‍ വലിയ കഥകള്‍ ദിനേന മീഡിയകളില്‍ കൂടി കേള്‍ക്കുന്ന നമ്മള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകാന്‍ ഈ കഥകള്‍ വായിക്കേണ്ട കാര്യമുണ്ടോ !
തീര്‍ച്ചയായും ഇല്ല.