24 ഡിസംബർ 2008

ഇസ്ലാം - വിമോചനത്തിന്റെ ശബ്ദം

എവിടെ ബിലാല്‍ ?
ക അബാലയത്തില്‍ ആദ്യത്തെ ബാങ്ക് മുഴക്കുവാനായി പ്രവാചകന്‍ അന്ന്വേഷിക്കുന്നത് കറുത്തിരുണ്ട, പതിഞ്ഞ മൂക്കുള്ള ആ നീഗ്രോ വിനെ ! ബിലാലുബ്നു രബാഹ് .

പ്രമാണിമാരും, ഉന്നതരുമായി കഅബയില്‍ പലരും കൂടി നില്‍ക്കുന്നുണ്ട്‌. ചരിത്ര സംഭവമാകാന്‍ പോകുന്ന, ആദ്യത്തെ ബാങ്ക് വിളിക്ക് സാക്ഷിയാകുവാന്‍ .

എവിടെ ബിലാല്‍?

എല്ലാവരുടെയും കണ്ണുകള്‍ ബിലാലിലേക്ക് തിരിഞ്ഞു. ഒരു ഭാഗത്ത് മാറി നില്ക്കുന്ന ബിലാലിന് അത് വിശ്വസിക്കാനായില്ല. ഈ വിരൂപിയായ, കറുത്തിരുണ്ട എന്നെയാണോ ഇസ്ലാമിന്റെ മഹോന്നത ഗേഹത്തില്‍ ചവിട്ടി കയറി, സൃഷ്ടാവിന്റെ നാമം വിളംബരം ചെയ്യുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്ര നാളും അടിമയായി, വിവേചനത്തിന്റെ, പീടനതിന്റെ രുചി മാത്രം അനുഭവിച്ചിരുന്ന തനിക്ക് പ്രവാചകന്‍ നല്കുന്ന പരിഗണന വിശ്വസിക്കാനായില്ല.

എല്ലാവരും ഒരുവേള നിശബ്ദരായി . ബിലാലിന്റെ കണ്ണുകള്‍ നിറഞ്ഞു.

അല്ലയോ ബിലാല്‍, താങ്കള്‍ ക ആബലായത്തിന്റെ ഉച്ചിയില്‍ കയറി ബാങ്ക് മുഴക്കൂ.
കറുത്തവനും, വെളുത്തവനും, ധനികനും, ദരിദ്രനും എല്ലാവരും തുല്ല്യരാനെന്ന, ദൈവിക ആദര്‍ശം ലോകത്ത് മുഴങ്ങുകയാണ് . ആദര്‍ശത്തെ വിളംബരം ചെയ്യുന്ന പ്രഖ്യാപനംബിലാലിന്റെ ബാങ്കിലൂടെ ലോകം ശ്രവിക്കുകയാണ്.

ജാതി മത, വര്‍ഗ വിവേചനത്തില്‍, മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ തീര്ത്ത ലോകത്ത് കാബലായത്തിന്റെ ഉച്ചിയില്‍ ബിലാലിന്റെ ശബ്ദം ലോകത്ത് നിലക്കാത്ത പ്രതിഫലനങ്ങള്‍ തീര്ത്തു കഴിഞ്ഞിരിന്നു.

പ്രവാചകന്‍ ബിലാലിനെ ആശ്ലേഷിക്കാന്‍ കാത്തു നില്‍ക്കുകയാണ്‌.

........
ലോകത്തിന്റെ പല ഭാഗങ്ങളിലും നില നിന്നിരുന്ന അടിമ വ്യവസ്ഥിതി പ്രവാചക കാലഘട്ടതിലും അറേബ്യയില്‍ നിലനിന്നിരുന്നു.മനുഷ്യനെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും, ചൂഷണങ്ങളില്‍ നിന്നും വിമോചിപ്പിക്കുക എന്ന ദൌത്യം പ്രായോഗിക ജീവിതത്തില്‍ എത്റെടുതായിരുന്നു പ്രവാചകന്‍ അടിമത്വത്തില്‍ നിന്നും, ചൂഷണത്തില്‍ നിന്നും ഒരു മാനവിക സഹോദര്യത്തിലേക്ക് മനുഷ്യനെ മാറ്റിയത് . അത് ചെറിയ വിപ്ലവമായിരുന്നില്ല .സൃഷ്ടാവ് സൃഷ്ടികലെല്ലാവരും തുല്ല്യരാനെന്നു പറയുമ്പോള്‍ ഇസ്ലാം ലോകത്തിനു വെളിച്ചം പകരുകയായിരുന്നു . ജാതിയുടെ പേരില്‍ മനുഷ്യനെ വിഭജിച്ചു മാനസികവും , ശാരീരികവുമായ പീഡനങ്ങള്‍ എല്‍കുന്ന മനുഷ്യ സമൂഹങ്ങള്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. ദൈവങ്ങളുടെ പേരിലുള്ള ആരാധന ആലയങ്ങളില്‍ പോലും ആ വിവേചനം അവസാനിക്കുന്നില്ല. . ഇസ്ലാമിന്റെ വെളിച്ചം ലോകത്താകെ പരന്നതും , ആ യുക്തി ധര്ശനതിലേക്ക് മനുഷ്യര്‍ ഒഴുകിയതും അത് കൊണ്ടാണ്. ഒരു യഥാര്‍ത്ഥ ദൈവിക ദര്‍ശനം ലക്ഷ്യമാക്കുന്നത് അത്തരമൊരു മാനവീക സമത്വമാണ് . ആ വിപ്ലവ ശബ്ദം മുഴക്കാന്‍ പ്രവാചകന്‍ തിരഞ്ഞെടുത്തത് അടിമായായിരുന്ന ബിലാലിനെയും !

13 അഭിപ്രായങ്ങൾ:

..naj പറഞ്ഞു...

ലോകത്തിന്റെ പല ഭാഗങ്ങളിലും നില നിന്നിരുന്ന അടിമ വ്യവസ്ഥിതി പ്രവാചക കാലഘട്ടതിലും അറേബ്യയില്‍ നിലനിന്നിരുന്നു.മനുഷ്യനെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും, ചൂഷണങ്ങളില്‍ നിന്നും വിമോചിപ്പിക്കുക എന്ന ദൌത്യം പ്രായോഗിക ജീവിതത്തില്‍ എത്റെടുതായിരുന്നു പ്രവാചകന്‍ അടിമത്വത്തില്‍ നിന്നും, ചൂഷണത്തില്‍ നിന്നും ഒരു മാനവിക സഹോദര്യത്തിലേക്ക് മനുഷ്യനെ മാറ്റിയത് . അത് ചെറിയ വിപ്ലവമായിരുന്നില്ല .സൃഷ്ടാവ് സൃഷ്ടികലെല്ലാവരും തുല്ല്യരാനെന്നു പറയുമ്പോള്‍ ഇസ്ലാം ലോകത്തിനു വെളിച്ചം പകരുകയായിരുന്നു . ജാതിയുടെ പേരില്‍ മനുഷ്യനെ വിഭജിച്ചു മാനസികവും , ശാരീരികവുമായ പീഡനങ്ങള്‍ എല്‍കുന്ന മനുഷ്യ സമൂഹങ്ങള്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. ദൈവങ്ങളുടെ പേരിലുള്ള ആരാധന ആലയങ്ങളില്‍ പോലും ആ വിവേചനം അവസാനിക്കുന്നില്ല. . ഇസ്ലാമിന്റെ വെളിച്ചം ലോകത്താകെ പരന്നതും , ആ യുക്തി ധര്ശനതിലേക്ക് മനുഷ്യര്‍ ഒഴുകിയതും അത് കൊണ്ടാണ്. ഒരു യഥാര്‍ത്ഥ ദൈവിക ദര്‍ശനം ലക്ഷ്യമാക്കുന്നത് അത്തരമൊരു മാനവീക സമത്വമാണ് .

അജ്ഞാതന്‍ പറഞ്ഞു...

വായു് നല്ലോണം തൊറന്നു്‌ പിടിച്ചോ. പോട്ടത്തിലെ പൊത്തിലേക്കു് കടക്കണ വെളിച്ചത്തീക്കൊറച്ചു് അന്റെ തലേലേക്കും കേറട്ടെ.

അജ്ഞാതന്‍ പറഞ്ഞു...

ഇസ്ലാം വിമോചനത്തിന്റെ ശബ്ദം എന്ന തലക്കെട്ട് നന്നായി. പക്ഷെ കുറച്ച് കാലം മുന്നെ ഇതേ മുദ്രാവാക്യം തന്നെ “ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” എന്ന് പറഞ്ഞ് നടന്ന സിമി ഇന്ന് തീവ്രവാദികളായി മുദ്ര കുത്തപെട്ട് കഴിഞ്ഞു എന്ന് ഓര്‍ക്കുക്ക. അതു കൊണ്ട് വിവാദം സൃഷ്ടിക്കാവുന്ന പ്രയോഗങള്‍ ഉപേക്ഷിക്കുന്നതല്ലേ നല്ലത്. ബ്ലോഗ് എല്ലാ മതസ്ഥരും വായിക്കുന്ന ഒരു തുറന്ന മാധ്യമമാണ്. അതു കൊണ്ട് ഇസ്ലാമിക പ്രസിദ്ധീകരണങളില്‍ എഴുതും പോലെ തുറന്നെഴുതുന്നതില്‍ നിന്നും വിട്ട് നില്‍ക്കുക

ബഷീർ പറഞ്ഞു...

will read again

..naj പറഞ്ഞു...

Anonimous,

താങ്കളുടെ പ്രായം എത്രയെന്നു അറിയില്ല. പക്ക്വതയില്ലാത്ത
കമന്റുകളാണ് തന്കളില്‍ നിന്നും വരുന്നതു. ഞാന്‍ അക്ഷേപിച്ചതല്ല. എല്ലാവര്ക്കും കാര്യങ്ങള്‍ പറയുന്നയാള്‍ വിചാരിക്കുന്ന പോലെ ഉള്‍കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല.
എന്നാലും താങ്കള്‍ രണ്ടു മൂന്നു വട്ടം പോസ്ടായാലും, കമന്ടുസകാലായാലും വായിച്ചു വെറുതെ എന്തെങ്കിലും കമന്റ്സ് ചെയ്യുന്നതിന് പകരം ക്രിയാത്മകമായി പ്രതികരിക്കുക.
ഞാന്‍ എഴുതിയ പോസ്റ്റ് വായിക്കുക, മനസ്സിലായില്ലെന്കില്‍ വീണ്ടും വായിക്കുക. എന്നീത്റ്റ് കമന്റ് ചെയ്യുക.
താങ്കളുടെ വ്യക്തിത്വത്തെ വിലമതിക്കുന്നുവെങ്കില്‍ അത് സ്വയം തിരിച്ചറിഞ്ഞു പ്രതികരിക്കുക.

Suvi Nadakuzhackal പറഞ്ഞു...

ഡാര്‍ഫൂറില് അറബികള്‍ മറ്റുള്ള അറബികളെ കൊന്നൊടുക്കുന്നതിന്‍റെ ഒരു കാരണം അവരുടെ തൊലിയുടെ നിറത്തില്‍ വെളുപ്പിന്റെ കുറവാണു. അതിനെ കറുപ്പിന്റെ കൂടുതലായും കാണാം. ഇതവിടെ ഇപ്പോഴും നടക്കുന്ന ഒരു കാര്യം ആണ്. അവിടെ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും ഇസ്ലാം മത വിശ്വാസികള്‍ ആണ്.

..naj പറഞ്ഞു...

സഹോദരന്‍ സുവി,
താങ്കളുടെ കമന്റ്സിന് നന്ദി.
ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്, പ്രവാചക കാലഘട്ടത്തില്‍ പ്രവാചകന്‍ മനുഷ്യരോട് സീകരിച്ച, പ്രത്യേകിച്ചും അന്ന് നിലവിലുണ്ടായിരുന്ന അടിമത്വ സംബ്രധയത്തില്‍ പീഡനം ഏറ്റുവാങ്ങി ജീവിക്കേണ്ടി വന്ന അടിമകലോടുള്ള സമീപനം ഇസ്ലാം എങ്ങിനെ മാറ്റി എന്നതാണ്. ഇസ്ലാം എന്നാല്‍ അതിനര്‍ത്ഥം, സമര്‍പ്പണം എന്നും, സമാധാനം എന്നുമാണ്.
ദൈവത്തിന്റെ സൃഷ്ടികളെ സ്നേഹിക്കുമ്പോള്‍ മാത്രമെ സമ്പൂര്‍ണ സമര്‍പ്പണവും, അതിലൂടെ സമാധാനവും കൈവരികയുള്ളൂ. അവരാണ് മുസ്ലീന്കള്‍. അത് വെറും ഒരു ഐടന്റിറ്റി അല്ല.
അതനുസരിച്ച് ജീവിക്കുന്നവര്‍ നേടുന്ന യോഗ്യത മാത്രമാണ് അത്.
ഇന്നു കാണുന്ന മുസ്ലീം നാമധാരികള്‍ അന്നും ഇന്നും എന്നും അതിനൊക്കെ അപവാദമാണ്. അവര്‍ "മുസ്ലീങ്ങള്‍" ആണ് എന്ന് സമൂഹം അവരുടെ ഐടന്റിറ്റി നോക്കി ആ സമൂഹത്തില്‍ ഉള്പെടുതുംപോഴാനു തന്കള്‍ക്കും, അതുപോലെ മറ്റുള്ളവര്‍ക്കും ഈ കണ്ഫൂഷ്യന്‍ ഉണ്ടാകുന്നത്. ഞാന്‍ സംസാരിക്കുന്നതു ഇസ്ലാമിക വിരുദ്ധം ചെയ്യുന്ന അതില്‍ പെട്ട ആളുകളെ കുറിച്ചല്ല. കുറ ആനും, അതിന്റെ മാതൃകയായ പ്രവാചകനും കാണിച്ചു തന്ന മാനവികതയെ കുറിച്ചാണ്. ആ ധര്ശനതെയാണ് ഇസ്ലാം എന്ന് പറയുന്നതു. അതനുസരിച്ച് ജീവിക്കുന്നവരെ ആണ് മുസ്ലീം എന്ന് പറയുന്നതു. അതല്ലാതെ താങ്കള്‍ എഴുതിയവരും, മറ്റുള്ളവരെ മനുഷ്യത്വ രഹിതമായി പീടിപ്പിക്കുന്നവരുമോന്നും മുസ്ലീന്കള്‍ അല്ലെന്നും, മുസ്ലീം നാമധാരികള്‍ മാത്രമാണെന്നും തിരിച്ചറിയുക. അതിന്റെ പിന്നിലുള്ള രാഷ്ട്രീയ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ പഠിച്ചാല്‍ താങ്കള്ക്ക് ശരി കണ്ടെത്താന്‍ കഴിയും.
താങ്കളെ പോലുള്ള ഒരുപാടു പേര്‍ വിലയിരുത്തുന്നത് ഇതേ അളവ് കോല്‍ വെച്ചാണ്. അത് തെറ്റാണ്. താങ്കള്‍ കാണുന്ന സമാധാന പ്രിയരായ മുസ്ലീന്കള്‍ താങ്കള്ക്ക് ചുറ്റും, സമൂത്തിലുമുണ്ട്. അവരെ നോക്കുക.

അജ്ഞാതന്‍ പറഞ്ഞു...

ബിലാലേ.. ബിലാലേ.. ബാങ്ക് വിളി ബിലാലേ...
ബിലാലേ.. ബാങ്ക് വിളി ബിലാലെ
മക്കാ ഹറമിലെ കഅബാലയതിന്‍ ചുവരില്‍ കയറി നിന്ന്
കാകനെപ്പോലെ കറുത്ത ബിലാലന്ന് ലോകത്തിനോട് ചൊല്ലി,
അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍
അള്ളാഹു എകനാണെ.. ഞാനതിന്‍ സക്ഷിയാണെ..........
പ്രിയ നജ്.. ചരിത്രത്തിലെ ആ പുന്ചിരിക്കുന്ന താള്‍ വീണ്ടും വിടര്‍ത്തിക്കാട്ടിയത്തിനു നന്ദി.

anzar thevalakkara പറഞ്ഞു...

naj...
good article......
thanks

..naj പറഞ്ഞു...

അടിമത്വം നിലവിലുണ്ടായിരുന്ന ഒരു സമൂഹത്തില്‍ അത് ഇല്ലായ്മ ചെയ്യുകയും, മനുഷ്യനെ മനുഷ്യനായി, തുല്യരായി കാണുന്ന ദൈവിക ആദര്‍ശത്തെ സമൂഹത്തില്‍ സ്ഥാപിക്കുകയും ചെയ്ത പ്രവാചകന്‍, അടിമത്വത്തെ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞ പ്രവാചകന്‍. ഇസ്ലാമിന്റെ ചരിത്രവും, വര്‍ത്തമാന കാല ഇസ്ലാമിക സമൂഹവും ആ യാഥാര്‍ത്ഥ്യത്തെ തുറന്നു കാണിക്കുമ്പോള്‍, ഇതര സമൂഹത്തിലെ അവര്‍ണ്ണ-സവര്‍ണ്ണ
വേര്‍തിരിവുകള്‍ ഇപ്പോഴും നിലനില്‍ക്കുമ്പോഴാണ് ഒരു ദൈവിക ആദര്‍ശം സമത്വ ത്തിന്റെ മാതൃക മസ്ജിധുകളിലൂടെ സമൂഹത്തില്‍ വിളിച്ചു പറയുന്നത്. ഇതെല്ലാം
കണ്ണുള്ളവര്‍ കാണും, ഹൃദയങ്ങള്‍ ഉള്ളവര്‍ ചിന്തിക്കും, ഇതൊന്നുമില്ലാത്തവര്‍ വെറുതെ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അവരെ സമൂഹം മറ്റെന്തെന്കിലും വിളിക്കും.

Suvi Nadakuzhackal പറഞ്ഞു...

"അടിമത്വം നിലവിലുണ്ടായിരുന്ന ഒരു സമൂഹത്തില്‍ അത് ഇല്ലായ്മ ചെയ്യുകയും, മനുഷ്യനെ മനുഷ്യനായി, തുല്യരായി കാണുന്ന ദൈവിക ആദര്‍ശത്തെ സമൂഹത്തില്‍ സ്ഥാപിക്കുകയും ചെയ്ത പ്രവാചകന്‍, അടിമത്വത്തെ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞ പ്രവാചകന്‍. ഇസ്ലാമിന്റെ ചരിത്രവും, വര്‍ത്തമാന കാല ഇസ്ലാമിക സമൂഹവും ആ യാഥാര്‍ത്ഥ്യത്തെ തുറന്നു കാണിക്കുമ്പോള്‍, ഇതര സമൂഹത്തിലെ അവര്‍ണ്ണ-സവര്‍ണ്ണ
വേര്‍തിരിവുകള്‍ ഇപ്പോഴും നിലനില്‍ക്കുമ്പോഴാണ് ഒരു ദൈവിക ആദര്‍ശം സമത്വ ത്തിന്റെ മാതൃക മസ്ജിധുകളിലൂടെ സമൂഹത്തില്‍ വിളിച്ചു പറയുന്നത്. ഇതെല്ലാം
കണ്ണുള്ളവര്‍ കാണും, ഹൃദയങ്ങള്‍ ഉള്ളവര്‍ ചിന്തിക്കും, ഇതൊന്നുമില്ലാത്തവര്‍ വെറുതെ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അവരെ സമൂഹം മറ്റെന്തെന്കിലും വിളിക്കും. "
________________________________________________________________
നാജ് ഇവിടെ മുകളില്‍ പറഞ്ഞ സാഹോദര്യം ഒന്നും ഇറാക്കില്‍ തമ്മില്‍ തല്ലി ചാകുന്ന ഷിയകളും സുന്നികളും തമ്മിലോ സോമാലിയയിലെ ഡാര്‍ഫൂറില് തങ്ങളെ കാളും നിറം കുറവുള്ള മുസ്ലീം വംശജരെ കൊന്നൊടുക്കുന്ന സഹ മുസ്ലീമുകളും തമ്മിലോ കാണുന്നില്ലല്ലോ? ഈ ചോദ്യം നേരത്തെ ചോദിച്ചപ്പം ആരോ എന്നോട് പറഞ്ഞു, "ഇങ്ങനെ ചെയ്തവരെ മുസ്ലീമുകള്‍ ആയി കണക്കാക്കാന്‍ കഴിയുക ഇല്ല". നാജ് പിന്നെയും ഇവിടെ പറയുന്നു, ഇതു വര്‍ത്തമാന കാല മുസ്ലീം സമൂഹത്തില്‍ നിന്നും ഇതു നമുക്ക് കാണാന്‍ സാധിക്കുമെന്ന്.

..naj പറഞ്ഞു...

"""നാജ് ഇവിടെ മുകളില്‍ പറഞ്ഞ സാഹോദര്യം ഒന്നും ഇറാക്കില്‍ തമ്മില്‍ തല്ലി ചാകുന്ന ഷിയകളും സുന്നികളും തമ്മിലോ സോമാലിയയിലെ ഡാര്‍ഫൂറില് തങ്ങളെ കാളും നിറം കുറവുള്ള മുസ്ലീം വംശജരെ കൊന്നൊടുക്കുന്ന സഹ മുസ്ലീമുകളും തമ്മിലോ കാണുന്നില്ലല്ലോ? ഈ ചോദ്യം നേരത്തെ ചോദിച്ചപ്പം ആരോ എന്നോട് പറഞ്ഞു, "ഇങ്ങനെ ചെയ്തവരെ മുസ്ലീമുകള്‍ ആയി കണക്കാക്കാന്‍ കഴിയുക ഇല്ല". നാജ് പിന്നെയും ഇവിടെ പറയുന്നു, ഇതു വര്‍ത്തമാന കാല മുസ്ലീം സമൂഹത്തില്‍ നിന്നും ഇതു നമുക്ക് കാണാന്‍ സാധിക്കുമെന്ന്."""
സഹോദരന്‍ സുവി,
താങ്കള്‍ പറഞ്ഞതു ഒരു യാഥാര്‍ഥ്യം. പക്ഷെ അതിന്റെ പിറകിലുള്ള രാഷ്ട്രീയ ഭൌതിക ലക്ഷ്യങ്ങള്‍ക്ക് ആരാണ് ചുക്കാന്‍ പിടിക്കുന്നത്‌ എന്നിടത്താണ് അതിന്റെ കാരണം കിടക്കുന്നത്. ജനങ്ങള്‍, അവരില്‍ പെട്ട ചിലരെ ചട്ടുകങ്ങലാകി നടത്തുന്ന "വിനോദ പരിപാടികളാണ്" നമ്മള്‍ അവിടെ കാണുന്നത്. ഈ കമന്റില്‍ അതെ പറ്റി എഴുതുന്നതിനു പരിമിതിയുണ്ട്. ഞാന്‍ മേലെ എഴുതിയ പോസ്റ്റില്‍ സൂചന നല്‍കിയിരുന്നു. ഈ ചോദ്യം അവര്തികാതിരിക്കനാണ് ഞാന്‍ അത് എഴുതിയത്. താന്കള്‍ സാമ്രാജ്യത്വത്തിന്റെ ഇടങ്ങള്‍ സ്ടാപിക്കുന്നതിനു എപ്രകാരമാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ടത് എന്ന് അതിന്റെ വക്താക്കള്‍ക്കു അറിയാം. അവിടെ സാദാരണ ജനങ്ങള്‍ നിസ്സഹായരാണ്.
"""മറ്റുള്ളവരെ മനുഷ്യത്വ രഹിതമായി പീടിപ്പിക്കുന്നവരുമോന്നും മുസ്ലീന്കള്‍ അല്ലെന്നും, മുസ്ലീം നാമധാരികള്‍ മാത്രമാണെന്നും തിരിച്ചറിയുക. അതിന്റെ പിന്നിലുള്ള രാഷ്ട്രീയ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ പഠിച്ചാല്‍ താങ്കള്ക്ക് ശരി കണ്ടെത്താന്‍ കഴിയും."""
ഇസ്ലാമിന്റെ അടിസ്ഥാനം കുര്‍ ആന്‍ ആണ്. അത് മനുഷ്യരോട് വിവേചനത്തെ കുറിച്ചല്ല പറയുന്നതു. "നിങ്ങള്‍ എല്ലാവരും ഒരു മാതാ പിതാവിന്റെ മക്കളാണെന്നു ബോധ്യപെടുതുംപോള്‍, എല്ലാവരും , കരുതവനും, വെളുത്തവനും തുല്ല്യരാനെന്നു പറയുമ്പോള്‍ എവിടെയാണ് താങ്കള്‍ക്കു കണ്ഫൂശന്‍.
ഇസ്ലാം ക്ലിയര്‍ ആണ്, മനുഷ്യരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്ക് ചിലര്‍ ചിലത് ചെയ്യുന്നുന്ടെന്കില്‍ അതിന് ഇസ്ലാമുമായി പുല ബന്ധം പോലുമില്ല.

മുജീബ് കെ .പട്ടേൽ പറഞ്ഞു...

ബിലാലിനെ കുറിച്ച് താങ്കള്‍ എഴുതിയ ലേഖനം ഉഷാറായിരിക്കുന്നു.
അജ്ഞാതന്‍റെ വിവേകമില്ലാത്ത കമന്‍റ് വായിച്ചു. സഹിഷ്ണുതയും ബുദ്ധിയും തീരെയില്ലാത്തവര്‍ക്കെ അങ്ങിനെ പ്രതികരിക്കാനാവൂ. ഉണ്ടെങ്കില്‍ പേരെങ്കിലും വെച്ചേനെ...
എന്തു പറഞ്ഞാലും ഇസ് ലാമിനെ കുതിര കയറുന്ന സ്വഭാവം നിറുത്തി, വിമര്‍ശനാത്മകമായി പഠിക്കുക.