08 നവംബർ 2012

വെള്ളാനകളുടെ നാട് ! റിമിക്സ്

മുപ്പത് ലക്ഷത്തോളം പ്രവാസികള്‍ ഓരോ സമയത്തും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇപ്പ ശരിയാക്കി തര എന്ന് പറഞ്ഞാണ് ഒരു വകുപ്പ് സ്വന്തം പേരില്‍ തുടങ്ങിയത്. യാത്രാ പ്രശ്നങ്ങളും, തൊഴില്‍ പ്രശ്നങ്ങളും, നാട്ടിലേക്ക് തിരിചെതുന്നവരുടെ ഭാവിയും അടക്കമുള്ള പ്രശ്നങ്ങള്‍ എല്ലാം പൂര്‍വാധികം ഭംഗിയായി ഇപ്പോഴും തുടരുന്നുണ്ട് !!  ഇത്രയുംകാലം 
വകുപ്പ് നിലനിര്‍ത്താന്‍ ഖജനാവ് ഫണ്ട്‌ ചിലവഴിച്ചപ്പോള്‍ നിങ്ങള്‍ക്കെന്തു നേട്ടം ഉണ്ടായി എന്ന് ചോദിച്ചാല്‍ പ്രവാസികള്‍ "വാ" പൊളിക്കും ! ഈ പ്രവാസികള്‍ എല്ലാം അമ്പതിനായിരം കോടിയോളം രൂപ ഓരോ വര്‍ഷവും നാട്ടിലെ ജീവിതങ്ങളെ പച്ച പിടിപ്പിക്കാന്‍ അയക്കുന്നുണ്ടാത്രേ ! പരിമിതി മാറ്റാനുള്ള 'സ്പാനര്‍  ' ഇല്ലാത്തയാള്‍  പ്രവാസ പ്രശ്നങ്ങളെ ശരിയാക്കാന്‍ വന്നാല്‍....... ...ഒരു ബ്രേക്ക്:http://www.madhyamam.com/news/199201/121108ശേഷം സ്ക്രീനില്‍...........
വെള്ളാനകളുടെ നാട് !

....."ദേ ഇപ്പൊ ശരിയാക്കി തര" 

താമരശ്ശേരി ചുരം..കുത്തനെയുള്ള ഇറക്കം..ദേ  ഞമ്മള് എഞ്ചിന്‍ സ്ടാര്ടാക്കീട്ടു,  ദേ ദിങ്ങനെ...

അതവിടെ നിക്കട്ടെ, ഇതിപ്പോ ശരിയാകോ ?

"ഇപ്പ ശരിയാക്കി തര"ഒരു പത്തിന്റെ സ്പാനര്‍ എടുത്തേ.."ഇപ്പ ശരിയാക്കി തര"

ഇത് കുറെ നേരമായി ഇപ്പ ശരിയാക്കി തര, ഇപ്പ ശരിയാക്കി തര എന്ന് പറയാന്‍ തുടങ്ങിയീട്ടു..എന്നീട്ടു ശരിയാകുന്നില്ലല്ലോ ?

ഹാ ഹാ ! ഇതങ്ങിനെ ശരിയാക്കാന്‍ പറ്റില്ല.. ഗീര്‍ ബോക്സ്‌ അഴിക്കണം..ദേ പോയി ഒരു  വെല്‍ഡറെ  കൊണ്ടുവാ !

ഹെന്റെ ദൈവമേ ഇതെപ്പോ ശരിയാകും ?

"ദേ, ഇപ്പ ശരിയാക്കി തരാ..."
ഒരീസം ദേ ഞമ്മള് ഗള്‍ഫിലെക്കിങ്ങനെ ഉയരത്തില് പറക്കേണ് ! താഴോട്ട് നോക്ക്യേപ്പോ മരുഭൂമി ! നല്ല ചൂട് ! അവിടണ്ട് കൊറേ മനുഷ്യര് വിയര്‍ത്തു കുളിച്ചു! ഞാന്‍ ബീമാനത്തിന്റെ ഡ്രൈവറോട് പറഞ്ഞു ഒന്ന് താഴോട്ടു ഓടിപ്പിച്ചേ, ഇവരെ കണ്ടു നല്ല പരിചം ! ബീമാനം അങ്ങിനെ താണപ്പോ, അള്ളോ ഇത് നമ്മടെ ബീരാനും, ദാസനും വിജയനും അല്ലെ ? പാവങ്ങള്‍, ഇവരിവിടെ ഇത്ര കഷ്ടപെട്ടാണോ പണിയെടുക്കനത് ? ഞാന്‍ ബീമാനത്തിന്റെ ജനല്‍ തൊറന്നു തല പോര്തെക്കിട്ടു വിളിച്ചു..ബീരാനെ, ദാസാ....എന്റെ ശബ്ദം കേട്ടപ്പോ അവര്‍ തല ഉയര്‍ത്തി ബീമാനം നോക്കി..ബീരാനെ ഇത് ഞാനാ ? മനസ്സിലായില്ലേ...

ങ്ങളെ മനസ്സിലായില്ല...കോട്ടും സൂട്ടും ഇട്ട ഇങ്ങിനെയോരാളെ കണ്ടതോര്‍ക്കുന്നില്ല...ങ്ങളാണോ പ്രവാസ മന്ത്രി ! ഇങ്ങക്കെങ്കിലും ഞങ്ങളെ രക്ഷിക്കാന്‍ പറ്റോ ഈ കഷ്ടപാടീന്ന്...

ന്താ ബീരാനെ ഈ പറയണത്..അതിനു വേണ്ടിയല്ലേ ഞാന്‍ ഈ പറക്കനത് ! നിങ്ങളൊക്കെ ഇവിടെ പണിയെടുക്കുന്നത് കൊണ്ടാ എനിക്കിങ്ങനെ പറക്കാന്‍ കഴിയനത് തന്നെ !...പിന്നെ ഈ കോട്ടു ഞാന്‍ കേരളതീന്നു പൊറത്തു കടക്കുമ്പോ ഇടനതല്ലേ...!

ഇങ്ങിനെ ഇടയ്ക്കിടയ്ക്ക് വന്നു പോനതല്ലാതെ ഞങ്ങടെ പ്രശ്നം ഒന്നും ശരിയാവുന്നില്ലല്ലോ..

"ഇപ്പ ശരിയാക്കി തരാ "

ശര്യാക്കി തരാ, ശര്യാക്കി തരാ എന്ന് പറയനതല്ലാതെ ഒന്നും ശരിയാകുന്നില്ലല്ലോ...

"ഡൊ നോക്കി നില്‍ക്കാതെ , ഒരു നാലേ എട്ടിന്റെ സ്പാനര് എടുക്ക്‌ ! ഇപ്പ ശരിയാക്കി തരാ !"
താമരശ്ശേരി ചുരം...കുത്തനെയുള്ള ഇറക്കം...

ദേ മതി, കേട്ടത് മതി..ഇതെപ്പോ ശരിയാകും?

"ഹാ ഹാ ഇതങ്ങിനെ ശരിയാവൂല..."അതിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. അതിനുള്ളില്‍നിന്ന് പ്രയാസങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എടുത്തുപറയത്തക്ക റിപ്പയരുകള്‍ ചെയ്യാന്‍ നിങ്ങള്‍ പറഞ്ജീട്ടില്ല.! "

ങേ പറഞ്ജീട്ടില്ലെന്നോ..! നിങ്ങള്‍ക്ക് ഈ  "വണ്ടി" കണ്ടാല്‍ അറിഞ്ഞു കൂടെ..! എല്ലാം അറിയാം എന്ന് പറഞ്ജീട്ടല്ലേ ഇടയ്ക്കിടയ്ക്ക് ശരിയാക്കാന്‍ വരുന്നത് !

"ഇപ്പ ശരിയാക്കി തരാ, പ്രവാസത്തിന്റെ ഗിയര്‍ ബോക്സ് അഴിക്കണം, നോക്കി നില്‍ക്കാതെ ഒരു വെല്ടരെ വിളി...! ആ പെട്രോമ്ക്സ് ഇങ്ങോട്ട് പിടിക്ക്..വെളിച്ചം കാണട്രോ !!"

ഇതെപ്പോ ശരിയാകും ?......താമരശ്ശേരി ചുരം.....ഇപ്പ ശരിയാക്കി തരാ....