23 ഡിസംബർ 2012

ആരാണ് പ്രതി ????

രാജ്യത്തിന്റെ തലസ്ഥാനത് ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രൂരമായ ആക്രമണം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നു. ഇതിനു മുമ്പും ക്രൂരമായി രാജ്യത്തിന്റെ പലഭാഗത്തും സ്ത്രീകളും, പെണ്‍കുട്ടികളും അക്രമിക്കപെട്ടീട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ നേരിട്ട് കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍ ചിത്രം ഭരണകൂടത്തിനു നേരെ ഇപ്പോഴെങ്കിലും പ്രതിഷേധത്തിന്റെ സ്വരത്തില്‍ പിടിക്കാന്‍ ഡല്‍ഹി സംഭവം ഒരു നിമിത്തമായിരിക്കുന്നു.

കുറ്റ കൃത്യങ്ങള്‍ വര്‍ധിക്കുന്നു. ജനങ്ങള്‍ പ്രതിഷേധിക്കുന്നു ! ഇത് യാധാര്ത്യമാണ്. ക്രൈം ഉയരുന്നതിന്റെ കാരണം തിരിച്ചറിയണം. അവക്കുള്ള എലെമെന്റ്സ് എന്താണെന്നും ! ഭരണകൂടത്തില്‍ നിന്നും, ലോകല്‍ രാഷ്ട്രീയക്കാരില്‍ നിന്നുപോലും കുറ്റവാളികള്‍ക്ക് സ്വാദീനവും, അവര്‍ക്ക് വേണ്ടിയുള്ള ഇടപെടലും ക്രിമിനലുകള്‍ക്ക് നിയമത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപെടുന്നതിനുള്ള ഇടം നല്‍കുന്നില്ലേ എന്ന് കൂട്ടി വായിക്കേണ്ടതുണ്ട്. ഇടപെടലുകള്‍ ഇല്ലാത്ത നിയമത്തിന്റെ സ്വതന്ത്രമായ കൃത്യ നിര്‍വഹണം ക്രിമിനലുകളെയും, ക്രൈമുകളേയും കുറയ്ക്കും ! ഇവിടെ 
ഭരണ കൂടത്തില്‍ ഇരിക്കുന്നവര്‍ എത്രത്തോളം ജനഹിതമായി നയങ്ങള്‍ രൂപപെടുതുന്നു എന്നതാണ് നിലവിലെ സാമൂഹിക ചുറ്റുപാടില്‍ പരിഗണിക്കപ്പെടേണ്ടത്.

ക്രൈം വളരാനുള്ള വളക്കൂറു നല്‍കുന്ന സാഹചര്യത്തെ ഇല്ലായ്മ ചെയ്ത് അത്തരക്കാരെ സൃഷ്ടിക്കാതിരിക്കുക എന്നതാവണം പ്രാഥമികമായി ചെയ്യേണ്ടത്. ആ എലമെന്റുകള്‍ വ്യക്തമാണ്. മദ്യം, വയലന്‍സും, സെക്സും, കാഴ്ചക്കാരെ ആസ്വധിപ്പിക്കുന്ന തലത്തിലും ക്രൈം സിംപടംസ് ഉള്ളവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന തലത്തിലും പ്രസരിക്കുന്ന ആഭാസ സിനിമകല്‍ / ഇന്റര്‍നെറ്റ്‌ /പ്രിന്റ്‌ മീഡിയ / ടെലിവിഷന്‍ ഇതൊക്കെ 
സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണവും, അതിക്രമവും വര്‍ദ്ധിക്കുന്നതില്‍ പങ്കു വഹിക്കുന്നു.ബോളിവുഡും, കോളിവുഡും, മറ്റു സിനിമാ ലോകവും എത്രത്തോളം സാമൂഹിക രംഗം മലീമസമാക്കുവാന്‌ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട് എന്നത് അതോറിട്ടി  കൂടുതല്‍ സെന്സരിങ്ങിനായി പഠന വിധേയമാക്കേണ്ടതുണ്ട്. ആഭാസകരമായ ആവിഷ്ക്കാരങ്ങള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് നല്‍കി നല്‍കി കൊണ്ടിരിക്കുന്നത് !ഇത് തിരിച്ചറിയേണ്ടതുണ്ട് ! ആവിഷ്ക്കാരത്തിന്റെയും, കലയുടെയും മറവില്‍ തിമിര്താടുന്ന സിനിമാരംഗവും ഇവിടെ ശുധീകരിക്കെണ്ടാതുണ്ട്. 

ഒരു കുറ്റ കൃത്യം ചെയ്യാന്‍ പകപെടുന്നത് വരെ ആ വ്യക്തിയെ സമൂഹത്തിനു തിരിച്ചറിയാന്‍ കഴിയില്ല. ഇവിടെയാണ്‌ ഭരണകൂടം പൌരന്റെ സാമൂഹിക ജീവിതത്തിന്റെ സംരക്ഷണത്തിനുള്ള നയങ്ങളും, നിയമങ്ങളും ഉണ്ടാക്കേണ്ടത്. ജനങ്ങളുടെ ജീവനും, സ്വത്തിനും, സാമൂഹിക സുരക്ഷക്കും ഉത്തരവാദിത്വം എല്പ്പിക്കപെട്ട ഭരണകൂടത്തില്‍ ഇരിക്കുന്നവര്‍ തന്നെയാണ് അതിനുള്ള നിയമ നിര്‍മാണങ്ങള്‍ നടത്തേണ്ടത് ! പരിക്കുകള്‍ ഉണ്ടായതിനു ശേഷം കേവലം ഒരു പ്ലാസ്ടര്‍ ഒട്ടിച്ചു (അത്തരം ക്രൈമുകള്‍ ആവര്തിക്കപെടുന്ന) തീര്‍ക്കാവുന്ന നടപടികള്‍ അല്ല വരേണ്ടത് എന്നര്‍ത്ഥം !

കേരളത്തിന്റെ തെരുവുകളില്‍ പോലും നിയമത്തെ നോക്കി പല്ലിളിക്കുന്ന ക്രിമിനലുകളാണ് ! രാത്രി ഏഴു മണിക്ക് ശേഷം യാത്ര ചെയ്യാന്‍ ഭയപ്പെടുന്ന സ്ത്രീ സമൂഹമാണ് കേരളത്തില്‍ പോലും എന്നത് പുതിയ വാര്‍ത്തയല്ല. ഇവിടെ വ്യക്തി തലത്തില്‍ സംസ്കരിക്കാന്‍ തയാരുള്ളവര്‍ സ്വയം സംസ്കരിക്കുന്നുണ്ട് ! അത് ഒരു നിയമത്തിന്റെയും നടപടിയുടെയും ബലത്തില്‍ അല്ല ! ക്രൈമുകല്‌ക്കു ഊര്‍ജ്ജം നല്‍കുന്നത്തില്‍ വയലന്‍സും, അഭാസവും, സ്ത്രീ നഗ്നതയെയും, അശ്ലീലതയെയും സമൂഹത്തില്‍ അവതരിപ്പിച്ചു സമൂഹത്തെ, ക്രൈം സിംപ്ടംസ് ഉള്ളവരെ ഞരമ്പ്‌ രോഗിയാക്കുന്നതില്‍ വിഷ്വല്‍ മീഡിയ യുടെ പങ്കു എത്രത്തോളമെന്നു  തിരിച്ചറിയണം. ഇവിടെ സെന്‍സര്‍ നിയമം പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് ഭരണകൂടം തന്നെയാണ്. കുറ്റവാളികള്‍ക്ക് വളക്കൂറു നല്‍കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുക തന്നെയാണ് കുറ്റ കൃത്യം ഉണ്ടായതിനു ശേഷം ശിക്ഷ വിധിച്ചു വീണ്ടും അതെ സാഹചര്യം നിലനിര്തുന്നതിനേക്കാള്‍ നല്ലത്. !!!

‎'സുരക്ഷിതമായി' വീട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്നു കരുതി രാത്രി ഏഴു മണിക്ക് ശേഷം യാത്ര ചെയ്യാന്‍ ധൈര്യപെടുന്ന സ്ത്രീകള്‍ കാണുമോ എന്നറിയില്ല !. കൊച്ചി നഗരം പോലും സുരക്ഷിതമല്ലെന്ന് ഒരു ടിവി റിപ്പോര്‍ട്ട് ! ഒരു ഭരണകൂടവും, നിയമവും നിലവിലുള്ളപ്പോള്‍ തന്നെ യാണ് സ്ത്രീകള്‍ ഈ അരക്ഷിതാവസ്ഥ നേരിടുന്നത് ! മദ്യമാണ് എല്ലാ തിന്മകളുടെയും പ്രതിസ്ഥാനത്തുള്ളത് !ഏറിയോ കുറഞ്ഞോ കുറ്റകൃത്യം ചെയ്യാന്‍ ധൈര്യം നല്‍കുന്ന ഈ വില്ലനെ അറസ്റ്റു ചെയ്തു ആദ്യം 'തൂക്കിലേറ്റുക'  എന്നതാണ് സ്ത്രേ സ്ത്രീ സമൂഹത്തിനും, പെണ്‍കുട്ടികള്‍ക്കും, കുഞ്ഞുങ്ങള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങളുടെ വര്‍ത്തമാനങ്ങള്‍ ആവശ്യപ്പെടുന്നത് !

കുറ്റവാളികള്‍ക്ക് രക്ഷപെടാ
ന്‍ വിധമുള്ള നിയമ വ്യാക്ക്യാനങ്ങള്‍ അല്ല നിയമ രൂപീകരണത്തില്‍ വരേണ്ടത് ! ഒരു ജനതയുടെ സാമൂഹിക സുരക്ഷയ്ക്ക് അനുപേഷണീയമായ നിയമ നിര്മാനമാണ് ഒരു ജനത ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആദ്യ പാഠം ! അതിനു വേണ്ടി ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഒരു ജനതയെ പ്രതിഷേധതിലേക്ക് നയിക്കേണ്ടി വരുന്ന സാഹചര്യം വിരല്‍ ചൂണ്ടുന്നത് തിരിച്ചറിയാന്‍ കഴിയാത്ത വിധം ജനാധിപത്യം എത്തിപെട്ട ദുരവസ്ഥയിലെക്കാണ് ....!!!

2 അഭിപ്രായങ്ങൾ:

Basheer Vallikkunnu പറഞ്ഞു...

നമ്മുടെ മിക്ക സിനിമകളും പരസ്യങ്ങളും ചുമര്‍ചിത്രങ്ങളും സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളായിട്ടാണ് അവതരിപ്പിക്കുന്നത്‌. ദൃശ്യ മാധ്യമങ്ങളുടെ ഓരോ ഫ്രെയിമിലും സ്ത്രീശരീരം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. ആഭാസകരമായ ചുവടുകളും താളങ്ങളും നൃത്തങ്ങളും വാര്‍ത്താ ചാനലുകളില്‍ പോലും നിറഞ്ഞു നില്‍ക്കുകയാണ്. മാനുഷികമായ വികാരങ്ങളെ ഇക്കിളിപ്പെടുത്തി ഒരു 'ഞരമ്പ്‌രോഗ വ്യവസായം' സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് എവിടെയും കാണുന്നത്. സിനിമാ നടികളുടെ സ്വാഭാവിക പ്രസവം വരെ എങ്ങിനെ ചിത്രീകരിച്ചു ഹിറ്റാക്കാമെന്നതാണ് സിനിമാ ലോകത്ത് നടക്കുന്ന ലേറ്റസ്റ്റ് പരീക്ഷണങ്ങള്‍. 'ബോള്‍ഡ് സെക്സും' അനുബന്ധ ആഭാസത്തരങ്ങളും കുത്തിനിറച്ച ന്യൂ ജനറേഷന്‍ ഉരുപ്പടികളും വേണ്ടത്ര വിറ്റഴിക്കപ്പെടുന്നു. ആര്‍ക്കും പരിഭവമോ പരാതിയോ ഇല്ല. സെന്‍സറിന്റെ കത്രികകളുമില്ല. ഇവക്കെതിരെ അല്പമെങ്കിലും പ്രതികരിക്കുന്നവരെയൊക്കെ സദാചാര വാദികളെന്ന് പരിഹസിച്ച് പുച്ഛിക്കുവാനും ആളുകളേറെ. എന്നാല്‍ ഇതൊക്കെ കണ്ടും കേട്ടും സമനില തെറ്റുന്ന യുവത്വം ഞരമ്പ്‌ രോഗത്തിന്റെ അങ്ങേത്തലക്കല്‍ എത്തുമ്പോള്‍ മാത്രം തെരുവില്‍ പ്രകടനം നടത്തിയിട്ട് എന്ത് ഫലം?. ഇത്തരം പ്രകടനങ്ങളും പ്രതിഷേധങ്ങളും പെട്ടെന്ന് കെട്ടടങ്ങും. പക്ഷെ ഞരമ്പുകളെ സൃഷ്ടിക്കുന്ന സാമൂഹിക ചുറ്റുപാടുകള്‍ അനുസ്യൂതമായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നോര്‍ക്കുക.

..naj പറഞ്ഞു...

പഴയ തലമുറയില്‍ നിന്നും പുതിയ തലമുരയിലെക്കുള്ള യാത്രയില്‍ വളര്‍ന്നു വന്ന പുതിയ തലമുറയ്ക്ക് മുന്നിലെത്തിയത് അശ്ലീലവല്‍ക്കരിക്കപെട്ട സാമൂഹിക അവസ്ഥകള്‍ ആണ്. അവിടെ സ്ത്രീ നഗ്നതയും, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും, കലയുടെ മറവില്‍ ഉള്ള പ്രോവോകെറ്റ് ചെയ്യുന്ന രീതിയില്‍ ഉള്ള ആഭാസങ്ങളും, ബാലാല്സങ്ങങ്ങളും, രതി വൈകൃതങ്ങളും, കൊലപാതകങ്ങളും, മദ്യപാന ശീലങ്ങളും വളരെ സാമാന്യ വല്ക്കരിച്ചു ഒരു സാഡിസ്റ്റ് ആസ്വാദനത്തിനു നല്‍കിയപ്പോള്‍ സംഭവിച്ചത് ഒരു തലമുറയെ ഏറിയോ കുറഞ്ഞോ ഉള്ള ക്രിമിനല്‍ വല്ക്കരനതിലെക്കാന്. ഇവിടെ വളര്‍ന്നു വരുന്ന ഒരു കുഞ്ഞു പോലും മനസ്സിലാക്കുന്നത് ഇതൊക്കെ പരിച്ചയിക്കപ്പെട്ട ഒരു സമൂഹമാണ് തനിക്കു മുന്നില്‍ എന്നാണു ! ഈ അവസ്ഥക്ക് സ്വബോധം നഷ്ടപെട്ട സമൂഹവും, സെന്സരിംഗ് ഇല്ലാതെ എല്ലാം അനുവദിച്ചു കൊടുക്കുന്ന നിയമവും, സാമ്പത്തികം മാത്രം ലക്ഷ്യമാക്കിയ കച്ചവട മീടിയക്കാരുമാണ് !!! പ്രതികരണ ശേഷിയും ക്രിയാ ശേഷിയും ഉണ്ടാകേണ്ട യുവാക്കള്‍ അടങ്ങുന്ന ഒരു സമൂഹത്തിനെ നിഷ്ക്രിയമാക്കി തളച്ചിടാന്‍ ആഭാസങ്ങളെയും, കുറ്റകൃത്യങ്ങളെയും കലയുടെ മറവില്‍ സമൂഹത്തിനു നല്‍കിയപ്പോള്‍ സംഭവിച്ച ദുരന്തങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നു വേണം കരുതാന്‍. മാന്യമായ വസ്ത്രം എന്തെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം പുതിയ തലമുറയുടെ ചിന്തയെ വരെ മീഡിയ ഹൈജാക്ക് ചെയ്തപ്പോള്‍ നഗ്നതാ പ്രദര്‍ശനം വരെ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനത്തില്‍ എഴുതി ചെര്തപെട്ടു.

കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കടുത്ത ശിക്ഷ നല്കുന്നതിലേക്ക് വരെ ഭരണകൂടത്തെ കണ്ണ് തുറപ്പിചെന്കില്‍ നല്ലത് തന്നെ ! ദിശാബോദം നഷ്ടപെട്ട ഒരു സമൂഹത്തെ ക്രൈമിനു പാകമാക്കുന്ന സാഹചര്യങ്ങളെ പാടെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന കടുത്ത നിയമങ്ങള്‍ അതിനു മുമ്പ് ഉണ്ടാകേണ്ടതുണ്ട് എന്ന് തന്നെയാണ് സാഹചര്യങ്ങള്‍ !