
ഇസ്ലാം എന്നത് വെറുമൊരു ദൈവ സങ്കല്പ്പതിലതിഷ്ടിതമായ മതമല്ല. മനുഷ്യനെ തങ്ങളെ ബാധിച്ചിരിക്കുന്ന എല്ലാ തരത്തിലുള്ള ചൂഷണത്തില്‍ നിന്നും വിമോചിപ്പിക്കുകയും, മനുഷ്യനെ സാമൂഹികമായി പരിവര്തിപ്പിക്കുകയും ചെയ്യുന്ന വ്യക്തമായ ദൈവിക പദ്ധതിയാണ് അത്. നന്മകള്‍ ചെയ്യാന്‍ മാത്രം പ്രേരിപ്പിക്കുന്ന ഒരു ആദര്‍ശം. പ്രവാചകമാരിലൂടെ സകല സമൂഹങ്ങളിലും എത്തിക്കപ്പെട്ട ശരിയായ മാര്‍ഗം. മനുഷ്യന്റെ യുക്തിയോട് സമരസപെട്ടു പോകുന്ന ജീവിത ദര്ശനം എന്ന് ചുരുക്കി പറയാം.
ഇസ്ലാമിന്റെ ഏതൊരു നിര്‍ദ്ദേശവും എടുത്തു പരിശോദിച്ചാലും അതിലടങ്ങിയിരിക്കുന്ന യുക്തിയെ ആര്ക്കും നിഷേദിക്കുവാന്‍ കഴിയില്ല. മനുഷ്യന്റെ പ്രശനങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരം നിര്‍ദേശിക്കുന്ന ഇസ്ലാം അതിന്റെ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ കാഴ്ചപാട് സമൂഹ നന്മക്കായി യുക്തമായ രീതിയില്‍ വരച്ചു കാണിക്കുന്നു.ഇന്നു സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന പലിശയെ ശക്തമായ ഭാഷയില്‍ ഇസ്ലാം എതിര്‍ക്കുന്നു. അടിസ്ഥാന വര്‍ഗ്ഗത്തെയും കര്‍ഷകരെയും ചൂഷണം ചെയ്യുകയും അവനെ ആത്മഹത്യയുടെ വഴിയിലേക്കു തള്ളിയിടുകയും ചെയ്യുന്ന പലിശ വ്യവസ്ഥിതി സൃഷ്ടിച്ച സാമൂഹിക അവസ്ഥ എന്താണെന്നു പറയേണ്ടതില്ല. ദരിദ്രന്റെ ആവശ്യങ്ങളെ സകാത്ത് എന്ന സാമ്പത്തിക നിയമത്തിലൂടെ പരിഹരിക്കുകയും , സമൂഹത്തിലെ കുറ്റ കൃത്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വ്യക്തമായ നിയമങ്ങള്‍ നിര്‍ദേശിക്കുകയും, കുറ്റ കൃത്യങ്ങള്‍ വളരാതിരിക്കുന്നതിനു ധാര്‍മികതയിലടിഷ്ടിതമായ സമൂഹ നിര്‍മിതിക്ക് നിര്‍ദേശങ്ങളും ഉള്ള ഒരു ദര്‍ശനമാണ് ഇസ്ലാം. ദൈവ പ്രീതിക്ക് പൌരോഹിത്യ ക്രിയകളും അപ്രകാരമുള്ള ആരാധനാ രീതികളുമൊന്നും ഇസ്ലാമില്‍ കാണാന്‍ കഴിയാത്തതും അതുകൊണ്ടാണ് .സമത്വത്തിന്റെ പ്രകടമായ രൂപത്തില്‍ സമൂഹം ഒരു സൃഷ്ടാവിന്റെ മുമ്പില്‍ വിനയത്തോട് കൂടി ജീവിതത്തെ സമര്‍പ്പിക്കുന്നു എന്നതാണ് ആരാധനാ എന്നത് കൊണ്ടു ഇസ്ലാം അര്‍ഥമാക്കുന്നത്.
മനുഷ്യര്‍ ചെയ്യുന്ന അനീതിക്കും അക്രമത്തിനും ഇരയായവര്‍ക്ക് ജീവിതത്തിനു ശേഷം നീതിയുടെ ഒരുലോകമുണ്ടെന്നും അവിടെ അക്രമികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നും ഖുറാന്‍യുക്തിയോട് സംവദിച്ചു പറയുന്നു. അതിനാല്‍ തന്നെ മനുഷ്യന്‍ അക്രമികലാകരുതെന്നും, തിന്മയില്‍ നിന്നും വിട്ടുനില്‍ക്കനമെന്നും, ഒരു മാതൃക സമൂഹമായി ജീവിക്കണമെന്നും ഇസ്ലാം ആവശ്യപെടുന്നു.
മനുഷ്യന്‍റെ ജാതി, വര്‍ണ്ണ, വര്‍ഗ്ഗം തിരിച്ചുള്ളവിവേചനത്തിനെതിരെ ഇസ്ലാം ശബ്ദിക്കുന്നു. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങലാനെന്നും പരസ്പരം ബഹുമാനിക്കണമെന്നും സമൂഹത്തില്‍ സ്ത്രീകള്‍ സംരക്ഷിക്കപെടനമെന്നും ചൂഷണത്തിനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കണമെന്നും ഇസ്ലാം പറയുകയും നിര്‍ദേശങ്ങള്‍ മനുഷ്യന് നല്കുകയും ചെയ്യുന്നു. അപ്രകാരം ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ വ്യക്തമായ നിര്‍ദേശങ്ങളും നല്ലൊരു സമൂഹ സൃഷ്ടിക്ക് ആവശ്യമായ കാര്യങ്ങളുമാണ് ഇസ്ലാം എന്ന് ഏതൊരു നിഷ്പക്ഷമതിക്കും കാണാവുന്നതാണ്.
ഇസ്ലാമിന്റെ പ്രായോഗിക മായ ജീവിത ദര്‍ശനമാണ് അതിന്റെ സജീവമായ നിലനില്‍പ്പിനു ആധാരം. ഇസ്ലാം ധൈഷണിക തലത്തില്‍ സജീവമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നത് സമൂഹത്തില്‍ അതിന്റെ സ്വാധീനവും യുക്തി പരതയുമാണ് കാണിക്കുന്നത്.
(ഇസ്ലാം = സൃഷ്ടാവിന് കീഴ്പെടുക, സമാധാനം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ