
സകല അനാചാരങ്ങളും, ചൂഷണങ്ങളും നടമാടിയിരുന്ന അറേബ്യയില്‍
ഒരു ജനതയുടെ മാറ്റത്തിനു തുടക്കം കുറിച്ച പ്രവാചക ജീവിതത്തിന്റെ തുടക്കത്തിലെ ഒരു ദിവസം.
തന്‍റെ വിറകു കെട്ട് തലയിലേറ്റി തരുവാന്‍ ആരുടേയെങ്കിലും സഹായം കിട്ടിയെന്കില്‍ എന്ന് പ്രതീക്ഷിച്ചു ഒരു സ്ത്രീ നില്‍ക്കുമ്പോള്‍ ഒരാള്‍ സമീപത്തേക്ക് നടന്നു വരുന്നതു കണ്ടു .
ആ സ്ത്രീ ചോദിച്ചു,
മകനെ, താഴെയിരിക്കുന്ന ഈ വിറകു കെട്ട് എന്റെ തലയില്‍ വെക്കുവാന്‍ ഒന്നു സഹായിക്കുമോ?
അവരുടെ നിസ്സഹായത മനസ്സിലാക്കിയ മനുഷ്യന്‍ ആ വിറകു കെട്ട് പൊക്കി സ്വന്തം തലയില്‍ വെച്ചതിനു ശേഷം ചോദിച്ചു,
ഞാന്‍ ഇതെവിടെയാണ് എത്തിച്ചു തരേണ്ടത്?
എന്റെ വീട്ടിലേക്കാണ്, എന്റെ പിറകെ വരൂ.
ആ മനുഷ്യന്‍ വിറകു കെട്ടുമായി അവരുടെ പിറകെ നടന്നു, കുറച്ചു ദൂരം പിന്നിട്ടു വീട്ടിലെത്തി. വിറകു കെട്ട് താഴെ ഇറക്കി വെച്ചു തിരികെ പോകാനൊരുങ്ങിയ ആ മനുഷ്യനോട് സ്ത്രീ നന്ദി പൂര്‍വ്വം പറഞ്ഞു,
എന്റെ കയ്യില്‍ മകന് ഇതിന് പ്രതിഫലമായി നല്‍കാന്‍ ഒന്നുമില്ല, എങ്കിലും ഒരുപദേശം മകന് തരേണ്ടതുണ്ട്.
എന്താണത്!
"അത്, നമ്മുടെ നാട്ടില്‍ മുഹമ്മദ് എന്ന ഒരാള്‍ ആളുകളെ അയാളുടെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും, മാറ്റുകയും ചെയ്യുന്നുണ്ട്. നല്ലവനായ മകന്‍ അയാളുടെ സമീപത്തൊന്നും ചെന്നു പെടരുത്. സൂക്ഷിക്കണം."
ഇതു കേട്ടു ആ മനുഷ്യന്‍ പുന്ചിരിച്ചു കൊണ്ടു പ്രതിവചിച്ചു,
"നിങ്ങള്‍ പറയുന്ന ആ 'മുഹമ്മദ്' ഞാനാണ്" . ആ ശബ്ദം ലോകത്തിന്റെ കര്‍ണപുടങ്ങളില്‍
പ്രധിധ്വനിച്ചു
ആ സ്ത്രീ സ്തബ്ധയായി നില്‍ക്കവേ പ്രവാചകന്‍ നടന്നകന്നു,
ഒരു ഹൃദയത്തില്‍, സമൂഹത്തില്‍, ലോകത്തില്‍
തരം ഗങ്ങള്‍ സൃഷ്ടിച്ചു കൊണ്ടു !
..............
പ്രവാചക ജീവിതത്തില്‍ നിന്നുമുള്ള ഒരു ചെറിയ സന്ദര്‍ഭമാണ് താങ്കള്‍ വായിച്ചത്. ദൈവിക വിശ്വാസം ജീവിതത്തിന്റെ പ്രായോഗിക മേഖലയില്‍ പ്രതിഫലിക്കുന്നതയിരിക്കനമെന്ന വ്യക്തമായ സന്ദേശം സമൂഹത്തിനു നല്കി സ്വന്തം ജീവിതത്തിലൂടെ. അവിടെയാണ് ഇസ്ലാം പൌരൊഹിത്വതിനു അന്യമാകുന്നത്. പ്രവാചകന്റെ ജീവിതം ഒരു സമൂഹത്തിന്റെ , ലോകത്തിന്റെ ചിന്താ ധാരയില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് ഒരു താരതമ്യത്തിലൂടെ കാണാന്‍ കഴിയുന്ന വിധം സുതാര്യമാണ്. മനുഷ്യനെ ജാതിയുടെയും, അതിന്റെ പേരിലുള്ള ചൂഷണത്തെയും നിഷ്കാസനം ചെയ്ത ഒരു ദൈവിക ആദര്‍ശം. മനുഷ്യര്‍ എല്ലാവരും തുല്ല്യരാനെന്ന തുറന്ന പ്രഖ്യാപനം. മീഡിയകളും, യാത്ര സൌകര്യങ്ങളും ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രവാചകന്‍ ലോകത്തില്‍ നിറഞ്ഞു നിന്നത് മാതൃക പരമായ ജീവിതത്തിലൂടെയാണ്.
1 അഭിപ്രായം:
good attempt....keep it up
aadil.anzar@gmail.com
http://anzar-thevalakkara.blogspot.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ