06 ഡിസംബർ 2008

ഈദ്, മാനവ വിമോചനത്തിന്റെ ആഘോഷം



"സൃഷ്ടാവേ നിന്റെ സന്ദേശം ഏറ്റു വാങ്ങി ഞങള്‍ വന്നിരിക്കുന്നു"


ഒരു പ്രവാഹമായി, ഒരു പുഷ്പതിലെ ദളങ്ങള്‍ പോലെ


നയനാന്ദകരമായ കാഴ്ചയാണ് മക്കയില്‍ - ക അബയില്‍ താരതമ്മ്യത്തിനു മറ്റൊന്നുമില്ലാത്ത വിധം ലോകം ദര്‍ശിക്കുന്നത്. വിസ്മയിപ്പിക്കുന്ന ഈ കാഴ്ച തന്നെയാണ് ഇസ്ലാമിന്റെ സന്ദേശവും .

മാനവ സാഹോദര്യത്തിന്റെ പ്രകടിത രൂപം.

ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ നിന്നു കറുത്തവനും, വെളുത്തവനും, ധനികനും,ദരിദ്രനും,അറബിയും, അനറബിയും, മനുഷ്യ വംശത്തില്‍ പിറന്നു ഇസ്ലാമിന്റെ സമത്വത്തിന്റെ സൌന്ദര്യം ജിവിതത്തില്‍ ഏറ്റു വാങ്ങിയവര്‍.


അതിന്റെ പ്രയാണം മനുഷ്യ വംശത്തിന്റെ തുടക്കം മുതല്‍ ആദ്യ മനുഷ്യന്‍ - ആദം (നബി), നോഹ, എബ്രഹാം, മോസസ്, ജീസസ്, പിന്നെ മനുഷ്യ സമൂഹത്തിന്റെ വികാസതിനോടുവില്‍ അവസാന പ്രവാചകനായി മുഹമ്മദ് (എല്ലാവരിലും സൃഷ്ടാവിന്റെ സമാധാനം വര്‍ഷിക്കട്ടെ)


സമൂഹത്തിലെ എല്ലാവിധ ചൂഷണങ്ങളെയും, വിവേച്ചനങ്ങളെയും പൊട്ടി ചെറിഞ്ഞു മനുഷ്യനെ സമത്വത്തിന്റെ ,സാഹോദര്യത്തിന്റെ, നീതിയുടെ വെളിച്ചം എന്തെന്ന് വിളംബരം ചെയ്ത ഇസ്ലാം.


ആ വിളംബരം ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിയ മനുഷ്യര്‍ വര്‍ണ്ണ, ഭാഷ, ദേശങ്ങള്‍ ക്കതീതമായി ഒരു മനുഷ്യ സമൂഹമായി , ഒരു ഹൃദയമായി, ഒരു ലക്ഷ്യമായി, ഒരു ശബ്ദമായി മക്കയില്‍- ക അബയില്‍ ഉയരുകയാണ്.


"സൃഷ്ടാവേ നിന്റെ സന്ദേശം ഏറ്റു വാങ്ങി ഞങള്‍ വന്നിരിക്കുന്നു. ഏകനായ സൃഷ്ടവല്ലാതെ മറ്റൊരു ശക്തിയും ഇല്ലായെന്ന് , ഞങ്ങളിതാ പ്രഖ്യാപിക്കുന്നു".

ഇസ്ലാം അങ്ങിനെയാണ്,

ഇസ്ലാമില്‍ അങ്ങിനെയാണ് .

മനുഷ്യ സമൂഹത്തിന്റെ പ്രയാണത്തില്‍ ഒരു വേളപ്രവാചകനായ എബ്രഹാം (ഇബ്രാഹിം) ഒരു ചരിത്രത്തിന്റെ ഗതിയൊഴുക്കിനു വിത്ത് പാകുകയായിരുന്നു. വിശ്വാസത്തിന്റെ തീച്ചൂളയില്‍ ഏക പുത്രനെ ബലി കൊടുക്കുവാന്‍ തയ്യാറായ, ഒരു ദൈവിക പരീക്ഷണത്തില്‍ പതറാതെ നിലകൊണ്ട പ്രവാചകന്‍. പിതാവിന് വിനയന്നിതനായി പുത്രനും.

ഈ മഹനീയ ചിത്രം എന്നും വിശ്വാസികള്‍ക്ക് ഉള്പുളകമായിരിക്കും.


ചൂഷണ ഭരണ നേതൃത്വത്തിനെ തിരെ മനുഷ്യ നിര്‍മിത വിഗ്രഹ വല്‍കൃത മതങ്ങല്‍ക്കെതിരെനിലകൊണ്ട പ്രവാചകന്‍, പുത്രന്‍ ഇസ്മയില്‍, മാതാവ് ഹാജറ, സഫ, മാര്‍ വാ,

ലോകത്ത് മുഴുവന്‍ മനുഷ്യ സമൂഹങ്ങളിലൂടെ നിലക്കാതെ ഉറവയായി പ്രവഹിക്കുന്ന സംസം

.ഇസ്ലാം പ്രവഹിക്കുകയാണ് നിലക്കാതെ.......

മതത്തിന്റെയും, ജാതിയുടെയും പേരില്‍ നേരിടുന്ന അവഗണനകളും, വിവേചനങ്ങളും, ചൂഷണങ്ങളും, താഴ്ന്നവനെന്നും, ഉന്നതെന്നെന്നുമുള്ള വേര്‍തിരിവുകളും നിലനില്ക്കുന്ന സമൂഹത്തില്‍ ഇസ്ലാം എന്ന ഉന്നത ദര്‍ശനത്തിനു ഇന്നും, എന്നും പ്രസക്തിയുണ്ട്.


അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍....വലി ല്ലാ ഹില്‍ഹംദ്‌.


11 അഭിപ്രായങ്ങൾ:

വിചാരം പറഞ്ഞു...

ഈദ് മാനവ വിമോചനത്തിന്റെ ആഘോഷം എന്നത് വലിയ വങ്കത്തരമാണ് നജേ.. അത് കേവലം ഇസ്ലാമത വിശ്വാസികളുടെ ആഘോഷമാണ്, പിന്നെ ഈ വിമോചനം എന്നൊക്കെ കേള്‍ക്കുമ്പോള്‍ വിചാരിക്കും ഇവിടെ എല്ലാവരും അടിമകളായിരിന്നു ഈ ഈദ് വന്നത്കൊണ്ടാണ് മോചിപ്പിക്കപ്പെട്ടത് എന്നൊക്കെ .. എനിക്കിതൊക്കെ കേള്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു

..naj പറഞ്ഞു...

പ്രിയ വിചാരം,
താങ്കള്‍ പറഞ്ഞതു മനുഷ്യന്റെ ചരിത്രം അറിയാതെയാണ്.
ഇന്നത്തെ തലമുറയെ നോക്കിയാണ് താങ്കള്‍ സംസരിക്കുന്നതെന്കില്‍
താങ്കള്‍ പറഞ്ഞതു ശരിയാണ്.
പക്ഷെ, മനുഷ്യന്റെ ചരിത്രം തുടങ്ങുന്നത് ഇന്നും, ഇന്നലെയുമാല്ലല്ലോ.
അത് നോക്കേണ്ട. ജസ്റ്റ് കേരളത്തിന്റെ എഴുപതു വര്‍ഷത്തിനു മുമ്പുള്ള ചരിത്രം പഠിക്കുക.
ഇസ്ലാമിന്റെ ആദര്‍ശം സമൂഹത്തില്‍ പ്രതിഫലിച്ചതിന്റെ ഉദാ ഹരണങ്ങള്‍ ലോകത്ത് തന്നെ കാണാന്‍ കഴിയും. ഇന്നും കേരളത്തിലെയും, ഔടര്‍ സംസ്ഥാനത്തെയും ജാതീയതയും, വിവേച്ചനങ്ങളുമോന്നും പാവം വിചാരത്തിന്റെ വിചാരത്തില്‍ പോലും വരുന്നില്ലെന്കില്‍ ഇതെന്തു വിചാരമെന്നെ ചോദിക്കാനുള്ളൂ. ഒരു പക്ഷെ ഇസ്ലാമില്‍ ഞാനടക്കമുള്ള ആളുകളുടെ മുന്‍ തലമുറകള്‍ ഇസ്ലാം സീകരിചില്ലായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ, പരയനെന്നും, പുലയെനെന്നും, ഈഴവനെന്നും അങ്ങിനെ പോകുന്ന ഏതെങ്കിലും ഒരു ജാതിയില്‍ ജീവിച്ചു അവഗണന ഏറ്റു വാങ്ങി ജീവിക്കേണ്ടി വരുമായിരുന്നു. ആ അവസ്ഥ ഒരു മനുഷ്യനെന്ന നിലയില്‍ ചിന്തിക്കാന്‍ പോലും കഴിയില്ല.
പറയാന്‍ ഒരു പാടുണ്ട്.
പിന്നെ ഇസ്ലാമിനെ കുറിച്ച താങ്കളുടെ തെറ്റായ അറിവാണ്‌ താങ്കളെ ഈദ് എന്നത് " മാനവ മോചനത്തിന്റെ യല്ല' എന്ന് പറയിപ്പിച്ചത്.

അജ്ഞാതന്‍ പറഞ്ഞു...

അതെന്താ മറ്റു സംസ്ഥാനങ്ങളില്‍ ഇസ്ലാം മാനവവിമോചനം നടത്താതിരുന്നത്?അവിടെയും ഇസ്ലാം ഉണ്ടല്ലോ?ജാതീയത ഇല്ലാതിരുന്ന മറ്റു രാജ്യങ്ങളില്‍ വിമോചനം ഏതു രൂപത്തിലാണ് ഉണ്ടായത്?

വിചാരം പറഞ്ഞു...

മി. നാജ്
ചരിത്രത്തിന്റെ അഞ്ജത വല്ലാതെ ഉണ്ടിട്ടോ താങ്കള്‍ക്ക്, അല്ലെങ്കില്‍ ഈ വീവരമില്ലായ്മ താങ്കളില്‍ നിന്ന് ഉണ്ടാവില്ല. ഇസ്ലാമിന്റെ സ്വാധീനമാണ് കേരളത്തില്‍ ജാതി വ്യവസ്ഥ ഇല്ലാതായത് എന്നത് .. മാഷേ കേരളത്തില്‍ ഇസ്ലാം വന്നിട്ട് 1300 വര്‍ഷമായി എന്നാല്‍ ജാതി ചിന്തകളും മറ്റും ഇല്ലാതായിട്ട് കേവലം 50 വര്‍ഷമേ ആയിട്ടൊള്ളൂ, അത് ശ്രീനാരായണ ഗുരു, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മറ്റു നവോത്ഥാന നായകരുടെ ശ്രമ ഫലമായാണ്. ഇന്ന് ഇസ്ലാമത രാഷ്ട്രമായ പാക്കിസ്ഥാനില്ലെ ഇന്നും നില നില്‍ക്കുന ജാതി വ്യവസ്ഥകളെ പറ്റി നാജിനെന്താണ് പറയാനുള്ളത്. .. ഒരു മലയാളിയെ സംബന്ധിച്ച് കെട്ടു കേള്‍വിയില്ലാത്ത ചില സത്യങ്ങളുണ്ട് ഇസ്ലാമില്‍ ഇസ്ലാമിലെ ജാതി വ്യവസ്ഥ, പാക്കിസ്ഥാനിലെ ചില ജാതികളെ പറ്റി പറയാം .. ഭട്ട്(ടാര്‍), ചീമ,വിറക്,ബിണ്ടര്‍,ഗുജര്‍,മെഹര്‍,ഹാലി പോത്ത,സയ്യിദ്,മുഹാജിര്‍,ചനല്‍, ഗോക്കര്‍,ചട്ടാ,സന്ധു,ബടാച്ചി,ഹാജാം (ബാര്‍ബര്‍- ചിലയിടങ്ങളില്‍ നായി എന്നും പട്ടിയെന്നും ബാര്‍‌ബര്‍മാരെ പറയും) മൂച്ചി (ചെരുപ്പ് കുത്തി) ജുലാഹ (നെയ്ത്തുക്കാരന്‍), ലൂഹാര്‍ (കരുവാന്‍), തര്‍ഹാന്‍ (ആശാരി), ദര്‍സി (ടൈലര്‍)രാജാ, രജ്പുത്ര്, റാവു... ഇതൊരു സാമ്പില്‍ മാത്രം .. ഒരു അമ്പത് വര്‍ഷം മുന്‍പുള്ള കേരളം എന്നു വേണമെങ്കില്‍ പറയാം. താത്ത്വിക സംഹിതയുടെ സ്വാധീനമുണ്ടായിട്ടുണ്ടെങ്കില്‍ കാലമിത്ര പുരോഗമിച്ചിട്ടും ഈ ചിന്തകള്‍ തുടരുന്നത്.
കേരളത്തില്‍ ഹൈന്ദവരിലുള്ള ജാതി ഉപജാതികള്‍ തീര്‍ത്തും ഇവിടങ്ങളില്‍ മുസ്ലിംങ്ങളിലും ഇന്നും നില നില്‍ക്കുന്നു ഇസ്ലാം ആവിര്‍ഭവിച്ച അറേബ്യായായിലുള്ള ഗോത്ര വ്യവ്സ്ഥകളും ഇവിടെങ്ങളിലെ ജാതി വ്യവസ്ഥകളേക്കാള്‍ ദയനീയമാണ്.
അപ്പോള്‍ മനുഷ്യ ചരിത്രം ഒന്നൂടെ വായിക്കുക കാണാപ്പുറത്തിനെ പോലെ ഒറ്റകണ്ണുകൊണ്ട് കാണാരുത്, വായിക്കരുത്, എഴുതരുത്

..naj പറഞ്ഞു...

അനോണിമസ്, വിചാരം,
രണ്ടു പേരുടേയും അഭിപ്രായത്തെ സ്നേഹപൂര്വ്വം സീകരിക്കുന്നു.
ഞാന്‍ പറയുന്നത് ഇസ്ലാമിനെ കുറിച്ചാണ്. ഓരോ രാജ്യങ്ങളിലെ ജനങ്ങളില്‍ പ്രാദേശികമായ സംസ്കാരവും, സ്വാധീനവും ജീവിതത്തില്‍ അറിഞ്ഞോ, അറിയാതെയോ ഉണ്ടാവുക സ്വാഭാവികമാണ്. അത് ഇസ്ലാമിന്റെ പ്രശ്നമല്ല. പ്രത്യേകിച്ചും മറ്റു മത വിഭാഗങ്ങളില്‍ നിന്നും ഇസ്ലാമിലേക്ക് വരുമ്പോള്‍ തീര്ച്ചയായും അവര്‍ നിലനിന്നിരുന്ന ചുറ്റുപാടിന്റെ സ്വാധീനം അവരില്‍ കുരചെന്കിലും അവശേഷിപ്പിക്കുന്നുണ്ട് എന്നതാണ് താങ്കള്‍ പറഞ്ഞതിന് തെളിവ്. ദൈവിക ഗ്രന്ഥമായ കുര്‍ ആന്‍ താങ്കള്‍ ചികഞ്ഞു നോക്കുക. ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ ന്യായീകരിക്കുന്നതിനു വേദത്തെ അടിസ്ഥാനമാക്കുന്നവര്‍ക്കു
ഇസ്ലാമില്‍ അത് കാണുക സാധ്യമല്ല. ഇസ്ലാമിന്റെ സമത്വം അതാണ്‌. മനുഷ്യനോ, ഓരോ പ്രദേശങ്ങളിലോ സമൂഹങ്ങലോ അറിവില്ലയ്മയിലോ, പ്രാദേശിക ജീവിത രീതിയിലെ സ്വധീനതിലോ അപ്പ്രകാരമുള്ള ജാതി തിരിചീട്ടുന്ടെകില്‍ അതിന് ഇസ്ലാം/കുര്‍ ആന്‍ കാരണമല്ല. അത് കുര്‍ ആന്‍ പറഞ്ഞതിന് വിരുദ്ധവും ആണ്. അപ്പ്രകരമെന്കില്‍ ആരാണോ കുര്‍ ആന്‍ അനുസരിച്ച് ജീവിക്കുന്നത് അവര്‍ മാത്രമാണ് മുസ്ലിം എന്നത് കുര്‍ ആന്‍ വായിച്ചാല്‍ താങ്കള്‍ക്കും മനസ്സിലാകും. അവരെ നോക്കിയല്ല ഇസ്ലാമിനെ വിലയിരുത്തേണ്ടത് .
വിവരക്കേട് ചെയ്യുന്നത് ഇസ്ലാമില്‍ വരവ് വെക്കാന്‍ നിന്നാല്‍, മദ്യം കഴിക്കുന്ന, പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നവരെയും താങ്കള്‍ കാണുന്ന ഇസ്ലാമിക സമൂഹത്തില്‍ കാണാന്‍ കഴിയും, അതും കൂടി വരവ് വെച്ചാല്‍ താങ്കള്‍ പറയുന്ന "ജാതി വ്യവസ്ഥ" ഉണ്ടെന്നു പറയുന്ന സമൂഹത്തെ പോലെ ഈ പറയുന്നവരും മുസ്ലിം ആണെന്ന് പറയേണ്ടി വരും. ഇസ്ലാം എന്നത് സര്ടിഫികടിന്റെ മതത്തിന്റെ കോളത്തില്‍ എഴുതുന്ന പേരല്ല. ആരാണോ കുര്‍ ആന്‍ അനുസരിച്ച് ജീവിക്കുന്നത് അവര്ക്കു പറയുന്ന പേരാണ്. അപ്പ്രകാരം താങ്കള്ക്ക് മനസിലാക്കാം മുസ്ലീന്കള്‍ ആരാണെന്ന്. പാകിസ്ഥാന്‍ എന്നത് സ്വാതന്ത്ര്യത്തിനു മുമ്പു ഇന്ത്യ ആയിരുന്നു. തീര്ച്ചയായും ഇന്ത്യന്‍ സാംസ്‌കാരിക സ്വാധീനം അവരില്‍ നിലനില്ക്കുന്നു എന്നതിന് അവരില്‍ നിലകൊള്ളുന്ന ജാതി വ്യവസ്ഥിതി തന്നെ മതി.
അറേബ്യയില്‍ ഗോത്രങ്ങള്‍ എന്നത് ഇസ്ലാമുമായി അതിന് ബന്ധമില്ല. (ഇസ്ലാം എന്തെന്ന്
വിമരിഷിക്കാന്‍ വേണ്ടിയെന്കിലും താങ്കള്‍ പഠിക്കുന്നത് നന്നായിരിക്കും) മസ്ജിദുകള്‍ എല്ലാവരെയും സ്വീകരിക്കുന്നു എന്നത് തന്നെ പ്രായോഗികമായി അതില്ലെന്നു പ്രഖ്യാപിക്കുന്നുണ്ട്. (ഈ അടുത്ത ഇന്ത്യ വിഷന്‍ ചാനല്‍ വാര്‍ത്തയില്‍ കേരളത്തില്‍ ക്ഷേത്രത്തില്‍ തോഴാന്‍ അനുവദിക്കാത്ത ഹൈന്ദവരിലെ താഴ്‌ന്ന വിഭാഗത്തെ കുറിച്ചും അവര്‍ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചും റിപ്പോര്ട്ട് ചെയ്തത് താങ്കള്‍ കണ്ടുവോ എന്നറിയില്ല) എന്തായാലും അപ്രകാരമുള്ള ഒരു വിവേചനവും പള്ളികളില്‍ താങ്കള്ക്ക് കാണാന്‍ കഴിയില്ല. എല്ലാവരും മനുഷ്യരാണ്, തുല്ല്യരുമാണ് എന്നത് അവിടെ കാണാന്‍ കഴിയും.
പിന്നെ, ഞാന്‍ "വിമോചനം" എന്നെഴുതിയത് താങ്കള്‍ തെറ്റായി മനസ്സിലാക്കിയതാണ് പ്രശ്നം. വിമോചനം എന്നത് അടിമ മോചനം മാത്രമായിട്ടാണ് താങ്കള്‍ കാണുന്നത്. മേലെഴുതിയ സാംസ്‌കാരിക, ജാതി, വര്‍ഗ, വര്‍ണ്ണ, സാമ്രാജ്യത്ത, കുത്തക, ചൂഷണ
അധികാര മേഖലകളില്‍ നമ്മളറിയാതെ നമ്മള്‍ അടിമകലാകുന്നുണ്ട് സുഹൃത്തേ. അത് മനസ്സിലാകണമെങ്കില്‍ സ്വതന്ത്ര ചിന്തയും, കണ്ണും, കത്തും തുറന്നു വെച്ചുള്ള നിരീക്ഷണവും
നടത്തണം.
ഇനിയുമെഴുതാം....

..naj പറഞ്ഞു...

പിന്നെ, സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ കാര്യമാണ് ഇസ്ലാമിന്റെ കാര്യം പറഞ്ഞപ്പോള്‍ താങ്കള്‍ പറഞ്ഞതു. അത് തന്നെ മതി, ജാതി വ്യവസ്ഥക്കെതിരെ ശബ്ദിക്കാന്‍ ആ മതത്തിലെ ആളുകള്‍ തന്നെ വേണ്ടി വന്നു. ഇസ്ലാമിന്റെ സമത്വം അവരില്‍ സ്വാധീനം ചെലുതിയെന്നത് അവകാശ വാദമായി പറഞ്ഞതല്ല. അതിന്റെ "സ്വാധീനം" സമൂഹത്തില്‍ ഉണ്ടായി എന്നാണ് പറഞ്ഞതു. ക്ഷേത്രത്തില്‍ പ്രവേശിക്കാനും, സ്ത്രീകള്‍ക്ക് മാറ് മറക്കാനും സ്വാതന്ത്ര്യം ഇല്ലായിരുന്ന നാട്ടില്‍ എന്ന് മുതലാണ്‌ ഇതൊക്കെ വന്നത്, സമരങ്ങളും, വിപ്ലവങ്ങളും വേണ്ടി വന്നത് ആ സമൂഹത്തില്‍ തന്നെയാണ്. പുറത്തു നിന്നും ആരും അവര്ക്കു നിഷേടിച്ചതല്ല. എന്തായാലും അത്തരത്തിലുള്ള "പെടാ പാടുകള്‍" ഇസ്ലാമില്‍ ആവശ്യം വരുന്നില്ല.
ഡോ സി കെ രാമചന്ദ്രന്‍ മാധ്യമ ദിന പത്രത്തില്‍ ഡിസം. എട്ടിന് എഴുതിയത് താങ്കള്‍ വായിക്കുക. നിഷ്പക്ഷമായി ഇസ്ലാമിനെ വായിക്കുക. വിവരമുള്ള ഇതര മതത്തിലെ ആളുകള്‍ എങ്ങിനെ ഇസ്ലാമിനെ കാണുന്നു എന്നതാണ് അദ്ധേഹത്തിന്റെ വരികള്‍ സക്ഷ്യപെടുതുന്നത്. കമ്മുനിസ്റ്റ്‌ ബുദ്ധിജീവി, പി. ഗോവിന്ദപിള്ള ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞതും താങ്കള്‍ കാണുക. സ്വീകരിക്കുകയാനെന്കില്‍ ഏത് മതമാണ്‌ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന്, ഇസ്ലാം മാത്രം എന്നാണ് പറഞ്ഞതെകില്‍ വായനാശീലവും, ലോക പരിചവും, ചിന്ത ശേഷിയും ഉള്ള അദ്ധേഹത്തിനു താങ്കളുടെ ഈ "നിരീക്ഷണ ബുദ്ധി" യുടെ അളവുകോല്‍ ഇല്ലെന്നാണോ. അദ്ദേഹം ശരിക്കും മനസ്സിലാക്കിയപ്പോള്‍, താങ്കള്‍ ആളുകളുടെ, സമൂഹത്തിന്റെ വിവരക്കേട് നോക്കി പറഞ്ഞു എന്നതാണ് വ്യത്യാസം.
എന്റെ വാക്കുകളില്‍ താങ്കളെ വേദനിപ്പിക്കുന്ന എന്തെകിലും പറഞ്ജീട്ടുന്ടെകില്‍ ക്ഷമിക്കുമല്ലോ. താങ്കള്‍ മനസ്സിലാക്കുന്നതിനു വേണ്ടി മാത്രം എഴുതിയതാണ്.
താങ്കളുടെ കമന്റ്സിന് നന്ദി.

വിചാരം പറഞ്ഞു...

മി.നാജ്
എന്റെ വീക്ഷണത്തില്‍ ഒരു വ്യക്തിയെ നല്ലവനും ചീത്തതുമാക്കുന്നത്, അവന്റെ ജിവിത സാഹചര്യമാണ് അതില്‍ മതം, ജാതി, ചങ്ങാത്തം വായന രാഷ്ട്രീയ സാഹചര്യം, വിദ്യാലയ അന്തരീക്ഷവും വിദ്യാഭ്യാസവും എല്ലാമുണ്ടാവാം എന്നാല്‍ എല്ലാത്തിനുപരിയായി ജന്മനാ അവന് സിദ്ധിക്കുന്ന വാസനയാണ് (കലാ വാസന, ക്രിമിനല്‍ ചിന്താഗതി, നന്മ ചെയ്യാനുള്ള നല്ല മനസ്സ് അങ്ങനെ നീളുന്നു). ഏതെങ്കിലും ഒരു മതമാണ് എല്ലാത്തിനും കാരണമാകുന്നത് എന്നതിനോട് യോജിക്കാനാവില്ല, എന്നാല്‍ മതം ഇല്ലാ എന്നും പറയാനാവില്ല എല്ലാം അടങ്ങിയിട്ടുണ്ട്.

..naj പറഞ്ഞു...

വിചാരം,
തീര്ച്ചയായും താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു.
മതങ്ങളുടെ ആചാരങ്ങളും, അവ സമൂഹത്തിനു നല്കുന്ന നിര്‍ദേശങ്ങളും സമൂഹത്തെ നിര്‍ണ്ണയിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പൌരോഹിത്യം എപ്രകാരമാണ് മനുഷ്യന്റെ വിവേകത്തെയും, യുക്തിയെയും തടഞ്ഞു തങ്ങളുടെ താല്പര്യങ്ങള്‍ മതത്തിന്റെ പേരില്‍ അനുഭവിക്കുന്നത് എന്ന് താങ്കള്‍ സമൂഹത്തില്‍ നിലവിലുള്ള ആരാധനാ സന്പ്ര ധായങ്ങളും, ആത്മീയതയുടെ പേരിലുള്ള ചൂഷണങ്ങളും നോക്കിയാല്‍ മനസ്സിലാകും. ഇതെല്ലാം അന്ധമായി വിശ്വസിച്ചു, തങ്ങളുടെ നൈസര്‍ഗ്ഗിക ചിന്തയെ ഉപയോഗിക്കാതെ
മത വിശ്വാസത്തിന്റെ ചട്ട കൂട്ടില്‍ നിര്ത്തി പിന്തുടരന്നത് കൊണ്ടാണ് ചിന്തയുടെ അസ്വാതന്ത്ര്യം എത്ര വിദ്യ സംപന്നനായാലും അനുഭവിക്കേണ്ടി വരുന്നതു.
തീര്ച്ചയായും മറ്റു മതങ്ങളില്‍ നിന്നും എല്ലാം കൊണ്ടും ഭിന്നമായി ഇസ്ലാം നിലകൊള്ളുന്നു എന്ന് എത്ര നിഷ്പക്ഷ മതിക്കും കാണാന്‍ കഴിയുന്നത്‌ അത് കൊണ്ടു മാത്രമാണ്.
മനുഷ്യന്റെ യുക്തിയെയും, അറിവിനെയും ഏത് അളവ് കോലില്‍ വെച്ചു കൊണ്ടു ഇസ്ലാമിനെ പഠിക്കാന്‍ ശ്രമിച്ചാല്‍ അവന്റെ ബുദ്ധിക്കും, അറിവിനും സ്വീകാര്യമാകുന്ന ദര്‍ശനം ഇസ്ലാമില്‍ കാണാന്‍ കഴിയും. ഇസ്ലാമിന്റെ എല്ലാ അധ്യപനങ്ങളും പ്രായോഗിക ജീവിതത്തിന്റെ ഭാഗമാണ്. അതില്‍ ആ ചരങ്ങള്‍ക്കോ, അടിസ്ഥാനമില്ലാത്ത ദൈവ വിശ്വസങ്ങല്‍ക്കോ സ്ഥാനമില്ല. സൃഷ്ടാവ് മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ധര്‍മ നിഷ്ടമായ ജീവിതത്തിനു വേണ്ട നിര്‍ദേശങ്ങളും, അല്ലെങ്കില്‍ ഉണ്ടാകുന്ന അനന്തര ഫലങ്ങളും മനുഷ്യന് നല്കുന്നുവേന്കില്‍, അപ്രകാരം ജീവിക്കുകയും, മനുഷ്യന് ഉപകരമാകുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ സാമൂഹിക നന്മ യുടെ നിര്‍മ്മിതി സാധ്യമാകുന്നതുമാണ് യഥാര്ത്ഥ ആരാധനയുമെന്നതാണ് ഇസ്ലാം. അതല്ലാതെ ദൈവ പ്രീതിക്കായി നടത്തുന്ന സമ്പത്തിന്റെയും, പൂജകളുടെയും ആവശ്യം പ്രപന്ച്ച നിയന്താവായ ഒരു മഹാ ശക്തിക്ക് ആവശ്യമാകുന്നില്ലെന്ന യുക്തിയുടെ വെളിച്ചമാണ് ഇസ്ലാമില്‍ ദൃശ്യമാകുന്നത്. അക്കാരണം കൊണ്ടു തന്നെ, ഇസ്ലാമില്‍ ഓരോരുത്തരും സ്വതന്ത്രരും പൌരോ ഹിത്യതിന്നധീതരുമാണ്. എല്ലാ അര്‍ത്ഥത്തിലും മനുഷ്യന്‍ വിമോചിതനകുന്നത് അങ്ങിനെയാണ്.
വിവരിചെഴുതുന്നതിനു പരിമിതിയുണ്ട്. താങ്കള്‍ ഞാനെഴുതിയതിനു മപ്പുറം ചിന്തയെ ഉപയോഗിക്കുമെന്ന് കരുതട്ടെ.

അജ്ഞാതന്‍ പറഞ്ഞു...

നാജ്,
നിങ്ങള്‍ക്ക് ഞാന്‍ ചോദിച്ചത് മനസിലായില്ല.ഇസ്ലാം വന്ന് 1000 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന നവോത്ഥാനം മുഴുവനാ‍യും ഏറ്റെടുക്കുന്നത് ശരിയല്ല.
ആ കാലത്ത് മുന്നോട്ടു വന്ന സാമൂഹിക പരിഷ്കര്‍ത്താക്കളും അന്നുണ്ടായിരുന്ന ദേശീയ ബോധവും മുന്നോട്ടു വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാം ചേര്‍ന്ന ഒരു മുന്നേറ്റം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയാണോ?ഇസ്ലാമിനെ മുഗള്‍ ഭരണവും വൈദേശികാധിനിവേശവും വഴി കേരളത്തെക്കാളും പരിചയമുണ്ടായിരുന്ന ഉത്തരേന്ത്യയില്‍ ഇതൊന്നും നടന്നില്ലല്ലോ.കേരളത്തിലുണ്ടായ മാറ്റം പല ഘടകങ്ങള്‍ ഒരു സമയം ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്.ചില സാമൂഹിക പരിഷ്കര്‍ത്താക്കളെ ഇസ്ലാമും സ്വാധീനിച്ചിട്ടുണ്ടാകും(എന്നാലും പാശ്ചാത്യ സ്വാധീനത്തിന്റെ അത്രയുംമുണ്ടാ‍കുമോ)അല്ലാതെ അത് ഇസ്ലാമിന്റെ അനുകരണമാണെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.ഇസ്ലാം മാനവസാഹോദര്യത്തിന്റെ വക്താക്കളാണെന്ന് എനിക്കു തോന്നിയിട്ടില്ല അത് വെറും ഇസ്ലാമിക സാഹോദര്യമാണ്.
Surely, they have disbelieved who say: "Allâh is the Messiah ['Iesa (Jesus)], son of Maryam (Mary)." But the Messiah ['Iesa (Jesus)] said: "O Children of Israel! Worship Allâh, my Lord and your Lord." Verily, whosoever sets up partners in worship with Allâh, then Allâh has forbidden Paradise for him, and the Fire will be his abode. And for the Zâlimûn (polytheists and wrong­doers) there are no helpers. 5:72
And the dwellers of the Fire will call to the dwellers of Paradise: "Pour on us some water or anything that Allâh has provided you with." They will say: "Both (water and provision) Allâh has forbidden to the disbelievers."
7:50

..naj പറഞ്ഞു...

ഇസ്ലാമിനെ മനസ്സിലാക്കിയതില്‍ വന്ന പിഴവുകളാണ്
താങ്കളെ കൊണ്ടു ഇതൊക്കെ പറയിപ്പിക്കുന്നത്.
പ്രത്യേകിച്ചും താങ്കള്ക്ക് യുക്തി വാദക്കാര്‍ ഇസ്ലാമിനെ കുറിച്ചു പറഞ്ഞു തരുമ്പോള്‍.
ഒരു അവകാശ വാദവും എനിക്കില്ല, അങ്ങിനെ തെറ്റി ധരിക്കെണ്ടതുമില്ല. അതുകൊണ്ട് എനിക്ക് യാതൊന്നും നേടാനുമില്ല.
ഇനിയിപ്പോ ഇസ്ലാം സ്വാധീനിച്ചില്ല എന്ന് പറഞ്ഞാല്‍ തന്നെ കുഴപ്പമൊന്നുമില്ല.
എന്തായാലും മനുഷ്യര്‍, സമൂഹം നമ്മളൊക്കെ ചേര്‍ന്നതാണല്ലോ.
താങ്കളുടെ കമന്റ്സിനെ ന്യായീകരിക്കാന്‍ യുക്തിവധികളും, ഇസ്ലാം വിമര്‍ശകരും പ്രയോഗിക്കുന്ന അതെ സൂത്രം, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയ കുര്‍ ആന്‍ വരികള്‍.
താങ്കള്‍ മുഴുവന്‍ വായിക്കുക, അതിന്റെ സന്ദര്ഭ വിവരണവും വായിക്കുക.
എന്റെ വിശദീകരണം ആവശ്യം വരില്ല. താങ്കള്‍ എന്നീട്ട് സംവധിക്കുമല്ലോ.

അജ്ഞാതന്‍ പറഞ്ഞു...

ഇസ്ലാം അങ്ങിനെ യാണ് ...
ഇസ്ലാമില്‍ അങ്ങിനെ യാണ് ...
ഇസ്ലാം പ്രവഹിക്കുകയാണ് നിലക്കാതെ ..
സത്യത്തിന്റെ ഈ പ്രവാഹം-
കുടിനീരും കുളിരും നല്കി
നൂറ്റാണ്ടുകളായി നിരന്തരം ഒഴുകുന്നു .
തീയിലിട്ടാല്‍ കരിയാതെ ....ഇബ്രാഹീമിലൂടെയും,
വെയിലത്തിട്ടാല്‍ വാടാതെ ബിലാലിലൂടെയും,
ഹൃദയങ്ങ ലില്‍ നിന്നു ഹൃദയങ്ങളി ലേക്ക് ഒഴുകുന്ന പ്രവാഹം .
കൊന്നാല്‍ തീരാതെ അഫ്ഗാനിലും,
ഇറാക്കിലും, ഫലസ്തീനിലും
ഇതു ചുവപ്പ് ചാലിട്ടൊഴുകി ..
ഇസ്ലാം പ്രവഹിക്കുകയാണ്
നിലക്കാതെ ഇന്നും... എന്നും.
പക്ഷെ; മിത്യക്കെന്നും സത്യത്തിനോട്‌ വെറുപ്പാണ്.. വെറുത്തോട്ടെ.