മലയാളിക്ക് ഉരുട്ടി വിഴുങ്ങാന്‍ മൂന്നു നേരവും വിവാദങ്ങള്‍ മതിയെന്ന് രാഷ്ട്രീയക്കാര്‍ക്ക് അറിയാം. അത് കൊണ്ടു നേരാ നേരം അതൊക്കെ പുഴുങ്ങി അണ്ണാക്കിലേക്ക് തള്ളി കയറ്റാന്‍ പരുവത്തില്‍ ഓരോന്ന് അവര്‍ ഉണ്ടാക്കും. അവരുടെ വായേന്നു എന്തെങ്കിലും വീഴുന്നത് നോക്കി മീഡിയ ഉറക്കമിഴിച്ചു അവര്‍ക്ക് ചുറ്റും നടക്കും. ടീവീല്‍ നാലാള്‍ ശ്രധിക്കണമെങ്കില്‍ തങ്ങളുടെ വിവാദങ്ങള്‍ വേണമെന്ന നിലയിലായി ഓരോ നേതാക്കള്‍ക്കും. എന്തെങ്കിലും വീഴുമെന്നു കരുതി വായിലേക്ക് നീട്ടി പിടിച്ചിരിക്കുന്ന മൈക്ക് കാണുമ്പോള്‍ ആവുമെങ്കില്‍ ഒരു വിവാധമായിക്കോട്ടേ എന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയുകയും ചെയ്യും. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പോലെ ഒരു പ്രസ്താവന മതി തങ്ങളുടെ കാര്യം നടക്കാന്‍ എന്നത് പറയുന്നവര്‍ക്കും, അതിനെ ചൂട് പിടിപ്പിക്കുന്നവര്‍ക്കും അറിയാം. അറിയാത്തവര്‍ വോട്ടു ചെയ്യാന്‍ മാത്രം വിധിക്കപെട്ട ജനം മാത്രം !
ഇനി വിവാധതിലേക്ക് വരം. വിവാദങ്ങളെ മൂന്നായി തരം തിരിക്കാം. രാഷ്ട്രീയം, ആത്മീയം,സംസ്കാരികം. അതില്‍ ഒന്നാമത്തെ വിവാദത്തിനു മാര്‍കറ്റില്‍ നല്ല ഡിമാണ്ട് ആണ്. രാഷ്ട്രീയ സ്ടോക് ഇന്ട്ക്സിനെ കുത്തനെ ഉയര്‍ത്താന്‍ ഇതൊന്നു മതി. അതിന്റെ കയറ്റുമതിക്കും ഇറക്കുമതിക്കും അതിന്റെ കേന്ദ്രങ്ങള്‍ റെഡി. കറ നല്ലതാണ് എന്ന പരസ്യം വിവാധമല്ല. അത് പരസ്യം ! മോനെ വസ്ത്രത്തില്‍ കറയാക്കല്ലേ എന്ന് പറയുന്ന അമ്മയോട് മകന്‍ സോപ്പ് പൊടിയുടെ പരസ്യം പറഞ്ഞു ന്യായീകരിച്ചു, അമ്മേ, കറ നല്ലതാണ്! (സോപ്പ് പൊടി ഉണ്ടാക്കുന്നവര്‍ക്ക് ജീവിക്കണ്ടേ !) അതുപോലെ കള്ളു നല്ലതാണ്, അത് കൊണ്ടു ജീവിക്കുന്ന ഒരു സമൂഹമുണ്ട് എന്ന് പറഞ്ഞു ന്യായീകരിക്കുന്ന സാമുദായിക, രാഷ്ട്രീയ നേതാക്കളാണ് നാളികേരത്തിന്റെ നാടിന്റെ ഇന്നത്തെ രക്ഷാകര്താക്കള്‍. തെങ്ങിന് വരെ ജാതി പെട്റെന്റ്റ് എടുത്തു കള്ളു ജന്മാവകാശവും, തൊഴിലാവകാശവും ആയി അഭിമാനിക്കുന്ന ടെക്നോളജി യുഗത്തിലാണ് ചില നേതൃത്വങ്ങള്‍, സമുദായം അവിടെയില്ലെങ്കിലും ! വിദ്യാഭ്യാസ പുരോഗതിയില്‍ സമുദായം തെങ്ങ് വിട്ടു പോയിട്ടും സമുധായത്തെ തെങ്ങില്‍ തന്നെ കെട്ടിയിട്ടു കള്ളു സംര്സക്ഷിക്കുന്നതിന്റെ പുറകിലെ രസതന്ത്രം ആളുകള്‍ക്കരിയില്ലെങ്കിലും കള്ളിന് വേണ്ടി വാദിക്കുന്നവര്‍ക്കറിയാം. അത് കൊണ്ടു കള്ളു നിരോധിക്കണമെന്ന് പറയുന്നതിനെ ഈഴവര്‍ക്കെതിരെയുള്ള അക്രമമായി വ്യഖ്യാനിക്കുന്നതിന്റെ രാഷ്ട്രീയം എന്തെന്ന് ചോദിക്കരുത്. രാഷ്ട്രീയം അങ്ങിനെയാണ്. പറയുന്നത് കേട്ടാല്‍ മതി.
കള്ള് വില്‍പന നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പറഞ്ഞത് ലീഗിന്റെയോ, കൊണ്ഗ്രസ്സിന്റെയോ കമ്യൂ നിസ്ടിന്റെയോ, അല്ലെങ്കില്‍ ഏതെങ്കിലും നാട്ടുകൂട്ടതിന്റെയോ ആളുകള്‍ അല്ല. ആ അഭിപ്രായം നാട്ടിലെ നീതി പീടതിന്റെയാണ്. ലക്കുകെട്ട് പറയുന്ന ആളുകളുടെ അഭിപ്രായമല്ല നീതിപീടതിന്റെ ! ലീഗായാലും, കമ്യൂനിസ്ടായാലും, ഏത് സമുധായമായാലും കോടതിയുടെ അഭിപ്രായങ്ങളെ അതിന്റെ ഗൌരവത്തില്‍ കാണേണ്ടതുണ്ട്. എന്നാല്‍ നീതിപീടതിന്റെ അനുകൂലമായ അഭിപ്രായത്തിന്റെ ചുവടു പിടിച്ചു കള്ളു നിരോധിക്കണമെന്ന മുസ്‌ലിംലീഗിന്റെപ്രസ്താവന ഈഴവര്‍ക്കെതിരായ കടന്നാക്രമാനമായിട്ടാണ് വഴിതിരിച്ചു വിടുന്നത്. സമുധായത്തെ ആക്രമിക്കുന്നു എന്ന് പറഞ്ഞാല്‍ അത് കേള്‍ക്കേണ്ട താമസം ആള്കൂട്ടമായി പിറകെ പോരും അനുയായികള്‍ എന്ന് കരുതുന്ന നേതാക്കള്‍ക്ക് ഇന്ന് ക്ഷാമമില്ല. ഇവിടെ ആക്രമണം എന്തെന്ന് ചോദിച്ചാല്‍ പറയാന്‍ നാവൊന്നു "കുഴയണം". അങ്ങിനെ കുഴഞ്ഞാല്‍ പിന്നെ അവശേഷിക്കുക "കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി മറിയോ.." എന്ന പാട്ട് പാടി താളം പിടിച്ചു ആടുന്നവര്‍ മാത്രമായിരിക്കും. അതില്‍ വാള് വെക്കാന്‍ എല്ലാ സമുദായത്തില്‍ നിന്നുള്ളവരും ഉണ്ടാകും !മുസ്ലീംലീഗ് ഈയൊരു കാര്യത്തില്‍ പ്രവാചകന്റെ വാക്കും, അവിടെന്നിങ്ങോട്ടു ഗുരുവിന്റെ വാക്കും ചേര്ത്ത് മലയാളത്തില്‍ അത് നിരോധിക്കണമെന്ന് പറഞ്ഞത് ഈഴവര്‍ക്ക് നേരെയുള്ള ആക്രമണമാണ് എന്ന് പറയണമെങ്കില്‍ കേള്‍ക്കുന്നവര്‍ പൊട്ടന്മാരായെ പറ്റൂ. കുറഞ്ഞത് കേള്‍വിയും, ചിന്തയും തെങ്ങിന്റെ മണ്ടയില്‍ കെട്ടി വെച്ചു താഴേക്കു ചാടണം. എന്‍.എസ്.എസിന്റെ വാദം ന്യൂനപക്ഷങ്ങള്‍ കള്ളിനെക്കുറിച്ച് പറഞ്ഞാല്‍ അതംഗീകരിക്കാനാവില്ലെന്നാണ്. കള്ളു എങ്കില്‍ കള്ളു ! കിട്ടിയ വിവാദത്തില്‍ തളപ്പിട്ട് കയറി ഐക്യപെടാന്‍ ഇങ്ങിനോയൊരു വാചകം മതിയാവുമോ ? അറിയില്ല . കള്ളും ന്യൂനപക്ഷവും തമ്മില്‍ എന്ത് ബന്ടമെന്നു ചോദിക്കരുത്. ന്യൂനപക്ഷത്തെ മാറ്റി നിറുത്തി കള്ളിനെ കുറിച്ചുള്ള കോടതിയുടെ അഭിപ്രായത്തിനു ഈ "നിയമം" ബാധകമാനോയെന്നു കൂടി തെര്യപെടുതിയാല്‍ കാര്യങ്ങള്‍ സമൂഹത്തിനു വ്യക്തമാകും.
എസ് എന്‍ ഡി പി എന്നതിന്റെ ഫുള്‍ ഫോമും ചരിത്രവും അറിയാന്‍ വിക്കിപീടിയ തിരയേണ്ടതില്ല. ശരാശരി കേരളീയന് അറിയാം. എങ്കിലും അത് തന്നെയല്ലേ എന്നുറപ്പിക്കാന്‍ സംശയ നിവൃത്തി വരുത്തി, ഒരാവര്‍ത്തി ആ പേരു ആ വായിച്ചു. ശ്രീ നാരായണ ഗുരു ധര്‍മ പരിപാലന യോഗം! ശ്രീ നാരായണ ഗുരു ! ധര്‍മം ! പരിപാലനം ! തീര്‍ച്ചയായും ഒരു സമൂഹത്തെ ശുദ്ധീകരിക്കാന്‍ അങ്ങിനെ പേരുള്ള ഒരു യോഗത്തിന് കഴിയേണ്ടതുണ്ട്. ജാതി മത ചിന്തകള്‍ക്കതീതമായി സമൂഹം പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്. ഒരു സമുദായം നന്നായാല്‍ അതിന്റെ ഗുണഭോക്താക്കള്‍ മനുഷ്യ സമൂഹം ഒന്നടങ്കമാണ്. ഇവിടെ മദ്യം വിഷമാണെന്ന് പറഞ്ഞത് ലീഗ് നേതാവല്ല, കള്ളു ചെത്തുകയും, കുടിക്കുകയും ചെയ്തിരുന്ന സമൂഹത്തില്‍ ഒരിക്കല്‍ അത് സമൂഹത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞത് ഗുരുവാണ്. ഇങ്ങിനെയൊരു സന്ദര്‍ഭത്തിലാണ് ഗുരു ഉള്ളതെങ്കില്‍ മദ്യം നിരോധനം ആവശ്യപെടുന്നതിന്റെ മുന്‍ നിരയില്‍ അദ്ദേഹം ഉണ്ടാകുമായിരുന്നു, ഇന്നത്തെ കേരളീയ സമൂഹം ഒന്നടന്കവും, അതിനെ എതിര്‍ക്കുന്ന ചിലര്‍ ഒഴിച്ച് !!
മദ്യം നിഷിദ്ധമാക്കിയ പ്രവാചകന്റെ കല്‍പ്പനകളെ കാറ്റില്‍ പറത്തി ഒരാള്‍ ഇക്കാലത്ത് സമുദായത്തിന്റെ നേത്രുസ്ഥാനതിരുന്നു മദ്യത്തിന്റെ സംരക്ഷകനായി അവതരിച്ചാല്‍ അത്തരം നേതൃത്വത്തെ മുസ്ലിം സമൂഹം എപ്പോ കൈകാര്യം ചെയ്തു എന്ന് ചോദിച്ചാല്‍ മതി! ആ ഒരു സമൂഹത്തില്‍ നിന്നാണ് ലീഗ് വരുന്നത്. അവര്‍ക്ക് മദ്യത്തില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കാനെ അറിയൂ. സംരക്ഷകരാകാന്‍ കഴിയില്ല. അവിടെ ഈഴവനോ, ക്രിസ്ത്യാനിയോ, മുസ്ലിമോ എന്നതല്ല വിഷയം. ആരു മദ്യം ഉല്‍പ്പാദിപ്പിക്കുന്നു എന്നതോ , വരുമാനത്തിന്റെ ഗുണഭോക്താവ് ആരു എന്നതുമല്ല. മദ്യമെന്ന തിന്മയില്‍ നിന്നു സമൂഹത്തെയും, വളര്‍ന്ന് വരുന്ന പുതു തലമുറയെയും രക്ഷിക്കുക എന്നത് മാത്രമാണ് ലീഗ് പരിഗണിചിരിക്കുക. സ്കൂള്‍ വിധ്യാര്തികള്‍ വരെ മദ്യഷാപിനു മുമ്പില്‍ ക്യൂ നിന്നു പരിചയിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച ഓരോ സമുദായവും ഗൌരവമായി കാണേണ്ടതുണ്ട്. ഇവിടെ കടന്നാക്രമാനമെന്നു വിശേഷിപ്പിച്ചു അവകാശത്തെയും, ഐടന്റിട്ടിയെയും സ്ഥാപിക്കുന്നതിന് സമുധായത്തെ കെട്ടിയിടുന്ന മേഖല തങ്ങളുടെ ഗുരു വിഷമാണെന്ന് പറഞ്ഞ അതെ മദ്യത്തിന്റെ ലേബലില്‍ ആയി പോയെന്നത് വിധി വൈപരീത്യമാകാം. അതോ ഗുരു വചനങ്ങളെ കുറിച്ചുള്ള അന്ജതയോ ?? അറിവുള്ളവര്‍ ഗുരുവിന്റെ വചനം പറയട്ടെ! അതിന്റെ നിരോധനത്തിന് വേണ്ടി നിലകൊള്ളട്ടെ !
_____________________
കള്ളു വിവാദത്തിനു ശേഷം പുതിയ റിലീസ്: "നമ്മളാണ് ഭരിക്കുന്നത് എന്ന് ലീഗ് മന്ത്രി ഇബ്രാഹിം കുഞ്ഞ്" !
ഹെലോ, കേള്‍ക്കുന്നുണ്ടോ, സത്യത്തില്‍ മന്ത്രി അങ്ങിനെ തന്നെയാണോ പറഞ്ഞത്?
അതെ വേണൂ.."മന്ത്രി ലീഗിന്റെ ഒരു പരിപാടിയില്‍ ആണ് ഇത് പറഞ്ഞത്. അതായത് "നമ്മള്‍" എന്ന് ലീഗിനെ ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ കഴിയും."
ഇതേ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഈ വിവാദത്തിനു മുമ്പേ റെഡിയായി സ്റ്റുഡിയോയില്‍ ഇരിപ്പുണ്ട്...ആദ്യമായി...